നല്ല കു, ട്ടിയാണ് ടീച്ചർ, പക്ഷെ വീട്ടിലെ അവസ്ഥ മോ, ശമാണ്, അച്ഛൻ ഇ, ട്ടേച്ചു പോയതാ, അമ്മക്ക് എന്തോ വയ്യായ്ക വന്നു കിടപ്പിലാ…

രചന : നെസ്‌ല. N

‘കാണാപ്പുറങ്ങൾ’

******************

ബോർഡിൽ എഴുതുമ്പോൾ കുട്ടികളുടെ അടക്കിപ്പിടിച്ച ശബ്ദം, എന്താന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കി, പെട്ടന്ന് എല്ലാവരും നിശബ്ധരായി, വീണ്ടും ഞാൻ എഴുതാൻ തുടങ്ങി.

പെട്ടന്ന് ടീച്ചറെ എന്ന വിളി കേട്ടു, എന്താ എന്തുപറ്റി,

ആരാ എന്നെ വിളിച്ചത്? ഞാൻ കുട്ടികളുടെ അടുത്തേക്ക് ചെന്നു. അഖിലാണ് tr വിളിച്ചത്,

വേണി പറഞ്ഞു. എന്താ അഖിൽ? ഞാൻ എഴുതിയത് നിനക്ക് മനസ്സിലായില്ലേ? ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു. അതു tr നന്ദൂട്ടൻ കരയുന്നു. അവനെ ജോമോനും കൂട്ടുകാരും കളിയാക്കി. അപ്പോഴാണ് ഞാൻ നന്ദുവിനെ ശ്രദ്ധിച്ചത്. അത്യാവശ്യം പഠിക്കാൻ മിടുക്കനാണ്. പക്ഷെ അവൻ എപ്പോഴും ക്ലാസ്സിൽ വരുന്നത് താമസിച്ചാണ്. 3,4 വർഷമായി ഞാൻ ഇവിടെ ജോലിക്ക് കയറിയിട്ട്.

കുറച്ചു ദിവങ്ങൾക്ക് മുൻപാണ് ഈ കുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. ക്ലാസ്സിലെ മറ്റു കുട്ടികൾ ഓടിക്കളിക്കുമ്പോൾ ഇവനുമായി കൂട്ടിയിടിച്ചു വീണ് മുട്ട് പൊട്ടി. അങ്ങനെ കരഞ്ഞു കൊണ്ടു കൂട്ടുകാരനുമായി ഓഫിസിൽ മരുന്ന് വെക്കാൻ വന്നു.അവന്റെ ക്ലാസ്സ്‌ tr ലീവ് ആയപ്പോൾ ഈ ഡിവിഷന്റെ ചാർജ് എനിക്ക് തന്നു. ഒരാഴ്ച്ചയെ ആയുള്ളൂ.ഞാൻ വന്നപ്പോൾ മുതൽ എന്റെ ശ്രദ്ധ നന്ദു എന്ന കുട്ടിയിലാണ്. അവന്റെ അലസമായി കിടക്കുന്ന മുടി വെട്ടി ഒതുക്കിയിട്ട് ഏറേ നാളായി എന്ന് ഒറ്റക്കാഴ്ച്ചയിൽ തന്നെ അറിയാം.അവന്റെ യൂണിഫോമിൽ എപ്പോഴും അഴുക്ക് ഉണ്ടായിരിക്കും,കളർ ഡ്രസ്സ്‌ ഇടുന്ന ദിവസങ്ങളിൽ ഒരു ഡ്രസ്സ്‌ തന്നെ ധരിക്കാറുള്ളു.

പക്ഷെ അവന്റെ ആ കുഞ്ഞു മുഖം ഓമനത്തം നിറഞ്ഞതാണ്. ക്ഷീണിച്ച ശരീര പ്രകൃതി, കണ്ണിലെപ്പോഴും നിഷ്കളങ്കത ഒളിഞ്ഞു കിടപ്പുണ്ടാവും.നന്ദു വിന്റെ മുഖം കണ്ടപ്പോൾ തനിക്കറിയാവുന്ന പരിചയമുള്ള ഒരു മുഖം പോലെ തോന്നി.

ഞാൻ കാര്യം തിരക്കി, അപ്പോൾ അഖിലാണ് കാര്യം പറഞ്ഞത്. നന്ദുവിനെ ‘അച്ഛനില്ലാത്ത കുട്ടി’ എന്ന് ജോമോൻ വിളിച്ചു tr. അതു കേട്ട് എല്ലാരും വിളിച്ചു. അതാണ് നന്ദു കരയുന്നത്.. ഞാൻ അവരെ ശകാരിച്ചതിനു ശേഷം നന്ദുവിനെ സമാധാനിപ്പിച്ചു.

‘പോട്ടെ സാരമില്ല, നന്ദു നല്ല കുട്ടിയല്ലേ ” നല്ല കുട്ടികൾ കരയാൻ പാടില്ല ”

കണ്ണ് തുടക്കു, ഞാൻ കസേരയിൽ ചെന്നിരുന്നു. നന്ദുവിനെ എന്റെ അടുത്തേക്ക് വിളിച്ചു.

അവൻ പതിയെ എന്റെ അടുത്തേക്ക് വന്നു.

ഞാൻ പറഞ്ഞു ‘നന്ദു ന് tr ഇഷ്ടമാണോ? ടീച്ചർ ഒരു കാര്യം പറഞ്ഞാൽ കേൾക്കുവോ. അവൻ തലയാട്ടി.നന്ദു അമ്മയോട് പറയണം മോന്റെ യൂണിഫോം നന്നായി കഴുകി തരണം, മുടി ഒന്നു വെട്ടിക്കാൻ tr പറഞ്ഞു എന്ന് ‘ വീട്ടിൽ ചെന്ന് അമ്മയോട് പറയുമോ?’അവൻ എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. എന്നിട്ട് പറഞ്ഞു, “എന്റെ ഉടുപ്പ് കഴുകുന്നത് എന്റെ ചേച്ചിയാണ് tr.’

‘എന്റെ മാത്രമല്ല അമ്മയുടെയും ചേച്ചിയുടെയും ‘

പെട്ടന്ന് അവന്റെ ചേച്ചിയെ ഞാൻ ഓർത്തു 4 ലിൽ പഠിക്കുന്ന ആ കുട്ടിയോ? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. രണ്ടു പേരും ഒന്നിച്ചു വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഏകദേശം ഇവനെ പോലെ തന്നെ പ്രകൃതം. എനിക്ക് അവനെ കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നി. ചേച്ചി മിടുക്കി ആണല്ലോ

‘കൊച്ച് കുട്ടികൾ അമ്മമാരെ സഹായിക്കണം,

മോൻ പോയിരുന്നോ. ഞാൻ അവന്റെ കവിളിൽ തലോടി, ആരെയും കാണിക്കണ്ട എന്ന് പറഞ്ഞു 2 മിഠായി കൊടുത്തു.

ഒരെണ്ണം ചേച്ചിക്കും കൊടുക്കണം കേട്ടോ ‘

അവന്റെ കുഞ്ഞു മുഖത്തു സന്തോഷം വിരിഞ്ഞു.

പിന്നീട് ആ കുട്ടിയുടെ മുഖമായിരുന്നു മനസ്സിൽ.

വീട്ടിൽ എത്തിയിട്ടും എനിക്ക് ആ കുട്ടികളുടെ മുഖം മനസ്സിൽ തെളിഞ്ഞു നിന്നു. പിറ്റേന്ന് രാവിലെ ഞാൻ സ്കൂളിൽ സീനിയറായ വേണു മാഷിനോട് അവന്റെ കാര്യങ്ങൾ തിരക്കി.

” നല്ല കുട്ടിയാണ് tr, പക്ഷെ വീട്ടിലെ അവസ്ഥ മോശമാണ്. അച്ഛൻ ഇട്ടേച്ചു പോയതാ, അമ്മക്ക് എന്തോ വയ്യായ്ക വന്നു കിടപ്പിലാ’

അത്രെയും പറഞ്ഞു sir പോയി. ഉച്ചക്ക് ഊണ് കഴിഞ്ഞു മറ്റു trs ഒപ്പം പാത്രം കഴുകി നിൽക്കുമ്പോൾ tr എന്ന വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി. കയ്യിൽ ഒരു നെല്ലിക്കയുമായി നന്ദു എന്റെ അടുത്ത് വന്നു. എന്റെ നേർക്ക് നീട്ടി, ഞാൻ ചിരിച്ചു കൊണ്ടു അതു വാങ്ങി.അവൻ ചിരിച്ചു കൊണ്ടു ഓടിപ്പോയി. വൈകുന്നേരം സ്കൂൾ വിട്ട സമയം ഞാൻ കയ്യിൽ കരുതിയിരുന്ന ചെറിയ കവർ നന്ദുവിന്റെ ചേച്ചി( നന്ദന )ഏൽപ്പിച്ചു.

അവൾ അത്ഭുതത്തോടെ എന്റെ കയ്യിൽ നിന്നും അതു വാങ്ങി.2 പേരും സന്തോഷത്തോടെ പോകുന്നത് ഞാൻ നോക്കി നിന്നു. പക്ഷെ ആ കുട്ടികളുടെ മുഖം എവിടെയോ കണ്ടു മറന്നത് പോലെ.

എത്ര ആലോചിച്ചിട്ടും എനിക്കത് ഓർമിച്ചെടുക്കാൻ പറ്റിയില്ല.പിറ്റേന്ന് രാവിലെ എന്റെ കയ്യിൽ പിടിച്ചു താങ്ക്സ് tr എന്ന് പറയുമ്പോൾ അവന്റെ മുഖത്തെ സന്തോഷം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

“”ആരാ ഇങ്ങനെ പറയാൻ പറഞ്ഞത്, “അമ്മ” ‘.

ഞാൻ അവന്റെ തലയിൽ തലോടി.

അവൻ ക്ലാസ്സിലേക്ക് ഓടിപ്പോയി.

പിറ്റേന്ന് അവധി ദിവസം ആയിരുന്നു. വേണു സാറിൽ നിന്നും അവന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി.ഞാൻ ഉച്ചക്ക് ശേഷം നന്ദുവിന്റെ വീട്ടിൽ പോയി.ഞാൻ ചെല്ലുമ്പോൾ നന്ദുവിന്റെ ചേച്ചി അവളുടെ കുഞ്ഞിക്കൈകൾ കൊണ്ടു അഴയിൽ എത്തിവലിഞ്ഞു തുണികൾ വിരിക്കുന്നു, നന്ദു ചെറിയ വിറകു കഷ്ണങ്ങൾ അടുക്കുന്നു.നന്ദനയാണ് എന്നെ കണ്ടത്.നന്ദു, ദേ മായ tr.അവൾ എന്റടുത്തേക്ക് ഓടി വന്നു.അതു കണ്ടു നന്ദുവും. ഞാൻ ആ ചെറിയ വീടിനുള്ളിലേക്ക് കയറി ചെന്നു.

ആ വീടിന്റെ അവസ്ഥ എന്നെ വല്ലാതെ വേദനിപ്പിച്ചു. പഴകിയ ഒരു കട്ടിലിൽ അവരുടെ അമ്മ കിടക്കുന്നതു ഞാൻ കണ്ടു.ഞാൻ അവരുടെ അമ്മയുടെ അടുത്തേക്ക് ചെന്നു. ഈ മുഖം എനിക്ക് നന്നായി അറിയാം, പക്ഷെ ഈ രൂപം അല്ല. നിരാശയും പട്ടിണിയും കൊണ്ടു ക്ഷീണിച്ച ശരീരം, ദുഃഖം തളം കെട്ടി നിൽക്കുന്ന കണ്ണുകൾ, അവർ വളരെ അവശയായിരുന്നു.

എന്നെ കണ്ടതും അവരുടെ മുഖത്തു സന്തോഷം നിറഞ്ഞു, പെട്ടന്ന് അതു മായുകയും ചെയ്തു.

അവർ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു

‘മായേ’ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു.

പെട്ടന്ന് എന്റെ ഉള്ളിൽ എന്തോ ഒരു വലിയ ഭാരം വന്നത് പോലെ. “മോളെ ശാരി, നീ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ” ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇഷ്ട്ടപെട്ട പുരുഷനൊപ്പം വീട്ടുകാരെ ധിക്കരിച്ചു പോയ എന്റെ ശാരി, എന്റെ കളിക്കൂട്ടുകാരി, സന്തത സഹചാരി,അങ്ങനെ എല്ലാം.എപ്പോഴും ചുറു ചുറുക്കോടെ എന്റെ ഒപ്പം ഓടി നടക്കുന്ന എന്റെ ശാരി . വർഷങ്ങൾക്ക്‌ ശേഷമുള്ള അവരുടെ കണ്ടു മുട്ടലുകൾ, രണ്ടു പേരും പൊട്ടിക്കരഞ്ഞു. കുട്ടികൾ ഒന്നും മനസ്സിലാകാതെ അവരെ നോക്കി നിന്നു

‘വെറുതെ അല്ല കുട്ടികളുടെ മുഖം തനിക്കു പരിചയമുള്ളത് പോലെ തോന്നിയത്.’

“അയാൾ ഞാൻ ഉദ്ദേശിച്ചത് പോലെ ആയിരുന്നില്ല, ചതി മനസ്സിലായപ്പോൾ എനിക്ക് രക്ഷപെടാൻ കഴിഞ്ഞില്ല മായേ ”

പെട്ടന്ന് വാതിൽക്കൽ ആരോ വന്നു. മായ കണ്ണുകൾ തുടച്ചു ഇറങ്ങി ചെന്നു. വീട്ടുടമസ്ഥൻ വാടക കുടിശ്ശികക്ക് വന്നതാണ് . ‘ഞങ്ങൾ അടുത്ത ദിവസം വീട് ഒഴിയുകയാണ്.’ നിങ്ങളുടെ പണം മുഴുവൻ തന്നിട്ട് ‘. മായയുടെ ഉറപ്പിന്മേൽ അയാൾ തിരികെ പോയി. ശാരി ഒന്നും മനസ്സിലാകാതെ മായയെ നോക്കി. അതെ ശാരി നമ്മൾ തിരിച്ചു നാട്ടിലേക്കു പോകുന്നു, നിന്റെ വീട്ടിലേക്ക്, നിന്നെ സ്വീകരിക്കാൻ നിന്റെ അമ്മയ്ക്കും ഏട്ടനും കഴിയും, ഞാൻ അവരെ വിവരങ്ങൾ അറിയിക്കും, ഈ സാഹചര്യത്തിൽ ഒരിക്കലും അവർ നിന്നെ തള്ളിക്കളയില്ല ‘. നിന്റെ ഏട്ടൻ നിന്നെ അന്വേഷിക്കാത്ത സ്ഥലങ്ങളില്ല.’

ഞാൻ ഉടനെ ഇവിടുന്ന് നാട്ടിലേക്ക് ട്രാൻസ്ഫർ ആകും.

“ചിലപ്പോൾ ഞാൻ ഇവിടെ വരാനും കുട്ടികളെ കണ്ടതും ദൈവ നിശ്ചയം ആയിരിക്കും.”

മോളെ നീ വിഷമിക്കാതെ, എല്ലാം ശെരിയാകും,

നീ എന്റെ പഴയ ശാരിയായി തിരിച്ചു വരും. പിന്നെ വീട്ടിൽ കയറ്റാതിരിക്കാൻ നിന്റെ അച്ഛൻ ഇന്നു ജീവിച്ചിരിപ്പില്ല, മരിക്കുന്നതിന് മുൻപ് നിന്നെ കാണാൻ അദ്ദേഹം വളരെ ആഗ്രച്ചിരുന്നു.’

ശാരി അച്ഛനെ ഓർത്തു വാവിട്ട് കരഞ്ഞു. അവരെ വേദനിപ്പിച്ചതിനു ദൈവം തന്ന ശിക്ഷ ആണിത്…

ഞാൻ ഫോണുമായി മുറ്റത്തേക്ക് ഇറങ്ങി. ശാരിയുടെ ഏട്ടനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു, അടുത്ത ദിവസം തന്നെ വരാൻ റെഡി ആയിക്കോളു എന്ന് പറഞ്ഞു ഫോൺ കട്ടായി.

ശാരി തന്റെ രണ്ടുമക്കളെയും കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മം നൽകി.

കുട്ടികളുടെ മുഖത്തും സന്തോഷത്തിന്റെ അലകളടിച്ചു.

ഞാൻ പോയിട്ട് അടുത്ത ദിവസം വരാം എന്ന് പറഞ്ഞു കുട്ടികളുടെ തലയിൽ തലോടി യാത്ര പറഞ്ഞു ഇറങ്ങി.

ശാരിയുടെ മുഖത്തു പ്രതീക്ഷയുടെ പുഞ്ചിരി വിടർന്നു. കുട്ടികൾ ഞാൻ പോകുന്നതും നോക്കി ആ കൊച്ചു വീടിന്റെ മുറ്റത്തു നിന്നു കൈ വീശി കാണിച്ചു

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നെസ്‌ല. N