ഫ്ലാറ്റിൽ അവരോടൊപ്പം താമസിക്കാൻ പലപ്പോഴും എന്നെ നിർബന്ധിച്ചു.. പക്ഷെ ഞാൻ സമ്മതിച്ചില്ല…

രചന : നെസ്‌ല. N

“തണലായ്”

****************

‘അല്ലടോ താൻ എന്താ കുറേ നേരം ആയല്ലോ ഇരിപ്പു തുടങ്ങിയിട്ട്, എന്തോ വലിയ ആലോചനയിൽ ആണെന്ന് തോന്നുന്നു.’

ദേവു മുഖമുയർത്തി സുമയെ ഒന്ന് നോക്കിപുഞ്ചിരിച്ചു.

‘താൻ പറഞ്ഞത് ശെരിയാ’. ഞാൻ കുറേക്കാലം പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു.

‘എന്തേ പെട്ടന്ന് ‘?

‘ഒന്നുമില്ല, ചെറിയതണുപ്പും, നിലാവും മുല്ല മുട്ട് എറിഞ്ഞതുപോലെ നക്ഷത്രങ്ങൾ നിറഞ്ഞ ഈ രാത്രി ഒരുപാട് കാലം എന്നെ പിന്നിലേക്ക് കൊണ്ട് പോയി.

പണ്ടും സന്ധ്യാസമയങ്ങളിൽ ആകാശത്തു നോക്കി നിൽക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

സത്യത്തിൽ ആ സമയം ഒരുപാട് ഞാൻ ആസ്വദിച്ചിട്ടുണ്ട്. ആകാശത്തു ആദ്യമമെത്തുന്ന രണ്ടു നക്ഷത്രങ്ങൾ, കൂട്ടിലേക്കു ചേക്കേറാൻ കൂട്ടത്തോടെ പോകുന്ന പക്ഷികൾ, അവരോടൊക്കെ ഞാൻ എന്റെ പരിഭവങ്ങളും സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്. മനസ്സിൽ സങ്കടങ്ങളുടെ അണപൊട്ടുമ്പോൾ ഞാൻ ആകാശത്തു നോക്കി ഇരിക്കാറുണ്ട്. അതെനിക്ക് വലിയൊരു ആശ്വാസം നൽകിയിട്ടുണ്ട്.

ഞാനും എന്റെ മനസ്സും തമ്മിൽ ഒരുപാട് വാദപ്രതിവാതങ്ങൾ നടത്താറുണ്ട്.

ആഹ്, അതൊക്കെ ഒരു കാലം. അതൊരു സുഖമുള്ള കാര്യമല്ലേ സുമേ!

ആ എനിക്കറിയില്ല. ഇതുപോലുള്ള വട്ടൊന്നും എനിക്ക് ഇല്ലാല്യോ, ദേവു.. മ്മ്. ഞാൻ തന്നോട് ഒരു കാര്യം ചോദിക്കണം എന്ന് വിചാരിക്കുന്നു.

കുറേ ദിവസമായി, ചോദിക്കാമോ..

അതെന്താ സുമേ പുതിയൊരു മുഖവുര, തനിക്ക് എന്നോട് അതിന്റെ ആവശ്യം ഉണ്ടോ?

അതില്ല, എങ്കിലും…

എന്താടോ

സത്യത്തിൽ നീ പഴയ കാലത്തേക്ക് പോകുന്നില്ലേ എന്നൊരു സംശയം 🤔🤔

ഒറ്റക്കുള്ള ഇരിപ്പും ആലോചനയും, കുറേ ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു.

ദേവകി ഒന്നും പറഞ്ഞില്ല. ഒരു ചിരി😊😊 മാത്രം പാസ്സാക്കി.

‘ അപ്പൊ ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ’.സുമ പറഞ്ഞു.

പാടവരമ്പിലൂടെ ഓടിനടന്ന ബാല്യവും കൗമാരവും ഉള്ളിലേക്ക് തികട്ടി വന്നു. മെല്ലെ കണ്ണുകളടച്ചു ഞാൻ ആ കാലത്തിലേക്ക് പോയി.

ഒരുപാട് പറന്നുയരാൻ മോഹിച്ച ഞാൻ ഒന്നുമാകാതെ കുറേനാളുകൾ.അങ്ങനെ വെറുതെ ഒരു ഫോൺ കോളിൽ കിട്ടിയ ജോലിയിൽ ജീവിതം ഇവിടെ വരെ എത്തി.

തിരക്ക് പിടിച്ച ഈ നഗരത്തിൽ, ഈ കെട്ടിടത്തിന്റെ മുകളിലെ ബാൽക്കണിയിൽ തെളിഞ്ഞ ആകാശം കണ്ടപ്പോൾ ഇന്നെന്തോ ഒരു കൗതുകം തോന്നി.ഒരു പക്ഷെ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം അയാളെ കണ്ടതാകാം ഈ ആലോചനക്ക്‌ കാരണം😏

“എങ്കിലും ഒറ്റനോട്ടത്തിൽ പരസ്പരം തിരിച്ചറിയാൻ രണ്ടു പേർക്കും കഴിഞ്ഞു😌.

ഒരിക്കലും അയാളെ കാണും എന്ന് കരുതിയില്ല.എങ്കിലും പരസ്പരം ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

ഞാൻ പെട്ടന്നു ടാക്സിയിൽ കയറിപ്പോയി.

ഒന്ന് തിരിഞ്ഞു നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.

നാട്ടിൻപുറത്തെ ജീവിതം ഒരുപാട് ഇഷ്ടമായിരുന്നു,

പുഴയും തോടും കൂട്ടുകാരും വിദ്യാലയവും അങ്ങനെ പലതും.

അമ്പലത്തിലെ ഉത്സവങ്ങളിൽ കൂട്ടുകാരുമൊത്തു ഓടിനടന്നതും കണ്ണിമാങ്ങ പെറുക്കി നടന്നതും കശുമാവിൽ കല്ലെറിഞ്ഞതും നാട്ടിലെ ചെറിയ കടകളിൽ ചില്ലുകുപ്പികളിൽ നിറഞ്ഞിരുന്ന മിഠായികളും അങ്ങനെ എത്രയെത്ര കാര്യങ്ങൾ.പ്രായം ഇത്രയും ആയിട്ടും കൊതിപ്പിക്കുന്ന ഓർമ്മകൾ….

വീണ്ടും കഴിഞ്ഞു പോയ ആ കാലത്തിലേക്കു പോകാൻ കൊതിക്കുന്ന മനസ്സ്.

എനിക്ക് മാത്രമല്ല എല്ലാവരും കൊതിക്കുന്ന ആ കാലം.ഒരിക്കൽ കൂടി കിട്ടിയിരുന്നെങ്കിൽ…….

‘ദേവൂ കഴിക്കാനെടുത്തു വെച്ചു’”. താൻ വേഗം വാ. ബാക്കി നാളെ ആലോചിക്കാം”.വരുന്നെടോ…”

താൻ ഇരുന്നോ, ഞാൻ കുറച്ചു കൂടി ഇവിടെ ഇരിക്കട്ടെ”. ആയിക്കോട്ടെ, സുമ വിളിച്ചു പറഞ്ഞു.

സുമ!ഒന്നിച്ചു കോളേജിൽ പഠിച്ച സമയത്തെ കൂട്ടാണ്.പരിചയപ്പെട്ടതിനു ശേഷം ഒരു കൂടപ്പിറപ്പിന്റെ കരുതലും സ്നേഹം നൽകിയവൾ, അവൾക്ക്‌ ഒരു ഏട്ടനും ഉണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞ ഉടനെ അമ്മാവന്റെ മകനോടൊപ്പം അവളുടെ കല്യാണം കഴിഞ്ഞു. വീട്ടുകാര് നടത്തിയതാണ്. എനിക്കും മഹേഷട്ടനെ നന്നായി അറിയാം. ഞങ്ങൾ ഒരേ നാട്ടുകാരാണ്. വിവാഹ ശേഷം അവർ ബാംഗ്ളൂരിലേക്ക് പോന്നു. മഹേഷേട്ടനു ഇവിടെ ബിസിനസ്സ് ആയിരുന്നു. ഒപ്പം സുമയും കൂടി. പിന്നെ മാസത്തിൽ അവൾ എനിക്ക് ഇവിടുത്തെ വിശേഷങ്ങൾ അറിയിച്ചു കത്തെഴുതാറുണ്ടായിരുന്നു.

ഞാൻ തിരിച്ചും. പിന്നെ എന്റെ കാര്യം, അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ, അച്ഛന് കൃഷി ആയിരുന്നു.

ചെറിയ സന്തുഷ്ട കുടുംബം.നാട്ടിലെ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു അജയ്.അച്ഛനോടൊപ്പം ഇടക്ക് ബാങ്കിൽ പോകാറുണ്ടായിരുന്ന ഞാൻ എപ്പോഴാണ് അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നറിയില്ല.

പിന്നീട് കോളേജിൽ പോകുമ്പോൾ പലപ്പോഴായി ആ മുഖം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. തിരിച്ചും അങ്ങനെ തന്നെ എന്ന് മനസിലായി.

കുറച്ചു നാളുകൾ കൊണ്ടു ഞങ്ങൾ അടുപ്പത്തിലായി.നാളുകൾ കടന്നു പോയി.

ഒരു ദിവസം നാട്ടിലേക്കു പോയ അയാൾ പിന്നെ മടങ്ങി വന്നത് ഒരു മാസത്തിനു ശേഷമാണ്.

വന്നപ്പോൾ അയാളുടെ വിവാഹം കഴിഞ്ഞിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിരുന്നു അത്.

ഒരിക്കൽ പോലും അയാൾ എന്നെ കാണാനോ നടന്നതിനെ കുറിച്ച് പറയാനോ തയ്യാറായില്ല.

ചോദിക്കാൻ എനിക്കും തോന്നിയില്ല.അതിനുള്ളിൽ എന്റെ ഡിഗ്രി കോഴ്‌സും കഴിഞ്ഞിരുന്നു.

മാസങ്ങളോളം ഞാൻ പുറത്തിറങ്ങാതെ കഴിച്ചു കൂട്ടി. അതിനിടയിൽ അച്ഛന്റെയും അമ്മയുടെയും മരണം.

ആക്‌സിഡന്റ് ആയിരുന്നു.

എന്റെ കാര്യം ഓർത്തു അവർ ഒരുപാട് വിഷമിക്കുന്നുണ്ടായിരുന്നു.

ഹോസ്പിറ്റലിൽ നിന്നും ഞാൻ മാത്രം വീട്ടിലേക്കു…

അങ്ങനെ എന്നെ അമ്മാവന്റെ വീട്ടിലേക്ക് പറിച്ചു നട്ടു. അവിടുത്തെ ജീവിതം വളരെ കഷ്ടമായിരുന്നു. ഈ വീട്ടിൽ നിന്നും എത്രയും വേഗം മാറണം എന്ന ചിന്തയായിരുന്നു എനിക്ക്. അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം ഞാൻ സുമയുടെ ഫോൺ നമ്പർ കണ്ടെത്തി അവളെ വിളിച്ചു.അങ്ങനെ അവരുടെ കമ്പനിയിൽ എനിക്ക് ജോലി ശരിയാക്കി.

അങ്ങനെ ഞാനും ബാംഗ്ലൂരിൽ താമസമാക്കി

അങ്ങനെ നാടുമായുള്ള ബന്ധവും തീർന്നു.മഹേഷേട്ടനും സുമയും ഒരു വിവാഹത്തിന് ഒരുപാട് നിർബന്ധിച്ചുഎന്തോ ഒരു വിവാഹം കഴിക്കാൻ തോന്നിയില്ല. വിരഹമോ ദേഷ്യമോ എന്തോ….ഇവരുടെ ഫ്ലാറ്റിൽ അവരോടൊപ്പം താമസിക്കാൻ പലപ്പോഴും എന്നെ നിർബന്ധിച്ചു,പക്ഷെ ഞാൻ സമ്മതിച്ചില്ല.

അവിവാഹിതയായ ഞാൻ അവരോടൊപ്പം താമസിക്കുന്നത് ശരിയല്ല എന്നെനിക്ക് തോന്നി.അവർ നല്ലൊരു മാതൃക കുടുംബമായിരുന്നു. പക്ഷേ ദൈവം ഒരു കുഞ്ഞിനെ കൊടുത്തില്ല.പുറമെ കാണിച്ചില്ലെങ്കിലും ആ വേദന അവരെ എപ്പോഴും വേട്ടയാടിയിരുന്നു.

പക്ഷേ മഹേഷേട്ടൻ അവളുടെ മുന്നിൽ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യവും സംസാരിച്ചിരുന്നില്ല. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവൾ പലപ്പോഴും നിർബന്ധം പിടിച്ചു.

പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ഞാൻ ഇവിടെ എത്തി ഏകദേശം 5 വർഷം കഴിഞ്ഞപ്പോൾ ഒരാക്സിഡന്റിൽ മഹേഷേട്ടൻ ഈ ലോകത്തിൽ നിന്നും പോയി. അദ്ദേഹത്തിന്റെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന ഈ നാട്ടിൽ നിന്നും തിരിച്ചു പോകാൻ അവൾ തയ്യാറായില്ല.അപ്പോഴേക്കും മഹേഷിന്റെ അമ്മ അവൾക്ക് കൂട്ടായി എത്തി.എന്നെയും ഈ വീട്ടിലേക്ക് ക്ഷണിച്ചു. വയസ്സ് അമ്പത് കഴിഞ്ഞു.

പക്ഷേ മനസ്സ് ചില സമയങ്ങളിൽ അത് സമ്മതിച്ചു തരാറില്ല.ബിസിനസ് കാര്യങ്ങളൊക്കെ നോക്കി ഞങ്ങൾ ഇവിടെ ഇങ്ങനെ പോകുന്നു.

‘ മിക്കവാറും രാത്രിയിൽ ഞങ്ങൾ ഇവിടെ വന്നിരിക്കാറുണ്ട്. ഓർമ്മകൾ വേട്ടയാടുമ്പോൾ ഒറ്റക്ക് ഒരുപാട് നേരം ഞാൻ ഇങ്ങനെ ഇരിക്കാറുണ്ട്.

ഒരിക്കലും കിട്ടാത്ത ഒരു ഉത്തരത്തിനായി….’

ദേവൂ ഒരു നെടുവീർപ്പോടെ തന്റെ കണ്ണട എടുത്തു തുടച്ചു തിരികെ വെച്ചു. നിലാവിനോട് നാളെ കാണാം എന്ന് യാത്ര ചൊല്ലി അകത്തേക്ക് കയറിപ്പോയി. അവർക്ക് ശുഭ രാത്രി നേർന്നപോലെ ഒരു തണുത്ത കാറ്റ് അവിടമാകെ വീശിയടിച്ചു.ചില നക്ഷത്രങ്ങൾ കണ്ണു ചിമ്മി, നിലാവ് അവരെ നോക്കി പുഞ്ചിരി തൂകി ..

അപ്പോഴും ആ സിറ്റി ഉണർന്നിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നെസ്‌ല. N