അമ്മയും അച്ഛനും വീട്ടിലേക്ക് വിളിച്ചു. പക്ഷെ അങ്ങോട്ട് പോകാൻ തോന്നിയില്ല, എങ്കിലും അവരെ നിരാശരാക്കിയില്ല….

രചന : നെസ്‌ല. N പുന്നപ്ര

നേർക്കാഴ്ച

******************

‘തന്റെ ഭർത്താവിന്റെ വിയോഗത്തിന് ശേഷമുള്ള മഴയിൽ അവളാകെ നിയന്ത്രണം വിട്ടു കരഞ്ഞു.

പുറത്തെ മഴത്തുള്ളികൾ ആണോ അതൊ അവളുടെ കണ്ണുനീർ തുള്ളികളാണോ കൂടുതൽ.ആവോ അറിയില്ല’.

എല്ലാവരും വീട്ടിൽ നിന്നും പോയി തുടങ്ങിയിരുന്നു.

കുട്ടികൾ സങ്കടത്തിലാണെങ്കിലും ക്ഷീണം അവരെ ഉറക്കത്തിലേക്ക് തള്ളി വിട്ടു.

പാവം കുട്ടികൾ, രണ്ടു ദിവസം മുൻപുവരെ ഇതേ സമയം ഈ വീട്ടിൽ കളിയും ചിരിയും പരാതികളും പരിഭവങ്ങളും നിറഞ്ഞതായിരുന്നു.

സ്കൂൾ വിശേഷങ്ങൾ ഏറ്റവും കൂടുതൽ പങ്കു വെക്കുന്നതും കുഞ്ഞു കുഞ്ഞു പിടിവാശികൾ പറഞ്ഞു കേൾപ്പിക്കാൻ അവരുടെ പ്രിയപ്പെട്ട അച്ഛൻ ഉണ്ടായിരുന്നു.

ഇന്ന് വേർപാടിന്റെ വേദനയിൽ എന്റെ കുട്ടികൾ…

‘വൈകുന്നേരങ്ങളിൽ അച്ഛൻ കൊണ്ടുവരുന്ന പലഹാരങ്ങളും മിഠായിപൊതികളും, അതിനു വേണ്ടിയുള്ള ബഹളവും എന്നെന്നേക്കുമായി നഷ്ടപ്പെട്ടതാണെന്നു അവർ മനസ്സിലാക്കിയിട്ടുണ്ടോ?’

ഇങ്ങനെ ഓരോന്നും ആലോചിച്ചു അവൾ പൊട്ടിക്കരഞ്ഞു.

അനിയത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.

ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി, മറ്റുള്ളവരുടെ സഹാനുഭൂതിയിൽ..

” എന്തിനു നീ ഇത്രെയും ക്രൂരത എന്നോടും മക്കളോടും കാണിച്ചു എന്റെ ഈശ്വരാ….’

എന്തൊക്കെ പിണക്കങ്ങൾ ഉണ്ടായാലും ഉറങ്ങാൻ നേരം ആ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖവും ഒരു മെത്തയിലും നമുക്ക് കിട്ടാറില്ല. എല്ലാ പരാതിയും അവിടെ തീരും,

അത്രയ്ക്ക് സുരക്ഷിതത്വവും , വാത്സല്യവും തോന്നുന്ന മറ്റൊരിടം നമുക്ക് വേറെ എവിടെ കിട്ടാനാണ്?

“ശിവേട്ടാ ”

“നിങ്ങൾ ഏറ്റവും കൂടുതൽ സന്തോഷവാൻ എപ്പോഴാണ് “?

“ഞാനോ ”

“മ്മ്”

‘നമ്മുടെ ഈ കൊച്ചു വീട്ടിൽ ‘

സത്യം?

“അതേല്ലോ

നമ്മുടെ മക്കളാടൊപ്പം ചിലവഴിക്കുമ്പോൾ,

സമയം പോണതറിയില്ല ”

‘അതെ ‘

‘ചെറിയ വീടാണെങ്കിലും അത്യാവശ്യം എല്ലാ കാര്യങ്ങളും നല്ലത് പോലെ ചെയ്യാൻ ശിവേട്ടൻ ശ്രമിച്ചിട്ടുണ്ട്.

എങ്കിലും ചെറിയ രീതിയിൽ സാമ്പത്തികം ഞങ്ങളെ ബുദ്ധിമുട്ടിക്കാറുമുണ്ട്.

ഒന്നാലോചിച്ചാൽ നമ്മൾ ഈ ജീവിതം കൊണ്ടു സന്തുഷ്ടരാണല്ലേ?’

‘നമുക്ക് ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി ‘

‘ഞാനിതിൽ സന്തുഷ്ടയാണ് ഏട്ടാ..’

പക്ഷേ…..

ആ വാക്കുകൾ അറം പറ്റിപ്പോയല്ലോ എന്നവൾ ആലോചിച്ചു.

കഴിഞ്ഞ ദിവസം അദ്ദേഹവുമായി പറഞ്ഞതാണിത്.

നാളെ മുതൽ എല്ലാവരും ഇവിടെ നിന്നും പോയി തുടങ്ങും, വീട്ടുകാർ, ബന്ധുക്കൾ.

വല്ലപ്പോഴും കയറിവരുന്നവിരുന്നുകാർ മാത്രമാകും അവരൊക്കെ. ഞാനും മക്കളും മാത്രമാകും.

എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ലല്ലോ.

യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ സമയമെടുക്കും, എങ്കിലും ഒറ്റക്കായി പോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. നേരം പുലരുമ്പോൾ ഇതൊരു സ്വപ്നം ആയിരുന്നു എന്ന് ആശിച്ചു പോയി.

എന്റെ കുട്ടികളുടെ അച്ഛനും അമ്മയും ഇനി ഞാനാണ്. അച്ഛന്റെ ചുമതല കൂടി എനിക്കാണ്. അത് ഭംഗിയായി നിറവേറ്റണം.അത്‌ അദ്ദേഹത്തിനോടുള്ള എന്റെ കടമയാണ്.

അവൾ കണ്ണുകൾ അമർത്തി തുടച്ചു.

കുട്ടികൾ ഇല്ലാത്ത സമയം അവളുടെ സങ്കടം കരഞ്ഞു തീർത്തു.

അമ്മയും അച്ഛനും വീട്ടിലേക്ക് വിളിച്ചു. പക്ഷെ അങ്ങോട്ട് പോകാൻ തോന്നിയില്ല, എങ്കിലും അവരെ നിരാശരാക്കിയില്ല. കുട്ടികളെയും കൂട്ടി മറ്റൊരു ദിവസം വരാമെന്നു പറഞ്ഞു.

മുൻപും വീട്ടിൽ പോയി നിൽക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. കാരണം ശിവേട്ടൻ വന്നു നിൽക്കാറില്ല.

കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ഞങ്ങൾ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു. അനിയന്റെ കല്യാണം കഴിഞ്ഞതോടെ അതും നിന്നു.

ഇപ്പോൾ അദ്ദേഹം ഇല്ലാതെ പോയി നിൽക്കാൻ എന്തോ പറ്റുന്നില്ല.

തയ്യൽ അറിയാവുന്നതിനാൽ കുടുംബശ്രീ വഴി ഒരു കടയിലേക്ക് കുറച്ചു തുണികൾ തയ്ക്കാനുള്ള ഓർഡർ കിട്ടി.അതൊരാശ്വാസം ആയിരുന്നു. തയ്യൽ ഒരു വരുമാനമാർഗമായി മാറും എന്നതിൽ അവൾക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു…

അമ്മക്ക് തയ്യൽ മെഷീൻ ഉണ്ടായിരുന്നു.

ഇടക്കൊക്കെ ചെറിയ രീതിയിൽ വല്ലതും തയ്ച്ചു നോക്കുമായിരുന്നു.അങ്ങനെ പ്ലസ് ടു പഠനം കഴിഞ്ഞു വീട്ടിൽ നിൽക്കുമ്പോൾ ഒരു കൗതുകത്തിനു വേണ്ടിയാണ് തയ്യൽ പഠിച്ചതാണ്.

പിന്നീട് വല്ലപ്പോഴുമൊക്കെ ആരെങ്കിലും തുണികൾ കൊണ്ടു വരുമ്പോൾ മാത്രമാണ് തയ്ച്ചിരുന്നത്.തയ്യൽ അത്‌ വലിയൊരു മുതൽക്കൂട്ടാണെന് ഇപ്പോഴാണ് മനസ്സിലായത്.

പെൺകുട്ടികൾ എന്തെങ്കിലും ഒരു കൈ തൊഴിൽ പഠിച്ചിരിക്കുന്നത് നല്ലതാണെന്ന് എന്റെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചു.

അന്ന് രാത്രി കുട്ടികളോടവൾ ചേർന്ന് കിടന്നു.തങ്ങളെ ചുറ്റി പുണർന്നു കൊണ്ടു മറ്റൊരു കൈ ഉള്ളത് പോലെ അവൾക്ക് തോന്നി.

വരാനിരിക്കുന്ന പുലരികൾ തന്റെ കുട്ടികൾക്ക് സന്തോഷം നൽകുന്നതാണെന്ന തിരിച്ചറിവോടെ സമാധാനത്തോടെ അവൾ കണ്ണുകളടച്ചു😊😊😊

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നെസ്‌ല. N പുന്നപ്ര