അനന്തഭദ്രം തുടർക്കഥയുടെ ആദ്യഭാഗം ഒന്ന് വായിച്ചു നോക്കൂ….

രചന : കാർത്തുമ്പി തുമ്പി

വാതിൽ തുടരെയുള്ള മുട്ട് കേട്ട് ഭദ്ര കണ്ണുകൾ തുറന്നു. അവൾക്ക് കണ്ണുകൾക്ക് വല്ലാത്ത പുളിപ് തോന്നി.. അവൾ തളർച്ചയോടെ എഴുനേറ്റു. വേച്ചു വേച്ചു ചെന്നു വാതിൽ തുറന്നു.

പുറത്തെ സൂര്യന്റെ പ്രകാശത്തിൽ അവൾ കണ്ണ് രണ്ടും ചിമ്മി ?.

” ആരാടി പിഴച്ചവളെ നിന്റെ കൂടെ ഇറക്കി വിടെടി.. ” ആ ശബ്ദം അവൾക്ക് പരിചിതമായിരുന്നു.

അമ്മാവന്റെ മകൻ ശാഗേഷ്..

അവൾ അവനെ വെറുപ്പോടെയും കോപത്തോടെയും നോക്കി. അപ്പോഴേക്കും അവളുടെ കവിളിൽ ആദ്യത്തെ അടി വീണിരുന്നു. അവൾ കവിളിൽ പൊത്തിപിടിച്ചു പകപ്പോടെ ചുറ്റും നോക്കി.

പറമ്പിലുള്ള മോട്ടോർ ഹൗസിലാണ് താൻ..ചുറ്റും അമ്മാവനും അമ്മായിയും അമ്മയും രണ്ടാനച്ഛനും അനിയത്തിയും നിൽക്കുന്നുണ്ട് എന്തിനേറെ പഞ്ചായത്ത്‌ പണിക്കാർ വരെയുണ്ട്.

” ഇറക്കി വിടെടി അവനെ ഇനി നിന്റെ നാടകം ഒന്നും നടക്കില്ല.. ” അമ്മായി

” എന്റെ കൂടെ ആരുമില്ല.. ” ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. അമ്മ രാഗിണി സാരി തുമ്പ് പിടിച്ച് കരയുന്നുണ്ട്. അവൾ അമ്മയെ അപേക്ഷയോടെ നോക്കി.

” കേറി നോക്കെടാ എത്ര പേരുണ്ടെന്ന് അപ്പോൾ അറിയാം… ഇന്നത്തോടെ ഇവളുടെ മുഖ മൂടി അഴിക്കണം.. ” അമ്മായി

ആരെങ്കിലും കയറി നോക്കട്ടെന്ന് കരുതി അവൾ മാറി നിന്നു. കേറി നോക്കി വിശ്വാസം വരുവാണേൽ വരട്ടെ.. വന്ന കണ്ണീരിനെ വാശിയോട് അവൾ തുടച്ചു മാറ്റി.

” ഇങ്ങോട്ട് വാടാ.. ” ശാഗേഷിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവൾ ഞെട്ടി.

” അനന്തൻ കുഞ്ഞ് ” ചുറ്റും നിന്നവർ ഒരുപോലെ മൊഴിഞ്ഞു. രാവിലെ ആയിട്ടും കെട്ട് ഇറങ്ങിയിട്ടില്ലെന്ന് തോന്നുന്നു. നാലുകാലിലാണ് നടപ്പ്.. ശാഗേഷ് വലിക്കുന്നതാണനുസരിച് അവൻ തെന്നുന്നുണ്ട്. വെയിൽ മുഖത്ത് അടിച്ചതും അവൻ കണ്ണുകൾ ഇറുക്കെ അടച്ച് തുറന്നു.

” ഇങ്ങോട്ട് വാടാ.. ” ശാഗേഷ് അവനെ ആൾക്കൂട്ടത്തിന് മുൻപിലേക്ക് വലിച്ചു.

” ഛീ കയ്യെടുക്കെടാ നായെ.. ”

പറയുന്നതിനൊപ്പം അനന്തൻ ശാഗേഷിന്റെ കൈ തട്ടി മാറ്റി അവന്റെ ചിറിയിൽ ഒന്ന് കൊടുത്തു.

” ഡാ പെണ്ണിനെ പിഴപ്പിച്ചതും പോരാ ചോദിക്കാൻ വന്ന എന്റെ മകനെ തല്ലുന്നോ.. “? അമ്മാവൻ

“താൻ കണ്ടോടാ ഞാൻ ഇവളെ പിഴപ്പിക്കുന്നത്..”? അനന്തൻ

” ഒരു മുറിയിൽ കഴിഞ്ഞിട്ടും…. ചെ..നീയെന്താ ഞങ്ങളെ പൊട്ടൻമാരാക്കാണോ.. “? അമ്മാവൻ

താനും തന്റെ മോളും ഈ വീട്ടിൽ തന്നെ അല്ലേ കഴിഞ്ഞേ..

എന്നിട്ട് തന്റെ മോള് പിഴച്ചോ.. “? അനന്തൻ

“ഡാ ” ശാഗേഷ് തല്ലാൻ കൈ ഉയർത്തിയതും അനന്തൻ അവനെ കടുപ്പിച്ചു നോക്കിയതും അവന്റെ കൈ താഴ്ന്നു.

” നീ പിഴപ്പിച്ചവളെ ഞങ്ങൾ ഇനി എന്ത് ചെയ്യണം..” അമ്മായി ഭദ്രയെ അനന്തന്റെ ദേഹത്തേക്ക് തള്ളിക്കൊണ്ട് ചോദിച്ചു.

” ഞാൻ പെഴപ്പിച്ചിട്ടില്ലെന്ന് പറഞ്ഞില്ലേ തള്ളേ.. ”

അനന്തൻ ഭദ്രയെ മാറ്റി നിർത്തി മുന്നോട്ട് നടന്നു.

എല്ലാവരും അവന് വഴി ഒരുക്കി കൊടുത്തു.

അനന്തൻ പോയതും എല്ലാവരുടെയും ശ്രദ്ധ ഭദ്രയിലേക്കായി..

” ഹും ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല പോലീസിനെ വിളിക്ക്.. ” അമ്മായി

” ആ പോലീസിനെ വിളിക്ക് സത്യം ഞാൻ അവരോട് പറഞ്ഞോളാം.. ” ഭദ്ര

” ഏയ്‌ പോലീസ് ഒന്നും വേണ്ടമ്മേ നമ്മുടെ കുടുംബം തന്നെ നാറും.. ” ശാഗേഷ്

ചുറ്റിലുള്ളവർ ഭദ്രയെ നോക്കി പിറുപിറുത്തു..

അവൾക്കൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല..

അമ്മയുടെ കരച്ചിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ..

” എല്ലാവരും പോവാൻ നോക്ക്.. ഇവിടെ എന്താ വല്ല പൂരം നടക്കുന്നുണ്ടോ….നളിനി അവളെ ഉള്ളിൽ കൊണ്ടു പോ.. ” അമ്മാവൻ

ചുറ്റിലും ഉള്ളവർ പിന്നെയും മുറുമുറുത്ത് കൊണ്ട് മെല്ലെ നടന്നു.നളിനി അവളുടെ കൈയ്യിൽ പിടിച്ച് വലിച്ചു.

” ആ പ്രാന്തനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലെടി നിനക്ക് ക **** പ്പ് തീർക്കാൻ.. ”

പോവുന്ന പോക്കിൽ ശാഗേഷാണ്.. അവൾ അവനെ കോപത്തോടെ തിരിഞ്ഞു നോക്കി. എന്നാൽ കണ്ടതോ വേലിക്കരികിൽ നിസ്സഹായനായി നില്ക്കുന്ന വിഷ്ണുവിനെയും… അവൾ തലതിരിച്ചു തറവാട്ടിലേക്ക് നടന്നു.. കണ്ണീർ കാഴ്ചയെ മറച്ചു

❤❤❤❤❤❤❤❤❤❤❤

മേലേടത്ത് എന്ന് സ്വർണ്ണ ലിപികളിൽ എന്ന പോൽ കൊത്തിവെച്ച രണ്ടുനില വീട്ടിലേക്ക് അനന്തന്റെ ബുള്ളറ്റ് പാഞ്ഞു. വണ്ടി പോർച്ചറിൽ കയറ്റി അവൻ വേച്ചു വേച്ചു ഇറങ്ങി..

ഇറയത്ത് സോപനത്തിൽ പിടിച്ച് ജാനുവമ്മ നിൽക്കുന്നുണ്ട്.

” ചായ എടുക്കട്ടെ കുഞ്ഞേ.. ” ജാനുവമ്മ

” ഏയ്‌.. ” അനന്തൻ ഉള്ളിലേക്ക് കയറി അമ്മയുടെ റൂമിൽ എത്തിയതും അവൻ അലമാരയിൽ നിന്നും അമ്മയുടെ സെറ്റ് സാരീ ഒന്നെടുത്തു ബെഡിൽ വിരിച്ചു അതിൽ മുഖമമർത്തി കിടന്നു. അമ്മക്ക് ഒരു പ്രത്യേകമണമാണ്.. നല്ല കൃഷ്ണ തുളസിയുടെ മണം..

മേലെടത്തെ വീടിന്റെ പുറകിലുള്ള തെങ്ങിൻ തോപ്പിൽ നിന്നും ശങ്കരൻ തേങ്ങ എടുത്ത് കുലുക്കി നിലത്തിട്ടു.

” ഇതൊന്നും ആയിട്ടില്ലലോ വേലാ.. ആയത് മാത്രം മതി മൊത്തം കരിക്കാ.. ”

” ഓഹ്.. ” വേലായുധൻ

ശങ്കരൻ അടുക്കള ഭാഗത്തേക്ക് നടന്നു.

” കുട്ടി വന്നോ ജാനുവേടത്തി.. “? ശങ്കരൻ

” ഓഹ് വന്നു. ഇന്നും നാല് കാലിലാ.. ” ജാനുവമ്മ

” മ്മ് ” ശങ്കരൻ ഒന്ന് മൂളി അടുക്കളയിലേക്ക് കയറി

” ഇന്ന് പോണ്ടോ ശങ്കരാ. ” ജാനുവമ്മ

” പോണം മ്മടെ മേലേടത് ആശുപത്രിയിൽ ഒഴിവില് ചെറിയോൾക്ക് കിട്ടി. ഇന്ന് രാവിലെ പത്തിന് എത്താൻ പറഞ്ഞിട്ടുണ്ട്. ” ശങ്കരൻ

” ആ എന്നാ പൊക്കോ..വൈകിക്കണ്ട.. ”

” മ്മ് കുട്ടിയോട് പറഞ്ഞോ ഞാൻ വന്ന് പോയെന്ന്..

” മ്മ് ” ജാനുവമ്മ തലയാട്ടി

ശങ്കരൻ അടുക്കള വഴി തന്നെ പുറത്തേക്കിറങ്ങി.

❤❤❤❤❤❤❤❤❤

മംഗലത്തു നാലുകെട്ടിന്റ ഇരുട്ട് മുറിയിലേക്ക് ഭദ്രയെ തള്ളി നളിനി കതകടച്ചു. രാഗിണി മാത്രം നിന്ന് കരയുന്നുണ്ട്. ബാക്കി എല്ലാവരിലും പുച്ഛഭാവമാണ്

” കരയണ്ട രാഗിണി തള്ള തോട് ചാടിയാൽ മോള് ആറ് ചാടും.. മറക്കണ്ട… ” നളിനി

രാഗിണി കരഞ്ഞുകൊണ്ട് സ്വന്തം മുറിയിലേക്ക് പോയി. എല്ലാവരും പോയിട്ടും ഭവ്യ അവിടെ തന്നെ നിന്നു. പോയ ശാഗേഷ് തിരികെ വന്ന് അവളെ കൂട്ടി അടുത്തുള്ള മുറിയിലേക്ക് കയറി.

” ഇന്ന് ഇവിടെ കൂടിയാലോ.. ” ശാഗേഷ്

” നന്നായിണ്ട്.. അതിന് എന്നെ വേഗം കെട്ടിക്കോ… അപ്പോ നമുക്ക് കൂടാല്ലോ.. ” ഭവ്യ

“അതിന് നിനക്ക് പതിനെട്ടു ആവട്ടെടി..”

” അടുത്ത വർഷം ആവുല്ലോ.. അപ്പോ നോക്കാം.. ” അവൾ അവനെ തള്ളിമാറ്റി..

ശാഗേഷിന്റെ മുഖം പെട്ടെന്ന് മാറിയെങ്കിലും കൈവന്ന അവസരം കളയാതെ വാതിൽ ചാരി അവൻ അവളെ വലിച് കട്ടിലിലേക്കിട്ടു.

❤❤❤❤❤❤❤❤❤❤

ഭദ്രക്ക് തല പെരുക്കുന്ന പോലെ തോന്നി.. അവൾ കവിളിൽ കൈ ചേർത്തു..

ശാഗേഷ് ശവം… അവന്റെ കൈയിൽ പാണ്ടി ലോറി കയറണെ മുത്തപ്പാ.. ” ഇരുട്ടിൽ തപ്പിപ്പിടിച്ചവൾ എഴുനേറ്റു. ഈ മുറിയൊന്നും തുറക്കാറേ ഇല്ല. അവൾ ജനൽ പിടിച്ച് തള്ളി..

കൊളുത്തിനൊക്കെ വല്ലാത്ത ബലം.. ഏറെ നിമിഷത്തെ പരിശ്രമത്തിനൊടുവിൽ അവൾ കൊളുത്തു മാറ്റി ജനൽ തുറന്നു.

” ഒന്ന് രക്ഷപെടാമെന്ന് കരുതിയതാ.. ആ പ്രാന്തൻ എപ്പോഴാ അവിടെ വന്ന് കിടന്നത്.. ഈശ്വരാ ഇന്നലെ സ്വപ്നത്തിൽ അച്ഛൻ വന്നപ്പോലെ തോന്നി..ഇന്നലെ അച്ഛന്റെ നെഞ്ചിൽ തല വെച്ച് കിടക്കുകയും ചെയ്തു… എന്റെ മുത്തപ്പാ.. ”

അവൾ തലക്ക് കൈ കൊടുത്ത് ഇരുന്നു.

❤❤❤❤❤❤❤❤❤❤

അനന്തൻ അപ്പോഴും കൃഷ്ണ തുളസി മണമുള്ള സെറ്റ് സാരിയിൽ മുഖമമർത്തിയുള്ള സുന്ദരമായ മയക്കത്തിലായിരുന്നു..

*************

നല്ല ഉശിരുള്ള പെണ്ണും ഇത്തിരി അല്ല നല്ലോണം ഭ്രാന്ത് ഉള്ള ചെക്കനും…

അനന്തഭദ്രം… ❤❤

പുതിയ തുടർക്കഥയാണ് എല്ലാരും സപ്പോർട്ട് ചെയ്യണേ…

എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുക, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ… മിസ്സ് ആവാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യൂ…

തുടരും…..

രചന : കാർത്തുമ്പി തുമ്പി