അനന്തഭദ്രം തുടർക്കഥയുടെ ആറാം ഭാഗം വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

” ഭദ്ര.. ” അവന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.. ഹൃദയം ക്രമാതീതമായി മിടിക്കുന്നു..

ഭദ്ര രാഗിണിയെ പിടിച്ചാണ് നടക്കുന്നത്. അതും ഞൊണ്ടികൊണ്ട്.. ഭദ്രയെ ബെഞ്ചിലിരുത്തി രാഗിണി മരുന്ന് വാങ്ങാനുള്ള ക്യൂവിൽ നിന്നു..

അധികം ആൾക്കാർ ഒന്നും ഇല്ലായിരുന്നു.. അത് ഒരു തരത്തിൽ ആശ്വാസം.. രാഗിണി ഒന്ന് നെടുവീർപ്പ് ഇട്ടു.. ഭദ്ര തലതാഴ്ത്തി ഇരിപ്പാണ്..

അനന്തൻ നേഴ്സിനെ അടുത്തേക്ക് വിളിച്ചു..

” എന്താ അനന്തേട്ടാ.. ” നേഴ്സ്

” അത് ഭദ്ര അല്ലേ…

അവൾക്ക് എന്ത് പറ്റിയതാ ..? ” അനന്തൻ

നേഴ്സ് അവനെ സംശയത്തോടെ നോക്കി..

” ഭദ്ര ഒന്നും പറഞ്ഞില്ലേ.. “? നേഴ്സ്

” എന്ത്.. “?

” അല്ല ഞാൻ കരുതി ഭദ്ര എല്ലാം പറഞ്ഞ് അറിഞ്ഞിട്ടാ അനന്തേട്ടൻ ഇങ്ങോട്ട് വന്നതെന്ന്.. ”

” എന്തറിഞ്ഞിട്ട്.. “?

” അതോ ആ കൊച്ചിന്റെ കാല് പൊള്ളി..

അവളുടെ അച്ഛൻ ആണെന്ന് തോന്നുന്നു…

പിന്നെ തല്ലിയ പാട് വേറെയും ഉണ്ട് അവളുടെ ദേഹത്ത്.. ”

” ഏഹേ… ” അനന്തൻ അത്ഭുതത്തോടെ ഭദ്രയെ നോക്കി .. ” ഇതൊക്കെ നിന്നോട് ആരാ പറഞ്ഞെ.. “?

” ആരും പറഞ്ഞതല്ല ഞാൻ ഊഹിച്ചതാ.. ”

നേഴ്സ് ചുണ്ട് കോട്ടി.. അനന്തൻ ഒന്ന് പുഞ്ചിരിച്ചു.. അവൻ തലയാട്ടി തിരിഞ്ഞ് നടന്നു ..

” എന്നാലും ആരായിരിക്കും അവളെ പൊള്ളിച്ചത്.. ” അവൻ മുറ്റത്തേക്ക് ഇറങ്ങി.. ഒരു സിഗരറ്റ് എടുത്തു കത്തിച്ചു…

❤❤❤❤❤❤❤❤❤

മരുന്ന് വാങ്ങി കഴിഞ്ഞ് രാഗിണി ഭദ്രയെ ചേർത്ത് പിടിച്ചു നടന്നു.. ഉപ്പുറ്റി നിലത്ത് വയ്ക്കാനേ പറ്റുന്നില്ല അത്രക്ക് നീറ്റൽ ഉണ്ട്.. ഓരോ അടിയും നടക്കുമ്പോൾ കണ്ണ് നിറയുന്നു.. ഇങ്ങോട്ട് വരുമ്പോൾ എൻട്രൻസിന്റെ സ്റ്റെപ് കയറിയത് ഓർക്കാൻ കൂടെ വയ്യ… ഒരു നേഴ്സ് വന്നു താങ്ങി പിടിച്ചതുകൊണ്ട് വീണില്ല… ഭദ്ര മെല്ലെ ഞൊണ്ടി നടന്നു…

രാഗിണി തിരക്ക് കൂട്ടുന്നുണ്ട്.. വേണുവും ശാകേഷും വീട്ടിൽ ഇല്ലാത്ത സമയം നോക്കി വന്നതാണ്..

അതും അമ്മാവന്റെ നിർദേശ പ്രകാരം.. ഭദ്രയെ കൂട്ടി രാഗിണി വേഗം നടക്കാൻ ശ്രമിക്കുന്നുണ്ട്…

കഴിയുന്നില്ല. എൻട്രൻസിന്റെ സ്റ്റെപ് എത്തിയതും രണ്ടാളും ഒന്ന് നിന്നു.. രാഗിണി ചുറ്റും നോക്കി.. ഒറ്റ മനുഷ്യൻ ഇല്ല ഉച്ച സമയം അല്ലേ അതാവും.. രാഗിണി പുറത്തേക്ക് നോക്കി.

ആരോ ഒരാൾ തിരിഞ്ഞ് നിൽക്കുന്നു ആരാണെന്ന് വ്യക്തമല്ല. അത്ര പ്രായം ഒന്നും ഇല്ല.. നല്ല കറുത്ത മുടിയാണ് അപ്പോ ചെറിയ ചെക്കനാ.

” മോനെ.. ” രാഗിണി മനസ്സിൽ രണ്ടും കല്പ്പിച്ചു വിളിച്ചു.. ആരോ വിളിക്കുന്ന കേട്ട് അനന്തൻ തിരിഞ്ഞു.ഭദ്രയെ കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു.

രാഗിണിയും ഭദ്രയും അനന്തനെ കണ്ട് ഞെട്ടി.

അനന്തൻ കൈയിലിരുന്ന സിഗരറ്റ് നിലത്തിട്ട് അവർക്കടുത്തേക്ക് ചെന്നു..

” എന്താ.. ” അനന്തൻ മീശ പിരിച്ചുകൊണ്ട് ഭദ്രയെ നോക്കി രാഗിണിയോട് ചോദിച്ചു..

” അത് പിന്നെ മോൾക്ക് കാലിന് വയ്യ .. ഒന്ന് ഇറക്കാൻ സഹായിക്കാൻ.. ” രാഗിണി വിക്കി വിക്കി കാര്യം അവതരിപ്പിച്ചു.

” ഹ്മ്മ്.. ” അനന്തൻ ഭദ്രക്ക് നേരെ കൈ നീട്ടി..

ഭദ്ര വിറയലോടെ ആ കൈകളിൽ കൈ ചേർത്തു.

അനന്തൻ അവളെ ആദ്യ സ്റ്റെപ് പിടിച്ചിറക്കി.

ഭദ്രയുടെ കണ്ണുകൾ അനന്തന്റെ മുഖത്തായിരുന്നതുകൊണ്ട് രണ്ടാമത്തെ സ്റ്റെപ് വഴുതി അവൾ അനന്തന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

അനന്തൻ അവൾ വീഴാതെ ചേർത്ത് പിടിച്ചു. ഭദ്ര വേഗം അനന്തനെ വിട്ട് നീങ്ങി നിന്നു..

” എന്തെങ്കിലും പറ്റിയോ മോളെ.. ” രാഗിണി

ഇല്ലെന്ന് അവൾ തലയാട്ടി.

” ശ്രദ്ധിച്ചു പിടിക്കണ്ടേ മോനെ.പറ്റിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരായിരുന്നോ.. എന്റെ കുഞ്ഞിന് വയ്യാത്തതുകൊണ്ടാ.. ” രാഗിണി എന്തൊക്കെയോ പിറുപിറുത്തു അനന്തന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. അവൻ ദേഷ്യത്തോടെ ഭദ്രയെ നോക്കി. തല താഴ്ത്തി നിൽപ്പാണ് കക്ഷി.

വേദനകൊണ്ട് മുഖം ചുളിയുന്നുണ്ട്. അനന്തന്റെ മുഖം പെട്ടെന്ന് മാറി.. അവൻ ഭദ്രയുടെ കൈ വിട്ട് നീങ്ങി മുണ്ട് മടക്കി ഉടുത്തു. ഭദ്രയുടെ അടുത്ത് ചെന്ന് അവളുടെ വലം കൈ അവന്റെ തോളിലേക്കാക്കി അവളെ രണ്ടു കൈകളിലും കോരി എടുത്തു. എന്താ ഉണ്ടായതെന്ന് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല അവൾക്ക്.. അനന്തൻ അവളെ എടുത്ത് സ്റ്റെപ് ഓരോന്നും ഇറങ്ങി.

രാഗിണിയുടെ അവസ്ഥ പിന്നെ പറയണ്ട കണ്ണ് രണ്ടും ഇപ്പോൾ പുറത്ത് വരും അതാ അവസ്ഥ.

അവൻ സ്റ്റെപ് ഇറങ്ങിയതും രാഗിണിക്ക് നേരെ തിരിഞ്ഞു.

” വണ്ടിയിലാണോ വന്നത്. “? കടുപ്പത്തോടെ തന്നെയുള്ള ചോദ്യം.. രാഗിണി അതേയെന്ന് തലയാട്ടി .

അപ്പോഴേക്കും അടുത്ത ചോദ്യം.

” എവിടെ. “? അനന്തൻ. രാഗിണി പാർക്കിംഗിൽ കിടക്കുന്ന ഓട്ടോക്ക് നേരെ വിരൽ ചൂണ്ടി കാണിച്ചു. അനന്തൻ ഓട്ടോക്ക് നേരെ നടന്നു.

പുറകെ രാഗിണിയും. ഭദ്ര ആണെങ്കിൽ മാറ് അനന്തന്റെ മേലെ മുട്ടാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ ഒരു കൈ തോളിലൂടെ ഇട്ടതുകൊണ്ട് അത് വെറും പാഴ്ശ്രമം. ഭദ്ര ആ കൈ മെല്ലെ അയച്ചു നീങ്ങാൻ ഒരു ശ്രമം നടത്തി.

കുറച്ച് നിമിഷങ്ങളായുള്ള അവളുടെ ചെയ്തികൾ കണ്ട് അനന്തൻ അവളെ കലിപ്പിച്ചു ഒരു നോട്ടം നോക്കി. അതോടെ ആള് അടങ്ങി. അനന്തൻ അവളെ ഓട്ടോയുടെ അടുത്ത് നിർത്തി മെല്ലെ പിടിച്ചുകൊണ്ടു ഉള്ളിലേക്ക് കയറ്റി ഇരുത്തിച്ചു.

ഡ്രൈവർ അനന്തനെ നോക്കി ഒന്ന് ചിരിച്ചു.

അനന്തൻ കലിപ്പിച്ചു നോക്കിയപ്പോൾ അവനും ഡീസന്റായി. രാഗിണി കയറുന്നതിന് മുൻപ് അനന്തനെ നോക്കി.

അനന്തൻ അവരെ നോക്കി തലയാട്ടി തിരിഞ്ഞ് നടന്നു.

” മോനെ ” രാഗിണി..

അനന്തൻ നിന്നു. അവൻ അവർക്കടുത്തേക്ക് ചെന്നു.

” എന്താ. ” ? രണ്ട് കൈയും ഇടുപ്പിൽ വെച്ചുള്ള ഗൗരവമായ മുഖഭാവം.

” മോൻ വന്ന് ഭദ്രയുടെ അമ്മാവനോടും അച്ഛനോടും സംസാരിച്ചൂടെ. ” രാഗിണി

” നിങ്ങൾ എല്ലാവരും ഉദ്ദേശിക്കുന്ന പോലെ ഒന്നും ഇല്ല.. ആപത്തിൽ പെട്ടപ്പോ ഒന്ന് സഹായിച്ചു

അപ്പോഴും ഇപ്പോഴും അതിൽ കൂടുതൽ ഒന്നൂല്ല…

പിന്നെ ഭദ്രക്ക് നല്ലൊരു ഭാവിയുണ്ട് ഭ്രാന്തനെ കെട്ടി ജീവിതം ഹോമിക്കേണ്ട വിധി അവൾക്ക് വേണ്ട..

അനന്തൻ തിരിഞ്ഞ് നടന്നു..

രാഗിണി ഒന്നും മിണ്ടാതെ ഓട്ടോയിൽ കയറി.അനന്തൻ അകലുന്ന ഓട്ടോയിലേക്ക് നോക്കി.. എന്തോ ഒരു വിഷമം..മനസ്സിന് ഭാരം..

അവൻ വീണ്ടും ഒരു സിഗരറ്റു എടുത്ത് കത്തിച്ചു.

❤❤❤❤❤❤❤❤❤

ഓട്ടോയിൽ

” ഈ ഭ്രാന്ത്‌ എന്നൊക്കെ പറയുന്നത് വെറുതെയാ.. ചെറുപ്പത്തിൽ എപ്പോഴോ എന്തെങ്കിലും വന്നെന്ന് കരുതി.. വലുതാവുമ്പോഴും വരണമെന്നുണ്ടോ.. ആ മനുഷ്യനെ ഒക്കെ കെ=ട്ടാൻ പറ്റിയാൽ അതിൽ പരം ഭാഗ്യം ഇല്ല. എന്റെ ജീവിതത്തിൽ ഇത്രേം നല്ല മനുഷ്യനെ ഞാൻ കണ്ടട്ടില്ല . ഡ്രൈവർ അതും പറഞ്ഞ് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു. രാഗിണി അയാൾ പറഞ്ഞ വാക്കുകളിൽ കുടുങ്ങി. ഭദ്ര കണ്ണുകൾ അടച്ചു രാഗിണിയുടെ തോളിൽ ചാരി . അനന്തന്റെ വിയർപ്പ് മണം അപ്പോഴും അവളിൽ തങ്ങി നിൽക്കുന്ന പോലെ തോന്നി അവൾക്ക്.. അത് ഒരു ധൈര്യമാണ്..

അനന്തൻ എടുത്ത ഓർമയിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

തുടരും….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന : കാർത്തുമ്പി തുമ്പി