അനന്തഭദ്രം, തുടർക്കഥ, ഭാഗം 7 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

മംഗലത്ത് അടുക്കുംതോറും രാഗിണിയുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.. ഓട്ടോ മംഗലത്ത് എത്തിയതും രാഗിണി കാശ് കൊടുത്ത് വേഗം ഇറങ്ങി.

” മോളിവിടെ ഇരിക്ക്.. ഞാൻ അവര് വന്നോന്നു നോക്കിയിട്ട് വിളിക്കാം.. ” രാഗിണി

” മ്മ് ” ഭദ്ര തലയാട്ടി

ഭദ്ര ഓട്ടോയിൽ നിന്നും ഇറങ്ങാൻ നിന്നു.

” ചേച്ചി അവിടെ ഇരുന്നോ.. അമ്മ വരില്ലേ.. അപ്പോ ഇറങ്ങിയാൽ മതി… വയ്യാത്ത കാലും വെച്ചു വെറുതെ… “.. ഓട്ടോക്കാരൻ

” മ്മ്..അനന്തേട്ടനെ എങ്ങനെയാ അറിയാ..? ”

ചോദിക്കണ്ടെന്ന് കരുതിയതാ നാവ് ചതിച്ചു.

ചെക്കൻ ഒരു മാതിരി ആക്കി ചിരിച്ചു.

കോപ്പ് വേണ്ടായിരുന്നു.. ഭദ്ര സ്വയം പ്രാകി…

” ഞാൻ പ്ലസ് ടു തോറ്റപ്പോൾ മോശം ചില കൂട്ടുകെട്ടിൽ പെട്ടിരുന്നു.. അവിടെന്ന് കുടിയും വലിയും അത്യാവശ്യം തല്ലുകൊള്ളിത്തരം ഒക്കെ കൈയിലുണ്ടായിരുന്നു.. ആ സമയത്താ അച്ഛൻ പോയി അനന്തേട്ടനോട് എന്റെ കാര്യം പറയുന്നേ…

എന്നെ തിരക്കി അനന്തേട്ടൻ വരുന്ന സമയത്ത് ഞാനും ഗാങ്ങും ഇരുന്ന് കുടിക്കായിരുന്നു.

അനന്തേട്ടൻ വന്ന് ഒരു മേയലായിരുന്നു .. ഇടഞ്ഞ കൊമ്പൻ കരിമ്പ് തോട്ടത്തിൽ കയറിയ പോലെ… ഞാൻ മാത്രം അല്ല എന്റെ ഗാങ് മൊത്തം നന്നായി.. അത് കഴിഞ്ഞ് ആളെനിക്ക് ഈ ഓട്ടോ വാങ്ങി തന്നു… ഇപ്പോൾ സുഖം സ്വസ്ഥം… ” ഓട്ടോക്കാരൻ ഒന്ന് നെടുവീർപ് ഇട്ടു.

ഭദ്ര ചിരി കടിച്ചു പിടിച്ച് ഇരുന്നു.. ആള് ഭയങ്കര സീരിയസ് ആയി പറയുവാ.. പക്ഷെ എന്താ കാര്യം

അവന്റെ വളവളാന്നുള്ള സംസാരവും ആക്ഷൻസും എല്ലാം കണ്ടാൽ തന്നെ ചിരി വരും…

” തന്റെ പേരെന്താ.. ” ഭദ്ര

” അഖില്…. ഭദ്രേച്ചിയെ കുറിച്ച് എനിക്ക് കുറച്ചൊക്കെ അറിയാം…

വിഷ്ണു എന്റെ കൂടെ പഠിച്ചതാ.. ” അഖിൽ

അത് കേട്ടപ്പോൾ ഭദ്രയുടെ മുഖം മങ്ങി.

അപ്പോഴേക്കും രാഗിണി പടിക്കലേക്ക് വരുന്നുണ്ടായിരുന്നു.. ഭദ്ര ഇറങ്ങി നിന്നു. അഖില് ഓട്ടോ സ്റ്റാർട്ട്‌ ആക്കി ഭദ്രക്ക് നേരെ തല ചെരിച്ചു..

“ഭദ്രേച്ചി..ഈ ഭ്രാന്താന്മാരുടെ കൂടെ കഴിയുന്നതിലും പാടാ ചില കാമഭ്രാന്താന്മാരുടെ കൂടെ കഴിയാൻ………… പോട്ടേ.. ” അഖില് തലയാട്ടി. ഭദ്രയും തലയാട്ടി. അവൻ ഓട്ടോ തിരിച്ചു.

ഭദ്ര മെല്ലെ നടന്നു..

ഒരു തരത്തിൽ അഖില് പറഞ്ഞത് ശരിയാണ്..

” നീയെന്തിനാ നടന്നേ.. ഞാനും കൂടെ വന്നിട്ട് വന്നാൽ മതിയാരുന്നില്ലേ… ” രാഗിണി..

ഭദ്ര അവരെ ഒന്ന് നോക്കി.. ചുള്ളികമ്പ് തോറ്റുപോവും അത് പോലെ ഒരു രൂപം..

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.

” നമ്മക്ക് ഭാഗ്യം ഉണ്ട്.. അവരൊന്നും വന്നട്ടില്ല..

” രാഗിണി നടക്കുന്നതിനിടയിൽ പറഞ്ഞു. രാഗിണി പറഞ്ഞതൊന്നും ഭദ്ര കേട്ടില്ല അവൾ അനന്തനെ കുറിച്ചും അഖില് അങ്ങനെ പറഞ്ഞതിനെ കുറിച്ചും കീറിമുറിച്ചു ചിന്തിക്കാണ്…

❤❤❤❤❤❤❤❤❤❤❤

എസ് ഐ രാജശേഖരനെ കണ്ട് തിരിച്ചുള്ള യാത്രയില്ലായിരുന്നു വേണുവും ശാകേഷും..

” നീ അയാള് പറഞ്ഞതിനെ കുറിച്ച് ആലോചിക്കാണോ.. ” വേണു

” മ്മ് ” ഡ്രൈവ് ചെയുന്നതിനിടയിൽ ശാകേഷ് താല്പര്യം ഇല്ലാതെ മൂളി..

” എന്നിട്ട് എന്ത് തീരുമാനിച്ചു. ” വേണു

” അയാൾക്ക് പത്തൻപത് വയസ്സ് കാണും ഭദ്രക്ക് ആണേൽ ഇരുപതിനാലും.. നാട്ടുകാര് എന്ത് പറയും.. ? അയാള് നാൽപതിമൂന്ന് വയസ്സ് എന്നൊക്കെ പറഞ്ഞത് ചുമ്മാതാ.. ”

” നാട്ടുക്കാര് എന്തേലും പറഞ്ഞോട്ടെ.. ഒരു കോടിയാ അയാൾക്ക് ഇങ്ങോട്ട് തരാൻ പോവൂന്നെ..

അതിനിടക്ക് പെണ്ണിനെ അല്ലാതെ വേറെ ഒന്നും വേണ്ടെന്നും.. നീ നല്ലോണം ഒന്ന് ആലോചിച്ച് നോക്ക്..

” അല്ല അമ്മാവാ.. അതൊക്കെ നമ്മക്ക് ലാഭം തന്നെയാ… മാത്രമല്ല മംഗലത്ത് മൊത്ത സ്വത്തും വിൽപത്രം മുത്തച്ഛൻ അവളുടെ പേരിലാ ആക്കിയിരിക്കുന്നേ.. നമ്മൾ വെറും കാര്യസ്ഥന്മാര്..

കല്യാണം കഴിഞ്ഞ് പോവുമ്പോൾ രാജശേഖരൻ വാക്ക് മാറുമോ എന്നൊരു പേടി.. അത് മാത്രം അല്ല അച്ഛൻ ഈ കല്യാണത്തിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ.. അച്ഛനെങ്ങാനും വില്പത്രത്തിന്റെ കാര്യം അറിഞ്ഞാൽ തീർന്നു എല്ലാം… ” ശാകേഷ്

” കല്യാണത്തിന് മുൻപ് അവളുടെ കൈയിൽ നിന്നും ഒരു ഒപ്പ് വാങ്ങിയാൽ പോരെ.. പിന്നെ ?

ഈ സ്വത്തിന്റെ കാര്യം അയാൾക്ക് എങ്ങനെ അറിയാനാ.. നമ്മുക്ക് മാത്രം അറിയാവുന്ന കാര്യം..

അളിയൻ അറിയില്ല.. പിന്നെ അളിയൻ കല്യാണത്തിന് സമ്മതിക്കും… ഭദ്ര പറഞ്ഞാൽ..

” അവള് സമ്മതിക്കില്ല പിന്നെയല്ലേ അവള് അച്ഛനെ സമ്മതിപ്പിക്കുന്നത്… ” ശാകേഷ്

” അവളെ സമ്മതിപ്പിക്കാൻ അല്ലേ നമ്മുടെ കൈയിൽ ഒരു തുറുപ്പു ചീട്ട് ഉള്ളത്… നിന്റെ വലിവ് മൂത്ത അമ്മായി ” വേണു ഉറക്കെ ചിരിച്ചു.

ശാകേഷും ചിരിച്ചു. പക്ഷെ ഭദ്രയെ വിട്ടുകൊടുക്കാൻ അവന്റെ മനസ്സ് സമ്മതിക്കുന്നില്ല അവളുടെ അത്ര മുഖ ഭംഗിയും ശരീരവടിവും ഉള്ള ഒരു പെണ്ണുപോലും ഈ നാട്ടിൽ ഇല്ല. മേക്കപ്പ് പോലും വേണ്ട..

ഉണ്ട കണ്ണുകളും തുടുത്ത കവിളും ചുവന്ന ചുണ്ടുകളും നിറഞ്ഞ ചിരിയും..

ആരും നോക്കി നിന്ന് പോവും അവളുടെ സൗന്ദര്യത്തിന് മുന്നിൽ… ശാകേഷിന് മനസിന് വല്ലാത്ത നഷ്ട്ട ബോധം തോന്നി.

❤❤❤❤❤❤❤❤❤

അനന്തന് പിന്നെ ഹോസ്പിറ്റലിൽ നിൽക്കാൻ തോന്നിയില്ല.. അവൻ ശങ്കര മാമ്മയെ വിളിക്കാൻ ഉള്ളിലേക്ക് കയറാൻ തുടങ്ങുമ്പോഴേക്കും ശങ്കരനും മിഥിലയും പുറത്തേക്ക് വന്നു.. അനന്തനെ കണ്ട മിഥിലയുടെ കണ്ണുകൾ പ്രണയത്തോടെ തിളങ്ങി.

” അനന്തേട്ടാ.. ” മിഥില

അവൻ ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു..

” സുഖാണോ മിഥി.. ” അനന്തൻ

” ഓഹ് സുഖം.. ഇത്രേടം വന്നിട്ട് എന്നെ കാണാതെ പോവാൻ നിക്കാർന്നുല്ലേ… ” മിഥി

” ഏയ്‌ മനസ്സിന് ഒരു സുഖം ഇല്ല.. പിന്നെ മില്ലിലേക്ക് ഒന്ന് പോണം…” അനന്തൻ

” മ്മ് കാര്യങ്ങളൊക്കെ അച്ഛൻ പറഞ്ഞു.

അനന്തേട്ടന്റെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ല.

ഞങ്ങൾക്ക് അറിഞ്ഞൂടെ അനന്തേട്ടനെ..” മിഥി..

അനന്തൻ അത് കേട്ടു ചിരിച്ചു.. ( കുറച്ച് സമയമായിട്ട് അനന്തന് പോലും അറിയാത്ത അനന്തൻ ഉണ്ടെന്ന് ആൾക്ക് ഇപ്പോഴാ മനസിലായത്…)

” എന്നാ ശെരി ഞാൻ ഇറങ്ങാ..നീ അങ്ങോട്ട് ഒരു ദിവസം വാ.. ” അനന്തൻ

” മ്മ് ഞാൻ പിന്നെ ഒരിക്കൽ വരാം… ” മിഥി

” മ്മ് ” അനന്തൻ തലയാട്ടി തിരിഞ്ഞതും എൻട്രൻസിനടുത്ത സ്റ്റെപ്പുകൾ അവന്റെ കണ്ണിൽ പെട്ടു.

അറിയാതൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു. അവൻ തലതാഴ്ത്തി തിരിഞ്ഞ് നടന്നു.

മിഥില അവൻ പോവുന്നതും നോക്കി നിന്നു.

” കല്യാണം കഴിയുന്നതിന് മുൻപ് എങ്ങനെയാ അനന്തേട്ടാ ഭാര്യ ഭർത്താവിന്റെ വീട്ടിൽ വരാ.. “?

അവൾ പുഞ്ചിരിച്ചു.. നല്ല അസ്സൽ കൊമ്പൻ ആണ്.. നെഞ്ചും വിരിച്ചു തല ഉയർത്തി നടക്കുന്ന കൊമ്പൻ.. സാക്ഷാൽ തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രനെ പോലെ.. കണ്ണെടുക്കാൻ തോന്നില്ല..

അവൾ ആലോചനയോടെ ഉള്ളില്ലേക്ക് നടന്നു… അനന്തൻ കാറിനടുത്തേക്കും..

ഭദ്രയെ എടുക്കണമെന്ന് കരുതിയതല്ല.. പിന്നെ വേദന കൊണ്ട് മുഖം ചുളിയുന്ന കണ്ടപ്പോൾ വേറെ ഒന്നും ആലോചിച്ചില്ല അതാണ് കോരി എടുത്തത്.. എടുത്ത് കഴിഞ്ഞപ്പോഴോ അവളുടെ ഓരോ കാട്ടായങ്ങൾ നിലത്തിടാൻ തോന്നി..

പക്ഷെ വീഴാതെ ഭദ്രമായി പൊതിഞ്ഞു പിടിച്ചു..

പെണ്ണിന് ഒരു പ്രത്യേക മണമാണ്… പണ്ടെങ്ങോ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ തലയിൽ ചൂടുന്ന ഒരു തരം പൂവ് നല്ല മണമാണ് അതിന്.. അനന്തൻ ചിന്തയോടെ കാറിലേക്ക് കയറി

” എന്നാലും ഏതാ ആ പൂവ് “? ആത്മഗതം കുറച്ച് ഉച്ചത്തിലായോ…

” ഏത് പൂവ്..? ” ശങ്കര മാമ്മ സംശയത്തോടെ തിരിഞ്ഞു. അനന്തൻ ഞെട്ടി.

” ഏത് പൂവ് “? അവൻ പതർച്ച മറച്ചു വെച്ചു ചോദിച്ചു.

” നീയല്ലേ ഇപ്പോൾ പറഞ്ഞത്… ” ശങ്കരൻ

“ഞാനൊന്നും പറഞ്ഞട്ടില്ല.” അനന്തൻ ഗൗരവത്തിൽ പറഞ്ഞു പുറത്തേക്ക് നോക്കി ഇരുന്നു.

” ഹ് മ്മ് ” ശങ്കരൻ ഒന്ന് ആക്കി മൂളി.

ഞാനെന്തിനാ ഇപ്പോൾ അവളെ ആലോചിക്കുന്നേ.. അതാണ് മൊത്തം കുളമായത്..ചെ.. അനന്തൻ തലക്കുടഞ്ഞു.

” ശങ്കരേട്ടോ അനന്തൻ ഏതോ ചെടിയിൽ കുടുങ്ങിയിട്ടുണ്ട്.. ” കാർ ഡ്രൈവർ.

” മിണ്ടാതിരുനില്ലേൽ തൂക്കി എടുത്ത് വെളിയിൽ ഇടും എനിക്ക് ഡ്രൈവർ വേണമെന്ന് നിർബദ്ധം ഇല്ല…” അനന്തൻ

” ഇയാള് ചേനയിലാണോ കുടുങ്ങിയത് നാക്ക് ചൊറിയാൻ… ” ഡ്രൈവർ ശബ്ദം താഴ്ത്തി പിറുപിറുത്തു. അനന്തന്റെ ചുണ്ടിൽ ആരും കാണാതെ ഒരു പുഞ്ചിരി വന്നു.

❤❤❤❤❤❤❤❤❤❤

വേണുവും ശാകേഷും വൈകുന്നേരത്തോടെ തിരിച്ചെത്തി. നളിനി ഭദ്രയെ ഹോസ്പിറ്റലിൽ കൊണ്ടു പോയ കാര്യം പറഞ്ഞെങ്കിലും വേണുവും ശാകേഷും ഒന്നും മിണ്ടിയില്ല. നളിനിക്ക് നിരാശ തോന്നി.

രാഗിണി സമാധാനത്തോടെ നെഞ്ചിൽ കൈ വെച്ചു. ഇതൊക്കെ അറിഞ്ഞിട്ടും അവരെന്താ പ്രതികരിക്കാത്തതെന്ന് ഭദ്ര ചിന്തിക്കാതിരുന്നില്ല….

വേണുവും ശാകേഷും ഭദ്രയുടെ കല്യാണക്കാര്യം വീട്ടിൽ എങ്ങനെ അവതരിപ്പിക്കും എന്ന ടെൻഷനിൽ ആയിരുന്നു. ഭദ്രക്ക് ഉറപ്പായിരുന്നു വേണുവും ശാകേഷും കൂടെ തനിക്ക് എതിരെ എന്തോ വലിയ ചതിക്കുള്ള ഗൂഢാലോചനയിൽ ആണെന്ന് അല്ലാതെ ഇവര് ഇങ്ങനെ സൈലന്റ് ആവില്ല…പക്ഷെ ആ ചതി എസ് ഐ രാജശേഖരന്റെ രൂപത്തിൽ ആവുമെന്ന് അവൾ ഒരിക്കലും കരുതിയില്ല.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി