അനന്തഭദ്രം തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

ഒരാഴ്ച കഴിഞ്ഞിട്ടും വേണുവും ശാകേഷും ഇതുവരെ എസ് ഐ രാജശേഖരന്റെ കാര്യം വീട്ടിൽ പറഞ്ഞട്ടില്ല.. അതിന് മുൻപ് ഭദ്രയുടെ കൈയിൽ നിന്ന് സ്വത്തെല്ലാം എഴുതി വാങ്ങാൻ അവർ തീരുമാനിച്ചു. അതിനായി മൂന്നാളും ചില കണക്ക് കൂട്ടലുകൾ നടത്തി.

❤❤❤❤❤❤❤❤❤

ഈ ഒരാഴ്ച ഭദ്ര വളരെ വീർപ്പമുട്ടലോടെയാണ് മംഗലത്ത് കഴിഞ്ഞത്.

ശാകേഷിന്റെയും വേണുവിന്റെയും മൗനത്തിനെ അവൾ വളരെയധികം ഭയന്നു.

സന്ധ്യക്ക്‌ സർപ്പക്കാവിൽ വിളക്ക് വെച്ചു അവൾ മനമുരുകി പ്രാർത്ഥിച്ചു..

സർപ്പകാവിനടുത്ത് നിൽക്കുന്ന ലാങ്കി ലാങ്കി മരം അതിന്റെ പൂക്കൾ പൊഴിച്ചു കൊണ്ട് അതിന്റെ സൗരഭ്യം അവിടെമാകെ പടർന്നു.

വീണു കിടക്കുന്ന പൂക്കളിൽ രണ്ട് ലാങ്കി ലാങ്കി കൈയിലെടുത്തു അവൾ ഈറനായ മുടിയിൽ തിരുകി. ഒരു പ്രത്യേക മണമാണ് ലാങ്കി ലാങ്കി പൂവിനു…

ഒന്നൂടെ നെഞ്ചിൽ കൈ വെച്ചു സർപ്പാക്കാവിലേക്ക് നോക്കി മൗനമായി പ്രാർത്ഥിച്ചു തിരിഞ്ഞു നടന്നതും വേലിക്കരികിൽ അവളെ തന്നെ നോക്കി നിൽക്കുന്ന ശകേഷിനെ കണ്ടു..

അത്യാവശ്യം ഇരുട്ടായതുകൊണ്ടും മനയിൽ നിന്ന് കുറച്ചപ്പുറത്തുള്ള കാവിൽ ആയതുകൊണ്ടും ഭദ്രക്ക് വല്ലാത്ത ഭയം തോന്നി.

ഭയം പുറത്ത് കാണിക്കാതെ അവൾ അവനെ കടന്നു പോവാനൊരുങ്ങി…

” ഒന്ന് നിന്നേ.. ” ശാകേഷ്

ഭദ്ര അവിടെ തന്നെ നിന്ന് തല ഉയർത്തി പിടിച്ച് ശാകേഷിനെ നോക്കി..

” ആ അനന്തനെതിരെ അന്ന് കൊടുത്ത കേസിൽ റിട്ടേൺ കംപ്ലയിന്റ് എഴുതി കൊടുത്തതിൽ നിന്റെ ഒപ്പ് ഇല്ല. അതിൽ നിന്റെ ഒപ്പ് വേണമെന്ന് എസ് ഐ പറഞ്ഞു. നാളെ അയാൾ വരുമ്പോൾ ഒപ്പിട്ട് കൊടുത്തോണം.. ഇല്ലേൽ നിനക്ക് എന്ത് സംഭവിച്ചാലും ആദ്യം ആ വട്ടനെ പൊക്കും.. പറഞ്ഞില്ലെന്നു വേണ്ട.. ” ശാകേഷ്

” മ്മ് ” ഭദ്ര തലയാട്ടി വേഗം നടന്നു. ( ഒപ്പ് ഇടില്ലെന്ന് പറയണമെന്ന് കരുതിയതാ.. ആ എസ് ഐ യുടെ വൃത്തികെട്ട നോട്ടം താങ്ങാൻ കഴിയില്ല.. പിന്നെ അനന്തേട്ടൻ … എന്നെ സഹായിച്ചതിനു ആ പാവത്തിന് ഒരാപത്തും വരാൻ പാടില്ല.. അതുകൊണ്ട് തന്നെയാണ് ഒപ്പ് ഇടാമെന്ന് സമ്മതിച്ചത്..

ഞാൻ മൂലം കുറെ അനുഭവിച്ചു പാവം ഇനി എനിക്ക് എന്തെങ്കിലും വന്നാൽ കൂടി..

അദ്ദേഹത്തെ.. അന്ന് കണ്ടതിൽ പിന്നെ കണ്ടട്ടില്ല.. അല്ല പുറത്തിറങ്ങേണ്ട ഒരാവശ്യവും തനിക്കില്ല..) ഭദ്ര ചിന്തയോടെ തന്റെ മുറിയിലേക്ക് കയറി.

❤❤❤❤❤❤❤❤❤❤

ഒരാഴ്ചയായി അനന്തൻ വാലിന് തീ പിടിച്ചപോലെ നടക്കുകയാണ്.. എല്ലാവരോടും ദേഷ്യം.. മനസ്സ് വല്ലാതെ അസ്വസ്ഥതമാണ്. കാരണം എന്താണെന്ന് ആൾക്കും അറിയില്ല. ഊണുമില്ല ഉറക്കവുമില്ല..

ഇതൊക്കെ എന്ത്കൊണ്ടാണെന്നു അറിയില്ല. പണ്ടെങ്ങോ ഭ്രാന്ത് വന്നെന്ന് എല്ലാവരും പറയുന്നു. ഇനി ആ ഭ്രാന്തിന്റെ പുതിയ വേർഷൻ ആണോ ഇനി തുടക്കം എങ്ങാനും ആണോ…

ആയാൽ തന്നെ ഈ അസുഖത്തിന് മരുന്ന് വല്ലതും ഉണ്ടോ എന്ന് അവൾ ചിന്തിക്കാതെ ഇരുന്നില്ല.

രാത്രിയിലും അത്താഴം പകുതിയേ കഴിച്ചുള്ളൂ. അവൻ ഒരു സിഗരറ്റ് കത്തിച്ചു ബാൽക്കണിയിലേക്ക് നിന്നു. നല്ല നിലാവ്. പൂർണ ചന്ദ്രൻ അവനോട് എന്തോ പറയാൻ ഉള്ള പോലെ.. അനന്തൻ കണ്ണ് ചിമ്മാതെ ചന്ദ്രനെ നോക്കി നിന്നു. അനന്തന്റെ അസുഖത്തിന്റെ മരുന്നാകട്ടെ മംഗലത്തെ സ്വന്തം മുറിയിലിരുന്ന് ജനലിലൂടെ ചന്ദ്രനെ നോക്കുന്നുണ്ടായിരുന്നു..

❤❤❤❤❤❤❤❤❤❤❤

പിറ്റേ ദിവസവും പതിവ് പോലെ മംഗലത്ത് വഴിയിൽ എത്തിയതും അനന്തന്റെ നോട്ടം അങ്ങോട്ട് പോയി..

എന്തിനാണെന്ന് അറിയില്ല മംഗലത്ത് മന കാണുമ്പോൾ മനസ്സിന് എന്തോ ഒരു ആശ്വാസം..

ശങ്കരമാമ്മ നോക്കി ആക്കി ചിരിക്കുന്നുണ്ട്.

അനന്തൻ ഗൗരവത്തോടെ നേരെ നോക്കി ഇരുന്നു.

ആ ഭാഗം കഴിയാറായപ്പോൾ കണ്ണ് മാത്രം അങ്ങോട്ട് ചലിച്ചോ . നിശ്ചയില്ല…

എല്ലാ ദിവസവും അങ്ങനെ ഉള്ള പതിവുകളാണ്..

മില്ലിൽ പോവുന്നു.. കൃഷി സ്ഥലത്ത് പോവുന്നു.

വൈകീട്ട് വീട്ടിൽ വരുന്നു ഫ്രഷ് ആയി ആശുപത്രിയിലേക്കും അവിടെന്ന് നേരെ ഷാപ്പിലേക്കും പോവുന്നു.

അന്നും അത്പോലെ വൈകീട്ട് വീട്ടിലേക്ക് വരുമ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്

മംഗലത്ത് മനയുടെ പുറത്തെ വേലിക്കരിക്കൽ നിർത്തിയിട്ടിരിക്കുന്ന കാറും അതിൽ ചാരി നിൽക്കുന്ന എസ് ഐയും. യൂണിഫോം അല്ല സാധാ മുണ്ടും ഷർട്ടും ആണ്. മുടി ഡൈ ചെയ്തിട്ടുണ്ട്.

അനന്തന് അയാളെ അവിടെ കണ്ടതും അപകടം മണത്തു .

പിന്നെ ശങ്കരനും ഡ്രൈവറും ഉള്ളത് കൊണ്ട് അവൻ ശ്രദ്ധിക്കാതെ ഇരുന്നു.

എന്നാലും ഉള്ളിൽ അയാളെന്തിന് അവിടെ വന്നെന്ന് സംശയം ഉണ്ടായിരുന്നു. വീട്ടിൽ വന്നതും ഡ്രസ്സ്‌ പോലും മാറാൻ നിൽക്കാതെ മദ്യ കുപ്പിയും ഗ്ലാസും എടുത്തവൻ ബാൽക്കണിയിലേക്ക് നടന്നു.

എത്ര ഗ്ലാസ്‌ മദ്യം കഴിച്ചിട്ടും അവന്റെ ബോധം മറഞ്ഞില്ല. അന്ന് സ്റ്റേഷനിൽ വച്ച് അയാൾ ഭദ്രയെ നോക്കിയ നോട്ടവും അവളെ കുറിച്ച് പറഞ്ഞ രീതിയും ഇന്നയ്യാളെ അവിടെ കണ്ടതും.. എല്ലാം കൂടെ അനന്തൻ കൂട്ടി വായിക്കാൻ നോക്കി..

ചിന്തിച്ച പോലെ ഒന്നും ആവരുതേ എന്നവൻ യഥാർത്ഥമായി ആഗ്രഹിച്ചു..

ആ ചിന്ത അവന്റെ ഉറക്കത്തെ പോലും ബാധിച്ചു.

❤❤❤❤❤❤❤❤❤❤❤❤

വൈകുനേരത്തോടെ രാജശേഖരനും വേണുവും ശാകേഷും പറയുന്നിടത് ഭദ്ര ഒപ്പ് വെച്ചു..

വേണുവിന്റെയും ശാകേഷിന്റെയും മുഖം നിലാവ് ഉദിച്ചപോലെ തെളിഞ്ഞു. എന്നാൽ രാജശേഖരന്റെ ചൂഴ്ന്നുള്ള നോട്ടം ഭദ്രക്ക് അസ്വസ്ഥമായി തുടങ്ങി. അവൾ രാഗിണിയുടെ മറ പറ്റി പുറകിലേക്ക് നിന്നു. എന്നിട്ടും അയാളുടെ നോട്ടം നിന്നില്ല. ഭദ്ര അയാളെ പ്രാകി കൊണ്ട് റൂമിലേക്ക് പോയി.

അവൾ ജനലിനരികെ പുറത്തേക്ക് നോക്കി നിന്നു. വാതിൽ കൊളുത്തിടുന്ന ശബ്ദം കേട്ടവൾ തിരിഞ്ഞു.

അവൾ ഞെട്ടി. ശാകേഷ്..അവൻ അവളെ അടിമുടി നോക്കിക്കൊണ്ട് ബെഡിൽ വന്നിരുന്നു.

ഭദ്രക്ക് സംഭരിച്ചു വച്ച ധൈര്യമെല്ലാം ചോർന്നു പോവുന്ന പോലെ തോന്നി.

” നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.. ”

ശാകേഷ്

ഭദ്ര അവൻ പറയുന്നത് എന്തെന്ന് കേൾക്കാൻ അവനെ തന്നെ നോക്കി നിന്നു.

” നിന്റെ കല്യാണം ഉറപ്പിച്ചു.. എസ് ഐ രാജശേഖരൻ ആയിട്ട്… ” ശാകേഷ്.

ഭദ്ര ഞെട്ടി ശാകേഷിനെ നോക്കി. ഇങ്ങനെ ഒരു ചതി വരുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.

അവന്റെ മുഖത്ത് ക്രൂരമായ ചിരി വിരിഞ്ഞു.

” നിന്നെ വിട്ട് കൊടുക്കാൻ മനസ്സുണ്ടായിട്ടല്ല അയാള് ഇങ്ങോട്ട് പൈസ തരാമെന്ന് പറയുമ്പോൾ എന്താ ചെയ്യാ.. “? ശാകേഷ്.

ഭദ്ര അവനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു.

” നീയൊക്കെ ഇത്രേം വർഷം ആയി വിചാരിച്ചിട്ട് ഭദ്രയെ ഒന്ന് തൊടാൻ പോലും കഴിഞ്ഞട്ടില്ല പിന്നെ അല്ലേ എന്റെ കല്യാണം.. എണീറ്റ് പോടാ… ”

ശാകേഷ് അതിന് ഒന്ന് ചിരിച്ചേ ഉള്ളൂ..

” അവിടെ കല്യാണ ചർച്ച ഒക്കെ നടക്കുന്നുണ്ട്..

നിന്റെ അമ്മയും അനിയത്തിയും അമ്മാവനും ഒഴിച് ബാക്കി എല്ലാവർക്കും സമ്മതമാ.. നീയും അവിടെ വന്ന് സമ്മതമാണെന്ന് പറയണം..

അവരെ ഒക്കെ സമ്മതിപ്പിക്കേം വേണം…

ഇല്ലെങ്കിൽ ” ശാകേഷ്.

” ഇല്ലെങ്കിൽ? ” ഭദ്ര ഒരു പുരികം മാത്രം ഉയർത്തി.

ശാകേഷ് ഒന്ന് ചിരിച്ചിട്ട് ഫോൺ എടുത്തു വീഡിയോ പ്ലേ ചെയ്ത് അവൾക്ക് നേരെ നീട്ടി.. ഭദ്ര ഞെട്ടി പിന്നോക്കം മാറി.. അവളുടെ കണ്ണുകൾ നിറഞ്ഞു.

” ഇപ്പോൾ ഇതിനൊക്കെ പ്രതികരിക്കാൻ നിന്നാൽ നാളെ നാട് മൊത്തം ഇത് കാണും… അല്ല ഞാൻ പറയുന്ന പോലെ ചെയ്താൽ ഇതൊക്കെ ഇപ്പോൾ ഡിലീറ്റ് ആക്കും.. എന്ത് വേണം? വേഗം പറ..? ”

” എനിക്ക് സമ്മതം.. ” ഭദ്ര

” എന്നാൽ എന്റെ കൂടെ വന്ന് അവിടെ കൂടെ പറ സമതമാണെന്ന്… ” ശാകേഷ് വിജയച്ചിരി ചിരിച്ചുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.

പുറകെ ഭദ്രയും..ഇടനാഴിയിലൂടെ തന്നെ കേൾക്കാം ഹാളിൽ നിന്നുള്ള ബഹളം..

ഭദ്രയെ കണ്ടതും എല്ലാവരും നിശബ്ദമായി.

അവൾ തല ഉയർത്താതെ നിന്നു…

” ആരും എന്റെ പേരും പറഞ്ഞ് വഴക്ക് വേണ്ട എനിക്ക് സമ്മതമാണ്… ” അത്രയും പറഞ്ഞ് ഭദ്ര മുറിയിലേക്കോടി.. വേണുവിന്റെയും ശാകേഷിന്റെയും രാജാശേഖരന്റെയും മുഖത്ത് സന്തോഷം…

രാഗിണിയും രാഘവനും ഞെട്ടി നിൽപ്പാണ്… ഭവ്യയുടെ അവസ്ഥയും മറിച്ചല്ല..അവൾ ഭദ്രയുടെ അടുത്തേക്ക് ചെന്നു..

ചാരി വെച്ച വാതിൽ തുറന്നു.

ഭദ്ര ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽപ്പുണ്ട്.

” ചെ..ഇത്ര നാളും ഇവരൊക്കെ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല.. നിന്റെ അച്ഛന്റെ പ്രായം കാണുമല്ലോടി അയാള്..നിനക്ക് ആണുങ്ങൾ ആയാൽ മതി പ്രായം ഒന്നും പ്രശ്നം അല്ലല്ലേ..?

ചെ.. ചേച്ചി ആയിപോയി..തെറിയാ വായിൽ വരുന്നത്.. ഇതിലും ഭേദം പോയി തൂങ്ങി ചാവേടി… ” ഭവ്യ വെറുപ്പോടെ പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.. ഭദ്രയുടെ നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ചു പക്ഷെ വാശി പോലെ മിഴികൾ വീണ്ടും നിറഞ്ഞു..

( ചേച്ചി മോശം ആയിട്ടല്ല മോളെ ചേച്ചിക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ടാ ))

ഭദ്ര കണ്ണുനീരോടെ താഴേക്ക് ഇരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…….

രചന : കാർത്തുമ്പി തുമ്പി