അനന്തഭദ്രം തുടർക്കഥയുടെ പതിനാറാം ഭാഗം വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

ഭദ്ര അടി കിട്ടിയ ഭാഗത്തേക്ക് തിരിഞ്ഞു. അവൾ കവിൾ പൊത്തിപിടിച്ചു ഞെട്ടലോടെ അനന്തനെ നോക്കി. അപ്പോഴേക്കും അവൻ നിലത്ത് കിടന്ന് പിടയുന്ന കുഞ്ഞിനെ കോരി എടുത്തു. ഭദ്ര അനന്തന്റെ കൈയിലെ കുട്ടിയെ പകപ്പോടെ നോക്കി. അവൻ വിറക്കുന്നുണ്ട് വായിൽ നിന്ന് നുരയും പതയും വരുന്നുണ്ട്. അനന്തൻ വേഗം കുഞ്ഞിന്റെ കൈയിലേക്ക് ദേവിന്റെ കൈയിലെ താക്കോൽ വാങ്ങി നൽകി.താക്കോൽ മുറുകെ പിടിച്ചു കുഞ്ഞിന്റെ പിടച്ചിൽ കുറഞ്ഞു വന്നു.

ഭദ്ര വേഗം സാരി തലപ്പുകൊണ്ട് വായിലെ പതയും നുരയും തുടച്ചു അനന്തനെ നോക്കി.

അനന്തൻ കുട്ടിയെ ഭദ്രക്ക് നേരെ നീട്ടി. അവൾ കുട്ടിയെ ഇരുകൈയിലും എടുത്തു.

അനന്തൻ വേഗം ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി.

” കയറെടീ .. ” അതൊരു അലർച്ചയായിരുന്നു.

ഭദ്ര വേഗം കുട്ടിയെകൊണ്ട് ബുള്ളറ്റിന്റെ പുറകിൽ കയറി. അനന്തന്റെ രക്തമയമില്ലാത്ത മുഖഭാവം അവളെ ചെറുതായി ഭയപ്പെടുത്തി. മേലെടത്തെ ഹോസ്പിറ്റലിലേക്ക് ബുള്ളറ്റ് പാഞ്ഞു.. ബുള്ളറ്റ് നിർത്തിയതും ഭദ്ര വേഗം ഇറങ്ങി. അനന്തനും വേഗം ഇറങ്ങി. അവളുടെ കൈയിൽ നിന്ന് കുട്ടിയെ വാങ്ങി അകത്തേക്ക് ഓടി. പുറകെ ഭദ്രയും. കുട്ടിയെ വേഗം ഐ സി യു വിലേക്ക് മാറ്റിയിരുന്നു.

അനന്തൻ അവിടെയുള്ള ചെയറിൽ ഇരുന്നു. ഭദ്ര എന്ത് ചെയ്യണമെന്നറിയാതെ ഭയത്തോടെ ഐസിയു വിന് നേരെ നോക്കി നിന്നു.

ശങ്കരൻ അപ്പോഴേക്കും വന്നിരുന്നു. ..

” എന്താ ഉണ്ടായേ.. “?

ശങ്കരൻ അനന്തന്റെ അടുത്തിരുന്നു.

” ഈ കൊച്ചും വേറെ ഒരു കൊച്ചും കൂടെ തല്ലുകൂടുന്നുണ്ടായിരുന്നു.. പിന്നെ ഇവൻ വീണു.

അവിടെ കിടന്ന് പിടയാൻ തുടങ്ങി അത് കണ്ട് മറ്റവൻ ഓടി..

പിന്നെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നു

അനന്തൻ ഭദ്രയെ ഒന്ന് പാളി നോക്കി..

” മ്മ് ഞാൻ ഒന്ന് അന്വേഷിക്കട്ടെ.. കുട്ടീടെ ആൾക്കാരെ അറിയിക്കണ്ടേ.. ” ശങ്കരൻ

” മ്മ് ” അനന്തൻ താഴേക്ക് നോക്കി ഇരുന്നു.

ശങ്കരൻ പിന്നെ തിരിഞ്ഞപ്പോഴാണ് ഭദ്രയെ കണ്ടത്..

” ആ കുട്ടിയും ഉണ്ടായിരുന്നോ..

ഞാൻ ശ്രദ്ധിച്ചില്ല.. ” ശങ്കരൻ

” മ്മ്.. ” ഭദ്ര അനന്തനെ പാളി നോക്കികൊണ്ട് ഒന്ന് മൂളി.

” അയ്യോ ഇതെന്താ കവിളില്.. ആരോ തല്ലിയ പോലെ ഉണ്ടല്ലോ.. ” ശങ്കരൻ

അനന്തൻ അത് കേട്ട് ഭദ്രയെ നോക്കികൊണ്ട് അവിടെന്ന് വേഗം എഴുനേറ്റു.

ഭദ്ര കവിളിൽ കൈ വെച്ചു മറ പിടിച്ചു.

” അനന്താ നീ ഇത് കണ്ടോ.. കുട്ടിയെ ആരോ തല്ലിയിരിക്കുന്നു.. ” ശങ്കരൻ

” ആരോ അല്ല ഞാനാ.. കുട്ടികളെ പഠിപ്പിക്കാനും ശ്രദ്ധിക്കാനും ഒക്കെയാ ടീച്ചർമാർ..

അല്ലാതെ കണ്ടവന്മാരോട് കിന്നരിക്കാൻ അല്ല..

പറ്റില്ലെങ്കിൽ ഇട്ടേച് പോവാൻ പറ ശങ്കരമാമേ…

കുട്ടികളെ നോക്കാണെങ്കിൽ മാത്രം അവിടെ പഠിപ്പിച്ചാൽ മതി.. ” അനന്തൻ ദേഷ്യത്തോടെ അവിടെ നിന്നും പോയി. ഭദ്രയുടെ കണ്ണ് നിറഞ്ഞിരുന്നു.. ശങ്കരൻ ഞെട്ടലോടെ ആണ് എല്ലാം കേട്ടത് കാരണം അയാൾക്ക് അറിയാം ഭദ്രയെ അനന്തന് എത്രത്തോളം ഇഷ്ട്ടമാണെന്ന്..

അയാൾ ഭദ്രയെ നോക്കി.

” എന്താ കുട്ടി എന്താ ഉണ്ടായേ.. “? ശങ്കരൻ

” ഞാൻ ദേവ് മാഷിന്റെ അമ്മയുടെ അസുഖത്തെക്കുറിച്ചു ചോദിച്ചതാ അമ്മാവാ.. അതിനിടക്ക് കുട്ടികളെ ശ്രദ്ധിച്ചില്ല അത് എന്റെ തെറ്റാ..

ഞാൻ.. എനിക്ക് ഇനി സ്കൂളിൽ പോവണ്ട അമ്മാവാ.. ” ഭദ്ര ഏങ്ങികരഞ്ഞു.

” അയ്യേ അവൻ ദേഷ്യം കൊണ്ട് പറഞ്ഞതല്ലേ…

അതിനൊക്കെ ഇങ്ങനെ കരയണോ.. മോള് കരയാതിരിക്ക്.. ”

ശങ്കരൻ അവളുടെ തോളിൽ തട്ടി.

ഐ സി യു വിൽ നിന്നും ഡോക്ടർ ഇറങ്ങി വന്നിരുന്നു. ഭദ്ര വേഗം അവിടേക്ക് ചെന്നു.

” ഡോക്ടർ.. “? ഭദ്ര

” പേടിക്കണ്ട ഫിക്സ് വന്നതാ ഇപ്പോ കുഴപ്പമില്ല..മുൻപ് ഇങ്ങനെ വന്നിട്ടുണ്ടോ.. “?

ഡോക്ടർ

” എനിക്കറിയില്ല ഡോക്ടർ.. ഞാൻ ആ സ്കൂളിലെ ടീച്ചർ ആണ്.. “ഭദ്ര .അപ്പോഴാണ് അനന്തൻ അങ്ങോട്ട് വന്നത്.

അവന്റെ കൂടെ കുട്ടിയുടെ അച്ഛൻ ഉണ്ടായിരുന്നു..

” ഓഹ് അപ്പോ കുട്ടിയുടെ പേരെന്റ്സ് ആരുല്ലേ..

ഡോക്ടർ

” ഞാനാ ഡോക്ടർ.. ” കുട്ടിയുടെ അച്ഛൻ വേഗം ഡോക്ടറുടെ അടുത്തേക്ക് ഓടി വന്നു.

” ഓ .. പേടിക്കണ്ട കുഴപ്പമില്ല.. ഇതിന് മുൻപ് ഇങ്ങനെ വന്നിട്ടുണ്ടോ.. ” ഡോക്ടർ

“ഇല്ല ഡോക്ടർ സ്കൂളിൽ വരുമ്പോൾ ചെറുതായി പനി ഉണ്ടായിരുന്നു..”

“മ്മ് കുട്ടിയെ കയറി കണ്ടോള്ളൂ എന്തായാലും രണ്ട് ദിവസം കിടക്കട്ടെ..”

ഡോക്ടർ പറഞ്ഞതിന് അയാൾ തലയാട്ടി. ഭദ്രക്കും അനന്തനും അപ്പോഴാണ് ശ്വാസം നേരെ വീണത്.

കുട്ടിയുടെ അച്ഛൻ അനന്തന്റെ അടുത്തേക്ക് വന്നു.

” സാറെ എന്റെ കൈയിൽ ഇവിടെ ചികിൽസിക്കാൻ ഉള്ള പൈസ ഒന്നൂല്ല.. ”

” കുട്ടികളുടെ ചികിത്സക്ക് ഇവിടെ പൈസ വാങ്ങാറില്ല.. ”

അനന്തൻ പറയുന്ന കേട്ട് അയാൾ നന്ദിയോടെ ചിരിച്ചു.

“അനന്താ ഞാൻ എന്തായാലും ഇവിടെ നിന്നോള്ളാം നീ ഈ കുട്ടിയെ കൊണ്ട് വിട് നേരം ഇത്ര ആയില്ലേ..” ശങ്കരൻ.

അനന്തൻ അവളെ ഒന്ന് നോക്കി.

ഭദ്ര അപ്പോഴാണ് സമയം നോക്കിയത്. ആറുമണി കഴിഞ്ഞിരുന്നു.

” വേണ്ട ഞാൻ ഒരു ഓട്ടോ വിളിച്ചു പൊയ്ക്കോളാം.. ”

ഭദ്ര അതും പറഞ്ഞ് ശങ്കരനെ നോക്കി തലയാട്ടി വേഗം തിരിഞ്ഞ് നടന്നു.

അനന്തൻ അവൾ പോവുന്നതും നോക്കി നിന്നു. ഇനി അനന്തനെ അഭിമുഖീകരിക്കാൻ തന്നെകൊണ്ട് പറ്റില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. തെറ്റ് ചെയ്ത കുറ്റവാളിയെ പോലെ അവൾ തലകുനിച്ചു പുറത്തേക്ക് നടന്നു. ബുള്ളറ്റിന്റെ ശബ്ദം കേട്ടിരുന്നു ഹോൺ അടിക്കുന്നതും കേട്ടിരുന്നു കരുതി കൂട്ടി തിരിഞ്ഞ് നോക്കാത്തതാണ്.. സ്കൂളിൽ നിന്ന് തന്നെയും അനന്തേട്ടനെയും ചേർത്തുള്ള സംസാരങ്ങൾ കുറച്ചായി കേൾക്കുന്നു. അത് കൊണ്ട് മാത്രമല്ല പാർവതിയെ ഓർമ വരുമ്പോൾ മനസിനെ സ്വയം പഴിക്കും.. അർഹതയില്ലാത്തതിന് പുറകെ വാശി പിടിച്ചു അലയുന്ന മനസ്സിനെ പിടിച്ച് നിർത്താൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നു..

ഭദ്ര പുറത്തെത്തിയതും അവൾക്ക് കിട്ടിയത് അഖിലിന്റെ ഓട്ടോ ആയിരുന്നു.. ഭദ്രയെ കണ്ടതും ആള് മുപ്പത്താറ് പല്ലും കാണിച്ചു ചിരിച്ചു.

ഭദ്ര ഓട്ടോയിലേക്ക് കയറിയതും പുള്ളി സംസാരത്തിന് തുടക്കമിട്ടു.

” ചേച്ചി ഇപ്പൊ സത്യമ്മേടെ അവിടെ ആണല്ലേ..

മേലെടത്തെ സ്കൂളിൽ ജോലി കിട്ടില്ലേ..

വിഷ്ണു പറഞ്ഞു. ” അഖില്

” മ്മ്.. ” ഭദ്ര ഒന്ന് മൂളി.. ”

നിനക്ക് ഓട്ടം ഒക്കെ ഉണ്ടോ.. “?

” എവിടെന്നു..? ഇപ്പോ എല്ലാവരും സ്വന്തമായി വണ്ടി എടുത്തില്ലേ.. അല്ലറ ചില്ലറ പട്ടിണി പാവങ്ങൾ കയറും.. അത് കാണുമ്പോ പൈസയും വാങ്ങാൻ തോന്നില്ല.. ” അഖിൽ

” നിനക്ക് രാവിലെ ഓട്ടം ഇല്ലെങ്കിൽ എന്നെ ഒന്ന് സ്കൂളിൽ കൊണ്ടാക്കോ.. വൈകീട്ട് തിരിച്ചും.. ”

ഭദ്ര

” ഓഹ് അതിനെന്താ.. ” അഖിൽ

❤❤❤❤❤❤❤❤❤❤❤

ഭദ്ര വീട്ടിൽ എത്തി കാര്യങ്ങൾ ഒക്കെ സത്യയോട്‌ പറഞ്ഞു.

സാരല്ല്യ.. ഇനി ഇങ്ങനെ ഉണ്ടാവരുതെന്നും അതിന്റെ പേരിൽ ജോലി കളയണ്ടെന്നും അവർ ഉപദേശിച്ചു. പിറ്റേന്ന് ഭദ്ര സ്കൂളിൽ പോവാൻ തയാറായി.. 9:15 ഇറങ്ങിയതും അഖിലിന്റെ ഓട്ടോ ഹാജർ ആയിരുന്നു.

സ്കൂളിൽ എത്തിയതും ദേവ് മാഷിനെ കണ്ടു. മാഷ് അടുത്തേക്ക് ഓടി വന്നു..

” ടീച്ചർക്ക് വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ.. ” ദേവ്

ഭദ്ര സംശയത്തോടെ തല വിലങ്ങനെയാട്ടി.

” അല്ല അമാതിരി തല്ല് അല്ലേ കിട്ടിയത്.. ” ദേവ് മാഷ് ആക്കി പറഞ്ഞപ്പോൾ ഭദ്രക്കും ചിരി വന്നു.

മാഷ് പാവാണ്‌.. തളർന്നു കിടക്കുന്ന ഒരമ്മ മാത്രമാണ് മാഷിന്. ഭാര്യ അമ്മയെ നോക്കാൻ പറ്റില്ലെന്ന് പറഞ്ഞു മറ്റൊരാളുടെ ഒപ്പം ഇറങ്ങി പോയി. മാഷ് അപ്പോൾ മുതൽ മൂകനാണ്..

ആവശ്യത്തിന് മാത്രം സംസാരം. ഭദ്രയും എല്ലാം ചോദിച്ചറിഞ്ഞതാണ്.. എന്തോ ഭദ്ര ചോദിച്ചപ്പോൾ മാഷിനും ഉള്ള് തുറക്കാൻ തോന്നി. ദേവ് മാഷും ഭദ്രയും മറ്റുള്ളവരുടെ കുറ്റം പറയാനോ കേൾക്കാനോ താല്പര്യം കാണിച്ചില്ല.

ഭദ്ര വൈകീട്ട് ഹോസ്പിറ്റലിൽ പോയി കുട്ടിയെ കണ്ടിട്ടാണ് തിരിച്ച് വന്നത്.വീട്ടിൽ എത്തുമ്പോൾ അവളെ കാത്ത് ശങ്കരൻ ഉണ്ടായിരുന്നു.

” എങ്ങനെ ഉണ്ട് മോളെ.. “?

” ഇന്നലെ കിട്ടിയ തല്ലിന്റെ കാര്യാണെങ്കിൽ നല്ല ചെവി വേദന ഉണ്ട് .. പിന്നെ വാ തുറക്കാൻ പറ്റുന്നില്ല.. ” ഭദ്ര

” അത് അവൻ അപ്പോഴത്തെ ദേഷ്യത്തിന്.. ”

ശങ്കരൻ.

” പിന്നെ ദേഷ്യം വന്നാൽ പെൺകുട്ട്യോൾടെ മെക്കട്ട് കേറാ..അതൊക്കെ അവന്റെ കൈയിൽ വെക്കാൻ പറ..” സത്യ

” നീ ഒന്ന് മിണ്ടാതിരിക്ക് സത്യേ..മോള് ഒന്നിങ്ങു വന്നേ ഒരു കാര്യം പറയാനാ..”? ശങ്കരൻ

” എന്താ അമ്മാവാ.. ” ഭദ്ര മുറ്റത്തേക്ക് ഇറങ്ങി നിന്നു കൂടെ ശങ്കരനും..

” മോള് ഒരു സഹായം ചെയോ.. “?

” എന്ത്..? ”

” അത് പിന്നെ ജാനുവേടത്തി ഇപ്പോ പണിക് വരുന്നില്ല. അനന്തൻ അവരോട് വരണ്ടെന്ന് പറഞ്ഞിരിക്കാ..മോള് രാവിലെ നേരത്തെ വന്ന് പ്രാതൽ എന്തെങ്കിലും ഉണ്ടാക്കി വെക്കോ..?

സത്യയോട്‌ പറഞ്ഞാൽ അവളെന്നെ കൊല്ലും..

പുതിയ ഒരാളെ കിട്ടുന്ന വരെ മതി.. ഞാൻ അന്വേഷിക്കുന്നുണ്ട്. കൂടി വന്നാൽ ഒരാഴ്ച..”

ശങ്കരൻ

ഭദ്രക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായി.

കുറേ ഉപകാരങ്ങൾ ചെയ്തുതന്നതാണ്.. പക്ഷെ അമ്മാവൻ ഇങ്ങോട്ട് ഒരു കാര്യം ആദ്യമായാണ് ആവശ്യപെടുന്നത്. എന്ത് പറയും. ആ കാലമാടന്റെ മുഖം ഓർക്കുബോ പോവാനും തോന്നുന്നില്ല.

ഭദ്ര മനസ്സില്ലാ മനസ്സോടെ തലയാട്ടി.

ശങ്കരൻ സന്തോഷത്തോടെ ഉള്ളിലേക്ക് കയറി.

❤❤❤❤❤❤❤❤❤❤❤

ഭദ്ര പിറ്റേന്ന് നേരത്തെ തന്നെ എഴുനേറ്റു. ഏഴു മണിയോടെ അവൾ മേലെടത്തേക്ക് ചെന്നു. അവൾ ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറി. വൃത്തിയുള്ള വലിയ ഹാൾ ആണ്. നാണിയമ്മ അവിടെ ചൂലും പിടിച്ചു ഭദ്രയെ നോക്കി നിൽപ്പുണ്ട്. ഭദ്ര ഒരു പുഞ്ചിരി നൽകികൊണ്ട് അടുക്കളയിലേക്ക് കയറി. അവൾ മാവൊന്നും അവിടെ കണ്ടില്ല. റവ കുറച്ചിരിപ്പുണ്ട്.

ഭദ്ര വേഗം ഉള്ളിയും പച്ച മുളകും തക്കാളിയും ക്യാരറ്റും ചെറുതായി അരിഞ്ഞു ചേർത്ത് ഉപ്പുമാവ് ഉണ്ടാക്കി.ഒരു ചെറിയ സാമ്പാറും..അവൾ ഉണ്ടാക്കി തിരിഞ്ഞതും ശങ്കരൻ ഉള്ളിലേക്ക് വന്നു.

” എന്തായി.. കഴിഞ്ഞോ..”?

” മ്മ് കഴിഞ്ഞു. ഈ സത്യ അമ്മായിയും അനന്തേട്ടനും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. “?

ഭദ്ര

” ആ ചെറിയൊരു പ്രശ്നം ഉണ്ട്… ”

” എന്താ.. “?

” അവൻ പഠിക്കുന്ന സമയത്ത് സത്യയുടെ അടുക്കള ഭാഗത്തുള്ള ലാങ്കി ലാങ്കി മരത്തിൽ നിന്ന് കുറച്ച് പൂക്കൾ പൊട്ടിക്കാൻ കയറിയിരുന്നു. ”

” എന്നിട്ട് “?

” എന്നിട്ടെന്താ.. ഇവൻ കൊബൊടിഞ്ഞു നിലത്തേക്ക് വീണു. സത്യ പണി കഴിഞ്ഞു വന്നപ്പോൾ കണ്ടത്. ഇവൻ ഒരു കൊമ്പും പിടിച്ചു നിൽക്കുന്നതാ പോരെ പൂരം..സത്യക്കാണെങ്കിൽ മക്കളെ പോലെയാ ഓരോ പൂവും ചെടിയും..സത്യ അവനെ കുറേ ചീത്ത പറഞ്ഞു അനന്തനും അതിന് തിരിച്ചു നല്ല മറുപടി കൊടുത്തു. അതിന് ശേഷം രണ്ടാളും മിണ്ടിയിട്ടില്ല.. ”

ഭദ്ര ചിരിച്ചു. ശങ്കരനും.

” മാമേ.. കഴിക്കാൻ വാങ്ങിയോ.. “? അനന്തൻ ഹാളിൽ നിന്ന് അലറുന്നുണ്ട്.

” ആ ” ശങ്കരൻ വേഗം ഭദ്ര പകർത്തി വെച്ച ഉപ്പുമാവും സാമ്പാറും എടുത്ത് ഡൈനിങ് ടേബിളിൽ കൊണ്ടുവെച്ചു. ഭദ്രയുടെ ശരീരം പതിവിന് വിപരീതമായി വിറക്കുന്നുണ്ടായിരുന്നു. അവൾ അനന്തൻ പറയുന്നത് കേൾക്കാൻ കാതോർത്തു.

” ഉപ്പുമാവോ.. ഇതെവിടുന്നാ “? അനന്തൻ

” പുതിയ ആള് വന്നിരുന്നു.. വെച്ചുണ്ടാക്കി തന്നിട്ട് പോയി.. ” ശങ്കരൻ

” ആഹാ. ”

അനന്തൻ വേഗം ഉപ്പുമാവ് പത്രത്തിലേക്ക് വിളമ്പി വേഗം വായിലേക്ക് വെച്ചു.

” ത്ഫൂ..”

വെച്ചപോലെ തന്നെ അവൻ അത് പുറത്തേക്ക് തുപ്പി. ശങ്കരൻ ഞെട്ടി ഭദ്രയും.

” എന്താ അനന്താ..”?

” മാമ ആരെയാ പിടിച്ചു വെക്കാൻ നിർത്തിയെ.. ഇത് നായ് പോലും തിന്നില്ല.. ച്ചേ ..

നാളെ അതിനോട് വരണ്ടെന്ന് പറഞ്ഞേക്ക്.. ബേധം ആ ജാനുമ്മ തന്നെയാ.. ”

” എന്നാൽ താൻ പോയി അവരെ വിളിച്ചു വെപ്പിക്കേടോ.. എന്നോട് അമ്മാവൻ കാല് പിടിച്ചു പറഞ്ഞതുകൊണ്ടാ ഞാൻ ഉണ്ടാക്കി തന്നത്. പറ്റില്ലെങ്കിൽ താൻ കഴിക്കണ്ട.. അയാളും അയാളുടെ മറ്റവൾടെ അമ്മൂമ്മയും.. ഭദ്ര അത്രയും പറഞ്ഞു ഇടുപ്പിൽ കുത്തിയ സാരി തലപ്പ് വലിച്ചു പുറത്തേക്ക് കാറ്റുപോലെ പാഞ്ഞു. അനന്തൻ ആകെ കിളി പോയ പോലെ ഇരിപ്പുണ്ട്.

ശങ്കരൻ വാ തുറന്നും.

” ഈ ഭദ്രകാളിയെ ആണോ മാമ വെക്കാൻ നിർത്തിയത്.. ”

അനന്തൻ അതിൽ നിന്നും മുക്തനാവാതെ പറഞ്ഞു.

” മ്മ്.. അങ്ങനെയെങ്കിലും നിങ്ങള് തമ്മിൽ ഒന്ന് ചേരുമെന്ന് കരുതി.. ”

” ഒരുവാക്ക് പറയായിരുന്നു മാമേ..” അനന്തൻ പുഞ്ചിരിയോടെ ഉപ്പുമാവിലേക്ക് സാമ്പാർ ഒഴിച് കൂട്ടി കുഴച്ചു വായിലേക്ക് വെച്ചു.

” നന്നായിട്ടില്ലെന്ന് പറഞ്ഞിട്ട്.. ” ശങ്കരൻ

” ഉപ്പുമാവിൽ ഉപ്പ് ഇല്ല മാമേ.. പിന്നെ സാമ്പാറിന്റെ കൂടെ കഴിക്കുമ്പോ നന്നായിട്ടുണ്ട്..

പിന്നെ അവളുണ്ടാക്കിയതല്ലേ..”

അനന്തൻ ഒരുപിടി കൂടെ വായിലേക്ക് വെച്ചു .

” മ്മ് ഒടുക്കത്തെ കുശുമ്പിയാ.. നീ പാട് പെടും.. ” ശങ്കരൻ പറയുന്നകേട്ട് അനന്തൻ അടിച്ചുണ്ട് കടിച്ചുകൊണ്ട് ചിരിച്ചു.

❤❤❤❤❤❤❤❤❤❤❤

ഭദ്ര പിറുപിറുക്കുന്ന കണ്ട് സത്യ നെറ്റിച്ചുളിച്ചു.

” അല്ലാ പിന്നെ.. അയാൾടെ മറ്റവൾടെ അമ്മൂമ്മ വെച്ചാലേ അയാൾക്ക് തൊണ്ടക്ക് ഇറങ്ങുള്ളൂ..

കലി അടങ്ങുന്നില്ലലോ മഹാദേവാ..” ഭദ്ര ബാഗിലേക്ക് ചോറുപാത്രം എടുത്തുവെച്ചു.

പുറത്തേക്കിറങ്ങി അഖിൽ ഹാജർ ആണ്.

ഓട്ടോയിലേക്ക് കയറുന്നതിനു മുൻപാണ് ശങ്കരൻ അവളെ വിളിച്ചത്..

” എന്താ അമ്മാവാ.. “? ഭദ്ര ശങ്കരന്റെ കൈയിലെ പാത്രത്തിലേക്ക് നോക്കി.

” മോളിതൊന്ന് കഴിച്ചു നോക്കോ.. ”

ഭദ്ര നോക്കിയപ്പോൾ ഉപ്പുമാവ് ആണ്.. ശങ്കരന്റെ മുഖം കണ്ടപ്പോൾ അവൾക്ക് കഴിക്കാതിരിക്കാൻ കഴിഞ്ഞില്ല. വിരൽ കൂട്ടിപ്പിടിച്ച് അവൾ ഒരു പിടി വായിലേക്ക് ഇട്ടുചവച്ചതും അത് അങ്ങനെ തന്നെ പുറത്തേക്ക് തുപ്പി. ചമ്മിയ മുഖത്തോടെ ശങ്കരനെ നോക്കി. ശങ്കരൻ ചിരിച്ചുകൊണ്ട് മേലെടത്തേക്ക് നോക്കുന്ന കണ്ട് അവളുടെ മിഴികളും അങ്ങോട്ട് പോയി. ഗേറ്റിൽ ചാരി കൈകെട്ടി പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന അനന്തൻ.

ഭദ്ര ഒന്നൂടെ ചമ്മി.അവൾ വേഗം ഓട്ടോയിലേക്ക് കയറി. ഓട്ടോ മേലെടത്തെ ഗേറ്റ് താണ്ടുമ്പോൾ അനന്തൻ തല താഴ്ത്തി അവളെ നോക്കി പുഞ്ചിരിച്ചു. ഭദ്രക്ക് ആകെ നാണക്കേടായി.

എന്തൊക്കെയാ അപ്പോൾ വിളിച്ചു പറഞ്ഞത് ച്ചേ..

സ്കൂളിൽ ചെന്നപ്പോൾ ദേവ് മാഷിനോട് അവൾ ഇതും പറഞ്ഞു ചിരിച്ചു. അവളുടെ കൂടെ ചിരിച്ചെങ്കിലും ഭദ്ര കടന്നു പോയപ്പോൾ ആ ചിരി മാഞ്ഞിരുന്നു.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി