പതുക്കെ പിന്നിൽ നിന്നും അവളെ ചേർത്തുപിടിച്ചു… അവൾ തിരിഞ്ഞെന്റെ കണ്ണുകളിലേക്കു നോക്കി…

രചന : Remya Satheesh

വിട്ടു കൊടുക്കാതെ …

****************

എന്റെ പഠിത്തം കഴിയട്ടേ എന്നു പറഞ്ഞ് നിങ്ങളിങ്ങനെ നടന്നോ..നിങ്ങടെ കാമുകിക്ക് കെട്ടി രണ്ടു കൊച്ചുങ്ങളുമായി ..

ആ കൊച്ചിന്റെ കല്യാണമാവുമ്പഴേ ക്കെങ്കിലും നമുക്ക് കൊച്ചായാ മതിയാരുന്നു…

അടുക്കളയിൽ ഭാര്യ കലിപ്പിലാണ്. ഇപ്പോൾ അങ്ങോട്ട് പോയാൽ ചിലപ്പോൾ ചിരവ കൊണ്ട് ഏറു കിട്ടും… അതിനാൽ പതിയേ ഉമ്മറത്തേക്ക് നടന്ന് തിണ്ടിൻമേലിരുന്നു… അകത്തേക്കു നോക്കി ഒരു ചായ എന്നു വിളിച്ചു പറഞ്ഞു…

കിട്ടിയാൽ ഊട്ടി … ഇല്ലെങ്കിൽ ചട്ടി….

പക്ഷേ ഊക്കോടെ ഒരു ചായഗ്ലാസ് മുന്നിൽ വന്നപ്പോൾ ശരിക്കും ചിരി വന്നു …

വന്ന സ്പീഡിൽ അവൾ അകത്തേക്ക് മറഞ്ഞിരുന്നു..

പതിയേ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അവളെ ഓർമ വന്നു.. ഭാര്യ പറഞ്ഞ എന്റെ കാമുകി ആയിരുന്നവളെ ..ഇപ്പോൾ ഒരാളുടെ ഭാര്യയും അയാളുടെ രണ്ടു കുട്ടികളുടെ അമ്മയുമായവളെ.

കല്യാണത്തിന്റെ പുതുമോടിയിൽ ഒരു ദുർബല നിമിഷത്തിലാണ് അവളെ കുറിച്ച് ഭാര്യയോട് പറഞ്ഞത്…

ഒരേ നാട്ടുകാരും പരസ്പരം അറിയുന്നരുമായ കളിക്കൂട്ടുകാർ … പെട്ടെന്ന് പൊട്ടിമുളച്ച പ്രണയമായിരുന്നില്ല ഞങ്ങളുടേത് … എന്നും പരസ്പരം തല്ലു കൂടി അതിനിടയിലെപ്പെഴോ പ്രണയിച്ചു പോയവർ.പരസ്പരം അറിയാവുന്ന രണ്ടു വീട്ടുകാർക്കും ഞങ്ങളുടെ കാര്യത്തിലെ എതിർപ്പു കൊണ്ടു മാത്രമാണ് ഞങ്ങൾ മാത്രം വേദനിച്ചാൽ മതിയെന്ന തീരുമാനം എടുക്കേണ്ടി വന്നത് അവൾ മറ്റൊരാ ഇതാകുന്നത് കണ്ടതിനുശേഷം അവളയൊരിക്കലും ആ രീതിയിൽ കണ്ടിട്ടില്ല …

പഴയ അടുപ്പം പിന്നെ ഉണ്ടാക്കാനുമായില്ല..

കാരണം ഒരിക്കൽ ഞങ്ങൾ പ്രണയിച്ചവരായിരുന്നല്ലോ …!

ഇപ്പോൾ കണ്ടാൽ ചിരിക്കും. അത്രമാത്രം…

കാലം ചെയ്ത ചതികൾ …

ഇതെല്ലാമറിഞ്ഞതിനു ശേഷം ഭാര്യ തന്നെ അവളുടെ നമ്പറെല്ലാം കൈയ്യിൽ നിന്നും വാങ്ങി.

അവർ പരസ്പരം നല്ല കൂട്ടാണ്.

എന്നോട് മാത്രമേ ഇങ്ങനെയുള്ളൂ.

ചായകുടിച്ച ഗ്ലാസുമെടുത്ത് അടുക്കളയിലേക്കു നടന്നു…

ആളിപ്പോഴും പാത്രങ്ങളോട് കലപില കൂടുകയാണ്.

പതുക്കെ പിന്നിൽ നിന്നും ചേർത്തുപിടിച്ചു…

ഇന്ന് അവളെന്തു സ്റ്റാറ്റസാ ഇട്ടിരിക്കുന്നേ…

എന്റെ ഭാര്യക്കിത്ര കുശുമ്പു കുത്താൻ …

പതുക്കെ അവളുടെ ചെവിയിൽ ചോദിച്ചു…

അവൾ തിരിഞ്ഞെന്റെ കണ്ണുകളിലേക്കു നോക്കി …

അവിടെ അവൾ മാത്രമേ ഉള്ളൂ എന്നുറപ്പു വരുത്തുന്ന ഒരു നോട്ടം …

പതുക്ക അവളുടെ മുഖം കൈകളിലെടുത്തു …

ആ നെറ്റിയിൽ മൃദുവായി ചുംബിച്ചു..

എന്റെ പെണ്ണേ ഞാനിപ്പൊ അവളെ ഓർക്കാറില്ല.

പക്ഷേ നീയിങ്ങനെ ഓരോന്നു പറഞ്ഞ അതൊക്കെ വീണ്ടും ഓർമ വരില്ലേ.

അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി …

പ്രണയമുള്ളിടത്ത് അസൂയയുണ്ട് …

കുശുമ്പുണ്ട്. സ്വാർത്ഥതയുണ്ട്…

പതിയെ അവളെ നെഞ്ചോട് ചേർത്തു..

നമുക്കിങ്ങനെ പ്രണയിച്ച് പോവാമെന്റെ ഭാര്യേ …

അതിനിടയിൽ ഇവിടെയൊരാൾ വന്നാൽ നമുക്ക് ചേർത്തുപിടിക്കമെന്നേ…

അവളുടെ വയറിൽ കൈ ചേർത്തു പറഞ്ഞു …

അവളുടെ കൈകളും എന്നെ മുറുക്കി പിടിച്ചിരുന്നു…

ആർക്കും വിട്ടു കൊടുക്കില്ലെന്ന പോലെ …

പ്രണയം ഭ്രാന്തമാണ്.. അതിനോളം സ്വാർത്ഥത നിറഞ്ഞ മറ്റൊന്നില്ല…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Remya Satheesh