അനന്തഭദ്രം, തുടർക്കഥ, ഭാഗം 17 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

” അല്ല ടീച്ചറെ ഒന്ന് നിന്നേ.. ”

ദേവ് മാഷ് വിളിച്ചപ്പോൾ ഭദ്ര തിരിഞ്ഞു നോക്കി…

മാഷ് അവളുടെ അടുത്തേക്ക് ചെന്നു.

” എന്താ മാഷേ.. ” ഭദ്ര

” അല്ല അനന്തൻ കെട്ടാൻ പോവുന്ന കുട്ടി അല്ലേ പാർവതി അപ്പോ അവളെ കുറിച്ച് പറഞ്ഞിട്ടും അനന്തൻ ടീച്ചറെ ഒന്നും പറഞ്ഞില്ലേ.. ”

ദേവ് മാഷ് പറഞ്ഞത് ഭദ്രയുടെ മുഖത്തിൽ ഫലിച്ചു. അവളുടെ മുഖം മങ്ങി..

” ആവോ എനിക്കറിയില്ല മാഷേ.. ” ഭദ്ര വരുത്തിച്ച പുഞ്ചിരിയോടെ നടന്നു. അവളുടെ മുഖം മങ്ങിയതും ദേവ് മാഷിന്റെ ചുണ്ടിൽ നല്ലൊരു ചിരി വിരിഞ്ഞു.

പോയി എല്ലാം പോയി.. എന്തിനായിരുന്നു ഇന്ന് ഇത്ര സന്തോഷം.. ദേവ് മാഷ് പറഞ്ഞപ്പോൾ എന്താ ആ സന്തോഷം പോയത് .. ഒരായിരം തവണ പറഞ്ഞതല്ലേ അനന്തൻ പാർവതിടെ ആണെന്ന്..

ഭദ്രക്ക് തല പെരുത്തു. പക്ഷെ ക്ലാസ്സിൽ കയറുന്നതിന് മുൻപ് അവൾ മുഖം തുടച്ചു ഒരു ചിരി എടുത്തണിഞ്ഞു.

ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങുമ്പോഴും മനസ്സ് ശാന്തമല്ലായിരുന്നു.. ഇന്ന് വെള്ളിയാഴ്ച അല്ലേ..

എന്തായാലും അമ്പലത്തിൽ പോവണം. മഹാദേവനെ കണ്ടാൽ മനസ്സിന് നല്ല ശാന്തമാണ്.. സ്കൂൾ വിട്ടതും ഭദ്ര വേഗം ഇറങ്ങി. ദേവ് മാഷ് ഇറങ്ങി വരുമ്പോഴേക്കും ഭദ്ര ഓട്ടോയിൽ കയറിയിരുന്നു.

“ച്ചേ.” അവൻ നിരാശയോടെ കൈ കൂട്ടിപിടിച്ചു തുടയിൽ ഇടിച്ചു.

ഓട്ടോയിൽ ഭദ്ര നെറ്റിയിൽ കൈവെച്ചു തല താഴ്ത്തി ഇരുന്നു..

” ചേച്ചി പിള്ളേര് തലവേദന ആയാ? ” അഖിലാണ്

” ഏയ്‌ ഇല്ലെടാ.. നിനക്ക് ഇന്ന് വൈകീട്ട് എന്താ പരുപാടി.. ”

” എനിക്കെന്താ ആരേലും ഓട്ടം വിളിച്ചാൽ പോവണം.. ”

” എന്നാൽ നീ എന്നെ ഒരു 5:30 ആവുമ്പോ അമ്പലത്തിൽ ആക്കോ..? ദീപാരാധന കഴിഞ്ഞ് വരണം.. ”

” ഓഹ് അതിനെന്താ ചേച്ചി.. ചേച്ചി പോയി റെഡി ആയിക്കോ.. ” അഖിൽ

വീട് എത്തിയതും ഭദ്ര ഇറങ്ങി. അഖില് തലയാട്ടി ഓട്ടോ എടുത്തു പോയി. ഭദ്ര മേലെടത്തേക്ക് നോക്കാൻ പോയില്ല.. ഈ മനസ്സ് എന്ന് പറയുന്നത് നമ്മൾ പറയുന്നതൊന്നും കേൾക്കാതെ അതിന് തോന്നിയ പോലെ ഓരോന്ന് ചിന്തിക്കും എന്നിട്ട് ദുഖിക്കാനോ ഈ ഞാൻ മാത്രം.. ഭദ്ര മനസിന് നല്ലപോലെ പ്രാകി. സത്യ വന്നിട്ടുണ്ടായിരുന്നില്ല..

ലീവ് കഴിഞ്ഞ് ഇന്ന് കയറിയതാണ് ആള് നൂൽ കമ്പനിയിലാണ്.. ഭദ്ര കുളിച്ചു വന്നു വേഷം മാറി.

സാധാ ഒരു സെറ്റ് മുണ്ടാണ് ഉടുത്തത്.. വലിയ ചമയം ഒന്നും ചെയ്യാൻ നിന്നില്ല..

കണ്ണൊന്നു കടുപ്പിച്ചു എഴുതി.. അവൾ പിന്നാമ്പുറത്തേക്ക് നടന്നു. ലാങ്കി ലാങ്കി നോക്കി..

കുറച്ചൊക്കെ വീണു കിടക്കുന്നുണ്ട്..

കുറെയൊക്കെ വീണുകിടക്കുന്നത് നിറച്ചു വെച്ച വെള്ളം പാത്രത്തിലാണ്.. ഭദ്ര നിലത്തുവീണ ലാങ്കി ലാങ്കി എടുത്തു പൊടി തട്ടികളഞ്ഞു നനഞ്ഞ മുടിയിൽ തിരുകി. അവൾ ഉമ്മറത്തേക്ക് നടക്കുമ്പോൾ അഖിൽ എത്തിയിരുന്നു.

ഭദ്ര വേഗം വീട് പൂട്ടി ഇറങ്ങി.

” ആഹാ ഇന്ന് കണ്ണൊക്കെ എഴുതിയിട്ടുണ്ടല്ലോ…

എന്തായാലും പെടച്ചു.. “?

” എന്ത്.. “?

” ഓഹ് നന്നായിണ്ടെന്ന് എന്റെ ചേച്ച്യേ.. ”

ഭദ്ര അതിന് പുഞ്ചിരിച്ചേ ഉള്ളൂ. പോവുന്ന വഴിയിൽ കവലയിൽ വെച്ചു ഭദ്ര ജാനുവമ്മയെയും പാർവതിയെയും കണ്ടു..

” ഇതല്ലേ അനന്തേട്ടൻ കെട്ടാൻ പോവുന്ന പെണ്ണ്.. ” ഭദ്ര പാർവതിയെ കാണിച്ചു പറഞ്ഞു.

” അനന്തേട്ടനാ.. പിന്നെ ആൾക്ക് വേറെ പണിയില്ല..ഇവള് ലോക കള്ളിയാ.. ഇവള്ടെ നാടകം അനന്തേട്ടൻ കൈയോടെ പിടിച്ചു. പിന്നെ കല്യാണം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞു..

ചേച്ചി അറിഞ്ഞില്ലേ.. എന്നോട് വിഷ്ണു പറഞ്ഞു ..

ശങ്കരനച്ചൻ പറഞ്ഞതാട്ടോ വിഷ്ണുനോട്.. ”

അഖില്

ഭദ്രക്ക് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായിരുന്നു. അടിവയറ്റിലൊക്കെ ഒരു തണുപ്പ്.. ഹൃദയം ക്രമതീതമായിമിടിച്ചു.

“ചേച്ചി ഇറങ്ങുന്നില്ലേ..”

അഖിൽ..

“ഏഹ്ഹ് ” ഭദ്ര വേഗം ഇറങ്ങി ” അറിയാത്ത പെൺകുട്ടികളെ കുറിച്ച് ഒരിക്കലും തെറ്റായി അഭിപ്രായം പറയാൻ പാടില്ലാട്ടാ.. ”

” ചേച്ചി മദർ തെരേസ ആയി നടന്നോ

ലാസ്റ്റ് അവള് അനന്തേട്ടനെ കൊത്തി കൊണ്ടു പോവും.. ” അഖിൽ

ഭദ്ര നെറ്റിയിൽ തട്ടിയിട്ട് വേഗം അമ്പലത്തിലേക്ക് ഉള്ള പടികൾ കയറി.

❤❤❤❤❤❤❤❤❤

അനന്തൻ ആറ് മണിയോടെ വീട്ടിൽ എത്തി. അവൻ വേഗം കുളിച്ചു ഡ്രസ്സ്‌ മാറി ബാൽക്കണിയിലേക്ക് ചെന്നു സത്യയുടെ വീട്ടിലേക്ക് നോക്കി. സത്യയാണ് തുളസി തറയിലെ വിളക്ക് വെക്കുന്നത്. അനന്തൻ അര മണിക്കൂറോളം അവിടെ നിന്നെങ്കിലും ഭദ്രയെ കാണാൻ കഴിഞ്ഞില്ല.. അവൻ വീണ്ടും അങ്ങോട്ട് നോക്കി.. സത്യയോട്‌ എന്തോ സംസാരിച്ച് ഇറങ്ങി വരുന്ന ശങ്കരനെ കണ്ടു. അനന്തൻ വേഗം താഴേക്കു ഇറങ്ങി ഹാളിൽ വന്നു. ശങ്കരൻ ഗേറ്റ് കടന്നു ഉള്ളിലേക്ക് വരുന്നേ ഉള്ളൂ..

അനന്തൻ ഉമ്മറത്തേക്ക് ചെന്നു ഗൗരവത്തിൽ നിന്നു.

” ഭദ്രയെ കണ്ടോ മാമേ ”

അനന്തൻ ഗൗരവത്തിൽ ഷർട്ടിന്റെ കൈ മടക്കികൊണ്ട് ചോദിച്ചു.

” ഇല്ല ആ കൊച്ച് അമ്പലത്തിൽ പോയേക്കാ..അഖിലിന്റെ ഓട്ടോയിൽ..നീ ഇത്ര നേരം മുകളിൽ നിന്നിട്ട് കണ്ടോ.. “?

” ഇല്ല.. ” അനന്തൻ പറഞ്ഞു കഴിഞ്ഞതും അബദ്ധം പറ്റിയപോലെ തല താഴ്ത്തി കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു.

” ചമ്മണ്ടാ.. നീ മുകളിൽ നിന്ന് ദർശനം നടത്തുന്നത് ആരും അറിയില്ലെന്നാ വിചാരം.. … ”

ശങ്കരൻ പറഞ്ഞത് കേട്ട് അനന്തൻ നിറഞ്ഞ് ചിരിച്ചു. അവൻ ചിരിച്ചുകൊണ്ട് സ്റ്റെപ്പുകൾ കയറി ബാൽക്കണിയിൽ തന്നെ പുറത്തേക്ക് നോട്ടം കിട്ടുന്ന രീതിയിൽ സോപനത്തിൽ ഇരുന്നു.

❤❤❤❤❤❤❤❤❤

ദീപാരാധന തുടങ്ങുമ്പോൾ ജാനുവും പാറുവും അമ്പലത്തിൽ എത്തിയിരുന്നു. കത്തിച്ചുവെച്ച വിളക്കിനരികിൽ കണ്ണടച്ച് നിൽക്കുന്ന ഭദ്രയെ കണ്ട് ജാനു കണ്ണിമക്കാതെ നോക്കി.

” അമ്മമ്മ എന്താ നോക്കണേ..

പാറു ജനുവമ്മയെ ദേഷ്യത്തോടെ നോക്കി.

” ദേ നോക്ക് എന്ത് രസാ ആ കൊച്ചിനെ കാണാൻ.. ” ജാനുവമ്മ

” ഏത്.. ഏഹ്ഹ് അത് ഭദ്ര അല്ലേ.. ” പാറു

” ആ ഇതാണോ ഭദ്ര മ്മ് കുട്ടി വലുതായി.. നല്ല ഐശ്വര്യം.. ” ജാനു

പാറുവിന് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല..

അവൾ നടയിൽ കണ്ണടച്ച് പ്രാർത്ഥിച്ചു.

“എന്റെ ശിവനെ.. ഈ ഭദ്ര പോവുന്ന പോക്കിൽ എങ്ങനെയെങ്കിലും തീർന്ന് കിട്ടണേ…ഞാൻ എത്ര വേണമെങ്കിലും തരാം..”

❤❤❤❤❤❤❤❤❤

ഭദ്ര കണ്ണുകൾ തുറന്നു മനസ്സ് ഇപ്പോൾ ശാന്തമാണ്..

ഭഗവാനെ കാണുമ്പോൾ മനസ്സിന് കിട്ടുന്ന ശാന്തത ചെറുതല്ല.. ദീപാരാധന കഴിഞ്ഞു.. എല്ലാവരും ഇറങ്ങി. പാറു പകയോടെ ഭദ്രയെ നോക്കുന്നുണ്ടായിരുന്നു. ഭദ്ര ആണെങ്കിൽ അഖിലിനെ കാണാത്തതുകൊണ്ട് പടികളിൽ ഇരുന്നു. എല്ലാവരും പോയി കഴിഞ്ഞിട്ടും അഖിലിനെ കണ്ടില്ല.. സമയം കുറേ കഴിഞ്ഞു പോയി.. ആകെ ഒരു ആശ്വാസം പൂജാരി ആയിരുന്നു അയാളും അമ്പലം പൂട്ടി ഇറങ്ങി

” ഏയ്‌ കുട്ടി എന്താ ഇവിടെ ഇരിക്കുന്നേ..

പോവുന്നില്ലേ.. “? പൂജാരി

” ഇല്ല ഓട്ടോ വിളിച്ചിട്ടുണ്ട്.. ” ഭദ്ര

” ആ എന്നാൽ ഒന്നൂടെ വിളിച്ചു നോക്ക്..”

അത്രയും പറഞ്ഞ് പൂജാരിയും പടികൾ ഇറങ്ങി. ഭദ്ര പേടിയോടെ അയാൾ പോവുന്നതും നോക്കി ഇരുന്നു. ഫോൺ പോലുമില്ല.. വഴിയിൽ ആണെങ്കിൽ ആകെ ഉള്ളത് സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം.. അവൾ കൈയിലെ വാച്ചിലേക്ക് നോക്കി. സമയം 7:30..

❤❤❤❤❤❤❤❤❤❤

ഇത് വരെ ഭദ്ര വന്നട്ടില്ല.. ഇടയ്ക്കിടെ സത്യ വന്നു പുറത്ത് നോക്കി പോവുന്നുണ്ട്. അനന്തൻ ഇരുന്നിടത്ത് നിന്ന് എഴുനേറ്റു. അഖിൽ പാവം പയ്യനാണ്..അത് മാത്രമല്ല വരുന്ന വഴിക്ക് മംഗലത്തെ പടിപ്പുരയിൽ വേണുവും ശാകേഷും നിൽപ്പുണ്ടായിരുന്നു. അവൻ വേഗം ഫോണെടുത്തു അഖിലിനെ വിളിച്ചു..

” ഹലോ എന്താ അനന്തേട്ടാ..”

” നീയെവിടെയാ..”?

” ഞാൻ ആശുപത്രിയിൽ.. അച്ഛന് വയ്യാതെ പെട്ടെന്ന് കൊണ്ടുവന്നിരിക്കാ.. ”

” അപ്പോ ഭദ്ര.. ”

” അയ്യോ അനന്തേട്ടാ ഞാൻ മറന്നു ചേച്ചി അമ്പലത്തിൽ ഉണ്ടാവും.. എന്നെ കാത്ത് നിൽക്കായിരിക്കും.. അനന്തേട്ടാ..”

അഖിൽ ബാക്കി പറയുന്നതിന് മുൻപേ അനന്തൻ ഫോൺ കട്ടാക്കി. ” മൈ**** അനന്തൻ കാലുകൊണ്ട് സോപനത്തിൽ തൊഴിച്ചു. അവൻ വേഗം ബുള്ളറ്റിന്റെ ചാവി എടുത്ത് താഴേക്ക് ചെന്നു.

ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി പുറത്തേക്ക് ഇറക്കുമ്പോൾ സത്യ പുറത്ത് നിൽപ്പുണ്ടായിരുന്നു..

എന്തോ പറയാൻ ശ്രമിക്കുന്ന അവരെ നോക്കി അനന്തൻ വണ്ടി മുന്നോട്ട് എടുത്തു. മംഗലത്ത് അപ്പോഴും വേണുവും ശാകേഷും ഉണ്ടായിരുന്നു.

അനന്തന് ടെൻഷൻ കൂടി. കവല കഴിഞ്ഞ് പാടത്തേക്ക് വണ്ടി ഇറക്കി. അവൻ വഴിയിൽ ഒക്കെ ഭദ്രയെ നോക്കി.. ഇല്ല വഴിയിലൊന്നും ഇല്ല. വഴിയിൽ മാത്രമേ വെളിച്ചമുള്ളൂ.. ബാക്കി പാടത്തൊക്കെ കൂറ്റാകൂരിരുട്ടാണ്. അനന്തന്റെ മനസ്സിൽ പല പല ചിന്തകൾ വന്നപ്പോൾ അവൻ കണ്ണുകൾ ഇറുക്കെ മൂടി തുറന്നു. ഭദ്രക്ക് എന്തെങ്കിലും പറ്റിയാൽ അവന് അത് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അവന്റെ കണ്ണുകൾ ചുവന്നു.

അത് നിറഞ്ഞു. സ്കൂൾ കഴിഞ്ഞതും അനന്തൻ കണ്ടു വേഗത്തിൽ നടക്കുന്ന ഭദ്രയെ അവൻ കിതപ്പോടെ വണ്ടി നിർത്തി. അവൾക്കടുത്തേക്ക് നടന്നു. അനന്തനെ കണ്ടതും ഭദ്ര പെട്ടെന്ന് നിന്നു.

” ആര്ടെ അമ്മേനെ കെട്ടിക്കാൻ പോയതാടി ഈ നേരത്ത്. ” അനന്തൻ കൈ മടക്കി ഓങ്ങുബോഴേക്കും ഭദ്ര അവനെ ഇറുകെ പുണർന്നിരുന്നു. അനന്തൻ ഷോക്കടിച്ച മട്ടിൽ നിന്നു.

ഭദ്ര ആണെങ്കിൽ ആലില പോലെ വിറക്കുന്നുണ്ട്.

” പേടിച്ച നീ.. ” അനന്തൻ വലതുകൈകൊണ്ട് അവളുടെ മുടിയിൽ തലോടി.

” മ്മ് ” ഭദ്ര വിറയലോടെ മൂളി. പെട്ടെന്നവൾ അകന്ന് മാറി തല താഴ്ത്തി നിന്നു.

” വാ പോവാം.. ” അനന്തൻ

ഭദ്ര അവനെ മുഖമുയർത്തി നോക്കി. അവന്റെ കണ്ണുകൾ ചുവന്നിട്ടുണ്ട്. അവൻ വല്ലാതെ കിതക്കുന്നുണ്ട്. അനന്തൻ ഭദ്രയെ നോക്കി. കരി എഴുതിയ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ശരീരം ഇപ്പോഴും വിറക്കുന്നുണ്ട്. അനന്തൻ വേഗം തിരിഞ്ഞു ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി തിരിച്ചു ഭദ്ര നോക്കി.

അവൾ മെല്ലെ പുറകിൽ കയറി സീറ്റിൽ പിടിച്ചിരുന്നു. അനന്തൻ ലാങ്കിയുടെ മണം ആഞ്ഞു ശ്വസിച്ചു. അവൻ വണ്ടി എടുത്തു. ഭദ്ര അനന്തനെ കണ്ണാടിയിലൂടെ നോക്കി. ഒരു ചെവിയും താടിയുടെ ഒരു വശവും കാണാം. പിന്നെ കാണുന്നത് ഹാൻഡിലിൽ അമർത്തിപിടിച്ച കൈകൾ ആണ്.. രോമവൃതമായ കൈയിൽ തെളിഞ്ഞുകിടക്കുന്ന ഞരമ്പുകൾ അവയുടെ അഴക് കൂട്ടുന്ന പോലെ..

അനന്തന്റെ നെറ്റിയിലും അങ്ങനെ ഉണ്ട്. ഭദ്ര ഓർത്തു. മംഗലത്ത് എത്തിയതും അനന്തൻ അങ്ങോട്ട് നോക്കിയെങ്കിലും ആരെയും കണ്ടില്ല.. എന്നാൽ ഇരുവരും ഒരുമിച്ച് പോവുന്നത് ശരണ്യ കണ്ടു അതിന്റെ ഫലമായി അവളുടെ ഫോൺ നിലത്തുവീണു ഉടഞ്ഞിരുന്നു…

മേലേടത്ത് എത്തിയതും അനന്തൻ വണ്ടി നിർത്തി.

ഭദ്ര ഇറങ്ങി പോവാതെ അനന്തന്റെ അടുക്കൽ നിന്നു. അവൻ വണ്ടിയിൽ തന്നെ ഇരുന്നു അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി. ഭദ്ര ആണെങ്കിൽ തല താഴ്ത്തി നിൽപ്പാണ്.

ഭദ്ര മുഖം ഉയർത്തി നോക്കിയതും അനന്തന്റെ കണ്ണുകൾ 🔥 അത് നേരിടാനാകാതെ അവൾ മുഖം താഴ്ത്തി.

” ഞാൻ അത്… അറിയാതെ..പെട്ടെന്ന് പേടിച്ചപ്പോ.. ” ഭദ്ര വിക്കി.

” അറിഞ്ഞിട്ടാണെങ്കിലും എനിക്ക് പ്രശ്നമില്ല ”

അനന്തൻ പറയുന്ന കേട്ട് അവൾ മുഖമുയർത്തി നോക്കി.. അവിടെ ഉള്ള ഭാവം 🔥..അവൾ വേഗം തലത്താഴ്ത്തി തിരിഞ്ഞു നടന്നു. അന്ന് രാത്രി രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല. അനന്തന്റെ ആ ഷർട്ടിൽ ലാങ്കി ലാങ്കിയുടെ മണം നിറഞ്ഞു നിന്നു. അവനത് ആഞ്ഞു ശ്വസിക്കുന്നുണ്ടായിരുന്നു.

അവൻ പുഞ്ചിരിയോടെ നെഞ്ചിൽ തഴുകി.

ഭദ്രക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.

അനന്തനെ കെട്ടിപിടിക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് കൃത്യമായി അറിഞ്ഞതാണ്. അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തി കളിച്ചു..ഉറക്കം കണ്ണിൽ വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി