അനന്തഭദ്രം തുടർക്കഥയുടെ ഇരുപതാം ഭാഗം വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

പിന്നെയും അനന്തൻ മയക്കം ഉണർന്നപ്പോൾ മിഥില ഭദ്രയെ കാണാൻ അനുവദിച്ചില്ല..

ആരെയും ഇപ്പോൾ കാണിക്കാൻ പറ്റുന്ന സ്റ്റേജ് അല്ല ഇൻഫെക്ഷൻ ഉണ്ടാവും അങ്ങനെ പലതും പറഞ്ഞ് അവൾ ഭദ്രയെ ഒഴിവാക്കി.. അവൻ ഒരു വിധം സുഖം പ്രാപിച്ചിട്ടും അവനെ റൂമിലേക്ക് മാറ്റാൻ മിഥി അനുവദിച്ചില്ല..

ഭദ്രയെ കാണാൻ സാധിക്കാതെ നിരാശനാവുന്ന അനന്തനെ അത്യധികം ദേഷ്യത്തോടെയാണ് മിഥില നോക്കികണ്ടത്.

അനന്തന് മടുപ്പ് തുടങ്ങിയിരുന്നു.. മരുന്നിന്റെ മണവും ഫെനോയിലിന്റെ മണവും അവന്റെ മനം മടുപ്പിച്ചു. എത്രയും വേഗം ഭദ്രയെ കാണാൻ തോന്നി. കണ്ണുകൾ അടഞ്ഞുപോവുമ്പോൾ അലറികരയുന്ന പെണ്ണിന്റെ മുഖമായിരുന്നു അവന്റെ മനസ്സിൽ.. മിഥില ഒരു അനിയത്തിയെ പോലെ ഒരുപാട് കരുതൽ നൽകുന്നുവെന്ന് അനന്തൻ വിശ്വസിച്ചു.. എന്നാൽ ഭദ്രക്ക് മിഥിലയുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു.

അധികം ഒന്നും അറിയാത്തതുകൊണ്ട് തന്റെ വെറും സംശയം ആകുമെന്ന് അവൾ വിചാരിച്ചു..

അനന്തൻ കുറച്ചൂടെ സുഖമായി . സ്വയം എഴുന്നേറ്റിരിക്കാനും നടക്കാനും കുറച്ചൊക്കെ കഴിഞ്ഞു..

ഇനിയും റൂമിലേക്ക് മാറ്റാതിരുന്നാൽ അനന്തന് എന്തെങ്കിലും സംശയം തോന്നുമെന്ന് കരുതി മിഥി അവനെ റൂമിലേക്ക് മാറ്റി. അനന്തനെ റൂമിലേക്ക് മാറ്റിയത് ഭദ്ര ഇല്ലാത്ത സമയത്ത് ആയിരുന്നു.

ശങ്കരനും ജാനുവും അനന്തന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു.. ഭദ്രയെ കാണാതെ അനന്തന് ദേഷ്യം വന്നിരുന്നു..

ഭദ്ര രാവിലെ അമ്പലത്തിൽ പോയി സ്കൂളിൽ പോയി ലീവ് ഒക്കെ പറഞ്ഞിട്ടാണ് ആശുപത്രിയിലേക്ക് തിരിച്ചത്..

ബാഗും സാരിയും ഒതുക്കി പിടിച്ചു ഓട്ടോയിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ശങ്കരൻ ഓടി വന്നിരുന്നു..

” മോളെ അനന്തനെ റൂമിലേക്ക് മാറ്റിയിട്ടോ..”

ശങ്കരൻ പറയുന്ന കേട്ട് ഭദ്ര ഓടുകയായിരുന്നു..

അവസാനമായി കണ്ടിട്ട് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു.. ഭദ്ര റൂമിലേക്ക് ഓടി കയറി..

അനന്തൻ കട്ടിലിൽ ചാരി ഇരിക്കായിരുന്നു..

വെള്ളം കുടിച്ച് ഗ്ലാസ്‌ തിരികെ ജാനുവമ്മയുടെ കൈയിലേക്ക് നൽകുമ്പോഴായിരുന്നു ഭദ്ര ഓടി കിതച്ചു റൂമിലെത്തിയത്… അനന്തന്റെ നോട്ടം പെട്ടെന്ന് കടന്നു വന്ന അവളിലേക്കായി.. അവൻ കണ്ണിമക്കാതെ നോക്കുന്ന കണ്ട് ജാനുവും മിഥിലയും അങ്ങോട്ട് നോക്കി.. കിതപ്പോടെ നിൽക്കുന്ന ഭദ്രയെ കണ്ട് മിഥിലയുടെ മുഖം ദേഷ്യം കൊണ്ട് മുറുകി..

സാഹചര്യം മനസ്സിലാക്കിയപോലെ ജാനു മിണ്ടാതെ പുറത്തേക്കിറങ്ങി.. അനന്തനും ഭദ്രയും തലകുനിച്ചു.. മിഥി ഇരുവരെയും നോക്കികൊണ്ട് പുറത്തേക്കിറങ്ങി.. മിഥിക്ക് ഭദ്രയെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.. ഇന്നോ ഇന്നലെയോ അല്ല കൊച്ചുനാൾ മുതൽ മനസ്സിൽ കൊണ്ടുനടക്കുന്നതാണ്….

എല്ലാം ഓർത്ത് റൂമിലേക്ക് നടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.. കണ്ണുകൾ ഇറുക്കെ അടക്കുമ്പോൾ 17വയസ്സുള്ള പൊടിമീശക്കാരൻ അവളെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു

അവന്റെ നിറഞ്ഞ ചിരിയിൽ അവൾ കണ്ണുകൾ വീണ്ടും തുറന്നു. വീണ്ടെടുക്കണമെന്ന മോഹം വീണ്ടും ഉടലെടുത്തു..

ഭദ്ര മുഖമുയർത്തി നോക്കുമ്പോൾ അനന്തന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.. ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു.. എന്നാലും അവൾ കരഞ്ഞില്ല.. അനന്തന്റെ അടുത്തേക്ക് നടന്നു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.. ഭദ്ര ചിരിച്ചില്ല..

ഭദ്രയുടെ കണ്ണിന് ചുറ്റും കറുപ്പ് ചെറുതായി പടർന്നിരിക്കുന്നു.. അവൾക്ക് നല്ല ഷീണമുണ്ട്.

അനന്തനും അവന്റെ ചിരിക്കൊന്നും പഴയ ഉണർവില്ല..

“ആരുടെ പണിയാ “? കൈകൾ കെട്ടികൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് അനന്തൻ ഞെട്ടി..

” അറിയില്ല ” അവൻ അലസമായി മുഖം തിരിച്ചു..

” ശാകേഷ്.. ” ഭദ്ര ഉറപ്പോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി.

അനന്തൻ അതിനൊന്നു പുച്ഛിച്ചു ചിരിച്ചു.. “അവൻ വെറും ഡമ്മി.. ”

അനന്തൻ പറയുന്ന കേട്ട് ഭദ്രയുടെ നെറ്റി ചുളിഞ്ഞു

” പിന്നെ.. “?

” രാജശേഖരൻ ”

ഭദ്ര അവനെ തന്നെ നോക്കി.. ഒരു സംശയം ഉണ്ടായിരുന്നു.. രാജശേഖരന്റെ സഹായം ഉണ്ടായിരിക്കുമെന്നാ കരുതിയത് പക്ഷെ.. ഭദ്ര കൈ ചുരുട്ടി പിടിച്ചു ബെഡിൽ ഇരുന്നു..

” ഇത്തിരി ഉപ്പുമാവ് കിട്ടോ.. കഴിക്കാൻ തോന്നുന്നു.. ” അനന്തൻ

എന്തോ ചിന്തിച്ചിരുന്ന ഭദ്രയുടെ ചുണ്ടിൽ അവൻ പറയുന്ന കേട്ട് ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ തലയാട്ടി പുറത്തേക്കിറങ്ങി. അവൾ പോയതും പുഞ്ചിരിച്ചിരുന്ന അനന്തന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു അവിടെ ഗൗരവം നിറഞ്ഞു.

” അയാള് പോലീസാ പറ്റിക്കോ.. ”

പണി തീർത്തെന്ന് കരുതി അവൻമാർ തിരിച്ചു പോവുമ്പോൾ പറയുന്നത് അവ്യക്തമായി കേട്ടതാണ്

ഭദ്രയോട് അന്നേ പറയണമെന്ന് കരുതിയതാണ് അവൾ ഒരു മുൻകരുതൽ എടുത്തോട്ടെന്ന് കരുതി എന്നാൽ.. പറയാൻ കഴിഞ്ഞില്ല.. ഭദ്ര ഒറ്റക്കായിരുന്നിട്ടും രാജശേഖരൻ വെറുതെ ഇരിക്കണമെങ്കിൽ അത് വെറുതെ ആവില്ല..

അയാൾ മറ്റെന്തിനോ കരുതി ഇരിക്കുന്ന പോലെ തോന്നുന്നു..

” ഹല്ല ശൃങ്കാരം ഒക്കെ കഴിഞ്ഞോ “? കയറി വന്ന ശങ്കരൻ ചോദിക്കുന്ന കേട്ട് അനന്തൻ ചിന്ത വെടിഞ്ഞു പൊട്ടിച്ചിരിച്ചു.

” ശൃങ്കാരോ അതും ഭദ്ര.. എനിക്ക് പണി തന്നത് ആരാന്ന് ചോദിച്ചതാ അവൾ.. ”

” ഏഹ്ഹ് അതിനാണോ ഇക്കണ്ട ദിവസം മൊത്തം ഇവിടെ കരഞ്ഞു ഇരുന്നത്.. ആ അന്ന് തന്നെ മംഗലത്ത് പോയി ഒരു ഡോസ് കൊടുത്തിരുന്നു ഭദ്ര.. ”

” എന്ത് ” അനന്തന്റെ നെറ്റി ചുളിഞ്ഞു.

ശങ്കരൻ സംഭവിച്ചതൊക്കെ അനന്തനോട് പറഞ്ഞപ്പോൾ അവൻ ഉറക്കെ ചിരിച്ചു.

” അതാ മാമേ ഞാൻ പറഞ്ഞെ… അവളെപ്പോലെ അവളെ ഉള്ളൂ.. ഇന്ന് ഞാൻ കണ്ട ഭദ്രയുടെ കണ്ണുകളിൽ ഒരു കാമുകനെ കാണുന്ന സന്തോഷം അല്ല.. എന്നെ ഇങ്ങനെ ആര് ചെയ്തു എന്ന് അറിയാനുള്ള വ്യഗ്രത ആയിരുന്നു. ”

” ഭദ്ര അല്ല അനന്താ ഭദ്രകാളി.. ” ശങ്കരൻ പറഞ്ഞതിന് അനന്തനും ഒപ്പം ചിരിച്ചു.

അനന്തനെ ഡിസ്ചാർജ് ചെയ്ത് മേലെടത്തേക്ക് കൊണ്ടു വന്നു. ജാനുമ്മ വീണ്ടും മേലേടത്ത് ജോലിക്ക് വന്നു. ഭദ്ര ഇടക്ക് മേലെടത്തേക്ക് പോയി അനന്തനെ കാണും അല്ലാതെ രണ്ട് മിനിറ്റിൽ കൂടുതൽ സമയം അവൾ അവിടെ ചിലവഴിക്കാൻ ശ്രമിച്ചില്ല.ഇടക്ക് പാറുവും വരും . അതൊന്നും ഭദ്രയെ ബാധിച്ചില്ല. തരം കിട്ടുമ്പോഴൊക്കെ പാറു ഭദ്രയെ ഓരോന്ന് പറഞ്ഞെങ്കിലും അവളതൊന്നും ശ്രദ്ധിക്കാൻ പോയില്ല.

കാരണം അനന്തനും ഭദ്രക്കും പരസ്പരം നന്നായി അറിയാം.. എന്നാൽ ഇതിനിടയിലൂടെ മിഥിയുടെ പെരുമാറ്റം കുറച്ചു സംശയങ്ങൾ ഭദ്രയിൽ ജനിപ്പിച്ചു.. അനന്തന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും മില്ലിലേക്കും കൃഷിസ്ഥലത്തേക്കും പോവാൻ തുടങ്ങി..

കാറിൽ തന്നെ ആയിരുന്നു യാത്ര അത് മതിയെന്ന് ഭദ്രക്ക് നിര്ബദ്ധമാണ്.. അവൾക്ക് ചെറുതായി ഭയം തോന്നി തുടങ്ങിയിരിക്കുന്നു.. പുറത്ത് വെച്ചു കണ്ടാൽ ഭദ്രയും അനന്തനും പരസ്പരം അധികം ശ്രദ്ധിക്കാറില്ല.. എന്നാലും ഇടക്ക് കണ്ണുകൾ പാളിപോവും.. അനന്തനെ വെട്ടിയവരെ കുറിച്ച് ഒരു ചെറിയ അന്വേഷണം ഭദ്ര നടത്തിയിരുന്നു ദേവ് മാഷിന്റെ സഹായത്തിൽ രാജശേഖരന്റെ കൂടെയുള്ള ഗുണ്ടകളെ കേന്ദ്രീകരിച്ചു ആയിരുന്നു കൂടുതലും..

ദേവ് മാഷിന് താല്പര്യം ഇല്ലെങ്കിലും അത്ര സമയം ഭദ്ര കൂടെ ഉണ്ടാവുമെന്ന ചിന്ത അവൻ എല്ലാം ചെയ്തുകൊടുത്തു.. അന്നൊരു ഞായറാഴ്ച ഇത് പോലെ ദേവ് മാഷ് വിളിച്ചു ഒരു സ്ഥലത്ത് കൂടി അന്വേഷിക്കാനുണ്ടെന്ന് പറഞ്ഞപ്പോൾ ഭദ്ര വരാമെന്ന് പറഞ്ഞു. മാഷ് ഒറ്റക്ക് പൊയ്ക്കോളമെന്ന് പറഞ്ഞു ഫോൺ വെച്ചു.. ഭദ്രക്ക് വല്ലാത്ത നിരാശ തോന്നിയിരുന്നു.. അവൾ തുളസിയിലെ ഒരു ഇല നുള്ളി മേലെടത്തേക്ക് നോക്കി.. തന്നെ ബാൽക്കണിയിൽ നിന്ന് പുരികം ചുളിച്ചു നോക്കുന്ന അനന്തനെയാണ് ഭദ്ര കണ്ടത്.. അവൾ പെട്ടെന്ന് അവന്റെ നോട്ടം കണ്ട് ചിരി വന്നു.. അവൾ ഉള്ളിലേക്ക് കയറാൻ നിന്നപ്പോഴാണ് മിഥി സ്കൂട്ടിയിൽ വന്നത്. ഭദ്ര ഉള്ളിലേക്ക് കയറാതെ അവിടെ തന്നെ നിന്നു. മിഥി പുഞ്ചിരിയോടെ ഉള്ളിലേക്ക് കയറുന്നത് കണ്ട ഭദ്രയും അവളുടെ പുറകെ ഉള്ളിലേക്ക് ചെന്നു.. ഹാളിൽ ഇരിക്കുന്ന അനന്തന്റെ ഫോട്ടോ എടുത്ത് ചുണ്ടോട് ചുംബിക്കുന്ന കണ്ടാണ് ഭദ്ര അങ്ങോട്ട് കയറിയത്.

ഭദ്ര ചെറുതായി ഞെട്ടി മുൻപേ സംശയം തോന്നിയിരുന്നെങ്കിലും അങ്ങനെ ഒന്നും ആവില്ലെന്ന് കരുതി.. മിഥി തിരിഞ്ഞു നോക്കാതെ മുകളിലേക്ക് നടന്നു.. ഭദ്രയുടെ സമാധാനം നഷ്ട്ടപെട്ടിരുന്നു..

അവൾ മുകളിലേക്ക് ചെന്നു.. അനന്തന്റെ നെറ്റിയിലെ മുറിവിൽ തൊട്ട് അവനെ ഉപദേശിക്കാണ് മിഥി.. ഭദ്രക്ക് വല്ലാത്ത ദേഷ്യം തോന്നി..

” അനന്തേട്ടനോട് ഒരു കാര്യം പറയാനുണ്ട് ”

ഗൗരവത്തോട് കൂടിയ അവളുടെ ശബ്ദം കേട്ട് അനന്തൻ സംശയത്തോടെ വാതിൽക്കലേക്ക് നോക്കി…

മിഥി ഭദ്രയെ നോക്കി പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി…

” എന്താ ഭദ്രേ.. “? അനന്തൻ അവളുടെ അടുത്തേക്ക് ചെന്നു..

” അത് അത്.. ഞാൻ പറഞ്ഞാൽ വിശ്വസിക്കോ എന്നൊന്നും എനിക്കറിയില്ല പക്ഷെ പറയാതിരിക്കാൻ പറ്റുന്നില്ല.. ”

” എന്താടി ” അനന്തന്റെ നെറ്റി ചുളിഞ്ഞു അവൻ ഒന്നൂടെ അവളുടെ അരികിലേക്ക് നീങ്ങി..

” അത്… ”

” നീ മനുഷ്യനെ ടെൻഷൻ ആക്കാതെ കാര്യം പറയ്..

” പാർവതിയെ പോലെ തന്നെയാ മിഥില നിങ്ങളെ കാണുന്നത്… എനിക്ക് തോന്നുന്നതല്ല ഞാൻ കണ്ടതാ.. ” ഭദ്ര

അനന്തന്റെ മുഖം ഗൗരവമായി..

” അങ്ങനെ ഒന്നൂല്ല നിനക്ക് തോന്നുന്നതാ ഇനി ഇതിനെ ക്കുറിച്ച് ഒരു സംസാരം വേണ്ട..”

അനന്തൻ

” അല്ല ഞാനും തോന്നൽ ആണെന്നാ കരുതിയത് പക്ഷെ ഇന്ന് ഞാൻ കണ്ടതാ നിങ്ങളുടെ ഫോട്ടോ എടുത്ത് ഉമ്മ വെക്കുന്നത്.. ” ഭദ്ര

അവൾ പറയുന്ന കേട്ട് അനന്തൻ ചിരിച്ചു..

” ഓഹ് അതാണോ അത് അവൾ വന്നപ്പോഴേ പറഞ്ഞു. ഫോട്ടോസ് മൊത്തം പൊടിയാണെന്ന്..

അതിലൊരെണത്തിൽ നല്ല പൊടി ഉണ്ടായിരുന്നു അതാ അവൾ ഊതി കളഞ്ഞത്.. ” അനന്തൻ

“അല്ല അനന്തേട്ടാ ഞാൻ കണ്ടതാ..”

” ഭദ്രേ ഈ കാര്യം നമുക്ക് ഇനി സംസാരിക്കണ്ട നി പോവാൻ നോക്ക്.. ”

” അപ്പൊ അനന്തേട്ടന് ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലേ.. ”

” നിന്നെ വിശ്വാസം ഇല്ലാത്തതല്ല.. നി അവളെ കണ്ട് തെറ്റിദ്ധരിക്കുന്നതാ.. ”

” എനിക്ക് ശരിയായ ധാരണ തന്നെയാ.. ”

” ഭദ്രേ നി പോവാൻ നോക്ക് മനുഷ്യനെ ഭ്രാന്ത് ആക്കാതെ.. ”

ഭദ്ര പോവാതെ അവിടെ തന്നെ നിന്നു..

” ഭദ്രേ നി പോ ഇപ്പോൾ സംസാരിച്ചാൽ ഇനി ശരിയാവില്ല… ”

” പോവാം.. ” ഭദ്ര അതും പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ കണ്ടു പുഞ്ചിരിയോടെ നിൽക്കുന്ന മിഥിലയെ…

” ഒന്നും വിശ്വസിച്ചില്ല അല്ലേ.. ” അവൾ ചിരിയോടെ പറഞ്ഞതും ഭദ്ര പുച്ഛിച്ചു.

” ആട്ടിൻതോലിട്ട ചെന്നായയെ എന്നെങ്കിലും അങ്ങേര് മനസിലാക്കും.. ”

അവൾ താഴെക്കിറങ്ങി..

മിഥി പുഞ്ചിരിച്ചു.. അവൾ എല്ലാം കണ്ടതാ പക്ഷെ മുകളിൽ എത്തിയപ്പോൾ താൻ തന്നെ എല്ലാം പറഞ്ഞു പക്ഷെ മൊത്തം നുണയാണെന്ന് മാത്രം..

❤❤❤❤❤❤❤❤❤❤

പിറ്റേ ദിവസം സ്കൂളിലേക്ക് പോവാൻ അഖിലിന്റെ ഓട്ടോയിൽ കയറുമ്പോൾ മേലേടത് ബാൽക്കണിയിൽ അവളെ നോക്കി നിൽക്കുന്ന അനന്തനെ അവൾ കണ്ടില്ലെന്ന് നടിച്ചു.. ഓട്ടോ പോയപ്പോൾ കൈവരിയിൽ പിടിച്ചിരുന്ന അനന്തന്റെ കൈകൾ മുറുകിയിരുന്നു..

വീണ്ടും ദിവസങ്ങൾ പൊഴിഞ്ഞു പോയി.. ഭദ്ര അനന്തനോട് മിണ്ടാതെയായി.. കാണാനും പോകുന്നില്ല..അനന്തൻ കുറേ തവണ നോക്കിയെങ്കിലും തിരിച്ചൊരു നോട്ടം പോലും ഭദ്ര നൽകിയില്ല..എല്ലാം ഭദ്രയുടെ തെറ്റിദ്ധാരണ ആണെന്നും അവൾ തന്നെ സത്യം മനസിലാക്കി വരട്ടെയെന്ന് അനന്തൻ വിചാരിച്ചു…

അടുത്ത ആഴ്ച്ച സ്കൂളിന്റെ anniversary ആണ്..

അതിൽ കുട്ടികളുടെ ഡാൻസിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാനുള്ള തിരക്കില്ലായിരുന്നു ഭദ്രയും ദേവ് മാഷും.. സ്കൂളിലെ പകുതിയിൽ അധികം കിട്ടികളുടെയും ഓരോ പ്രോഗ്രാം വീതം ഉണ്ട്.. വൈകീട്ട് തുടങ്ങിയാൽ രാത്രി വരെ നീളും പരിപാടികൾ.. ദേവ് മാഷും ഭദ്രയും എല്ലാകാര്യത്തിലും എപ്പോഴും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് പ്രധാന അധ്യാപിക അവരെ തന്നെ എല്ലാം ചുമതപ്പെടുത്തി..

കുട്ടികൾക്ക് പ്രാക്ടീസ് ഉള്ളതുകൊണ്ട് ഉച്ചവരെയേ ക്ലാസ്സ്‌ ഉള്ളൂ..

അന്ന് ഉച്ചക്ക് ശേഷം ഭദ്രയും ദേവ് മാഷും കൂടെ അഖിലിന്റെ ഓട്ടോയിൽ കുട്ടികൾക്കുള്ള തുണിയും ആഭരണങ്ങളും വാങ്ങാൻ ഇറങ്ങി.. ദേവ് മാഷ് ഭദ്രയോട് നോൺ സ്റ്റോപ്പ്‌ ആയി സംസാരിക്കുന്നുണ്ട് ഭദ്ര ആണെങ്കിൽ മുക്കിയും മൂളിയും മറുപടി കൊടുത്തു. ദേവ് മാഷിന് സംശയം തോന്നി.

അവന്റെ കുത്തി കുത്തിയുള്ള ചോദ്യത്തിൽ ഭദ്ര എല്ലാം പറഞ്ഞു. ദേവിന് മനസ്സിന് വല്ലാത്ത സന്തോഷം തോന്നി.. എല്ലാം ശരിയാകുമെന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു..കടയായ കടകൾ മൊത്തം കയറി ഇറങ്ങി ഭദ്രക്ക് മടുപ്പ് ആയി.. വൈകീട്ടോടെ ഭദ്രയുടെ മങ്ങിയ മുഖം കണ്ടപ്പോൾ ദേവ് ഓരോ ചായ കുടിക്കാമെന്ന് പറഞ്ഞു.. ദേവ് ചെറിയൊരു ഹോട്ടലിലേക്ക് ക്ഷണിച്ചെങ്കിലും വഴിയരികിലെ ചെറിയൊരു തട്ടുകടയിലേക്ക് ഭദ്ര കയറി.. പുറത്ത് തന്നെ ഇട്ടിരുന്ന ഒഴിഞ്ഞ ബെഞ്ചിൽ അവളിരുന്നു.

അഖിലിനോട് ചോദിച്ചപ്പോൾ അവൻ വേണ്ടെന്ന് പറഞ്ഞ് ഓട്ടോയിൽ തന്നെ ഇരുന്നു. ഭദ്രക്ക് ഒരു സ്വസ്ഥത ഇല്ല. മിഥിലയുടെ വിജയ ചിരിയേക്കാള്ളും ഭദ്രയെ തളർത്തിയത് അനന്തൻ തന്നെ വിശ്വസിക്കുന്നില്ലല്ലോ എന്നോർത്താണ്..

ദേവ് ചായ നീട്ടിയപ്പോഴാണ് ഭദ്ര ചിന്തയിൽ നിന്നും ഉണർന്നത്..അവൾ പുഞ്ചിരിയോടെ ചായ വാങ്ങി.

” ചിയേർസ് ” ദേവ് ചായ ഗ്ലാസ്സ് തമ്മിൽ മുട്ടിച്ചു.

ഭദ്ര അതിന് ചിരിച്ചു. ചായ ഒന്ന് മൊത്തി കുടിച്ചുകൊണ്ട് അവളുടെ നോട്ടം പോയത് നേരെയാണ്..

അവൾ ഒന്ന് ഞെട്ടി.. ബുള്ളറ്റിൽ ചാരി നിൽക്കുന്ന അനന്തൻ അവന്റെ നോട്ടം തനിക്ക് നേരെയാണ്.. ആ കണ്ണുകളിൽ വല്ലാത്ത അഗ്നി അതിൽ തന്നെ ചുട്ടെരിക്കുന്ന പോലെ തോന്നി ഭദ്രക്ക്… തെറ്റ് ചെയ്യാതെ തന്നെ അവളിൽ ചെറിയൊരു ഭയം ഉടലെടുത്തു. പുഞ്ചിരിയോടെ അടുത്തിരുന്നു സംസാരിക്കുന്ന ദേവിനെ അവൾ ഉമ്മിനീർ ഇറക്കികൊണ്ട് നോക്കി..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി