അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 31 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

” അച്ഛൻ എന്താ ഇവിടെ.. “?

” ഇവിടെ വരാൻ പാടില്ലേ.. ”

” ഭദ്ര എന്തിനാ കരയുന്നെ.. ആരുടെ കുഞ്ഞിന്റെ കാര്യമാ നിങ്ങൾ പറഞ്ഞത്.. “?

മിഥി ഒന്നും അറിയാത്ത പോലെ ചോദിച്ചു

” അത് ഭദ്രയുടെയും അനന്തന്റെയും.. ഭദ്രക്ക് വിശേഷമുണ്ട്…. ” ശങ്കരൻ അത് അറിഞ്ഞിട്ടെങ്കിലും മകൾ പിന്മാറട്ടെയെന്ന് കരുതി..

” ഹാ ബെസ്റ്റ് അതാ ഞാൻ ചോദിക്കുന്നേ..

ഭദ്രയുടെ വയറ്റിൽ ആരുടെ കുഞ്ഞാണെന്ന്.. “?

ഭദ്ര ഞെട്ടലോടെ മുഖം ഉയർത്തി ഒപ്പം അനന്തനും ശങ്കരനും

” മിഥി വാക്കുകൾ സൂക്ഷിച് സംസാരിക്കണം..

ഇങ്ങനെയാണോ ഞാൻ നിന്നെ വളർത്തിയത്.. ”

” അയ്യോ അതല്ല അച്ഛാ അനന്തേട്ടന് കുഞ്ഞുങ്ങളുണ്ടാകില്ല.. അതാ ഞാൻ ചോദിച്ചേ..

ഇവൾക്ക് ആരുടെ കൂടെ പോയിട്ടാ… ” പരിഹാസത്തോടെ ബാക്കി പൂർത്തിയാക്കുന്നതിന് മുൻപ് മിഥിയുടെ ഇടത്തെ കവിളിൽ അടി കിട്ടി വീണിരുന്നു.. മിഥി കവിളിൽ കൈവെച്ചു നോക്കി

” നീ ആരാടി എന്റെ ഭാര്യയെ പറയാൻ..? കാര്യസ്ഥന്റെ മോള് ആ സ്ഥാനത്തു നിന്നാൽ മതി കുടുംബ കാര്യങ്ങളിൽ ഇടപെടണ്ട .. ”

അനന്തൻ…അവന്റെ കണ്ണ് ദേഷ്യം കൊണ്ട് ചുവന്നിരുന്നു.. അവൻ ഭദ്രയെ നോക്കി. കേട്ടത് വിശ്വസിക്കാൻ കഴിയാതെ തെങ്ങിൽ ചാരി പകപ്പോടെ നിൽക്കുന്നുണ്ട്.. അവന്റെ കണ്ണുകളിൽ സങ്കടം നിറഞ്ഞു..

” ഓഹോ എന്നാൽ ഞാൻ ഇടപെടുന്നില്ല.. പക്ഷെ കുട്ടികളുണ്ടാക്കാത്ത അനന്തേട്ടന്റെ ഭാര്യ എങ്ങനെയാ പ്രെഗ്നന്റ് ആയത്.. അത് കാര്യസ്ഥന്റെ മകൾ ചോദിക്കുന്നതിൽ തെറ്റുണ്ടോ.. ”

മിഥി അവിടെന്ന് എഴുനേറ്റ് വാശിയോടെ പറഞ്ഞു..

ഭദ്ര ആകെ മരവിച്ച അവസ്ഥയിലാണ്..

” മിഥി.. ഇനി നീ ശബ്ദിച്ചാൽ …” അനന്തൻ വിരൽ ചൂണ്ടി..

” ശബ്ദിച്ചാൽ… അനന്തേട്ടൻ ഇവളോട് ചോദിക്ക് ഇത്ര അടുത്ത് ഹോസ്പിറ്റൽ ഉണ്ടായിട്ടും ഇവൾ എന്തിനാ ദേവ് മാഷിനെ കൂട്ടി ടൗണിൽ ഉള്ള ഡോക്ടറെ കാണാൻ പോയതെന്ന്.. “? മിഥി

” അത് നിനക്ക് എങ്ങനെ അറിയാം.. ”

അനന്തൻ

” എന്റെ കൂടെ പഠിച്ചതാ അവൾ അവൾക്ക് ഒരു ഡൌട്ട് തോന്നിയിട്ട് എന്നെ വിളിച്ചതാ അപ്പോഴല്ലേ ഞാൻ അറിയുന്നേ.. ” മിഥി

ഭദ്ര ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു.. അനന്തന്റെ അടുത്ത് എത്തിയതും അവൾ ഒന്ന് നിന്നു…

” ഞാൻ ഇത് വരെ ആരെയും ചതിച്ചിട്ടില്ല..

പ്രത്യേകിച്ച് ഭദ്ര പ്രാണനായി കരുതുന്ന അനന്തേട്ടനെ… ” ഭദ്ര വേഗം ഉള്ളിലേക്ക് കയറി..

അനന്തൻ തലമുടിയിൽ കൊരുത്തു വലിച്ചു..

” മോനെ.. ”

” ദയവ് ചെയ്ത് ഇവിടുന്ന് ഒന്ന് പോ ..

എനിക്ക് അൽപം മനസമാധാനം വേണം ”

അനന്തൻ മിഥിയെയും ശങ്കരനെയും നോക്കി പറഞ്ഞുകൊണ്ട് ഭദ്രയുടെ പുറകെ വേഗം നടന്നു…

അനന്തൻ മുറിയിലേക്ക് ചെല്ലുമ്പോൾ ഭദ്ര കട്ടിലിൽ നിർവികാരമായി ഇരിക്കുന്നുണ്ട്.. ഏതോ ബിന്ദുവിൽ ദൃഷ്ടി പതിപ്പിച്ചു ഇരിക്കുന്നവളെ സഹതാപത്തോടെ നോക്കി.. അവൾക്ക് മുന്നിൽ പോയി നിൽക്കാൻ കഴിയുന്നില്ല.. അനന്തൻ അവളുടെ അടുത്ത് ഇരുന്നു.

” ഭദ്രേ… ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി ഞാൻ നിന്നെ സംശയിക്കുമെന്ന് കരുതുന്നുണ്ടോ… ”

അവളുടെ താടിയിൽ പിടിച്ചു മുഖം അവന്റെ നേരെയാക്കി.. ഭദ്ര പുച്ഛത്തോടെ ഒന്ന് ചിരിച്ചു..

” അനന്തേട്ടന് അറിയണ്ടേ.. കുഞ്ഞുങ്ങൾ ഉണ്ടാവാത്ത അനന്തേട്ടന്റെ ഭാര്യക്ക് എങ്ങനെ വയറ്റിലുണ്ടായെന്ന്.. ”

ഭദ്ര പറഞ്ഞു പൂർത്തിയാക്കും മുൻപേ അനന്തൻ അവളുടെ ചുണ്ടിൽ കൈവെച്ചു..

“ഹോസ്പിറ്റലിൽ എന്തോ തെറ്റ് പറ്റിയതാ”

അനന്തൻ

ഭദ്ര ഒന്നും മിണ്ടിയില്ല.. തെളിയിക്കാൻ തന്റെ കൈയിൽ തെളിവ് പോലുമില്ല.. പക്ഷെ അവിശ്വസിക്കാൻ തെളിവ് ഒത്തിരി ഉണ്ടാവും..

” ഭദ്രേ.. ” അനന്തൻ ച=രിഞ്ഞു ഇരുന്നുകൊണ്ട് അവളെ ചേർത്ത് പിടിച്ചു..

” എനിക്കൊന്ന് കിടക്കണം.. ” ഭദ്ര..

അനന്തൻ കൈ എടുത്ത് എഴുനേറ്റു.. ഭദ്ര അവനെ ശ്രദ്ധിക്കാതെ കിടന്നു.. അവളെ ഒന്ന് നോക്കിയിട്ട് അനന്തൻ പുറത്തേക്കിറങ്ങി.. ഭദ്രക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു..

അന്ന് വൈകുന്നേരം ഭദ്ര കഴിക്കാതെ കിടന്നു..

അനന്തൻ വന്ന് വിളിച്ചിട്ടും അവൾ വന്നില്ല.. ഒടുവിൽ അനന്തൻ തന്നെ അവൾക്ക് വാരികൊടുത്തു..

ഭദ്ര കുറേ വാശി കാണിച്ചിട്ടും അനന്തൻ വിട്ടില്ല.. മുഴുവൻ വാരി കൊടുത്ത് കഴിഞ്ഞു അനന്തൻ അവളുടെ വയറിൽ കൈ വെച്ചു..

” ആരെന്തുവേണമെങ്കിലും പറഞ്ഞോട്ടെ.. ഭദ്രയെ അനന്തന് അറിയാം.. ” അനന്തൻ എഴുനേറ്റു..

ഭദ്രക്കും അത് വല്ലാത്ത ആശ്വാസമായി..

ഇതൊക്കെ ആരുടെ ചതിയാണെന്ന് അധികം ആലോചിക്കേണ്ടി വന്നില്ല.. പക്ഷെ ഒറ്റക്ക് തന്നെകൊണ്ട് ഒന്നിനും കഴിയില്ല.. ഭദ്ര വേഗം ഫോണെടുത്തു. ദേവ് മാഷിന്റെ നമ്പർ ഡയൽ ചെയ്തു..

” ഹലോ എനിക്ക് മാഷിനെ ഒന്ന് അത്യാവശ്യമായി കാണണം.. നാളെ തന്നെ.. മ്മ്…”

ഭദ്ര ഫോൺ കട്ടാക്കി കിടന്നു..

❤❤❤❤❤❤❤❤❤❤❤

ഭദ്ര സ്കൂളിൽ പോവാൻ റെഡി ആയപ്പോഴും അനന്തൻ എഴുന്നേറ്റിരുന്നില്ല.. ജാനുമ്മയോട് യാത്ര പറഞ്ഞ് അവൾ ഇറങ്ങി..അഖിൽ ഇന്നില്ല അതുകൊണ്ട് നടത്തം തന്നെ ശരണം.. വീട്ടിൽ ഇരുന്നാൽ ശരിയാവില്ല.. ദേവ് മാഷിനെ കണ്ട് കാര്യങ്ങൾ പറയണം..ദേവ് മാഷിന് തന്നെ സഹായിക്കാൻ പറ്റും തന്റെ അവസ്ഥ മനസിലാവും..അവൾ സ്കൂൾ എത്തുന്നതിന് മുൻപ് എതിരെ ഒരു കാർ വന്ന് നിന്നു .

ഭദ്ര ഞെട്ടലോടെ നിന്നതും ദേവ് പുഞ്ചിരിയോടെ കാറിൽ നിന്നും ഇറങ്ങി..

” മാഷായിരുന്നോ.. മാഷ് എന്താ കാറിൽ.. “? ഭദ്ര

” വെറുതെ.. ടീച്ചർ വന്ന് കയറ്.. ”

” എങ്ങോട്ട്. “?

” എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞില്ലേ.. സ്കൂളിൽ വെച്ചു പറഞ്ഞാൽ ശരിയാവില്ല.. അല്ലെങ്കില്ലേ നമ്മുക്ക് നല്ല പേരാ.. ”

” ഹാ അത് ശരിയാ.. ” ഭദ്ര കാറിലേക്ക് കയറി..

ഗൂഢമായ ചിരിയോടെ ദേവും..

❤❤❤❤❤❤❤❤❤❤❤

അനന്തൻ വൈകുന്നേരം മില്ലിൽ നിന്ന് ഭദ്രയെ കൂട്ടാൻ സ്കൂളിൽ പോയി.. പെണ്ണ് എത്ര വിളിച്ചിട്ടും എടുക്കുന്നില്ല.. ഇന്നലെ ഉണ്ടായതിന്റെ പിണക്കം ആയിരിക്കും.. രാവിലെ പോയതും കണ്ടില്ല..

ആകെ കൂടി മനസ്സ് വല്ലാതെ പിടക്കുന്നു..

അവളെ കാണാത്തതുകൊണ്ടാണെന്ന് തോന്നുന്നു..

സ്കൂൾ എത്തിയപ്പോൾ എല്ലാം പൂട്ടിയിരുന്നു.. ഇന്ന് നേരത്തെ വിട്ടോ അവൻ സമയം നോക്കി നാല് ആയിട്ടേ ഉള്ളൂ.. മ്മ് അപ്പോ വീട്ടിൽ എത്തി കാണും.

മേലേടത്ത് എത്തിയിട്ടും വാതിൽ പൂട്ടികിടക്കുന്ന കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു.. അവൻ ഭദ്രയെ വീടിന് ചുറ്റും വിളിച്ചു നടന്നിട്ടും കണ്ടില്ല..

അനന്തന് ടെൻഷൻ തോന്നി.. അവൻ വേഗം ഫോണെടുത്തു ഭദ്രയെ വിളിച്ചു നോക്കി. സ്വിച്ച്ഓഫ്‌ ആണ്.. അവൻ ദേഷ്യത്തിൽ കൈ ചുരുട്ടി ചുമരിൽ ഇടിച്ചു.. എന്തോ ഓർത്ത പോലെ വീണ്ടും ഫോൺ എടുത്ത് ലളിത ടീച്ചറെ വിളിച്ചു.. എന്നാൽ ഭദ്ര ഇന്ന് സ്കൂളിൽ വന്നിട്ടേ ഇല്ലെന്ന് പറഞ്ഞത് കേട്ട് അനന്തൻ ഞെട്ടി.. അവൻ വേഗം ശങ്കരനെ കാൾ ചെയ്തുകൊണ്ട് ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി…

ശങ്കരനോട് കാര്യം പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു… അനന്തൻ ചെന്നത് മംഗലത്തേക്കായിരുന്നു… അനന്തനെ കണ്ടതും രാഗിണി സന്തോഷത്തോടെ ഇറങ്ങി വന്നു..

” വാ മോനെ.. ”

” അമ്മായി ഭദ്ര ഇങ്ങോട്ട് വന്നോ.. ”

” ഇല്ലല്ലോ എന്താ മോനെ.. ”

” ഏയ്‌ ഇന്ന് ഹോസ്പിറ്റലിൽ പോവണമെന്ന് പറഞ്ഞിരുന്നു ചിലപ്പോൾ തനിച്ചു പോയി കാണും.. ”

അനന്തൻ വരുത്തിച്ച ചിരിയോടെ പറഞ്ഞു തിരിഞ്ഞു നടന്നു..അവൻ ആകെ വിയർത്തിരുന്നു..

അപ്പോഴേക്കും ശങ്കരനും വിഷ്ണുവും കവലയിൽ അന്വേഷിച്ചു.. അനന്തനും അവരെ കണ്ട് അങ്ങോട്ട് ചെന്നു..

” എന്തായി അനന്താ . ”

അവൻ നിരാശയോടെ തല വിലങ്ങനെയാട്ടി..

” ഏട്ടാ.. സ്കൂളിലെ എല്ലാ ടീച്ചർ മാരെയും വിളിച്ചു നോക്ക് …ചിലപ്പോൾ ലളിത ടീച്ചർ കാണാത്തതാവും.. ” വിഷ്ണു

” ആ അത് ശരിയാ .. ” ശങ്കരൻ വേഗം ഫോണെടുത്തു.. അനന്തൻ ബുള്ളറ്റിൽ ചാ=രി വിരലിൽ കൂട്ടി പിടിച്ചു നിന്നു..കണ്മുന്നിൽ ഇന്നലെ പകപ്പോടെ കരഞ്ഞു നിൽക്കുന്ന പെണ്ണിന്റെ മുഖമാണ്…

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : കാർത്തുമ്പി തുമ്പി