ഹരിയേട്ടാ നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ നമ്മുടെ ആഗ്രഹം പറഞ്ഞതാ….

രചന : സിന്ധു ആർ നായർ

ഇന്ന് ഞങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചൽ ആയിരുന്നു. കഴിഞ്ഞ ആറു വർഷമായി വാടക വീടുകളിൽ ആയിരുന്നു ഞങ്ങളുടെ ജീവിതം.

ഓരോ വർഷം ഓരോ വീട്. ഓരോ തവണയും വാരി വലിച്ചോണ്ടുള്ള ഓട്ടം മടുത്തിരുന്നു ശെരിക്കും.

ചെറിയൊരു വീട് സ്വന്തമായി ഒരുപാടു നാളത്തെ സ്വപ്നം ആയിരുന്നു ഇന്ന് പൂവണിഞ്ഞത്.

വീടുവെക്കാൻ ക്യാഷ് ഒന്നുമില്ലാരുന്നു ഞങ്ങളുടെ കയ്യിൽ. ഹരിയേട്ട ന് ഉണ്ടായിരുന്ന ചെറിയ വരുമാനം ഞങ്ങൾക്ക് ഭക്ഷണത്തിനും വാടക കൊടുക്കാനും കുഞ്ഞിനെ പഠിപ്പിക്കുന്നതിനും കഷ്ടിച്ച് പോകുമെന്നല്ലാതെ മിച്ചം വെക്കാൻ ഒന്നുമുണ്ടായിരുന്നില്ല.

അതുകൊണ്ടാണ് ഞങ്ങളുടെ കുഞ്ഞുവീടെന്ന സ്വപ്നം നീണ്ടു പോയത്. വാടക വീടാണെങ്കിലും അത് ഞങ്ങളുടെ സ്വന്തമെന്നു കരുതി ഉള്ള ജീവിതമായിരുന്നു

ഞാനും ഭർത്താവും ഞങ്ങളുടെ മോളും.

ഓരോ തവണയും വീട് മാറേണ്ടി വരുന്ന സമയമാണ് ഞങ്ങൾ ദുരിതപ്പെട്ടതും കൂടുതൽ സങ്കടത്തിലാകുന്നതും.

അവസാനം വീടുമാറിയ സമയത്ത് ഞാൻ പറഞ്ഞു

ഇവിടുന്നെങ്കിലും നമ്മൾക്ക് നമ്മുടെ സ്വന്തം വീട്ടിലേക്ക്‌ മാറുവാൻ കഴിഞ്ഞിരുന്നെങ്കിൽ.

മ്മ് എല്ലാ തവണയും അമ്മ ഇതു തന്നെയല്ലേ പറയുന്നത് അല്ലേ അച്ഛാ

മോൾ ചിരിച്ചോണ്ട് പറഞ്ഞു.

ഹരിയേട്ടന്റെ മുഖം വാടി അത് കേട്ടപ്പോൾ.

സാരമില്ല ഹരിയേട്ടാ നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ നമ്മുടെ ആഗ്രഹം പറഞ്ഞതാ.

മോൾ പാവം അവൾക്ക് എന്തറിയാം കുഞ്ഞല്ലേ.

കേട്ടതിന്റെ മറുപടി പറഞ്ഞുന്നെ ഉള്ളു. ഹരിയേട്ടൻ വിഷമിക്കണ്ട എല്ലാം ശെരിയാകും.

അങ്ങിനെ പരസ്പരം സമാധാനിപ്പി ച്ചു ഞങ്ങൾ കഴിഞ്ഞത് ആറു വർഷം ആയിരുന്നു.

അവസാനം ഞങ്ങൾ എടുത്ത വീടിനു വാടക കൊടുക്കാൻ ഹരിയേട്ടൻ ചെന്നപ്പോൾ വീട്ടുടമസ്ഥൻ പറഞ്ഞു. ഹരി വാടക നീ കൈയിൽ വെച്ചോളു

പകരം വീടും പറമ്പും വൃത്തിയായി നോക്കണം.

പറമ്പിലെ കാര്യങ്ങൾ നിങ്ങൾ തന്നെ നോക്കി നടത്തി ഞങ്ങളെ ഏൽപ്പിച്ചാൽ മതി.

ഒരു മാസം നോക്കട്ടെ നിങ്ങൾ എങ്ങിനാണെന്നു എന്നിട്ട് വാടക തീരുമാനിക്കാമെന്ന്.

അതുകേട്ടു തിരികെ വന്ന ഹരിയേട്ടൻ എന്നോട് പറഞ്ഞു അവർ ഇങ്ങനെ പറഞ്ഞു.

ഞാൻ ജോലിക്ക് പോകും. ഞായറാഴ്ച മാത്രേ എനിക്ക് ഒഴിവൊള്ളൂ.

എങ്ങിനെ ഞാൻ നോക്കി നടത്തും

പറമ്പിലെ കാര്യങ്ങൾ.

ഈ വീട് നമുക്ക് ഉടനെ മാറേണ്ടി വരുമെടി.

ഹരിയേട്ടൻ ആകെ ടെൻഷനിലായി.

ഹരിയേട്ടാ നിങ്ങൾ വിഷമിക്കാതെ കാര്യങ്ങളൊക്കെ ഞാൻ ചെയ്യിക്കാം പണിക്കാരേം കൊണ്ട്.

ഏട്ടൻ ഞായറാഴ്ച പോയി വീട്ടുടമസ്ഥനെ കണ്ടു സംസാരിച്ചാൽ മതിയെന്നേ.

ങേ നീയോ നിനക്കൊന്നും പറ്റില്ല. തേങ്ങ ഇടിക്കണം, ഷീറ്റ് അടിക്കുന്ന എണ്ണം നോക്കണം

കൃഷികളൊക്കെ കാട്ടു ജീവികൾ നശിപ്പിക്കാതെ നോക്കണം കുറേ പണിയുണ്ട് നിനക്ക് പറ്റില്ലാടി.

പറ്റും ഹരിയേട്ടാ നമുക്ക് ഒരു മാസം ശ്രമിച്ചു നോക്കാം. ന്റെ നിർബന്ധത്തിനു ഏട്ടൻ വഴങ്ങി.

മ്മ് നോക്കാം.

മനസ്സില്ല മനസ്സോടെ ഏട്ടൻ സമ്മതിച്ചത്.

ഹരിയേട്ടനും മോളും പോയി കഴിയുമ്പോൾ ഞാനും ഇറങ്ങും പറമ്പിൽ പണിക്കാരുടെയൊപ്പം അവരുടെ കൂടെ നടന്നു എല്ലാം ഞാനും പഠിച്ചെടുത്തു കാര്യങ്ങൾ.

നോക്കി നടത്താൻ പറഞ്ഞെങ്കിലും അവരിലൊരാളായി പണിയെടുത്തു ഞാനും.

എന്നും വൈകിട്ട് അന്നത്തെ കാര്യങ്ങളും പണിക്കരുടെ എണ്ണവും എല്ലാം ഹരിയേട്ടനെ ബോദ്ധ്യപ്പെടുത്തും ഏട്ടൻ എഴുതി വെക്കും.

അടുത്ത വാടക കൊടുക്കുന്ന സമയം ആയപ്പോൾ ഹരിയേട്ടൻ അങ്ങോട്ടേക്ക് പോകാൻ ഇറങ്ങിയ സമയത്ത് വീട്ടുടമസ്ഥൻ കയറി വന്നു.

മ്മ് ഹരി എന്തായി കാര്യങ്ങൾ എന്ന് ചോദിച്ചോണ്ട്.

എഴുതിവെച്ച കണക്കുകളും കാര്യങ്ങളുമൊക്കെ ഏട്ടൻ അദ്ദേഹത്തിനു കാണിച്ചു കൊടുത്തു മനസ്സിലാക്കി.

മ്മ് എനിക്ക് ബോധ്യമായി ഹരി വാടക ക്യാഷ് മാത്രമല്ല നിന്റെ ഭാര്യയുടെ ഒരു മാസത്തെ പണിക്കൂലിയും നിനക്ക് തരുന്നുണ്ട്. നിങ്ങൾ ഇവിടെ താമസിക്കുന്ന കാലത്തോളം നിങ്ങൾക്ക് താമസിക്കാം. എന്നാൽ ഞാനിറങ്ങട്ടെ പറഞ്ഞു അദ്ദേഹം പോയതും ഹരിയേട്ടൻ എന്നെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ ആയിരുന്നു. എനിക്കും സങ്കടം ആയി ഏട്ടൻ കരയുന്നത് കണ്ടപ്പോൾ. എന്താണേട്ടാ എന്ത് പറ്റി. അല്ലാ നീ ഇങ്ങനെ കഷ്ടപെട്ടതോർത്തപ്പോൾ എന്നെം കൊണ്ട് പറ്റാഞ്ഞിട്ടല്ലേ നിനക്ക്. ന്റെ ഹരിയേട്ടാ ഒരുമിച്ചു അധ്വാനിച്ചു ജീവിക്കുന്ന സുഖം അതുവേറെയാ. ഇനി ഈ ക്യാഷ് നമുക്ക് മിച്ചം പിടിച്ചു നമ്മുടേതെന്ന സ്വപ്ന വീട് നമുക്ക് യാഥാർഥ്യമാക്കാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു.

അങ്ങിനെ ഞങ്ങളുടെ കഷ്ടപ്പാടി ന്റെ ദൈവാനുഗ്രഹത്തിന്റെ ഫലമായി ഞങ്ങൾക്ക് വീടായി.

ഞങ്ങൾ ഇനി ജീവിക്കട്ടെ ഞങ്ങളു ടെ സ്വന്തം വീട്ടിൽ ഞാനും ഹരിയേ ട്ടനും ഞങ്ങളുടെ മോളുമായി സമാധാനത്തോടെ സന്തോഷത്തോടെ.

കഷ്ടപെട്ടാൽ അതിന്റെ ഫലം കിട്ടും എത്ര വൈകിയാലും ല്ലേ….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സിന്ധു ആർ നായർ