വീട്ടുകാർ എന്തിനാണ് അവളെ ഇത്ര വെറുക്കുന്നതെന്ന് അവന് മനസിലാവുന്നില്ല. ഇനി അവൾ എന്തെങ്കിലും പറയുന്നോ ചെയ്യുന്നോ ഉണ്ടായിരിക്കോ…

രചന : ചെമ്പരത്തി പൂവ്

ദാമ്പത്യം

❤❤❤❤❤❤❤❤❤❤

“ഞാൻ എന്ത് ചെയ്യണം ന്നാ നീ പറയുന്നേ…”

വിഷ്ണു വീണയോട് യാചനയോടെ ചോദിച്ചു.

അവൾ പറയുന്നത് സത്യമാണെന്ന് അവനറിയാമെങ്കിലും എങ്ങനെ നേരിടണമെന്ന് അവന് അറിയില്ലായിരുന്നു. ആരെയും നിഷേധിച്ചു ഇതുവരെ ജീവിച്ചിട്ടില്ല ആരേം ഇതുവരെ വെറുപ്പിച്ചിട്ടില്ല.

അതായിരുന്നു അവന്റെ ഏറ്റവും വലിയ ദൗർഭല്യം. സ്വന്തം ഭാര്യയെ വെറുപ്പിക്കാനും അവന് കഴിയില്ല.

“ഏട്ടാ…ഞാൻ നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. എന്റെ വിഷമം കൊണ്ട് പറഞ്ഞതാ..

ഞാൻ അല്ലാതെ ആരോട് പറയാനാ…എന്റെ ഏട്ടനോടല്ലാതെ…”

അവളുടെ വാക്കുകൾ പ്രണയാതുരമാവും.

“നീ വിഷമിക്കാതെ എല്ലാം ശരിയാവും. നമ്മൾ ആർക്കും ഒരു ദ്രോഹവും ചെയ്യാൻ പോണില്ലല്ലോ..

“അവൻ അവളെ സമാധാനിപ്പിക്കുമ്പോഴും അവൾക്കറിയാമായിരുന്നു അവന്റെ ഉള്ളിൽ ഒരു കടൽ ഇരമ്പി മറിയുകയാണെന്ന്. പക്ഷേ അവളുടെ മനസിലെ സങ്കടം അവൾക്ക് പറയാതിരിക്കാൻ ആവുമായിരുന്നില്ല. കാരണം അവൾ ആകെ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. എല്ലാർക്കും ഒരു അന്യയായി മാറിയിരുന്നു അവൾ. എന്താണ് അവൾ ചെയ്ത തെറ്റ് അവൾക്ക് അറിയില്ലായിരുന്നു.

അമ്മയോട് പറഞ്ഞാൽ എല്ലാ വീട്ടിലും അങ്ങനൊക്കെ തന്നെ മോളെ…, നീ അതൊന്നും കാര്യമാക്കേണ്ട എന്ന് പറയും. ഇപ്പോ ഞാൻ അവരോടും ഒന്നും പറയാറില്ല. എന്തിനാ വെറുതെ അവരെക്കൂടെ വിഷമിപ്പിക്കുന്നത്. പുറം കാഴ്ച്ചയിൽ എനിക്ക് നല്ല സുഖമാണെന്നാണ് എല്ലാവരുടെയും മനസ്സിൽ… അത് അങ്ങനെ തന്നെ ഇരിക്കട്ടെ. എനിക്കെന്റെ ഏട്ടനുണ്ട് അതുമതി.

അവൾ മെല്ലെ മയക്കത്തിലേക്ക് ചായ്ഞ്ഞു

വീട്ടുകാർ എന്തിനാണ് അവളെ ഇത്ര വെറുക്കുന്നതെന്ന് അവന് മനസിലാവുന്നില്ല. ഇനി അവൾ എന്തെങ്കിലും പറയുന്നോ ചെയ്യുന്നോ ഉണ്ടായിരിക്കോ…

അങ്ങാനാണെങ്കിൽ എന്നോട് പറഞ്ഞൂടെ..

അവനാകെ പ്രാന്ത് പിടിക്കുന്ന അവസ്ഥയായി.

ഇനിയെന്തെങ്കിലും അങ്ങനെ ഉണ്ടെങ്കിൽ തന്നെ അവളോട് ദേഷ്യം കാണിക്കാതെ പറഞ്ഞു മനസിലാക്കല്ലേ വേണ്ടത്. എത്തും പിടിയും കിട്ടാത്ത കുറെ ചോദ്യങ്ങളുമായി അവനും ഉറക്കത്തിലേക്ക് നീങ്ങി.

ബാംഗ്ലൂർ ജീവിതം ഒറ്റക്ക് അവനും വെറുത്തു തുടങ്ങിയിരുന്നു. വീണയെ കൊണ്ടുവരണം എന്ന് അവൻ വിചാരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. സാഹചര്യം ഒത്തുവരുന്നില്ല. ചിലവുകൾ ഓരോ ദിവസവും കൂടി വരുന്നു. അവൾക്ക് കൂടി ഒരു ജോലിയായിരുന്നു അവന്റെ ലക്ഷ്യം. അവൾ ബി.കോം കഴിഞ്ഞതല്ലേ ഇനി എന്തെങ്കിലും കോഴ്സിന് വിടാം എന്ന് പറഞ്ഞപ്പോഴായിരുന്നു വീട്ടുകാരുടെ എതിർപ്പ് തുടങ്ങിയത്. പക്ഷേ അവൾ പോവാൻ തന്നെ തീരുമാനിച്ചു. നീ സമ്പാദിച്ചാൽ പോരെ എന്നായിരുന്നു വീട്ടുകാരുടെ ഭാഷ്യം.

“അവള് വെറുതെ ഇരുന്നിട്ടെന്താ അമ്മേ..

അവൾക്ക് എന്തെങ്കിലും ജോലി അയാൽ എനിക്കും ഒരു ആശ്രയമല്ലേ…”വിഷ്ണു അമ്മയോട് ചോദിച്ചപ്പോ അമ്മ പറഞ്ഞത് “ഈ തറവാട്ടിൽ പെണ്ണുങ്ങൾ പോയി പണിയെടുക്കേണ്ടി വന്നിട്ടില്ല ഇതുവരെ. അതിനുള്ള കഷ്ടപ്പാടൊന്നും ഇതുവരെ വന്നിട്ടില്ല.പിന്നെ ഡോക്ടറും എഞ്ചിനീയറും ഒന്നും അല്ലല്ലോ… ഏതെങ്കിലും കടയിൽ പോയി ഇരിക്കാനല്ലേ…”അതിന് പിന്നിൽ അച്ഛന്റെ വാക്കുകളാണെന്ന് വിഷ്ണുവിന് അറിയാമായിരുന്നു.

അതിനെയെല്ലാം എതിർത്ത് കൊണ്ട് തന്നെയാണ് ഞാൻ അവളെ കോഴ്സിന് വിട്ടത്.

എല്ലാവർക്കും ഡോക്ടറും എഞ്ചിനീയറും ആവാൻ പറ്റുമോ എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു.

പിന്നെ എനിക്കും മനസിലായി തുടങ്ങിയിരുന്നു സംസാരം കൊണ്ട് കാര്യമൊന്നുമില്ല, നമ്മുടെ ശരി നമ്മൾ തിരഞ്ഞെടുക്കാ… വെറുതെ കൂടുതൽ പറഞ്ഞു പ്രശ്നങ്ങൾ വേണ്ട. വീണയോടും ഞാൻ അതുതന്നെ പറഞ്ഞു കൊടുത്തതും.. അവൾക്ക് എന്നേക്കാൾ ധൈര്യമായുന്നു ആരെതിർത്താലും പോവാമെന്ന്…അല്ലെങ്കിൽ തന്നെ എന്തിനാണ് പേടിക്കുന്നേ.. ഞാനും തീരുമാനിച്ചു.

അവിടം തൊട്ട് അവളെ ആർക്കും കണ്ടുകൂടാ..

അവളുടെ ചിലവിന് ഞാനോ അവളോ ആരോടും ഒന്നും ചോദിക്കുന്നില്ല. പിന്നെന്തിനാ ഈ എതിർപ്പുകൾ എന്ന് മനസിലാവുന്നില്ല… പണ്ടും ഞാൻ ചിലവ് കുറച്ചേ ജീവിച്ചിട്ടുള്ളൂ. ജോലിക്ക് പോവാൻ തുടങ്ങിയിട്ടും എല്ലാവരുടെയും ഇഷ്ടങ്ങൾക്ക് മാത്രമേ ചിലവാക്കിയിട്ടുള്ളു. സ്വന്തമായി ഒന്നും ഇപ്പോഴും ഇല്ല… ഒരു ബൈക്ക് പോലും വാങ്ങിയത് കല്യാണത്തിന് ശേഷമാണ്. അതും അവളുടെ സ്വർണം പണയം വെച്ചിട്ടാണ്. ഞാൻ വേണ്ടാന്ന് പറഞ്ഞതാണ്.

അവളാണ് പറഞ്ഞത് “ഏട്ടാ..ഈ കാലത്ത് ഒരു ബൈക്കെങ്കിലും ഇല്ലാതെ എങ്ങനെയാ…എന്റെ വീട്ടിലൊന്നു പോയി വരാനും ഓട്ടോ വിളിക്കണം.”

വാങ്ങിക്കാൻ കഴിയാഞ്ഞിട്ടല്ല. അപ്പോഴേക്ക് വേറെ ചിലവുകൾ…പിന്നെ ആവാം എന്ന് വിചാരിച്ചു അങ്ങനെ നീണ്ടു പോയി. കല്യാണം കഴിഞ്ഞപ്പോൾ പിന്നെ ചിലവുകളുടെ കണക്ക് കൂടി കൂടി വന്നു.

കടങ്ങൾ കുറെയുണ്ട് അവളോട് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. അതുകൊണ്ട് അവൾ അഡ്ജസ്റ്റ് ചെയ്യാൻ പഠിച്ചു. എങ്ങനെയെന്ന് എനിക്കിപ്പോഴും അത്ഭുതമാണ്…

കല്യാണം കഴിഞ്ഞ സമയം വലിയ പ്രതീക്ഷകൾ ആയിരുന്നു അവൾക്ക്. ഹണിമൂൺ ട്രിപ്പ്‌ പോലും നടക്കാത്ത സ്വപ്നമാണെന്ന് മനസിലായപ്പോൾ അവളും മനസിലാക്കി തുടങ്ങി.

ഞാൻ വെറുമൊരു വട്ടപ്പൂജ്യമാണെന്ന്. എല്ലാം ഒന്നിൽ നിന്ന് തുടങ്ങണമെന്ന്…

അവളെന്നെ മനസിലാക്കി തുടങ്ങിയതോടെ എന്റെ മനസിനും ശക്തി കിട്ടിത്തുടങ്ങി. വഴികാട്ടേണ്ട പഴയ തലമുറ എല്ലാത്തിനും കുറ്റവും കുറവും കണ്ടുപിടിക്കുമ്പോൾ ന്യൂജെൻ ആയ അവളെ ഓർത്ത് എനിക്ക് അതിയായ മതിപ്പ് തോന്നി.

ഇത്ര കാലം ജീവിച്ചിട്ടും എനിക്ക് വേണ്ടി ഞാൻ ജീവിക്കാൻ തുടങ്ങുന്നതേ ഉള്ളൂ എന്ന് എനിക്ക് മനസിലായി.

മറ്റുള്ളവർക്ക് എന്നും കണക്കുകളുണ്ട്.. അമ്മക്ക് പത്ത് മാസം വയറ്റിൽ ചുമന്ന കണക്ക്…

അച്ഛന് വളർത്തി വലുതാക്കിയ കണക്ക്… ചേച്ചിക്ക് എടുത്ത് കൊണ്ട് നടന്ന കണക്ക്….

എന്റെ കണക്ക് മാത്രം ഞാൻ എവിടെയും എഴുതി വെച്ചില്ല. എന്റെ കണക്ക് പുസ്തകത്തിൽ സ്നേഹത്തിന്റെ വരികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

അത് ആരോടും പറഞ്ഞു നടക്കാൻ കഴിയാത്തതായിരുന്നു എന്റെ പരാജയം… പക്ഷേ അതെന്റെ പരാജയമായിരുന്നില്ല വിജയമാണെന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. ആ വിജയമാണ് എനിക്കെന്റെ ഭാര്യയെ കളങ്കമില്ലാത്ത സ്നേഹിക്കാൻ പഠിപ്പിച്ചത്. ആ കളങ്കമില്ലായ്മയാണ് അവളെനിക്ക് നല്ല ഒരു ഭാര്യയായി മാറാൻ സാധിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു..

അതേ… വിശ്വാസങ്ങൾ തന്നെയാണ് നമ്മളെ കൈ പിടിച്ച് കൊണ്ട് നടത്തുന്നത്.

“ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ സ്നേഹിക്കാൻ, വിശ്വസിക്കാൻ എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ ആത്ഞ്ജകൾക്ക് കാതോർക്കുന്നത്..

“എന്റെ ബെസ്റ്റ് ഫ്രണ്ട് റോഷൻ എന്നോട് ഒരു ദിവസം പറഞ്ഞത് ഞാൻ ഓർത്തു.”നീയൊക്കെ ഏത് ലോകത്താടെ ജീവിക്കുന്നത്.”

“മോനെ റോഷാ… നിന്നെ പോലെ സിറ്റിയിൽ ജീവിച്ചവരല്ല.ഞങ്ങൾ നാട്ടുമ്പുറത്ത് കാരാണ്. ചിട്ടയായ ജീവിതമാണ് ഞങ്ങളുടേത്. വീട്ടിൽ പേടിയും ബഹുമാനവും കൂടും.”

“അതുശരി…., അപ്പോ നീ സിറ്റിയിൽ ജീവിക്കുന്നവരെ അങ്ങനെയാണോ മനസ്സിലാക്കിയിട്ടുള്ളത്.

അതാണ് നിങ്ങളുടെ കുഴപ്പവും..”അവൻ തെല്ലു ദേഷ്യത്തോടെ പറഞ്ഞു.

“എടാ വിദേശത്താണെങ്കിലും എന്റെ പപ്പ എന്നെ എന്നും വിളിക്കും. നിനക്കറിയോ ഞങ്ങൾ ഫ്രണ്ട്‌സ് പോലെ എല്ലാ കാര്യങ്ങളും ഡിസ്‌കസ് ചെയ്യും…

അതിലും സ്നേഹവും ബഹുമാനവും എല്ലാം ഉണ്ട്.അല്ലാതെ നിങ്ങളെ പോലെ ഈഗോ വെച്ച് ജീവിതകാലം മുഴുവൻ തീർക്കാനൊന്നും ഞങ്ങളെ കിട്ടില്ല..”

എനിക്കതിനു ഉത്തരം ഒന്നും ഇല്ലായിരുന്നു.

ശെരിക്കും പറഞ്ഞാൽ അവനോട് അസൂയയാണ് തോന്നിയത്.

“അറ്റ്ലീസ്റ്റ്… നിന്റെ വൈഫിനോടെങ്കിലും ഈഗോ കാണിക്കാതെ നീ ജീവിക്കാൻ നോക്കണം.”

അവൻ ചിരിച്ച് കൊണ്ട് ഒരു ഉപദേശവും തന്നു.

അതൊരു പ്രചോദനം തന്നെയായിരുന്നു എനിക്ക്.

മാറ്റങ്ങൾ നല്ല ഉദ്ദേശത്തോടെ ആണെങ്കിൽ പിന്നെ എന്താ പ്രശ്നം.

ചില സമയത്ത് ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടി വരും എന്ന് ജീവിതം എന്നെ പഠിപ്പിച്ചു.

എല്ലായ്‌പോഴും എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ ആർക്കും സാധിക്കില്ല എന്ന ബോധ്യത്തോടെ…..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ചെമ്പരത്തി പൂവ്