വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കെട്ടിയതാണെന്നും ഒരിക്കലും എന്നെ ഒരു ഭാര്യയായി കാണാൻ കഴിയില്ലെന്നും അയാൾ പറഞ്ഞു…

രചന : ഞാൻ ചെകുത്താൻ

ഇരുധ്രുവങ്ങളിലെ കമിതാക്കൾ…

***************

“ഹിമേ നിനക്ക് കുറ്റബോധം തോന്നുന്നുണ്ടോ”

രതിയുടെ ആലസ്യത്തിൽ മധുവിന്റെ മടിയിൽ കിടക്കുമ്പോൾ അവളുടെ മുടിയിൽ പതിയെ തലോടിക്കൊണ്ട് ചോദിക്കുമ്പോൾ അവൾ പതിവുപോലെ പുഞ്ചിരിച്ചു

” എന്തെ മധുവേട്ട ആദ്യമായി ഇങ്ങനെ ചോദിക്കാൻ

” ഏയ് ഒന്നുമില്ല ചോദിച്ചതാ ”

” എന്താ തലയിലാകുമോന്നു പേടിയുണ്ടോ

” സ്നേഹിക്കാനോ സ്നേഹം തരാനോ ഈ ഭൂമിയിൽ ആരുമില്ലാത്ത ഈ അനാഥന് എന്ത് പേടിക്കാനാ ”

” ആരുമില്ലെന്നോ അപ്പോൾ ഞാനില്ലേ ഞാൻ പിന്നാരെയാ സ്നേഹിക്കുക ഒരിക്കൽ സ്നേഹിച്ചതല്ലേ അന്ന് എല്ലാവരും കൂടി പറിച്ചെടുത്തില്ലേ എന്നിൽ നിന്നും. ഇനി ആരെന്തു പറയാനാ ”

” അജയൻ? ”

” ഹ ഹ……….. അയാളോ…… ഒരിക്കലും ഇല്ല…. ഈ ഒരു താലിക്കപ്പുറം ഒരു ബന്ധം വേണ്ടെന്നു ആദ്യരാത്രി തന്നെ തുറന്നുപറഞ്ഞ ആളാ ”

” ഹിമാ 1 വർഷമായി നമ്മൾ…………..

പലപ്പോഴും ഞാൻ ചോദിക്കുമ്പോഴെല്ലാം നീ ഒഴിഞ്ഞുമാറി ഇന്ന് നീ പറയണം എന്തിനാ ഇതെല്ലാം നിനക്ക് അജയനോട് മനസ്സുതുറന്നൊന്നു സംസാരിച്ചൂടെ ”

” മധുവേട്ടാ നമ്മൾ 6 വർഷം പ്രണയിച്ചവരാ ആദ്യമായി അച്ഛൻ ഒരാലോചന കൊണ്ട് വന്നപ്പോഴാ ഞാൻ പറഞ്ഞിട്ട് മധുവേട്ടൻ വീട്ടിൽ വന്നത് അന്ന് അച്ഛൻ മധുവേട്ടനെ അപമാനിച്ചു തിരിച്ചയച്ചു. ഒടുവിൽ നമ്മൾ ഒരുമിച്ചു നാടുവിട്ടു പോകാൻ തീരുമാനിച്ചപോലല്ലേ അച്ഛൻ മധുവേട്ടനെ തല്ലിച്ചതച്ചു റെയിൽവേ ട്രാക്കിൽ കൊണ്ടുവന്നിട്ടത് അവിടുന്ന് രക്ഷപ്പെട്ട മധുവേട്ടൻ പിന്നിടൊരിക്കലെങ്കിലും എന്നെ കാണാൻ വന്നിരുന്നോ ”

” പേടിയായിരുന്നു നിന്റെ അച്ഛനെ അതെന്നെ ഓർത്തല്ല ഇനിയും ഞാൻ നിന്നെത്തേടി വന്നാൽ നിന്നെ കൊല്ലുമെന്ന് ഒരു മനസ്താപവും ഇല്ലാതെ അന്ന് പറഞ്ഞിട്ട് പോയതുകൊണ്ടാ ”

” അറിയാം….. പിന്നെ അജയേട്ടൻ…….

അച്ഛന്റെ തീരുമാനം ഒരു പാവപോലെ കേട്ടു നിന്ന്…

അനുസരിച്ചു കല്യാണത്തിന് മുൻപ് ഒരുപാട് തവണ സംസാരിക്കാൻ ശ്രമിച്ചപ്പോഴും ഒരു താല്പര്യവും ആൾ കാണിച്ചില്ല കല്യാണം കഴിഞ്ഞആദ്യരാത്രി ആണ് ആളെന്നോട് പറഞ്ഞത് എന്നെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കെട്ടിയതാണെന്നും ഒരിക്കലും എന്നെ ഒരു ഭാര്യയായി കാണാൻ കഴിയില്ലെന്നും അയ്യാൾ സ്നേഹിച്ചിരുന്ന പെൺകുട്ടിയായിരുന്നു വീണ അന്ന് ഞാനൊന്നും പറഞ്ഞില്ല എന്ത് പറയാൻ പോകെ പോകെ ശരിയാകുമെന്ന് വിചാരിച്ചപോഴാ അറിയുന്നത് വീണയുമായി ഇപ്പോഴും ബന്ധമുണ്ടെന്ന്

അതും എല്ലാത്തരത്തിലും അന്ന് ചൂടായപ്പോൾ ഒന്നേ പറഞ്ഞുള്ളു എല്ലാം ആദ്യരാത്രി തുറന്നു പറഞ്ഞതല്ലേ അതിൽ കൂടുതലൊന്നും പറയാനില്ലെന്നു പിന്നീട് പലപ്പോഴും കിടപ്പ് അവളോടൊപ്പമായി

അന്ന് ഞാൻ ഒന്നേ പറഞ്ഞുള്ളു

ഒരിക്കലും ആ ഫ്ലാറ്റിലേക്ക് അവളെയും കൊണ്ട് വരരുതെന്ന് അതിന്നും പാലിക്കുന്നു നമ്മളെ പോലെ വീട്ടുകാരെ കാരണം ഒരുമിക്കാൻ പറ്റാതെപോയ രണ്ടുപേരാണ് പിന്നെ ഒരാശ്വാസം ഈ രണ്ടുകൊല്ലത്തിനിടയിൽ ഒരിക്കൽ പോലും താലിയുടെ ബന്ധവും പറഞ്ഞു എന്റെ ശരീരത്തിൽ ഒന്നു തൊട്ടിട്ടും പോലും ഇല്ല ഈ ബാംഗ്ലൂർ നഗരത്തിലെത്തിയപ്പോൾ ഒരിക്കലും കരുതിയില്ല

മധുവേട്ടനെ വീണ്ടും കാണുമെന്നു

പിന്നീടാലോചിച്ചതാ ഞാനെന്തിന് ഇങ്ങനെ പതിവ്രതയായിരിക്കണം സ്വന്തം ഭർത്താവിന് പോലും വേണ്ടാതെ ഇനി മധുവേട്ടൻ പറ ഞാനെന്താ അങ്ങേരോട് സംസാരിക്കേണ്ടത് ”

” ഇതിങ്ങനെ എത്രനാൾ തുടർന്നുപോകും എന്ന് നീ ആലോചിച്ചിട്ടുണ്ടോ ”

” ഞാൻ മധുവേട്ടനോടൊന്നു ചോദിക്കട്ടെ ”

” എന്താടാ ”

” ഞാൻ ഡിവോഴ്സ് വാങ്ങി വന്നാൽ മധുവേട്ടന് എന്നെ കെട്ടുമോ ”

” നീ എന്തൊക്കെയാ ഈ പറയുന്നത് ഡിവോഴ്സ് വാങ്ങാനോ… ചുമ്മാ ഭ്രാന്ത്‌ പറയല്ലേ

കുടുംബക്കാരൊക്കെ എന്ത് കരുതും എന്ന് നീ ആലോചിച്ചിട്ടുണ്ടോ “”

” ഞാൻ ഭ്രാന്ത്‌ പറഞ്ഞതല്ല മധുവേട്ടാ അജയേട്ടൻ ഇന്നലെ എന്നോട് സംസാരിച്ചിരുന്നു മ്യൂച്ചൽ ഡിവോഴ്സ് അപ്ലൈ ചെയ്യാം എന്നാണ് പറഞ്ഞത് ആൾക്ക് അവളെ കെട്ടണം എന്ന്

ഓസ്‌ട്രേലിയയ്ക്ക് പോകണമെന്നു രണ്ടുപേർക്കും എത്രനാളാ ഇങ്ങനെ പലരെയും പേടിച്ചു എനിക്ക് മടുത്തു ഡിവോഴ്സ് കിട്ടിക്കഴിഞ്ഞാൽ നമുക്ക് നമ്മുടെ വഴി ഇപ്പോൾ അവരുടെ ഇടയിലെ തടസ്സം ഞാനാ അതാ ചോദിച്ചത് ”

” ഞാനുണ്ടാകും നിന്നോടൊപ്പം എന്നും ”

” അറിയാം ചോദിച്ചന്നെ ഉള്ളു”

” നിന്റെ അച്ഛൻ വീണ്ടും അന്വേഷിച്ചു വരുമോടി

” കല്യാണം കഴിഞ്ഞു അന്നിറങ്ങിയതാ ആ വീട്ടിൽ നിന്ന് പിന്നിതുവരെ അല്ലെങ്കിലും എന്നെ ആ വീട്ടിൽ സ്നേഹിച്ചിരുന്നൊരാൾ അമ്മ മാത്രമാ അമ്മയുടെ മരണശേഷം ആരെക്കാണാനാ ഞാൻ അങ്ങോട്ട്‌ ചെല്ലേണ്ടത് ”

” നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ”

” എനിക്ക് മനസ്സിലാകും ”

” അതെ സമയം പോകുന്നു ”

” ശരിയാ വെറുതെ കഥ പറഞ്ഞു സമയം കളഞ്ഞു അല്ലെ ”

” പിന്നല്ല അപ്പോഴേ ഇന്ന് ലീവ് എടുത്തത് വെറുതെയാണോ ”

” അല്ലല്ലോ ഇന്നത്തെ ലീവ് എന്തിനാണെന്ന് ഞാൻ പറഞ്ഞുതരാം നീ ഇങ്ങു വന്നേ.”

***************

ഇത് ഒരു കഥയാണോ അറിയില്ല ജീവിതമാണോ അറിയില്ല എന്റെ കാഴ്ചപ്പാടിൽ ഇത് അനുഭവങ്ങളാണ് ഇന്നത്തെ ഒരുപാട് പേരുടെ അനുഭവങ്ങൾ.

നമ്മുടെ ഇടയിൽ ഒരുപാട് ഹിമമാരും അജയൻമ്മാരും ഉണ്ട് നാട്ടുകാരെയും വീട്ടുകാരെയും പേടിച്ചു പരസ്പരം ഇഷ്ടപ്പെടാതെ ഇരുധ്രുവങ്ങളിൽ കഴിയുന്നവർ ചിലർ അത് അഡ്ജസ്റ്റ് ചെയ്യും ചിലർ കിട്ടിയത് സ്വർഗം എന്നുകരുതി ബാക്കിയുള്ള ജീവിതം ജീവിക്കും പിന്നെ ചിലർ ഒളിച്ചോടും ചിലർ ഡിവോഴ്സ് വാങ്ങും അങ്ങനെ അങ്ങനെ………

ഈ കഥ ആർക്കും ഒന്നിനും പ്രോത്സാഹനമല്ലെന്നു ഓർമിപ്പിക്കുന്നു

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഞാൻ ചെകുത്താൻ