എന്താടി പൊട്ടി… ഇറങ്ങി പോകുന്നുണ്ടോ പുറത്ത്.. നാശം പിടിക്കാൻ രാവിലെ തന്നെ ഇറങ്ങിക്കോളും..

രചന : ഗ്രീഷ്മ വിപിൻ

ദാഹം

*****************

” ഭാമേ നിന്റെ മടിയിൽ കിടന്ന് അല്ലേ എന്റെ കുട്ടി… അവളുടെ ആത്മാവ് പോലും നിന്നോട് പൊറുക്കില്ല.. അവളെ പിച്ചിച്ചീന്തിയവനെ നീ തന്നെ സംരക്ഷിച്ചല്ലോ..”

“ഏട്ടാ അവൻ എന്റെ മോൻ അല്ലേ…

എനിക്കറിയാം അവനെ… ഉണ്ണീടെ പെണ്ണെന്നു പറഞ്ഞല്ലേ അവരെ നമ്മൾ വളർത്തിയത്…

അവൻ ഒരിക്കലും മാളുനോട് ചെയ്യില്ല.

എനിക്ക് വിശ്വാസമാ ന്റെ കുട്ട്യേ.. ”

“ല്ല്യ ഭാമേ അവൻ തന്നെയാ എന്റെ കുഞ്ഞിനെ…

ഇനി എനിക്ക് ഇങ്ങനെ ഒരു പെങ്ങളില്ല്യ…

ബന്ധവും പറഞ്ഞ് ന്റെ വീടിന്റെ പരിസരത്ത് കണ്ട് പോകരുത്… ”

“ഭാമേ നീ….. എന്നെക്കാളും നിന്നെ ആയിരുന്നില്ലേ എന്റെ കുട്ടിയ്ക്ക് കാര്യം… നീ അല്ലേ അവളെ വളർത്തിയത്…. ”

“ഏട്ടത്തി…. ”

“ഇനി ഇവിടെ എന്ത് കാണാൻ നിൽക്കുവാ ലക്ഷ്മി വര്യാ… ” ഭാസ്കരൻ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു പിൻ തിരിഞ്ഞു നടന്നു.. ഭാമേയെ ഒന്ന് നോക്കിയതിന് ശേഷം ലക്ഷ്മിയും..

“അമ്മായി അവിടെ നിൽക്ക്…. ഞാനും വരണു ”

കൈയിൽ ബാഗുമായി ശ്രേയ ഉമ്മറത്തേക്ക് വന്നു.

ഭാമ തന്റെ മകളുടെ അടുത്തേക്ക് ഓടിച്ചെന്നു.

“മോളെ നീ എങ്ങോട്ടാ… ”

“അയാൾ ഈ വീട്ടിൽ ഉള്ളടത്തോളം ഞാൻ ഇവിടെ നിൽക്കില്ല അമ്മേ… അമ്മ അവനെ സംരക്ഷിച്ചോ… പക്ഷേ ഞാൻ എന്റെ മാളുവിന്റെ നീതിയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകും..

വെറുതെ വിടില്ല്യ അയാളെ ഞാൻ ”

“മോളെ അവൻ….. ”

“കൂടുതൽ പറഞ്ഞ് നിങ്ങൾ ന്റെ മുന്നിൽ ചെറുതാവേണ്ട… നിങ്ങളും ഒരു സ്ത്രീ അല്ലേ… ന്റെ മാളുന് ഒന്ന് ഉറക്കെ കരയാൻ പോലും.. ആ മിണ്ടാപ്രാണിയെ…. ” നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു ശ്രേയ ലക്ഷ്മിയുടെ കൂടെ പടിപ്പുര കടന്നു പോയി..

ശ്രീമംഗലത്തേ ഭാസ്കരന്റെ ഒരേയൊരു പെങ്ങൾ ഭാമ.. ഭർത്താവ് മരിച്ചതിൽ പിന്നെ ഭാസ്കരനാണ് ഭാമയെയും മക്കളായ ശ്രീകുമാർ എന്നാ ഉണ്ണിയേയും ശ്രേയയും സംരക്ഷിച്ചിരുന്നത്. ഭാസ്കരന്റെ ഭാര്യ ലക്ഷ്മിയും മാളവിക എന്നാ മാളുവും മീനു എന്നാ മീനാക്ഷിയും ഇതാണ് ഭാസ്കരന്റെ കുടുംബം.

മാളുവിന്റെ അപ്രതിക്ഷതമായ കൊലപാതകവും തന്റെ മകൾ അനുഭവിച്ച ക്രൂരതയും അതിന് കാരണക്കാരനായ ഉണ്ണിയെ ഭാമ സംരക്ഷിച്ചതിലുള്ള വിഷമവും ദേഷ്യവുമാണ് ഇപ്പൊ നടന്ന സംഭവ വികാസങ്ങൾ

ചുവരിന് അപ്പുറം എല്ലാം കേട്ട്കൊണ്ട് കുടിലമായ ചിരിയോടെ ഉണ്ണി നിൽപ്പുണ്ടായിരുന്നു..

ഭാമ ഉമ്മറത്തേക്ക് കയറിയതും ഉണ്ണി അവളുടെ അരികിലേക്ക് വന്നു.

“അമ്മേയ്ക്ക് എന്നെ വിശ്വാസമല്ലേ… ഞാൻ അല്ല അമ്മേ… എനിക്ക് അതിന് കഴിയുമെന്ന് തോന്നുണ്ടോ.. ”

“അമ്മേടെ ഉണ്ണ്യേ അമ്മയ്ക്ക് അറിയാം.. എന്റെ കുട്ടി കുളിച്ചിട്ട് വാ അമ്മ കഴിക്കാൻ എടുത്ത് വെയ്ക്കാം.. ”

ഭാമേയെ നോക്കി വിജയിച്ച ഭാവത്തോടെ അവൻ അകത്തേക്ക് പോയി. ഭാമയുടെ കണ്ണുകൾ നിറഞ്ഞൊഴോകി.. അവരുടെ ഓർമ്മയിൽ മാളുവിന്റെ മുഖം തെളിഞ്ഞു നിന്നു.

ദോശ മാവിൽ ഉപ്പിട്ട് ഇളക്കുന്നതിനിടയിലാണ് ഭാമയുടെ മാളു അരക്കു ചുറ്റും വട്ടം പിടിച്ചത്.

“ഇന്ന് നേരത്തെ ആണല്ലോ മാളുവേ…

ഉണ്ണി വന്നത് അറിഞ്ഞു അല്ലേ.. ”

അവൾ നാണത്തോടെ തലതാഴ്ത്തി..

“നീ ഈ ചായ അവന് കൊടുത്തിട്ട് വാ.” അവളുടെ കൈയിലെക്ക് ഗ്ലാസിൽ ചായ പകർന്നു ഭാമ കൊടുത്തു.

മാളു ചെന്നപ്പോൾ ഉണ്ണിയെ റൂമിൽ കണ്ടില്ല… ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്. അവൾ ചായ ടേബിളിന്റെ മുകളിൽ വെച്ചു..

അവൻ കിടന്ന ബെഡ് നേരെയിട്ടു ഷിറ്റ് മടക്കി വെച്ചു. പെട്ടെന്നാണ് അവളുടെ കണ്ണുകൾ മേശപുറത്തിരിക്കുന്ന പൊതിയിൽ ഉടക്കിയത്.

അവൾ പൊതി എടുത്ത് തുറന്ന് നോക്കാൻ പോയതും ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

“ടീ….” ഉണ്ണി ഒരു അലർച്ചയോടെ ഓടി വന്ന് അവളുടെ കൈയിലുള്ള പൊതി വാങ്ങി.

“നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഈ മുറിയിലേക്ക് എന്റെ അനുവാദമില്ലാതെ വന്ന് പോകരുതെന്ന്… ”

മാളുവിന്റെ കണ്ണ് നിറഞ്ഞു വന്നു അവൾ ചായ എടുത്ത് അവന്റെ കൈയിലെക്ക് കൊടുത്തു. കൈ കൊണ്ട് എന്തോ ആഗ്യം കാണിച്ചു…

“എന്താടി പൊട്ടി… ഇറങ്ങി പോകുന്നുണ്ടോ പുറത്ത്. നാശം പിടിക്കാൻ രാവിലെ തന്നെ ഇറങ്ങിക്കോളും… ” അവൾ പിന്നെ അവിടെ നിന്നില്ല.. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു താഴേക്ക് ചെന്നു.

“ഉണ്ണി അമ്മാവൻ വന്നിരുന്നു… നിന്റെ ജോലി ശരി ആയല്ലോ.. ഇനി നിങ്ങടെ കാര്യം വൈകികേണ്ടാ എന്നാ പറയണേ..” ദോശ കഴിക്കുക ആയിരുന്ന ഉണ്ണീടെ അരികിൽ ചെന്ന് ഭാമ പറഞ്ഞു.

“അമ്മയ്ക്ക് എന്താ ഭ്രാന്ത് ഉണ്ടോ… ആ പൊട്ടിയെ എന്റെ തലയിൽ വെച്ച് കെട്ടാൻ… ”

“ഉണ്ണി… പണ്ടേ പറഞ്ഞു ഉറപ്പിച്ചതല്ലേ. പിന്നെ ഇപ്പൊ ന്താ ഇങ്ങനെ.. ”

” എന്നോട് ആരും ചോദിച്ചില്ലല്ലോ..

എനിക്ക് വയ്യാ അതിനെ ചുമ്മാക്കാൻ.. പിന്നെ എനിക്ക് വേറൊരു ഇഷ്ടം ഉണ്ട്.. എന്റെ കൂടെ വർക്ക്‌ ” പുറകിൽ ആരുടെയോ കരച്ചിൽ കേട്ടാണ് ഉണ്ണി സംസാരിക്കുന്നത് നിർത്തിയത്.. ഭാമ നോക്കുമ്പോൾ നിറകണ്ണുകളോടെ നിൽക്കുന്ന മാളുവിനെ ആയിരുന്നു..

ആരോടും ഒന്നും പറയാതെ അവിടെന്ന് ഇറങ്ങിയോടി.ഭാമ വിളിച്ചേങ്കിലും അവൾ നിന്നില്ല. കണ്ണീനീർനാൽ അവളുടെ കാഴ്ച്ച മറഞ്ഞിരുന്നു..

ഓർമ വെച്ച കാലം മുതൽ കേൾക്കണതാ മാളു ഉണ്ണീടെ ആണെന്ന്.. പണ്ടൊക്കെ ഉണ്ണിയേട്ടൻ എന്ത് ഇഷ്ടായിരുന്നു… സിറ്റിയിൽ പഠിക്കാൻ പോയതിന് ശേഷമാ ഈ മാറ്റം…

ഇപ്പോ എന്നെ കാണുന്നതേ ചതുർത്ഥിയാണ്…

എനിക്ക് സംസാരിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും.. ഇപ്പൊ വല്യ എഞ്ചിനീയർ അല്ലേ..

എന്നെ വേണ്ടെന്ന് തോന്നി കാണും.. ഞാനാ പൊട്ടി… ഓരോന്ന് വെറുതെ മോഹിച്ചു..

മാളുവിന്റെ കണ്ണുകൾ പതിയെ അടഞ്ഞു.

അതിന് ശേഷം മാളു ഉണ്ണിയെ കാണുന്ന സന്ദർഭങ്ങൾ ഒഴുവാക്കി. എന്നാലും അവൻ അറിയാതെ അവളുടെ കണ്ണുകൾ അവനെ പിന്തുടരുന്നുണ്ടായിരുന്നു. ദിവസങ്ങൾ കടന്ന് പോയി.

കുടുംബക്ഷേത്രത്തിലെ ഭരണിമഹോത്സവ ദിവസം വന്നെത്തി. ഉണ്ണീടെ ഒരു സുഹൃത്തും ഉത്സവം കൂടാൻ എത്തിയിട്ടുണ്ടായിരുന്നു. കുംഭമാസത്തിലെ ഭരണി നക്ഷത്ര ദിവസമായിരുന്നു ഉത്സവം.

പിറ്റേ ദിവസം എക്സാം ആയതിനാൽ മാളു ചടങ്ങുകൾ കഴിയുന്നതിന് മുന്നേ തന്നെ ശ്രീമംഗലെത്തേക്ക് തീരിച്ചു പോയിരുന്നു..

ശ്രേയ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും മാളു അതിന് അനുവദിച്ചില്ല.

ഒരു പക്ഷേ അന്ന് ശ്രേയയും അവളോടൊപ്പം ചെന്നിരുന്നെങ്കിൽ ഇന്ന് എന്റെ കുട്ടി…

ചടങ്ങുകൾ എല്ലാം കഴിഞ്ഞ് നേരം വെളുക്കാനായപ്പോളാണ് എല്ലാവരും ശ്രീമംഗലത്തേക്ക് തീരിച്ചെത്തിയത്.

“ഭാമേ ഉണ്ണിയെ അവിടെയൊന്നും കണ്ടില്ലല്ലോ…

നേരത്തെ പോന്നോ.. ”

ഉമ്മറത്തേക്ക് കയറി ഇരിക്കവേ ഭാസ്‌ക്കരൻ ചോദിച്ചു

“അവൻ നേരത്തെ വീട്ടിലേക്ക് പോന്നു…

ഞാനും അങ്ങോട്ട് ചെല്ലട്ടെ..

ശ്രേയെ നീ വരുന്നുണ്ടോ… ”

“ല്ല്യ…. ഞാൻ പിന്നെ വന്നോളാം… ”

“അമ്മേ…….. ” പെട്ടെന്നാണ് മാളുവിന്റെ മുറിയിൽ നിന്ന് മീനാക്ഷിയുടെ അലർച്ച കേട്ടത്..

അവൾ ഉമ്മറത്തേക്ക് ഓടി വന്നു… കണ്ണുകൾ നിറഞ്ഞു ഒഴുകിയിട്ടുണ്ട്..

“അ….. അമ്മേ… ”

“എന്താ മോളെ ”

“അ….. അ..വിടെ ചേച്ചി….. ”

മാളു മുറിയിൽ വിവസ്ത്രയായി കിടക്കുവായിരുന്നു… ദേഹത്ത് മുഴുവൻ നഖക്ഷതങ്ങളും മുറിപ്പാടുകളും. ലക്ഷ്മി മകളുടെ അരികിലേക്ക് ഓടിച്ചെന്നു.. ആ അമ്മയുടെ നിലവിളി ചുറ്റുപാടും വ്യാപിച്ചു.. ഭാസ്‌ക്കരന് തന്റെ മകളുടെ അവസ്ഥ കണ്ട് നിൽക്കാനായില്ല.

ഏതൊരു അച്ഛനാണ് മകളെ ഈ രീതിയിൽ കാണാനാഗ്രഹിക്കുക. ശ്രേയയും മീനുവും തരിച്ചു നിൽക്കുവായിരുന്നു ഭാമ മാളുവിന്റെ ദേഹത്തു ഒരു ഷീറ്റെടുത്ത് പുതപ്പിച്ചു.

“മോളെ…. മാളു….. ”

അവളുടെ ദേഹത്ത് ഭാമയുടെ കണ്ണീർ പതിച്ചു..

അവളിൽ ചെറിയ ഞെരുക്കം ഉണ്ടായി..

“ഏട്ടാ…. മോളെ ആശുപത്രിയിൽ എത്തിക്കണം… ”

പെട്ടെന്നാണ് ശ്രേയയുടെ കണ്ണിൽ മാളുവിന്റെ കൈയിൽ ചുരുട്ടി പിടിച്ച ചെയിനിലേക്ക് കണ്ണുകൾ ഉടക്കിയത്.. അവൾ മാളുവിന്റെ കൈ നിവർത്തി ആ ചെയിൻ എടുത്തു അതിലെ ലോക്കറ്റ് കണ്ടതും ശ്രേയയിലും ഭാമയിലും ഞെട്ടൽ ഉളവായി.

ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നേ തന്നെ മാളുവിന്റെ ജീവൻ പോയിരുന്നു. പീന്നിടുള്ള പത്രങ്ങളിലും മാധ്യമങ്ങളിലും മാളുവായിരുന്നു ചർച്ച വിഷയം.. റേറ്റിംഗ് ഉയർത്താൻ പുതിയ ഇരയെ കിട്ടിയതിന്റെ ആഘോഷം.. പോലീസിന്റെ പ്രാഥമിക അനേഷണത്തിൽ ഉണ്ണിയെയും അവന്റെ സുഹൃത്തിനെയും മറ്റു രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്‌തു.. എന്നാൽ കോടതിയിൽ തെളിവുകളുടെ അഭാവത്തിൽ ഉണ്ണിയേയും സുഹൃത്തിനേയും വെറുതെ വിട്ടു..

“അമ്മേ…. ” ഉണ്ണിയുടെ ശബ്ദമാണ് ഭാമയെ ഓർമകളിൽ നിന്ന് ഉണർത്തിയത്

“എന്ത് നിൽപ്പാ ഇത്… വന്നേ ഇങ്ങോട്ട് എനിക്ക് വിശന്നിട്ടു വയ്യ.. ”

“ആഹാ… നീ കുളിച്ചോ.. ”

“കുളിയൊക്കെ കഴിഞ്ഞു അമ്മ ഭക്ഷണം വിളമ്പി വെയ്ക്ക് ഞാൻ ഒരു ഫോൺ ചെയ്യട്ടെ ”

ഭാമ അകത്തേക്ക് പോയെന്ന് ഉറപ്പായതും അവൻ നമ്പർ ഡൈൽ ചെയ്തു.

“ഉണ്ണി എന്തായി… അമ്മയെ ചാക്കിലാക്കിയോ…

മറുഭാഗത്ത് കോൾ അറ്റൻഡ് ആയതും ചോദിച്ചു..

“അതിന്റ ആവിശ്യമൊന്നും ഇല്ലായിരുന്നു…

അല്ലാതെ തന്നെ തള്ളയ്ക്ക് എന്നെ വിശ്വാസമാ..

“പക്ഷേ അവളെ ശരിക്കൊന്ന് അനുഭവിക്കാൻ പറ്റിയില്ല… ”

“അതിന് എന്താടാ… ഇനി ഒരുത്തി കൂടി ഉണ്ടല്ലോ അവളുടെ അനിയത്തി….. ടാ നമ്മുക്ക് നേരിൽ കാണാം ഫോണിൽ സംസാരിക്കുന്നത് ശരി ആവില്ല… ”

ഉണ്ണി അറിയുന്നുണ്ടായിരുന്നില്ല തനിക് പിന്നിൽ ഇതൊക്കെ കേട്ട് കൊണ്ട് ഭാമ ഉണ്ടായിരുന്നത്..

ആ അമ്മയുടെ ഹൃദയത്തിന് ഏറ്റ ആഘാതം ചെറുത് ആയിരുന്നില്ല..

താൻ ഓമനിച്ചു വളർത്തിയ തന്റെ മകനിൽ നിന്നും… മറ്റ് ആരെക്കാളും ഞാൻ അവനെ വിശ്വസിച്ചു.. എന്നിട്ടും ന്റെ കുട്ടിയെ..

ഉറച്ച മനസ്സോടെ അവർ അടുക്കളയിലേക്ക് ചെന്നു.

ഉണ്ണിയുടെ മനസ്സിൽ അന്നെ ദിവസത്തെ ഓർമകൾ വന്നതും അവനിന്റെ മുഖഭാവം മാറി കണ്ണുകളിൽ കാമം നിറഞ്ഞു.

**************

ഭരണി മഹോത്സവത്തിന്റെ അന്ന് മാളു വീട്ടിലേക്ക് തിരിച്ചു പോകുന്നത് കണ്ടതും എന്നിൽ എന്തെന്ന് ഇല്ലാത്ത ഒരു സുഖം വന്നു നിറയുന്നുണ്ടായിരുന്നു.കുറെ കാലമായി കൊതികുന്നതാണ് അവളെ ഒന്ന് അനുഭവിക്കാൻ..

ആരെയും ആകർഷിക്കുന്ന അകാരവടിവും മാറീടവും എന്നിൽ വികാരമുണർത്തി..

ഉത്സവം കൂടാൻ വന്ന ന്റെ പിള്ളേരെയും വിളിച്ചു ഞാൻ അവളുടെ പിന്നാലെ വിട്ടു..

ഉണ്ണിയേയും കൂട്ടുകാരെയും കണ്ട് അവളിൽ ഞെട്ടൽ ഉണ്ടായെങ്കിലും. അവൾ ഉണ്ണിയെ നോക്കി എന്താ എന്ന് കൈ ചലിപ്പിച്ചു. പെട്ടെന്ന് അവൻ അവളെ കൈകളിൽ കോരി എടുത്ത് അകത്തേക്ക് നടന്നു… അവൾ അവന്റെ കൈയിൽ നിന്ന് കുതറി എങ്കിലും അവന്റെ ശക്തിയ്ക്ക് മുന്നിൽ അവളിലെ സ്ത്രീ തോറ്റു പോയി..

ഒരുരുത്തരായി മാറിമാറി അവളെ ഭോഗിക്കുമ്പോഴും ഒന്ന് പൊട്ടിക്കരയാൻ പോലും ആകാതെ ആ നാല് ചുവരുകൾക്കുള്ളിൽ കിടന്നു പിടഞ്ഞു..പതിയെ പതിയെ അവളുടെ കണ്ണുകൾ അടയുമ്പോഴും തന്റെ ശരീരത്തെ ആർത്തിയോടെ നോക്കുന്ന ഉണ്ണിയുടെ മുഖമായിരുന്നു….

ഭക്ഷണം കഴിക്കുന്ന ഉണ്ണിയുടെ മുന്നിലായി ഭാമ വന്നിരുന്നു.

“മോന് ഭോഗിക്കാൻ തോന്നുമ്പോൾ.. അതിന് ഇവിടെ അമ്മ ഉണ്ട്… ഞാനും ഒരു സ്ത്രീ തന്നെ ആണ്.. നിന്നിലെ പുരുഷനെ തൃപ്തിപ്പെടുത്താൻ കഴിയുന്ന സ്ത്രീ..

വായിൽ വെച്ച ഉരുള ഇറക്കാൻ കഴിയാതെ അവൻ ഭാമയെ നോക്കി.

ഭാമയുടെ കണ്ണുകളിൽ പക ആയിരുന്നു.. അവൾ തന്റെ മാറിടത്തെ മറച്ച സാരീ തുമ്പ് ശരീരത്ത് നിന്ന് മാറ്റി.. ആ കാഴ്ച്ച കാണാൻ കഴിയാതെ ഉണ്ണി മുഖം താഴ്ത്തി..

“മോന് നോക്ക്… ഇനി നിനക്ക് വേണ്ടി ഞാൻ കിടക്കാ വിരിച്ചു തരാം… മോന്റെ കാമം തീർക്കാൻ വേണ്ടി ഇനി മറ്റൊരു മാളു ഉണ്ടാവാൻ പാടില്ല…

മോന് തോന്നുമ്പോഴെക്കെ അമ്മയെ ഭോഗിച്ചോ… ” ഭാമ ഒരേ സമയം കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.. ഭാമയുടെ പ്രവർത്തി കണ്ട് ഉണ്ണിയുടെ മുഖത്ത് ഭയം നിറഞ്ഞു..

“വാ ഉണ്ണി…. വാ അമ്മേടെ അടുത്തേക്ക് വാ,….”

ഇരു കൈയും നീട്ടി ഉണ്ണിയെ അവൾ അടുക്കലേക്ക് വിളിച്ചു..

പുറത്തേക്ക് ഓടാൻ പോയതും മേശയുടെ അടിയിൽ വെച്ച വെട്ട് കത്തി എടുത്ത് ഭാമ ഉണ്ണിയെ ആഞ്ഞ് വെട്ടി. ഉണ്ണിയുടെ നിലവിളി ആ വീടിന് പുറത്തേക്ക് എത്തി.. മതിയാവാതെ പിന്നെയും അവൾ ആഞ്ഞ് ആഞ്ഞ് വെട്ടി…

അവന്റെ അവസാനം ശ്വാസവും അവനിൽ നിന്ന് അകന്ന് പോകുന്നതും നോക്കി ആ അമ്മ അവന്റെ ശരീരത്തിന്റെ അടുത്ത് കാവലിരുന്നു.

പിറ്റേന്ന് കാലത്ത് വിവരം അറിഞ്ഞു ഭാസ്കരനും ഭാര്യ ലക്ഷ്മിയും മീനാക്ഷിയും ശ്രേയയും എത്തുമ്പോൾ വിലങ്ങ് അണിയിച്ചു കൈകളുമായി നിൽക്കുന്ന ഭാമയെ ആണ്..

ശ്രേയ ഓടി ചെന്ന് ആ നെഞ്ചിലേക്ക് വീണു..

ഭാമയുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ അവളുടെ തെറ്റിത്തടത്തിൽ പതിച്ചു.

“ഭാമേ എന്താ മോളെ ഇത്…. ”

“ഏട്ടാ…. ” പൊട്ടിക്കരഞ്ഞു ഭാസ്കരന്റെ നെഞ്ചിലേക്ക് ചാഞ്ഞു… തന്റെ കുഞ്ഞു അനുജത്തിയെ അയാൾ ചേർത്ത് പിടിച്ചു..

എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അയാൾക്കും അറിയില്ലായിരുന്നു.

“ന്റെ കുട്ടിയെ നന്നായിട്ട് നോക്കണം… ഒരു കാമവെറിയന്റെ അനുജത്തി ആയി ന്റെ മോള് അറിയണ്ട…

ഉണ്ണിയോട് ഉള്ള ദേഷ്യം ന്റെ കുട്ട്യോട് കാണിക്കില്ലേ ഏടത്തി… അവൾക്ക് ഇനി നിങ്ങള് മാത്രേ ഉള്ളു.. ”

പോലീസ് ജീപ്പിലേക്ക് കയറുമ്പോഴും ആ അമ്മയുടെ മുഖത്ത് ആത്മസംതൃപ്തി തെളിഞ്ഞു നിന്നു.

ഒരു വിഷ മുള്ളിനെ ഭൂമിയിൽ നിന്ന് നശിപ്പിച്ചതിന്റെ ആത്മ നിർവൃതിയോടെ.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഗ്രീഷ്മ വിപിൻ