പലര്‍ക്കും അവളുടെ ശരീരത്തോടായിരുന്നു പ്രിയം… ഭര്‍ത്താവ് വിദേശത്തുള്ള ഏതൊരു സ്ത്രീക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം…

രചന : Badarul Muneer PK

സ്ത്രീ ജന്മം…..

***************

നഗരത്തിലെ അറിയപ്പെടുന്ന ഒരു ബിസിനസ്‌ ഗ്രൂപ്പ്‌ ആയ ശരണ്യ ഗ്രൂപ്പ്‌ ഓഫ്‌ ബിസിനസ്‌ എന്റര്‍പ്രൈസസ്ന്റെ മാനേജിംഗ്ഡയറക്ടരാണ് ശ്രീലത നായര്‍….

ഏകദേശം നാല്പത്തി അഞ്ചിനോടടുത്തു പ്രായം കാണാന്‍ സുന്ദരി നിശ്ച്യടാര്‍ദ്യം വിളിച്ചോതുന്ന കണ്ണുകള്‍ എന്തിനെയും നേരിടുമെന്നുള്ള മുഖഭാവം..

അന്നത്തെ ജോലികള്‍ തീര്‍ത്ത്‌ അവര്‍ വാച്ചിലേക്ക് നോക്കി ,സമയം വൈകുന്നേരം നാല് മണി …

ഇന്നാണ് അമ്മായിഅമ്മയെ ഡോക്ടര്‍നെ കാണിക്കേണ്ടത്.

അവര്‍ ഉടന്‍ മോബൈലെടുത്തു ഡോക്ടര്‍നെ വിളിച്ചു ഒന്ന് കൂടി സമയം ഉറപ്പിച്ചു

വൈകുന്നേരം ആറു മണിക്ക് കൊണ്ട് വന്നോളു എന്ന് ഡോക്ടര്‍ പറഞ്ഞു

അവര്‍ ലാപ്ടോപ് ഓഫ്‌ ആക്കി കസേരയില്‍ നിന്നും എണീറ്റ്‌ ബാഗ്‌ എടുത്തു തോളില്‍ ഇട്ടു.

അന്ന് തന്നെ നോക്കി തീര്‍ക്കേണ്ട രണ്ടു മൂന്ന് ഫയലുകള്‍ എടുത്തു ശേഷം കാബിന്‍ പൂട്ടി അപ്പോഴേക്കും ഓഫീസ് ബോയ്‌ അടുത്തു വന്നു ഫയലുകളും ബാഗും വാങ്ങി മുന്നേ നടന്നു.

അപ്പോഴും ജോലിയില്‍ മുഴികിയിരുന്ന ഓഫീസിലെ മറ്റു സ്റ്റാഫുകള്‍ ബഹുമാനപൂര്‍വ്വം പറഞ്ഞു

”ഗുഡ് ഇവെനിംഗ് മാഡം” ………..

ഗുഡ് ഇവെനിംഗ് അവര്‍ തിരിച്ചു പ്രതികരിച്ചു സ്നേഹത്തോടെ ഒരു പുഞ്ചിരി കൂടി നല്കി അവര്‍ നേരെ കാറിനടുത്തേക്ക് നടന്നു.ഡ്രൈവര്‍ ഇന്നോവയുടെ ബാക്ക്ഡോര്‍ തുറന്നു കൊടുത്ത്.

അവർ കാറിനുള്ളിലേക്ക് കടന്നിരിന്നു

കുമാരേട്ടാ …… ഇന്ന് അമ്മയെ ഡോക്റ്ററെ കാണിക്കണം വണ്ടി നേരെ വീട്ടിലേക്ക് വിടൂ. വീട്ടില്‍ ചെന്ന് അവരെയും കയറ്റി ആറു മണിക്ക് മുന്‍പ് നമുക്ക് ഡോക്റ്ററുടെ വീട്ടില്‍ എത്താന്‍ പറ്റില്ലേ ???

അതിനെന്താ മോളെ നമുക്ക് അല്പം സ്പീഡില്‍ പോകാം …..

ശേരി കുമാരേട്ട ..

കുമാരേട്ടന്‍ വണ്ടിക്കു സ്പീഡ്‌ കൂട്ടി ഒപ്പം ടേപ്പ് റെക്കോര്‍ഡ് ഓണ്‍ ചെയ്തു .. അതില്‍ അവളുടെ ഇഷ്ടഗായകന്‍ അഫ്സലിന്റെ ഒരുമനോഹരമായ ഗാനം അവളുടെ കാതിലേക്ക് മെല്ലെ ഒഴുകിയെത്തി.

അവര്‍ പിന്നിലേക്ക്‌ മെല്ല ചാഞ്ഞിരുന്നു.പുറത്തെ കാഴ്ചകള്‍ അവളെ ഭൂതകാലത്തിലെ ഓര്‍മ്മകളിലേക്ക് മെല്ലെ കൈപിടിച്ച് കൊണ്ട് പോയി ………..

പേരുകേട്ട തറവാട്ടിലെ പേരുകേട്ട അച്ഛന്റെ ഇളയ മകളായി ജനിച്ച ശ്രീലതക്ക് മൂത്തത് ആറും സഹോദരന്മാര്‍…

അവള്‍ടെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു പിന്നീട്‌ അമ്മയുടെ തണലില്‍ ജീവിച്ച അവര്‍ ഡിഗ്രി വിദ്യാഭ്യാസം കരസ്ഥമാക്കി ഒറ്റ മകളായി വളര്‍ന്നത് കൊണ്ടാകണം അവള്‍ മറ്റുള്ളവരുമായി അധികം ഇടപെടാതിരുന്നത് വീട്ടില്‍ അവളോട്‌ സ്നേഹം അമ്മക്ക് മാത്രമായിരുന്നു

കാലം അതിന്റെ യാത്ര തുടന്ന് കൊണ്ടേയിരുന്നു അതിനൊത്ത് ശ്രീലതയും വളര്‍ന്നു അതി സുന്ദരിയായ ഒരു യുവതിയായി മാറി വിവാഹ പ്രായമെത്തി ഒരുപാട് ആലോചനകള്‍ അവള്‍ക്കു വന്നു

അങ്ങനെ അല്പം ദൂരെയുള്ള മറ്റൊരു പേരുകേട്ട തറവാട്ടിലെ ഇളയമകനായമിലിട്ടറി ഉദ്യോഗസ്ഥന്‍ സുരേഷ്കുമാറിന്റെ ആലോചന വരുന്നത് ഇരുവര്‍ക്കും തമ്മില്‍ ഇഷ്ടമായി വിവാഹം ആഘോഷപൂര്‍വ്വം നടന്നു ശേഷം അവളെ ഭര്‍ത്യഗ്രഹ്ത്തിലേക്ക് പറിച്ചു നട്ടു

ഒരു പാട് പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ഭര്‍ത്യഗ്രഹ്ത്തിലേക്ക് വലതുകാല്‍ വച്ച് കയറിയ അവളെ കാത്തിരുന്നത് അമ്മായിയമ്മയുടെയും അമ്മായി അച്ഛന്റെയും കുറ്റപെടുത്തലുകള്‍ക്ക് നടുവിലക്കയിരുന്നു

അമ്മായി അച്ഛന്‍,മാധവന്‍ നായര്‍ ഏകദേശം അറുപതിനോടടുത്തു പ്രായമുള്ള മനുഷ്യന്‍ തീക്ഷ്ണമായ്‌ കണ്ണുകള്‍ ആരെയും കൂസാത്ത പ്രക്രതം ആരോടും എന്തും പറയുന്ന ധാര്‍ഷ്ട്യക്കാരന്‍ അമ്മായി അമ്മ ,സുലോചന ദേവി അമ്പതിനോടടുത്തു പ്രായം വരുന്ന സ്ത്രീ മുന്‍കോപക്കാരി ആരെയും വകവേക്കാത്ത തന്നിഷ്ട്ടക്കാരി.പണത്തെയും ആഡംബത്തെയും മാത്രം സ്നേഹിക്കുന്നവര്‍ അവര്‍ക്ക് ആറു മക്കള്‍ രണ്ടു പെണ്ണും നാല് ആണും എല്ലാവരും അടുത്തടുത്താണ് താമസം കുടുംബവീട്ടില്‍ ഇളയമകന്‍ സുരേഷ്കുമാറും അച്ഛനും അമ്മയും മാത്രം

സുരേഷ്കുമാര്‍,ആളു വളരെ സാധുവായ ഒരു മനുഷ്യന്‍ മാതാപിതാക്കളുടെ സ്നേഹലാളനകള്‍ ഏറ്റു വാങ്ങിയ ഇളയ മകന്‍ അവര്‍ പറയുന്നതിനപ്പുറം അയാള്‍ക്ക് ഒന്നുമില്ല ഭാര്യ പോലും അയാള്‍ക്ക് രണ്ടാം സ്ഥാനം മാത്രം പക്ഷെ സ്നേഹ സമ്പന്നന്‍

മധുവിധുവിന്റെ ആദ്യനാളുകളില്‍ പോലും അമ്മായി അച്ഛനും അമ്മായി അമ്മയും വളരെ ക്രൂരമയിട്ടാണ് പെരുമാറിയിരുന്നത് അങ്ങനെ അവര്‍ ചെറിയൊരു വീട് വാടകയ്ക്കെടുത്തു അങ്ങോട്ട്‌ താമസം മാറ്റി പിന്നെ സന്തോഷത്തിന്റെ നാളുകളായിരുന്നു അവര്‍ അങ്ങനെ പ്രണയിച്ചും ഇണങ്ങിയും പിണങ്ങിയും കലഹിച്ചും സ്നേഹിച്ചു കഴിഞ്ഞു കൂടി അവരുടെ സ്നേഹത്തിന്റെ മധുര്യത്തില്‍ ഒരു മകന്‍ പിറന്നു പിന്നെ സന്തോഷത്തിന്റെ നാളുകളായിരുന്നു അവര്‍ക്ക് കിട്ടിയ അമൂല്യ നിധിയയിരുന്നു അവരുടെ മകന്‍

ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴിമാറി സന്തോഷത്തിന്റെ ഇടയിലും സാമ്പത്തിക ബുദ്ധിമുട്ട് അവരെ കലശലായി ബാധിച്ചു അമ്മയെ ചിക്തിസിക്കുവാന്‍ വേണ്ടി എടുത്ത ലോണും മറ്റും അടക്കുവാന്‍ നിര്‍വഹാമില്ലത്ത അവസ്ഥയിലേക്ക് കര്യങ്ങള്‍ എത്തപെട്ടത്‌ കാരണം പട്ടാളത്തിലെ ജോലി ഉപേക്ഷിച്ചു സുരേഷ്കുമാര്‍ ഗള്‍ഫിലേക്ക് പോകുവാന്‍ വേണ്ടി ഒരു വിസ സംഘടിപ്പിച്ചു ഗള്‍ഫിലേക്ക് പറന്നു

ഇവിടെ അമ്മയും മകനും തനിച്ചായി എങ്കിലും സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രീലത ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു.അങ്ങേനെ ഇരിക്കെ അമ്മായി അമ്മക്ക് അസുഖംവീണ്ടും കൂടുതലാണെന്ന് പറഞ്ഞു ഫോണ്‍ വന്നത് കാരണം അവര്‍ക്ക് തിരിച്ചു കുടുംബവീട്ടിലേക്ക് തന്നെ പോകേണ്ടി വന്നു

അങ്ങനെ വീണ്ടും ശ്രീലതയും മകനും കുടുംബവീട്ടില്‍ അമ്മായി അമ്മയെ പരിചരിച്ചു കഴിഞ്ഞു കൂടി .

മറ്റു മക്കളോ മരുമക്കളോ അവരെ തിരിഞ്ഞു പോലും നോക്കിയില്ല ഇവിടെയും ഇവര്‍ക്ക് തുണയായി ശ്രീലത മാത്രമായിരുന്നു ഉണ്ടായിരുന്നത് അസുഖമൊക്കെ ഭേദമായി അമ്മായി അമ്മ വീണ്ടും അവരുടെ തനി രൂപം കാണിച്ചു തുടങ്ങി

വീണ്ടും വീണ്ടും ഓരോന് പറഞ്ഞു ശ്രീലതയെ ദ്രോഹിക്കാന്‍ തുടങ്ങി .മാനസികമായി അത് ശ്രീലതയെ തളര്‍ത്തി അങ്ങനെ പീഡനം സഹിക്കാന്‍ വയ്യാതെ ശ്രീലത ആത്മഹത്യക്ക് ശ്രമിക്കുന്നു .

അവിടെയും ശ്രീലത പരാജയപെട്ടു ആശുപത്രിയിലായി ..

ഗള്‍ഫില്‍ പോയ ഭര്‍ത്താവിന് പ്രതീക്ഷിച്ച ജോലി കിട്ടാത്തത് വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി മാസങ്ങളോളം ശ്രീലതയും മകനും അമ്മായി അമ്മയുടെയും അമ്മായി അച്ഛന്റെയും ആട്ടുംതുപ്പും സഹിച്ചു കഴിഞ്ഞു കൂടി

അങ്ങെനെ ഇരിക്ക് അവരുടെ വീടിനടുത്ത് പ്രശസ്തമായ്‌ ഒരു സ്വകാര്യ ബാങ്കിന്‍റെ ബ്രാഞ്ച് ആരംഭിച്ചു .

ശ്രീലതയുടെ അവസ്ഥകള്‍ മനസിലാക്കിയ ഒരു സുഹൃത്ത് അവര്‍ക്ക് അവിടെ അക്കൗണ്ടന്റെ ആയി ജോലി തരപെടുത്തി കൊടുത്ത് .ആ ജോലി അവര്‍ക്ക് വളരെ ആശ്വാസമായിരുന്നു ആ അവസ്ഥയില്‍ .അങ്ങനെ ജീവിതം ഒരി വിധം പച്ചപിടിച്ചു വന്നു .ഭര്‍ത്താവു ഗള്‍ഫി പോയതിന്റെ കടം കൂടാതെ ചില ലോണുകള്‍ എല്ലാം ശ്രീലത തന്നെ അടക്കേണ്ടി വന്നു

ഈ ജോലി അവര്‍ക്ക് വലിയ ഒരു ആശ്വാസമായിരുന്നു

മാസങ്ങള്‍ കടന്നു പോയി ബാങ്കിലെ ജോലിയുമായി ശ്രീലത വേഗം പൊരുത്തപെട്ടു

എങ്കിലും അവിടെയും അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടു തുടങ്ങി ഇവിടെ അവളുടെ സൌന്ദര്യം തന്നെ അവള്‍ക്ക് ഒരു ശാപമായി ബാങ്ക് മാനേജര്‍ പോലും അവളെ ശല്യം ചെയ്യാന്‍ തുടങ്ങി

ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞു മാനേജര്‍ അവളെ എപ്പോഴും ക്യാബിനിലേക്ക് വിളിപ്പിച്ചു കൊണ്ടേയിരുന്നു അശ്ലീല ചുവയുള്ള വാക്കുകള്‍ ബാങ്കിലെ മറ്റു സ്റ്റാഫുകളില്‍ നിന്നുണ്ടാകുന്നതും അവള്‍ക്കു അസഹനീയമായി എങ്കിലും എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറി അവള്‍ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു കാരണം കടങ്ങള്‍ അവളെ അവിടെ പിടിച്ചു നിര്‍ത്തുകയായിരുന്നു

ബാങ്കില്‍ നിന്നും വീട്ടില്‍ എത്തിയാല്‍ പോലും മൊബൈല്‍ സല്ലപവുമായി വരുന്ന ചില പകല്‍മന്യനമാര്‍, സുഹ്രുത്ത്ക്കള്‍ എന്ന് പറഞ്ഞു അടുത്തു കൂടുന്നവരുടെടെ തനി നിറം അവര്‍ വളരെ വേഗം മനസിലാക്കി പലര്‍ക്കും അവളുടെ ശരീരത്തോടായിരുന്നു പ്രിയം ഭര്‍ത്താവ് വിദേശത്തുള്ള ഏതൊരു സ്ത്രീക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകം പലതും ആഗ്രഹിച്ചു അടുത്തു കൂടിയവക്ക് നിരാശ്പെടെണ്ടി വന്നു കടങ്ങളുടെയും കുടുംബ പ്രശ്നങ്ങളുടെയും നടുവില്‍ നട്ടം തിരിയുന്ന ഒരു വീട്ടമ്മക്ക് ഇതിനൊന്നും ചെവികൊടുക്കനോ അവരുടെ ഇഷ്ടതിനോട്ടു തുള്ളുവനോ കഴിയുമായിരുന്നില്ല അത്തരത്തില്‍ അടുക്കാന്‍ വരുന്നവരെ വളരെ രൂക്ഷമായി ശ്രീലത നേരിട്ട് അത് അവളെ ഒരു അഹങ്കാരിയും കൊള്ളരുതാത്തവളുമായി ചിത്രീകരിക്കപെട്ടു സ്വന്തം അമ്മയി അമ്മയും അമ്മായി അച്ഛനും പോലും അവളെ ഒരു കുറ്റക്കരിയോടെന്നതുപോലെ പെരുമാറി

അത് അവളെ അതീവ ദുഖിതയാക്കി . കാര്യങ്ങള്‍ എല്ലാം ഭര്‍ത്താവിനെ അപ്പപ്പോള്‍ തന്നെ അറിയിച്ചു കൊണ്ടിരിന്നു അവളെ നല്ലപോലെ മനസിലാക്കിയ ഭര്‍ത്താവ് അവളെ ഒരിക്കലും കുറ്റപെടുത്തിയിയിരുന്നില്ല എങ്കിലും അച്ഛനെയും അമ്മയെയും വെറുപ്പിക്കനോ അവരോട് എതിര്‍ക്കുവാണോ ഉള്ള ശക്തി അദേഹത്തിന് ഉണ്ടായിരുന്ന്നില്ല കാരണം സാമ്പത്തികമായി അത്ര നല്ല അവസ്ഥയില്‍ ആയിരുന്നില്ല അദേഹം ഭര്‍ത്താവിന്റെ ഈ നിസ്സംഗത ശ്രീലത്ക്ക് വളരെ വിഷമമായി ആള്‍കൂട്ടത്തില്‍ തനിയെ പോരടെണ്ടി വരുന്ന ഒരു വീട്ടമ്മയുടെ നിസ്സഹായാവസ്ഥ അവള്‍ നല്ല പോലെ അനുഭവിച്ചു

കാമ കണ്ണുകളുമായി അവള്‍ക്കു ചുറ്റും കൂടിയ പുരുഷവര്‍ഗ്ഗത്തെ അവള്‍ മനസ വെറുത്തു കഴിഞ്ഞിരുന്നു

അവളുടെ മനസില്‍ പുരുഷന്മാര്‍ ഒക്കെ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി മാറുകയായിരുന്നു

അങ്ങനെ ഇരിക്കുകയെയാണ് അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച സംഭവം ഉണ്ടായതു .

ഒരിക്കല്‍ ഒരാള്‍ ബാങ്കില്‍ ഒരു ലോണിനു അപേക്ഷിച്ചു ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു വികലാംഗനായ മനുഷ്യനായിരുന്നു അദേഹം ബാങ്കിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

പേപ്പറുകള്‍ ശ്രീലതയുടെ മുന്നിൽ എത്തി എന്നാല്‍ മാനസികമായി തകര്‍ന്നിരിന്ന ശ്രീലത അതില്‍ അനുവദിച്ചതിലും കൂടുതല്‍ തുക എന്തോ പിശകില്‍ അദേഹത്തിന് പാസാക്കി കൊടുത്ത്.അദേഹം തുക മാറുവാന്‍ ചെന്നപ്പോള്‍ മാനേജര്‍ ഇതറിഞ്ഞു .

കാത്തിരുന്നു കിട്ടിയ അവസരം അയാള്‍ നല്ലപോലെ മുതലെടുത്ത് ഈ പ്രശനം ഹെഡ് ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്തു അങ്ങനെ ശ്രീലതയെ അയാള്‍ കള്ളി എന്ന് മുദ്ര കുത്താന്‍ ശ്രമിച്ചു അയാളുടെ കൂടെ മറ്റു സ്റ്റാഫുകളും കൂടി . ഹെഡ ഓഫീസില്‍ നിന്നും അന്വേഷണത്തിനു ഉത്തരവായി

അങ്ങനെ ഇരിക്ക് ഹെഡ് ഓഫീസിലെ ഓഡിറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു ഫോണ്‍ കാള്‍ ശ്രീലതയെ തേടിയെത്തിയത് ബാങ്കിന്റെ ചീഫ് ഓഡിറ്റര്‍ സന്ദീപ്‌ കുമാറായിരുന്നു ഫോണില്‍ ബാങ്ക് മാനേജരുടെ റിപ്പോര്‍ട്ട്‌ ചെന്നത് പ്രകാരം അന്വേഷിക്കാന്‍ വേണ്ടി ബാങ്ക് ചുമതലപെടുത്തിയതായിരുന്നു സന്ദീപിനെ

സന്ദീപ്‌ ശ്രീലതയുമായി സംസാരിച്ചു അവര്‍ അവരുടെ നിരപരാധിത്വം തെളിയിക്കാം വേണ്ടി ആകുന്നത്‌ ശ്രമിച്ചു ഈ കാരണത്താല്‍ സന്ദീപിന് ഇടയ്ക്കു ഇടയ്ക്കു ശ്രീലതയെ വിളിക്കേണ്ടി വന്നു.

വളരെ മാന്യമായ സംസാരം ഒട്ടും ക്ഷോഭിക്കാതെ വളരെ എന്നാല്‍ ആവശ്യത്തിന് മാത്രം സംസാരിക്കുന്ന സന്ദീപ്‌ ആള്‍ക്ക് വേണ്ടുന്ന എല്ലവിധ നിയമപരമായ സഹായങ്ങളും ഉപദേശങ്ങളും നല്‍കി അവളെ സമാധാനിപ്പിച്ചു അവളുടെ പ്രശ്നങ്ങള്‍ എല്ലാം വളരെ അനുഭാവപൂര്‍വ്വം അയാള്‍ കേട്ടു

സന്ദീപിനെ കൊണ്ട് കഴിയുന്ന സഹായം ചെയ്യാമെന്ന് ഉറപ്പും നല്‍കി

പക്ഷെ അവിടെയും മാനേജരുടെ റിപോര്‍ട്ട് ശ്രീലതക്ക് എതിരായിരുന്നു കൂടാതെ അവിടെയുള്ള സര്‍വ്വ സ്റ്റാഫ്‌കളും ശ്രീലതയ്ക്ക് എതിരായി സംസരിച്ചതോടുകൂടി സന്ദീപ്‌നു ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയി അങ്ങനെ ശ്രീലതയെ ബാങ്കില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്യുവാന്‍ തീരുമാനമായി അവിടെ സന്ദീപ്‌ ഉയര്‍ത്തിയ വാദമുഖങ്ങള്‍ ഒന്നും വിലപോയില്ല ശ്രീലതക്ക് വേണ്ടി സന്ദീപ്‌ കഴിവിന്റെ പരമാവതി ശ്രമിച്ചെങ്കിലും പരാജയപെട്ടു

അങ്ങനെ ശ്രീലത ബാങ്കിലെ ജോലി ഉപേക്ഷിച്ചു വീട്ടില്‍ കൂടി

പുതിയ ഒരു കുറ്റം കൂടി അവളുടെ തലയില്‍ കെട്ടി വെച്ച് അമ്മായി അമ്മയും അമ്മായി അച്ഛനും ആഘോഷിച്ചു കള്ളി എന്നാ പേര് കൂടി അവര്‍ അവള്‍ക്കു ചാര്‍ത്തി കൊടുത്തു അപ്പോഴെല്ലാം സ്നേഹസമ്പന്നനായ ഭര്‍ത്താവിന്റെ നിസ്സംഗത അവളെ ഉലച്ചു വീണ്ടും ആത്മഹത്യയെ കുറിച്ച് അവള്‍ ചിന്തിച്ചു തുടങ്ങി എല്ലാവരില്‍ നിന്നും അവള്‍ ഒറ്റപെട്ടു സ്വന്തം മുറിയില്‍ അവളെ ഒതിക്കി എങ്ങും പോകണോ സ്വന്തമായി എന്തങ്കിലും ഉണ്ടാക്കാനോ മാത്രമല്ല എല്ലാത്തിനും അവള്‍ക്കു വിലക്കുകള്‍ ആശുപത്രിയില്‍ പോകുവാന്‍ പോലും അവള്‍ക്കു അനുമതി ഇല്ലാതായി അഥവാ പോകേണ്ടി വന്നാല്‍ കൂട്ടിനു പോലും ആരും ഇല്ലാത്ത ഒറ്റപെട്ട അവസ്ഥ ഈ അവള്‍ അവളുടെ മകന് വേണ്ടി ജീവിച്ചു

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അക്കൗണ്ട്‌സില്‍ ഉണ്ടായ ചില സംശയങ്ങള്‍ ചോദിക്കാന് സന്ദീപ്‌ വിളിച്ചപ്പോള്‍ ശ്രീലത ഹോസ്പിറ്റലില്‍ ആയിരുന്നു .

ഭക്ഷണം പോലും കഴിക്കാതെ സംസാരിക്കാന്‍ പോലുമാകാതെ തളര്‍ന്നിരുന്നു ശ്രീലതയുടെ വിഷമം മനസിലാക്കിയ സന്ദീപ്‌ ഞെട്ടി പോയി ഉടന്‍തന്നെ സന്ദീപ്‌ അയാളുടെ സുഹ്രത്ത് വഴി ഭക്ഷണവും വേണ്ടുന്ന ട്രീട്മെന്റ്റ് നല്‍കുന്നതിന് ഡോക്ടറിനെയും ഫോണില്‍ വിളിച്ചു ശെരിയാക്കി കൊടുത്തു.

രണ്ടു ദിവസത്തെ ഹോസ്പിറ്റല്‍ വാസത്തിനു ശേഷം ശ്രീലത ഹോസ്പിറ്റല്‍ വിട്ടു ഹോസ്പിറ്റലില്‍ തന്നെ സഹായിച്ച സന്ദീപിന് നന്ദി പറഞ്ഞു കൊണ്ട് ശ്രീലത സന്ദീപിനെ വിളിച്ചു

സുഖ വിവരങ്ങള്‍ തിരക്കി സന്ദീപിന്റെ ഫോണ്‍ കോളുകള്‍ ഇടയ്ക്കു ശ്രീലതക്ക് വന്നു കൊണ്ടേയിരുന്നു അവര്‍ വളരെ വേഗം നല്ല സുഹൃത്തുക്കളായി മാറി

ശ്രീലത അതുവരെ കണ്ടതും മന്സിലക്കിയതുമായ്‌ മറ്റു പുരുഷന്മാരില്‍ നിന്നും വളരെ വെത്യസ്തനായിരുന്നു സന്ദീപ്‌ .ഒരിക്കല്‍ പോലും അയാള്‍ സംസാരത്തിന്റെ പരിതികള്‍ ലംഘിച്ചില്ല

നല്ല ഉപദേശങ്ങള്‍ നല്‍കി അവളെ സ്വാന്തനിപ്പിച്ചു

അവളുടെ ദുഖങ്ങള്‍ അവളുടെ പ്രശനങ്ങള്‍ ഒക്കെ സമാധാനപൂര്‍വ്വം അയാള്‍ കേട്ടു എല്ലാത്തിനു അവള്‍ക്കു അനുയോഗ്യമായ നിര്‍ദേശങ്ങള്‍ നല്‍കി

അങ്ങനെ ആ സുഹ്രത്ത്ബന്ധം വളര്‍ന്നു ആത്മമിത്രങ്ങള്‍ പോലെയായി ഒരിക്കല്‍ മാത്രം തമ്മില്‍ കണ്ടിട്ടുള്ള അവര്‍ നല്ല സുഹൃത്തുക്കള്‍ ആയി

ഒരു നല്ല സുഹൃത്തിനെ കിട്ടിയതില്‍ ശ്രീലതക്കും സമാധാനമായി

സന്ദീപിനെ കുറിച്ച് കൂടുതല്‍ ശ്രീലത മനസിലാക്കി

ബിസിനസ്‌ കാരനായ അച്ഛന്‍ വീട്ടമ്മയ അമ്മ അവരുടെ ഒറ്റ മകന്‍ അവിവാഹിതന്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടും മറ്റു ജോലികള്‍ തിരഞ്ഞു സമയം കളയാതെ സ്വയം ഓഡിറ്റിംഗ് സ്ഥാപനം തുടങ്ങി പല പല കമ്പനികളുടെയും ഓഡിറ്റിംഗ് ചെയ്യുന്നതോടൊപ്പം അച്ഛന്റെ ബിസിനസ്സില്‍ കൂടി സഹായിക്കുന്നുണ്ട്

അവരുടെ സുഹ്രത്ത് ബന്ധം വളര്‍ന്നു ഇടയ്ക്കിടയ്ക്ക് അവര്‍ ഫോണില്‍ക്കൂടി സംസാരിക്കുമായിരുന്നു .

സ്നേഹവും സ്വാന്തനവും എന്തെന്ന് ശ്രീലത അറിഞ്ഞു . എല്ലാ രീതിയിലും ശ്രീലതയുടെ ഒരു നല്ല സുഹ്രത്തായി മാറുവാന്‍ സന്ദീപിന് കഴിഞ്ഞു

അങ്ങനെ ഇരിക്കെ ഗള്‍ഫില്‍ പോയ ഭര്‍ത്താവിന് നല്ല ജോലികള്‍ ഒന്നും ശരിയാകാതെ തിരികെ എത്തി അതുംകൂടി ആയപ്പോള്‍ സാമ്പത്തികമായി വീണ്ടും ആ കുടുംബം പരുങ്ങലിലായി ഈ സമയം തന്റെ ബിസിനസ്‌ വിപുലീകരിക്കാന്‍ ശ്രമിക്കുകയായിരുന്ന സന്ദീപ്‌ ഒരു പാര്‍ട്ട്‌ണരേ തിരയുകയായിരുന്നു പെട്ടന്ന് അദേഹത്തിന്റെ മനസില്‍ ശ്രീലതയുടെ മുഖം തെളിഞ്ഞതും അവരുടെ ഭര്‍ത്താവുമോത്തു ഒരു പാര്‍ട്ട്ണര്‍ ഷിപ്പ് ബിസിനസ്‌ തുടങ്ങിയാലോ എന്ന് ആലോചിച്ചത് തുടര്‍ന്ന് സന്ദീപ്‌ സുരേഷ് കുമാറുമായി സംസാരിച്ചു

അദേഹത്തിനും സമ്മതമായിരുന്നു അങ്ങനെ പുതിയ ബിസിനസ്‌ അവര്‍ മൂന്നു പേരും കൂടി ആരംഭിച്ചു .

ആദ്യമൊക്കെ അല്പം പരുങ്ങലിലയിരുന്നെങ്കിലും സന്ദീപിന്റെ ബിസിനസ്‌ സാമര്‍ത്ഥ്യം കാരണം ബിസിനസ്‌ പച്ചപിടിച്ചു തുടങ്ങി അത് അറിയപെടുന്ന ഒരു ബിസിനസ്‌ സ്ഥാപനമായി മാറുവാന്‍ അധികനാള്‍ വേണ്ടി വന്നില്ല

മോളെ……….. വീട് എത്തി …….

കുമാരേട്ടന്റെ വിളി ശ്രീലതയെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി

അവള്‍ കാറില്‍നിന്നിറങ്ങി വീട്ടിലേക്കു കയറി

അമ്മയുടെ മുറിയിലേക്ക് പോയി അവിടെ അമ്മയും അച്ഛനും ശ്രീലതയുടെ വരവ് പ്രതീക്ഷിച്ചു കട്ടിലില്‍ കിടക്കുകയായിരുന്നു ദയനീയമായ മുഖം ഒരു കാലത്ത് ശ്രീലതയെ വിറപ്പിച്ചിരുന്ന രണ്ടു പേര്‍ ഇന്ന് അവളുടെ കാരുണ്യം പ്രതീക്ഷിച്ചു കാത്തിരിക്കുന്നു

സ്വത്തുക്കള്‍ മറ്റുള്ള മക്കള്‍ക്ക് എഴുതി കൊടുത്തപ്പോള്‍ അവര്‍ക്ക് ഇ രണ്ടു പേര്‍ അധികമായി തോന്നി ആര്‍ക്കും അച്ഛനെയും അമ്മയെയും വേണ്ടാതായി കൂടാതെ പ്രായമാകുന്നതിനനുസരിച്ചു പല അസുഖങ്ങളുടെ കൂട്ടിനെത്തിയപ്പോള്‍ മറ്റു മക്കള്‍ അമ്മയെയും അച്ഛനെയും ഇളയ മകന്‍ സുരേഷ്കുമാറിന്റെ തലയില്‍ കെട്ടി വെച്ചിട്ട് ഒരു ന്യായവും പറഞ്ഞു ………..

”അച്ഛനെയും അമ്മയെയും നോക്കേണ്ടതു ഇളയ മക്കളുടെ കടമയാണ്”

എത്രയൊക്കെ ദ്രോഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ശ്രീലത അവര്‍ക്ക് ഒരു കുറവും വരുത്തിയിട്ടില്ല .

ഒരു വേലക്കരിയെയോ ഹോം നേഴ്സ് നെയോ പോലും വെക്കാതെ സ്വയം അവരെ നോക്കി അവരുടെ എല്ലാ കാര്യങ്ങളും സ്വയം ഏറ്റെടുത്തു

അവര്‍ക്ക് വേണ്ടുന്ന എല്ലാ പരിഗണനകളും കൊടുത്ത് സ്വന്തം അമ്മയെയും അച്ഛനെയും നോക്കുന്നത് പോലെ നോക്കി

കുമാരേട്ടന്റെ സഹായത്തോടെ അമ്മയെ ശ്രീലത എടുത്തു കാറില്‍ ഇരുത്തി അച്ഛനോട് യാത്ര പറഞ്ഞു നേരെ ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങി ശ്രീലത ….

അപ്പോള്‍ അച്ഛന്റെ കണ്ണില്ല്‍ നിന്നടര്‍ന്ന രണ്ടു തുള്ളി കണ്ണുനീരില്‍ ഒരച്ഛന്റെ എല്ലാ സ്നേഹവയ്പുകളും ഉണ്ടായിരുന്നു

അമ്മയെ ഹോസ്പിറ്റലില്‍ കാണിച്ചു മരുന്നും വാങ്ങി ശ്രീലത വരുമ്പോള്‍ അമ്മ അവളെ ചേര്‍ത്തു പിടിച്ചു ആ പിടിയില്‍ ഒരു അമ്മയുടെ സ്നേഹം അവള്‍ അനുഭവിച്ചു ഒപ്പം ശ്രീലതയുടെ ആലിംഗനത്തിന്റെ സുരക്ഷിതത്വം ആ അമ്മ അനുഭവിക്കുകയിരുന്നു ……..

***************

അമ്മയും അച്ഛനെയും നോക്കാത്ത മക്കള്‍ ഇന്ന് അനാഥാലയങ്ങള്‍ തേടി പോകുമ്പോള്‍ സമയമില്ലന്നു പറഞ്ഞു ഒഴിഞ്ഞു നില്‍ക്കാതെ ഇത്രയും തിരക്കിലും ശ്രീലത തന്റെ കടമകള്‍ നിര്‍വഹിക്കുകയായിരുന്നു ഒപ്പം യഥാര്‍ത്ഥ സുഹ്രത്ത് ബന്ധം എന്തെന്ന് തിരിച്ചറിയുകയായിരുന്നു….

*************

ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ശുഭം…

രചന : Badarul Muneer PK