അന്നാദ്യമായി ആരും കാണാതെ അവന്റെ വീടിനകത്തേക്ക് അവൾ കയറി….

രചന : Fackrudheen Ali Ahammad

പതിനെട്ടാം വയസ്സിൽ തന്നെ വിവാഹം കഴിയുമ്പോൾ….

ആകാശം മുട്ടെ പ്രതീക്ഷകളായിരുന്നു അവൾക്ക്..

പെണ്ണ് കാണാൻ കരുണൻ വന്നപ്പോൾ അവന് ചന്ദനത്തിന്റെ ഗന്ധമായിരുന്നു

കരുണ ന് ആകെ കൂടെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്.

വീടിനകത്ത് ഒരു സൗകര്യങ്ങളും ഇല്ല

വിറകടുപ്പ്, പോരാത്തതിന് വെള്ളവുമില്ല വെളിച്ചവുമില്ല

അയൽ വീടുകളിലെ കിണറുകളിൽ പോയി വെള്ളം കോരി കൊണ്ടുവന്ന് ഉപയോഗിക്കണം.

അരിക്കും പയറിനും കറി വെക്കാൻ ഉള്ള സാധനങ്ങൾക്കും എന്നും പഞ്ഞമാണ്.

ആകെ ഒരു വിമ്മിട്ടം..

ഇഷ്ടമില്ലെങ്കിൽ കൂടിയും പുതിയ സാഹചര്യങ്ങളുമായി ഒരുവിധം പൊരുത്തപ്പെട്ട് അവൾ ജീവിച്ചു വന്നു

രണ്ടു പെൺകുഞ്ഞുങ്ങൾ ജനിച്ചു

അവർ ഏതാണ്ട് പ്രായപൂർത്തി ആകാറായപ്പോഴാണ്.

വീണ്ടും ഒരു ആൺകുഞ്ഞ് ജനിക്കുന്നത്.

അവന് ഒരു വയസ്സുള്ളപ്പോഴാണ്..

തൊട്ട് അയൽപക്കത്ത് ഒരു ചെറുപ്പക്കാരൻ വാടകയ്ക്ക് താമസിക്കാൻ വന്നത്.

വെള്ളത്തിനുവേണ്ടി അവൻറെ പറമ്പിന് അകത്തേക്ക് കാലുകുത്തുമ്പോൾ..

കൈകൾ വിറക്കാൻ തുടങ്ങി..

ആ ഭയം നിന്നതു .

ഒരു ദിവസം കിണറ്റിൽ വീണു പോയ.. തൻറെ കുടം എടുത്തു തരാൻ വേണ്ടി അവൻ കിണറ്റിലേക്ക് ഇറങ്ങിയപ്പോഴാണ്..

വെളുത്തു കൊഴുത്ത മസിലുകൾ നിറഞ്ഞ അവൻറെ ശരീരം അവൾ നോക്കി നിന്നു

ജീവിതത്തിലാദ്യമായി അവൾ കോരിത്തരിച്ചു..

ചിറകുകൾ വീശിയടിച്ചു ചിന്തകൾ ഉയരങ്ങളിലേക്ക് പറന്നുയരാൻ തുടങ്ങിയപ്പോൾ..

അവൻ കിണറിനകത്തുനിന്നും മുകളിലേക്ക് കയറി വന്നു.

ചേച്ചി ഇതാ കുടം…

അവൾ ഞെട്ടിത്തരിച്ചു..

ഒരു വരണ്ട പുഞ്ചിരിയുമായി അവൾ കുടം കയറിൽ കെട്ടി കിണറിലേക്ക് ഇട്ടു..

പിന്നീട് ഒരിക്കൽ മോന് അസുഖം ആയപ്പോ ..

ഉണ്ണിയുടെ കാറിൽ അവൾ ആശുപത്രിയിലേക്ക് പോയി….

അന്ന് കരുണൻ ജോലിക്ക് പോയത് നന്നായി…

സാധാരണയായി ആശുപത്രി വരാന്തയിൽ കാവൽ നിൽക്കുന്ന കരുണനേ പോലെയല്ല;

അവൾക്കും കുഞ്ഞിനുമൊപ്പം അവളുടെ ആത്മാവിനെ പോലെ തൊട്ടടുത്തിരുന്നു

അവളെയും കുഞ്ഞിനേയും ചേർത്തുപിടിച്ചു ഉണ്ണി എന്ന ഉണ്ണികൃഷ്ണൻ

ജീവിതത്തിലാദ്യമായി ഒരു സുരക്ഷിത വലയത്തിലാണ് താനെന്ന് അവൾക്ക് തോന്നി…

പിന്നീട് ഒരു ദിനം തൻറെ പിറന്നാൾ ആണെന്നും ആഘോഷിക്കാൻ ആളുകൾ ഇല്ലെന്നും അവൻ അവളോട് പറഞ്ഞപ്പോൾ..

അവളുടെ ഹൃദയം ഒന്ന് വിങ്ങി …

അന്നാദ്യമായി ആരും കാണാതെ അവൻറെ വീടിനകത്തേക്ക് അവൾ കയറി..

അവൾ പായസമുണ്ടാക്കി.

പിന്നീട് പായസത്തിന്റെ മധുരം അവർ പങ്കുവച്ചു..

അവനോടൊപ്പം ആ പായസം നുകർന്നപ്പോൾ..

അന്ന് ആദ്യമായി അവൾക്ക് ജീവിതം മധുരമുള്ളതാണ് എന്ന് തോന്നിപ്പോയി.

അവൻറെ കണ്ണുകളിൽ അവളോടുള്ള നന്ദി പ്രകാശിച്ചപ്പോൾ

അവളുടെ കണ്ണുകൾ വീടിനകത്തെ സൗകര്യങ്ങൾ കണ്ടു വിസ്മയിക്കുകയായിരുന്നു..

അതിനകത്തെ ഫർണിച്ചറുകളും ഉപകരണങ്ങളും മറ്റും കണ്ട്

അവൾക്ക് അവൻറെ ജീവിതത്തിനോട് അസൂയ തോന്നി.

പിന്നീട് കുറെ നാളുകൾ അവളുടെ ചിന്തകൾ അവനെ ചുറ്റിപ്പറ്റിയായിരുന്നു..

അതോടുകൂടി കരുണനിൽ ഒളിഞ്ഞു കിടന്നിരുന്ന പഴയ ഇരുമ്പിന്റെ ഗന്ധം അവൾ തിരിച്ചറിഞ്ഞു..

മുൻപും ആ ഗന്ധം തിരിച്ചറിഞ്ഞിട്ടുണ്ട്

എങ്കിലും..അവൾക്ക് പരാതിപ്പെടാൻ ആരുമില്ലായിരുന്നു..

പരാതി കേൾക്കേണ്ടവരും പരിഹാരം കാണേണ്ടവരും..

സഹിക്കാനും ക്ഷമിക്കാനും ഉപദേശിക്കുക മാത്രമാണ് ചെയ്തത്..

ഉപദേശിക്കുന്നവരുടെ ജോലി എത്ര എളുപ്പമാണ്..

ഇഷ്ടമില്ലാത്ത ഒരാളോടൊപ്പം അനുദിനം അരിഷ്ടിച്ച് ജീവിക്കുന്നതി ന്റെ കഷ്ടപ്പാടുകൾ ആര് അറിയാനാണ്?

എങ്ങനെ പറയാനാണ്.. ?

പിന്നീട്.. പഴയ ഇരുമ്പിന്റെ ഗന്ധമുള്ള കരുണനെ കാണുമ്പോൾ തന്നെ അവൾക്ക് ഓക്കാനം വരാൻ തുടങ്ങി..

വിവാഹത്തിനു മുമ്പുണ്ടായിരുന്ന അവളുടെ സങ്കൽപ്പങ്ങളുമായി..

ഇഴുകിച്ചേരുന്ന പുതിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങി..

ആരും കാണാതെ.. ഉണ്ണിയോടൊത്ത് പല സ്ഥലങ്ങളിലും.. ചുറ്റിക്കറങ്ങാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കിയെടുത്തു.

പുതിയ പുതിയ കാഴ്ചകൾ അവളെ പുളകിതയാക്കി..

അവൾ പറയുന്നത് അവൻ ശ്രദ്ധയോടെ കേട്ടിരുന്നു..

ജീവിതത്തിൽ ആദ്യമായി അവൾക്ക് ആത്മാഭിമാനം തോന്നി..

അങ്ങനെ ഒരു നാൾ.. അവർ ആ നാടുവിട്ടു..

പിന്നീട്..

നാട്ടിലെങ്ങും സംസാരവിഷയം അതുമാത്രമായി..

കരുണ ൻറെ ഭാര്യ.. ഒളിച്ചോടിപ്പോയി ഒരു വരത്തനോടൊപ്പം,..

വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വാഹന കച്ചവടം തൊഴിലാക്കിയ ഉണ്ണിയോടൊപ്പം.

“ഉണ്ണിയെ കണ്ടവർ ആരും തിരിച്ചറിഞ്ഞില്ല…

“ഊരിലെ പഞ്ഞം.”

കഷ്ടം

വല്ലാത്ത ഒരു കടും കൈ ആയിപ്പോയി..

അവൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു..

കരുണൻ റെ കാര്യം ഓർത്തിട്ട് സഹിക്കാൻ വയ്യ

രണ്ടു പെൺകുട്ടികളെയും കൊണ്ട് കരുണൻ ഇനി എന്ത് ചെയ്യും?

അതിലൊരാൾക്ക് പ്രായപൂർത്തിയാകാറായി…

അവൾക്ക് നി.. ഒരു കല്യാണം വരുമോ..?

ചിലർ അങ്ങനെ സഹതപിച്ചു സമയത്തെ കൊന്നപ്പോൾ

ചിലരതിൽ നർമ്മം കണ്ടെത്താനാണ് ശ്രമിച്ചത്

ഉണ്ണിയുടെ ഭാഗ്യം..

ഒരു കൈകുഞ്ഞു ഫ്രീ ആയിട്ട് കിട്ടിയില്ലേ..?

ശേഷം ഒരു കൂട്ടച്ചിരി..

പിന്നീട് ഒരു കൂട്ടിച്ചേർക്കൽ..

സാരമില്ല…..

പഴയ മോഡൽ അല്ലേ ?

ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞാൽ ഒരുപക്ഷേ തിരികെ ഏൽപ്പിക്കും..

മിണ്ടാതിരിയെടാ ഒരു മനുഷ്യൻറെ സങ്കടത്തിൽ ആണോ നിൻറെയൊക്കെ..

അവരെ തിരുത്തിക്കൊണ്ടും ശകാരിച്ചുകൊണ്ടു മറ്റുചിലരും രംഗത്തെത്തി…

മറ്റുള്ളവരുടെ വിഷമത്തിൽ പങ്കു ചേരാൻ വേണ്ടി.. വേഴാമ്പലിനെ പോലേ കാത്തു നിൽക്കുന്നവരായിരുന്നു അത്;

അതു മുതലക്കണ്ണീർ ആണെന്ന് ചില ദോഷൈകദൃക്കുകൾ..

എന്തുതന്നെയായിരുന്നാലും കരുണ ന്‌ അപമാനം കൊണ്ട് പുറത്തിറങ്ങാൻ വയ്യാതായി..

കറുത്തു കരുവാളിച്ച അവനേ പ്രായം തെറ്റിയപ്പോൾ മുതൽ ചുറ്റുമുള്ള ഇതേ സമൂഹം തന്നെയാണ് കളിയാക്കിയത് .

സഹതപിച്ചത്

വേദനിച്ചത്..

അന്ന് അവന് ഒരു പെണ്ണ് കെട്ടാത്തതിൻറെ യോ അല്ലെങ്കിൽ കിട്ടാത്തതിന്റെയോ പേരിലായിരുന്നു എന്ന് മാത്രം..

ഒരു അയൺ ഫാക്ടറി യിൽ.. ജോലിയെടുക്കുന്ന കരുണന് വലിയ ശമ്പളം ഒന്നും ഇല്ലായിരുന്നു.

അമ്മയുടെ നിർബന്ധം കാരണം മറ്റുള്ളവരുടെ സമ്മർദ്ദം കാരണം മനസ്സിലെ ഇഷ്ടത്തിന് വിപരീതമായി ഒരു വിവാഹം കഴിക്കേണ്ടി വന്നു.

തൊട്ട് അയൽപക്കത്തുള്ള സുനന്ദയോടു അവന് ഒരു ഇഷ്ടം ഉണ്ടായിരുന്നു

അവൾക്ക് ചൊവ്വാദോഷം ഉള്ളതുകൊണ്ട് ..

എല്ലാവരും എതിർത്തു..

അതുകൊണ്ടുതന്നെ അവളുടെ മനസ്സ് അറിയാൻ അവനും ശ്രമിച്ചില്ല.

എന്തായാലും അവനെ വിധിച്ചതു നടന്നു..

അവളാണ് ഇന്ന് കരിവാരി തേച്ചിട്ട് കടന്നുപോയത്

അതും. ..

നീണ്ട 14 വർഷത്തെ ദാമ്പത്യത്തിന് ശേഷം…

തിരക്കേറിയ ഒരു നഗരം..

ഭാര്യയെ തേടി കരുണൻ.. പലയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു ഒടുവിൽ കണ്ടെത്തി..

ആധുനികരീതിയിൽ പണി കഴിപ്പിച്ച ആ വലിയ വീടിന് മുന്നിൽ കോളിംഗ് ബെൽ അടിച്ചു കരുണൻ കാത്തു നിന്നു..

വാതിൽ തുറന്നു വന്ന സ്വന്തം ഭാര്യയെ കണ്ടു. അന്താളിച്ചു പോയി

മോഡേൺ വസ്ത്രങ്ങൾ അണിഞ് തിരിച്ചറിയാനാവാത്തവിധം മാറിപ്പോയ രൂപ ഭാവങ്ങളുമായി..

അവൾ മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ..

അവൻ ശ്വാസം ഇറക്കാൻ പോലും മറന്നുപോയി.

ആഡംബരത്തിന് നടുവിൽ ജീവിക്കുന്ന അവളെ തിരികെ വിളിക്കാൻ അവന് ധൈര്യമുണ്ടായില്ല

പക്ഷേ…

കുഞ്ഞിനെ തിരികെ വേണമെന്ന് അവൻ ആവശ്യപ്പെട്ടപ്പോൾ..

അവൻറെ അപേക്ഷ.. അവൾ നിഷ്കരുണം തള്ളി.

സ്നേഹിക്കാൻ മനസ്സിന് ഇഷ്ടമുള്ള ആണൊരുത്തൻ.

ഓമനിക്കാൻ ഒരു കുഞ്ഞ്

ജീവിക്കാൻ ധാരാളം പണം…

അവനു മുന്നിൽ അവൾ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു…

അവൻ പത്തിമടക്കി .

തിരികെ പോന്നു

ആറുവർഷം ഉണ്ണിയോടൊപ്പം ആഡംബരങ്ങൾക്ക് നടുവിൽ

സുഖ സമൃദ്ധിയിൽ കഴിഞ്ഞുവെങ്കിലും

ഭാര്യ എന്ന ഒരു പദവി മാത്രം അവൻ നൽകിയില്ല

ലിവിങ് ടുഗദർ..

ഉണ്ണിയുടെ ജീവിതത്തിൽ അവൾക്ക് ശേഷവും അവളുടെ കണ്മുന്നിലൂടെ ധാരാളം പെണ്ണുങ്ങൾ വന്നു പോയി…

ചോദ്യം ചെയ്യാനോ തടയാനോ ഉള്ള അവകാശം അവൾക്ക് ഉണ്ടായിരുന്നില്ല.

“ചോദ്യം ചെയ്യാനുള്ള അവകാശം”

ഒരു ഭാര്യ എന്ന പദവിക്ക് ഒരുപാട് മാനങ്ങൾ ഉണ്ടെന്ന് അവൾ മനസ്സിലാക്കി..

പക്ഷേ ഇവിടെ അവൾ ഭാര്യ അല്ല..

ജീവിതം ആസ്വദിക്കാനുള്ളതാണ്

നിനക്കും ആസ്വദിക്കാം.. പണം ഞാൻ നൽകാം.. പക്ഷേ അവകാശം പറഞ്ഞു തളച്ചിടാൻ നോക്കരുത്

നിനക്ക് എന്നോടൊപ്പം ഇരുന്ന് മദ്യപിക്കാം

പലയിടങ്ങളിൽ ചുറ്റി കറങ്ങാം

എന്ത് ആവശ്യങ്ങൾ ഉണ്ടെങ്കിലും എന്നോട് പറയാം..

ഞാൻ നടത്തിത്തരും..

ജീവിതം പരമാവധി ആസ്വദിക്കാം..

പക്ഷേ.. തളച്ചിടാൻ നോക്കരുത്.

ഉണ്ണി അവളോട് കടുപ്പിച്ചു തന്നെ പറഞ്ഞു.

ആ ഫോർമുല അവൾക്ക് ഉൾക്കൊള്ളാനായില്ല…

ഒളിച്ചോടി എങ്കിലും ഒരു വീട്ടമ്മയുടെതായ ചില ചേതോവികാര ങ്ങൾ അവളിൽ അപ്പോഴും അവശേഷിക്കു ന്നുണ്ടായിരുന്നു

അതുകൊണ്ട് പഴയ ജീവിതത്തിലേക്ക് മടങ്ങാൻ അവൾ തീരുമാനിച്ചു.

കരുണ ന്റെ പഴയ കൂരയ്ക്ക് പകരം അത്യാവശ്യം വലിപ്പമുള്ള ഒരു ഭംഗിയുള്ള ആർസി വീടാണ് അവൾക്ക് കാണാൻ കഴിഞ്ഞത്.

അവർ ഇവിടന്ന് സ്ഥലം മാറിപ്പോയോ എന്നൊരു സന്ദേഹം ഉണ്ടായിരുന്നു.

അവൾ വിറയാർന്ന വിരലുകളോടെ കോളിംഗ് ബെൽ അമർത്തി

വാതിൽ തുറന്നതു ഒരു യുവതിയായിരുന്നു..

7 വയസ്സുള്ള ഒരാൺകുട്ടി യോടൊപ്പം പുറത്ത് നിൽക്കുന്ന ആ സ്ത്രീയെ ആശ്ചര്യത്തോടെ നോക്കി

അത് സ്വന്തം അമ്മയാണെന്ന് അവൾ തിരിച്ചറിഞ്ഞു..

വാതിൽ മുഴുവനായും തുറന്നു കൊടുത്തു

തൻറെ മൂത്ത മകൾക്കൊപ്പം..

അവൾ മകൻറെ കൈപിടിച്ചുകൊണ്ട് വീടിനകത്തേക്ക് കയറി..

പുതിയ രീതിയിൽ പണികഴിപ്പിച്ച വീട്.

പണ്ട് താൻ ആഗ്രഹിച്ചിരുന്ന എല്ലാ സൗകര്യങ്ങളും ആ വീടിനകത്ത് ഉണ്ടായിരുന്നു..

അവൾ അതെല്ലാം നോക്കിക്കൊണ്ട് വിസ്മയിക്കുന്ന നേരത്ത്‌

മകൾ പറഞ്ഞു..

സുഖസൗകര്യങ്ങൾ എല്ലാം നമ്മൾ വിചാരിച്ചാലും ഉണ്ടാകുമമ്മേ..

ജീവിക്കുന്ന ജീവിതത്തിനോട് ഒരു സ്നേഹവും ഇഷ്ടവും ഉണ്ടാകണമെന്ന് മാത്രം..

അമ്മ ഇവിടെ നിന്ന് പോയതിനുശേഷം മുത്തശ്ശിയും മരിച്ചു

അച്ഛൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു..

അച്ഛനെ ഞങ്ങൾക്ക് ഒരിക്കലും വെറുക്കാൻ കഴിഞ്ഞിരുന്നില്ല..

സൗന്ദര്യമോ കഴിവോ ബുദ്ധിയോ ഒന്നുമില്ലെങ്കിലും.. അത് ഞങ്ങളുടെ അച്ഛനാണ്..

എല്ലാവരാലും പരിഹസിക്കപ്പെട്ടു തനിച്ചായി പോയ അച്ഛനോടുള്ള സ്നേഹം.. ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിച്ചു

അച്ഛൻ ഒരുപാട് എതിർത്തിട്ടും പരിഹാസങ്ങളും കളിയാക്കലുകളും ഒന്നും വകവയ്ക്കാതെ .

ഞങ്ങൾ രണ്ടു പേരും അയൽപക്കത്തെ സുനന്ദ ചേച്ചിക്കൊപ്പം ഒരു സോഡാ കമ്പനിയിൽ ജോലിക്ക് പോയത്.. അതുകൊണ്ടാണ്.

രണ്ടു വർഷങ്ങൾക്കു ശേഷം പലരുടെയും സഹായത്തോടെ.. ലോണെടുത്ത് ചെറിയ തോതിൽ ഒരു സോഡാ കമ്പനി ആരംഭിച്ചു ..

അതോടുകൂടി അച്ഛന് ആളാകെ മാറി..

പഴയ ജോലിയും നിരാശയുമൊക്കെ വിട്ട് ഞങ്ങൾക്കൊപ്പം കൂടി..

അച്ഛൻ പലയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു..

ഓർഡറുകൾ കൊണ്ടുവന്നു കൈമെയ് മറന്ന് ഞങ്ങൾക്കൊപ്പം നിന്നു

രണ്ടുവർഷം കൊണ്ടുതന്നെ..

ഞങ്ങൾ ആരംഭിച്ച സംരംഭം വലിയ വിജയമായി..

അതിനുശേഷം മാർക്കറ്റിൽ വിപണനം നടത്താവുന്ന പല ഉല്പന്നങ്ങളും ഞങ്ങൾ വിതരണം ചെയ്തു..

ഒരുപാട് ആളുകളെ ജോലിക്ക് ചേർത്തു…

പക്ഷേ ഞങ്ങളുടെ പഠനം മുടങ്ങിയതിൽ വിഷമിക്കുന്ന ഒരാളുണ്ടായിരുന്നു…

ആ സമയം പുറത്ത് കാറിൻറെ ഹോൺ കേട്ടു..

മകൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി..

അല്പനേരത്തിനുശേഷം തൻറെ രണ്ടു മക്കൾക്കുമൊപ്പം അകത്തേക്ക് കയറി വന്ന രണ്ടു പേരെ കണ്ടു..

അവൾ വീണ്ടും ഞെട്ടി..

കരുണൻ ആളാകെ മാറിയിരിക്കുന്നു കുറെക്കൂടെ ചെറുപ്പമായ പോലെ

കൂടെ ണ്ടായിരുന്നത്.. തൊട്ടയൽപക്കത്തെ സുനന്ദ യാണ്

ചൊവ്വാദോഷം കാരണം..

പല വിവാഹങ്ങളും മുടങ്ങിപ്പോയവൾ

അവൾക്ക് പണ്ടേ കരുണ ന്റെ മേലെ ഒരു നോട്ടം ഉണ്ടായിരുന്നു.

മൂത്തമകൾ അമ്മയ്ക്ക് സുനന്ദയെ പരിചയപ്പെടുത്തി കൊടുത്തു

ഇതാണ് ഞങ്ങളുടെ ഇപ്പോഴത്തെ അമ്മ..

ആകെ തകർന്നു നിൽക്കുന്ന അവസ്ഥയിൽ..

വീണ്ടും എഴുന്നേറ്റ് ഓടാൻ ഉള്ള ഊർജ്ജം നൽകിയത് ഈ അമ്മയാണ്..

ഈ അമ്മ അത് ചെയ്യാൻ ഒരു കാരണമുണ്ട്..

ഞങ്ങളെ ജോലിക്ക് കൊണ്ടുപോയതും ഒരു കമ്പനി തുടങ്ങാൻ ഞങ്ങൾക്കൊപ്പം നിന്നതും ഞങ്ങളെ മുന്നിൽ നിന്നും നയിച്ചതും

ചെറുപ്പം മുതലേ.. മനസ്സിൽ സൂക്ഷിച്ചു വെച്ച. നമ്മുടെ അച്ഛനോടുള്ള പ്രണയമായിരുന്നു…

പക്ഷേ ചെറുപ്പം മുതലേ..

അച്ഛനോട് ഉണ്ടായിരുന്ന ഈ അമ്മയുടെ..

ആ സ്നേഹമാണ് ഫീനിക്സ് പക്ഷിയെ പോലെ..

ഞങ്ങളെ ഉയിർത്തെഴുന്നേല്പിച്ചത്

മുന്നോട്ടുള്ള വഴികളിൽ അച്ഛന് ഊർജ്ജം നൽകിയത്..

പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും പുല്ലു വില കൽപ്പിക്കാൻ പ്രാപ്തനാക്കിയത്…

അമ്മയ്ക്ക് ഇല്ലാതെ പോയതും ആ സ്നേഹമാണ്..

ഭാര്യക്കും മക്കൾക്കും വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന അച്ഛൻറെ അധ്വാനത്തെ അമ്മ ഒരിക്കലും കണ്ടില്ല..

രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അച്ഛൻറെ ബദ്ധ പാടുകളും കണ്ടില്ല

അമ്മയ്ക്കെന്നും പരാതികൾ മാത്രമാണ് ഉണ്ടായിരുന്നത്

ഒപ്പം നിന്ന് പൊരുതുന്നതിനുപകരം കുറ്റപ്പെടുത്തുവാൻ മാത്രമാണ് അമ്മ സമയം കണ്ടെത്തിയത്.

ഞങ്ങൾ മക്കളുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻപോലും അമ്മയെ കൊണ്ടായില്ല.

അമ്മ എഴുതിത്തള്ളിയ ഈ അച്ഛൻറെ കീഴിൽ ഇന്ന് എത്ര ജോലിക്കാർ പണിയെടുക്കുന്നുണ്ടെന്ന് അറിയാമോ..?

എത്ര സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നുണ്ടെന്ന് അറിയാമോ.?

അച്ഛൻറെ ഈ രണ്ടാമത്തെ മകൾക്കു പൂനയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ എൽ എൽ ബി ക്ക് സീറ്റ് കിട്ടി..

ഞാനും ഒരു മാനേജ്മെൻറ് സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യുന്നു..

ഇതിനെല്ലാം ഞങ്ങൾക്ക് പിൻബലമായി നിന്നത്..

ഈ അമ്മയാണ്..

കമ്പനിയുടെ കാര്യങ്ങളെല്ലാം അച്ഛനോടൊപ്പം ഏറ്റു നടത്തി..

മുടങ്ങിപ്പോയ ഞങ്ങളുടെ പഠനം വീണ്ടും തുടരാൻ..

അവസരമൊരുക്കിയത് ഈ അമ്മയാണ്.

സുനന്ദയെ ചൂണ്ടി അവളത് പറഞ്ഞപ്പോൾ..

ഇതെല്ലാം കണ്ട് കണ്ണു മിഴിച്ചു നിൽക്കുന്ന.. ആ 7 വയസ്സുകാരനെയും കൂട്ടി.. സുനന്ദ അകത്തേക്ക് പോയി..

അവൻ മടികൂടാതെ അമ്മയെ വിട്ട് അവർക്കൊപ്പം പോയി…

നിൽക്കണോ തിരിച്ചു പോകണോ എന്നറിയാതെ.. ആശയക്കുഴപ്പത്തിലായ അവളെ ഗൗനിക്കാതെ

മക്കൾ രണ്ടുപേരും അകത്തേക്ക് പോയി.

അവൾ കരുണന്റെ മുഖത്തേക്ക് ദയനീയമായി നോക്കി..

കരുണൻ അവളോട് ചോദിച്ചു

“ഉണ്ണിക്ക് സുഖമാണോ”?

അന്വേഷിച്ചതായി പറയണം..

അയാൾ വികൃതമായി ചിരിച്ചു..

ഈ സമയം അകത്ത്..

തുണികൾ ബാഗിലാക്കി പുറത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു സുനന്ദ

മക്കൾ രണ്ടുപേരും തടയാൻ ശ്രമിക്കുന്നു..

ഞാൻ തൊട്ടടുത്തുതന്നെ ഉണ്ടല്ലോ

എന്തൊക്കെ ന്യായം പറഞ്ഞാലും

നൊന്തു പ്രസവിച്ച അമ്മയാണ് അവൾ നിങ്ങളെ വളർത്തി വലുതാക്കിയതും അവളാണ്..

നിങ്ങളുടെ മേൽ അവകാശം അവൾക്ക് തന്നെയാണ്..

അവരെത്ര തന്നെ തടസ്സം പിടിച്ചിട്ടും

സുനന്ദ.. വാതിൽ തുറന്ന് പുറത്തേക്കിറങ്ങുക തന്നെ ചെയ്തു.

മക്കൾ നിസ്സഹായതയോടെ അച്ഛൻറെ മുഖത്തേക്ക് നോക്കി..

നീ ഇനിയെങ്കിലും ഒരു നല്ല അമ്മയായി അവർക്കൊപ്പം ഉണ്ടാവണം

മക്കൾ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചവരാണ്.. അവർ

ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചാൽ.

തന്നെയും . അതു നീ സഹിക്കണം..

കാരണം അവർ അത്രയ്ക്ക് അപമാനം സഹിച്ചവരാണ്.

പ്രതികരിക്കാനാവാതെ അവൾ തല താഴ്ത്തി നിന്നു.. ചെറുതായി തലകുലുക്കി..

അമ്മ എന്ന പദവി നിനക്ക് മടക്കി കിട്ടും.. പക്ഷേ ഭാര്യ എന്ന പദവിക്ക് നീ അർഹയല്ല ..

മനസ്സിലാക്കും എന്ന് വിചാരിക്കുന്നു.

അത്രയും പറഞ്ഞ് കരുണൻ പോകാൻ തുടങ്ങിയ സുനന്ദയുടെ കൈപിടിച്ച് വീടിന് പുറത്തേക്കിറങ്ങി…

ലൈക്ക് കമൻറ് ചെയ്യണേ…

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : Fackrudheen Ali Ahammad