കണ്ണുതുറക്കുമ്പോൾ കാണുന്നത് മുന്നിൽ ചിരിയോടെ നിൽക്കുന്ന അമ്മുവിനെയാണ്…

രചന : പ്രണയിനി

ഒന്നിച്ചൊന്നായ്, ഭാഗം : 1 (രചന: പ്രണയിനി)

**************

‘ആഹ്…. മോൾ എഴുന്നേറ്റോ… ഇനി ഇവിടെ തൂങ്ങി ഇരിക്കണ്ട… വേഗം പോയി കുളിച്ചു വന്നോ…

എന്നിട്ടൊന്നു അമ്പലത്തിൽ പോയിട്ട് വാ…

ആദ്യത്തെ ഇന്റർവ്യൂ അല്ലെ ഇന്ന്… നന്നായി ഭഗവാനെ വിളിച്ചോ ‘

ഉറക്കമുണർന്നു അടുക്കളയിൽ വന്ന അമല അമ്മയുടെ വാക്കുകൾ കേട്ടു വേഗം തിരികെ നടന്നു മുറിയിലേക്ക്… കുളിച്ചു മാറാനുള്ള ഡ്രെസ്സും എടുത്ത് അവൾ കുളിമുറിയിലേക്ക് കയറി…

കുളിക്കുമ്പോൾ ഒകെ അവളുടെ ചിന്ത ഇന്നത്തെ ഇന്റർവ്യൂ എന്താകും എന്നത് മാത്രമായിരുന്നു…

‘പഠനം കഴിഞ്ഞു… ഇംഗ്ലീഷ് literature ഇൽ  ബിരുദാനന്തര ബിരുധവും കൂടാതെ ബി. Edum ചെയ്തു… ഇനി അതിന്റെ ലാസ്റ്റ് സേം ഒരു പരീക്ഷകൂടിയുണ്ട്…അത് അടുത്ത മാസമാണ്…

അതിനിടയിൽ ഇന്നലെ യൂണിവേഴ്സിറ്റിയിൽ പിജി സർട്ടിഫിക്കറ്റ് വാങ്ങാൻ ഫ്രണ്ട് റൂബിയുമായി പോയപ്പോൾ ആണ് കൃഷ്ണകാന്ത് സർന്റെ ഫോൺ വന്നത്.. ബി. Ed കോളേജിലെ അദ്ധ്യാപകനാണ്…

അദ്ദേഹവുമായി നല്ലൊരു ബന്ധം ഉണ്ട്.. സർ ആണ് പറഞ്ഞത് ഇന്നത്തെ ഇന്റർവ്യൂ കാര്യം… സർ പഠിപ്പിച്ച ഒരു അച്ഛൻ…. അച്ഛനെന്നാൽ ഒരു പള്ളി വികാരി അദേഹത്തിന്റെ സ്കൂളിലേക്ക് അത്യാവശ്യമായി നല്ലൊരു ഇംഗ്ലീഷ് ടീച്ചറിനെ വേണം… സർ പറഞ്ഞത് ഈയുള്ളവളെയും..

ട്യൂഷൻ എടുത്തു പരിചയം ഇഷ്ടംപോലെയുണ്ട്…

എന്നാൽ ഒരു സ്കൂളിൽ ടീച്ചർ ആയി ആദ്യാണ്…

എന്താകുമോ… പേടിയുണ്ട്… വെപ്രാളവും..

ഇന്നലെ ഒരുപോള കണ്ണടച്ചില്ല.. അത്രയും ടെൻഷൻ

ഈ ഞാൻ എങ്ങെനെ പോയി പിള്ളേരെ പഠിപ്പിക്കും എന്റെ കാവിലമ്മേ ‘

ഓരോന്നോർത്ത് അമല വേം കുളിച്ചിറങ്ങി… ഒരു സാദാ ചുരിദാർ ധരിച്ചു അമ്മയോട് പറഞ്ഞു അമ്പലത്തിലേക്ക് ഇറങ്ങി… പോകുന്ന വഴിയിൽ കണ്ടു മുറ്റത് ആകാശം നോക്കി നിൽക്കുന്ന അച്ഛൻ വിശ്വനാഥിനെ … കുളിക്കാൻ റെഡി ആയി എണ്ണയൊക്കെ വാരിപൊത്തിയാണ് നിൽപ്.. ആ നിൽപ് കണ്ടപ്പോൾ അവൾക് ആദ്യം ഓർമവന്നത് പിൻഗാമി എന്ന സിനിമയിലെ ഒടുവിൽ ഉണ്ണികൃഷ്ണനെയാണ്…

അവൾക് ചിരി വന്നു…

‘അച്ഛാ ‘

‘അമ്മുട്ടി എണീറ്റോ.. എങ്ങോട്ടാടാ രാവിലെ…

അമ്പലത്തിലേക്കാണോ?’

‘ഹ്മ്മ്.. ഇന്നല്ലേ അച്ഛാ ഇന്റർവ്യൂ… പോയിട്ട് വരാം

‘ശരി മോളെ.. സൂക്ഷിച്ചു പോയിട്ട് വാ ‘

അച്ഛന് സ്വന്തമായി ഒരു പലചരക്കു കടയാണ്..

രാവിലെ കഴിപ്പും കഴിഞ്ഞു അങ്ങോട്ടേക്ക് ഇറങ്ങും..

പിന്നെ വരുക ഉച്ചക്ക് കഴിക്കാനാകും…

ഒരല്പം വിശ്രമച്ചിട് വീണ്ടും പോകും…

പിന്നെ രാത്രി 8 മണിക്കേ വരികയുള്ളു ….

അമ്പലത്തിൽ തൊഴുതു തിരുമേനിയോട് കാര്യവും പറഞ്ഞു ഒരർച്ചനയും കഴിപ്പിച്ചാണ് അമല തിരികെ വന്നത്…

രാവിലേ ഉണ്ടാക്കിയ ഇഡലി കഴിക്കണമെന്നുണ്ടെങ്കിലും വെപ്രാളം കാരണം ഒന്നുമങ്ങോട്ട് അവൾക്കിറങ്ങുന്നില്ലാരുന്നു..

വയറു ആകെ വീർത്തിരിക്കുന്നപോലെ….

‘അമ്മു രാഹുൽ എപ്പോഴാ മോളെ കൂട്ടാൻ വരുക?’

അഛനാണ്..

‘ചേട്ടായി രാഹുൽചേട്ടനോട് പറഞ്ഞത് 8 നു വരാനാണ്… ഇന്റർവ്യൂ 9 കഴിഞ്ഞാണ്…

അപ്പോഴേക്കും അങ്ങേതും..ഇവിടുന്നു മുക്കാൽ മണിക്കൂർ യാത്രയുണ്ട് അച്ഛാ.’

‘മോൻ ഇവിടെയുണ്ടാരുന്നെങ്കിൽ ഇവളേം കൊണ്ടുപോയേനെ… ആരേം ബുദ്ധിമുട്ടിക്കേണ്ടാരുന്നു.. പിന്നെ അവന്റെ കൂട്ടുകാർ എനിക്ക് എന്റെ മക്കളെപ്പോലെ ആയത്കൊണ്ട് സമാദാനമായി കൂടെ വിടാം..’

‘അവൻ പറഞ്ഞപോലെ ഈ ആഴ്ച വരുമോ എറണാകുളത് നിന്നും ‘

‘ചേട്ടായി വരും.. എന്നെ വിളിച്ചിരുന്നു.. ശനിയാഴ്ച രാത്രി 10 നു മുൻപ് ആളിവിടെ എത്തും ‘

അമലയുടെ ചേട്ടൻ അതുൽ എറണാകുളതാണു ജോലി ചെയ്യുന്നത്… Ak എന്ന പേരുകേട്ട കമ്പനിയുടെ മാനേജർ ആണ്. ആള് ആഴ്ചയിലെ വരു… അമ്മുവിന് ഡ്രൈവിംഗ് അറിയമെങ്കിലും ഇന്ന് പോകാൻ കഴിയുന്ന മാനസികാവസ്ഥയല്ല..

അച്ഛനാണേൽ കാർ ഓടിക്കാനും അറിയില്ല…

അതുകൊണ്ടാണ് അതുലിന്റെ ബെസ്റ്റ് ഫ്രണ്ട് രാഹുൽ അവളെ കൂട്ടാൻ വരുന്നത്   ..

കഴിപ്പ് കഴിഞ്ഞു  വെള്ളയിൽ വയലറ്റ് പൂക്കൾ തുന്നിയ നല്ലൊരു ചുരിദാർ അമ്മു ധരിച്ചു.. നീളമുള്ള കട്ടിയുള്ള മുടി അവൾ മെടഞ്ഞിട്ടു. ഇടത് കയ്യിൽ വാച്ചും വലത് കൈയിൽ ചെയിനും… കഴുത്തിൽ കുഞ്ഞൊരു കരിമണി മാല ഇട്ടിട്ടുണ്ട് . കാതിൽ വെള്ള പേളിന്റെ കുഞ്ഞൊരു കമ്മലും മേക്കാതും..

സിമ്പിൾ ആയി മുഖമൊന്നു ഒരുങ്ങി കണ്ണെഴുതി പൊട്ടും തൊട്ടു.. കഴിഞ്ഞു ഒരുക്കം..

സർട്ടിഫിക്കറ്റ്സ് അടങ്ങിയ ഫയൽ കയ്യിലെടുത്തു..

അച്ഛനും അമ്മയും തിണ്ണയിലുണ്ട്. രാഹുൽച്ചേട്ടനെ കാത്തിരിക്കുകയാണ്… പറഞ്ഞെല്പിച്ചു വിടാൻ ..

പറഞ്ഞ സമയം ചേട്ടൻ വന്നു.. അമ്മയോടും അച്ഛനോടും അനുഗ്രഹം വാങ്ങി ഒന്നൂടി പ്രാർത്ഥിച്ചു ചേട്ടായിയോടൊപ്പം സ്കൂളിലേക്ക് തിരിച്ചു…

പോകുന്നവഴിയെല്ലാം ഇരുവരും കുറെ സംസാരിച്ചു…

ചേട്ടായിക്ക് 5 ബെസ്റ്റ് ഫ്രണ്ട്‌സ് ഉണ്ട്.. എല്ലാരോടും അവൾക് അത്രയും ഇഷ്ടവുമാണ് സ്വന്തം ചേട്ടായിമാർ തന്നെ.. അവർക്കും അങ്ങനെതന്നെ..

അമ്മു അവരുടെ സ്വന്തം അനിയത്തിയാണ്..

അവളെ ഡ്രൈവിംഗ് പഠിപ്പിച്ചതും കറങ്ങാൻ കൊണ്ടുപോകുന്നതും എന്തിനേറെ പറയുന്നു ഷാപ്പിൽ കൊണ്ടോയി കള്ളു കുടിപിച്ചു വാളു വെപ്പിച്ചു കിടത്തിയതുവരെ ഈ ചേട്ടന്മാരാ.

സംസാരിച്ചു സ്കൂളിലെത്തി.. നേരത്തെ സ്കൂളിനെപ്പറ്റി ഒരു ഐഡിയ കിട്ടിയിട്ടുണ്ട് നെറ്റ് വഴി… വലിയ സ്കൂളാണ്.. ഒരല്പം പൊക്കപുറത്താണ്.. കയറ്റമുണ്ട്… വണ്ടി നിർത്തി രാഹുൽ അവൾക്കൊരു all ദ് ബെസ്റ്റ് നൽകി കാറിൽ വെയിറ്റ് ചെയ്തു.. അമ്മു പതിയെ ഗേറ്റിലേക് നോക്കി..വലതുകാൽ വെച്ച് തന്നെ അകത്തു കയറി..

‘ദൈവമെ… കാത്തോണേ.  പേടിയാകുന്നു..

എളുപ്പമാരിക്കണേ… ആദ്യത്തെ ജോലിയാണ്..

ഇത് കിട്ടണേ…’

നേരെ നടന്നു ചെന്നതു ഓഫീസിലേക്കാണ്.. അവിടെ പുറം തിരിഞ്ഞോരാൾ നില്കുന്നുണ്ടാരുന്നു.. ഒത്ത ഉയരം..

‘എസ്ക്യൂസ്‌ മി?’

‘യെസ് ‘ അയാൾ തിരിഞ്ഞു നോക്കി…

അമ്മുവിന്റെ കണ്ണുകൾ ഒന്ന് പിടച്ചു ആ രൂപം…

വെളുത്ത നിറം…കുഞ്ഞു കണ്ണുകൾ…കട്ടിയുള്ള മീശ… താടിയില്ല… വൈറ്റിൽ ബ്ലാക്ക് ലൈൻസ് ഉള്ള ഷർട്ടും ബ്ലൂ ജീൻസും ആണ് വേഷം… ഇടം കൈയിൽ ഒരു സ്മാർട്ട്‌ വാച്ചും വലം കൈയിൽ ഫോണും ..

‘ഇന്റർവ്യൂനു വന്നതാണോ?’

ആ ശബ്ദം മുഴങ്ങി

അമ്മുവിന് ഒരു നിമിഷം എന്താണ് പറയേണ്ടത് എന്ന് പിടികിട്ടിയില്ല… ഒന്നാമതെ പേടിയും വെപ്രാളവും..

അതിന്റെകൂടെ മുന്നിൽ ഈ ആറടി പൊക്കത്തിൽ ഒരു സുന്ദരൻ ചേട്ടനും… മോശം പറയരുതല്ലോ..

ആര് കണ്ടാലും ഒന്നൂടി നോക്കും ആളെ..

അതാണ് ലുക്ക്‌..

അമ്മു പെട്ടെന്ന് തന്നെ മനോധൈര്യം വീണ്ടെടുത്തു .

മറുപടി നൽകി

‘അതെ’

‘ഇംഗ്ലീഷ് അല്ലെ ‘

‘അതെ ‘

ഓക്കേ.. ഒരു മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്യണേ… ഡാ ഷോണിയെ…

ഈ കുട്ടി ഇന്റർവ്യൂ നു വന്നതാണ്…

മുകളിൽ പ്രിൻസിപ്പളും മാനേജർ അച്ഛനും ഉണ്ട്..

അവരുടെ അടുക്കലേക്ക് ആക്കിയേക്ക് ‘

അമ്മു ഇതൊക്കെ കേട്ടു പകച്ചു നില്കുവാണ്..

ഉള്ളിൽ ഇപ്പോ മറ്റൊന്നുമില്ല..

ഇനി നടക്കാൻ പോകുന്ന ഇന്റർവ്യൂ മാത്രം..

‘ഇത് ഷോണി .. ഇവിടുത്തെ ആളാണ്.. ഷോണി തന്നെ ഇന്റർവ്യൂ നടക്കുന്ന റൂമിൽ ആക്കും..

അങ്ങോട്ട് ചെന്നോളൂ ”

‘താങ്ക്യൂ സർ ‘

‘Its ഓക്കേ ‘

അമ്മു ഷോണിയോടൊപ്പം മുകളിലേക്കുള്ള പടികൾ കയറി.. ക്ലാസുകൾ നടക്കുന്നുണ്ട്.. കുട്ടികളുടെയും അദ്ധ്യാപകരുടെയും ശബ്ദം കേൾകാം…

കുഞ്ഞുകുട്ടികളുടെ ക്ലാസ്സ്‌ താഴെയാണ്.. വരുന്ന വഴി കണ്ടിരുന്നു.. മുകളിലേക്ക് 5തൊട്ട് ആണ്.. ഓരോ ക്ലാസ്സിന്റേം മുകളിൽ ക്ലാസും ഡിവിഷനും ഉണ്ട്..

ഷോൺ അമ്മുവിനെ ഒരു റൂമിന്റെ ഫ്രണ്ടിൽ കൊണ്ടോയി നിർത്തി അകത്തേക്ക് കയറി..

അല്പനേരം കഴിഞ്ഞു ആളിറങ്ങി വന്നു പറഞ്ഞു കയറിക്കോളാൻ..

അമ്മു ഉയരുന്ന നെഞ്ചിടിപ്പിനെ അടക്കി നിർത്തി അകത്തേക്ക് കയറി…

‘May l come in?’

‘Yes please ‘

നനുത്ത പുഞ്ചിരിയോടെ ളോഹയിട്ട ഒരച്ഛൻ അവളെ അകത്തേക്ക് ക്ഷണിച്ചു.  തൊട്ടു അപ്പുറം ഒരു സീറ്റിലായി ഒരു സ്ത്രീ ഇരിപ്പുണ്ട്. കണ്ടാൽ 50നോട്‌ അടുത്ത പ്രായം പറയും.. സാരിയാണ് വേഷം…

ഇവരാകും പ്രിൻസിപ്പൽ…

അമ്മുവിനോട് മുന്നിലെ സീറ്റിൽ ഇരിക്കാൻ അവർ പറഞ്ഞു   അമ്മു ഒരു ചിന്തയുടെ അതിലേക്ക് ഇരുന്നു.. പുറമേക്ക് അറിയില്ലെങ്കിലും ഉള്ളിലെ നെഞ്ചിടിപ്പ് അവക്കറിയാം… സർട്ടിഫിക്കറ്റ്സ് വാങ്ങി അവർ നോക്കി.. പിന്നെ തുടരെ ചോദ്യങ്ങൾ വന്നു… പേർസണലും സബ്ജെക്ട് വൈസും.. ആ സമയം അമ്മു തികച്ചും ഫോർമൽ ആയി..

ചോദ്യങ്ങൾക്കെല്ലാം വ്യക്തമായി അവൾ ഉത്തരം നൽകി.. അച്ഛനും പ്രിൻസിപ്പളും തൃപ്‍തരാണ് എന്ന് അവരുടെ മുഖഭാവം പറയുന്നുണ്ടാരുന്നു…

‘ഓക്കേ Miss അമല വിശ്വനാഥ്… We are impressed… കുട്ടിയെ ഇവിടെ ടീച്ചർ ആയി നിയമിക്കുന്നതിൽ ഞങ്ങൾ ഫുള്ളി സാറ്റിസ്ഫയ്ഡ് ആണ്,

അമ്മു ഒരു നിമിഷം സ്റ്റക്ക് ആയി… ഇവർ പറഞ്ഞത്… അതിനർത്ഥം എനിക്ക് ജോലി കിട്ടി എന്നല്ലേ… നല്ലൊരു ചിരി അവളുടെ ചുണ്ടിൽ വന്നെങ്കിലും അമ്മു അത് മറച്ചു… അവരോട് തന്റെ സമ്മതവും അറിയിച്ചു..

പിന്നെ അങ്ങോട്ട് സാലറി .. സ്കൂളിലെ rules nd regulations ഒകെ അവർ പറഞ്ഞു.. ഒറ്റ കാര്യം അവിടെ നിർബന്ധമാണ്.. സാരീയാകണം വേഷം..

അതിൽ അമ്മുവിന് ഒരു ബുദ്ധിമുട്ടും തോന്നിയില്ല..

സാരീ ഉടുക്കാൻ അവക്ക് ഇഷ്ടാണ്…

എല്ലാ ചർച്ചകളും കഴിഞ്ഞു അമ്മു പുറത്തിറങ്ങി. 

ഒന്ന് വേം പുറത്തേക്ക് ഓടാൻ അവളുടെ മനസ് വെമ്പൽ കൊണ്ടു… വേഗം തന്നെ താഴെക്കുള്ള പടികൾ അവൾ ഇറങ്ങി..ഇറങ്ങി നേരെ നോക്കിയത് ആ മുഖത്തേക്കാണ്. ആ മുഖവും തിരിഞ്ഞിരിക്കുന്നത് ഇങ്ങോട്ട് തന്നെ.. അമ്മു പെട്ടെന്ന് നോട്ടം മാറ്റി പുറത്തേക്ക് ഇറങ്ങി..

‘രാഹുലേട്ടാ എനിക്ക് ജോലി കിട്ടി ‘

കാറിൽ മയങ്ങുകയായിരുന്ന രാഹുലിനെ അവൾ തട്ടി വിളിച്ചു.. രാഹുൽ ഞെട്ടി കണ്ണുതുറക്കുമ്പോൾ കാണുന്നത് മുന്നിൽ ചിരിയോടെ നിൽക്കുന്ന അമ്മുവിനെയാണ്..പിന്നീടാണ് അവൻ അവൾ പറഞ്ഞത് ശ്രദ്ധിച്ചത്.. അത് അവനു കൂടുതൽ സന്തോഷം നൽകി.

‘Congrts മോളെ.. എനിക്കറിയാരുന്നു നിനക്ക് കിട്ടുമെന്ന്..കണ്ടോ എന്റെ കൂടെ വന്നതിന്റെ ഐശ്വര്യം..

‘ഉവ്വ് ഉവ്വേ ‘ അമ്മു കുസൃതിയോടെ തലയാട്ടി ചിരിച്ചു.

‘അമ്മു വീട്ടിലേക്ക് വിളിച്ചു പറഞ്ഞോ..

അവനെയൊ?’

‘ഇല്ല ചേട്ടായി.ആദ്യം ചേട്ടായിയാ അറിഞ്ഞേ..

എന്റെ ഫോൺ കാറിൽ അല്ലാരുന്നോ. അതാ ഓടിവന്നേ .. ഇനി ഞാൻ വിളിക്കട്ടെ ‘

അമ്മു ബാഗിൽ നിന്നും ഫോൺ എടുത്ത്  വീട്ടിലേക്കും അതുലിനെയും വിളിച്ചറിയിച്ചു..

അവളുടെ സന്തോഷം ആ വാക്കുകളിൽ പ്രകടമായിരുന്നു..

തിരികെയുള്ള യാത്രയിൽ അമ്മു ഒരുപാട് സന്തോഷവതിയായിരുന്നു.. നാളെ മുതൽ താനും ഒരു അദ്ധ്യാപിക… കൊതിച്ച ജോലി.. പണ്ടുതൊട്ടേ ഒരു ടീച്ചർ ആകുക മാത്രമായിരുന്നു അവളുടെ ലക്ഷ്യം..

ഇന്നത് പൂവണിഞ്ഞിരിക്കുന്നു..

വീട്ടിലെത്തിതും അമ്മയോടൊപ്പം അച്ഛനും അവളെ കാത്തിരിക്കുന്നുണ്ടാരുന്നു.. ഇരുവരെയും അവൾ ഒരുപോലെ ചേർത്തുപിടിച്ചു.. അവർക്കും മകളുടെ നേട്ടത്തിൽ അഭിമാനം തോന്നി..

ഭക്ഷണം കഴിച്ചു രാഹുൽ യാത്ര പറഞ്ഞുപോയി..

അമ്മു പറഞ്ഞറിയിക്കാൻ ആകാത്ത excitementil ആരുന്നു.. നാളത്തെ ദിവസത്തേക്കുള്ള സാരിയും ബ്ലോസും അവൾ തേച്ചു വെച്ചു… പുതിയ ബാഗ് വാങ്ങിയിരുന്നതിൽ ഒരു പൗച് വെച് അതിൽ ആവശ്യമായ സാധങ്ങൾ എടുത്ത് വെച്ചു..

രാത്രിയിൽ ഭക്ഷണ സമയത്തും അമ്മയും അച്ഛനുംകൂടി അവളെ ഉപദേശിച്ചു.

അറിയാത്ത സ്ഥലം, ആളുകൾ. എപ്പോഴും ശ്രദ്ധ വേണമെന്നും..

എല്ലാത്തിനും അമ്മു സമ്മതം അറിയിച്ചു..

നല്ലൊരു നാളെ സ്വപ്നം കണ്ടുകൊണ്ട് അവൾ ഉറങ്ങാനായി തന്റെ മുറിയിലേക്ക് പോയി…

പിറ്റേന്ന് രാവിലേ തന്നെ അമ്മു എണിറ്റു..8.45 നാണ് സ്കൂൾ ടൈം.   അതിനു മുൻപ് അവിടെത്തണം.

അമ്മു അമ്മയെ അടുക്കളയിൽ  അല്പം സഹായിച്ചു തനിക്കുള്ള ഭക്ഷണം പൊതിഞ്ഞു ബാഗിലാക്കി.

രാവിലേ കുളി കഴിഞ്ഞതുകൊണ്ട് തന്നെ ഒന്നുപോയി മുഖം കഴുകി, റെഡി ആകാൻ മുറിയിലേക്ക് വന്നു… വെള്ളയിൽ മഞ്ഞ പൂക്കൾ പ്രിന്റ് ചെയ്ത ഒരു സെമി കോട്ടൺ സാരീയാണ് അമ്മു ഉടുക്കാൻ എടുത്തുവെച്ചത്. അവൾ അത് ഭംഗിയായി ഞൊറിഞ്ഞിടുത്തു..B. Ed നു സാരീ നിർബന്ധമായിരുന്നത് കൊണ്ടുതന്നെ അമ്മുവിന് സാരീ ഉടുക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

എന്നത്തേയും പോലെ ഒരു കുഞ്ഞൊരുക്കം..

കഴിഞ്ഞു…

‘അമ്മു മോളെ.. വാ… കഴിക്ക്.. നേരത്തെ ഇറങ്ങണ്ടേ ‘

‘ദ വരുന്നു അമ്മേ… എടുത്തു വെച്ചോ ‘

അമ്മു വേഗം തന്റെ ബാഗുമായി ഊണുമുറിയിലേക് വന്നു..

അച്ഛൻ അവൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു.

മൂന്നുപേരും ഒന്നിച്ചിരുന്നു കഴിച്ചു… രണ്ടാളോടും യാത്ര പറഞ്ഞു അമ്മു തന്റെ സ്കൂട്ടിയുമായി സ്കൂളിലേക്ക് പുറപ്പെട്ടു..

ഇന്നലെത്തന്നെ വഴിയൊക്കെ പഠിച്ചുവെച്ചതുകൊണ്ട് സ്കൂളിലേക്ക് വരാൻ  തപ്പി തടഞ്ഞില്ല…

നേരെ വിട്ടടിച്ചു ഇങ്ങു പോന്നു…

അമ്മു സമയത്തുതന്നെ സ്കൂളിലെത്തി.. വണ്ടി പാർക്ക്‌ ഹെൽമെറ്റ്‌ ഊരി അവൾ സീറ്റിനടിയിൽ വെച്ചു…സാരീയുടെ തുമ്പ് ഏണിൽ നിന്നും പിൻ ചെയ്തത് മാറ്റി നേരെയാക്കി…അല്പം പറന്നു കിടന്ന മുടിയൊന്നു കൈകൊണ്ട് ഒതുക്കി  അവൾ ചുറ്റും നോക്കി.. കുട്ടികളൊക്കെ വരുന്നുണ്ട്.. എല്ലാരും അവളെ ശ്രദ്ധിക്കുന്നുണ്ട്.  പുതിയ ടീച്ചർ ആണെന്ന് അറിഞ്ഞുകാണും.. അവൾ വിചാരിച്ചു..

പരിചയമുള്ള മുഖങ്ങൾ ഒന്നുമില്ല. വേറൊരു അദ്ധ്യാപകരെയും അറിയുകയുമില്ല..എങ്ങെനെ ഒറ്റക്ക് അകത്തേക്ക് കയറും, എവിടാകും ഇരിക്കുക.. ആരോടാ ഒന്ന് ചോദിക്കുക അമ്മു ഇങ്ങെനെ ഓരോന്ന് ആലോചിച്ചു ശങ്കിച്ചു നിൽകുമ്പോൾ ആണ് പുറകിൽ ഒരാൾ വന്നു  തോളിൽ തട്ടിയത് ..

അവൾ ഞെട്ടി തിരിഞ്ഞുനോക്കി.

നോക്കുമ്പോൾ ഒരു പെൺകുട്ടിയാണ്..

ഏകദേശം അമ്മുവിന്റെ പ്രായം കാണും..

‘പുതിയ ടീച്ചർ ആണല്ലേ? ആ പെൺകുട്ടി ചോദിച്ചു

‘അതെ… ഇന്നാണ് ജോയിൻ ചെയ്തേ.. ആരേം അറിയുകയുമില്ല… ഇവിടം മുൻപ് പരിചയവുമില്ല..

അതാ എങ്ങോട് പോകും എന്നൊക്കെ ആലോചിച്ചു നിന്നെ ‘ അമ്മു അല്പം ചമ്മലോടെ പറഞ്ഞു..

‘എനിക്ക് തോന്നി.. അതാ ഞാൻ ഇങ്ങു വന്നേ.

സാരമില്ല.. ഞാനും ആദ്യം ഇങ്ങെനെയാരുന്നേ..

ഇവിടെ വന്നിട്ടിപ്പോ രണ്ട് മാസം കഴിഞ്ഞു ‘

‘ടീച്ചറുടെ പേര്?’

‘എന്റെ പേര് ജിൻസി… സോഷ്യൽ സയൻസ് ആണ് സബ്ജെക്ട്.. ഇവിടെ up ഹൈസ്കൂൾ സെക്ഷൻ ആണ്  .. ടീച്ചറോ?’

‘ഞാൻ അമല.. സബ്ജെക്ട് ഇംഗ്ലീഷ് ആണ്..

ഹൈസ്കൂൾ ഹയർസെക്കന്ററി ഡീൽ ചെയ്യണമെന്ന പറഞ്ഞിരിക്കുന്നെ.’

‘ആഹാ.. അത് കൊള്ളാലോ.. ടീച്ചറുടെ വീട്ടിൽ?’

‘എന്റെ വീട് കോട്ടയമാണ്.. വീട്ടിൽ അച്ഛനും അമ്മയുമുണ്ട്. പിന്നെ എനിക്കൊരു ബ്രദർ ആണ് ഉള്ളത്..

ആൾക്ക് എറണാകുളം ആണ് ജോലി ‘

‘ഞാൻ അല്പം കൂടെ ദൂരെയാണ് കെട്ടോ ..

ചങ്ങനാശ്ശേരി ആണ് സ്ഥലം..ഞങ്ങൾ മൂന്നുപേരാണ്.. ചേച്ചിയും ഒരനിയനും..

ചേച്ചി വിവാഹം കഴിഞ്ഞു.. അനിയൻ ഡിഗ്രിക്ക് പഠിക്കുന്നു

‘ഇതിനു മുൻപ് അമല ടീച്ചർ എവിടെയേലും പഠിപ്പിച്ചിട്ടുണ്ടോ?’

‘ഇല്ല… ഇവിടാണ് ആദ്യം… B. Ed കഴിഞ്ഞതേയുള്ളു..ലാസ്റ്റ് സേം എക്സാം കൂടിയുണ്ട് കഴിയാൻ..

അത് അടുത്ത മാസമാണ്.. അതിവിടെ ഇന്റവ്യൂനു വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു…’

‘ആഹാ.സീന എന്നൊരു ടീച്ചറാരുന്നു അമല ടീച്ചർക്ക് മുൻപ് ഇവിടുണ്ടാരുന്നത്. ആൾക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ. അങ്ങേനെയാണ് റിസൈൻ ചെയ്തേ..അധ്യയന വർഷത്തിന് ഇടക്ക് ഒരു ടീച്ചർ പോയാൽ അത് കുട്ടികൾക്കും സ്കൂളിനുമൊക്കെ ഒകെയൊരു ബുദ്ധിമുട്ടാണ്.. അതാണ് പെട്ടെന്ന് ഈ ഇന്റർവ്യൂ..

പിന്നെ നമ്മളെപ്പോലെ കല്യാണം കഴിയാത്ത ടീച്ചർമാരെ ഇവർക്കു കൂടുതൽ പേടിയാണ്..’

‘അതെന്താ?’

‘അതോ.. നമുക്ക് വീട്ടുകാർ കല്യാണം ആലോചിക്കുന്നത് ദൂരെയാണേൽ അതുമൂലം ഇവിടേക്ക് വരാൻ പിന്നീട് സാധിച്ചില്ലേൽ നഷ്ടമല്ലേ..

അത്കൊണ്ട് ‘

‘ഹ്മ്മ് ‘

അങ്ങെനെ ഓരോന്നും സംസാരിച്ചു അവർ സ്കൂളിലേക്ക് കയറി.. നടന്നു വരുന്ന വഴി അമ്മു കണ്ടു ഫോണിൽ ആരോടോ സംസാരിക്കുന്ന ഇന്നലത്തെയാ സർ…

ഇന്നും ആൾ വെൽ ഡ്രസ്സ്ഡ് ആണ്…

‘ടീച്ചറെ ഇതാരാ?’

‘ഏത്… ആ നില്കുന്നതോ?’.

‘ഹ്മ്മ് ‘

ഇത് ജെറിൽ സർ… ആള് ഇവിടുത്തെ all in all ആണ്… ഓഫീസ് കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത് സർ ആണ്… പിന്നെ ഇതാളുടെ ടെമ്പററി ജോലിയാണ്… ഏതോ വല്യ ഓഫീസിൽ ജോലി ആയിട്ടിരിക്കുവാണ്.. പക്ഷെ ഇപ്പോ എന്തോ ജോയിൻ ചെയ്യാൻ സാധിക്കില്ല… അത്കൊണ്ട് മാത്രമാണ് ഇവിടെ പള്ളിയിലെ അച്ഛന്റെ  അതായത് നമ്മുടെ മാനേജർ അച്ഛന്റെ നിർബന്ധം കാരണം വന്നത്..

ഇതൊക്കെ ഇവിടുള്ളവർ പറഞ്ഞ അറിവാണ് കെട്ടോ…

അമ്മു എല്ലാം കേട്ടൊന്നു ചിരിച്ചു..

‘പിന്നെയൊരു കാര്യം… ജെറിൽ സർ ദേഷ്യം വന്നാൽ ഒരു രെക്ഷയമില്ല കെട്ടോ…. പിടിച്ചാൽ കിട്ടില്ല. അല്പം അകലത്തിൽ നിന്നോണം..

കാരണം സ്കൂളിലെ പല കാര്യങ്ങൾക്കായി ആളെ നമുക്ക് കാണേണ്ടി വരും..

അപ്പോൾ ഒരു ശ്രദ്ധ വേണം..അതാ ‘

ആ വാക്കുകളിൽ അമ്മു അല്പം പേടിച്ചു.

അറിയാതെ മിഴികൾ അവനിലേക്കെത്തി..

അപ്പോഴാണ് ആ മിഴികളും തന്നിലാണെന്ന് അമ്മു അറിഞ്ഞത് …

അവൾ പിടച്ചിലോടെ മിഴികൾ താഴ്ത്തി.

രണ്ടാളും അവനെ കടന്നു സ്റ്റാഫ്റൂമിലേക്ക് കയറി…

ഓഫീസിൽ നിന്നും നോക്കിയാൽ നേരെ കാണാവുന്ന തരത്തിലാണ് സ്റ്റാഫ്റൂം..ടീച്ചേർസ് എല്ലാരും തന്നെ വന്നിട്ടുണ്ടായിരുന്നു.. എല്ലാരും വന്നു അമ്മുവിനെ പരിചയപെട്ടു.. അവളുടെ സീറ്റ്‌ ഒരു കോർണർ ഭാഗത്തായിരുന്നു… അവളോടൊപ്പം ആ ടേബിളിൽ വേറെ മൂന്നുപേരും ഉണ്ടായിരുന്നു…

ആദ്യത്തെ പരിചയപ്പെടലിനു ശേഷം ക്ലാസ്സ്‌ ചാർജ് ഉള്ളവരെല്ലാം ക്ലാസ്സിലേക്ക് പോയി…

പ്രയർ അന്നൗൻസ് ചെയ്തു… സ്റ്റാഫ്റൂമിൽ ഉള്ള ടീച്ചേർസ് പുറത്തേക്ക് ഇറങ്ങി നിന്നു…

പ്രയർ ചൊല്ലുന്ന കുട്ടികൾ ഒരു മൈക്കിന് ചുറ്റും നിന്നു കൈകൂപ്പി കണ്ണടച്ച് പാടാൻ തുടങ്ങുകയാണ്.

അമ്മുവും തന്റെ കൈകൾ കൂപ്പി കണ്ണടച്ച് ആ പ്രാർത്ഥനയിൽ സ്വയം സമർപ്പിച്ചു നിന്നു…

ആ സമയം അവൾ അറിഞ്ഞിരുന്നില്ല തന്റെ ജീവിതത്തിന്റെ ഗതി മാറാൻ തുടങ്ങുന്നത് ഈ വിദ്യാലയമുറ്റത് നിന്നാണെന്ന്…

ഈ സമയം ഒരു ജോഡികണ്ണുകൾ അവളിൽ മാത്രം ലയിച്ചു നിൽക്കുകയായിരുന്നു.

ബാക്കി ഉടനേ പോസ്റ്റ് ചെയ്യാം, വായിക്കുന്ന കൂട്ടുകാർ ലൈക്ക് ചെയ്ത് ഒരഭിപ്രായം കമന്റ് ഇടണേ…

ഇതുവഴി അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ ലഭിക്കുന്നതാണ്…

തുടരും…

രചന : പ്രണയിനി