ഒന്നിച്ചൊന്നായി, തുടർക്കഥയുടെ രണ്ടാം ഭാഗം വായിക്കൂ…

രചന : പ്രണയിനി

പ്രയർനു ശേഷം ക്ലാസുകൾ ആരംഭിച്ചു… അമ്മു തന്റെ ടൈം ടേബിൾ ഒന്നുകൂടി നോക്കി.. ഇന്നലെ വന്നപ്പോൾ ഇവിടെ നിന്നും നേരത്തെ തന്നെ ടൈം ടേബിളും ടെക്സ്റ്റും കിട്ടിയിരുന്നു.. ഇന്ന് സെക്കന്റ്‌ പീരിയഡ് ആണ് അവൾക്കുള്ളത്.. അതും 10 ആം ക്ലാസ്സ്‌.. അമ്മു ടൈം ടേബിൾ മാറ്റി വെച്ച് ടെക്സ്റ്റ്‌ നിവർത്തി നോക്കി… തേർഡ് യൂണിറ്റ് മുതലാണ് അവൾക് പഠിപ്പിക്കേണ്ടത്.. ഇന്നലെ അത്യാവശ്യo എല്ലാം നോക്കി നോട്‌സ് പ്രിപെയർ ചെയ്തിട്ടുണ്ട്..

അവൾ അതെല്ലാം ഒന്നുകൂടി നോക്കി.. ഇപ്പോൾ സ്റ്റാഫ്റൂമിൽ ടീച്ചഴ്സ് സ് കുറവാണു.. എല്ലാരും ക്ലാസ്സുകളിലാണ്.. അതിനാൽ തന്നെ ഒരു നിശബ്ദത ഉണ്ടായിരുന്നു ചുറ്റും.. ഇടയ്ക്കിടെ ഉയരുന്ന കുട്ടികളുടെ ഒച്ചയും ടീച്ചേഴ്സ്ൻറെ ശബ്ദവും മാത്രം ആ നിശബ്ദതയെ ഭേദിച്ചു

സെക്കന്റ്‌ പീരിയടിനുള്ള ബെൽ മുഴങ്ങി.. അമ്മു തന്റെ ടെക്സ്റ്റും നോട്ടും കയ്യിലെടുത്തു സ്റ്റാഫ്റൂമിനു വെളിയിൽ ഇറങ്ങി.. ഓഫീസിനു ഇപ്പുറം ആയാണ് ഒരു ക്ലാസ്സ്‌..

അവിടാണ് അമ്മുവിന് ഇന്ന് പോകേണ്ടതും..

അവൾ നേരെ ക്ലാസ്സിലേക്ക് നടന്നു…

സാരിയുടെ തുമ്പ് പുറകിലൂടെ എടുത്ത് മുന്നിലേക്ക് പിടിച്ചു ഇടത് കൈയിൽ ടെക്സ്റ്റും പിടിച്ചാണ് അമ്മു നടക്കുന്നത്.. ആ നടത്തം പോലും ഒരു ഭംഗിയാണ്  . ഒരു നർത്തകിയെപോലെ… നീട്ടി പിന്നിയ മുടി അരക്കെട്ടും കഴിഞ്ഞു കിടക്കുന്നു..അമ്പലത്തിൽ പോയപ്പോൾ കിട്ടിയ ഒരു തുളസികതിർ മുടിയിൽ തിരുകിയിട്ടുമുണ്ട്.. നടപ്പിന്റെ താളത്തിന് അനുസരിച്ചു അതും ഇളകുന്നുണ്ട്. വലിയ കണ്ണുകളിൽ നേർമയായി മാത്രം മഷി എഴുതി കുഞ്ഞൊരു പൊട്ടും അതിനു മുകളിൽ ചന്ദന കുറിയും.. അതല്പം മാഞ്ഞു തുടങ്ങി.. കാതിൽ കുഞ്ഞൊരു മൊട്ടു കമ്മലും അതിനു മുകളിലായി മേക്കാതും. എന്നാൽ ആ മുഖത്ത് കൂടുതൽ പ്രഭ നൽകുന്നത് ആ കുഞ്ഞു നീണ്ട മുക്കിൽ കുത്തിയിരിക്കുന്ന നീലക്കൽ മൂക്കുത്തിയാണ്..

ഓഫീസിനു മുന്നിൽ അമ്മു എത്തിയപ്പോൾ കണ്ടു എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് ഇറങ്ങി വരുന്ന ജെറിൽ സാറും ഷോണി ചേട്ടനും.. രണ്ടാളും അവളെ നോക്കി ചിരിച്ചു തിരികെ അവളും . അവരെ കടന്നു ക്ലാസിനു മുന്നിലെത്തിയപ്പോൾ അവിടെ സർ എന്തോ ഹോം വർക്ക്‌ കൊടുക്കുവാണ് കുട്ടികൾക്കു..

അമ്മുവിനെ കണ്ടപ്പോൾ സർ ഒരു മിനിറ്റ് എന്ന് കൈ കാണിച്ചു. അമ്മു തലയാട്ടി അല്പം സൈഡിലേക്ക് മാറി നിന്നു.. ക്ലാസ്സിൽ നിന്നും ഇറങ്ങുന്ന മറ്റു ടീച്ചഴ്സ് അമ്മുവിനെനോക്കി ചിരിക്കുകയും പരിചയം കാണിക്കുകയും ചെയ്തു 

‘എടൊ സോറി. അവർക് മാത്‍സിന്റെ അല്പം ഹോംവർക് കിടക്കുകയായിരുന്നു ‘

ഇപ്പോൾ ഇറങ്ങിയ സർ ആണ് .. ഉണ്ണികൃഷ്ണൻ..

പേര് പോലെ ആളും.. ഐശ്വര്യo തുളുമ്പുന്ന മുഖമാണ്.. ഏറിയാൽ ഒരു 40 വയസ് കാണും..

നല്ല ചുറു ചുറുക്കൂടെയാണ് എടുപ്പും നടപുമെന്നു ഇന്ന് രാവിലേ ആളിനെ പരിചയപ്പെട്ടപ്പോളെ പിടികിട്ടിതാണ്.

‘സാരമില്ല സർ…’

‘അപ്പോ തന്റെ ആദ്യത്തെ ക്ലാസ്സ്‌ അല്ലെ…

ഐശ്വര്യം ആയി കയറിക്കോ…

നല്ല പിള്ളേരാ… All d best ‘

‘താങ്ക്യൂ സർ ‘

അമ്മു ഒരു ചിരിയോടെ ക്ലാസ്സിലേക്ക് കയറി..

കുട്ടികൾ അവളെ കണ്ടു എഴുനേറ്റു. ചിലരുടെ കണ്ണിൽ അത്ഭുതം.. ചിലർക്കു സംശയം.. ചിലർ ഇതിലൊന്നും പെടാതെ നിന്നുകൊണ്ട് അവൾക് ഗുഡ് മോർണിംഗ് വിഷ് ചെയ്തു.

‘Gudmrng all… Sit down plz.. Let me introduce myself… Am Amala Viswanath… Ur new English teacher… This is our first class right… So today we will hav sum common talks…. R u ok wid dat?’

‘Yes miss ‘

കുട്ടികളും ആവേശത്തിലായി .. ഒരു പുതിയ ടീച്ചറെ കൈയിൽ കിട്ടിയ എല്ലാ ആഹ്ലാദത്തോടെ അവർ അമലയെ കുടഞ്ഞു.. വീട്ടിൽ തുടങ്ങി അമലയുടെ കല്യാണം വരെ അവരുടെ ചോദ്യങ്ങൾ നീണ്ടു… അവസാനം അമലക്ക് കണ്ണുരുട്ടേണ്ടി വന്നു അതുങ്ങളെയൊന്ന് അടക്കിയിരുത്താൻ.

എങ്കിലും അവൾ അതൊക്കെ ഒരുപാട് എൻജോയ് ചെയ്തു.. അവർ ചോദിക്കുന്നതിനൊക്കെ അവൾ സന്തോഷത്തോടെ മറുപടിയും നൽകി..

“മിസ്സേ miss എന്താ ആരേം പ്രേമിക്കാഞ്ഞേ..

മിസ്സിനെ കാണാൻ അടിപൊളിയാണല്ലോ ”

ക്ലാസ്സിലെ ഒരു വിരുതന്റെയായിരുന്നു ആ ചോദ്യം…അമ്മു ആദ്യം ഒന്ന് പകച്ചു ചുറ്റും നോക്കി.. പുറത്ത് ആരേലും കേട്ടാൽ…

ഓഫീസ് ആണെകിൽ തൊട്ട് ചേർന്നാണ്..

പിള്ളേരാണെൽ അമ്മുവിനെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ് മറുപടി അറിയാൻ..അമ്മുവിന് ആദ്യം ഒരു ബുദ്ധിമുട്ട് തോന്നി മറുപടി നൽകാൻ..

വീണ്ടും വീണ്ടും ചോദിച്ചപ്പോൾ പറയാതെ നിവർത്തി ഇല്ലാതായി..

‘എന്തോ ആരേം പ്രണയിച്ചില്ല.. അങ്ങെനെ തോന്നിട്ടില്ല…’

‘ഇനി തോന്നിയാലോ മിസ്സേ?’

“ആഹാ… നിങ്ങളിത് വിടാൻ ഭാവമില്ലേ.. ഇനി തോന്നിയാൽ… ഒന്നുമില്ല.. അത്രതന്നെ ‘

അപ്പോഴേക്കും ബെൽ മുഴങ്ങി.. കുട്ടികളോട് താങ്ക്യൂ പറഞ്ഞു അമ്മു ക്ലാസിനു വെളിയിൽ ഇറങ്ങി

ഓഫീസ്റൂം കടന്നു മുന്നോട്ട് പോകുന്നവളെ തന്നെ ശ്രദ്ധിച്ചു അവിടൊരാൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഇരുന്നു.. അപ്പോൾ അവന്റെ മനസ്സിൽ കുട്ടികൾ അവളോട് ചോദിച്ച ചോദ്യങ്ങളും അവൾ അതിനു നൽകിയ മറുപടിയുമാരുന്നു.

അന്നത്തെ ദിവസം അമ്മു തനിക് അനുവദിച്ചിട്ടുള്ള ക്ലാസ്സുകളിൽ പോകുകയും എല്ലാരോടും വെറുമൊരു ഇൻട്രോഡക്ഷനിൽ കാര്യങ്ങൾ നിർത്തുകയും ചെയ്തു.. അടുത്ത ദിവസം മുതൽ ഫ്രഷ് ആയി ക്ലാസ്സ്‌ എടുക്കാനായിരുന്നു അവളുടെ പ്ലാൻ.

ഉച്ചക്ക് എല്ലാരോടൊപ്പം അവൾ ഭക്ഷണം കഴിച്ചു   ഇടക്കൊക്കെ ജിൻസി miss വന്നു ഓരോന്ന് പറയുകയും കൂടുതൽ ആളുകളെ പരിചയപെടുത്തുകയും ചെയ്തു..

അന്നത്തെ ദിവസം വളരെ സന്തോഷകരമായി കഴിഞ്ഞു.. വൈകുന്നേരം അമ്മു തന്റെ സ്കൂട്ടിയിൽ വീട്ടിലേക്ക് തിരിച്ചു.. പലർക്കും സ്വന്തം വാഹനങ്ങളുണ്ട്.. വിരലിൽ എണ്ണാവുന്നവർ മാത്രേ ബസിനു പോയിവരുന്നുള്ളു.

വൈകിട് വീട്ടിലെത്തിയ അമ്മു ഇന്നത്തെ വിശേഷങ്ങളെല്ലാം അമ്മയെയും അച്ഛനെയും പറഞ്ഞു കേൾപ്പിച്ചു. അതെ സമയമാണ് അതുലിന്റെ ഫോൺ അവൾക് വരുന്നതും..

ചേട്ടനോടും ഇന്നുണ്ടായതെല്ലാം അവൾ വള്ളിപുള്ളി വിടാതെ പറഞ്ഞു കേൾപ്പിച്ചു..

‘അമ്മു…..’

‘എന്തോ മ്മേ…. ഞാൻ മുറിയില….’

‘മോൾ ഇങ്ങുവന്നെ… ഒരു കാര്യം പറയാനുണ്ട് ‘

അമ്മു അച്ഛന്റെയും അമ്മയുടെയും മുറിയിലേക്ക് ചെന്നു.. അച്ഛൻ കട്ടിലിൽ കിടക്കുവാണ്.. അമ്മ മുടി കോതികെട്ടുന്നു.. അമ്മു ഉടനെ തന്നെ അച്ഛനോടൊപ്പം കട്ടിലിൽ കയറികിടന്നു വട്ടത്തിൽ കെട്ടിപിടിച്ചു 

‘കെട്ടിച്ചു വിടാറായി… നോക്ക് പെണ്ണ് കിടന്നു കൊഞ്ചുന്നത് ‘

‘അതിനു അമ്മക്കെന്താ.. എന്റെ അച്ഛനോടല്ലേ ഞാൻ കൊഞ്ചുന്നത് ‘

‘അവൾ കൊഞ്ചചെടി ഭാര്യെ.. കല്യാണം കഴിഞ്ഞു അവൾ അവളുടെ കേട്ടിയോനോട് കൊഞ്ചിക്കോളും ല്ലേ മോളെ ‘

“പിന്നല്ലേ അച്ചേ ”

“രണ്ടാളും കിടന്നു കിണുങ്ങാതെ കാര്യം പറ മനുഷ്യ കൊച്ചിനോട് ”

“ആഹാ മോളെ… അതുലിനു അന്നൊരു ആലോചന വന്നത് നമുക്കങ് ഉറപ്പിച്ചാലോ.. രണ്ട് കൂട്ടർക്കും സമ്മതക്കുറവില്ല.. എന്നാൽ അങ്ങ് കല്യാണം നടത്തിയേക്കാം നമുക്ക് ‘

“ആഹാ… അടിപൊളി…. പെട്ടെന്ന് നടത്താം അച്ഛാ.. എനിക്ക് സ്കൂളിൽ ഒകെ വിളിക്കാലോ..’

‘അതിനെന്താ… മോൾ എല്ലാരേം വിളിച്ചോ.. പഴയ കൂട്ടുകാരും ഉണ്ടല്ലോ.. നമ്മുടെ കുടുംബത്തിലെ ആദ്യത്തെ കല്യാണം അല്ലെ.. എല്ലാരും വന്നോട്ടെ ‘

“ഓക്കേ   ഡൺ ‘

‘എന്നാൽ മോൾ പോയി കിടന്നോ.. രാവിലെ എണിറ്റു പോകേണ്ടതല്ലേ.’

“ഓക്കേ.. ഗുഡ് നൈറ്റ്‌ അച്ഛാ.. അമ്മ ”

രണ്ടാൾക്കും കെട്ടിപിടിച്ചു ഓരോ ഉമ്മ കൊടുത്തു അമ്മ മുറിയിലേക്ക് ഓടി..

‘ഹലോ ചേട്ടായി ‘

‘എന്താണ് അമ്മുക്കുട്ടി…. ഭയങ്കര സന്തോഷം’

“അതോ… എനിക്കെ ഉടനെ ഏട്ടത്തിയമ്മ വരും…

ഞങൾ ഡേറ്റ് എടുക്കാൻ പോവാ…”

“ആണോടാ.. സത്യാണോ ”

“അതേലോ ”

“ഹോ സമാദാനം ആയി ‘

“കള്ളൻ…. അച്ഛന്റേം അമ്മേടേം വിചാരം മോൻ സത്ഗുണ സമ്പന്നൻ ആണെന്ന.. വീട്ടുകാർ കൊണ്ടുവന്ന ആലോചന ശിരസാ വഹിച്ചവൻ…

സത്യം എനിക്കല്ലേ അറിയൂ.. എറണാകുളം യാത്ര… ട്രയിൻ… സുന്ദരി പെണ്ണ്.. ചേട്ടൻ ഫ്ലാറ്റ്…

വളക്കുന്നു.. ന്യൂട്രിൽ ബ്രോക്കർ വഴി വീട്ടിൽ റെഡി ആക്കുന്നു… ഇതൊക്കെ അറിയുന്ന എന്റെയൊരു അവസ്ഥയെ ”

“നീ എന്റെ ചെല്ലകുട്ടിയല്ലേ അമ്മു… ഈ കല്യാണം ഒന്ന് നടന്നു കിട്ടിയാൽ മതി ‘

‘നടക്കുമേട്ട… പെട്ടെന്ന് കെട്ടോ ”

‘എന്നാൽ എന്റെ മോൾ കിടന്നോ… ഞാൻ അവളെ വിളിച്ചു ഇതൊന്നു അറിയിക്കട്ടെ ‘

“ഓഹ്.. കുറുകാൻ പോകുവാ ല്ലേ.. ഹ്മ്മ്.. ഹ്മ്മ്  നടക്കട്ടെ നടക്കട്ടെ…”

അമ്മു ചിരിയോടെ ഫോൺ വെച്ചു… ചേട്ടായിടെ പ്രണയം… ശ്രീലയ…തനിക്കും ചേട്ടായിടെ ഫ്രണ്ട്സിനും മാത്രം അറിയാവുന്ന രഹസ്യം…

എന്താണേലും സന്തോഷമായി ജീവിച്ചാൽ മതി…

പലപ്പോഴും ചേട്ടായി ചേച്ചിയോട് ഒളിച്ചും പാത്തും രാത്രിയും പകലുമൊക്കെ മിണ്ടുമ്പോൾ ഓർക്കാറുണ്ട് ഇവർക്ക് എന്താണിത്ര പറയാനെന്ന്… പലപ്പോഴും പരിസരം മറന്നാകും സംസാരം…

വീട്ടിലുണ്ടേൽ അമ്മ വരാതെ നോക്കേണ്ടത് തന്റെ കടമയാണ്…

എന്താണിത്ര കഥ പറയാൻ എന്ന് ചോദിച്ചാൽ പറയും പ്രണയം ഉണ്ടാകട്ടെ… അപ്പോ നിനക്ക് മനസിലാകുമെന്ന്… എന്നിട്ട് പുറകെ ഒരു ഡയലോഗ് ഉണ്ട്. ഇതൊന്നും കേട്ടു പ്രേമിക്കാൻ നിൽക്കണ്ടാന്ന്… അത് അങ്ങെനെ ഒന്ന്.. അവർക്കാകം.. നമുക്ക് പാടില്ല… പിന്നെ ഈ പ്രേമം ഒന്നും നമുക്ക് ഇതുവരെ തോന്നാത്തത് കൊണ്ട് കുഴപ്പമില്ല..

ആരാണോ എന്റെ പാതി.. അങ്ങെനെയൊരാൾ കാണുമോ…

പലതും ചിന്തിച്ചു അമ്മു ഉറക്കത്തിലേക്ക് വീണു.

അതേസമയം മറ്റൊരിടത്തു തന്റെ ഹൃദയം കീഴടക്കിയ ടീച്ചർ കൊച്ചിനെ ആലോചിരിക്കുകയായിരുന്നു ഒരാൾ… അവളുടെ ചിരിയും സംസാരവും കണ്ണിലും മനസിലും നിറച്ചുവെച് അവനും ഉറക്കത്തിലേക്ക് ആണ്ടു.

ലൈക്ക് ചെയ്ത് അഭിപ്രായം പറയണേ…

തുടരും…

രചന : പ്രണയിനി