ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 3 വായിച്ചു നോക്കൂ…

രചന : പ്രണയിനി

പിറ്റേന്ന് പതിവുപോലെ അമ്മു സ്കൂളിലെത്തി തന്റെ കാര്യങ്ങളിലേക്ക് കടന്നു.  കുട്ടികളും അവരുടെ പഠിത്തവുമൊക്കെയായി അവൾ തിരക്കിലായി..

ഇതിനിടയിൽ തന്നെ അവളുടെ ചേട്ടന്റെ വിവാഹത്തിന് തീയതിയും കുറിച്ചുകിട്ടി.. അമ്മു വളരെയധികം സന്തോഷത്തിലാരുന്നു.കല്യാണത്തിന് സ്വർണവും ഡ്രെസ്സും ഒകെ എടുക്കുന്നതിൽ അവൾ വ്യാപ്രതയായി..

സ്കൂളിൽനിന്നും എല്ലാവരെയും അവൾ വിവാഹത്തിന് ക്ഷണിച്ചു.

അങ്ങെനെ കല്യാണദിവസം വന്നെത്തി… അവധി ദിവസമായിരുന്നത്കൊണ്ട് തന്നെ സ്കൂളിൽ നിന്നും പലരും വരുമെന്ന് അവളെ അറിയിച്ചിരുന്നു..

ഓഫ് വൈറ്റ് കളറിൽ ഉള്ള കുർത്തയും കസവ് മുണ്ടുമാരുന്നു അതുലിന്റെ കല്യാണ വേഷം…

ലയേച്ചിക്ക് പ്രത്യേകമായി ഇഴയെണ്ണി നെയ്തെടുത്ത കസവു സാരിയും..

ചെക്കന്റെ വശത്തു നിന്നുള്ള പുടവ മെറൂണിൽ വെള്ള കല്ലുകൾ പതിപ്പിച്ചതായിരുന്നു..

ചെക്കന്റെ അനിയത്തിയായിരുന്നു സെന്റർ ഓഫ് അട്ട്രാക്ഷൻ. പീച്ചിൽ സിൽവർ ഗോൾഡ് വർക്കുള്ള സാരീയായിരുന്നു അമ്മുവിന്റെ വേഷം.. മുടി മെടഞ്ഞിട്ട് നിറെ മുല്ലപ്പൂ വെച്ചിരുന്നു..

കണ്ണുകൾ നന്നായി എഴുതി കല്ലുവെച്ചൊരു പൊട്ടും കുത്തി..

കാതിൽ സാരിക്ക് മാച്ച് ആയ ജിമുക്കയും കഴുത്തിൽ ഒരു നെക്‌ളേസും അണിഞ്ഞു. ഇരു കൈകളിലുമായി ഓരോ കാപ്പ് വളയും അണിഞ്ഞു

കല്യാണം ശ്രീലയയുടെ കുടുംബക്ഷേത്രത്തിൽ വെച്ചായിരുന്നു.. അമ്പലത്തിലേക്കാണ് സ്കൂളിൽ നിന്നുള്ള അധ്യാപകർ എത്തിയത്… ഉണ്ണികൃഷ്ണൻ സർ കുടുംബമായാണ് എത്തിയത്.  ഭാര്യയും പ്ലസ് വണ്ണിൽ പഠിക്കുന്ന ഒരു മോളും.. ജിൻസി.. പിന്നെ മറ്റു ചില അധ്യാപകരും ഉണ്ടായിരുന്നു…

പ്രിൻസിപ്പളിന് പങ്കെടുക്കാൻ സാധിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു.. അവർക്ക് മറ്റെന്തോ ഫങ്ക്ഷൻ ഇന്നുണ്ടത്രെ.. അമ്മു ഇത്രയുംപേര് വന്നതിൽ തന്നെ പൂർണ സന്തോഷവതിയായിരുന്നു..

അവൾ ഒട്ടും പ്രതീക്ഷിക്കാതെ ചില അതിഥികൾ കൂടി സ്കൂളിൽനിന്നും എത്തിയിരുന്നു. മാനേജർ അച്ഛൻ.. ഷോണി ചേട്ടൻ.. സാറ ആന്റി കൂടെ ജെറിൽ സറും. അമ്മു വേഗം അവരെപോയി കൂട്ടിട്ട് വന്നു എല്ലാർക്കും പരിചയപ്പെടുത്തി..

സ്കൂളിൽനിന്നും വന്നവരെയൊക്കെ ഒന്നിച്ചിരുത്തി സദ്യ ഉണ്ണിപ്പിച്ചു… ജെറിൽ സാറും ഷോണി ചേട്ടനും ബുദ്ധിമുട്ടിയാണ് സദ്യ ഉണ്ടത്.. കാരണം ചോദിച്ചപ്പോൾ പറയുവാ ഇറച്ചിയും മീനും ഒന്നുമില്ലാതെ എങ്ങെനെ ഇതൊക്കെ കഴിക്കുമെന്ന്..

എല്ലാരും കല്യാണത്തിലും സദ്യയിലും വധു വരനിലും കുടുങ്ങി കിടക്കുകയാണെങ്കിലും ഒരു ജോഡി കണ്ണുകൾ അമ്മുവിൽ മാത്രം ചുറ്റിപറ്റി നിന്നു..

അവളുടെ നോട്ടവും ചിരിയും എടുപ്പും നടപ്പുമെല്ലാം തന്റെ ഹൃദയത്തിനുള്ളിൽ പതിപ്പിച്ചൊരുവാൻ.

എന്നാൽ അമ്മുവാകട്ടെ ഇതൊന്നും അറിയാതെയും..

സദ്യ ഉണ്ട് വധുവരന്മാരോടൊപ്പം ഫോട്ടോയും എടുത്ത് ഗിഫ്റ്റും കൈമാറി സ്കൂളിൽ നിന്ന് വന്നവരൊക്കെയും യാത്ര പറഞ്ഞുപോയി..രണ്ട് കണ്ണുകൾ അവളിൽനിന്ന് അകലാൻ മടിച്ചുകൊണ്ട് മനസ് അവളിൽ അർപ്പിച്ചു ശരീരം കൊണ്ട് യാത്ര പറഞ്ഞു..

പിന്നീട് അങ്ങോട്ട് ലയയുടെ യാത്രപറച്ചിലും വീട്ടിലേക്ക് വരവും മധുരംകൊടുപ്പും ഒക്കെയായിരുന്നു..

അവസാനം ഏടത്തിയെ ഒരുക്കി ഏട്ടന്റെ മുറിയിലേക്കു കടത്തി വിടുന്നവരെ അമ്മു ബിസിയാരുന്നു..

ഒന്ന് നടുനിവർത്തിയപ്പോൾ തന്നെ രാവേറെ കഴിഞ്ഞിരുന്നു.. ഫ്രഷായി കിടന്നയുടൻ അവൾ ഉറക്കത്തെ പുൽകി.

അപ്പോഴും ഒരാൾ ആ അമ്പലനടയിൽ തന്റെ പെണ്ണിനെ ഓർത്തു ഇരിക്കുകയായിരുന്നു..

മൂന്നാല് ദിവസങ്ങൾ കടന്നുപോയി.. അമ്മു ഇപ്പോ സ്കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട അമല മിസ്സാണ്..

കുട്ടികൾക്കു മാത്രമല്ല കൂടെയുള്ള സഹപ്രവർത്തക്കർക്കും പ്രിയമുള്ളവൾ..

ഒരു ദിവസം അമ്മു ഉച്ചക് സ്റ്റാഫ്റൂമിൽ ഇരിക്കുന്ന സമയമാണ് അവളോടൊപ്പം b. Ed പഠിച്ച കൂട്ടുകാരി മെറിൻ വിളിച്ചത്..

“ഹലോ അമല ”

‘ഹായ് മെറു ‘

‘എടി എങ്ങെനെയുണ്ട് നിന്റെ ജോലിയൊക്കെ?’

‘നന്നായി പോകുന്നെടാ… എനിക്കിഷ്ടായി.. നല്ല സ്കൂളും നല്ല കുട്ടികളും… പിന്നെ നീ എന്താ എന്റെ ചേട്ടായിടെ കല്യാണത്തിന് വരാഞ്ഞത്?’

“ഒന്നും പറയേണ്ട പെണ്ണെ.. കുടുംബത്തെ എല്ലാരുടി വേളാങ്കണ്ണി പള്ളിയിൽ പോയേക്കാമെന്ന് തീരുമാനിച്ചു.. തല തിരിഞ്ഞിരിക്കുന്ന എന്നെ നേരെയേക്കാൻ എന്റെ മമ്മി എന്നേം കൊണ്ടോയി ‘

‘എന്നിട്ട് നേരെയായോ നിന്റെ തിരിഞ്ഞ തല?’

“എവിടുന്നു ആകാൻ.. ആഹ് പെണ്ണെ ഞാൻ നിന്നെ വിളിച്ചത് മറ്റൊരു അത്യാവശ്യ കാര്യം പറയാനാണ്

“എന്തെ?”

“എടി നമ്മുടെ ലാസ്റ്റ് സേം എക്സാം ഡേറ്റ് വന്നു … ഈ മാസം അവസാനം ഒരാഴ്ച ആഴ്ച ഇടവിട്ടാണ്

“ഉയ്യോ.. ഡേറ്റ് വന്നോ.. ഞാൻ അറിഞ്ഞില്ലടി…”

“അതിനു നീ എന്തിനാ ഞെട്ടുന്നെ.. ഫുൾ മാർക്സ് വാങ്ങുന്ന നിനക്കൊക്കെ ഞെട്ടൽ വന്നേൽ എനിക്കൊക്കെ അറ്റാക്ക് വരണമല്ലോ ”

“പോടീ പോടീ… എന്തായാലും താങ്ക്സ് പെണ്ണെ..

നീ വിളിച്ചു പറഞ്ഞല്ലോ ”

“ഓഹ് ആയിക്കോട്ടെ….

എന്നാൽ വെച്ചേക്കുവാടാ… ബൈ ”

“ബൈ ടി ”

അമ്മു ഉടൻ തന്നെ ഫോണിലെ കലണ്ടർ നോക്കി..

ഇനി രണ്ടാഴ്ച കൂടിയുണ്ട് എക്സാമിന്..

അതിനു മുൻപ് ലീവ് പറയണം..

ഇല്ലേൽ പഠിത്തം നടക്കില്ല…

അമ്മു ക്ലാസ്സൊക്കെ കഴിഞ്ഞു പ്രിൻസിപ്പളിനെ കയറികണ്ടു കാര്യം പറഞ്ഞു.. പ്രിൻസിപ്പാൾ അവൾക് വേണ്ട ലീവ് സങ്ക്ഷൻ ചെയ്ത് കൊടുക്കുകയും ചെയ്തു…

അങ്ങെനെ ദിവസങ്ങൾക്കുള്ളിൽ അമ്മു പരീക്ഷക്കായി അവധിയിലേക്ക് കടന്നു.. നന്നായി പഠിച്ചു അവൾ ഓരോ എക്സാമും അറ്റൻഡ് ചെയ്തു.   ഇതിനിടയിലും അവൾ തന്റെ കുട്ടികളെ ഓർത്തു.. ഇപ്പോൾ അവരിലാണ് അവളുടെ ജീവിതം… ടീച്ചർ മാത്രമല്ല… ഒരു കൂട്ടുകാരിയാണ് അവൾ കുട്ടികൾക്കു.

അപ്പോഴൊന്നും അവൾ അറിഞ്ഞില്ല തന്നെ കാണാതൊരുവാൻ അവിടെ നെഞ്ച് നീറി വേദനിക്കുന്നുണ്ട് എന്ന്..

പരീക്ഷകൾ ഭംഗി ആയി കഴിഞ്ഞു ഇന്നാണ് അമ്മു സ്കൂളിലേക്ക് തിരികെ വരുന്നത്.. ഒരുപാട് സന്തോഷത്തിലായിരുന്നു അവൾ.. കുട്ടികളേം കൂടെയുള്ളവരേം കാണാം.. വിശേഷങ്ങൾ പറയാൻ അറിയാൻ…

അല്പം നേരത്തെ തന്നെ സ്കൂളിലെത്തി

എല്ലാരേം ഒന്ന് ഞെട്ടിക്കാൻ അവൾ തീരുമാനിച്ചു..

അത്കൊണ്ട് തന്നെ അവൾ നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങി…

സ്കൂളിൽ വന്നു വണ്ടി പാർക്ക്‌ ചെയ്തു പതിവ്പോലെ അവൾ അകത്തേക്ക് കയറി…

മുറ്റത്തൂടെ നടന്നു ആദ്യത്തെ പടിയിൽ കാൽ വയ്ക്കുമ്പോൾ തന്റെ മുന്നിൽ കാറ്റ് പോലൊരു രൂപം വന്നു നിന്നു..

അവൾ അല്പം പകപ്പോടെ ആ മുഖത്തേക്ക് നോക്കി…ആ കണ്ണുകൾ അവളിൽ മാത്രം തറഞ്ഞു നിൽക്കുകയാണ്.. അമ്മുവിന്റെ മുഖം ഒന്നാകെ ആ കണ്ണുകൾ ഓടിനടക്കുന്നു..ആ കണ്ണുകളിലെ വികാരം അത് അവൾക് മനസിലാകുന്നില്ല..

അമ്മുവും ആ മുഖത്തേക്ക് നോക്കി.. ക്ഷീണിച്ച മുഖം.. അല്പം വളർന്നു കയറിയ താടി രോമങ്ങൾ.. വാടിയ കണ്ണുകൾ… അതല്പം കലങ്ങിയിരിക്കുന്നു…

അമ്മുവിന്റെ ചുണ്ടുകൾ പരിഭ്രമത്തോടെ മന്ത്രിച്ചു…

ജെറിൽ സർ!!!

അഭിപ്രായം പറയണേ.. ലെങ്ത് അല്പം കുറവാണു..

അടുത്ത പാർട്ട്‌ റെഡി ആക്കാം 💙

തുടരും….

രചന : പ്രണയിനി