ഞാൻ ഒരു കടി തരട്ടെ !!! എന്താ… ഞാൻ ഒരു കടി തരട്ടേന്ന്… ങേ…. ഉത്തരം പോലും കേൾക്കാതെ അവൾ എന്റെ കവിളിൽ ആഞ്ഞൊരു കടി തന്നു…

രചന : Achu Achu..

എന്റെ മാഷേ

ഞാൻ ഒരു കടി തരട്ടെ !!!

എന്താ…

ഞാൻ ഒരു കടി തരട്ടേന്ന്…

ങേ….

ഉത്തരം പോലും കേൾക്കാതെ അവൾ എന്റെ കവിളിൽ ആഞ്ഞൊരു കടി തന്നു….

അവളെ തള്ളിമാറ്റി ഫോൺ സ്‌ക്രീനിലൂടെ അവൾടെ പല്ലിന്റെ എണ്ണമെടുതോണ്ടിരുന്നപ്പോ അടുത്ത ചോദ്യം….

വേദനിച്ചോന്നു….ചുമ്മാ ചോദിക്കുവാണെൽ കുഴപ്പില്ല…

ഇതു ചിരിച്ചോണ്ടുള്ള അവൾടെ ചോദ്യം എനിക്കൊട്ടും ഇഷ്ട്ടായില്ല…..

നല്ല സുഖമുണ്ടെന്നു പറഞ്ഞവളെ ചേർതു നിർത്തി ചുണ്ടിൽ ഒരു കടികൊടുത്തപ്പോ ഓൾടെ മുഖം നാണംകൊണ്ട് ചുവന്നിരുന്നു…

കല്യാണം കഴിഞ്ഞു 5 6 കൊല്ലമായി ഇപ്പോളും പ്രേമിച്ചു കഴിഞ്ഞില്ല രണ്ടും, പിള്ളേര് കാണും വാതിൽ എങ്കിലും അടചൂടെ എന്ന് ഞങ്ങളെ കണ്ട അമ്മ കമന്റ്‌ പാസ്സ് ആക്കി…

ചമ്മി ആകെ ചൂളിപോയാ ഞാൻ പുറത്തേക്ക് ഇറങ്ങി, അവൾ അടുക്കളയിലേക്കും…

ശെരിയാ അമ്മ പറഞ്ഞത് കല്യാണം കഴിഞ്ഞിട്ട് ഇപ്പോ 6 കൊല്ലം.. 3 വയസുള്ള രണ്ട് ഇരട്ട കുട്ടികൾ….

എന്നാലെന്താ ഞങ്ങൾക്ക് പ്രേമിച്ചുടെ ഹ… ഓരോന്ന് ഓർത്തു നിന്നപ്പോൾ ആണ്‌ അമ്മയുടെ വിളി.. വിളി എന്നല്ല കരച്ചിൽ എന്നു തന്നെ പറയാം… മോനെ ഓടി വാ ലക്ഷ്മി…. ഞാൻ ഓടി ചെന്ന് നോക്കിയപ്പോൾ ലക്ഷ്മി നിലത്തു വീണ് കിടക്കുന്നു… മുഖത്തു വെള്ളം തളിച്ച് അവളെ തട്ടി ഉണർത്തിയപ്പോൾ മൂക്കിൽ നിന്ന് ചെറുതായി രക്തം പൊടിയുന്ന പോലെ തോന്നി… അവൾ അറിയാതെ ഞാൻ അവളുടെ മുഖം തുടച്ചു…

ലക്ഷ്മി എന്നെ നോക്കി ചെറിയ ചിരിയോടെ പറഞ്ഞു പണി പറ്റിച്ചോ അജീഷേട്ടാ…പക്ഷെ എനിക്ക് എന്തോ ചിരിക്കാൻ ആവുന്നില്ല… ഉള്ളിൽ ആകെയൊരു ഭയം.. ഇതുവരെ അനുഭവിക്കാത്ത ഒരു വീർപ്പുമുട്ടൽ… ആ നമ്മുക്ക് ഹോസ്പിറ്റലിൽ പോയെന്നു നോക്കാം ഞാൻ അവളോട്‌ പറഞ്ഞിട്ട് നടന്നു നീങ്ങി….

പിറ്റേന്ന് അവളുമായി ഹോസ്പിറ്റലിൽ പോയി അവൾ അറിയാതെ ഞാൻ എന്റെ സംശയം ഡോക്ടറോട് സൂചിപ്പിച്ചു… അജീഷ് പേടിക്കേണ്ടാന്നേ… നമ്മുക്ക് ഒരു ബ്ലഡ്‌ ടെസ്റ്റ്‌ നടത്തി നോക്കാം… റിസൾട്ട്‌ വരാൻ രണ്ടു ദിവസം എടുക്കും… താൻ ടെൻഷൻ ഒന്നും ആവേണ്ട… ഡോക്ടർ പറഞ്ഞത് കേട്ട് തലയാട്ടി ഞാൻ ലക്ഷ്മിയേം കൊണ്ട് ലബോർടാറിയിലേക്ക് നടന്നു… അയ്യോ അജീഷേട്ടാ എന്തിനാ ഇങ്ങോട്ട്‌ എനിക്ക് ഇൻജെക്ഷൻ ഒന്നും വേണ്ട എനിക്ക് പണ്ടേ സൂചി പേടിയല്ലേ…..

ആ ഭക്ഷണം കഴിക്കാതെ ഇങ്ങനെ നടക്കും എന്നിട്ട് തല കറങ്ങി വീണ് മനുഷ്യനെ പേടിപ്പിക്കും..

ഷുഗറോ പ്രഷറോ വത്യാസുണ്ടോന്ന് നോക്കാം.. കൊച്ച് കുട്ടിയെ പിടിച്ചുവലിച്ചു കൊണ്ടുപോണപോലെ ഞാൻ ലക്ഷ്മിയെ ലാബിലേക്ക് കൊണ്ടുപോയി…

സൂചി കണ്ടതെ അവൾ എന്റെ കൈ ഇറുക്കി പിടിച്ചു, വേണ്ട ഏട്ടാ എനിക്ക് പേടിയാ.. മിണ്ടാതെ ഇരിക്ക് എന്നുള്ള മട്ടിൽ ഞാൻ കണ്ണുരുട്ടി കാണിച്ചു.. ഇവിടെ ഇരുന്നോളു എന്ന് നേഴ്സ് പറഞ്ഞപ്പോ അവൾ ദ്യനീയമായി എന്നെ നോക്കി… എനിക്ക് പാവം തോന്നി എന്നാലും ഞാൻ അത് കാണാത്തപോലെ നടിച്ചു.. സൂചി അടുത്ത് വന്നപ്പോൾ എന്നെ കെട്ടിപിടിച്ചു വയറിലേക്ക് കണ്ണിറുക്കി പിടിച്ചവൾ ചാഞ്ഞു… ഞാൻ ബലമായി ഒരു കൈ നീട്ടി വെപ്പിച്ചു…സൂചി കുത്തിയപ്പോ അവളേക്കാൾ വേദന എനിക്ക് തോന്നി… ബ്ലഡ്‌ എടുത്തു റിസൾട് രണ്ട് ദിവസം കഴിഞ്ഞു വന്ന് വാങ്ങിക്കോളു എന്ന് നേഴ്സ് പറഞ്ഞകേട്ടപ്പോ അതെന്താ ഏട്ടാ രണ്ടു ദിവസം എന്നവൾ സംശയത്തോടെ ചോദിച്ചു… ചോദ്യം കേൾക്കാത്തപോലെ ഞാൻ അവൾടെ കയ്യിൽ കുത്തിയിട്ട് വേദന ഉണ്ടോന്ന് ചോദിച്ച് ചിരിച്ചു… അവൾ പരാതിപെട്ടി തുറക്കാൻ തുടങ്ങി… ഞാൻ മനസ്സിൽ ഒന്നും വരുത്തല്ലേ ദൈവമേ എന്ന് മനസുരുകി പ്രാർഥിച്ചു….

രണ്ട് ദിവസം എനിക്ക് രണ്ട് യുഗം പോലെ തോന്നി… റിസൾട്ട്‌ വരുന്ന അന്ന് ഞാൻ ലാബ് തുറക്കുന്നത്തിലും മുൻപ് അവിടെ സ്ഥാനമുറപ്പിച്ചു…

അവർ വന്ന് റിപ്പോർട്ട്‌ കയ്യിൽ തന്നപ്പോൾ എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു… എനിക്ക് എന്തോ റിസൾട്ട്‌ നോക്കാൻ ഒരു പേടി… ഞാൻ എല്ലാ ദൈവങ്ങളെയും പ്രാർഥിച്ചു ഡോക്ടർനെ കാണാൻ പോയി…

റിപ്പോർട്ട്‌ ഡോക്ടർക്ക് കൊടുത്ത്‌ കുഴപ്പമൊന്നുമില്ലല്ലോല്ലേ ഡോക്ടർ എന്ന് പറഞ്ഞപ്പോൾ ഡോക്ടർടെ മുഖത്തു മൗനം മാത്രമായിരുന്നു മറുപടി… കുഴപ്പമില്ലല്ലോല്ലേ ഞാൻ വീണ്ടും ചോദിച്ചു…

അജീഷ് പേടിക്കാൻ ഒന്നുമില്ല ഇക്കാലത് ഇത് വലിയ അസുകം ഒന്നുമല്ല എന്ന് മാത്രമേ ഞാൻ കേട്ടുള്ളൂ ..

അപ്പോളേക്കും കണ്ണാകേ ഇരുട്ട് കേറുന്നപോലെ തോന്നി… എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി..

കയ്യും കാലും വിറക്കുന്നു… മനസിലേക്ക് ലക്ഷ്മിയുടെയും ഞങ്ങൾടെ പറക്കമറ്റാത്ത രണ്ടുകുഞ്ഞുങ്ങൾടെയും മുഖം ഓടി വന്നു…. കുറച്ചു നേരം ഞാൻ നിശ്ചലനായി അവിടെ ഇരുന്നു….

കുറച്ചു കഴിഞ്ഞു ഞാൻ ഒരു റോബോട്ട് കണക്ക് നടന്ന് നീങ്ങി…

വണ്ടിയിൽ കയറി ഞാൻ നേരെ പോയത് കുടുംബക്ഷേത്രത്തിനടുത്തുള്ള കുളത്തിലേക്കാണ്‌….

അവിടെ നിന്ന് കൊച്ചുകുട്ടിയെ പോലെ ഞാൻ ഏങ്ങലടിച്ചു കരഞ്ഞു.. കുറയെ കരഞ്ഞു കഴിഞ്ഞു ഞാൻ റിസൾട്ട്‌ വണ്ടിയിൽ ഒളിപ്പിച്ചു വീട്ടിലേക്ക് പോയി… വീട്ടിൽ വന്നതേ ലക്ഷ്മി എന്നെ നോക്കി നിപ്പുണ്ടായിരുന്നു… റിസൾട്ട്‌ കിട്ടിയോ ഏട്ടാ എന്നവൾ ചോദിച്ചു എനിക്ക് എന്തുപറയണമെന്ന് അറിയാതെയായി… അവൾ എന്റെ അടുത്ത് വന്ന് കാതിൽ പറഞ്ഞു…

ഏട്ടൻ പേടിക്കേണ്ടാ, ക്യാൻസൽ വലിയ ആന രോഗം ഒന്നുമല്ല.. അല്ലേലും ഞാൻ ഏട്ടനേം അമ്മയേം നമ്മടെ രണ്ടു കുഞ്ഞുങ്ങളേം വിട്ട് എങ്ങിട്ട് പോവാനാ…

ഞാൻ ഒരക്ഷരം മിണ്ടാതെ അവളെ കെട്ടിപിടിച്ച് കരഞ്ഞു…

അയ്യേ കരയണോ

ആരേലും കാണും പിള്ളേര് ചോദിക്കും അച്ഛനോട് ഞാൻ കുശുമ്പ് കുത്തുവാന്നോന്ന്..

ഏട്ടൻ വിഷമിക്കാതെ…

നാളെ തന്നെ ഹോസ്പിറ്റലിൽ പോയി നമ്മുക്ക് രണ്ട് ഗുളിക അങ്ങ് വാങ്ങിയേക്കാം…

പിന്നീട് ഞാൻ ഇതുവരെ കാണാത്ത ഒരു ലക്ഷ്മിയേ ആണ്‌ കണ്ടത്… സൂചി എന്ന് കേട്ടാൽ ഓടുന്ന ലക്ഷ്മി ഇന്ന് എത്ര സൂചി കുത്തിയാലും മുഖതൊരു ഭാവവത്യാസവുമില്ല… കീമോ ചെയ്യണം എന്ന് പറഞ്ഞപ്പോ എന്റെ അടുത്താ കീമോടെ കളി ക്യാൻസർനെ ഞാൻ ചമ്മിച്ചു കാണിച്ചു തരാം എന്ന് കള്ളചിരിയോടെ അവൾ പറഞ്ഞു.. കീമോ തുടങ്ങി ആദ്യ നാളുകളിൽ എല്ലുനുറുങ്ങണ വേദനയിൽ ഉറങ്ങാൻ പറ്റാതായപ്പോ അവൾ പറഞ്ഞു ഉച്ചക്ക് ഇത്തിരി കൂടുതൽ ഉറങ്ങി അതോണ്ട് രാത്രി ഉറക്കം വരുന്നില്ലെന്ന്…. മുടികോഴിഞ്ഞു തുടങ്ങിയപ്പോൾ അവൾ പറഞ്ഞു അല്ലേലും ഒത്തിരി നീട്ടാമുള്ള മുടിയുടെ ട്രെൻഡ് പോയി ഇപ്പോ മൊട്ടതലക്കാ ഡിമാൻഡ് നമ്മുക്ക് ഇതങ്ങ് മൊട്ടയടിച്ചെക്കാമെന്നു…

നഖം എല്ലാം കറുത്തപ്പോൾ അവൾ പറഞ്ഞു കുഞ്ഞിലേ മുതൽ എനിക്ക് കറുപ്പ് വലിയ ഇഷ്ടമാണെന്ന്…

അവസാന കീമോ കഴിഞ്ഞു റിസൾട്ടിന് വേണ്ടി നോക്കിയിക്കവേ ഞാൻ അവളോട്‌ ചോദിച്ചു എടി അന്ന് റിസൾട്ട്‌മായി ഞാൻ വന്നപ്പോ നീ ഇങ്ങനെ അറിഞ്ഞു നിനക്ക് ക്യാൻസന്റെ ടെസ്റ്റാ ചെയ്തത് എന്ന്..

അവൾ കള്ള ചിരിയോടെ പറഞ്ഞു

നിങ്ങൾടെ അമ്പലത്തിൽ പോക്കും ഭക്തിയും പിന്നെ അതൊന്നും പോരാഞ്ഞിട്ട് രാത്രി കട്ടിലിൽ കിടന്നുള്ള മോങ്ങലും കേട്ടപ്പോ എനിക്ക് അറിയാർന്നെന്ന്…

റിസൾട്ട്‌ പറയാനായി ലക്ഷ്മി എന്ന് പേര് വിളിച്ചത്തും അവൾ എന്റെ കൈ ഇറുക്കി പിടിച്ച് ചോദിച്ചു

ദൈവം തോൽപ്പിക്കില്ലായിരിക്കുവല്ലേ ഏട്ടാ…

നിങ്ങളോട്ത്ത്‌ ജീവിച്ചു കൊതിതീർന്നിട്ടില്ലാ…

അവൾടെ തല എന്റെ തോളിൽ ചായ്യ്ച്ചു കിടത്തി ഞാൻ പറഞ്ഞു ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും… ദുഷ്ട്ടികളേം മോളു പേടിക്കേണ്ട നിനക്ക് ഇഷ്ടം പോലെ ടൈം ഇണ്ടെന്ന്… ഇതുകേട്ട് എനിക്കൊരു പിച്ചും തന്നവൾ കണ്ണുതുടച്ചു…

റിസൾട്ട്‌ കേൾക്കാൻ അവൾ എന്നെ പറഞ്ഞുവിട്ടിട്ട് ബെഞ്ചിൽ തനിയെ ഇരുന്നു… കൈകൂപ്പി അവൾ പ്രാർഥിക്കുന്നത് എനിക്ക് ഡോക്ടർടെ ക്യാബിനിൽ ഇരുന്ന് കാണാമായിരുന്നു….

തിരിച്ചിറങ്ങി വാടിയ എന്റെ മുഖത്ത്‌ നോക്കി അവൾ ചോദിച്ചു സ്കോപ്പ് ഇല്ലല്ലേ മാഷേ ….

ഞാൻ പറഞ്ഞു അതെ എനിക്ക് ഇനി സ്കോപ്പ് ഒന്നൂല്ല…

ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായങ്ങൾ പറയുക

ശുഭം…..

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : Achu Achu..