ഒന്നിച്ചൊന്നായി, തുടർക്കഥയുടെ ഭാഗം 4 വായിക്കുക…

രചന : പ്രണയിനി

ജെറിൽ അവളെത്തന്നെ നോക്കി നിന്നു…

അമ്മുവിന് എന്തോ ഒരു വല്ലായ്മ തോന്നി..

‘എവിടെ ആയിരുന്നു ഇത്രയും ദിവസം?’

മുഴക്കമുള്ള ആ ശബ്ദം അമ്മുവിനെ അല്പം പേടിപ്പിച്ചു…

“ഏഹ്?’

“ഈ ഒരാഴ്ച താൻ എവിടെയായിരുന്നു എന്ന്?’

ഇപ്പോൾ ആ ശബ്ദത്തിന് ഒരു ആജ്ഞയുണ്ട്..

“കോളേജിൽ എക്സാം ഉണ്ടാരുന്നു… ലാസ്റ്റ് സേം…” ഒരുവിധം അമ്മു പറഞ്ഞൊപ്പിച്ചു..

“ഹ്മ്മ്മ്… ഇനിയുമുണ്ടോ എക്സാം?”

“ച്ചും…. “അമ്മു ചുമൽ കൂച്ചി..

“ഹ്മ്മ്… ചെല്ല് ”

അമ്മു ഒന്നൂടി അവനെ അന്തംവിട്ടു നോക്കി… ഇങ്ങേരെന്താ ഗോപൻ ഗുണ്ടയോ ഇങ്ങെനെ പേടിപ്പിക്കാൻ… അതും ഞാൻ ഏതാണ്ട് അങ്ങേരുടെ സ്വന്തമെന്നപോലെയാണ് ചോദ്യവും പറച്ചിലും…

ഞാൻ എവിടെപോയാലും ഇങ്ങേർക്കെന്താ…

ഇങ്ങെനെ പലതും ദേഷ്യത്തോടെയും ഒരുതരം അമ്പരപ്പോടെയും ചിന്തിച്ചു അമ്മു സ്റ്റാഫ്റൂമിലെത്തി

നേരത്തെ വന്നതുകൊണ്ടുതന്നെ അവിടെയാരും ഇല്ലായിരുന്നു… അമ്മു അകത്തേക്ക് കയറും മുൻപ് ചുമ്മാതൊന്നു തിരിഞ്ഞുനോക്കി… നോക്കിയതിനേക്കാൾ വേഗത്തിൽ അവൾ കണ്ണുകൾ മാറ്റി അകത്തു കയറി…

“ശേ… ചമ്മി… ചമ്മി…. നോക്കേണ്ടാരുന്നു… ശോ… ഞാൻ അറിഞ്ഞില്ലല്ലോ ഇങ്ങേരിങ്ങെനെ ഇങ്ങോട്ടേക്കു നോക്കി നില്കുകയാണെന്ന്… നാണക്കേട്… ”

എന്നാൽ ജെറിലിന്റെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു..

തന്നെ അവളൊന്നു നോക്കിയിരുന്നെങ്കിലെന്ന് അവൻ ആഗ്രഹിച്ചിരുന്നു…

സ്കൂൾ ടൈമിന് മുൻപ്തന്നെ എല്ലാ ടീച്ചഴ്‌സും എത്തി..അമ്മുവിനെക്കണ്ടു എല്ലാരും വിശേഷങ്ങൾ ചോദിക്കാനും മറന്നില്ല… ചെറിയ പെൺകുട്ടി ആയത്കൊണ്ടുതന്നെ അവളോട് എല്ലാർക്കും ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു… കൂടാതെ അവളുടെ സ്നേഹമുള്ള പെരുമാറ്റവും അതിനൊരു കാരണമാണ്…

ആ സമയത്താണ് ഷോണിച്ചേട്ടൻ സ്റ്റാഫ്റൂമിലേക്ക് വന്നു അമ്മുവിനെ മാനേജർ അച്ഛൻ വിളിക്കുന്നുയെന്നു പറഞ്ഞത്..

അവൾ വേഗം തന്നെ അദ്ദേഹത്തെ കാണാനായി പോയി.

“ഫാദർ ”

കയറി വായോ മിസ്സേ…

ഗുഡ്മോർണിംഗ് ഫാദർ

വെരി ഗുഡ്മോർണിംഗ് miss… പിന്നെ എക്സാംസ് ഒകെ എങ്ങനെയുണ്ടായിരുന്നു…

നല്ലതായിരുന്നു ഫാദർ… നന്നായി അറ്റൻഡ് ചെയ്യാൻ സാധിച്ചു…

ഓക്കേ.. ഗുഡ്.. ഞാൻ ഇപ്പോൾ മിസ്സിനെ വിളിപ്പിച്ചത് മറ്റൊരു സഹായത്തിനാണ്.. എനിക്ക് ഒരു ലെറ്റർ എഴുതിത്തരണം… ഒഫീഷ്യൽ…

നമ്മുടെ സ്കൂളിലെ പ്ലസ് ടു കുട്ടികളെയും കൊണ്ട് ഒരു ഇൻഡസ്ട്രിയൽ വിസിറ്റ് ചെയ്യാനുണ്ട്..

കമ്പനിയുടെ ഡീറ്റെയിൽസ് ഞാൻ തരാം ഇപ്പോൾ..

അടുത്ത ദിവസം എനിക്ക് എഴുതികൊണ്ടുതരണം..

ഓക്കേ അല്ലെ..

Yes ഫാദർ…

ഓക്കേ… ഞാൻ ഡീറ്റെയിൽസ് ജെറിലിനെ ഏല്പിച്ചേക്കാം.. Miss വന്നു വാങ്ങിയാൽ മതി..

ഓക്കെ ഫാദർ..

എങ്കിൽ miss പൊയ്ക്കോളു…

ഫാദർനോട് പറഞ്ഞു പുറത്തേക്കിറങ്ങിയ അവൾ ചെന്ന് നിന്നത് ജെറിലിന്റെ മുന്നിലാണ്… രണ്ടുപേരും പരസ്പരമൊന്നു നോക്കി.. അവന്റെ നോട്ടത്തിൽ ആകെ പരിഭ്രമപ്പെട്ട അമ്മു വേഗം തന്നെ അവനെകടന്നു മുന്നോട്ട് പോയി.. ജെറിലിനു അവളുടെ വെപ്രാളം കണ്ടു ചിരിവന്നു..

അമ്മുവിന് അന്ന് മൂന്നാമത്തെ പീരിയഡ് ഫ്രീയായിരുന്നു.. അവൾ ആ സമയം ജെറിലിനെ കാണാൻ പോകാൻ തീരുമാനിച്ചു.. ആദ്യത്തെ രണ്ട് അവർ കഴിഞ്ഞു ബ്രേക്ക്‌ ടൈം ആണ്.. ആ സമയം ടീച്ചഴ്സിനു ചായയുണ്ട് ചിലപ്പോൾ എന്തേലും സ്‌നക്സും.. അതുമല്ലേൽ ചില ദിവസങ്ങളിൽ ചിലർ എന്തേലും ഉണ്ടാക്കികൊണ്ടുവരും.. അത് ആഘോഷമായി എല്ലാരും പങ്കിട്ടെടുക്കും..

ബ്രേക്ക്‌ കഴിഞ്ഞു എല്ലാരും അവരവരുടെ ക്ലാസ്സിലേക്ക് പോയി… സ്റ്റഫ്റൂമിൽ അമ്മുവും…

ജിൻസിയും തോമസ് സാറും ഉണ്ടായിരുന്നു.. സർ ഫിസിക്സ്‌ അദ്ധ്യാപകനാണ്… വല്യ ബഹളക്കാരനൊന്നുമല്ലങ്കിലും അത്യാവശ്യം മിണ്ടും..

ജിൻസി എനിക്ക് താഴെ ജെറിൽ സർനെ ഒന്ന് കാണാൻ പോകണം…

എന്തിനാ

അമ്മു അവളോട് കാര്യം പറഞ്ഞു…

ആണോ… എന്നാൽ പോയിട്ട് വാ.. ഞാൻ അന്ന് പറഞ്ഞത് മറക്കണ്ട… അങ്ങേർക്ക് ദേഷ്യം വരാതെ നോക്കിക്കോ…

അമ്മു ഇറങ്ങി ഓഫീസിലേക്ക് നടന്നു.. ഓഫീസിൽ ചെന്നപ്പോൾ അവിടെ ജെറിലും ഷോണി ചേട്ടനുമുണ്ട്..

ഷോണിച്ചേട്ടൻ കണ്ടയുടൻ ചിരിച്ചുകൊണ്ട് വിശേഷങ്ങൾ ചോദിച്ചു.. ആള് അല്ലേലും എപ്പോഴും അങ്ങേനെയാണ്..ഒരുപാട് അടുപ്പമുള്ളതുപോലെയാണ് സംസാരം.. നമുക്ക് ഇഷ്ടമാകും..

കുഞ്ഞു കുഞ്ഞു വർത്താനങ്ങൾക്ക് ശേഷം ജെറിൽ സർനോട് ഡീറ്റെയിൽസ് ചോദിക്കാനായി ആ മുഖത്തേക്ക് നോക്കി..

മുഖമാകെ വീർത്തിരിക്കുന്നു… കുശുമ്പ് പിടിച്ച പിള്ളേരുടെ മാതിരി… പെട്ടെന്ന് അമ്മുവിന് ചിരി വന്നു.. പക്ഷെ അതവൾ അടക്കി.. കാരണം ഇങ്ങേർക്ക് ദേഷ്യം വന്നാലോ… എന്നാൽ കറക്റ്റ് ആയി ജെറിൽ അവളുടെ ചിരി കണ്ടിരുന്നു.. അവൻ അവളെയൊന്നു കലിപ്പിച്ചു നോക്കി.. അമ്മു പെട്ടെന്നു തന്നെ സാധു ആയി…

Miss എന്താ വന്നത്? ചോദ്യത്തിൽ ഗൗരവമാണ്…

അത് ഫാദർ പറഞ്ഞിരുന്നു കമ്പനി ഡീറ്റെയിൽസ് സർനെ ഏല്പിച്ചേക്കാമെന്നു.. അത് വാങ്ങാൻ വന്നതാണ്..

അത് വാങ്ങാൻ വന്നതണേൽ വാങ്ങിട്ട് പോകണം.

അല്ലാതെ ചുമ്മാ ഇവിടെ കിടന്നു അലച്ചു കൂവരുത്.. ഇതൊരു ഓഫീസണ്.. ആ ഒരു ബോധo വേണം.. അതെങ്ങനാ… അങ്ങെനെ വെല്ല വിചാരവും വേണ്ടേ… ചുമ്മാ ഇറങ്ങിക്കോളും ഓരോന്ന്..

അമ്മുവിന് പെട്ടന്ന് എന്തൊപോലെയായി..ഇതിപ്പോ ഇങ്ങെനെ ചൂടാകാൻ മാത്രം എന്തുണ്ടായി… ഒന്ന് സംസാരിച്ചത് തെറ്റാണോ..അവളുടെ കണ്ണുകൾ നിറഞ്ഞു… ഇത് കണ്ട ഷോണിയും വല്ലാതായി..

ജെറിലെ മതി… നീയാ പേപ്പർ മിസ്സിന് കൊടുത്തു വിട്..

ജെറിൽ അമ്മുവിനെതന്നെ നോക്കുകയായിരുന്നു.. അവളുടെ നിറഞ്ഞ കണ്ണുകളിൽ ആയിരുന്നു അവന്റെ നോട്ടം തറഞ്ഞു നിന്നത്..

എന്നാൽ അവൾ അവനെ നോക്കിയതേയില്ല..

നോക്കാതെ തന്നെ അവക്ക് അറിയാമായിരുന്നു ആ കണ്ണുകൾ അവളിലാണെന്ന് .

ജെറിൽ ഒരു പേപ്പർ എടുത്ത് അവളുടെ നേർക്ക് നീട്ടി.. അമ്മു അത് വാങ്ങി വേഗം അവിടെ നിന്നുമിറങ്ങി… ഇറങ്ങുന്ന വഴി അവൾ കേട്ടു ജെറിലിനെ വഴക് പറയുന്ന ഷോണി ചേട്ടന്റെ ശബ്ദം…

എന്നാൽ അതൊന്നും അവൾ ശ്രദ്ധിച്ചില്ല.. വല്ലാത്ത സങ്കടം വന്നു അവളെ പൊതിഞ്ഞു… കാര്യമുള്ളതിനാണ് വഴക്ക് പറഞ്ഞതെങ്കിൽ കേക്കമാരുന്നു.. ഇതിപ്പോ ഇങ്ങെനെ.. അതാണ് അവളെ വേദനിപ്പിച്ചത്…

സ്റ്റാഫുംറൂമിൽ കയറുന്നതിനു മുൻപ് തന്നെ അമ്മു മുഖം ഒകെ തുടച്ചു.. എന്നിട്ട് അകത്തേക്ക് കയറി സീറ്റിലിരുന്നു… ജിൻസി മിസ് ഓരോന്ന് ചോദിക്കുന്നുണ്ട്.. എന്തിനൊക്കെയോ മറുപടി പറഞ്ഞു മേശയിൽ തല വെച്ച് കിടന്നു..

അന്നത്തെ ദിവസത്തെ മുഴുവൻ സന്തോഷവും ഈ സംഭവം കൊണ്ടുപോയത് പോലെയായിരുന്നു അമ്മുവിന് തോന്നിയത്.. ഒന്നും അങ്ങോട്ട് ആസ്വദിക്കാൻ പറ്റുന്നില്ല.. എന്തോ ഒരു വിങ്ങലാണ്..

ആരോടും ഒന്നും പറയാനും പോയില്ല.. ഇടക് ഒന്ന് രണ്ട് വട്ടം ഷോണി ചേട്ടനെ കണ്ടു..

അവൻ അങ്ങനാണ്.. അല്പം ദേഷ്യം കൂടുതലാ… Miss കാര്യമാക്കണ്ട എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു.. എന്നാൽ അമ്മുവിന് ദേഷ്യമാണ് തോന്നിയത്.. എല്ലാരും ഇവിടുത്തെ സ്റ്റാഫ്‌ ആണ്..

കാണുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും മിണ്ടും… ക്ലാസിൽ ഒന്നും ആയിരുന്നില്ലല്ലോ..

ഓഫീസിൽ അല്ലെ.. അവിടെ എത്രയോ ആളുകൾ ദിവസം വരുന്നു കൂടുതൽ രക്ഷിതാക്കൾ..

അവരൊക്കെയെന്താ മിണ്ടാതെയാണോ നില്കുന്നെ…ഇത് ഒരുമാതിരി ജാഡ…

ഇതൊക്കെ മനസ്സിൽ വന്നെങ്കിലും അമ്മു ഷോണിയോട് ഒന്നും പറഞ്ഞില്ല.. ഇനി ഇത് ഇവിടെ പറഞ്ഞു അത് അവിടെ അങ്ങേരുടെ ചെവിയിൽ എത്തിയാൽ പിന്നെ അത് മതി അടുത്ത പുകിലിനു… ഒന്നും വേണ്ട…

അന്നത്തെ ദിവസം അങ്ങെനെ കഴിഞ്ഞു.. സ്കൂൾ വിട്ടു അമ്മു ജിൻസി മിസ്സിനൊപ്പം പുറത്തേക്ക് ഇറങ്ങി.. എന്നാൽ അറിയാതെപോലൊരു നോട്ടം ഓഫീസിലേക്ക് പോയില്ല.. ഒരു തരം വാശി പോലെ..

എന്നാൽ ഒരാളവിടെ അവളുടെ നോട്ടം കിട്ടാനായി നോക്കി നിൽക്കുകയായിരുന്നു.. അത് കിട്ടാതെ വന്നപ്പോൾ ആ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

ചാടി തുള്ളി ഓഫീസിലേക്ക് കയറി പോയി.

അമ്മു വൈകുന്നേരം വീട്ടിൽ വന്നു ഇതെല്ലാവരോടും പറഞ്ഞു… അത് കാര്യമാക്കണ്ട വിട്ടേക്കാൻ പറഞ്ഞു എല്ലാരും.. എങ്കിലും അതൊരു കരടായി അമ്മുവിന് ഉള്ളിൽ കിടന്നു… പിന്നെ ഓരോന്നും പറഞ്ഞും ചെയ്തും അവൾ ഓക്കേ ആയി..

അല്ലെങ്കിലും ഞാൻ എന്തിനു വിഷമിക്കണം.. അയാളെന്റെ ആരാ… എന്തേലും പറഞ്ഞിട്ട് പോകട്ടെ… നെവർ മൈൻഡ്…

ഇങ്ങെനെ സ്വയം മോട്ടിവേറ്റ് ചെയ്തു അമ്മു ഉറങ്ങാൻ കയറി.

എന്നാൽ മറ്റൊരിടത്തു അമ്മുവിന്റെ നിറഞ്ഞ കണ്ണുകളും അവളുടെ നോട്ടം കിട്ടാത്തതുമൊക്കെ ഓർത്തു ജെറിൽ അസ്വസ്ഥമായ മനസോടെ ആ ടെറസ്സിൽ വെറും നിലത്തു ആകാശം നോക്കി കിടന്നു..

കണ്ണടച്ചാൽ അവളുടെ മുഖമാണ്.. ഇന്നെന്തിനു അവളോട് അങ്ങെനെ ദേഷ്യപ്പെട്ടു എന്നുപോലും അവനറിയില്ല.. അവൾ ഷോണിയോട് ചിരിച്ചു മിണ്ടുന്നതു കണ്ടിട്ടാണോ അതോ അവൾ എന്നെ ശ്രദ്ധിക്കാഞ്ഞിട്ടോ..

അവളുടെ ഒരു നോട്ടം… ചിരി ഇതൊക്കെ താൻ ആഗ്രഹിച്ചിരുന്നു.. എന്നാൽ കിട്ടാതെ വന്നപ്പോൾ അത് പരിഭവമായി… ആ പരിഭവം ദേഷ്യമായി… എന്തൊക്കെയോ പറഞ്ഞു. അത് കേൾക്കുന്നവളെ എങ്ങെനെ ബാധിക്കുമെന്ന് ഓർത്തതേയില്ല.. ദേഷ്യമായിരുന്നു മുന്നിട്ട് നിന്നത്..ഇനിയെങ്ങെനെ ഇതൊന്നു സോൾവ് ആക്കും… അവളോട് മിണ്ടണം.. ഒരാഴ്ച കാണാഞ്ഞപ്പോ തന്നെ ഉണ്ടായ അവസ്ഥ പറഞ്ഞറിയിക്കാൻ ആകില്ല.. ഇങ്ങനെയൊക്കെ  തനിക് തോന്നുന്നത്തന്നെ ആദ്യമാണ്..

എന്താണ് തനിക് സംഭവിക്കുന്നത്… അറിയില്ല..

പ്രണയം ആണോ അതോ വെറും അട്രാക്ഷനോ.. കുറെ ആലോചിച്ചു.. വെറും അട്ട്രാക്ഷൻ ആണെങ്കിൽ ഞാൻ എന്തിനു അവളെയോർത് വേദനിക്കണം… അവളെ കാണാതാകുമ്പോൾ അസ്വസ്ഥപെടണം… കണ്ടു കിട്ടുമ്പോൾ എന്തിനു ഉള്ളിൽ ആശ്വാസം നിറയണം..

ഒരു നോട്ടമോ പുഞ്ചിരിയോ കിട്ടുമ്പോൾ എന്തിനു മനസ് നിറയണം…

അപ്പോ ഇത് വെറും അട്രാക്ഷന്നല്ല… അവളെന്റെയാണ് എന്നുള്ള വിശ്വാസമാണ്..

ഉറപ്പാണ്… അതെ അവൾ എന്റെ മാത്രമാണ്..

എന്റെ അമലു ❤️‍🔥

അമ്മുവിനെപ്പറ്റിയുള്ള ഓർമ്മകൾ നെഞ്ചിൽ നിറച്ചു ജെറിൽ കണ്ണുകളടച്ചു…

ഇഷ്ടമാകുന്നുണ്ടോ കഥ…

ലൈക്ക് ചെയ്ത് അഭിപ്രായം പറയണേ

തുടരും….

രചന : പ്രണയിനി