ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 6 വായിച്ചു നോക്കൂ…

രചന : പ്രണയിനി

വാൽപാറ എന്ന സ്ഥലത്തേക്കായിരുന്നു അവരുടെ യാത്ര… രാത്രിയിൽ ഇടക് ഭക്ഷണം കഴിക്കാനും മറ്റും അവരിറങ്ങി…അപ്പോഴൊക്കെ ജെറിലിന്റെ കണ്ണുകൾ അവളെ തേടിയിരുന്നു…

അമ്മു ആണേൽ ഇതൊക്കെ അറിയുന്നുണ്ടെങ്കിലും ശ്രദ്ധിക്കാതെയിരുന്നു…

രാത്രിയിലെ യാത്ര അല്പം റിസ്ക് ആയത്കൊണ്ടുതന്നെ ഇടക്ക് അവർ സ്റ്റേ ചെയ്യാനും നേരത്തെ തീരുമാനിച്ചിരുന്നു..പറഞ്ഞുറപ്പിച്ച കോട്ടേജിൽ അവർ എത്തിച്ചേർന്നു… എല്ലാർക്കും ഒന്ന് കിടന്നാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളു..

ആദ്യത്തെ സ്റ്റേ ചാലക്കുടിയിൽ ആയിരുന്നു.. നാളെ പുലർച്ചെ അവിടുത്തെ പള്ളിയിൽ ഒന്ന് കയറി തിരിക്കാനായിരുന്നു പ്ലാനിട്ടത്.. എല്ലാരും ബസിൽ നിന്നിറങ്ങി.. അമ്മുവും ജിൻസിയും ഒരു മൂലയിലയാണ് നിന്നത്.. ജിൻസിയുടെ പിറകിലൂടെ അവൾ പതിയെ ജെറിലിനെ നോക്കി..

അവൻ അകത്തു ഹോട്ടലിലെ ആളുകളോട് സംസാരിക്കുന്നതും തിരികെ വരുന്നതും അവൾ കണ്ടു… മൂലയിൽ നില്കുന്നത്കൊണ്ട് തന്നെ അവനു പെട്ടെന്ന് അവളെ കാണാൻ പറ്റില്ലാരുന്നു..ജെറിൽ അച്ഛനോട് വന്നു കാര്യങ്ങൾ പറഞ്ഞു എല്ലാരേം അകത്തേക്ക് വിളിച്ചു.. ആ സമയം അവന്റെ കണ്ണുകൾ ചുറ്റുപാടും പരതുന്നത് അമ്മു കണ്ടു.. അപ്പോൾ തോന്നിയ കുസൃതിയിൽ അമ്മു അല്പംകൂടി പിന്നിലേക്ക് ഒതുങ്ങി.. ജെറിലിന്റെ കണ്ണുകൾ പലവട്ടം അവർക്കിടയിലൂടെ കറങ്ങി.. അവൻ അറിയാതെ തന്നെ മുഖത്തൊരു പരിഭ്രമം നിറഞ്ഞതുകണ്ട അമ്മു ഞെട്ടിപ്പോയി.. ആ പരിഭ്രമം തന്നെ കാണാഞ്ഞിട്ടാണെന്ന് അവൾക്കുറപ്പായിരുന്നു..

എന്നിട്ടും അതൊന്നു നേരിൽ കാണാൻ അവൾക്കെന്തോ കൊതിതോന്നി.. ചുമ്മാതൊരു കൊതി..അവന്റെ കണ്ണുകൾ ഇപ്പുറത്തേക്ക് പാഞ്ഞപ്പോൾ അമ്മു മുന്നിലേക്ക് കയറിനിന്നു..

ജെറിലിന്റെ കണ്ണുകൾ കറങ്ങി അമ്മുവിന്റെ വശത്തു എത്തുകയും ആ കണ്ണുകളിൽ അവൾ പതിയുകയുo ചെയ്ത നിമിഷം….

അമ്മു അവനെ കണ്ണെടുക്കാതെ നോക്കി.. ജെറിൽ ഒന്ന് ശ്വാസം ആഞ്ഞുവിട്ടു ഇരുകൈകളും ഏണിൽ കുത്തി നിന്നു.. ഇപ്പോളാ മുഖത്ത് ആശ്വാസമാണ്..അമ്മുവിന്റെ ചുണ്ടിൽ ആരും കാണാതെയൊരു പുഞ്ചിരി വിരിഞ്ഞു.. ജെറിൽ പോലും കണ്ടുപിടിക്കുന്നതിനു മുൻപ് അതവൾ ചുണ്ടിനിടയിൽ ഒളിപ്പിച്ചു..

എല്ലാരും റൂമികളിലേക്ക് പോയി.. ആണുങ്ങൾ താഴത്തെ നിലയിലും സ്ത്രീകൾ മുകൾ നിലയിലുമായിരുന്നു..ചെന്നപാടെ ചിലർ കിടന്നു…

ചിലർ വർത്തനങ്ങളിലേക്ക് കടന്നു.. ചിലരാകട്ടെ ഫ്രഷ് ആകാനും മറ്റുംപോയി.. അമ്മു തന്റെ ബാഗിൽനിന്ന് കുളിച്ചു മാറാനുള്ള ഡ്രെസ്സും ടവലും ബോഡി ലോഷനും ഒകെ എടുത്തു…

ജിൻസി ഞാൻ കുളിച്ചിട്ട് വരാമേ.

ഇപ്പോഴോ… എന്റെ പെണ്ണെ വന്നു കിടന്നു ഉറങ്ങാൻ നോക്ക്

അയ്യാ.. കുളിക്കാതെ ഉറങ്ങാനോ… നടക്കില്ല മോളെ… ഞാൻ വേഗം വന്നേക്കാം.. അല്ല നീ കുളിക്കുന്നില്ലേ..

പിന്നെ ഈ പാതിരക്കു കുളിച്ചു കുറിതൊട്ട് ആരെ കാണിക്കാനാ.. നീ പോയി കുളിക്ക്

അയ്യേ.. വൃത്തിയില്ലാത്ത പെണ്ണ്

അമ്മുവിന്റെ റൂമിൽ അവരെക്കൂട്ടി 6 പേരാണ് ഉള്ളത്… രണ്ട് വല്യ റൂമുകളുള്ളതായിരുന്നു ആ കോട്ടേജ്.. കൂടാതെ ഒരു ഹാളും ബാൽക്കണിയും.

അമ്മു കുളിച്ചു ഒരു പിങ്ക് ലോങ്ങ്‌ സ്‌കർട്ടും ബ്ലൂ ടോപ്പും ഇട്ടു മുറിയിലേക്ക് വന്നു … മുടി ഒന്നാകെ അഴിച്ചു കൊതിയിട്ട് കുഞ്ഞൊരു പിന്നൽ ചെയ്തു.. മുഖത്ത് ഒരു ചമയങ്ങളും ഇട്ടില്ല…

ജിൻസി അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു…

ടി അമലെ?

ഹ്മ്മ്?

നീ ഭയങ്കര സുന്ദരി ആണ് കെട്ടോ..

ഏഹ്? എന്തോന്നാ..

അതേടി പെണ്ണെ… നീ ശരിക്കും ഒരു ചുന്നരി ആണെന്ന്.. ഇപോൾ നോക്കിയേ കുളിച്ചിറങ്ങി..

ഒരു മേക്കപ്പുമില്ല.. എന്നിട്ടും നോകിയെ എന്ന ക്യൂട്ട് ആണ്..

അയ്യടാ.  കൊള്ളാലോ.. എനിക്കിഷ്ടായി ഈ ഡയലോഗ്.. വരവ് വെച്ചിരിക്കുന്നു..

സത്യടി… ഇല്ലേൽ കേട്ടോ… രാധിക മിസ്സേ…

ബീന മിസ്സേ ഞാൻ പറഞ്ഞത് നേരല്ലേ

ഇവരുടെ ഈ വർത്താനമൊക്കെ കേട്ടുകൊണ്ട് ചിരിച്ചിരുന്ന അവർ സത്യമെന്നപോലെ തലയാട്ടി..

അപ്പോഴാണ് ഡോറിൽ ആരോ കൊട്ടിയത്..

അമ്മുവിനോട് തുറക്കാൻ പറഞ്ഞു ജിൻസി എഴുനേറ്റിരുന്നു…

അമ്മു കതകു തുറന്നു മുന്നിലേക്ക് നോക്കിതും ഞെട്ടിപ്പോയി…

ശോ.. എവിടെ നോക്കിയാലും ഇങ്ങേരാണല്ലോ…

എന്റെ ദേവി….

മുന്നിൽ നമ്മുടെ നായകൻ അന്തം വിട്ടു നിൽപ്പുണ്ട്…

ആഹാ.. ജെറിൽ സാറോ… ബീന miss മുന്നോട്ട് നടന്നു വന്നു ചോദിച്ചു… എന്താ സാർ..

ആഹ മിസ്സേ…. ജെറിൽ പെട്ടെന്ന് ബോധം വീണ്ടെടുത്തു…

നാളെ അല്പം നേരത്തെ നമുക്കിറങ്ങണം..

അതൊന്നു പറയാനായി വന്നതാ.. സമയത്ത് എല്ലാരും റെഡി ആകണം.. ഇവിടുന്നു ബ്രേക്ഫാസ്റ് കഴിച്ചിട്ടാണ് നമ്മൾ പള്ളിയിലേക്ക് പോകുന്നത്…

സമയം ഒരുപാട് പോയാൽ ഉദ്ദേശിച്ച സമയം അങ്ങേതില്ല.. അതാ..

ഓക്കേ സർ.. ഞങ്ങൾ റെഡി ആയിക്കോളാം..

ഹ്മ്മ്. ഗുഡ് നൈറ്റ്‌.

ഗുഡ് നൈറ്റ്‌ സർ..

അമ്മുവിനെ ഒന്നുകൂടി നോക്കി ജെറിൽ താഴേക്ക് ഇറങ്ങി…

ബീന miss എല്ലാരോടും നാളെ നേരത്തെ റെഡി ആകാൻ പറഞ്ഞു കുളിക്കാൻ പോയി..

ഓരോരുത്തരായി  ഉറങ്ങാൻ കിടന്നു..

അമ്മുവിന് അന്ന് ഉറക്കം വന്നതേയില്ല.. കണ്ണടച്ചാൽ ആ കുഞ്ഞു കണ്ണുകളും നോട്ടവുമാണ് മുന്നിൽ…

ശോ… എന്തൊരു വിധി ആണിത് ദൈവമെ…

അമ്മു തിരിഞ്ഞും മറിഞ്ഞും കിടന്നു..

ഇതേ സമയം ജെറിലും ആലോചിക്കുകയായിരുന്നു പലതും…

ഇപോൾ തന്നെ അവളുടെ മുറിയിലേക്ക് പോകാൻ അച്ഛൻ പറഞ്ഞത് ഷോണിയോടാണ്.. എന്നിട്ടും കള്ളത്തരം കാണിച്ചു ഞാൻ തന്നെ പോയി.. പെണ്ണിനെ ഒന്ന് കാണാതെ ഉറക്കം വരില്ല..

ഒരോ നിമിഷവും അവൾ എന്റെ മനസ് കീഴടക്കുവാണ്.. എന്റെയുള്ളിലെ അവളോടുള്ള പ്രണയം കൂടുകയാണ്.. കണ്മുന്നിൽ അവളെപ്പോഴും വേണമെന്ന് തോന്നുന്നു…

ഇതെല്ലാം തന്റെമാത്രം ആഗ്രഹങ്ങളാണ്..

ഇതൊക്കെ അവളറിയുമ്പോൾ സ്വീകരിക്കുമോ തന്നെ. ഇഷ്ടാണ് എന്ന് പറഞ്ഞാൽ ഉടൻ അവൾ സമ്മതം പറയുമെന്ന് ഓർത്തിരിക്കുന്ന ഞാൻ ഒരു മണ്ടൻ… പക്ഷെ ഇങ്ങെനെ ഉള്ളിൽ പൂട്ടി വെക്കാൻ വയ്യ.. എങ്ങെനെo എനിക്കൊന്നു അവളോട് പറയണം എന്റെ ഇഷ്ടം…

ശരിക്കും ഒരു ഐശ്വര്യമാണ് അവളെ കാണുന്നതുപോലും… കവികൾ പാടി പുകഴ്ത്തുന്നതുപോലെ ഒന്നുമല്ലെങ്കിലും ആരും ഒന്നുകൂടി നോക്കിപോകുന്ന മനോഹാരിത അവൾക്കുണ്ട്… ഉള്ളും പുറവും ഒരുപോലെ എന്ന് ഒത്തിരി പ്രാവശ്യം തോന്നിയിട്ടുമുണ്ട്.. അത് മറ്റൊന്നും കൊണ്ടല്ല.. അവളുടെ ക്ലാസ്സുകളിലേ കുട്ടികളുടെ അഭിപ്രായം കേട്ടാൽ മതി.. ഒരു ടീച്ചർ ആദ്യമായിയാകും ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് കുട്ടികളുടെ പ്രിയപ്പെട്ടത് ആയത്..

അമല ടീച്ചർ എന്ന് പറഞ്ഞാലേ നൂറു നാവാണ്..

അച്ഛനോടും കുട്ടികൾ അഭിപ്രായം പറയുന്നത് എത്രയോ വട്ടം കേട്ടിരിക്കുന്നു… Miss പാവമാണ്…

നന്നായി പഠിപ്പിക്കും.. മനസിലാക്കി തരും ഒരുപാട് പ്രാവശ്യം.. നല്ല ഫ്രണ്ട്‌ലിയാണ്.. വഴക് പറഞ്ഞാൽ പോലും അതിൽ മുന്നിൽ നില്കുന്നത് വാത്സല്യമാണ്.. ടീച്ചർ എന്നതിലുപരി എന്ത് പ്രശ്നവും  പോയി പറയാൻ കുട്ടികൾക്കു ഏറ്റം ഇഷ്ടമുള്ള miss.. അമല ടീച്ചർ.

എന്റെ മാത്രം അമലു ❤️

ഇന്ന് തന്നെ അൽപനേരം കാണാതിരുന്നപ്പോൾ നെഞ്ചിൽ വല്ലാത്ത പിടപായിരുന്നു.. പെണ്ണാണെൽ ജിൻസി മിസ്സിന്റെ പുറകിൽ പോയി പതുങ്ങി നിൽപാണെന്ന് ഞാൻ അറിഞ്ഞതുമില്ല.. എത്ര പ്രാവശ്യം എല്ലാർക്കും ഇടയിലൂടെ കണ്ണുകൾ പാഞ്ഞുനടന്നു.. അവസാനം കണ്ട്കിട്ടി.. കാണാതായ ഇട്ടുലി പോലെ.. മണ്ണിനടിയിൽ ഒളിച്ചിരുന്ന ഇട്ടുലിയെ ചൂട് കൂടി കണ്ടുപിടിക്കുന്നത് പോലെ…. കിട്ടിയപ്പോളോ പറഞ്ഞറിയിക്കാൻ ആകാത്ത ഒരു ആശ്വാസമാണ് തോന്നിയത്..

കൈയെത്തും ദൂരത് അവളുണ്ട് എന്നുള്ള ആശ്വാസം

നാളെ അവളോട് എങ്ങെനെയും സംസാരിക്കണം..

ആദ്യം മറ്റേണ്ടത് പിണക്കമാണ്… എന്നിട്ട് മതി ബാക്കിയെല്ലാം.. എല്ലാംകൂടി ഒന്നിച്ചയാൽ പെണ്ണ് താങ്ങില്ല.. ആദ്യം പിണക്കം മാറ്റി കൂടാകണം..

എന്നിട്ട് അതിലൂടെ പയ്യെ പ്രണയം അറിയിക്കണം

എന്റെ മാതാവേ ഒരു വഴി കാണിച്ചു തരണേ..

അമ്പലവാസി കുട്ടിയാണ്.. എന്നാലും മാതാവ് വിചാരിച്ചാൽ അവളുടെ ദൈവങ്ങൾ എനിക്കവളെ തരും… ഒന്ന് മനസ് വെക്കണേ മാതാവേ..

എനിക്ക് വേണ്ടിയല്ലേ… ഞാൻ പൊന്നുപോലെ നോക്കിക്കോളാം…

ചെക്കൻ ഭയങ്കര പ്ലാനിംങിലാണ്.. എന്താകുമോ എങ്ങനാകുമോ അറിയില്ല.. അമ്മുട്ടി അവന്റേത് ആകുമോ.. അതോ മറ്റാരുടെയെങ്കിലും ആകുമോ എന്ന് കണ്ടറിയാം…

പ്രണയം തോന്നി തുടങ്ങിയാൽ പിന്നെ നമുക്ക് നമ്മളറിയാതെതന്നെ മാറ്റങ്ങൾ ഉണ്ടാകും.. അത് നമ്മൾ ശ്രദ്ധിക്കില്ല എങ്കിലും നമുക്ക് ചുറ്റുമുള്ളവർ ശ്രദ്ധിക്കും.. ഒറ്റക്കിരുന്നുള്ള ചിന്തകൾ…

സ്വപ്നങ്ങൾ… പുഞ്ചിരികൾ.. ഇതൊക്കെ മറ്റുള്ളവർ നമ്മളെ കൂടുതൽ ശ്രദ്ധിക്കുന്നതിലേക്ക് എത്തിക്കും..

ചിലത് നല്ലതിലേക്ക് എത്തിക്കും മറ്റു ചിലത് മോശമായ അവസ്ഥയിലേക്കും.. ഇവർ ഇവിടെ എന്ത് അവസ്ഥയിൽ ആകുമെന്ന് നമുക്ക് നോക്കാം

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : പ്രണയിനി