എസ്ക്യൂസ്‌ മി സർ… പുട്ടുപൊടിയോ റവയോ വേണോ… ഫേസ് വാഷ് വേണോ… ലോഷനോ ഡിഷ്‌ വാഷോ വേണോ…

രചന : ആഷ പി ആചാരി

“എസ്ക്യൂസ്‌ മി സർ… പുട്ടുപൊടിയോ റവയോ വേണോ…”

“ഫേസ് വാഷ് വേണോ…?”

“ലോഷനോ ഡിഷ്‌ വാഷോ വേണോ…?”

നിങ്ങൾ ഏതെങ്കിലും ഹൈപ്പർ മാർക്കറ്റിലോ ഷോപ്പിലോ സാധനം വാങ്ങാൻ കേറുമ്പോൾ ഈ ഒരു ചോദ്യം കേട്ടിട്ടുണ്ടോ… യൂണിഫോം ഇട്ടുകൊണ്ട് നിങ്ങളുടെ മുന്നിൽ നിന്ന് ഈ ചോദ്യം ചോദിക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ… എന്നാൽ കേട്ടോളൂ അവരിൽ ഒരാളാണ് ഞാനും..കമ്പനി സ്റ്റാഫ്‌/ കമ്പനി പ്രൊമോട്ടർ എന്നീ പേരുകളിൽ ഹൈപ്പർ മാർക്കറ്റുകളിൽ ജോലി ചെയുന്ന ഒരു വിഭാഗം ജോലിക്കാർ ..

ഹിന്ദുസ്ഥാൻ യൂണിലിവർ മുതൽ mom ഡീറ്റെർജന്റ്സ് വരെ നീണ്ടു കിടക്കുന്ന നൂറു കണക്കിന് കമ്പനി കളിൽ ജോലി ചെയുന്ന സ്ത്രീകൾ. കമ്പനി ഉത്പന്നങ്ങൾ ഓർഡർ എടുക്കുക, ഡിസ്പ്ലേ ചെയുക,

വിൽക്കുക ഇങ്ങനെ ഒരുപാട് ജോലികൾ.

രാവിലെ 10 മണി മുതൽ 7 മണി വരെ നീളുന്ന ഡ്യൂട്ടി .വരുന്ന ഓരോ കസ്റ്റമറോടും സ്വന്തം പ്രോഡക്റ്റ് പരിചയപെടുത്തുന്നു. അതിന്റെ ഗുണ നിലവാരം വിവരിക്കുന്നു.വേണോ എന്ന് ചോദിക്കുന്നു

പക്ഷെ ചിലർക്കു ഇത് കാണുമ്പോൾ എന്തോ പുച്ഛം പോലെയാണ് ഞങ്ങളോട്. ചിലരോട് ഞങ്ങൾ

“എന്താണ് മാഡം വേണ്ടത് ” എന്ന് ചോദിച്ചാൽ കേൾക്കാത്ത ഭാവം ആണ് . പിന്നെ ഒറ്റ പോക്കാണ്..

ഈ പോയ ആൾകാർ തന്നെ പോയിട്ട് തിരിച്ചു വന്നു ചോദിക്കും “മോളെ ഈ ജീരകം എവിടെയാ ഇരിക്കുന്നെ എന്ന് . ഇത് കേൾക്കുമ്പോൾ മനസ്സിൽ പറയും ” ഇത് തന്നെയല്ലേ പെണ്ണുമ്പിള്ളേ കുറച്ചു മുൻപേ ചോദിച്ചേ “🤪

പക്ഷെ പുറമെ പുഞ്ചിരിച്ചു കൊണ്ട് പറയും “വരൂ മാഡം… ജീരകം അവിടെയാണ് “🤪

ഇനി മറ്റൊരു തരം ആൾകാർ ഉണ്ട്.. ഞങ്ങൾ പരിചയപെടുത്തുന്നത് കൊണ്ട് മാത്രം ആ സാധനം എടുക്കാതെ പോകുന്നവർ .. അവരുടെ തോന്നൽ ക്വാളിറ്റി ഇല്ലാത്തത് കൊണ്ടാണ് വിൽക്കാൻ സ്റ്റാഫിനെ നിർത്തുന്നത് എന്നാണ്.പക്ഷെ ഒരു കാര്യം നിങ്ങൾ മനസിലാകൂ.. ടീവി യിലോ പത്രത്തിലെ പരസ്യം കൊടുക്കാതെ വിപണിയിൽ വിൽക്കുന്ന ഒരുപാട് ഉത്പന്നങ്ങൾ ഇന്നുണ്ട്. ഗുണ നിലവാരം ഉള്ളവ.

പരസ്യങ്ങൾ കൊടുക്കാൻ ചിലവാക്കുന്നതിന്റെ നൂറിൽ ഒരംശം ചിലവാക്കിയാൽ മതി ഞങ്ങളെ പോലെയുള്ള ജോലിക്കാർക് ശമ്പളം തരാൻ.

എല്ലാരും ടീവീ യിലെ പരസ്യം നോക്കി സാധനം വാങ്ങാൻ വരുന്നവർ മാത്രമാണ്.

ഹൈപ്പർ മാർക്കറ്റുകളിൽ സാധനം വാങ്ങാൻ വരുന്നവരേ.. നിങ്ങൾ ഒരു കാര്യം മനസിലാകൂ..ഞങ്ങളുടെ ജോലിയുടെ ഭാഗമാണിത്..

ഞങ്ങളും ഒരു നേരത്തെ ആഹാരത്തിനും ജീവിത ചിലവിനും വേണ്ടിയാണു കടയിൽ നിന്ന് ഓരോ സാധനവും വേണോ എന്ന് നിങ്ങളോട് ചോദിക്കുന്നത്.. അതിപ്പോ സോപ്പായലും പുട്ടുപൊടി ആയാലും നിങ്ങൾ ഒരു ബ്രാൻഡേ ഉപയോഗിക്കൂ എന്ന് ചിന്തിക്കാതിരിക്കൂ.. ഞങ്ങൾ പരിചയപെടുത്തുന്ന ഐറ്റം ഒരിക്കൽ എങ്കിലും ഒന്ന് വാങ്ങി നോക്കൂ… ഒരു കാര്യം കൂടി ഉണ്ട്.. ഈ പ്രൊമോട്ടഴ്സ് എന്ന് പറയുന്ന ഞങ്ങൾക്ക് ഒരു monthly ടാർഗറ്റ് മിക്ക comapny കളും തരാറുണ്ട്..

ഒരു മാസം ഇത്ര രൂപയുടെ sale. അതിന്റെ ടെൻഷൻ ഒരു ഭാഗത്തുണ്ട്.. പിന്നെ മിക്ക ഷോപ്പിൽ ചെന്നാലും സ്റ്റാഫുകൾക് ഇരിക്കാൻ കസേര ഉണ്ടേലും ആരും ഇരിക്കാറില്ല . മണിക്കൂറുകൾ നീളുന്ന ഒരേ നിൽപ്.. പല ആരോഗ്യ പ്രേശ്നങ്ങൾ.. ഇപ്പോ തന്നെ രോഗവസ്ഥ.. ഭാവിയിൽ നടുവേദന, വേരിക്കോസ് രോഗം .. എല്ലാം..പിന്നെ ഇതെല്ലാം പോട്ടെന്നു വെക്കാം. ചില ഷോപ്പുകളിൽ ചെന്നാൽ അവിടുള്ളവർക് നമ്മളെ കാണുമ്പോ എന്തോ പോലെയാ ചുമ്മാ വന്നു നിന്ന് ശമ്പളം വാങ്ങുന്ന പോലെ. രാവിലെ മുതൽ ടാർഗറ്റ് തികയ്ക്കാൻ നമ്മൾക്ക്‌ ടെൻഷൻ. ഇതിനിടയിൽ നമ്മുടെ ഒരു പുട്ടുപൊടി കൊടുത്താൽ ഷോപ്പിലെ പത്തു ഐറ്റം കൂടി കൊടുക്കും. ഇതിന്റെ ഒരു സ്നേഹം ചില ഷോപ്പിൽ നമുക്ക് കിട്ടും. ചില ഇടത്ത് എന്ത്…ഒരു വിലയുമില്ല ഞങ്ങൾക്ക് .. ഞങ്ങളുടെ പ്രെയാസം ആരോട് പറയാൻ . ആരു കേൾക്കാൻ…

ഇതെല്ലാം കഴിഞ്ഞ് ഒരു ദിവസം കമ്പനി യിൽ നിന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ പറഞ്ഞു വിടുന്നു എത്ര പേരെ… സ്റ്റാഫുകളെ നിർത്തി പ്രോഡക്റ്റ് sale ആയി movement ആയി വിപണിയിൽ പേരായി കഴിയുമ്പോ നമ്മൾ വെറും കറിവേപ്പില . എല്ലാ കമ്പനിയും അങ്ങനെ അല്ല കേട്ടോ… ❤️

ഇത് ഒരു ഓർമപ്പെടുത്തൽ ആണ്.. കമ്പനി പ്രൊമോട്ടഴ്സ് എന്ന ഞങ്ങളെ കുറിച്… ഞങളുടെ ജോലിയെ കുറിച്… കഷ്ടപാടുകളെ കുറിച് …

കുറച്ചു പേരെങ്കിലും ഒന്ന് മനസിലാക്കാൻ വേണ്ടി…അത്ര മാത്രം… 👍👍

ലൈക്ക് കമന്റ്‌ ചെയ്യണേ

Asha p achary

(എന്റെ എഴുത്തു ഞങ്ങളുടെ പ്രേശ്നങ്ങൾ പറയാനുള്ള ഒരു ശ്രെമം മാത്രം.. തെറ്റുണ്ടെങ്കിൽ ക്ഷേമിക്കണേ 🙏🏻)

രചന : ആഷ പി ആചാരി


Comments

Leave a Reply

Your email address will not be published. Required fields are marked *