ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 7 വായിച്ചു നോക്കൂ…

രചന : പ്രണയിനി

പിറ്റേന്ന് രാവിലെ തന്നെ എല്ലാരും റെഡിയായി താഴേക്ക് വന്നു… ബ്രേക്ഫാസ്റ് കഴിക്കാനായി താഴത്തെ ഹോട്ടൽ ഏരിയയിലേക്ക് എല്ലാരും കയറി… പലതരം വിഭവങ്ങൾ ഉണ്ടായിരുന്നു കഴിക്കാൻ.. ഇഷ്ടമുള്ളത് കഴിക്കാം..

അമ്മു ദോശ, സാമ്പാർ, ചട്ണി എടുത്തപ്പോൾ ജിൻസി എടുത്തത് പാലപ്പവും മുട്ടകറിയുമാണ്…

എല്ലാരും ആസ്വദിച്ചു കഴിപ്പ് ആരംഭിക്കുമ്പോഴാണ് ജെറിലും ഷോണിയും അങ്ങോട്ട് വരുന്നത് .

വന്നയുടനെ ഒരാളുടെ കണ്ണുകൾ തേടിയത് കിട്ടിപ്പോൾ ഹാപ്പിയായി.. അവരും വേഗം തന്നെ കഴിക്കാനായി എടുത്തു.. ഒരു കൗതുകത്തിനു പുറത്ത് അമ്മു അവനെന്താണ് കഴിക്കാൻ എടുക്കുന്നതെന്ന് നോക്കി… ചെക്കന്റെ കൈ പൊറാട്ടയിലും ബീഫിലുമാണ്…

കഴിച്ചു കഴിഞ്ഞു എല്ലാരും ബസിലേക്ക് കയറി..ഇനി നേരെ ചാലക്കുടി പള്ളിയിലേക്കാണ്..

അല്പനേരത്തെ യാത്രക്ക് ശേഷം അവരുടെ വണ്ടി പള്ളിയുടെ മൈതാനത്തെത്തി.. എല്ലാരും ഇറങ്ങി.

എല്ലാരുടേയുമൊപ്പം അമ്മുവും ചെരിപ്പൊക്കെ അഴിച്ചു വെച്ച് പള്ളിയിലേക്ക് കയറി..പഠിച്ചതൊക്കെ ക്രിസ്ത്യൻ സ്കൂളുകളിൽ ആയത്കൊണ്ടുതന്നെ അവൾ പള്ളിയിൽ കയറി മുട്ടിന്മേൽ നിന്നു കൈകൂപ്പി പ്രാർത്ഥിച്ചു..

പള്ളിയിലേക്ക് കടന്ന ജെറിൽ കാണുന്ന കാഴ്ച ഇതാണ്.   എന്തുകൊണ്ടോ അവന്റെ മനസ്സിൽ അവൻപോലും അറിയാതെ ഒരു കല്യാണമേളo മുഴങ്ങി.. അവിടെ വരന്റെ വേഷത്തിൽ അവനും വധുവിന്റെ വേഷത്തിൽ അമലയും..

ജെറിൽ  അന്ന് മനസറിഞ്ഞു പ്രാർത്ഥിച്ചു..

മറ്റൊന്നുമല്ല  അവനു അവളെ വേണം തന്റെ പാതിയായി… ഇനി മറ്റൊരാൾ തനിക് വേണ്ട.. തനിക്കായി പിറന്നവൾ ഇവളാണ്..

അമ്മുവും ജിൻസിയും ഒന്നിച്ചാണ് പള്ളിയിൽ നിന്നിറങ്ങിയത്… തൊട്ടപ്പുറത്തായിട് കൂളറിൽ  വെള്ളമുള്ളത് കണ്ടു ജിൻസി കുടിക്കാനായി അമ്മുവിനോട് പറഞ്ഞിട്ട് അങ്ങോട്ട് പോയി.. ആ സമയം അമ്മു ചെരിപ്പിടുകയായിരുന്നു..

അമല….

ആ വിളി കേട്ടാണ് അമ്മു മുഖം ഉയർത്തിയത്.. മുന്നിൽ ജെറിൽ സർ നിൽക്കുന്നുണ്ട്.. മുഖം കണ്ടാലറിയാം എന്തോ സംസാരിക്കാൻ വന്നതാണെന്ന്..

എന്താ സർ… അല്പം പതുങ്ങിയാണ് അമ്മു ചോദിച്ചത്…

മിസ്സിന് എന്നോട് ദേഷ്യമാണെന്ന് എനിക്കറിയാം..

അന്ന് ഞാൻ എന്റെ ദേഷ്യത്തിന്റെ പുറത്ത് എന്തൊക്കെയോ പറഞ്ഞുപോയി.. ഇനിയതൊന്നും തിരിച്ചെടുക്കാൻ സാധ്യമല്ലന്നെനിക്കറിയാം.. എങ്കിലും എന്റെയൊരു മനഃസമാദാനത്തിന് വേണ്ടി

സോറി

അമല ആദ്യമൊന്നു പകച്ചു പോയെങ്കിലും പിന്നീട് ജെറിലിനോട് ഒരു പുഞ്ചിരിയോടുകൂടി സംസാരിക്കാൻ തുടങ്ങി .

സാരമില്ല സർ.. ആദ്യം എനിക്കങ്ങനെ കേട്ടപ്പോൾ വല്യ സങ്കടം തോന്നി.. ഇപ്പോൾ കുഴപ്പമില്ല…

അത് മനസ്സിൽ വെച്ചിട്ടുമില്ല.. പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ… ഇനിയരോടും ഇങ്ങെനെ എടുത്തടിച്ചു സംസാരിക്കരുത്.. കേൾക്കുന്ന ആൾക്കുണ്ടാകുന്ന വേദന ചിലപ്പോൾ നമ്മൾ ഊഹിക്കുന്നതിനും അപ്പുറമായിരിക്കും.. ദേഷ്യം വരുമ്പോൾ നമ്മൾ എന്താ പറയുക എന്നുപോലും നമുക്കറിയില്ല…

പലപ്പോഴും കണ്ട്രോൾപോലും വിട്ടുപോകും… അത്കൊണ്ട് ഇനിയെങ്കിലും സർ അല്പം ദേഷ്യം കുറക്കണം… ഞാൻ പറഞ്ഞത് തെറ്റായി കരുതരുത്…ഇഷ്ടമുണ്ടെൽ സ്വീകരിക്കുക.

താൻ പറഞ്ഞത് സത്യമാണ്.   അതിൽ തെറ്റൊന്നുമില്ല.. തിരുത്തേണ്ടത് ഞാനാണ്.. ഇപ്പോൾ മാത്രല്ല മുന്നോട്ടുള്ള ജീവിതത്തിലും.. Anyway താങ്ക്യൂ… എന്നോട് സംസാരിച്ചതിനും എന്നെ കേട്ടതിനുo.

ജിൻസി വന്നതോടെ ആ സംസാരം അവിടെ അവസാനിച്ചു… എങ്കിലും രണ്ടാൾക്കും ഉള്ളിലൊരു സന്തോഷമുണ്ടായിരുന്നു…

ഒരു ഭാരം മനസ്സിൽനിന്നും എടുത്ത് കളഞ്ഞപോലെ…

പിന്നീട് അവരുടെ യാത്ര വാൽപാറയിലേക്കായിരുന്നു.. ബസിനുള്ളിൽ പാട്ടും ഡാൻസും ഒക്കെയായി അവർ യാത്ര തുടങ്ങി…

ഇടയ്ക്കിടെ അമ്മുവിലേക്ക് പാറി വീഴുന്ന കണ്ണുകളെ തടയാൻ ജെറിലിനു കഴിഞ്ഞില്ല..

അവളുടെ ചിരിയിലും സംസാരത്തിലും കുടുങ്ങി കിടക്കുകയായിരുന്നു അവന്റെ കണ്ണും മനവും..

നീണ്ട യാത്രക്കൊടുവിൽ അവർ വാൽപാറയിൽ എത്തിച്ചേർന്നു…രാത്രിയോട് അടുത്തിരുന്നു അവർ അവിടെത്തുമ്പോൾ.. നല്ലൊരു ഹിൽ സ്റ്റേഷനാണ് വാൽപറ. വിവിധ സസ്യ ജന്തു പക്ഷി വിഭാഗങ്ങൾകൊണ്ട് സമ്പന്നമാണിവിടം..

എന്നാൽ വനഭൂമിയിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല..ഇപ്പോൾ തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റും കെട്ടി ഇവിടെ ടൂറിസം വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്…

അവിടെയും ആൾറെഡി stay റെഡിയാക്കിയിരുന്നു..

ഹിൽ സ്റ്റേഷൻനായിരുന്നത്കൊണ്ട് തന്നെ നല്ല തണുപ്പുണ്ടായിരുന്നു..ഫുഡും മറ്റും കഴിച്ചു എല്ലാരും വേഗംതന്നെ റൂമുകളിലേക്ക് പോയി.. യാത്രക്ഷീണം കാരണം വേഗത്തിൽ ഉറക്കത്തിലേക്കും വീണു..

പിറ്റേന്നു രാവിലേ എല്ലാരും ഫ്രഷായി നടക്കാനിറങ്ങി

ഒരുപാട് സ്ഥലങ്ങൾ കാണുകയും ഷോപ്പിംഗ് നടത്തുകയും ചെയ്തു ..

ഉച്ചകഴിഞ്ഞതോടെ അവർ തിരികെ ഇറങ്ങി.

പുലരാറാകുമ്പോൾ അവർ നാട്ടിലെത്തും..

എത്താറാകുന്നതിനു മുൻപ്തന്നെ അമ്മു അതുലിനെ വിളിച്ചിരുന്നു.. അത്കൊണ്ടുതന്നെ അവൻ സമയത്ത് സ്കൂളിലെത്തിയിരുന്നു.. ക്ഷീണത്തോടെയാണ് എല്ലാരും വന്നത് .. എത്രയും പെട്ടെന്ന് വീട് പിടിച്ചാൽമതി.. ഓരോരുത്തരും യാത്ര പറഞ്ഞു പിരിഞ്ഞു.. അമ്മുവും… പോകുന്നവഴിയിൽ അവൾ ജെറിലിനെ ഒന്ന് നോക്കി.. അവൻ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു.. അമ്മു ഒന്ന് പുഞ്ചിരിച്ചു അവനോട് യാത്ര പറഞ്ഞു ചെറിയൊരു തലയാട്ടലിലൂടെ… അത് മതിയാരുന്നു അവനും…

അമ്മു വീട്ടിൽ വന്നതും കുളിച്ചതുമൊക്കെ വളരെ പെട്ടെന്നാരുന്നു..എല്ലാരോടും ഒന്ന് മിണ്ടി ബാക്കി വിശേഷങ്ങൾ നാളെ പറയാമെന്നു അവളോടി മുറിയിൽ കയറി…ഉറക്കത്തിലേക്ക് ആഴുന്നതിനു മുൻപ് അവൾക് മുന്നിൽ ജെറിലിന്റെ മുഖം തെളിഞ്ഞു.. ഇന്ന് അവന്റെ മുഖം ഓർക്കുമ്പോൾ തനിക് ദേഷ്യമില്ല മറിച് എന്തോ സന്തോഷമാണ് തോന്നുന്നത്.. ഓരോന്ന് ഓർത്തു അമ്മു ഉറക്കത്തിലേക്ക് ആഴ്ന്നു..

❤️❤️❤️❤️❤️❤️❤️❤️❤️❤️

അമലു…

എന്തോ

നിന്നെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടാണ് പെണ്ണെ……

എനിക്കും എന്റെ ഇച്ചായനനെ ഒത്തിരി ഇഷ്ടാണല്ലോ

അവന്റെ മുഖം അവളിലേക്ക് അടുത്തു..

അവളുടെ നെറ്റിയിലും അടഞ്ഞ കൺപോളകളിലും അവൻ ചുംബിച്ചു.. മനസ്സിൽ നിറഞ്ഞു കവിഞ്ഞ സ്നേഹത്തിന്റെ ഒരു ഭാഗം ആ ചുംബനത്തിലൂടെ അവൻ അവളിലേക്കെത്തിച്ചു ❤️

💙💙💙💙💙💙😍💙💙💙💙💙💙💙💙💙💙

അമ്മു ഞെട്ടിയുണർന്നു….

ഇപോൾ…. ഇപ്പോൾ…. ഞാൻ കണ്ടത്…

അത്… സ്വപ്നമരുന്നോ….. എന്നാൽ ആ മുഖം…. അതിലെ പെണ്ണ്.. അത് ഞാനല്ലേ…

എന്നെ ചുംബിച്ചവൻ…. അത്… അത്…

ജെറിൽ സർ

ഈശ്വര… എന്തൊക്കെയാണ് ഞാനീ കാണുന്നത്

ഒരിക്കലും നടക്കാത്ത കാര്യം.. എന്നിട്ടും ഇങ്ങെനെ സ്വപ്നത്തിൽ അതും ഇതുപോലൊരു സ്വപ്നം…

അമ്മു വേഗം എണിറ്റു… സമയം പുലർച്ചെ 6 ആക്കുന്നതേയുള്ളു…

ഉറക്കം കൂടിപോയി കിട്ടി.. ന്റെ ദേവി ഒരു വേണ്ടാത്ത വിചാരങ്ങളും എന്റെയുള്ളിൽ തോന്നിക്കരുതേ…

അമ്മു ഒന്നുകൂടി പ്രാർത്ഥിച്ചു വീണ്ടും ഉറങ്ങാൻ കിടന്നു….

തിരിഞ്ഞു മറിഞ്ഞു കിടന്നു കിടന്നു ഒരുവിധം അവളുറങ്ങി….

ഡാ മോനെ എണീറ്റെ..

ഹ്മ്മ്

ഡാ …. കുഞ്ഞേ.. ഒന്ന് എണീറ്റെ..സമയം കണ്ടോ.. ഇനി എന്തേലും കഴിച്ചിട്ട് കിടക്…

എന്റെ മമ്മി…. ഞാനൊന്നു ഉറങ്ങിക്കോട്ടെ..

പിന്നെ കഴിച്ചോളാം..

ഡാ നിനക്കിഷ്ടമുള്ള പാലപ്പവും കോഴിക്കറിയും ഉണ്ടാക്കിയിട്ടുണ്ട്.. എന്റെ കുഞ്ഞു കഴിച്ചിട്ട് വന്നു എത്രവേണേൽ ഉറങ്ങിക്കോ… വാ… നല്ല ചൂടോടെ മമ്മി ഇപ്പോൾ ഉണ്ടാക്കിയതേയുള്ളു..

ഈ മമ്മി ഉറക്കില്ലല്ലോ മനുഷ്യനെ…

ഹ്മ്മ്.. ഞാൻ എണീക്കുവാ… പോയി എടുത്ത് വെച്ചോ..

ജെറിലിന്റെ മമ്മി മരിയ സന്തോഷത്തോടെ എണിറ്റു പോയി..

ജെറിൽ ഒന്ന് മൂരിനിവർന്നു എണിറ്റു കട്ടിലിന്റെ തലക്കൽ ചാരിയിരുന്നു… കയ്യെത്തിച്ചു ഫോൺ ഓണാക്കി fb… വാട്സാപ്പ് എന്നിവിടങ്ങളിലൂടെ ഒരു ഓട്ടപ്രദിക്ഷണം നടത്തി….

എന്നിട്ട് പയ്യെ എണിറ്റു ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷായി കഴിക്കാൻ വന്നിരുന്നു… മരിയ അവനു പാലപ്പവും കറിയും ചായയും വെള്ളവും എടുത്തുകൊടുത്തു… അതവൻ ആസ്വദിച്ചു കഴിച്ചു.

പപ്പാ എന്തിയെ മമ്മി…

പപ്പാ പള്ളിയിൽ പോയേച്ചും വന്നു ബേബിയെ കാണാനായി പോയിരിക്കുവാ

എന്തെ കാര്യം?

അവന്റെ സ്ഥലം വിൽക്കാൻ പറഞ്ഞാരുന്നല്ലോ..

അത് കാണാൻ ആരോ വന്നു.. അപ്പോൾ അവരോടൊപ്പം അങ്ങോട്ട് പോയതാ…

നാളെയൊക്കെ ഇനി പപ്പക്ക് തിരക്കാരിക്കും കടയിൽ…ഇന്നാകുമ്പോൾ ബേബിയോടൊപ്പം അൽപനേരം നിന്നാലും കുഴപ്പമില്ലല്ലോ…

ഹ്മ്മ്.. മതി മമ്മി.. വയർ നിറഞ്ഞു…

എന്നാൽ ആ ചായ കൂടി കുടിച്ചേച്ചും എണിറ്റു പോയി കിടന്നോ…..

ഇനി ഇപ്പോൾ കിടക്കുന്നില്ല… ഞാൻ പത്രമൊക്കെയൊന്നു നോക്കട്ടെ..

ദേ അത് ആ ടീപൊയിൽ കിടപ്പുണ്ട്.. അങ്ങോട്ട് പൊക്കോ…

മമ്മി നിന്നെ…

എന്നാടാ..

ദേ ഇത് ഞാൻ അവിടുന്ന് വാങ്ങിയ തേയിലയും തേനുമാണ്.. നല്ലതാണെന്നു കേട്ടു…

ആഹാ… ഇങ്ങു കൊണ്ടുവാ… ഹ്മ്മ്മ്.. നല്ല മണമുണ്ട് തേയിലക്ക്… ഗുണം ഉണ്ടോന്നു വൈകിട്ട് ചായ കൂട്ടുമ്പോൾ ഞാൻ പറയാം.. അല്പം സിന്ധുവിനും കൊടുക്കാം..

ജെറിൽ പത്രമൊക്കെ വായിച്ചുകഴിഞ്ഞു ടീവി ഓൺ ചെയ്തു . അപ്പോഴേക്കും അവന്റെ പപ്പ ജോയ് കയറിവന്നു..

ആഹാ… മോൻ എണീറ്റോ…

മമ്മി എണീപിച്ചു പപ്പ..

ഹഹ.. സാരമില്ലടാ… എങ്ങനെയുണ്ടായിരുന്നു ടൂറൊക്കെ.. അടിച്ചു പൊളിച്ചോ..

അതൊക്കെ നല്ലതായിരുന്നു പപ്പാ.. നല്ല സ്ഥലമായിരിന്നു… ഒരുപാട് ഇഷ്ടായി എല്ലാർക്കും… ഫുഡും അക്കോമടഷനും ഓക്കേ പെർഫെക്ട് ആരുന്നു.. ലേഡീസും ഉള്ളതല്ലാരുന്നോ.. എന്തേലും പ്രശ്നം ഉണ്ടായാൽ പിന്നെ അതുമതി ഒരു പുകിൽ ഉണ്ടാകാൻ.

ബേബി അങ്കിളിന്റെ സ്ഥലത്തിന്റെ കാര്യം എന്നായി പപ്പാ..

ഒന്നുമായില്ലടാ… വില അങ്ങ് സെറ്റ് ആകുന്നില്ല..

നോക്കാം.. ഇനിയും ആളുകൾ വന്നോളും…

നാളെ സ്കൂളിൽ പോകണോ…

പിന്നെ പോകണം… ഇനി ലീവ് എടുക്കാൻ പറ്റത്തേയില്ല.. എന്നും പോകണം… ജെറിൽ ഒരു താളത്തിൽ പറഞ്ഞു..

എന്താടാ ആ പറച്ചിലിൽ ഒരു ലക്ഷണക്കേട്.. ഏഹ്?

അതൊക്കെയുണ്ട് പപ്പാ…

എന്നാണ്.. ആരേലും ഉള്ളിൽ കയറിയോ…

ഒന്നും പറയാറായിട്ടില്ല… സമയമെടുക്കും…

ഹ്മ്മ്.. ഹ്മ്മ്… നിന്റെ മമ്മി ചൂലെടുക്കാതെ ഇരുന്നാൽ മതി

അങ്ങെനെ എടുക്കാതിരിക്കാനല്ലേ പപ്പയുള്ളെ…

അതേടാ… എല്ലാം എന്റെ മേലോട്ട്..

അത്പോട്ടെ… ആരാ കക്ഷി…

ഇപ്പോളൊന്നും ചോദിക്കല്ലേ പപ്പാ..

സമയമാകുമ്പോൾ പറയാം ഞാൻ..

പറഞ്ഞാൽ മതി ..

അതും പറഞ്ഞു ജോയ് കയറിപ്പോയി…

ജെറിൽ ഒരു ചിരിയോടെ തന്റെ ഫോൺ എടുത്ത് ഗാലറി ഓപ്പൺ ചെയ്ത് അതിലെ ഒരു ഹൈഡ് പിക് എടുത്തു…

അത് അമ്മുവിന്റെ ഫോട്ടോയായിരുന്നു.. അവളറിയാതെ അവനെടുത്ത ഒരു മനോഹര ചിത്രം

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ പറയണേ

തുടരും….

രചന : പ്രണയിനി