ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 12 വായിക്കൂ…

രചന : പ്രണയിനി

പിറ്റേന്ന് ഞായർ….

മാറ്റങ്ങൾ ഏതുമില്ലാതെ പൊയ്ക്കൊണ്ടിരുന്ന അമ്മുവിന്റെ ദിവസങ്ങൾ ഇപ്പോൾ വല്ലാത്തൊരവസ്ഥയിലൂടെയാണ് പോകുന്നത്..

റൂമിൽ തന്നെ ചടഞ്ഞു കൂടിയിരിക്കുന്ന അമ്മു…

കുളിച്ചിട്ടില്ല… മുടിയൊക്കെ അഴിഞ്ഞു ഉലഞ്ഞു…. കണ്ണും മുഖവും വീങ്ങി… ഒരു ദിവസം കൊണ്ട് പെണ്ണ് പാതി ആയത്പോലെ…

എപ്പോഴും കളിയും ചിരിയുമായി നടന്നവളാണ് ഇന്നീ തോരാ കണ്ണീരുമായി ഇരിക്കുന്നത്…

വീട്ടിലും അന്തരീക്ഷം ആകെ മൂകമാണ്…

ആർക്കും അംഗീകരിക്കാൻ ആകുന്നില്ല അല്ലെങ്കിൽ മനസ് സമ്മതിക്കുന്നില്ല അമ്മുവിന്റെ ഈ ബന്ധത്തെ…

അവർ അവരെക്കാളും ചിന്തിക്കുന്നത് ചുറ്റുമുള്ളവരെയാണ്… ബന്ധുക്കളെയാണ്…

ആളുകൾ എന്ത് കരുതും… എന്ത് വിചാരിക്കും… അവരുടെ മുഖത്ത് എങ്ങെനെ നോക്കും…നാണക്കേട് ആകില്ലേ..അങ്ങെനെ പോകുന്നു അവരുടെ വിചാരങ്ങൾ…

എന്നാൽ ഇതിനുമൊക്കെ അപ്പുറം ഈ ചുറ്റുമുള്ളവരോ ഈ ബന്ധുക്കളോ അല്ല നമ്മുടെ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് അല്ലെങ്കിൽ അവരല്ല നമ്മുടെ ഭരണാധികാരികൾ എന്ന് ഇവർ മറിച്ചു ചിന്തിക്കുന്നില്ല… എല്ലാത്തിനോടും ഭയമാണ് അവർ പറയുന്നത്…

ഈ ലോകത്ത് ഒരാണും പെണ്ണും പരസ്പരം ഇഷ്ടപെട്ടാൽ അവർക്ക് ഒന്നിച്ചു ജീവിക്കാനുള്ള എല്ലാ അവകാശങ്ങളുമില്ലേ. പ്രായപൂർത്തി ആയവരാണെങ്കിൽ ആരൊക്കെ എതിർത്താലും അവർ തയ്യാറാണെങ്കിൽ അവർ ജീവിക്കില്ലേ .

ഇവിടെ അമ്മുവിനോ ജെറിലിനോ വീട്ടുകാരെ എതിർത്തു ഇറങ്ങിപ്പോയി ജീവിക്കണ്ട … അവർക്ക് എല്ലാരുടെയും അനുഗ്രഹവും ആശിർവാദവുമാണ് വേണ്ടത്…

എന്നിട്ടും ചില പഴഞ്ചൻ ചിന്താഗതികളുടെ പേരിൽ ഇങ്ങെനെ വേദനിപ്പിക്കുകയാണ് അവരെ…

ആരും പരസ്പരം വലിയ മിണ്ടാട്ടം ഇല്ലാതെ…

ചിലപ്പോൾ അമ്മയും അച്ഛനും അതുലും കൂടിയിരുന്നു അമ്മുവിനെപ്പറ്റി ചർച്ച ചെയ്യാറുണ്ട്.. അതും വളരെ പയ്യെ…. എന്നാൽ അമ്മുവിന്റെ തലവെട്ടം കണ്ടാൽ അവരത് അപ്പോൾ തന്നെ നിർത്തുകയും ചെയ്യും… എന്നാലും പിന്നീട് അവളോട് ആരും അധികം മിണ്ടാൻ പോകാഞ്ഞത് വല്ലാത്തൊരു സങ്കടമാണ് അമ്മുവിന് നൽകിയത്…

ചിലപ്പോ വിളമ്പി വെച്ച ഭക്ഷണത്തിനു മുന്നിലിരുന്നാകും അമ്മ ഓരോന്ന് പറഞ്ഞു അവളെ വേദനിപ്പിക്കുക… പലതിനും അവൾ മൗനം പാലിക്കാറാണ് പതിവ്… ആ സമയത്തൊക്കെ തൊണ്ടയിൽ എത്തുന്ന ഭക്ഷണം ഒരു ഗദ്ഗദത്തോടെ അവിടെത്തന്നെയിരിക്കും…

ഇറക്കാനോ ചവക്കാനോ സാധികാത്തത് പോലെ…. കണ്ണുനിറഞ്ഞു കഴിപ്പ് നിർത്തി എണിക്കുന്നത് വരെ അമ്മയുടെ ഉപദേശങ്ങൾ തുടരും… കഴിക്കാതായാൽ അതിനു വേറെയും കേൾക്കണം…. പ്രണയം കൊണ്ടുണ്ടായ അവസ്ഥകൾ…

അതുലും കൂടെ ശ്രീയും വീടിനടുത്തേക്ക് ട്രാൻസ്ഫർ വാങ്ങി വന്നിട്ടുണ്ട്… അത്കൊണ്ട് രണ്ടാളും എന്നും വീട്ടിലുണ്ട്.. അതിൽ ശ്രീ ഒരാശ്വാസമാണെങ്കിലും അതുലിന്റെ മുഖം കാണുമ്പോൾ ആ ആശ്വാസം വന്നവഴി തിരികെ പോകും…

ഇതിനൊക്കെ ഇടയിലാണ് അച്ഛൻ…. ഇടക്ക് തോന്നും നമ്മുടെ കൂടെയുണ്ടെന്ന് എന്നാൽ അമ്മ വന്നു ഉപദേശം തുടങ്ങുമ്പോൾ ആ കൂടെ നിൽക്കുകയും ചെയ്യും… ആകെ കൂടി ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥ…

പിറ്റേന്ന് രാവിലെ തന്നെ അമ്മു സാദാരണ പോലെ കോളേജിൽ പോകാൻ തയ്യാറാകുകയായിരുന്നു….

ഉടുക്കാൻ നല്ലൊരു സാരീ എടുത്ത് വെക്കുമ്പോളാണ് അമ്മയുടെ വക തുടങ്ങിയത്…

‘ഇങ്ങനെയൊക്കെ ഒരുങ്ങി പോയിട്ടല്ലേ ആണുങ്ങൾ പുറകെ നടക്കുന്നത്… പെൺകുട്ടികളായാൽ ശ്രദ്ധ വേണം… ആണുങ്ങൾ പല തരക്കാർ ആകും… ആർക്കറിയാം അവന്മാരുടെ ഉദ്ദേശം എന്താണെന്ന്…. പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു പുറകെ നടന്നു വളച്ചെടുത്തിട്ട് വല്ല കണ്ണംതിരിവും പറ്റിയാൽ ആർക്കാ ഛേദം.. അവൻ മൂടും തട്ടി പോകും… അവസാനം കിട്ടുന്ന സമ്മാനം ഒളിക്കാനും മറക്കാനും പറ്റാതെ സ്വയം ചുമക്കേണ്ടിയും വരും…’

ആ വാക്കുകൾ മതിയാരുന്നു അമ്മുവിനെ തളർത്താൻ… അവൾ ചെവി രണ്ടും കൈകൊണ്ട് ചേർത്ത് അടച്ചു ആ തറയിലേക്ക് ഊർന്നിറങ്ങി ഇരുന്നു…

‘ഇത്രയും മോശമാണോ ഞാൻ…എന്നെ പറ്റി ഇങ്ങനെയൊക്കെ കരുതാനും പറയാനും അമ്മക്ക് എങ്ങെനെ സാധിക്കുന്നു…. ഇതിലും ഭേദം ഞാൻ അങ്ങ് ഇല്ലാണ്ടാകുന്നതാരുന്നു.. ദൈവമെ…

എന്തിനാ എന്നെ ഇട്ടു ഇങ്ങെനെ തീ തീറ്റിക്കുന്നെ…’

ശരിക്കും കരയുകയായിരുന്നവൾ… അതിനിടയ്ക്കും അവൾ കേട്ടു അമ്മയെ പറയുന്നതിൽ നിന്നും തടയുന്ന ശ്രീയുടെ ശബ്ദം.. എന്നാൽ അമ്മ അതൊന്നും വക വെക്കാതെ കിടന്നു പറച്ചിലാണ്… ആ പറച്ചിലിലൂടെ ഇന്നുവരെ ഒന്നും അറിയാത്ത നാട്ടുകാർ വരെ എല്ലാം അറിയും

“അമ്മു…” ശ്രീയാണ്…

‘എന്തൊരു ഇരിപ്പാണ് പെണ്ണെ ഇത്… ഇങ്ങെനെ തളർന്നാലോ… നിനക്ക് അറിയാവുന്നതല്ലേ അമ്മയെ… അതുമല്ല ഇങ്ങെനെയൊരു കാര്യം അറിഞ്ഞാൽ അവർ ഉടനെ ഇതിനു സമ്മതിക്കുമെന്ന് നീ കരുതിയോ? ”

‘സമ്മതിക്കണ്ട ചേച്ചി… എന്നാലും എന്നെ ഇങ്ങെനെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാതിരുന്നൂടെ..

ഓരോന്നൊക്കെ കേൾക്കുമ്പോൾ എനിക്കൊട്ടും പറ്റുന്നില്ല… നെഞ്ച് നീറുവാ ‘

ശ്രീക്കു അവളോട് വല്ലാത്ത സഹതാപം തോന്നി..

നീ എണീക്ക്.. എന്നിട്ട് അമ്പലത്തിൽ ഒന്ന് കയറി പ്രാർത്ഥിച്ചു കോളേജിലേക്ക് പൊക്കോ… അമ്മയെ ശ്രദ്ധിക്കേണ്ട… ഉച്ചക്കത്തെ ഫുഡ്‌ ഞാൻ എടുത്ത് കൊണ്ടുത്തരാം… നീ റെഡി ആയിക്കോ… ആദ്യം പോയി മുഖമൊക്കെ ഒന്ന് കഴുക്.. കണ്ണും മുഖവുമെല്ലാം വീങ്ങി… ആര് കണ്ടാലും പറയും കരച്ചിൽ ആരുന്നെന്ന് ‘

ഒന്ന് മൂളിക്കൊണ്ട് അമ്മു എഴുനേറ്റു ബാത്‌റൂമിലേക്ക് കയറി…

ശ്രീ ഒരു നെടുവീർപ്പോടെ അടുക്കളയിലേക്കും…

ഒരുങ്ങി റെഡി ആയി കഴിക്കാൻ നില്കാതെ അവൾ ബാഗുമായി പുറത്തേക്ക് ഇറങ്ങി… ആരെയും അറിഞ്ഞുകൊണ്ട് നോക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു… ഇനിയൊരു വാക്ക് കൊണ്ടുള്ള വേദന അത് ചിലപ്പോൾ താങ്ങാൻ ആകില്ല…

എന്നാൽ അവൾ പോകുന്നത് എല്ലാരും നോക്കി നിന്നിരുന്നു… അമ്മുവിന്റെ നിഴലാണതെന്നു എല്ലാർക്കും തോന്നി.. അവളുടെ അവസ്ഥയിൽ സങ്കടമുണ്ടെങ്കിലും തങ്ങളുടെയാ തീരുമാനത്തിൽ നിന്നും പിന്മാറാൻ അവരാരും തയ്യാറല്ലായിരുന്നു..

അമ്മു വണ്ടിയെടുത്തു നേരെ പോയത് അമ്പലത്തിലേക്കാണ്.. പേരുകേട്ട ശിവക്ഷേത്രമാരുന്നത്.. അവൾ അമ്പലത്തിനകത്തു കയറി ശിവഭാഗവാനെ തൊഴുതു… സത്യം പറഞ്ഞാൽ എന്താ പ്രാർത്ഥിക്കേണ്ടത് എന്നവൾക് അറിഞ്ഞൂടാ… എല്ലാം സമർപ്പിച്ചു അവൾ തന്റെ ദേവനും തുല്യം.. തന്റെ സങ്കടങ്ങളും ആവലാതികളും വിഷമങ്ങളുമൊക്കെ.. ഇനിയെല്ലാം ദൈവത്തിങ്കൽ ഏല്പിച്ചു അവൾ കോളേജിലേക്ക് പുറപ്പെട്ടു…

എന്തോ ഒരു സമാദാനം അവൾക് ഫീൽ ചെയ്തു…

ചിലപ്പോൾ അമ്പലത്തിൽ കയറി തന്റെ ഉള്ളിലെ ഭാരങ്ങൾ എല്ലാം ഇറക്കി വെച്ചതുകൊണ്ടാകും..

കോളേജിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞ അമ്മു മുന്നിൽ നിൽക്കുന്ന ആളെകണ്ട് തന്റെ സ്കൂട്ടിയുടെ ബ്രേക്ക്‌ പിടിച്ചു.. അവൾക് വല്ലാത്ത ഭയം തോന്നി… മുന്നിൽ ചുവന്ന മുഖത്തോടെ നിൽക്കുന്ന ജെറിൽ… തന്റെ ബുള്ളറ്റിൽ ചാരിയാണ് നിൽപ്… അമ്മുവിന് വല്ലാതെ വിറയൽ അനുഭവപ്പെട്ടു…

വീട്ടിലെ സംഭവങ്ങളൊന്നും ആളോട് പറഞ്ഞിട്ടില്ല…

ആള് അറിഞ്ഞിട്ടുമില്ല… ഇന്നലെമുതൽ ഫോണിൽ വിളിച്ചിട്ടുമില്ല.. ആകെ മെസ്സേജാണ് അയച്ചത്…

അതും അല്പം തിരക്കിലാണ്…

മിണ്ടാൻ സാധിക്കില്ല എന്ന്..

അതിന്റെ ആഫ്റ്റർ എഫക്ട് ആണ് ഇപ്പോൾ മുന്നിൽ വന്നു നില്കുന്നത്.. എല്ലാം ഇന്ന് അറിഞ്ഞാൽ എന്തൊക്കെ ഉണ്ടാകുമോ…

ജെറിൽ അമ്മുവിനെ കണ്ടു അവളുടെ അടുത്തേക്ക് ചുവട് വെച്ചു… ഓരോ ചുവട് മുന്നോട്ട് പോകുമ്പോളും അമ്മു തന്റെ കൈ സ്കൂട്ടിയിൽ മുറുക്കെ പിടിച്ചു…

അടുത്ത് വരുന്തോറും ജെറിലിനു അമ്മുവിന്റെ മുഖത്തെ ഭാവ വ്യത്യാസം പിടികിട്ടി.. സാദാരണ തന്നെ കാണുമ്പോളുള്ള കണ്ണുകളിലെ തിളക്കമോ ചുണ്ടിലെ പുഞ്ചിരിയോ അവളിൽ ഉണ്ടായിരുന്നില്ല…

മറിച്ചു എന്തോ ഉത്കണ്ഠയാണ്…

അവന്റെ മുഖം സംശയത്താൽ ചുളിഞ്ഞു…

ഇന്നലെ ശരിക്കൊന്നു മിണ്ടിയില്ല.. കണ്ടില്ല..

അതാണ് രാവിലെ ഓടിപിടഞ്ഞു കാണാൻ വന്നത്…. ഇതിപ്പോ എന്തോ പ്രശ്നം ഉള്ളതുപോലെ..

ജെറിൽ  അവളുടെ മുഖത്തേക്ക് സൂക്ഷ്മമായി നോക്കി….

അമ്മു മുഖം കൊടുക്കാതെ നില്കുവാണ്…

അമലു

അവന്റെ ശബ്ദം…

അമ്മു മുഖം കുനിച്ചു

മുഖത്ത് നോക്ക് അമലു…

അതിൽ അല്പം ദേഷ്യവും ഉണ്ടായിരുന്നു…

ഹെൽമെറ്റ്‌ ഊര്…

ഹ്മ്മ്… ഹ്മ്മ്… അവൾ തല വെട്ടിച്ചു…

ഊരാൻ….. അതൊരു അലർച്ച പോലാണ് അമ്മുവിന് തോന്നിയത്…

അവൾ വേഗം ഹെൽമെറ്റ്‌ ഊരി… എന്നിട്ടും മുഖമുയർത്തി അവനെ നോക്കിയില്ല…

ജെറിൽ അവളുടെ തൊട്ടടുത്തു വന്നുനിന്നു….

വലത് കൈകൊണ്ട് അവളുടെ താടി പിടിച്ചു ഉയർത്തി….

കരഞ്ഞു കലങ്ങിയ രണ്ട് കണ്ണുകളാണ് അവനാദ്യം കണ്ടത്… മുഖമാകെ വീങ്ങിയിരിക്കുന്നു…

ഒരുപാട് കരഞ്ഞു എന്നതിന് തെളിവ് പോലെ മൂക്കിനറ്റം ചുവന്നിട്ടുണ്ട്…

അവൻ അവളുടെ മുഖമാകെ കണ്ണുകൾ ഓടിച്ചു..

അപ്പോഴാണ് കവിളിൽ എന്തൊകൊണ്ട് അടിച്ചത് പോലെ മങ്ങിയ ഒരു പാട് കണ്ടത്…

ജെറിലിനു എന്തൊക്കെയോ പിടികിട്ടി.. അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി… പക്ഷെ ഇപ്പോളാ ദേഷ്യം കാണിച്ചാൽ അത് അമ്മുവിന് സമ്മാനിക്കുക സങ്കടമാകും… അത് വേണ്ട.. ആദ്യം കാര്യങ്ങൾ അവളിൽ നിന്നും തന്നെ അറിയട്ടെ…

ഫോൺ എടുത്ത് കോളേജിൽ വിളിച്ചു ഇന്ന് ലീവ് പറ….

ഒറ്റ വാക്ക് പറഞ്ഞു ജെറിൽ ബുള്ളറ്റിന് അടുത്തേക്ക് പോയി..

അമ്മുവിന് എന്ത് ചെയ്യണം എന്നറിയാൻ വയ്യാതായി…. കോളേജിൽ പോകാതെ ഇരുന്നാൽ…

ഇതെങ്ങാനും വീട്ടിൽ പിന്നെയും അറിഞ്ഞാൽ… അത് ഓർക്കാൻ വയ്യ….

പക്ഷെ ആളുടെ കൂടെ പോകണമെന്ന് മനസ് പറയുന്നു….

അമ്മു ഒന്ന് ആലോചിച്ചു… അതിനു ശേഷം ഫോൺ എടുത്ത് കോളേജിലേക് വിളിച്ചു ലീവ് പറഞ്ഞു…

അത് കേട്ടയുടൻ ജെറിൽ ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്തു…. അത് അമ്മുവിനുള്ള സിഗ്നലാണ് കൂടെ കയറാൻ… അവൾ വണ്ടി  ഇത്പോലെ ഇടക് അവനൊപ്പം പോകുമ്പോൾ എന്നും വെക്കാറുള്ളഒരു കടയുടെ സൈഡിലേക്ക് വെച്ചു….

എന്നിട്ട് അവനൊപ്പം ബുള്ളറ്റിൽ കയറി…

കയറിയതെ ഓർമ്മയുള്ളൂ… പിന്നെ ബുള്ളെറ്റ് നിന്നത് ഒരു കുഞ്ഞു മൊട്ടകുന്നിന് താഴെയാണ്.

അമ്മു ശ്വാസം ആഞ്ഞു വലിച്ചു.. അമ്മാതിരി സ്പീഡിലാണ് വന്നത്….

അമ്മു ബുള്ളറ്റിൽ നിന്നിറങ്ങി…. അവനെ നോക്കി… അവൻ വണ്ടി ലോക്ക് ആക്കി മുന്നിലേക്ക് നടന്നു… നോക്കുന്നുമില്ല മിണ്ടുന്നുമില്ല… അമ്മു പിറകെ ചെന്നു…

ഒരു കുഞ്ഞു കയറ്റം കയറി ഒരു മൊട്ടകുന്നിൽ എത്തി… വലിയ വെയിലൊന്നും ഇല്ലായിരുന്നു… ചില ആളുകളും കപ്പിൾസ് ആയിട്ടുള്ളവരും അവിടെയുണ്ടായിരുന്നു..

ജെറിൽ ഒരു മരത്തിനു ചുവട്ടിലേക്ക് ഇരുന്നു…

അമ്മു അവനു അരികെ ഇരുന്നു…

രണ്ടാളും മിണ്ടിയില്ല.. അമ്മു കുനിഞ്ഞിരിക്കുകയാണ്…

അല്പസമയത്തിന് ശേഷം….

അമലു….. പറ….. എന്താ കാര്യം…?

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : പ്രണയിനി