ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 13 വായിക്കൂ…

രചന : പ്രണയിനി

അമ്മു മിണ്ടിയില്ല .. കണ്ണുകൾ മാത്രം നിറഞ്ഞു ഒഴുകുന്നുണ്ട്…

ജെറിലിനു ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു…

എന്നിട്ടും അവൻ അത് കണ്ട്രോൾ ചെയ്തു.

അവനൊന്നു ശ്വാസം നീട്ടിയെടുത്തു…

അമലു…..

അമലു…

എവിടുന്നു… പെണ്ണ് കരച്ചിലോ കരച്ചിൽ….

അമലു…..

അതൊരു അലർച്ചയായിരുന്നു….

അമ്മു ഞെട്ടിപ്പോയി… കരച്ചിൽ പോലും നിന്നു.

നി കുറേനേരമായല്ലോ ഇരുന്നു മോങ്ങുന്നു…നിന്റെ ആരേലും ചത്തോ…

കാര്യം പറയാൻ പറഞ്ഞപ്പോൾ തൊട്ട് തുടങ്ങിയ കരച്ചിലാണ്…

മനുഷ്യനെ വട്ടാക്കാൻ…..

നി കാര്യം പറയുന്നുണ്ടോ….

അതോ ഇനിയും എന്റെ വായിൽ നിന്നും കേൾക്കണോ….

അമ്മുവിന് വീണ്ടും കണ്ണ് നിറഞ്ഞു… അവളുടെ ചുണ്ടുകൾ വിറച്ചു….

ജെറിലിനു സങ്കടം തോന്നി… പാവം… ദേഷ്യപ്പെടേണ്ടായിരുന്നു…

ജെറിൽ അവളോട് ഒന്നുകൂടി ചേർന്നിരുന്നു…

അവളെ തോളിലൂടെ കയ്യിട്ട് തന്നോട് ചേർത്തിരുത്തി….

കുഞ്ഞോ….. എന്നാടാ… കാര്യം പറ… എന്തുണ്ടായി ഇങ്ങെനെ കരയാൻ… എനിക്ക് സഹിക്കുന്നില്ല കെട്ടോ ഈ കണ്ണീർ കണ്ടിട്ട്…

അമ്മു വേഗം മുഖമൊക്കെ തുടച്ചു നേരെയിരുന്നു… എന്നിട്ട് അവന്റെ കൈകൾ രണ്ടും തന്റെ കൈക്കുള്ളിലായി ഒന്നിച്ചെടുത്തു…

എന്നിട്ട് അവന്റെ കണ്ണുകളിലേക്ക് കുറച്ചു സമയം നോക്കിയിരുന്നു…

എന്നാടാ…..

I luv u….. എനിക്ക്…. എനിക്ക്….. ഇയാളില്ലാതെ പറ്റില്ല….

എന്നെ….. എന്നെ….. ഇട്ടേച്ചു പോകുവോ…

എല്ലാരും എതിർത്താൽ…..

ന്നേ…. ന്നേ… വേണ്ടെന്നു വെക്കുമോ….

ജെറിലിനു അവളുടെ വാക്കുകൾ കേട്ടപ്പോൾ ചങ്ക് തകരുന്നത് പോലെ തോന്നി…

ഇട്ടേച് പോകെ…. എങ്ങോട്…. ആരാ പറഞ്ഞെ നിന്നോട് ഞാൻ നിന്നെ ഇട്ടേച്ചു പോകുമെന്ന്…

അതിനാണോ… ഞാൻ നിന്നെ സ്നേഹിക്കുന്നെ..

നിനക്ക് തോന്നുന്നുണ്ടോ എനിക്കതിനു സാധിക്കുമെന്ന്..

ജെറിൽ അവളെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു… രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞു

ഈ രണ്ട് ദിവസം നിന്നെയൊന്നു കാണാതെ നിന്റെ ശബ്ദമൊന്നു കേൾക്കാതെ ഞാൻ അനുഭവിച്ച സങ്കടം നിനക്ക് പറഞ്ഞാൽ മനസിലാകില്ല… ഇന്ന് നിന്നെയൊന്നു നേരിൽ കണ്ടപ്പോളാണ് എനിക്ക് ശ്വാസം നേരെ വീണത് പോലും… എനിക്കറിയാം…

നിന്റെ ഉള്ളുലക്കുന്ന എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്… നിനക്ക് ഞാനില്ലേ മോളെ… നി പറ…

നിന്റെ മനസിലുള്ളതെല്ലാം എന്നോട് പറ…

ഞാൻ ഉണ്ടട കൂടെ…

അമ്മു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു…

അവനൊന്നു ഞെട്ടി… എങ്കിലും അവളെ കൂടുതൽ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞുപിടിച്ചു…

അവൻ ഓർക്കുകയായിരുന്നു…. ആദ്യമായാണ് അവൾ ഇത്രയും ഇങ്ങെനെ ചേർന്നിരിക്കുന്നത്….ഇല്ലേൽ ഒന്ന് തൊടാൻ ആയുമ്പോൾ പിടഞ്ഞോടുന്നവളാണ്….

അമ്മു അവനോട് ചേർന്നിരുന്നു ശ്രീ പറഞ്ഞത് മുതൽ ഇന്ന് വീട്ടിൽ ഉണ്ടായ സംഭവങ്ങൾ വരെ പറഞ്ഞു…. ഇടയ്ക്കിടെ അവളുടെ ശബ്ദം ഏങ്ങി പോകുന്നുണ്ടായിരുന്നു.. ഏട്ടനും അമ്മയുമൊക്കെ അവളെ തല്ലിയത് പറഞ്ഞപ്പോൾ ജെറിൽ തന്റെ മുഷ്ഠി ചുരുട്ടി പിടിച്ചു…. അവന്റെ വിരലുകൾ അവളുടെ വീങ്ങിയ കവിളിൽ തലോടി…

അവന്റെ കണ്ണുകൾ നിറഞ്ഞു…

തനിക് വേണ്ടിയാണു…. തങ്ങളുടെ ജീവിതത്തിനു വേണ്ടിയാണു പാവം ഒറ്റക്ക്…. എല്ലാരുടെയും വഴക്കും അടിയും കൊണ്ടത്….ഓർക്കുംതോറും അവന്റെ നെഞ്ച് വിങ്ങി…. അവൾക്കായി എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ലല്ലോ..

അമലു…..

ഹ്മ്മ്…

എന്തെ എന്നോട് ഇതൊന്നും പറയാഞ്ഞേ….

എനിക്കറിയാം ഇതൊക്കെ അറിഞ്ഞാൽ അങ്ങ് വരുമെന്ന്… വെറുതെ പ്രശ്നം ഇപ്പോഴേ വലുതാക്കണ്ട എന്ന് തോന്നി…

എങ്കിലും ഞാൻ അറിയണ്ടേ നിന്റെ കാര്യങ്ങളെല്ലാം….

ഇപ്പോൾ അറിഞ്ഞല്ലോ….

ആഹാ… അത് ഞാൻ പിടിച്ചു വലിച്ചു കൊണ്ടുവന്നു രണ്ട് ചാട്ടം ചാടിത് കൊണ്ടല്ലേ…

അമ്മുവിന് അവന്റെ മുഖം കണ്ടു ചിരി വന്നു…കുട്ടിക്കലം  വീർത്തു…ആദ്യത്തെ ദേഷ്യം ഇപ്പോൾ ആ മുഖത്തില്ല.. പരിഭവമാണ്… സങ്കടമാണ്…

ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…

സോറി…

എന്ത് സോറി..

പറയാഞ്ഞതിനു…. സത്യത്തിൽ പേടിച്ചിട്ടാ…

ഇനി നമ്മുടെ പേരിൽ വല്യ പ്രശ്നങ്ങൾ എന്തേലും ഉണ്ടായാൽ അതെനിക് സഹിക്കാൻ ആകില്ല..

അമലു….

എന്തോ….

ഞാൻ ഒരു കാര്യം പറയട്ടെ നിന്നോട്…

പറ….

ഇനിയും പ്രശ്നങ്ങൾ ഉണ്ടാകും…. മുന്നോട്ട് അതെ കാണൂ…

അറിയാം…..

ഹ്മ്മ്… അപ്പോൾ ഞാൻ ഈ പറയാൻ പോകുന്ന കാര്യങ്ങൾ എപ്പോഴും മനസിലുണ്ടാകണം… എന്റെ അമലു എന്റെ മാത്രമാണ്… ഒരാൾക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല… ആർക്കു മുന്നിലും പറയാൻ എനിക്കൊരു മടിയുമില്ല പേടിയുമില്ല…

ഞാൻ തെറ്റൊന്നുമല്ല ചെയ്തത്…എനിക്കിഷ്ടമുള്ള പെണ്ണിനെ ഞാൻ സ്നേഹിച്ചു…

അവൾ എന്നേം

നമ്മൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു.. അതിൽ ആർക്കും കൈകടത്താൻ അവകാശമില്ല…

കാരണം നമ്മൾ പ്രായപൂർത്തി ആയവരാണ്…

സ്വന്തം കാലിൽ ജോലി ചെയ്ത് ജീവിക്കുന്നവരാണ്

നമുക്ക് എല്ലാരുടെയും ശാപമല്ല അനുഗ്രഹമാണ് വേണ്ടത്..

അത്കൊണ്ട് മാത്രമാണ് ഈ കാത്തിരിപ്പ്…. ഇല്ലായിരുന്നേൽ…

ഇല്ലായിരുന്നേൽ???

നിന്നെ ഞാൻ തൂക്കിയെടുത് കൊണ്ടുപോയേനെ.

അയ്യടാ… അങ്ങെനെ ഞാൻ വരില്ലലെങ്കിലോ..

വരുന്നത് വരെ കാത്തിരിക്കും… പക്ഷെ ഒരിക്കലും നി തളർന്നു പോകരുത്.. നി തളർന്നാൽ പിന്നെ ഞാനില്ല…ക്ഷമയോടെ നമുക്ക് കാത്തിരികാം…

ഹ്മ്മ്….

ഇങ്ങനെയൊക്കെ അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞെങ്കിലും ജെറിൽ ഉള്ളിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്തിരുന്നു… അവൻ ഒന്നുകൂടി അമ്മുവിനെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു നെറ്റിയിൽ മുകർന്നു..

വൈകുന്നേരം വരെ അവർ അവിടെ ചിലവഴിച്ചു…. ഉച്ചക്ക് രണ്ടാളും ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ചു… അമ്മു കൊണ്ടുവന്ന ഭക്ഷണം അവൾ അതേപോലെ തന്നെ വെച്ചു…

വൈകുന്നേരം ജെറിൽ അവളെ പഴയിടത് കൊണ്ടുവന്നു വിട്ടു…അവൾ വണ്ടിയിൽ കയറി പോകുന്നത് വരെ അവൻ അവിടെ നിന്നു…

ജെറിൽ നേരെ ചെന്നത് വീട്ടിലേക്കാണ്… ആ സമയം അവനെ വീട്ടിൽ കണ്ടപ്പോൾ മമ്മി ഒന്ന് അത്ഭുതപെട്ടു…

സന്ധ്യ ആയാലും വീട്ടിൽ കയറാതെ നടക്കുന്നവൻ ആണല്ലോ…എന്ത് പറ്റി ഇന്ന് നേരത്തെ….

ഒന്നുമില്ല മമ്മി….

അവർക് അവന്റെ മുഖം കണ്ടു എന്തോ സംശയം തോന്നി…

മോനെ.. എന്ന പറ്റിടാ….നിന്റെ മുഖമെന്താ വല്ലാതെ ഇരിക്കുന്നെ…

ഒരു തലവേദന മമ്മി….

ഞാനൊന്നു കിടക്കട്ടെ…

അയ്യോ… നല്ല വേദനയുണ്ടോടാ കൊച്ചേ… വിക്സ് വെലോം വേണോ

വേണ്ട… ഇതൊന്നു കിടന്നാൽ മതി… മാറിക്കോളും…

എന്നാൽ മോൻ പോയി കിടന്നോ… എന്നതെലും കുടിക്കാൻ വേണോ…

വേണ്ട….

കുറവില്ലെൽ വൈകിട്ടു നമുക്കൊന്ന് ആവി പിടിക്കാം…

ഹ്മ്മ്മ്… ജെറിൽ ഒന്നു മൂളിക്കൊണ്ട് മുറിയിലേക്ക് കയറി…

കട്ടിലിൽ കയറി കമന്നു കിടന്നു അവൻ… ഉള്ളിൽ അവളാണ്… അവളുടെ സങ്കടം നിറഞ്ഞ മുഖമാണ്… വീങ്ങിയ കവിളുകൾ ആണ്…

ഇനി അവളെ സങ്കടപെടുത്താൻ വയ്യ… ഉടനെ ഒരു തീരുമാനം എടുക്കണം ഞാൻ….

ഇടക്ക് അമ്മുവിന് അവൻ മെസ്സേജ് അയച്ചു…

വീട്ടിൽ എത്തിയോ… അവിടെ എന്തേലും കുഴപ്പമുണ്ടോ… ഇന്ന് പുറത്ത് പോയത് ആരേലും അറിഞ്ഞോ എന്നൊക്കെ…

അവൾ കുഴപ്പമില്ല… ഓക്കേ യാണ് എന്ന് പറഞ്ഞപോളാണ് അവനു സമാദാനം ആയത്…

അങ്ങെനെ കിടന്നു തന്നെ അവൻ മയങ്ങിപ്പോയി… പിന്നെ കണ്ണുതുറക്കുമ്പോൾ സമയം രാത്രിയായി

അവൻ മെല്ലെ എണിറ്റു… വന്നപ്പോൾ ഇട്ട ഡ്രസ്സ്‌ പോലും മാറിയിട്ടില്ല… അവൻ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു…

ഇരു വശത്തു നിന്നും ഷർട്ട്‌ ഊരി ബാസ്കറ്റ്റിൽ ഇടുന്നതിനു മുൻപ് എന്തോ ഒരോർമയിൽ അവനാ ഡ്രസ്സ്‌ തന്റെ മുഖത്തേക്ക് അടുപ്പിച്ചു…

തന്റെ പെണ്ണിന്റെ മണം… തന്റെ പ്രണയത്തിന്റെ മണം… അവൻ ശ്വാസം ഉള്ളിലേക്ക് ആഞ്ഞെടുത്തു… അവൾ കൂടെയുള്ളത് പോലെ…

തന്നെ ചുറ്റിപ്പിടിച്ചു ഇരിക്കുന്നതുപോലെ…

ജെറിൽ വേഗം ആ ഷർട്ട്‌ തിരികെ ദേഹത്തു ഇട്ടു… എന്നിട്ടൊന്നു ഫ്രഷ് ആയി പുറത്തേക് വന്നു…

ഹാളിൽ പപ്പായിരുന്നു ടീവി കാണുന്നുണ്ട്… മമ്മി അടുക്കളയിൽ ആണെന്ന് തോന്നുന്നു…

ആളിവിടില്ല… ഉണ്ടായിരുന്നേൽ ഇപ്പോൾ രണ്ടും കൂടി സീരിയലിന്റെ പേരും പറഞ്ഞു അടി ഇടുന്നത് കേൾക്കമായിരുന്നു…

ജെറിൽ  വന്നു പപ്പയുടെ കൂടിയിരുന്നു…

ആഹാ… നി എഴുന്നേറ്റോ… മമ്മി പറഞ്ഞു നിനക്ക് തലവേദന ആയി കിടക്കുവാണെന്ന്..

ഹ്മ്മ്… മമ്മി എവിടെ…

അവളിപ്പോ വരും.. അപ്പുറത്തെ ശാന്തേച്ചിയുടെ വീട് വരെ പോയേക്കുവാ…

പറഞ്ഞ സമയം കൊണ്ട് മമ്മി കയറി വന്നു…

മോനെ… നി എണീറ്റോ… എങ്ങെനെയുണ്ടടാ…

കുറഞ്ഞു മമ്മി…. ഇപ്പോൾ രണ്ടാളും ഉണ്ടല്ലോ..

എനിക്ക് നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം പറയാനുണ്ട്…

പപ്പയും മമ്മിയും പരസ്പരം നോക്കി..

ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ടേ നിങ്ങൾ എന്തേലും തീരുമാനിക്കാവൂ….

എന്നതാടാ… നി ഇങ്ങെനെ വളഞ്ഞു മൂക്ക് പിടിക്കുന്നെ… കാര്യം പറ മനുഷ്യനെ വട്ടാക്കാതെ  .

ജെറിൽ രണ്ടാളേം ഒന്ന് നോക്കി…

എനിക്കൊരു പെൺകുട്ടിയെ ഇഷ്ടാണ്…അവളെ എനിക്ക് കല്യാണം കഴിക്കണം….

കേട്ടപ്പോൾ ഞെട്ടിയത് മമ്മിയാണ്… പപ്പക്ക് വല്യ മാറ്റമില്ല… ആളിത് പ്രതീക്ഷിച്ചതുപോലെ തോന്നുന്നു…

ഏഹ്…. ഇഷ്ടമോ…. ഏത് പെണ്ണ്… നി എന്താ തമാശ പറയുവാണോ…

അല്ല മമ്മി… കാര്യമാണ്… എനിക്കവളെ അത്രക്ക് ഇഷ്ടാണ്….

പെണ്ണ് എവിടുള്ളതാ…. ഏത് ഇടവകയാ….

പപ്പാ ജെറിലിനെ മാത്രം നോക്കിയിരിക്കുകയാണ്…

ഒന്നും സംസാരിക്കുന്നില്ല….

അവൾ കോട്ടയത്തു ഉള്ളതാണ്… ഞങ്ങൾ ഒന്നിച്ചു സ്കൂളിൽ ഉണ്ടായിരുന്നു… അവൾ അവിടുത്തെ ടീച്ചർ ആരുന്നു… ഇപോൾ കോളേജിലാണ് പഠിപ്പിക്കുന്നത്….

ആഹാ… കോളേജ് അദ്ധ്യാപിക ആണോ… കൊള്ളാലോ… കൊച്ചിന്റെ പേരെന്നതാ….

അമല

ഹായ്… നല്ല പേര്… നമ്മുടെ മാതാവിന്റെ പേരല്ലയോ… അപ്പോൾ കൊച്ചു നല്ല വിശ്വാസി ആരിക്കും അല്ലെയോടാ…ഏത് ഇടവകയാ…

കോട്ടയം ആണേൽ നമ്മുടെ സാറ അവിടുണ്ടല്ലോ…

അവളുടെ ഇടവക ആണേൽ അവളോട് ചോദിച്ചാൽ മതിയല്ലോ…

മമ്മി…. അവൾ ഹിന്ദു ആണ്….

എന്നതാ…. അതൊരു അലർച്ച ആയിരുന്നു…

അവർ കസേരയിൽ നിന്നും ചാടി എണിറ്റു…

ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഒന്നാണ് ഇപ്പോൾ കേട്ടത്…

നി എന്നതാ പറഞ്ഞെ…

ഞാൻ പറഞ്ഞത് മമ്മി കേട്ടില്ലേ… അവൾ ഹിന്ദു കൊച്ചാണ് എന്ന്…

മതി… നിർത്ത് … ഇനി നി ഒന്നും പറയേണ്ട..

ഞാൻ പറയുന്നത് ചെവി തുറന്നു വെച്ച് കേട്ടോ..

ഈ കല്യാണം നടക്കില്ല… നടക്കാൻ ഞാൻ സമ്മതിക്കില്ല…മനുഷ്യ നിങ്ങൾ കേട്ടോ ഈ ചെറുക്കൻ പറയുന്ന വർത്താനം…

കേട്ടു… കേൾക്കാതിരിക്കാൻ ഞാൻ പൊട്ടനൊന്നുമല്ല…

പിന്നെന്താ അവനോട് ഒന്നും ചോദിക്കാതെ ഇരിക്കുന്നെ… അതോ നിങ്ങൾക്കിത് നേരത്തെ അറിയാമായിരുന്നോ…

പിന്നെ… ഇനി അതിന്റെ കുറവ് കൂടെയുള്ളു…

അവൻ പറയുമ്പോള ഞാൻ അറിയുന്നേ

അത് പോട്ടെ.. അവൻ അവന്റെയൊരു ഇഷ്ടം പറഞ്ഞതിന് നി എന്തിനാ കിടന്നു തുള്ളുന്നെ…

എന്തിനാണെന്നു നിങ്ങൾക്കറിഞ്ഞൂടെ… മോൻ കെട്ടാൻ പോകുന്നത് ഹിന്ദു പെണ്ണിനെ ആണെന്ന്

അതെന്താ ഹിന്ദു പെണ്ണിനെ കെട്ടിയാൽ…

നിങ്ങൾക് ഒന്നുമില്ലാരിക്കും… എനിക്കുണ്ട്… നല്ല എണ്ണം പറഞ്ഞ നസ്രാണി കൊച്ചുങ്ങൾ ഉള്ളപ്പോൾ ഇവന് ഈ അമ്പലവാസി പെണ്ണിനെയാണോ കിട്ടിയേ… ആൾക്കാര് എന്ത് പറയും… ബന്ധുക്കളോ… പള്ളിയിൽ ഇതറിഞ്ഞാൽ…എന്റെ മിശിഹാ തമ്പുരാനെ എനിക്ക് ഓർക്കാൻ മേല…

എന്നാൽ നി ഓർക്കേണ്ട…

ഒന്ന് എണിറ്റു പൊ മനുഷ്യ…

അങ്ങേരുടെ തമാശ…

തമാശയല്ല… കാര്യമാ പറഞ്ഞെ… നി അത് ഓർക്കാതിരുന്നാൽ പ്രശ്നം തീർന്നില്ലേ…

എങ്ങെനെ തീർന്നു എന്ന… ഇവന് അവളെ കെട്ടണം എന്നല്ലേ പറയുന്നേ..

കെട്ടട്ടെ… അവന്റെ ജീവിതമല്ലേ… അതവന്റെ ഇഷ്ടത്തിന് നടക്കട്ടെ…

അയ്യ.. അതങ്ങു പള്ളിയിൽ പറഞ്ഞേച്ചാൽ മതി… ഈ കല്യാണം ഞാൻ നടത്തില്ല മൂന്ന് തരം…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും 😄😄😄

രചന : പ്രണയിനി