ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 14 വായിക്കുക…

രചന : പ്രണയിനി

ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും… സഹികെട്ടു ജെറിൽ ഒച്ചയെടുത്തു….

മമ്മിയും പപ്പയും അവനെ നോക്കി… മുഖമാകെ ദേഷ്യമാണോ സങ്കടമാണോ എന്ന് വേർതിരിച്ചറിയാൻ പറ്റുന്നില്ല…

നിങ്ങൾക്കൊക്കെ എന്താണ് പ്രശ്നം… ഞാനൊരു പെണ്ണിനെ ഇഷ്ടപെട്ടത്തോ അതോ അവളൊരു ഹിന്ദുകൊച്ചു ആയത്കൊണ്ടോ…. എനിക്കൊന്നു പറഞ്ഞു താ ആദ്യം…

ടാ മോനെ നിനക്കത് മനസിലായില്ലേ… നിന്റെ മമ്മി പറയുന്നത് കേട്ടില്ലേ നീ… അവൾക് നീ പ്രേമിച്ചത് കുഴപ്പമില്ല.. പക്ഷെ പെണ്ണ് ക്രിസ്ത്യൻ അല്ലല്ലോ… അതാണ് പ്രശ്നം..

അതെന്താ മമ്മി… പെണ്ണുങ്ങൾ ക്രിസ്ത്യൻ മാത്രേ ഉള്ളോ…. എനിക്കൊരു പെൺകുട്ടിയെ ഇഷ്ടായി.. അവളെ കുറിച്ച് എല്ലാം ഞാൻ നിങ്ങളോട് പറഞ്ഞു .. എന്നിട്ടും ഇതിന്റെ പേരിൽ നിങ്ങൾ ഇതിനെ എതിർക്കാനാണ് തീരുമാനമെങ്കിൽ ഒന്ന് കേട്ടോ…

ഈ ജന്മം എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് അവളോടൊപ്പം മാത്രമായിരിക്കും… അതല്ലാതെ മറ്റൊരു പെണ്ണിനെ ഞാൻ സ്വീകരിക്കുമെന്ന് ആരും മനക്കോട്ട കെട്ടണ്ട…

അതിനർത്ഥം എന്താ…. നീ ഞങ്ങൾ പറയുന്നതൊന്നും കേൾക്കില്ല എന്നല്ലേ… നീ എന്റെ വയറ്റിൽ പിറന്നവൻ ആണെങ്കിൽ നീ അവളെ കെട്ടില്ല… അതിനു നീയും മനക്കോട്ട കെട്ടണ്ട….

മമ്മി നിന്നു ഉറഞ്ഞു തുള്ളുവാണ്… എന്നാൽ പപ്പാക്ക് ചിരിയാണ് വരുന്നത്… പിള്ളിക്കറിയാം ഈ ചാട്ടം മാത്രേ ഉള്ളു… അല്പം കഴിഞ്ഞു അവൾ ഓക്കേ ആകുമെന്ന്.. പിന്നെ പ്രശ്നം ഇതായത് കൊണ്ട് അല്പം പണിപെടേണ്ടി വരും…

ചില ആളുകൾ അങ്ങെനെയാണ്… എന്തൊക്കെ പുരോഗമനം ഉണ്ടെന്ന് വാദിച്ചാലും ചില കാര്യങ്ങളിൽ അവരിന്നും സ്വാതന്ത്ര്യം കിട്ടുന്നതിനുo മുൻപാണ് നില്കുന്നത് … അവർക്ക് നേരം വിളിക്കണമെങ്കിൽ ഇനിയും കാലങ്ങൾ കാത്തിരിക്കണം…

മമ്മി ഞാൻ പറയുന്നതൊന്നു കേൾക്ക്‌.. അവളെ ഞാനായി എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നതാണ്… ഒഴിഞ്ഞു മാറാൻ നോക്കിയവളെ വീണ്ടും വീണ്ടും എന്റെ സ്വന്തം ആക്കാൻ നോക്കിയത് ഞാൻ മാത്രമാണ്.. കാരണം എനിക്കവളില്ലാതെ പറ്റില്ല… മമ്മിക്കും അവളെ ഇഷ്ടമാകും…

ഉറപ്പാണ്… അത്രക്കും പാവമാണ്… ഇപ്പോൾ ഓരോ നിമിഷവും അവൾ വേദനിക്കുന്നതും എനിക് വേണ്ടിയാണു…

എന്നെയൊന്നു മനസിലാക്ക്‌ നിങ്ങൾ

എന്ത് മനസിലാക്കണം ഞങ്ങൾ… ഇന്നോളം നിന്നെ വളർത്തി വലുതാക്കി ഇത്രയുമൊക്കെ പറയാറാക്കിയ ഞങ്ങൾ ഇനിയെന്താണ് മനസ്സിലാക്കേണ്ടത്… ഈ കല്യാണം ആണെങ്കിൽ ഇനി അതെക്കുറിച്ചൊരു ചർച്ച വേണ്ട…

പപ്പാ….. ജെറിൽ പപ്പയെ നോക്കി…

ഇത്രയും നേരം ഒന്നും പറയാതെ ഇവർ രണ്ടുപേരും പറഞ്ഞത് മാത്രം കേട്ടിരുന്ന അദ്ദേഹം പതിയെ എണിറ്റു…

എടി… നീയൊന്നു അടങ്ങു.. അവൻ അവന്റെ ഇഷ്ടം പറഞ്ഞുന്നല്ലേ ഉള്ളു… അതിന് നീ ഇങ്ങെനെ തുടങ്ങിയാൽ ഭാവിയിൽ എന്താകും…

ഇപ്പോൾ നീ വാ… ആദ്യം കഴിക്കാനെടുക്ക്…

എന്നിട്ട് ബാക്കി…

മമ്മി ചാടി തുള്ളി അടുക്കളയിലേക്ക് പോയി..

പോകുന്ന പോക്കിൽ എന്തൊക്കെയോ പിറു പിറുക്കുന്നുമുണ്ട്…

മോനെ….

സോഫയിൽ തലക്ക് കൈത്താങ്ങി ഇരിക്കുന്ന ജെറിലിനെ അദ്ദേഹം വിളിച്ചു… കണ്ണ് നിറഞ്ഞിരിക്കുന്നു അവന്റെ… ആദ്യമായാണ് അവനെ ഇത്രയും വല്ലാത്ത അവസ്ഥയിൽ കാണുന്നത്…

ഇത്രയും സ്നേഹിക്കുന്നോ ഇവൻ ആ കുട്ടിയെ…

പപ്പാ….

മോനെ… നീ പറഞ്ഞതും അവൾ പറഞ്ഞതും ഞാൻ കേട്ടു.. നിങ്ങൾക് രണ്ടാൾക്കും നിങ്ങൾയുടേതായ ശരികളും തെറ്റുകളുമുണ്ട്…

ഒരാൾ പറയുമ്പോൾ അയാളുടെ ഭാഗം ശരി..

മറ്റെയാൾ പറയുമ്പോൾ അവിടെയും… ഇതിനിടയിൽ പെടുന്നത് നീ ഇപ്പോൾ ആഗ്രഹിക്കുന്ന ആ പെൺകുട്ടിയും അവളുടെ ജീവിതവുമാണ്… നീയല്ലേ പറഞ്ഞത് അവളിപ്പോ വേദനിക്കുന്നു എന്ന് .അതിനർത്ഥം അവളുടെ വീട്ടിൽ ഇതിന്റെ പേരിൽ ചർച്ചകൾ ഉണ്ടായിട്ടുണ്ട് എന്നല്ലേ..

ചിലപ്പോ വഴക്കും അടിയും ഒകെ ഉണ്ടായിട്ടുണ്ടാകും.. നീ പറഞ്ഞിട്ടില്ലേലും എനിക്കത് മനസിലാകും…

ആണിനെക്കാൾ ഇങ്ങെനെയുള്ള കാര്യങ്ങൾക്ക് കൂടുതൽ വേദന അത് ശാരീരികമായി അനുഭവിക്കുന്നത് പെണ്ണുങ്ങൾ ആണല്ലോ… ഇപ്പോൾ ആ കുട്ടി അനുഭവിക്കുന്നത് നീ കാരണമല്ലേ..

അപ്പോൾ അതിനു പ്രതിവിധി കാണേണ്ടതും നീയാണ്…

പ്രേമിക്കാൻ ആരെ കൊണ്ടും പറ്റും… എന്നാൽ പ്രണയിച്ച ആളെ ജീവനായി കണ്ടു ഒന്നിച്ചു ജീവിക്കാൻ സാധിക്കുക അതല്പം ശ്രമകരമാണ്…

നിനക്ക് അവളെ വേണമെങ്കിൽ നീ തന്നെ ശ്രമിക്കണം… തോറ്റു പോയാൽ അത് നിന്റെ മാത്രമല്ല അവളുടെയും നിങ്ങളുടെ പ്രണയത്തിന്റെയും തോൽവിയാണ്.. വേണമെന്ന് വെച്ചാൽ എല്ലാം നടക്കുമെടാ… വേണമെന്ന് വെക്കണം എന്ന് മാത്രം…

അതല്ല പപ്പാ… എനിക്കുറപ്പുണ്ട് അവൾ എന്റെയാണെന്ന്… എനിക്കൊപ്പം അവൾ ഉണ്ടാകുമെന്നും… ഒരിക്കലും ഞാൻ അവളെ വേണ്ടെന്ന് വെക്കില്ല… അത് എന്തൊക്കെ സംഭവിച്ചു എന്ന് പറഞ്ഞാലും…

എനിക്ക് അവളെ കൂടെ കൂട്ടേണ്ടത് ആരും അറിയാതെയല്ല… എല്ലാരുടെയും അനുഗ്രഹത്തോടെ ആശിർവാദത്തോടെയാണ്… അതിനാണ് ഞാൻ ശ്രമിക്കുന്നത്… എല്ലാരും വേണം ഞങ്ങള്ക്ക്…

അതിനു കാത്തിരിക്കാനും തയ്യാറാണ്..

എത്രനാൾ? എത്രനാൾ നിങ്ങൾ കാത്തിരിക്കും…

സമയം മുന്നോട്ടാണ്… പുറകോട്ടല്ല…അതും ഓർമ്മവേണം…

നീയൊരു കാര്യം ചെയ്യൂ.. ആ കുട്ടിയെ വിളിച്ചു ഞങ്ങൾക്കൊന്നു കാണണമെന്ന് പറ… പുറത്ത് എവിടേലും മതി.. മമ്മി അവളെയൊന്നു കണ്ടു സംസാരിക്കട്ടെ ആദ്യം… എന്നിട് നമുക്ക് ബാക്കി നോക്കാം..

അത് ജെറിലിനും സമ്മതമാരുന്നു… മമ്മിയെ പപ്പ പറഞ്ഞു സമ്മതിപ്പിച്ചോളാം എന്നേറ്റിട്ടുണ്ട്…

അവനു എന്തെന്നില്ലാത്ത ഒരു സമാദാനം തോന്നി…. വേഗം ഭക്ഷണം കഴിച്ചു അവൻ മുറിയിലേക്ക് പോയി… അവന്റെ പോക്കും നോക്കി മമ്മിയും…

ജെറിൽ മുറിയിലെത്തി അമ്മുവിന് മെസ്സേജ് അയച്ചു… മിണ്ടാൻ പറ്റില്ലാത്തത് കൊണ്ട് കാര്യങ്ങളെല്ലാം അവൻ മെസ്സേജിലൂടെ അവളെ അറിയിച്ചു…

അല്പം ഭയം അമ്മുവിന് തോന്നിയെങ്കിലും ജെറിലിന്റെ ധൈര്യത്തിൽ അവൾ സമ്മതിച്ചു…

വരുന്ന ശനി അവധി ദിവസമാണ്… അന്ന് പുറത്ത് ഒരു കോഫി ഷോപ്പിൽ വെച്ച് കാണാനും തീരുമാനം ആയി…..

അന്ന് ജെറിൽ ആശ്വാസത്തോടെ ഉറങ്ങാൻ കിടന്നപ്പോ അമ്മുവിന്റെ ഉള്ള ആശ്വാസം പോയിക്കിട്ടി..

മമ്മിക്കും പപ്പാകും തന്നെ ഇഷ്ടമാകുമോ എന്നത് മാത്രമല്ല അവരും തന്നോട് എന്റെ വീട്ടിൽ പറഞ്ഞത് പോലൊക്കെ പറയുമോ എന്നുള്ള ഭയവും അവൾക്കുള്ളിൽ ചേക്കേറി…

എന്നാൽ ഇതേസമയം ജെറിലിനു ഉറപ്പാരുന്നു അമ്മുവിനെ എല്ലാർക്കും ഇഷ്ടമാകുമെന്ന്…

അവളോട് ഒന്ന് സംസാരിച്ചാൽ തന്നെ മമ്മിയുടെ മനസ് മാറും… ഒന്ന് വേഗം ശനിയാഴ്ച ആകട്ടെ…

ഈ രണ്ട് ആലോചനകൾ ഇവിടെ നടക്കുമ്പോൾ അകത്തെ മുറിയിൽ ഇരുന്നു മമ്മിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കുകയാണ് പപ്പാ..

ആദ്യമൊക്കെ ഇടങ്ങേറായി നിന്നെങ്കിലും അമ്മുവിനെ കാണമെന്നും സംസാരിക്കാമെന്നും മമ്മി സമ്മതിച്ചു

മമ്മിയുടെ മനസ്സിൽ പുതിയ കണക്ക് കൂട്ടലുകൾ തുടങ്ങുകയായിരുന്നു അപ്പോൾ..

ശനിയാഴ്ച…..

അമ്മു കോളേജിൽ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്… അതിനാൽ തന്നെ ഒരു സാരീയാണ് ഉടുത്തത്… ജെറിലിന്റെയും ആഗ്രഹo കൂടിയാണ് അതിനു പിന്നിൽ….

ഒരു ലൈറ്റ് ബ്ലൂ കളർ സാരീയാണ് അമ്മു ഉടുത്തത്… മുടി പിന്നാതെ ചെറുതായി മുകളിൽ നിന്നും അല്പം ഇഴയെടുത്തു  ക്ലിപ്പിട്ടു ബാക്കി വെറുതെ അഴിച്ചിട്ടു… മുമ്പത്തെക്കാൾ നീളവും കട്ടിയും വെച്ചിട്ടുണ്ട് മുടി… ഇതിൽ തൊടരുതെന്ന ആളുടെ ഓർഡർ…

ഒരിക്കൽ എന്നോ പ്രണയം നിറഞ്ഞ സംഭാഷണത്തിന് ഇടയിൽ പറഞ്ഞിരുന്നു തന്റെ മുടിക്കുള്ളിൽ മുഖം ചേർത്ത് ഉറങ്ങുന്നതിനെ പറ്റി… തലമുടിയിലെ രസ്നധിയുടെ മണവും കാച്ചെണ്ണയുടെ തണുപ്പും ഒകെ ആൾക്ക് അറിയണം പോലും… എന്തൊക്കെ ആഗ്രഹങ്ങൾ ആണോ… ഇങ്ങെനെ പലതുമുണ്ട്… തന്നോട് പറഞ്ഞു തന്റെ മുഖം കാണാൻ ആശിച്ചു പറഞ്ഞുകൊണ്ടിരിക്കും…

തനിക്കാണ് നാണവും ചമ്മലും… ആ മുഖത്ത് നോക്കാൻ സാധിക്കാത്തത് പോലെ…

അമ്മു പറഞ്ഞ സമയം തന്നെ വീട്ടിൽ നിന്നിറങ്ങി..

വീട്ടിൽ ഇപ്പോഴും അന്തരീക്ഷത്തിന് മാറ്റമൊന്നുമില്ല… ചീറ്റലും പൊട്ടലുമൊക്കെ ഉണ്ട്…

ജെറിൽ തന്റെ പപ്പയും മമ്മിയുമായി നേരത്തെ തന്നെ ഷോപ്പിൽ വന്നിരുന്നു… അവർ വന്നു അവള്കായി കാത്തിരിക്കുമ്പോളാണ് അമ്മുവിന്റെ വണ്ടി ഉള്ളിലേക്ക് കയറി വരുന്നത് കണ്ടത്…

അമലു ….. അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു

അവൻ പറഞ്ഞത് കേട്ട പപ്പയും മമ്മിയും അവൻ നോക്കിയ ദിശയിലേക്ക് ശ്രദ്ധ തിരിച്ചു …

തന്റെ വണ്ടിയിൽ നിന്നിറങ്ങി ഹെൽമെറ്റ്‌ ഊരി സീറ്റിനടിയിൽ വെക്കുന്ന അമ്മു… തിരിഞ്ഞു നിന്നാണ് അവൾ ഹെൽമെറ്റ്‌ വെക്കുന്നത്… അപ്പോഴാണ് അവൾ മുടി അഴിച്ചിട്ടിരിക്കുന്നത് ജെറിൽ കാണുന്നത്… എന്നും പിന്നിയിടാറാണ് പതിവ്…ആദ്യമായാണ് ഇങ്ങെനെ കാണുന്നത്… ജെറിലിന്റെ കണ്ണുകൾ തിളങ്ങി..

വണ്ടിയിൽ നിന്നും ബാഗ് കയ്യിലെടുത്തു അകത്തേക്ക് നടന്നുവരുന്ന അമ്മുവിൽ ആയിരുന്നു കടയിൽ പലരുടെയും കണ്ണുകൾ… അത്രയും ഭംഗി ഉണ്ടായിരുന്നു അവളെ കാണാൻ..

മമ്മിയും അവളെ നോക്കി കാണുകയായിരുന്നു…

മിതമായ ഒരുക്കത്തിൽ ദേവതയെപ്പോലെ അവൾ… തന്റെ മകൻ വീണതിൽ ഒരിക്കലും കുറ്റം പറയാനൊക്കില്ല…

അമ്മുവിന്റെ കണ്ണുകൾ ചുറ്റിനും പരതി.. ജെറിൽ അവളെ വിളിച്ചു…

അമലു …. ഇവിടെ…

അവൾ അവനെ കണ്ടു . കൂടെ ഉള്ളവരെയും…

അല്പം പരിഭ്രമത്തോടെ അവൾ അവർക്കടുത്തേക്ക് നടന്നു..ജെറിലിന്റെ മമ്മി പഠിക്കുകയായിരുന്നു അവളെ…ജെറിൽ പ്രണയിക്കുകയും

തന്റെ പെണ്ണിന്റെ ഭംഗി അവൻ അതേപോലെ തന്നിലേക്ക് ആവാഹിച്ചു… കണ്ണിലും മനസിലും അവളെ നിറച്ചു…. പരിസരബോധം നഷ്ടപ്പെടല്ലേ എന്നവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു…

അമ്മു നടന്നു അവർക്കടുത്തെത്തി… ജെറിൽ അവളെ തന്റെ അടുത്ത് ഇരുത്തി… എന്നിട്ട് മമ്മിയെയും പപ്പയെയും നോക്കി… പപ്പാ നല്ലൊരു പുഞ്ചിരി രണ്ടാൾക്കും നൽകി.. അതിലുണ്ടായിരുന്നു അദേഹത്തിന്റെ മറുപടി… അമ്മു പതിയെ മമ്മിയെ നോക്കി…

അതുവരെ ചുണ്ടിൽ കുഞ്ഞൊരു പുഞ്ചിരി ഒളിപ്പിച്ച മമ്മി അവൾ നോക്കുംനേരം ഗൗരവക്കാരി അച്ചായത്തി ആയി…

അമ്മു അല്പം പേടിയോടെ മമ്മിയെ നോക്കി ചിരിച്ചു… അമ്മുവിന്റെ വിറക്കുന്ന വിരലുകളെ ജെറിൽ തന്റെ കൈകൊണ്ട് പൊതിഞ്ഞു പിടിച്ചു. 

അമല എന്നല്ലേ പേര്…

ഹ്മ്മ്…

ഇവൻ പറഞ്ഞു കാര്യങ്ങളൊക്കെ… ഞങ്ങളിപ്പോ കൊച്ചിനെ കാണാൻ വന്നത് ഒരു കാര്യം പറയാനാ…

അവൾ മമ്മിയെ തന്നെ നോക്കിയിരുന്നു…

കൊച്ചിത് എന്തറിഞ്ഞ എന്റെ മകൻ നിന്നെ കെട്ടും എന്നും പറഞ്ഞിരിക്കുന്നത്… പഠിക്കാനും ജോലിക്കും പോയാൽ അത് ചെയ്താൽ പോരെ… എന്തിനാ കണ്ണും കൈയും കാണിക്കുന്ന ചെക്കന്മാരുടെ വലയിൽ ചെന്ന് വീഴുന്നേ…

ഇതൊക്കെ കുടുംബത്തിൽ പിറന്ന കൊച്ചുങ്ങൾ ചെയ്യുന്ന കാര്യങ്ങളാണോ…

അമ്മുവിന്റെ ഹൃദയം പിടഞ്ഞു… കണ്ണുകൾ നിറഞ്ഞു… അവളുടെ കണ്ണിൽ നിന്നും നീർമുത്തുകൾ താഴേക്ക് ഒഴുകാൻ വെമ്പി….

മമ്മി…. ജെറിലാണ്…

എടാ… ഒച്ച വെക്കരുത്… ഇത് നിന്റെ വീടല്ല..

എനിക്ക് ഈ കൊച്ചിനോട് സംസാരിക്കാനുണ്ട്…

അതുവരെ ആരും ഇടയിൽ വരണ്ട .. നേരല്ലേ കൊച്ചേ ഞാൻ പറഞ്ഞത്…

അമ്മു പതിയെ തലയാട്ടി.. എന്നിട്ട് ജെറിലിനെ നോക്കി സാരമില്ല എന്നപോലെ ഒന്ന് ചിരിച്ചു..

എന്നാൽ ആ ചിരിയിലെ ഹൃദയം നുറുങ്ങുന്ന വേദന അവനു മാത്രം മനസിലായി..

വേദനിപ്പിച്ചിരിക്കുന്നു… അവളെ താൻ വീണ്ടും വേദനിപ്പിച്ചിരിക്കുന്നു… ജെറിലിനു തന്റെ ശരീരം ആരോ തീയിൽ ചുടുന്നത് പോലെ തോന്നി  താൻ വെന്ത് പുകയുന്നത് പോലെ…

കൊച്ചിന് ഇവനെ ഇഷ്ടമാണെന്ന് ഇവൻ പറഞ്ഞു… ഇപ്പോൾ ഇതൊക്കെ തോന്നും.. നാളെ ഇത് മാറ്റി പറയില്ലെന്ന് ആര് കണ്ടു… എന്റെ മോനേക്കാൾ പണവും സൗന്ദര്യവും ഉള്ള മറ്റൊരാൾ വന്നാൽ കൊച്ചു അതിനു സമ്മതിക്കില്ല എന്ന് എന്താണുറപ്പ്… ഇപ്പോഴത്തെ പിള്ളേർക്ക് പ്രണയവും ജീവിതവുമൊക്കെ കളി തമാശയാണ്… ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ..

അത് പെണ്ണായാലും ആണായാലും…

കൊച്ചു ഒരു കാര്യം ചെയ്യൂ ഇവനെ വേണ്ട എന്നു പറഞ്ഞു വേറൊരു കല്യാണത്തിന് സമ്മതിക്ക്…

അതാകുമ്പോൾ ഒരു പ്രശ്നവുമില്ല… ആദ്യം സങ്കടം കാണുമാരിക്കും… പിന്നെയത് മറന്നോളും…

അവനും അങ്ങെനെ തന്നെ.. അവനു നല്ല എണ്ണം പറഞ്ഞ പെങ്കൊച്ചുങ്ങളെ കിട്ടില്ലായോ.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും 😄😄😄

രചന : പ്രണയിനി