ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 15 വായിക്കൂ…

രചന : പ്രണയിനി

ജെറിലിനു ദേഷ്യം അടക്കാനായില്ല.. മമ്മിയിൽ നിന്നും ഇങ്ങെനെയൊരു പെരുമാറ്റം അതും അവളോട് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല… പുറമെ എന്തൊക്കെ ദേഷ്യം കാണിക്കും എന്ന് പറഞ്ഞാലും മമ്മി അവസാനം തന്റെ ഇഷ്ടം സമ്മതിക്കാറാണ് പതിവ്.. ഇവിടെയും അങ്ങെനെതന്നെയെന്നു കരുതി…

പക്ഷെ തെറ്റിപ്പോയി…

വീണ്ടും വീണ്ടും അവൾ വേദനിക്കപ്പെടുന്നു… ഇനി മിണ്ടാതിരുന്നാൽ ഞാൻ അവളെ സ്നേഹിക്കുന്നവനാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം…

എന്റെ വാക്കിനു പുറത്താണ് അവളിവിടെ വന്നതുപോലും…

എന്നിട്ടുo ഞാൻ കാരണം തന്നെ…

ജെറിലിന്റെ മുഖം ദേഷ്യത്താൽ കടുത്തു…

എന്തോ പറയാനാഞ്ഞ അവന്റെ കൈകളിൽ പെട്ടെന്നാണ് അങ്ങോട്ടൊരു പിടുത്തം വീണത്    അവൻ നോക്കിയപ്പോൾ അമ്മുവാണ്…

നിറഞ്ഞ കണ്ണുകൾ കൊണ്ട് അവൾ അരുതെന്ന് തലയനക്കി….

ജെറിൽ ദേഷ്യം കടിച്ചുപിടിച്ചു… ഓരോ വട്ടവും തന്നെ അവൾ തടയുകയാണ്.. എന്നിട്ട് ഉള്ളതെല്ലാം ഇരുന്നു കേൾക്കുന്നു…. കരയുന്നു…

അപ്പോൾ ഞാൻ പറഞ്ഞതൊക്കെ കൊച്ചിന് മനസിലായല്ലോ… ഇതങ്ങു മറക്കാം എന്നങ്ങു നമുക്ക് തീരുമാനിക്കാം അല്ലെ… അങ്ങനെയല്ലേ….

അമ്മു ഒന്നും പറഞ്ഞില്ല…

മമ്മിയെ ഒന്ന് നോക്കി..

എന്താ… കൊച്ചിന് സമ്മതമല്ലേ….

അമ്മു ജെറിലിനെയും ഒന്ന് നോക്കി….

അവൻ അവളെന്താണ് പറയാൻ പോകുന്നതെന്ന് ശ്രദ്ധിച്ചിരിക്കുകയാണ്…

കൊച്ചിപ്പോ ഇവനെ വേണ്ടാന്ന് പറഞ്ഞാൽ അവനും പറയും നിന്നെ വേണ്ടാന്നു… ഇതൊക്കെ ഈ പ്രായത്തിൽ തോന്നുന്ന ഓരോന്നാ..

അങ്ങെനെ കണ്ടാൽ മതി…

വെറുതെ എന്തിനാ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നെ…. നിങ്ങൾ തമ്മിൽ കല്യാണം കഴിച്ചാലും പ്രശ്നങ്ങളെ കാണൂ… ജാതി വേറെ മതം വേറെ വിശ്വാസo വേറെ… ആദ്യമൊക്കെ സന്തോഷം ആരിക്കും… പിന്നെ പിന്നെ എല്ലാം പ്രശ്നങ്ങൾ ആരിക്കും… അതിലും നല്ലത് ഇപ്പോഴേ എല്ലാം അങ്ങ് മറക്കുന്നതാ…ഞാൻ പറഞ്ഞത് നേരല്ലേ ഇച്ചായ…..

ഞാനോ നീയോ അല്ല ഇതിനു മറുപടി തരേണ്ടത്….

ഇവർ രണ്ടാളുമാണ്..അതവർ പറയട്ടെ….

അതവർ എന്ത് പറയാനാ… എന്റെ തീരുമാനമാണ് അവർക്കും… അല്ലെ…

മമ്മി….. അമ്മുവാണ്…

എല്ലാരുടെയും ശ്രദ്ധ അവളിലേക്കായി…

മമ്മി പറഞ്ഞതൊക്കെ ഞാൻ കേട്ടു…

പറഞ്ഞതൊക്കെ മമ്മിയുടെ ഭാഗത്തു നിന്നും നോക്കിയാൽ നൂറു ശതമാനം സത്യവുമാണ് …

മിടുക്കി.. കൊച്ചിന് കാര്യവിവരമുണ്ട്…. കണ്ടോ ഇച്ചായ ഞാൻ പറഞ്ഞില്ലേ… ഇത് ഇത്രയുമേ ഉള്ളു… കാര്യം കഴിഞ്ഞു.. ഇനി ഞാൻ പറയുന്നത് കൊച്ചു കേൾക്കണം.. കൊച്ചൊരു കല്യാണം ഒകെ കഴിക്കണം.. എന്നിട്ട് അവനോടൊപ്പം സന്തോഷമായി ജീവിക്കണം… ഇവന്റെ കല്യാണം ആകുമ്പോൾ ഞങ്ങൾ അറിയിക്കും… കൊച്ചു വരണം…

ഇതെല്ലാം കേട്ടിട്ട് ജെറിലിനു അടിമുടി വിറഞ്ഞു കയറുകയാണ്..

മമ്മി…………മമ്മി എന്തൊക്കെയാ ഇവളോട് പറയുന്നേ…. അവളെ എന്റെ കൂടെ ചേർത്ത് വെക്കാന ഞാൻ നിങ്ങളെ കൂട്ടിട് വന്നത്…

അപ്പോ മമ്മി അവളെ എന്നിൽ നിന്നും പിരിക്കാൻ നോക്കുവാണോ…

ജെറിൽ അമ്മുവിന് നേരെ തിരിഞ്ഞു…

നിനക്ക് എന്നെ വേണ്ടേ… പറയെടി… നിനക്ക് എന്നെ വേണ്ടേ എന്ന്… മമ്മി ഇതൊക്കെ പറഞ്ഞുന്നു വെച്ച് അതൊക്കെ കേട്ടു നീ എന്നെ ഇട്ടേച്ചു പോകാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അമലു ദേ ഞാൻ ഒരു കാര്യം ഇപ്പോൾ എല്ലാരുടെയും കേൾക്കെ പറഞ്ഞേക്കാം…

ഇവളെയല്ലാതെ മറ്റൊരാളേം ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടില്ല… ഇവൾ എന്നും എപ്പഴും എന്റെ മാത്രമാണ്..

അത് നീ മാത്രം പറഞ്ഞാൽ മതിയോ… ഇവൾ കൂടി പറയട്ടെ… പറ കൊച്ചേ… ഇവൻ പറഞ്ഞത് തന്നെയാണോ നിന്റെയും അഭിപ്രായം…

അതും ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും

മമ്മി…. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഒരാളെ പ്രണയിക്കുമെന്നോ…. അയാളോടൊപ്പം ഒരു ജീവിതം സ്വപ്നം കാണുമെന്നോ കരുതിയതല്ല.. അങ്ങെനെയുള്ള എന്റെ മനസ്സിൽ പ്രണയം എന്ന വികാരം നിറച്ചത് ജെറിലാണ്…

ആദ്യമൊക്കെ ഒഴിഞ്ഞുമാറി നടന്ന ഞാൻ എന്നോ അവന്റെ പ്രണയത്തിൽ.. സ്നേഹത്തിൽ തോറ്റു പോയി…ഇന്ന് ഞാൻ ഏറ്റം കൂടുതൽ ആഗ്രഹിക്കുന്നത് അവനോടുത്തുള്ള ഒരു ജീവിതമാണ്…

ഞങ്ങൾക്ക് ആരുടേയും ശാപം നേടികൊണ്ട് ഒരു ജീവിതം വേണ്ട…. എല്ലാരുടെയും അനുഗ്രഹത്തോടെ ആശിർവാദത്തോടെ ഒരു ജീവിതം മതി.  അതിനായി എത്ര നാൾ വേണേലും ഞങ്ങൾ കാത്തിരുന്നോളാം… പക്ഷെ എന്റെ ജീവിതത്തിൽ ജെറിൽ അല്ലാതെ മറ്റൊരാൾ ഒരിക്കലും ഒരു കാലത്തും ഉണ്ടാകില്ല….

മമ്മിക് തോന്നുന്നുണ്ടാകും പ്രായത്തിന്റെ ചാപല്യമാണ് ഞാനീ പറയുന്നതൊക്കെ എന്ന്…

എന്നാൽ അങ്ങേനെയല്ല… ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനമാണ്.. ഒരിക്കലും മമ്മിയുടെ മകനെ ഞാൻ നിങ്ങളിൽ നിന്നും പിരിക്കില്ല….

അടർത്തികൊണ്ട് പോകുകയുമില്ല… നിങ്ങളുടെയാ വീട്ടിൽ എന്നെ ഞാനായി കണ്ട് എനിക്കൊരിടo തന്നാൽ മതി..

മമ്മിയുടെ മകനെ വേണ്ട എന്ന് വെക്കാൻ എനിക്കാകില്ല.. അവനില്ലാതെ ജീവിക്കാനും… സ്നേഹിച്ചുപോയി… ഒരുപാട്…. കൊതിച്ചുപോയി അവനോടുത്തുള്ള ഒരു ജീവിതം..

അത് എനിക്ക് തരാമോ നിങ്ങൾ…സമ്മതിക്കുമോ അതിനു… വേറെയൊന്നും എനിക്ക് ചോദിക്കാനില്ല..ആവശ്യപ്പെടാനുമില്ല….

അമ്മു അവര്ക് മുന്നിൽ കൈകൂപ്പി…അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്…

പപ്പയും മമ്മിയും പോലും അവളുടെയാ പ്രവർത്തിയിൽ ഞെട്ടിപ്പോയി..

ജെറിലിനു തന്റെ കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങി…

ഓരോ നിമിഷവും ഇവളെന്നെ സ്നേഹിച്ചു തോല്പിക്കുകയാണ്…. ഇങ്ങെനെയുള്ള ഇവളെയാണ് മമ്മി എന്നിൽനിന്നും അകറ്റാൻ നോക്കിയത്….

അമ്മു…. അവൻ അവളുടെ തോളിൽ കൈയമർത്തി….

അമ്മു അങ്ങെനെയെ അവനെ കണ്ണുകൾ ഉയർത്തി നോക്കി…മുഖമാകെ കരഞ്ഞു ചുമന്നു വീർത്തിരിക്കുന്നു…

നിന്നെ എനിക്ക് തരില്ലേ ഇവർ… നമുക്കൊരു ജീവിതം ഒന്നിച്ചുണ്ടാകില്ലേ… എന്നെ ഇട്ടേച്ചു പോകുമോ…. എനിക്ക്….. എനിക്ക്….. നീ ഇല്ലാതെ…. പറ്റുമോ….. ഇല്ല….. ഒരു നിമിഷം പോലും….. ഈ സ്നേഹമോ…. കരുതലോ ഇല്ലാതെ പറ്റില്ല…. എന്നെ വേണ്ട എന്ന് വെക്കല്ലേ…. വേറെയാരേം സ്നേഹിക്കാൻ എനിക്ക്… എനിക്ക്….. കഴിയില്ല…

ടാ മതി…. കരയാതെ….. ജെറിലിനു അവളുടെ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

കരഞ്ഞു കരഞ്ഞു പാതിയായിരിക്കുന്നു അവൾ… എന്ന് തുടങ്ങിയ സങ്കടവും കരച്ചിലുമാണ്…

എന്നാൽ തനിക്കുള്ളിൽ പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷമാണ് ഇന്നിവൾ നൽകുന്നത്..

അതവളുടെ കണ്ണീർ കണ്ടുള്ള സന്തോഷമല്ല… ഇത്രയും സങ്കടവും വേദനയും സഹിച്ചിട്ടും അവൾ ആവശ്യപ്പെടുന്നത് എന്റെയൊപ്പം ഒരു ജീവിതമാണ്… അതാണ് തന്റെ സന്തോഷം… ഇനി എത്ര ജന്മം ഉണ്ടെങ്കിലും ഇവളെന്റെ മാത്രമാണെന്ന് ഉറപ്പിക്കാൻ ഈ വാക്കുകൾ മതി. 

ജെറിൽ അമ്മുവിനെ തോളിൽ ചേർത്ത് പിടിച്ചു എണീപ്പിച്ചു….

മമ്മി പപ്പാ…. രണ്ടാളും കേൾക്കാനായി പറയുകയാണ്… ഇനിയൊരു പറച്ചിൽ ഉണ്ടാവുകയില്ല….

ഇവൾ.  ഈ നിൽക്കുന്നവൾ ഇത്രയും കണ്ണീർ കുടിക്കുന്നത് എനിക്ക് വേണ്ടി മാത്രമാണ്… മമ്മി പറഞ്ഞതുപോലെ ഇവൾക്ക് വേണേൽ എന്നെ വേണ്ട എന്ന് വെച്ച് പോകാം… ഇവളുടെ നിലക്കും വിലക്കും വിദ്യാഭ്യസത്തിനും സൗന്ദര്യത്തിനും എന്നേക്കാൾ ഒരുപാട് മേലെ ഉള്ളവനെ ഇവൾക്ക് കിട്ടുകയും ചെയ്യും… പക്ഷെ ഇവൾ സ്നേഹിച്ചത് എന്നെയാണ്… അല്ല ഞാൻ സ്നേഹിപ്പിക്കുകയായിരുന്നു… ഞാനായി വാങ്ങിയെടുത്ത പ്രണയമാണ് ഇവളുടേത്…

ഞങ്ങളുടെ പ്രശ്നങ്ങൾ എല്ലാരും അറിഞ്ഞപ്പോൾ തൊട്ട് വേദനിക്കാൻ തുടങ്ങിയതാണിവൾ…

എല്ലായിടത്തുനിന്നും വേദന മാത്രമാണ് കിട്ടിയത് ഇവൾക്ക്… എന്നിട്ടും ഇപ്പോഴും ഇങ്ങെനെ നിന്നു അപേക്ഷിക്കുന്നത് അവൾക് വിട്ടുപോകാനല്ല…

എന്റെയൊപ്പം, നിങ്ങളുടെ മകനോപ്പം ഒരു ജീവിതത്തിനാണ്…അത് കണ്ടില്ല എന്ന് നടിക്കാൻ നിങ്ങൾക് സാധിക്കുമാരിക്കും.. പക്ഷെ എനിക്ക് കഴിയില്ല… ഒരിക്കലും കഴിയില്ല… ഇവളെ വിട്ടൊരു ജീവിതം വേണ്ട ജെറിലിനു….

അമലു…. മതി കരഞ്ഞത്… മതിയായില്ലേ നിനക്ക്…ഇനി ആർക്ക് വേണ്ടിയാ ഈ കരച്ചിൽ…

എനിക്ക് വേണ്ടിയോ… എനിക്ക് വേണ്ടിയാണേൽ കേട്ടോ നീ…

ഈ ലോകത്ത് ആരൊക്കെ എന്തൊക്കെ എതിർത്തു എന്ന് പറഞ്ഞാലും ഈ ജെറിൽ ജീവനോടെ ഉണ്ടെങ്കിൽ നിന്റെ കഴുത്തിൽ ഈ ഞാനെ മിന്നു കെട്ടു… എന്റെ കൂടെയേ നീ ജീവിക്കൂ…

ഞാൻ ഇവളേം കൊണ്ട് പോകുവാണ്… ഇനി ഇവളെ ഇവിടെ ഇരുത്തിയാൽ ശരിയാകില്ല…

ഞാൻ വന്നോളാം വീട്ടിലേക്ക്.. പപ്പാ മമ്മിയുമായി പൊക്കോളു…

ജെറിൽ അമ്മുവുമായി പുറത്തേക്കിറങ്ങി.. അവളുടെ വണ്ടി അവിടെ വെച്ചിട്ട് അവന്റെ കാറിൽ അവളെ ഇരുത്തി… ഒന്നുകൂടി മമ്മിയെയും പപ്പയെയും നോക്കി അവൻ കാറിലേക്ക് കയറി… കാർ ആ കഫെയുടെ പുറത്തേക്ക് പാഞ്ഞു….

കഫെയിലെ പല കണ്ണുകളും ഈ നേരംകൊണ്ട് അവർക്ക് പിന്നാലെ ഉണ്ടായിരുന്നു….

ചിലർക്കൊക്കെ കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു..

ഇന്നത്തെ കാലത്ത് പ്രണയം നഷ്ടമാകുമ്പോൾ അല്ലേൽ ഒഴിവാക്കാൻ തോന്നുമ്പോൾ കാമുകിയെ അല്ലെങ്കിൽ കാമുകനെ കൊല്ലുന്നവർക്ക് മുന്നിലാണ് രണ്ടുപേര്…. ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണം എന്നപേക്ഷിക്കുന്നത്… അന്നവിടെ കൂടിയ പലർക്കും അമല എന്ന പെൺകുട്ടി ഒരു അത്ഭുതമായി മാറുകയായിരുന്നു…

നീ എന്തൊക്കെയാ ആ കൊച്ചിനോട് പറഞ്ഞത്…

വീട്ടിലെത്തിയ ശേഷം പപ്പാ മമ്മിയോട്‌ ചൂടാവുകയാണ്… എന്നാൽ മമ്മി ശ്രദ്ധിക്കുന്നേയില്ല…

എന്നാൽ അവരുടെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു…

എടി നിന്നോടാ ഞാൻ ചോദിക്കുന്നത്… കേൾക്കുന്നുണ്ടോ…

എന്നതാ എന്റെ ഇച്ചായ ഇങ്ങെനെ കിടന്നു കൂവുന്നേ…

നീ എന്തിനാ ആ കൊച്ചിനെ ഇന്ന് അത്രയും വേദനിപ്പിച്ചതെന്ന്… അതൊരു പാവം കൊച്ചാണെന്ന് കണ്ടാൽ അറിഞ്ഞൂടെ… എന്ത് ഭംഗിയാ കാണാൻ തന്നെ…

നിന്റെ മോനു എന്തായാലും അതുപോലൊരു കൊച്ചിനെ വേറെ കിട്ടുകേല…

അതുറപ്പ…

അതെനിക്കും ആ കൊച്ചിനെ കണ്ടപ്പോഴേ തോന്നി.

ആഹാ… എന്നിട്ടാണോ അതിനോട് ഈ കണ്ട അനാവശ്യം എല്ലാo നീ പറഞ്ഞത്…. എന്ത് കരഞ്ഞു അത്… കണ്ടില്ലേ അവൾക് നമ്മുടെ മോനോടുള്ള സ്നേഹം…

നിന്റെ മുന്നിൽ ആ കൊച്ചു കൈകൂപ്പി നിന്നപ്പോൾ ശരിക്കും എന്റെ നെഞ്ച് പിടഞ്ഞു..

എടിയെ ആ കുഞ്ഞിനെ പോരായോ നമുക്ക്…

നമ്മുടെ മോനു വേണ്ടി…

മതി….

ഏഹ്… എന്നതാ പറഞ്ഞെ….

ഇച്ചായൻ കേട്ടില്ലായോ….

ഒന്നുടി പറഞ്ഞെ…

നമ്മുടെ മകനായ ജെറിലിനു അമല കൊച്ചു മതിയെന്ന്….

സത്യാണോടി…

ഹ്മ്മ്മ്… സത്യo..

എന്നിട്ടാണോ നീ ഇന്ന് അങ്ങെനെയൊക്കെ പെരുമാറിയെ

അതുണ്ടല്ലോ… അതിനൊരു കാരണമുണ്ട് ഇച്ചായ…

എന്ത് കാരണം

നമുക്കറിയില്ല ഇപ്പോഴത്തെ കുട്ടികളുടെ മനസ്…

നമ്മൾ അപ്പനും അമ്മയും ഓർക്കും നമുക്കെ നമ്മുടെ കുഞ്ഞുങ്ങളെ പൂർണമായും അറിയു എന്ന്….

അത് കള്ളമാ ഇച്ചായ.. ഒരു പരിധിയിൽ കൂടുതൽ നമുക്കവരെ മനസിലാക്കാൻ പറ്റില്ല.. അത് നമ്മുടെയോ അവരുടെയോ കുഴപ്പമല്ല…അത് അങ്ങനാണ്. കാലങ്ങൾ കൊണ്ടുവരുന്ന മാറ്റങ്ങളാണ്…

കുറച്ചു നാളായി ഞാൻ അവനെ ശ്രദ്ധിക്കുന്നു…

ആകെ എന്തൊക്കെയോ മാറ്റങ്ങൾ… ആദ്യമാദ്യം ആൾക്ക് വളരെ സന്തോഷമാരുന്നു… ഓരോന്ന് ചിന്തിച്ചു ചിരിച് ഒകെ ഇരിക്കുന്ന കാണാം…

കൈയിൽ എപ്പോഴും ഫോണും

എനിക്കന്നെ സംശയം ഉണ്ടാരുന്നു… എവിടെ വരെ പോകുമെന്ന് അറിയാന കാത്തിരുന്നത് .

ന്നാൽ ഈ കഴിഞ്ഞ രണ്ട് ദിവസമായപ്പോൾ അവൻ ആകെ സങ്കടത്തിൽ ആയി… എന്തൊക്കെയോ ടെൻഷനോ വിഷമമോ ഒകെ… ഭക്ഷണം പോലും കഴിക്കാതെ ഒരേ ഇരുപ്പ്.. അതിന്റെ ഇടയില അവനീ കാര്യങ്ങളൊക്കെ നമ്മളോട് പറയുന്നത്…

ഇച്ചായ….സ്നേഹിക്കുന്നത് തെറ്റല്ല… ആർക്ക് ആരെ വേണേലും സ്നേഹിക്കാം…ഒന്നിച്ചു ജീവിക്കാം…പക്ഷെ നമ്മൾ ഒരാളെ ആത്മാർത്ഥമായി സ്‌നേഹിക്കുമ്പോൾ ആ ആൾക്കും നമ്മളോട് അതെ സ്നേഹം ഉണ്ടോ എന്നറിയണമല്ലോ…നാളെ അവളെന്റെ മകനെ ഇട്ടേച്ചു പോയാലോ…

അല്ലേൽ അവൻ അവളെ വേണ്ട എന്ന് വെച്ചാലോ…

അതൊക്കെയൊന്ന് ക്ലിയർ ചെയ്യാനാരുന്നു ഇന്നത്തെ എന്റെ പെർഫോമൻസ്…

ഞാൻ അത്രയും പറഞ്ഞിട്ട് പോലും ആ കൊച്ചുo നമ്മുടെ മകനും പറഞ്ഞതെന്താ.. രണ്ടാൾക്കും അവരില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന്…. അല്ലാതെ ഞാൻ മറന്നോളം എന്നോ പൊക്കോളാം എന്നോ അല്ല..അപ്പോഴേ ഞാൻ തീരുമാനിച്ചു.. എന്റെ മരുമകൾ അവൾ തന്നെയെന്നു…

എടി ഭയങ്കരി….കൊള്ളാലോ നീ… ഞാൻ ഓർത്തെ എല്ലാം കൈയിൽ നിന്നും പോയെന്ന…

ഒന്നും പോകില്ല…

ഇനി അവനോട് ഇത് പറയണ്ടേ…

വേണം പറയണം… ഇപ്പഴല്ല… ഞാൻ പറയാം… ആദ്യം കാമുകൻ ഇങ്ങു വരട്ടെ.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…… എങ്ങെനെയുണ്ട് 😄😄😄😄

രചന : പ്രണയിനി