ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 16 വായിക്കുക….

രചന : പ്രണയിനി

ജെറിലിന്റെ തോളിൽ മുഖമമർത്തി കിടക്കുകയാണ് അമ്മു… കരഞ്ഞു കരഞ്ഞു തളർന്നിരിക്കുന്നു അവൾ. ജെറിലിന്റെ ഒരു ദേഷ്യപ്പെടലിൽ അല്പം ഒതുങ്ങിയതാണ് കരച്ചിൽ…

ഇപ്പോൾ ഇടയ്ക്കിടെ എങ്ങലടികൾ മാത്രം കേൾകാം…

ജെറിൽ കാറിന്റെ സീറ്റിലേക്ക് ചാരി കിടക്കുകയാണ്… കണ്ണുകൾ അടച്ചാണ് ഇരിപ്പ്…

ഒരു കൈകൊണ്ട് അമ്മുവിനെ തന്നിലേക്ക് ചേർത്ത് പിടിച്ചിട്ടുണ്ട്..

ഇപ്പോൾ അവന്റെ മുഖത്ത് സങ്കടമോ… വേദനയോ ഇല്ല… എന്തൊക്കെയോ തീരുമാനിച്ചുറച്ചുള്ള ഇരിപ്പാണ്…

അതിനിടയിലാണ് പെണ്ണിനോട് ദേഷ്യപ്പെട്ടതും…

കാർ കൊണ്ടുവന്നു നിർത്തിയിരിക്കുന്നത് ഒരു  ആറിന്റെ കരയിലാണ്… അവിടുന്ന് ഇറങ്ങുമ്പോൾ തൊട്ട് വന്നിട്ട് ഈ നേരം വരെ പെണ്ണിന്റെ കണ്ണ് തോർന്നിട്ടില്ല… എന്ത് പറഞ്ഞിട്ടും കേൾക്കുന്നുമില്ല…

അതാണ് സഹികെട്ടു വഴക് പറഞ്ഞത്… അതൂടി ആയപ്പോൾ പിന്നേം വിങ്ങിപൊട്ടാൻ തുടങ്ങി…

അമലു

പെണ്ണെ…..

കൊച്ചേ……

ടി അമലു…..

ഹ്മ്മ്….

കഴിഞ്ഞോ….

എന്ത്….

അടഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു….

നിന്റെ കണ്ണീർ പരമ്പര….

അവൾ അവന്റെ തോളിൽ നിന്നേറ്റു അവന്റെ മുഖത്തേക്ക് ദേഷ്യത്തിൽ നോക്കി….

ആ മുഖം കണ്ടവന് ചിരിയാണ് വന്നത്… ഇത്രനേരം കരഞ്ഞു കൂവി ഇരുന്നവളാണ്… ഇപ്പോൾ ദേ കരിങ്കാളിയെ പോലെ കലിപ്പിച്ചു ഇരിക്കുന്നു…

കരഞ്ഞു ചുവന്നിരിക്കുന്നത് കൊണ്ട് ഒരു കാളി ലുക്കായി…

എന്തിനാ ചിരിക്കൂന്നേ…..

ഒന്നുല… ഇപ്പോൾ എന്റെ കൊച്ചിനെ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ എന്നോർത്തതാ…

അയ്യടാ… ഭംഗി നോക്കാൻ പറ്റിയ സമയം…

അതിനു ഈ സമയത്തിന് എന്താ കുഴപ്പം….

ഒന്നുമില്ല…

ഇങ്ങെനെ ദേഷ്യപ്പെടാതെ പൊന്നെ… ജെറിൽ അവളിലേക്ക് അല്പം കൂടുതൽ അടുത്തു…

മാറ് അങ്ങോട്ട്…. എങ്ങോട്ടാ ഇടിച്ചു കയറി വരുന്നേ… മനുഷ്യൻ ഇവിടെ തീ തിന്നുവാ…

അപ്പോഴാ അങ്ങേരുടെ റൊമാൻസ്….

നീ എന്തിനാ എന്റെ കുഞ്ഞേ തീ തിന്നുന്നെ…

നിനക്ക് എന്നതാ വേണ്ടേ കഴിക്കാൻ…

ഈ ഇച്ചായൻ വാങ്ങി തരില്ലേ….

ആര്…. അമ്മുവിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു…

ഈ ഞാൻ… നിന്റെ ഇച്ചായൻ….

അയ്യടാ… ഒരു ഇച്ചായൻ…. കണ്ടെച്ചാലും മതി….

എന്നതാടി എനിക്കൊരു കുഴപ്പം… എന്നെപോലൊരു  എല്ലാം തികഞ്ഞ ചെക്കനെ വേറെ നിനക്ക് കിട്ടുമോ..

പിന്നെ…. കിട്ടുമല്ലോ.. നല്ല അടിപൊളി ചേട്ടന്മാരെ കിട്ടുമല്ലോ….എന്താ നോക്കട്ടെ….

ഇത്ര നേരം ചിരിച്ചവന്റെ മുഖം മാറാൻ വേറെന്ന വേണം…. വീർത്തില്ലേ കുട്ടിക്കലം…

അമ്മുവിന് ചിരി വന്നു….

അപ്പോഴേക്കും പപ്പടം വീർത്തല്ലോ… കുത്തി പൊട്ടിച്ചാലോ… അവൾ അവന്റെ കവിളിൽ വിരൽ കൊണ്ട് കുത്തി…

എവിടെ…. ചെക്കൻ മിണ്ടുന്നില്ല….

അവൾ അവന്റെ നെഞ്ചിലേക്ക് ചാരി…

അതെ എനിക്ക് എന്റെ ഈ കുസൃതി കുടുക്കയെ മാത്രം മതിട്ടോ…വേറെയാരെയും എനിക്ക് ഈ ജന്മം വേണ്ട….

അപ്പോൾ അടുത്ത ജന്മമോ…നിനക്ക് എന്നെ വേണ്ടേ….

വേണോ…..

ജെറിൽ അവളെ ഒറ്റ വലിക്ക്‌ നെഞ്ചിലേക്ക് ചേർത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി…

എല്ലാരും പറയില്ലേ ഏഴു ജന്മം ഉണ്ടെന്നു…

അങ്ങെനെയൊന്നു ഉണ്ടെങ്കിൽ…. അത് സത്യമാണെങ്കിൽ…. നിനക്ക് തുണയായും ഇണയായും ഞാൻ മാത്രം മതി.. വേറാരും വരാൻ ഞാൻ സമ്മതിക്കില്ല…

അമ്മു അവനെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി….

എനിക്കും…..

അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു…

ഇതുവരെയുള്ള സങ്കടമോ… വേവലാതിയോ വിഷമമോ അവർ അറിഞ്ഞില്ല… ഒക്കെ മാഞ്ഞു പോയിരിക്കുന്നു… ഒന്നിച്ചിരിക്കുമ്പോൾ പ്രണയിക്കാൻ മാത്രേ അവര്ക് കഴിയുന്നുള്ളു… വേദനിക്കാൻ അവർക്ക് സാധിക്കില്ല….

അമലു

എന്തോ….

എനിക്കൊരു ആഗ്രഹം….

എന്ത് ആഗ്രഹം….

നീയെന്നെ ഇച്ചായ എന്നൊന്ന് വിളിക്കാമോ….

ഇല്ല…

പിന്നെ എന്ത് വിളിക്കും….

ഒന്നും വിളിക്കില്ല…

അപ്പോൾ കെട്ടു കഴിഞ്ഞും നീ ഇത്പോലെ വിളിക്കൂ…

അതേലോ….

എന്റെ ചക്കരയല്ലേ… ഒന്ന് വിളിക്കെടി….

ഇല്ലല്ലോ ചക്കരെ…

അഹങ്കാരി.

അതിനു അമ്മു പൊട്ടിച്ചിരിച്ചു…..

കുഞ്ഞേ….

എന്തോ….

ഇനി ഒന്നും ഓർത്തു സങ്കടപെടരുത് കെട്ടോ… എന്തിനും കൂടെ ഞാനുണ്ട്…

എനിക്കറിയാലോ… ഇപ്പോൾ എനിക്ക് സങ്കടമൊന്നുമില്ലന്നെ…. ഇപോ എല്ലാരും എല്ലാം അറിഞ്ഞല്ലോ… ഇനി ഒളിഞ്ഞു പാത്തു ടെൻഷൻ അടിക്കേണ്ടല്ലോ… പിന്നെ എനിക്ക് ഉറപ്പുണ്ട് ഇയാൾ എന്നെ ഒരിക്കലും കൈവിടില്ല എന്ന്..

അത് പോരെ എനിക്ക് കാത്തിരിക്കാൻ…

എന്റെ മനസ് പറയുന്നു എല്ലാരും നമ്മുടെ വിവാഹത്തിന് സമ്മതിക്കുമെന്ന്… ഇന്ന് മമ്മി അങ്ങെനെയൊക്കെ എന്നോട് പറഞ്ഞപ്പോൾ പോലും എനിക്ക് എന്തോ ഒരു വിശ്വാസം തോന്നുന്നു മമ്മിയും എതിർക്കില്ല എന്ന്…

Hmm… അങ്ങെനെ ആയാൽ മതി…ഇല്ലേൽ എനിക്കറിയാം എന്ത് വേണമെന്ന്… ഇനി ആർക്കു മുന്നിലും ഞാൻ നീയുമായി ഇന്ന് നിന്നത് പോലെ നിൽക്കില്ല.. അത് ഉറപ്പിച്ചു ഞാൻ… ഇനി വയ്യ നീ കരയുന്നത് കാണാൻ..

പെണ്ണെ…. എങ്ങെനെയുണ്ട് എന്റെ അപ്പനും അമ്മയും… ആദ്യായി നിന്റെ കെട്ടിയോന്റെ അപ്പനേം അമ്മേം കണ്ട സമയം കൊള്ളാം ല്ലേ..

എനിക്കിഷ്ടായി അവരെ…

ങേ??? സത്യം… ഞാൻ ഓർത്തു നിന്നെ ഇന്ന് അങ്ങെനെയൊക്കെ പറഞ്ഞപ്പോൾ…

പറഞ്ഞപ്പോൾ….

നിനക്ക് അവരെ പ്രത്യേകിച്ച് മമ്മിയെ ഇഷ്ടായില്ല എന്ന്….

ഞാൻ സത്യ പറഞ്ഞെ… എനിക്കവരോട് ഒരു ദേഷ്യമോ വെറുപ്പോ ഇല്ല… പിന്നെ മമ്മി പറഞ്ഞതൊക്കെ…. കേട്ടപ്പോൾ സങ്കടം ആയെങ്കിലും…. അവരുടെ ഒറ്റമോനെ ഞാൻ തട്ടിയെടുത്തത് കൊണ്ടല്ലേ എന്നെ അത്രയും പറഞ്ഞത്…. ഇല്ലാരുന്നെങ്കിൽ പറയുക പോയിട്ട് ഞങ്ങൾ തമ്മിൽ കാണുകപോലുമില്ല… അവർ അവരുടെ സങ്കടവും ദേഷ്യവും എന്നോട് തീർത്തു…

എങ്ങേനെലും ഞാൻ ഒഴിഞ്ഞു പോയാൽ അത് അവർക്ക് സമാദാനം അല്ലെ നൽകൂ…

ഇങ്ങെനെ തന്നെ അല്ലേൽ ഇതിലും കൂടുതലാകും ചിലപ്പോൾ എന്റെ വീട്ടിൽ… ഇതിലും കൂടുതൽ വേദനിപ്പിക്കും… അപ്പോഴൊക്കെ ഇങ്ങെനെ നീറേണ്ടി വരും… ഇതിപ്പോ ഇങ്ങെനെ കിട്ടിക്കൊണ്ടിരുന്നാൽ ശീലമാകുമല്ലോ എനിക്ക്…

അമ്മു കണ്ണ് നിറച്ചു ചിരിച്ചുകൊണ്ടാണ് അത്രയും പറഞ്ഞത് .. ജെറിലിനു ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു… എന്ത് പറഞ്ഞാല ഇവളെ ആശ്വസിപ്പിക്കാൻ കഴിയുക… ഒന്ന് ഓക്കേ ആയി വന്നതാരുന്നു…. പിന്നേം ഞാൻ തന്നെ ഓരോന്ന് ഓർമിപ്പിച്ചു….

ഇയാൾക്കു അറിയുമോ…. എല്ലാ അച്ഛനമ്മമാരും മക്കളെ ഒരുപാട് സ്വപ്നങ്ങൾ കണ്ട വളർത്തുന്നെ…

അവരുടെ സ്വപ്നങ്ങൾക് അനുസരിച്ചു വളരാതെ നേരെ വിപരീത ദിശയിൽ പോയാൽ അവർക്ക് എന്താ തോന്നുക… അതെ ഇവിടെയും സംഭവിച്ചുള്ളൂ…

എന്നോട് ദേഷ്യമുണ്ടോ നിനക്ക് അമലു…

എന്തിനു….

ഞാൻ കാരണമല്ലേ ഇങ്ങെനെയൊക്കെ ഉണ്ടായത്….

ഇനി അതിൽ പിടിച്ചു കയറിക്കോ…

എനിക്കൊരു കുഴപ്പവുമില്ലെന്നെ…

അതെ ഇനി ഞാൻ കുഴപ്പം ഉണ്ടെന്നു പറഞ്ഞാലോ…..

അയ്യടാ… എന്ന കുഴപ്പം ഉണ്ടേലും സഹിക്കുക… അത്ര തന്നെ… എന്നായാലും ഞാൻ നിന്നെo കൊണ്ടേ പോകൂ മോളെ….

അതെനിക്കറിയാലോ….

എല്ലാരും സമ്മതിക്കും കെട്ടോ പെണ്ണെ…

നീയൊന്നും ആലോചിക്കേണ്ട.. എല്ലാം ഈ ഇച്ചായൻ ഏറ്റന്നെ…

ഉവ്വ്… ഉവ്വ്…അതെ ഞാൻ ഒരു കാര്യം പറയാൻ മറന്നു…

എന്നാടാ….

ഈ ആഴ്ച കോളേജിൽ നിന്നും ടൂർ പോകുവാണ്…

ഒരാഴ്ച ആണ് പാക്കേജ്… എനിക്ക് അതിന്റെ ചാർജ് ഉണ്ട്… പ്രത്യേകിച്ച് ഇപോൾ സിംഗിൾ കൂടി ആയത്കൊണ്ട്…

ആഹാ… എന്നത്തേക്കട….

ഈ സാറ്റർഡേ പോകാനാ പ്ലാൻ….

വൈകിട്ട്ത്തേക്ക്….

അപ്പോൾ ഞാൻ എങ്ങെനെ കാണും…

വന്നിട്ട് കാണാലോ….

എങ്ങെനെ മിണ്ടും….

വിളിക്കാലോ….

എങ്ങെനെ ഉമ്മ തരും….

വന്നിട്ട് തരാലോ… ഏഹ്…. എന്താ… എന്താ പറഞ്ഞെ…

അല്ലെ… കിസ്സ്…. മുത്തു ഗൗ….

അയ്യടാ… പൊക്കോ അവിടുന്ന്… കല്യാണം കഴിയട്ടെ… എന്നിട്ട് മതിയേ… അതുവരെ ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യൂ…

എന്നും പറഞ്ഞു ജെറിലിന്റെ കൈവെള്ളയിൽ അവൾ ചുണ്ട് ചേർത്തു…

ദുഷ്ടി….

ആയിക്കോട്ടെ….

നീ നോക്കിക്കോടി…

കല്യാണം ഒന്ന് കഴിഞ്ഞോട്ടെ…

ഇതിനൊക്കെ പകരം ചോദിക്കും ഞാൻ….

അന്ന് പകരം ചോദിക്കേണ്ട…. എന്നെ ഞാനായി നിനക്ക് തരും… നിനക്ക് മാത്രം… അമ്മു അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു….

അമലു

എന്തോ…..

ജെറിൽ അവളെ ചേർത്ത് പിടിച്ചു ആ നെറ്റിയിൽ ചുണ്ട് ചേർത്തു… ഇപ്പോൾ രണ്ടാളുടെയും മനസ് ശാന്തമാണ്… മറ്റൊന്നും അലട്ടാതെ അവരുടെ മാത്രം പ്രണയത്തിൽ ലയിച്ചു രണ്ടാളും..

ജെറിൽ തിരികെ അമ്മുവിനെ കൊണ്ടാക്കി രണ്ടാളും യാത്ര പറഞ്ഞു വീടുകളിലേക്ക് തിരിച്ചു….

ജെറിൽ വീട്ടിൽ വന്നു കയറുമ്പോൾ പപ്പയും മമ്മിയും ടീവിക്ക് മുന്നിലുണ്ട്…

അവൻ ഒന്നും മിണ്ടാതെ അവരെയൊന്നു ശ്രദ്ധിക്കുക പോലുമില്ലാതെ മുറിയിലേക്ക് പോകാൻ ഒരുങ്ങി…

ഒന്ന് നിന്നെ…. പപ്പയാണ്….

ഹ്മ്മ്…. എന്നേം അമ്മുവിനേം കുറിച്ചാണ് ഇനിയും ചോദിക്കാൻ പോകുന്നതെങ്കിൽ എനിക്കൊന്നും പറയാനില്ല… എല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞതാണ്…. എനിക്കവൾ മതി… അത് ആരൊക്കെ എതിർത്താലും…

ഇത്രയും പറഞ്ഞു മുറിയിലേക്ക് പോകാൻ തിരിഞ്ഞ ജെറിലിനെ പപ്പയുടെ അടുത്ത ചോദ്യം പിടിച്ചു നിർത്തി….

അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ….

ഇനിയിപ്പോ ഞാൻ മാത്രം അങ്ങ് തീരുമാനിക്കാം എന്ന് വെച്ചു… നിങ്ങൾക് തീരുമാനിക്കാനായിട്ട ഞാൻ അവളുമായി വന്നത്… എന്നിട്ട് എന്താ ഉണ്ടായത്… എന്താരുന്നു പെർഫോമൻസ്… അവളെ അത്രയും വേദനിപ്പിച്ചു കരയിപ്പിച്ചു കഴിഞ്ഞപ്പോൾ സമാദാനം കിട്ടിയില്ലേ…. എന്നിട്ടിപ്പോ പിന്നേം വരുവാ ഓരോന്നായിട്….

ഞങ്ങള്ക്ക് അവളുടെ വീട്ടിൽ പോകണം….

എന്തിനു… ജെറിൽ പിരികം ചുളിച്ചു….

അവരുടെ വീട്ടിൽ പോയി കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്…

കർത്താവിനെയോർത്തു എനിക്കല്പം മനഃസമാദാനം തരുമോ… ഇന്ന് ഉണ്ടാക്കിയ പുകില് പോരാഞ്ഞിട്ടാണോ ഇനി അവളുടെ വീട്ടിലേക്ക് വെച്ച് പിടിപ്പിക്കാൻ പോകുന്നെ… എല്ലാം കൂടി നശിപ്പിച്ചേ അടങ്ങു അല്ലെ

അങ്ങെനെ വേണോ അതോ കല്യാണം ഉറപ്പിക്കണോ എന്ന് ഞങ്ങൾക്ക് അവിടെ പോയാൽ അല്ലെ അറിയാൻ ഒക്കൂ…

എന്താ…. ജെറിലിന്റെ കണ്ണു മിഴിഞ്ഞു…

ടാ ചെറുക്കാ… ഞങ്ങൾക്ക് നിന്റെ അമലുകൊച്ചിനെ വല്ലാതങ് ഇഷ്ടായി… അവളെ ഇങ്ങോട്ടേക്കു തരാൻ സമ്മതമാണോ എന്ന് ചോദിക്കാൻ പോകാമെന്ന ഈ പറഞ്ഞത്….

അപ്പോൾ… മമ്മി പറഞ്ഞതൊക്കെ… അവൻ മമ്മിയെ നോക്കി… അവനെ തന്നെ നോക്കിയിരിപ്പാണ്…

എന്നാൽ ചുണ്ടിൽ ചിരിയാണ്…

അവൾ നിങ്ങളെ ഒന്ന് പരീക്ഷിച്ചതല്ലേ…

അല്യോടി…

മമ്മി ചിരിച്ചുകൊണ്ട് തലയാട്ടി..

ജെറിലിനു ചിരിക്കണോ കരയണോ എന്ന് അറിയാൻ വയ്യാതായി…. അവനോടി വന്നു രണ്ടാളുടെയും അടുത്ത് ഇരുന്നു

സത്യാണോ നിങ്ങൾ പറയുന്നേ… അതോ ഇനിം വേദനിപ്പിക്കുവോ….

ഇല്ലടാ മോനെ… സത്യ… നിന്റെ മമ്മി നിങ്ങളെയൊന്നു പറ്റിച്ചതാ….

പപ്പാ എല്ലാ കാര്യങ്ങളും വിശദമായി അവനോട് പറഞ്ഞു… എല്ലാം കേട്ട ജെറിൽ ശരിക്കും ഞെട്ടിപ്പോയി… ഇങ്ങെനെയൊന്നു അവൻ പ്രതീക്ഷിച്ചിരുന്നില്ല

മമ്മി….. താങ്ക്യൂ….

എന്തിനാടാ ചെക്കാ….

എനിക്ക് അവളെ തരാൻ സമ്മതിച്ചില്ലേ അതിനു…. ഇനി സോറി…

അതെന്തിനാണാവോ…

അത് മമ്മിയെ ഞാൻ അങ്ങെനെയൊക്കെ പറഞ്ഞു വിഷമിപ്പിച്ചില്ലേ..

അതൊന്നും സാരമില്ലടാ.. നീ എനിക്ക് വേണ്ടി അവളെ തള്ളി പറയുകയോ അവൾ നിന്നെ തള്ളിപ്പറയുകയോ ചെയ്തിരുന്നെങ്കിൽ ഈ ബന്ധം ഞാൻ സമ്മതിക്കില്ലാരുന്നു… എന്നാൽ ഇവിടെ നിങ്ങൾ രണ്ടാളും നിങ്ങക്ക് വേണ്ടി നിന്നു… അതും ഒരുപോലെ ഒന്നിച്ചു… അത് പോരെ എനിക്ക് സമ്മതം തരാൻ… ഇതേ സ്നേഹവും സന്തോഷവും അങ്ങോളം ഉണ്ടായാൽ മതി….

അവൻ രണ്ടാളേം കെട്ടിപിടിച്ചു ഉമ്മ വെച്ചു…

നമുക്ക് ഈ സൺ‌ഡേ അങ്ങോട്ട് പോയാലോ.. നിനക്ക് വീടൊക്കെ അറിയില്ലേ…

അതൊക്കെ അറിയാം… പക്ഷെ അവൾ കാണില്ല…

അതെന്താ…

ജെറിൽ അവളുടെ ടൂറിന്റെ കാര്യം അവരോട് പറഞ്ഞു….

ഓഹ്… അങ്ങെനെയൊന്നു ഉണ്ടോ…

പക്ഷെ സാരമില്ല പപ്പാ…. നമുക്ക് പോകാം… അവളറിയേണ്ട… എന്തേലും ഉണ്ടായാൽ പെണ്ണിന് പിന്നേം സങ്കടമാകും….

അതും നേരാ…

നമുക്കാദ്യം പോയി സംസാരിക്കാം…

അങ്ങെനെ മതി ഇച്ചായ… അവളേം കൊണ്ടേ നമ്മൾ വരൂ…

എല്ലാം നന്നായി വരട്ടെ….

ടാ നിന്റെ പെണ്ണ് ഞങ്ങളെ പറ്റി എന്ത് പറഞ്ഞു….

ദേഷ്യാണോ ഞങ്ങളോട്… പാവം കുറെ കരഞ്ഞു…

ഇല്ല മമ്മി… അവക്ക് ഒരു ദേഷ്യവുമില്ല… ജെറിൽ അമ്മു പറഞ്ഞതൊക്കെ അവരോട് പറഞ്ഞു…

രണ്ടാൾക്കും ജെറിലിൽ നിന്നും അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടു സന്തോഷം തോന്നി.. മകന്റെ സെലെക്ഷൻ തെറ്റിയിട്ടില്ല എന്നവർക്ക് ഒന്നൂടി ബോധ്യം വന്നു സന്തോഷത്തോടെ അവർ എല്ലാരും അന്ന് ഉറങ്ങാൻ കിടന്നു

ദിവസങ്ങൾ മുന്നോട്ട് പോയി..ജെറിൽ അമ്മുവിനെ ഇതൊന്നും അറിയിച്ചില്ല… അവൾ ശനിയാഴ്ച ടൂറിനു പോയി… അതിനു മുൻപ് രണ്ടാളും കാണുകയും ചെയ്തു….

സൺ‌ഡേ രാവിലെ ജെറിൽ തന്റെ പപ്പയും മമ്മിയുമായി അമ്മുവിന്റെ വീട്ടിലേക്ക്….

ഇതൊന്നും അറിയാതെ അമ്മു കുട്ടികളോടോത് ടൂർ ആസ്വദിക്കുകയായിരുന്നു… അവളെ സംബന്ധിച്ച് അതൊരു സ്‌ട്രെസ് റിലീഫ് ആരുന്നു… വേദനകളെ ഓർക്കാതെയിരിക്കാൻ.. എന്നാൽ അവളെക്കാത്തു ഇനിയും വേദനകൾ മാത്രമാരുന്നു എന്നാ പാവം അറിഞ്ഞില്ല 😔

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : പ്രണയിനി