മോനേ…എനിക്കെന്തിനാണാടാ പൈസ… നിന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ….. വേണ്ട ഉ, മ്മാ… പണം എങ്ങനെ ചെലവഴിക്കണം എന്ന് ഉ, മ്മക്കേ അറിയൂ…….

രചന : കിസയിലെ കിത്താബ് @ സുൽത്താൻ

എന്നെ കാത്തിരിക്കാൻ ഒരു രാജ്യമോ…..

രാജകുമാരിയോ ഇല്ലാ….

പക്ഷെ .രാത്രി എത്ര വൈകിയാലും ഒരു പോള കണ്ണടയ്ക്കാതെ……

കാത്തിരിക്കാൻ എനിക്കൊരു ഉമ്മയുണ്ട്……

വളരെ പണിപ്പെട്ട് കൂട്ടി കൊണ്ടുവന്നതാണ്…..

ഞാൻ ഉമ്മയെ…..

ഒരു നേരത്തെ ഭക്ഷണം മുൻപിൽ വന്നപ്പോൾ ഉമ്മ സ്ഥിരം….പല്ലവി…മറന്നില്ല….

ഇതിനൊക്കെ ഒരുപാട് പൈസയാകില്ലേ മോനേ..?

ഉമ്മാ…. നിങ്ങള്‍ ഇന്നൊരു ഗവൺമെന്റ് ജോലിക്കാരന്റെ ഉമ്മയാണ് ട്ടോ……

ഇനി എച്ചികണക്ക് പറയരുത് ട്ടോ…..

ഞാൻ കസേര അടുത്തേക്ക് വലിച്ചിട്ട് ഉമ്മയോട് കൂടുതൽ ഒട്ടിയിരുന്നു ……

ഉമ്മയുടെ തോളിലൂടെ കയ്യിട്ടു..

തോൾ ഭാഗത്ത്….. തലോടുന്നതിനിടയിൽ എന്റെ രണ്ടു വിരലുകൾ…. തുന്ന് പൊട്ടിയ ഉമ്മയുടെ പർദ്ദക്കുള്ളിൽ ഉടക്കി……

എൻ്റെ നെഞ്ചൊന്ന് പിടഞ്ഞു…

ഒരു പത്തു വർഷമെങ്കിലും പഴക്കമുണ്ടാകും…..

എന്റെ ഉമ്മ അണിഞ്ഞ ഈ പര്‍ദ്ദക്ക്…..

അതും മറ്റാരോ ഉപയോഗിച്ച് മടുത്തതിനുശേഷം ഉമ്മാക്ക് കൊടുത്തത്……

എൻ്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു…..

ഞാൻ ഉമ്മയുടെ വലതുകൈ കയ്യിലെടുത്ത്‌ മുറുക്കിപ്പിടിച്ചു.

പതുക്കെ കൈവെള്ളയിൽ തലോടി……

പരുപരുത്ത തഴമ്പുള്ള കൈകൾ…..

ഈ തഴമ്പുകൾ ആണ് ഇന്നു ഞാൻ……

ഈ തഴമ്പുകളാണ് എന്നെ ഞാനെന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആക്കിയത്….

എനിക്കുവേണ്ടി…. നഷ്ടപ്പെടുത്തിയാണ് എന്റെ ഉമ്മയുടെ ഈ കൈകളിലെ മൊഞ്ച്……

കരഞ്ഞു പോകുമോ എന്ന സംശയിച്ചപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു……

ഉമ്മ ഇരിക്കൂ…..

ഞാനൊന്ന് വാഷ്റൂമിൽ പോയി വരട്ടെ

എന്നുപറഞ്ഞ് ഞാൻ വേഗം വാഷ്റൂമിലേക്ക് നടന്നു.

മനസ്സിലൂടെ കഴിഞ്ഞ കാല ജീവിതം ഒരു മിന്നൽപിണർ പോലെ പാഞ്ഞു പോയി……

ഓർമ്മവെച്ച നാൾമുതൽ ഞാനും ഉമ്മയും ഒറ്റക്കാണ് വീട്ടിൽ…..

ഉപ്പ എന്ന് പറയുന്ന ആൾ തന്റെ രണ്ടാം വയസ്സിൽ ഞങ്ങളെ വിട്ടെറിഞ്ഞ് പോയതാണെന്ന് ആരൊക്കെയോ പറഞ്ഞുകേട്ടിട്ടുണ്ട്…….

ഓർമ്മവെച്ച നാളുകളിൽ വീട്ടുവേല ചെയ്തിരുന്ന ഉമ്മ എന്റെ വളർച്ചക്കനുസരിച്ച്….. ജോലിയും മാറ്റിക്കൊണ്ടിരുന്നു..

പിന്നീടങ്ങോട്ട് തന്നെ വളർത്താനും പഠിപ്പിക്കാനും ഉള്ള നെട്ടോട്ടമായിരുന്നു……

റോഡ് പണിക്ക് പോയും പാറമടയിൽ പണിക്ക് പോയും കഷ്ടപ്പെട്ട് പഠിപ്പിച്ച് തന്നെയൊരുസർക്കാർ ജോലിക്കാരനാക്കി……

ഒരു ജീവിതം മുഴുവൻ തനിക്കുവേണ്ടി മാറ്റിവച്ചു

എങ്ങനെ വീട്ടും പടച്ചവനേ.. ഞാനീ കടങ്ങൾ..

ഒരുപാട് കാലം ദീർഘായുസ്സോടെ എനിക്കു തരണമേ..എന്റെ ഉമ്മയെ……

ഒരു രാജ്ഞിയെ പോലെ ഞാൻ നോക്കിക്കോളാം..

ഞാന്‍ ഉമ്മയുടെ കാലിൽ കിടന്ന് ജീവിച്ചോളാം..

ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് മുഖം കഴുകി പുറത്തിറങ്ങി….

എത്ര സുജൂദ് ചെയ്താലും മതിയാവില്ല….

ഇങ്ങനെ ഒരു ഉമ്മയെ കിട്ട്ടിയത്തിന്….

ടേബിളിൽ നിരത്തിവച്ച വിഭവങ്ങൾ കണ്ട് അന്തം വിട്ടിരിക്കുകയാണ് ഉമ്മ….

ഉമ്മാ… കഴിക്കാം…..

പുറത്തുപോയിട്ട് കുറച്ചു കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്…..

നമുക്ക് ബീച്ചിൽ ഒന്നു കറങ്ങണം……

ഉമ്മാക്ക് കുറച്ച് ഡ്രസ്സുകൾ എടുക്കണം…..

എനിക്കിപ്പോൾ ഡ്രസ്സൊന്നും വേണ്ട മോനേ…..

അത് പറഞ്ഞാൽ പറ്റില്ല..

ഇതെന്റെ ആദ്യ ശമ്പളമാണ്..

എനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട്……

ഇനിയെങ്കിലും എന്റെ ഉമ്മ നല്ല വസ്ത്രം ധരിച്ച് വയറു നിറച്ച് ഭക്ഷണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണം…….

ഭക്ഷണം കഴിച്ചിറങ്ങി ബീച്ചിൽ ഒന്ന് കറങ്ങി അത്യാവശ്യ ഡ്രസ്സുകളും എടുത്ത് വീട്ടിലെത്തി…….

അകത്തേക്ക് കടന്നതും അവന്‍ ഉമ്മയുടെ കൈയിൽ പിടിച്ചു…….

പോക്കറ്റിൽ ബാക്കിയുള്ള കുറച്ചു നോട്ടുകൾ ഉമ്മയുടെ കയ്യിൽ വച്ചുകൊടുത്തു……

അന്ന് ഉമ്മ എനിക്ക് തന്ന മുഷിഞ്ഞ നോട്ടുകളുടെ മൊഞ്ച് ഒന്നും ഇല്ല….ഇതിന്….

ഉമ്മാ…ഇതാണ് എന്റെ ശമ്പളത്തിൽ ബാക്കിയുള്ള പണം …..

നമുക്ക് അത്യാവശ്യത്തിനുള്ളത് എടുത്തു ബാക്കിയുള്ളത് ഉമ്മാക്ക് എന്തുവേണമെങ്കിലും ചെയ്യാം……

മോനേ…എനിക്കെന്തിനാണാടാ പൈസ…..

നിന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ…..

വേണ്ട ഉമ്മാ. ..

പണം എങ്ങനെ ചെലവഴിക്കണം എന്ന് ഉമ്മക്കേ അറിയൂ…….

അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കൂ……

നമ്മളെ പോലുള്ളവരെ കണ്ടാൽ ഉമ്മക്ക് സഹിക്കില്ലെന്നും എനിക്കറിയാം……

മറ്റുള്ളവരുടെ സങ്കടം കണ്ട് സഹായിക്കാൻ എന്റെ ഉമ്മക്ക് നല്ലോണം കഴിയും…..

എന്റെ ഉമ്മയെപ്പോലെ ഇനി ആരും കഷ്ടപ്പെടരുത്.

ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ ഇടയിലൂടെ ഉമ്മ എന്നെ തന്നെ നോക്കി നിന്നു…….

ഇല്ല … എനിക്ക് തെറ്റിയിട്ടില്ല…

എന്റെ പ്രാർത്ഥനകൾ പടച്ചവൻ കേട്ടിട്ടുണ്ട്…..

ഉപ്പയില്ലാതെയും മക്കളെ നന്നായി വളർത്താമെന്ന് ഞാൻ തെളിയിച്ചിരിക്കുന്നു.. ഞാൻ കഷ്ടപ്പെട്ടതിന് ഫലം ഉണ്ടായിരിക്കുന്നു …..

തന്റെ ജീവിതത്തിൽ ഇത്രയും സന്തോഷം തോന്നിയ മറ്റൊരു നിമിഷം ഉണ്ടായിട്ടില്ല..

സന്തോഷം അടക്കാൻ കഴിയുന്നില്ല..

ഉമ്മ പതുക്കെ റൂമിലേക്ക് വന്നു…..

കട്ടിലിൽ ഇരിക്കുന്ന എൻ്റെ അടുത്ത് വന്നിരുന്നു

അവന്റെ മുടിയിഴകളിലൂടെ ഒന്ന് തലോടി…..

കവിളിൽ ഒരു ഉമ്മ വച്ചു…..

തനിക്ക് ഉമ്മയിൽനിന്നും കിട്ടിയതിൽ ഏറ്റവും മധുരമുള്ള മുത്തം ഇതാണെന്ന് തോന്നി…..

ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ ഉമ്മയുടെ മടിയിലേക്ക് തലവച്ചു ….

ലോകത്തിലെ ഏറ്റവും നല്ല മകനെ പെറ്റുപോറ്റിയത് താനാണെന്ന അഹങ്കാരത്തോടെ ഉമ്മ എൻ്റെ കവിളിൽ തലോടി കൊണ്ടിരുന്നു……!

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : കിസയിലെ കിത്താബ് @ സുൽത്താൻ