ഇത് കിങ് സൈസ് ബെഡ് അല്ലെ.. നമുക്ക് രണ്ടാക്കും ധാരാളം ആണ് അത്…

രചന : പ്രണയിനി

“ഞാൻ പറഞ്ഞതല്ലേ എനിക്ക് ഈ കല്യാണം വേണ്ടെന്നു…. അപ്പോൾ നിങ്ങൾക് അല്ലാരുന്നോ നിർബന്ധം ഞാൻ കെട്ടാൻ… എന്നാൽ എനിക്ക് ഇഷ്ടമുള്ള പെണ്ണിനെയെ കെട്ടു എന്ന് പറഞ്ഞപ്പോൾ അവൾക്കില്ലാത്ത കുറ്റമില്ല… ഇപ്പോൾ നിങ്ങൾ ഹാപ്പി ആയില്ലേ… ഇഷ്ടമുള്ള മരുമോളെ കിട്ടിയില്ലേ… നിങ്ങടെ ഡ്യൂട്ടി കഴിഞ്ഞു… ഇനി ഞാനോ… ഞാൻ എന്താ ചെയ്യേണ്ടത്. എന്റെ ജീവിതം കളഞ്ഞില്ലേ എല്ലാരൂടി..”

“മോനെ ഉണ്ണി നീ ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്ക്

“വേണ്ട… എല്ലാം കഴിഞ്ഞിട്ട് അമ്മക്ക് ഇപ്പോൾ എന്താ പറയാൻ ഉള്ളത്… ഞാൻ അറിയാതെ എന്റെ കല്യാണം ഉറപ്പിക്കുക.. നുണ പറഞ്ഞു നാട്ടിൽ വിളിച്ചു വരുത്തുക എന്നിട്ട് ഇന്ന് വരെ കാണാത്ത ഒരു പെണ്ണിനെ എന്റെ തലയിൽ കെട്ടിവെക്കുക”

“മോളെ നീ ഇതിൽ വലിച്ചിഴക്കണ്ട ഉണ്ണി.. ഞങ്ങളുടെ മോളാണ് അത് ”

“ഓഹോ മോളെ പറഞ്ഞപ്പോൾ പൊള്ളിയോ…

എനിക്ക് വേണ്ട അല്ലേലും നിങ്ങളുടെ മോളെ… പഠിത്തം ഉണ്ടോ വിവരം ഉണ്ടോ ആർക്കറിയാം..

പിന്നെ ആകെ ഉള്ളത് കുറെ പണം ആണ് വീട്ടുകാർക്ക്… കാണാനും കൊള്ളാം.. അപ്പോൾ പിന്നെ എന്നെപോലൊരു ഡോക്ടറെ കിട്ടിയാൽ പുളിക്കുമോ ”

“ഉണ്ണി….മതി നിർത്തു… പറഞ്ഞു പറഞ്ഞു എങ്ങോട്ടാണ് നീ പോകുന്നത്.. ഇന്ന് നിന്റെ കല്യാണം കഴിഞ്ഞതേ ഉള്ളു… അതോർമ വേണം. നിന്നെ വിശ്വസിച്ച ഒരു പെൺകുട്ടി ഇവിടെ വന്നിരിക്കുന്നത്.

അതിനെ വിഷമിപ്പിക്കാൻ സമ്മതിക്കില്ല ഞങ്ങൾ. അവളെ പറ്റി എന്തറിയാം നിനക്ക്… ”

“എനിക്ക് ഒന്നും അറിയേണ്ട…ഈ കുരുക്കിൽ നിന്നു ഒന്ന് രക്ഷപെട്ടാൽ മതി ”

ഇവൻ മനു പത്മനാഭൻ… പേരുകേട്ട ഡോക്ടർ…

അമേരിക്കയിൽ ആരുന്നു. ഇപ്പോൾ ഈ പുകിൽ പിടിച്ച കല്യാണം കാരണം നാട്ടിൽ ഉണ്ട്.. അവനെതിരെ നില്കുന്നത് അച്ഛൻ പത്മനാഭൻ…

ബിസിനസ്‌ ആണ്… അമ്മ ഹേമലത. വീട്ടമ്മ..

മനു ദേഷ്യത്തിൽ മുറിയിലേക്ക് വന്നു… മുറി തുറന്ന അവനു വീണ്ടും ദേഷ്യം ഇരച്ചു കയറി..

“മുല്ലമാലയും കോപ്പും 😠 അവളെ എന്റൊപ്പം ജീവിപ്പിക്കില്ല ഞാൻ… എനിക്കൊരു പെണ്ണെ ഉള്ളു എന്റെ മായ.. അവളെ അല്ലാതെ മറ്റൊരാളെയും ഞാൻ സ്നേഹിക്കില്ല ”

ഇത് കേട്ടുകൊണ്ടാണ് അവൾ മുറിയിലേക്ക് വരുന്നത്..ഡോർ തുറന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ മനു കാണുന്നത് വാതിൽക്കൽ മിഴിച്ചുനിൽക്കുന്ന ഒരു കുഞ്ഞുപെണ്ണിനെയാണ്..

അവൻ ഒന്ന് ഞെട്ടി… സെറ്റ് സാരീ ഉടുത്തു കൈയിൽ പാലുമായാണ് ആള് നില്കുന്നത്..

അവൾ ഒരു പുഞ്ചിരിയോടെ മുറിയിലേക്ക് കയറാൻ പോയി…

“നിൽക്കു… എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്

അവൾ വീണ്ടും ചിരിച്ചു..

“അറിയാം എന്താണ് പറയാൻ ഉള്ളതെന്ന്…

ഡോക്ടർക്ക് ഒരു ലവ് ഉണ്ട്… ആളു അങ്ങ് അമേരിക്കയിൽ ആണ്.. അവളെ മാത്രേ സ്നേഹിക്കൂ.ഈ കല്യാണം ചതിയാണ്… എനിക്ക് തന്നെ സ്നേഹിക്കാൻ പറ്റില്ല. എനിക്ക് ഡിവോഴ്സ് വേണം എന്നല്ലേ..”

മനു മിണ്ടാൻ ആകാതെ നിന്നു… ഈ പെണ്ണ് ഇതൊക്കെ എങ്ങനറിഞ്ഞു.. സാദാരണ പെണ്ണുങ്ങൾ ആണേൽ കരഞ്ഞു കൂവുമല്ലോ.. ഇവൾ കൂൾ ആയിട്ടാണ് നില്കുന്നത്.

“ഓയ് മാഷേ… എന്താ ആലോചിക്കുന്നെ…

എനിക്ക് എന്താ കുഴപ്പം ഇല്ലാത്തെ എന്നാണോ..

ഇനി കുഴപ്പം പറഞ്ഞിട്ട് കാര്യമില്ലല്ലോ.. കഴിഞ്ഞില്ലേ എല്ലാം.. മാഷ് പേടിക്കേണ്ട. ഞാൻ ആയിട്ട് ശല്യത്തിന് വരില്ല… നമുക്ക് ഒരു ധാരണയിൽ അങ്ങ് പോകാം…”

“എന്ത് ധാരണ.. ഒരു ധാരണയും വേണ്ട..

എനിക്ക് എത്രയും പെട്ടെന്ന് തിരിച്ചു പോകണം…

ഡിവോഴ്സ് വാങ്ങിയെ ഞാൻ പോകൂ.. പിന്നെ ഇങ്ങോട്ട് ഒരു വരവില്ല ”

“ഒരു വർഷം വേണം ഡിവോഴ്സ് കിട്ടാൻ. മാഷ് അത് വരെ ക്ഷമിക്കെന്നെ… നമുക്ക് എല്ലാം ശരിയാക്കാം… ഞാൻ പോയി ഈ ഡ്രസ്സ്‌ ഒന്ന് മാറട്ടെ… ചൂട് ആണ് ഇതൊക്കെ ഇട്ടിട്ടു…”

അവൾ വേഗം ഒരു ഡ്രെസ്സുമായി ബാത്‌റൂമിലേക്ക് കയറി

മനു അവൾ പോയവഴിയേ നോക്കി… വിചാരിച്ച പോലെ കുഴപ്പം ഒന്നും ഉണ്ടായില്ല അവൾ ഡിവോഴ്സ് തരാമെന്നും പറഞ്ഞു.. ഒരു വർഷം എങ്ങനേലും തള്ളി നീക്കണം.

ഇതിനിടയിൽ അവൾ ഫ്രഷ് ആയി ഇറങ്ങി.മനു അവളെ തന്നെ നോക്കി . ഒരു മിടിയും ടോപ്പും ആണ് വേഷം.. പിന്നെയും കുഞ്ഞായപോലെ..

അവനെ നോക്കി ഒന്ന് ചിരിച്ചു അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു മുടി കെട്ടാൻ തുടങ്ങി… നല്ല കനമുള്ള നീണ്ട ഇടതൂർന്ന മുടിയാണ്. അത് അവൾ പിന്നിയിട്ടു. മുഖത്ത് ഒരു ചായവും ഇല്ല എന്നിട്ടും എന്ത് സുന്ദരിയാണ്. അവൻ തല ഒന്ന് കുടഞ്ഞു..

“ഓയ് മാഷേ.. ഞാൻ കട്ടിലിൽ കിടന്നോട്ടെ…

കുഴപ്പം ഉണ്ടോ.. താഴെ കിടക്കാൻ പറയല്ലേ… ഇത് കിങ് സൈസ് ബെഡ് അല്ലെ..

നമുക്ക് രണ്ടാക്കും ധാരാളം ആണ് അത്…”

മനു ഒന്ന് ആലോചിച്ചു ഖനത്തിൽ മൂളി…

“അതെ എന്നെ എന്തിനാ ഇയാൾ മാഷ് എന്ന് വിളിക്കുന്നത്.. എന്റെ പേര് വിളിച്ചോ..”

“അത് വേണ്ട മാഷേ.. ഈ വിളി സേഫ് ആണ്…

എന്നെക്കാൾ മൂത്തത് ആണ് മാഷ്… പിന്നെ ഏട്ടൻ എന്നൊന്നും വിളിക്കാൻ മാത്രം ബന്ധം ഇല്ലല്ലോ..

അപ്പോ ഇതാ നല്ലത് ”

“ഡോ ഇയാളുടെ പേര്?”

“ഓഹോ.. അതും അറിഞ്ഞൂടെ..മോശം…

ഞാൻ ദക്ഷ… ദക്ഷ മഹാദേവ്… ബാക്കി വഴിയേ പറയാട്ടോ.. Mഅപ്പോൾ gudnight 😊”

അതും പറഞ്ഞു അവൾ കയറി കിടന്നു

മനു വേഗം ഫോൺ എടുത്തു പുറത്തേക്ക് പോയി…

മായയെ വിളിച്ചു എല്ലാം പറയുക ആണ് ലക്ഷ്യം…

ഫോൺ വിളി കഴിഞ്ഞു വന്നപ്പോളേക്കും ദക്ഷ ഉറങ്ങിയിരുന്നു.. അവനും അവൾക് എതിർ വശത്തായി കിടന്നു…. പയ്യെ ഉറക്കം അവന്റെ കണ്ണുകളെ മൂടി…

ഇതേ സമയം മറ്റൊരു മുറിയിൽ പത്മനാഭൻ ഹേമയുമായി സംസാരത്തിൽ ആണ്..

“എഡോ നമ്മുടെ മോൻ കുഞ്ഞിയെ ഇഷ്ടപ്പെടുമോ.. അതോ അവൻ പോകുമോ ”

“ഏട്ടൻ പേടിക്കേണ്ട… കുഞ്ഞിയാണ് അവന്റെ പാതി… വൈകിയാലും അത് അവൻ മനസ്സിലാക്കും

പുതിയ സ്റ്റോറി ആണേ…. സപ്പോർട്ട് തന്നാൽ തുടരാം…. വായിക്കുന്നവർ അഭിപ്രായം പറയണേ എങ്കിൽ ബാക്കി ഇട്ടാൽ മതിയല്ലോ 😊

അടുത്ത ഭാഗങ്ങൾ നോട്ടിഫിക്കേഷനോടെ ലഭിക്കാൻ ലൈക്ക് കമന്റ്‌ ചെയ്യണേ….

തുടരും…..

രചന : പ്രണയിനി