എനിക്ക് ഈ ബന്ധത്തോട് ഒട്ടും താല്പര്യമില്ല…. എന്നെക്കാളും മൂന്നാല് വയസ്സ് താഴെയുള്ള ഒരാളെ വിവാഹം കഴിക്കേണ്ട ആവശ്യം എനിക്കില്ല….

രചന : Manu M Manu

ഡെയ്‌സി

***********

” ഡെയ്സി……

” തന്നോട് എത്ര പ്രാവശ്യം ഞാൻ പറഞ്ഞു.

എന്തിനാ വീണ്ടും വീണ്ടും എന്റെ പിന്നാലെ നടക്കുന്നേ ”

” എടോ തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യാൻ ആഗ്രഹമുണ്ടായിട്ടല്ല. എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ടമാണ്. തന്നെ എനിക്ക് വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് ”

” തനിക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ല.

എനിക്ക് ഈ ബന്ധത്തോട് ഒട്ടും താല്പര്യമില്ല….

എന്നെക്കാളും മൂന്നാല് വയസ്സ് താഴെയുള്ള ഒരാളെ വിവാഹം കഴിക്കേണ്ട ആവശ്യം എനിക്കില്ല….

” തന്റെ പ്രശ്നം എനിക്ക് വയസ്സ് കുറഞ്ഞതാണോ ”

” പ്ലീസ് ദൈവത്തെ ഓർത്ത് ഞാൻ പറയാ.

എന്നെ ഒന്നു വെറുതെ വിടുമോ. അല്ലെങ്കിൽ തന്നെ നൂറായിരം പ്രശ്നങ്ങൾ ഉണ്ട് എനിക്ക്.

അതിന്റെ കൂടെ ഇതും.

വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ….

ശേ…….വല്ലാത്ത കഷ്ടം തന്നെ ”

” ഡെയ്സി….ഡെയ്സി”

” എനിക്ക് പോണം.ഇനി എന്റെ പിന്നാലെ നടന്ന് ശല്ല്യം ചെയ്താൽ. ഞാൻ പോലീസിൽ കംപ്ലയിന്റ് കൊടുക്കും”

ഇത്രയും പറഞ്ഞു അവൾ അവിടെ നിന്നും പോയി..

ഇത് ഇപ്പോൾ കുറെ നാളായി പുറകെ നടക്കുന്നു.

ഡെയ്സി ആണെങ്കിൽ ഇവനെക്കാളും മൂന്നാലു വയസ്സിൽ മൂത്തതാണ്….. ഇതെല്ലാം അറിഞ്ഞിട്ട് തന്നെയാണ് ജയ്സൺ അവളുടെ പുറകെ നടക്കുന്നത്……..

ഡെയ്സി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിക്ക് ആയിരുന്നു സംഭവം. ദേഷ്യത്തോടെയാണ് വീട്ടിൽ കയറിവന്നത്. അവളെ കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് എന്തോ പന്തികേട് തോന്നി….

” എന്താ മോളെ, എന്തുപറ്റി?

” എന്തു പറ്റാൻ ഇന്നുമുണ്ടായിരുന്നു വഴിയിൽ ആ ജെയ്സൺ…”

“മോളെ അവൻ നല്ല പയ്യനാണ്. നിന്നെക്കാളും പ്രായം കുറഞ്ഞതാണ് എന്നേ ഉള്ളു. നമുക്ക് അത് ആലോചിക്കാം.”

“അമ്മേ ഇതിനെപ്പറ്റി ഒരു സംസാരം വേണ്ട ”

” എത്ര കാലം നീ ഇങ്ങനെ….

“നിങ്ങൾക്ക് ഞാൻ ഒരു ബുദ്ധിമുട്ടാണെങ്കിൽ.

ഞാൻ എങ്ങോട്ടെങ്കിലും പൊക്കോള്ളാം. എല്ലാം അമ്മയ്ക്ക് അറിയാവുന്നത് അല്ലേ എന്നിട്ടും…”

” എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിനക്ക് പിന്നെ ആരാ ഉള്ളത്. ഓരോ നിമിഷവും നിന്നെ കുറിച്ചുള്ള വേവലാതി ആണെനിക്ക്”

അമ്മ വിഷമിക്കേണ്ട. തനിച്ച് ജീവിക്കാൻ പറ്റുന്നിടത്തോളം കാലം ഞാൻ ജീവിക്കും. അതിന്നു കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതം അങ്ങോട്ട് അവസാനിപ്പിക്കും. എന്നാലും അറിഞ്ഞുകൊണ്ട് ഒരാളെ ചതിക്കാൻ എനിക്ക് കഴിയില്ല”

” മോളെ,എന്നോ നടന്നൊരു സംഭവം. അതിന്റെ പേരിൽ നീ ഇപ്പോഴും ഇങ്ങനെ…… ”

മറുത്ത് ഒന്നും പറയാതെ അവൾ അകത്തേക്ക് കയറിപ്പോയി….

പിറ്റേന്ന് രാവിലെ ജെയ്സനെ കാണാൻ അവൾ തീരുമാനിച്ചു ……

” ഡെയ്സി എന്തിനാ കാണണമെന്നു പറഞ്ഞത്?

” ജെയ്സൺ,തനിക്കറിയോ. ഞാൻ ഈ നാട്ടിലേക്ക് വന്നിട്ട് 10 വർഷം കഴിഞ്ഞു….. എന്നെക്കുറിച്ച് തനിക്കറിയാത്ത ഒരു കാര്യമുണ്ട്…… ഞാൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യം.

ഞാൻ….. ഞാൻ ഒരു കൊലപാതകിയാണ്….. എന്റെ പതിമൂന്നാമത്തെ വയസ്സിൽ നടന്ന സംഭവം. എന്നെ നശിപ്പിക്കാൻ ശ്രമിച്ച എന്റെ മാഷിനെ ഞാൻ കൊന്നു……

പക്ഷേ എന്റെ അച്ഛൻ,ആ കുറ്റം ഏറ്റെടുത്ത് പോലീസിൽ പോയി കീഴടങ്ങി…. കോടതി അച്ഛന് ജീവപര്യന്തം ശിക്ഷ വിധിച്ചു. അതിന്റെ ഷോക്കിൽ നിന്നും റിക്കവർആവാൻ ഒരുപാട് സമയം എടുത്തു….പക്ഷേ വിധി വീണ്ടും ഞങ്ങളെ തോൽപ്പിച്ചു…. ജയിലിൽ കിടന്നു അച്ഛൻ മരണപ്പെട്ടു..

നെഞ്ചുവേദനയായിരുന്നു….. അതിനുശേഷം ഉള്ളതെല്ലാം വിറ്റു പെറുക്കി ഞാനും,അമ്മയും ഈ നാട്ടിൽ വന്നു താമസം ആക്കി.

ഇനി പറ തനിക്ക് എന്നെ കല്യാണം കഴിക്കണോ?

“ഡെയ്സി ഞാൻ…….

” ഓക്കേ ”

അവളോട് എനിക്ക് ഇഷ്ടം കൂടിയതേയുള്ളൂ…..

അവൾക്ക് വേണമെങ്കിൽ എല്ലാം മറച്ചുവെക്കാമായിരുന്നു…… പക്ഷേ എല്ലാം തുറന്നു പറഞ്ഞ ആ മനസ്സ് ഞാൻ കണ്ടില്ലെന്ന് വെച്ചാൽ പിന്നെ എന്റെ പ്രണയത്തിന് എന്താണ് അർത്ഥം…….

അന്ന് വൈകുന്നേരം അവൾ ജോലികഴിഞ്ഞു വരുമ്പോൾ…

വഴിയിൽ അവന് കാത്തു നിൽപ്പുണ്ടായിരുന്നു.

“ഡെയ്സി, എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

” തന്നോട് കാലത്ത് പറഞ്ഞത് ഒന്നും മനസ്സിലായില്ലേ?

“എടോ ഞാൻ ശരിക്കും ആലോചിച്ചു.

എനിക്കിപ്പോൾ തന്നോട് ഭയങ്കര ഇഷ്ടമാണ്.

അതിന് ഒരു തരി കുറവുപോലും സംഭവിച്ചിട്ടില്ല.”

“ജെയ്സൺ,ഇപ്പോ ഇതൊക്കെ തോന്നും.പിന്നീട് ചിന്തിക്കുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു.

അതുകൊണ്ട് പറയാ.താൻ നല്ല കുട്ടിയാണ്.എന്നെക്കാളും നല്ലൊരു കുട്ടിയെ ഇയാൾക്ക് കിട്ടും.എന്റെ പിറകെ നടന്നു സമയം കളയണ്ട ”

അവളുടെ കണ്ണുകളൊന്നും കലങ്ങി. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നു അവൾ.

പിറ്റേന്ന് രാവിലെ പള്ളിയിൽ പോകാൻ ഒരുങ്ങുന്ന സമയത്തു അമ്മ വിളിച്ചു.

“എന്താ അമ്മ?

“മോളെ ഇത് ജെയ്സൺ ന്റെ അമ്മ, നിന്നെ കാണാൻ വന്നതാണ് ”

മോൾ ഇങ്ങോട്ട് വാ ശരിക്ക് ഒന്ന് കാണട്ടെ..

ഞങ്ങൾ മോളെ പെണ്ണ് കാണാൻ വന്നതാ.

അവൻ എല്ലാം ഞങ്ങളോട് പറഞ്ഞു…. അവന്റെ ഇഷ്ട്ടം ആണ് ഞങ്ങൾക്ക് വല്ലത്.

അതുകൊണ്ടു മോൾഎതിര് ഒന്നും പറയരുത്. ”

അവളുടെ കണ്ണുകൾ നിറഞ്ഞു. അവരുടെ സ്നേഹത്തിന്റെ മുൻപിൽ അവൾ തോറ്റു…..

“സന്തോഷത്തോടെ മോൾ പള്ളിപ്പോയി വാ. നന്നായി പ്രാത്ഥിച്ചി ട്ടുവാ. എല്ലാം ഭംഗിയായി നടക്കാൻ…”

“പോയിട്ട് വാ ”

പള്ളിയിലേക്ക് പോകുന്ന വഴിയിൽ അവളെ കാത്ത് ജെയ്സൺ നിൽപ്പുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.

“ഡെയ്സി.. അമ്മയയോട് എന്തു പറഞ്ഞു?

“എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ?

“അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ല. പക്ഷേ ഒന്നുണ്ട് നിന്നെ എന്റെ ജീവനേക്കാൾ ഏറെ ഇഷ്ട്ടമാണ് ”

“എന്നും ഉണ്ടാകുമോ?

“എന്റെ മരണം വരെ ”

“Promise”

“Promise ”

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

ശുഭം……

രചന : Manu M Manu