എനിക്കാണ് നീ, തുടർക്കഥ, ഭാഗം 3 വായിച്ചു നോക്കൂ…

രചന : പ്രണയിനി

ദിവസങ്ങൾ പതിയെ മുന്നോട്ട് പോയി…

ഇതിനിടയിൽ മനുവും കുഞ്ഞിയും വിരുന്നിനു പോക്കും വീട്ടിൽ പോക്കും നടത്തി.. ദക്ഷയുടെ സ്വന്തം വീട്ടിൽ ആരുന്നില്ല അവർ പോയത് തറവാട്ടിൽ ആരുന്നു… അത്രയും സന്തോഷത്തോടെയാണ് മനുവിനെ അവരെല്ലാം സ്വീകരിച്ചത്… ആർക്കും സംശയം തോന്നാത്ത രീതിയിൽ ആണ് ഇരുവരും പെരുമാറിയത്…ദക്ഷ തറവാട്ടിലും കുക്കിംഗ്‌ ഓകെ ആയിട്ട് നടന്നു…

“ഇവൾക്ക് കുക്കിംഗിൽ ആരോ കൈവിഷം കൊടുത്തുത്തിട്ടുണ്ടെന്ന തോന്നുന്നേ.. അല്ലേൽ ഇങ്ങെനെയുണ്ടോ ഒരു പെണ്ണ്.. മടുപ്പേ ഇല്ലല്ലോ ഇതിനു ”

ഇതിനിടയിൽ മനുവിനോട് അവരുടെ അച്ഛൻ നാട്ടിലെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ പറഞ്ഞു…

“എനിക്ക് തിരിച്ചു പോകണ്ടേ അച്ഛാ… അവിടുത്തെ കാര്യങ്ങൾ നോക്കണ്ടേ എനിക്ക് ”

“നിനക്ക് അവിടുത്തെ ഏത് കാര്യമാണ് വലുതെന്നു ഞങ്ങള്ക്ക് അറിയാം… നീ ഇനി നാട്ടിൽ നിന്നാൽ മതി.. അതാണ് ഞങ്ങളുടെ ആഗ്രഹം..

പിന്നെ ഇപ്പോൾ നീ ഒറ്റക്കല്ല നിനക്കൊരു ഭാര്യയും ഉണ്ട്.. ഓർമ ഉണ്ടാകണം അതെന്നും ”

“ഓഹ്… ഭാര്യ…. ഭാര്യ….എനിക്ക് എങ്ങോട്ടും തിരിയാൻ മേലല്ലോ.. എന്ത് പറഞ്ഞാലും ഭാര്യ.

മടുത്തു ഞാൻ… ഞാൻ പറഞ്ഞല്ലോ എനിക്ക് അവളോടൊപ്പം ജീവിക്കാൻ താല്പര്യം ഇല്ല.. എന്റെ സന്തോഷം ആണ് എനിക്ക് വലുത്… ഞാൻ നാളെ തന്നെ പോകും…” അതും പറഞ്ഞു മനു ചാടി തുള്ളി റൂമിലേക്കു പോയി. റൂമിൽ ദക്ഷ എന്തോ ആലോചിച്ചു ഇരിക്കുന്നത് അവൻ കണ്ടു…

ഡോ ദക്ഷ…. I want to talk to you something… Come… Let’s sit der… ഇതും പറഞ്ഞു മനു ബാൽക്കണിൽ പോയി ഇരുന്നു…

ദക്ഷ പിറകെയും.

“ഡോ ആൾറെഡി നമ്മൾ എല്ലാം പറഞ്ഞു കഴിഞ്ഞതാണ്… ഇനി ഇപ്പോൾ കൂടുതൽ ഒന്നും പറയാനില്ല… ഞാൻ നാളെ തിരികെ പോകും…

ഇനി തിരിച്ചു വരവ് നമ്മുടെ ഡിവോഴ്സ് നടക്കുമ്പോൾ മാത്രം ആകും.. താൻ ഒന്നും അറിയേണ്ട.

എല്ലാം ഞാൻ നോക്കിക്കോളാം.. എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവനോട് ഞാൻ എല്ലാം പറഞ്ഞു ഏല്പിച്ചിട്ടിണ്ട്. താൻ ഞാൻ തരുന്ന ഫോമിൽ ഒരു സൈൻ ചെയ്ത് തന്നാൽ മതി.. ബാക്കി എല്ലാം അവൻ നോക്കിക്കോളും ”

ദക്ഷ മറുപടി ഒന്നും പറയാതെ അവനെ നോക്കി നിന്നു അൽപ സമയം.. എന്നിട്ട് സമ്മതം എന്നപോലെ തലയാട്ടി…

മനു പറഞ്ഞ പ്രകാരം തന്നെ mutual ഡിവോഴ്സ്നുള്ള കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു..ദക്ഷക്ക് ഒരു ഭാവമാറ്റവും ഉണ്ടാരുന്നില്ല എന്നുള്ളത് മനുവിനെ അല്പം അത്ഭുതപെടുത്തി.

“ഇവൾ എന്താ ഇങ്ങെനെ… സാദാരണ പെൺകുട്ടികൾ ഇതൊക്കെ ആണേൽ കരച്ചിൽ ദേഷ്യം കുറ്റപ്പെടുത്തൽ ഓകെ ആയിരിക്കുമല്ലോ..

ഇവൾക്ക് ഇതൊന്നുമില്ല.. ഇനി ഇവൾക്കും ഈ കല്യാണം താല്പര്യം ഇല്ലാഞ്ഞത് ആരിക്കുമോ…

എന്നെ പോലെ വേറെ വല്ല റിലേഷൻ ഇവൾക്ക് കാണുമോ… കാണാൻ സുന്ദരിയല്ലേ. ചിലപ്പോൾ ഉണ്ടേലോ ” പെട്ടെന്ന് അത് ഓർത്തപ്പോൾ മനുവിന് ഒരു വല്ലായ്മ തോന്നി.

“അയ്യേ അതിനു ഞാൻ എന്തിനു ആകുലപ്പെടണം… അവൾ എന്തേലും കാണിക്കട്ടെ..

എനിക്കെന്താ ”

മനുവിന്റെ ചിന്തകൾ പലവഴിക്ക് ആയി.. പിറ്റേന്ന് തന്നെ അവൻ അമേരിക്കയിലേക്ക് പോയി…

********************

അമേരിക്കയിൽ തന്റെ ഫ്ലാറ്റിന്റെ മുന്നിൽ എത്തി മനു ഒന്ന് നിന്നു…

“Finally am here for you ma ലവ്…..

നിനക്കൊരു സർപ്രൈസ്…. അതാണ് ഞാൻ പറയാതെ വന്നത്… ഇന്ന് നിനക്ക് off ഡേ ആണെന്ന് ആൾറെഡി ഞാൻ അറിഞ്ഞു… അതല്ലേ വേഗം ഞാൻ ഇങ്ങു എത്തിയെ. നിന്നെ കാണാൻ നിന്നോടൊപ്പം നമുക്ക് നഷ്ടമായ സുന്ദര നിമിഷങ്ങൾ തിരികെ നേടാൻ ” മനസ്സിൽ പൂത്തിരി കത്തിച്ച സന്തോഷത്തോടെ മനു ഡോർ ഹാൻഡ്‌ൽ തിരിച്ചു… ക്ലോസ്ഡ് ആയിരുന്നില്ല..

അവൻ ശബ്ദം ഉണ്ടാക്കാതെ അകത്തേക്ക് കയറി ലഗേജ് ഓകെ ഒരു മൂലക്ക് മാറ്റി വെച്ചു..

മായയുടെ മുറിയിലേക്ക് പതിയെ ചുവടുകൾ വെച്ചു… അവളുടെ റൂം തുറന്ന മനു ഞെട്ടി. താൻ സ്വന്തം എന്ന് കരുതിയവൾ മറ്റൊരുവനൊപ്പം കിടക്ക പങ്കിടുന്ന കാഴ്ച.. മനു തകർന്നു പോയി.

ഒരിക്കലും ഇങ്ങെനെയൊരു ചതി അവൻ പ്രതീക്ഷിച്ചില്ല… താൻ കബളിക്കപെട്ടിരിക്കുന്നു എന്ന ചിന്ത പോലും അവനെ തകർത്തു കളഞ്ഞു.. ദേഷ്യത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകി..കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു.

“ഡി “അതൊരു അലർച്ച ആരുന്നു….

കട്ടിലിൽ നഗ്നരായി കിടന്ന രൂപങ്ങൾ ഞെട്ടി എണിറ്റു… ആദ്യം ഒന്ന് ഞെട്ടിയ മായ പിന്നെ തന്റെ മുഖം പുച്ഛത്താൽ നിറച്ചു.. അത് മനുവിന്റെ സമനില തെറ്റിച്ചു..  അവൻ പാഞ്ഞു ചെന്നു മായയെ വലിച്ചു മാറ്റി മുഖം അടച്ചു ഒരെണ്ണം കൊടുത്തു… ഇപ്പുറത്തെ കവിളിലും ആഞ്ഞടിച്ചു. ദേഷ്യം തീരാതെ അവൻ അവളെ വലിച്ചിഴച്ചു.. ഇടക്ക് കയറിയ കാമുകനും കിട്ടി മനുവിന്റെ വക…

“ചേ.. നി ഇങ്ങെനെ ഒരുവൾ ആണെന്ന് ഞാൻ കരുതിയില്ല.. എങ്ങെനെ തോന്നി നിനക്ക് എന്നോട് ഇങ്ങെനെ ചെയ്യാൻ.. നിന്നെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടല്ലേ… എന്നിട്ടും നീ… അറപ്പു വെറുപ്പും തോന്നുന്നു എനിക്ക് നിന്നോട്… നിന്നെ പോലെ ഒരുവളെ സ്നേഹിച്ചല്ലോ എന്നോർത്തു എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.. ”

“ഓഹ്.. അതെ.. നീ എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്.. എന്നാൽ ഞാൻ സ്നേഹിച്ചത് നിന്റെ പണത്തെയും നിന്റെ സൗന്ദര്യത്തെയും ആണ്… ഇന്ന് നീ ആണേൽ നാളെ മറ്റൊരാൾ.

എനിക്ക് അതെ ഉള്ളു.. എനിക്ക് വേണ്ടത് ആര് തരുന്നോ അവർക്കൊപ്പം നിക്കും ഞാൻ. നിന്റെ കൂടെ നിന്നത് പോലെ… നീ അറിയാൻ വൈകി അതെന്റെ തെറ്റല്ല. ഇതൊക്കെ ഒരു ഫൺ ആയി കണ്ടാൽ മതി Mr മനു Pathmanabh…”

“ച്ചി…. നിർത്തേടി ചൂലേ.. ഇനി നീ നിന്റെ പുഴുത്ത വാ തുറന്നാൽ വെച്ചേക്കില്ല നിന്നെ ഞാൻ ജീവനോടെ… എന്റെ അച്ഛൻ നിന്നെ പറ്റി എന്നോട് പറഞ്ഞിട്ടു പോലും ഞാൻ വിശ്വസിച്ചില്ല.. താലി കെട്ടിയ പെണ്ണിനെ പോലും ഉപേക്ഷിച്ചു.

അവന്റെ മനസ്സിലേക്ക് ദക്ഷയുടെ മുഖം മിഴിവോടെ തെളിഞ്ഞു വന്നു…ഇന്ന് കൊണ്ട് ഞാനും നീയുമായുള്ള എല്ലാം ബന്ധവും നിർത്തുവാ… ഇനി എന്റെ മുന്നിൽ പോലും നിന്നെ കാണരുത് ”

“നീ പറഞ്ഞത് നേരാണ്.. നിന്റെ വീട്ടിൽ എന്നെ പറ്റി അറിയാരുന്നു. അന്ന് ഞാൻ ഒന്ന് പേടിച്ചു…

പക്ഷെ നിന്റെ അന്തമായ പ്രണയം എന്നെ രക്ഷപെടുത്തി.ഇതിപോ നീ അറിഞ്ഞത് കൊണ്ട് എനിക്കൊന്നുമില്ല….പിന്നെ എനിക്ക് വേണ്ടി ഭാര്യയെ മറന്നെങ്കിൽ… എനിക്ക് ഇനിയും നിന്നോട് താല്പര്യം ഉണ്ട് ”

മനു കൈവീശി ഒരെണ്ണം കൂടി മായക്കിട്ടു പൊട്ടിച്ചു . “കണ്ട് പോകരുത് ഇനി എന്റെ മുന്നിൽ…

വഴിയിൽ കാണുന്ന വേശ്യകൾക്കു ഉണ്ട് നിന്നെക്കാൾ അന്തസ്സ്… ഇപ്പോൾ നീ എനിക്ക് വെറും ജീർണിച്ച ശവം ആണ് ”

മായക്ക് ആകെ നാണക്കേട് തോന്നി…

“ഈ ഫ്ലാറ്റ് എന്റെയാണ്… ബട്ട്‌ ഇനി ഞാൻ ഇവിടെ നിൽക്കില്ല… അത്രക്കും വെറുക്കുന്ന സ്ഥലം ആയി എനിക്കിതു ഇപ്പോൾ..so ഇവിടുന്നു ഇറങ്ങിക്കൊള്ളുക ഇപ്പോൾ തന്നെ ”

മായ വേഗം തന്നെ അവിടുന്ന് ഇറങ്ങി..തല്ലു കൊണ്ട് ആകെ അവശ ആയിരുന്നു അവൾ…

അവർ പോയതിനു ശേഷം മനു ആ ഹാളിലെ സോഫയിലേക്ക് വീണു… അവന്റെ മനസ്സിലൂടെ ഇന്ന് വരെയുള്ള എല്ലാം കാര്യങ്ങളും കടന്നു പോയി… മായക്ക് വേണ്ടി വഴക്കിട്ടതും കല്യാണവും ഓകെ….

ദക്ഷയുടെ മുഖം ഓർത്തപ്പോൾ അവനു ആകെയൊരു വേദന തോന്നി…. “താൻ താലി കെട്ടിയ പെണ്ണാണ് എന്നിട്ടും അവളോട് ചെയ്തതൊക്കെ എന്താണ്???വേദനിപ്പിച്ചിട്ടേ ഉള്ളു…

കുറ്റപ്പെടുത്തി….

ഒറ്റപ്പെടുത്തി…..

എല്ലാം ആ ****** മോൾക്ക് വേണ്ടി 😠😠😠”

ഓരോന്ന് ചിന്തിച്ചിരിക്കുന്ന ഇടയിൽ മനുവിന്റെ ഫോൺ റിങ് ചെയ്തു….. അവൻ ഫോൺ എടുത്ത് നോക്കി.. പരിചയം ഇല്ലാത്ത നമ്പർ ആണ്..

അവൻ ആൻസർ ബട്ടൻ പ്രെസ്സ് ചെയ്ത് ഫോൺ ചെവിയിലേക്ക് ചേർത്തു…

“ഓയ് മാഷേ ”

ആ ശബ്ദവും ആ വിളിയും അവന്റെ കർണപടങ്ങളിൽ ഒരു കുളിർമഴയായി പെയ്തിറങ്ങി… എന്ത് കൊണ്ടോ അവന്റെ കണ്ണുകൾ നിറഞ്ഞു…. വീണ്ടും വീണ്ടും ആ ശബ്ദത്തിനായി അവൻ കാതോർത്തു

“മാഷേ കേൾക്കുന്നില്ലേ…. ”

“ഹ്മ്മ്‌ ” ഒന്ന് മൂളാൻ മാത്രേ അവനായുള്ളൂ…

“സങ്കടം ആയോ… തോറ്റു പോയിന്നു കരുതുന്നുണ്ടോ…. കണ്ടതൊന്നും സഹിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല എന്നറിയാം ”

മനു ഞെട്ടി…. ഇവൾക്ക് ഇതൊക്കെ അറിയാമാരുന്നോ.. എന്നിട്ടും ഞാൻ മാത്രം ഒന്നും വിശ്വസിച്ചില്ല… അവനു സ്വയം ദേഷ്യം അടക്കാനായില്ല

“മാഷേ…. ഒരു ദേഷ്യത്തിന് നമ്മൾ പലതും ചെയ്യും. പിന്നെ അതോർത്തു കുറ്റബോധം തോന്നിട്ടു കാര്യമില്ല… മാഷിനെ കാത്തു ഇവിടെ ഒരു പാവം അച്ഛനും അമ്മയും ഉണ്ട്… അവരെ ഇനിയും വേദനിപ്പിക്കരുത്… മാഷ് അവിടുത്തെ ഫോർമാലിറ്റീസ് ഓകെ തീർത്തിട്ട് ഇവിടേക്ക് മാത്രം ആയി വരണം… ഇവിടെല്ലാരും കാത്തിരിക്കും ”

ഫോൺ കട്ട്‌ ആയി… മനു അപ്പോഴും ആ ഫോൺ ചെവിയോട് ചേർത്ത് അവളുടെ ശബ്ദത്തെ വീണ്ടും വീണ്ടും ഓർത്തെടുക്കുകയായിരുന്നു.

അതെ എപ്പോഴും പറയുന്നത് തന്നെ…

അഭിപ്രായങ്ങൾ അത് എന്തും ആയിക്കോട്ടെ.. ഒരു വാക്ക് ആണേൽ പോലും അത്രയും സന്തോഷം ആണ്… പക്ഷെ പറയാതെ പോകരുതേ.

അഭിപ്രായങ്ങൾ അറിഞ്ഞാൽ അല്ലെ എനിക്ക് മുന്നോട്ട് നന്നായി എഴുതാൻ പറ്റൂ….

തുടരും…..

രചന : പ്രണയിനി