എനിക്കാണ് നീ തുടർക്കഥയുടെ അവസാന ഭാഗം വായിക്കുക…

രചന : പ്രണയിനി

ഏട്ടന് അറിയുമോ…. നമ്മുടെ കല്യാണം ഉറപ്പിച്ച സമയത്ത് ഏട്ടനെ എനിക്ക് അറിയുക കൂടി ഇല്ലാരുന്നു… അമ്മാമ ഈ ആലോചന കൊണ്ടുവന്നപ്പോൾ എല്ലാർക്കും സമ്മതം ആരുന്നു..

പരസ്പരം അറിയാവുന്നവർ… നല്ല ബന്ധം…

ഹേമാമ്മ എനിക്ക് എന്റെ അമ്മയെ പോലെ തന്നെയാണ്… അത്കൊണ്ടാകും ഈ കല്യാണം ഉറപ്പിക്കും എന്നായപ്പോൾ അമ്മ എന്നെ വന്നു കണ്ടതും മനുവേട്ടനെ പറ്റി എന്നോട് എല്ലാം പറഞ്ഞതും… അപ്പോൾ എല്ലാർക്കും തോന്നും ഇതൊക്കെ അറിഞ്ഞിട്ടും ഞാൻ എന്താ ഈ കല്യാണത്തിന് സമ്മതിച്ചതെന്ന്…

അതിനു ഒരു കാരണം അമേരിക്കയിൽ ഏട്ടനോട് ഒപ്പം ഉണ്ടാരുന്ന ഡോക്ടർ മാധവൻ ആണ്… അദ്ദേഹം എന്റെ ഫ്രണ്ടിന്റെ വല്യച്ചൻ ആണ്… ഇതൊക്കെ അറിഞ്ഞപ്പോൾ ഞാൻ അങ്കിളിനോട് സംസാരിച്ചു..

അന്നാണ് ഈ ഏട്ടനെ ഞാൻ അറിഞ്ഞു തുടങ്ങിയത്

എല്ലാരുടെയും പ്രിയങ്കരനായ ഡോക്ടർ മനു പാത്മനാഭ്…. തന്റെ അരികിൽ എത്തുന്ന രോഗികളോട് കരുതലോടെ സ്നേഹത്തോടെ നിൽക്കുന്നവൻ… സ്വന്തം സമയം കളഞ്ഞും രോഗികൾക്കായി സമയം കണ്ടെത്തുന്നവൻ.. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരെ തന്നാൽ ആകും വിധം സഹായിക്കുന്നവൻ… ഏട്ടന്റെ ലൈഫിലെ ഒരേയൊരു തെറ്റ് അത് മായ..

എന്നാൽ ഏട്ടന് അത് മനസ്സിലാക്കാൻ വൈകി..

ഏട്ടനെ തെളിവോടെ എല്ലാം മനസ്സിലാക്കിക്കാൻ ഞങ്ങൾ എല്ലാം നോക്കി… പലപ്പോഴും മായ രക്ഷപെട്ടു… അതിനിടയിൽ എടിപിടിന്നു നമ്മുടെ കല്യാണവും… ദേഷ്യത്തോടെ എന്റെ കഴുത്തിൽ താലി ചാർത്തിയ ഏട്ടനെ കണ്ടപ്പോൾ സങ്കടത്തേക്കാൾ വേദന തോന്നി.. അത്രയും ഏട്ടൻ മായയെ സ്നേഹിക്കുന്നല്ലോ എന്നോർത്തു.. പിന്നെ ഏട്ടൻ തിരികെ പോയപ്പോൾ മാധവൻ ഡോക്ടറുമായി ഞാൻ കോൺടാക്ട് ചെയ്തു.. ഡോക്ടർ ആണ് പറഞ്ഞത് മായ ലീവ് എടുത്തു മറ്റൊരാളുമായി ഫ്ലാറ്റിൽ തന്നെ ആണെന്ന്… അത് കൊണ്ടാണ് ഏട്ടൻ അന്ന് അവരെ കണ്ടത്… ഏട്ടന്റെ അവസ്ഥ എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടാരുന്നുള്ളു..

അതാണ് അന്ന് വിളിച്ചത്. ഏട്ടൻ തിരികെ വരണേ എന്ന് ഒരുപാട് പ്രാർത്ഥിച്ചു.. ആ സമയം മാധവൻ ഡോക്ടർ പറഞ്ഞു ഏട്ടന്റെ അവസ്ഥ…. എന്നിട്ടും പ്രതീക്ഷ ഉണ്ടാരുന്നു ഏട്ടൻ തിരികെ വരുമെന്ന്…

പ്രാർത്ഥന പോലെ ഏട്ടൻ തിരികെ വരുന്നു എന്ന് ഡോക്ടറിൽ നിന്നു അറിഞ്ഞു… അന്നു ഞാൻ ശരിക്കും കാത്തിരിക്കുകയായിരുന്നു ഏട്ടനെ..

കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ആയി.

പിന്നെ ഈ നിമിഷം വരെയുള്ള സമയങ്ങളിൽ ഞാൻ മനസ്സിലാക്കി ഏട്ടനും എന്നെ പ്രണയിക്കാൻ തുടങ്ങി എന്ന്.. ഇനി ഞാൻ ഒരു കാത്തിരിപ്പിലാണ്.

ഏട്ടൻ എന്നോട് ഏട്ടന്റെ പ്രണയം തുറന്നു പറയുന്ന ദിവസത്തിനായി.. അന്നേ ഞാൻ ഇനി ഈ മാഷ് വിളി നിർത്തൂ…

ഇത്രയും ഓർത്തുകൊണ്ട് കുഞ്ഞി അവന്റെ കവിളിൽ പതിയെ ചുംബിച്ചു… അവനെ ഉണർത്താതെ പയ്യെ എണിറ്റു ഫ്രഷ് ആകാൻ കയറി. അപ്പോഴും ഇതൊന്നും അറിയാതെ സുഖമായ ഉറക്കത്തിൽ ആരുന്നു മനു..

***************

പിന്നിടുള്ള ഓരോ ദിവസവും മനു ദച്ചുവിനായി മാറ്റിവെച്ചു.. ഹോസ്പിറ്റലിൽ നിന്നു വൈകുന്നേരം വരലും കുഞ്ഞിയുമായി പുറത്തു പോകലും ഓകെ അവൻ സ്ഥിരമാക്കി… ഓരോ നിമിഷവും മനു അറിയുകയായിരുന്നു തന്റെ കുഞ്ഞിയെ… അവളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളെ… ഒരിക്കൽ കടൽ കാണാൻ കൊണ്ടോയപ്പോൾ അവൾ ആകെ ആവശ്യപ്പെട്ടത് അസ്തമയം കാണാനും പിന്നെ കഴിക്കാൻ ചൂട് കടലയും മാത്രം ആണ്… സത്യം പറഞ്ഞാൽ അത്ഭുതം തോന്നി..

സാദാരണ പെണ്ണുങ്ങൾ പുറത്ത് കറങ്ങാൻ പോകുമ്പോൾ ഒരുപാട് ഷോപ്പിംഗ് നടത്തുന്നത് കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. എന്നാൽ ഇവളോ….

ആവശ്യങ്ങൾ വിരളം…ആഗ്രഹങ്ങളും….

എനിക്ക് തന്നെ തോന്നാറുണ്ട് എന്നോടൊപ്പം ഉള്ളപ്പോൾ അവൾ ഒരുപാട് സന്തോഷത്തിൽ ആണെന്ന്…

എനിക്കും ആ സന്തോഷം മാത്രം കണ്ടാൽ മതി.. എന്നും ഓരോ വിഭവങ്ങൾ എനിക്കായി ഉണ്ടാക്കി വെക്കും.. ഇരുത്തി കഴിപ്പിക്കുകയും ചെയ്യും.. ഞയറാഴ്ചകളിൽ എന്നെയും കൂട്ടി നടന്നു അമ്പലത്തിൽ പോകും..

ചിലപ്പോൾ പട്ടു പാവാട ഓകെ ഇട്ടിട്ടാകും വരുന്നേ… അങ്ങെനെ കണ്ടാൽ ആരും പറയില്ല അവൾ ഒരു ഭാര്യ ണെന്ന്.. കാണാൻ ഇല്ലാത്ത പോലെ ആണ് കുങ്കുമം ഇടുന്നെ.. താലി ബ്ലൗസിന്റെ ഉള്ളിലും… അമ്പലത്തിൽ ആണേൽ നിറെ ചെക്കന്മാരും കാണും… പോരെ പൂരം.. അവളെ പലരും നോക്കുന്നതും അടക്കം പറയുന്നതും കേക്കുമ്പോൾ അടിതൊട്ട് മുടി വരെ എനിക്ക് ചൊറിഞ്ഞു വരും..പെണ്ണോ ഇതൊന്നും അറിയാതെ കണ്ണും പൂട്ടി നിന്നു അങ്ങ് പ്രാർത്ഥനയും.. എന്നതാണോ ഇതിനു മാത്രം പറയുന്നതെന്ന് തോന്നുo… കൊണ്ട് പിടിച്ച പ്രാർത്ഥന… അവസാനം വലിച്ചു കൊണ്ടാണ് വരുന്നത്.. അപ്പോഴേക്കും മുഖം എല്ലാം വീർപ്പിക്കും പെണ്ണ്..ഉടനെ പറയും മാഷൊ പ്രാർത്ഥിക്കില്ല എന്നെയൊട്ട് പ്രാര്തിപ്പിക്കത്തും ഇല്ലാന്നു… അവൾ പറയുന്നത് ഞാൻ അമ്പലത്തിൽ പോകുന്നത് തെക്ക് വടക്ക് നോക്കി നിൽക്കാൻ ആണെന്ന്… അവൾക്കറിയില്ലല്ലോ അവളെ നോക്കുന്നവരെ ഞാൻ പേടിപ്പിക്കുകയാണെന്ന്… അവളുടെ പഠിത്തം…. എന്റെ ജോലി…. വീട്ടിലെ സന്തോഷം എല്ലാം ഒരേപോലെ പോയികൊണ്ടിരുന്നു… ഇടക്ക് അവളുടെ വീട്ടിലും പോകാറുണ്ട്…

അവളെ വിഷമിപ്പിച്ചതിനു മൗനമായി അവരോട് മാപ്പ് പറഞ്ഞു… അവളോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ ഇന്ന് ആസ്വദിക്കുകയാണ്… പണ്ട് കണ്ണടച്ച് ഇരുട്ടാക്കിയത് ഓകെ കൂടുതൽ ശോഭയോടെ മുന്നിൽ കാണുന്നു…

ഇടക്ക് ഞാൻ ദച്ചുവിനെ കോളേജിൽ കൊണ്ടുവിടും… ഇപ്പോൾ അവിടെയും എല്ലാരും അറിഞ്ഞിരിക്കുന്നു അവൾ എന്റെയാണെന്ന്..

അതൊരു സമാദാനം ആണ്. അനൂപ് പറഞ്ഞത് നിരാശ കാമുകന്മാർ നിറെ ഉണ്ടെന്നാണ്…

അത് കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ ഒരു കുളിർമ ആണ്.. അവൾ എന്റെ മാത്രം ആണല്ലോ

ഇപ്പോഴും അവൾ ഉറങ്ങി കഴിഞ്ഞു എടുത്തു എന്റെ നെഞ്ചിൽ കിടത്തും… അവളെ പൊതിഞ്ഞു പിടിച്ചാലെ ഇന്ന് എനിക്കും ഉറക്കം വരൂ..

ഇന്ന് അവൾക് എന്നോടോ എനിക്ക് അവളോടൊ മിണ്ടാനും സമയം ചിലവഴിക്കാനും ഒരുപാട് ഇഷ്ടാണ്.. ഇടക്ക് അവൾ കോളേജിൽ നിന്നു രണ്ട് ദിവസം എന്തോ ഫെസ്റ്റിനായി മാറിനിന്നു… ഉറങ്ങാൻ പറ്റിയില്ല അന്നൊന്നും എനിക്ക്… ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി.. ഹോസ്പിറ്റലിൽ പോയാലും വീട്ടിൽ വന്നാലും ഒറ്റക്ക് ആയപോലെ… അവളുടെ സാധനങ്ങളോട് പരിഭവം പറഞ്ഞു പിണങ്ങി….

തിരക്ക് കാരണം പെണ്ണ് ഇടക്ക് ഒന്ന് വിളിച്ചതെ ഉള്ളു… രണ്ട് ദിവസം രണ്ട് യുഗം പോലെ തോന്നി…അന്ന് വൈകിട്ട് പെണ്ണിനെ കൂട്ടാൻ പാഞ്ഞു ആണ് ചെന്നത്…

അവൾ എത്തിയിട്ടില്ലാരുന്നു… കാത്തിരിപ്പിന്റെ സുഖം വേദന ഓകെ ഇപ്പോൾ അറിയുന്നു ഞാൻ..

കോളേജ് ബസ് വരുന്നത് കണ്ടപ്പോൾ ആണ് ശ്വാസം നേരെ വീണത്… ബസിൽ നിന്നു അവസാനം ഇറങ്ങിയ അവളെ ഓടിച്ചെന്നു കെട്ടിപ്പിടിക്കാൻ തോന്നി.. മനസ് കൊണ്ട് അത് എപ്പോഴേ ചെയ്ത് കഴിഞ്ഞിരുന്നു… അന്നാണ് രാത്രി സുഖായിട് ഉറങ്ങിയത് ❤

*****************

ഇന്ന് മനുവേട്ടനോടൊപ്പം ഒരുപാട് സന്തോഷത്തിൽ ആണ് ഞാൻ. ഏട്ടൻ എന്നെ ഒരുപാട്  സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം..

ഓരോ നിമിഷവും എന്റെ സന്തോഷം ആണ് ഏട്ടൻ നോക്കുന്നത്… ഓരോ നോട്ടത്തിലും ഭാവത്തിലും ആ പ്രണയം ഞാൻ അറിയുന്നുണ്ട്…ഏട്ടന്റെ പ്രണയം ഇനി എന്നും ഞാൻ ആണ്… കുഞ്ഞൊരു കള്ളൻ ആണ് എന്റെ ഏട്ടൻ.അമ്പലത്തിൽ വരുന്നത് തന്നെ കണ്ട ചെക്കന്മാരെ പേടിപ്പിക്കാൻ ആണ്… ആളുടെ വിചാരം എനിക്കിതൊന്നും അറിഞ്ഞൂടാ എന്നാണ്… പിന്നെ രാത്രിയിൽ ഉള്ള ചേർത്ത് പിടിക്കലും ചുംബനങ്ങളും 😘😘😘എന്നാലും ഏട്ടൻ ഇതുവരെ എന്നോട് ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല… അതിനായുള്ള കാത്തിരിപ്പിൽ ആണ് ഞാൻ….

നാളെ ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആകും.. ഇന്നും മൗനമായി പ്രണയിക്കുകയാണ് ഞങ്ങൾ… പരസ്പരം ഒരു തുറന്നു പറച്ചിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടയിൽ ആണ് ഇടിത്തീ പോലെ വകീലിന്റെ ഓഫീസിൽ നിന്നു എന്നെ വിളിച്ചത്…. ഡിവോഴ്സ് ന്റെ കാര്യം സംസാരിക്കാൻ…

ചെവി രണ്ടും കൊട്ടി അടച്ചത് പോലെ തോന്നി എനിക്ക്… എന്റെ ചെയ്തികൾ എന്നെ തന്നെ നോക്കി പല്ലിളിക്കുന്നു.. എന്തൊരു വിധിയാണ് എന്റെ ദൈവമെ… നാളെ ഞങ്ങളുടെ വിവാഹ വാർഷികം ആണ്… നാളെ ന്റെ ദച്ചുവിനോട് എന്റെ ഇഷ്ടം തുറന്നു പറയാൻ ആണ് ഞാൻ ഇരുന്നത്.. എന്നാൽ ഇത്…

എത്രയും പെട്ടെന്ന് ഇത് ക്യാൻസൽ ചെയ്യണം..ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ദച്ചു മുറിയിലേക്ക് കയറി വരുന്നത്.. മുഖമാകെ വല്ലാതെ ഇരിക്കുന്നു…. കരഞ്ഞത് പോലെ…

മനു കസേരയിൽ നിന്നു ചാടി എണിറ്റു അവൾക്കടുത്തേക്ക് പാഞ്ഞടുത്തു …

“ദച്ചു……. എന്നാടാ എന്ത് പറ്റി…. എന്താ മുഖമൊക്കെ വല്ലാതെ ഇരിക്കുന്നെ…”

“എന്നെ.. ന്നെ…വേണ്ട അല്ലെ ഇപ്പോഴും……”

തേങ്ങലോടെ അവൾ ചോദിച്ചു…

“എന്താ…. എന്താ…. നീ പറഞ്ഞെ…. ആരാ പറഞ്ഞെ ഇങ്ങെനെയൊക്കെ…. എന്താടാ ഒന്ന് പറ എന്നോട് ” മനുവിന്റെ നെഞ്ച് വിങ്ങി

“ന്നെ…. ന്നെ….. ഇപ്പോൾ.. ആ വക്കീൽ വിളിച്ചിരുന്നു….

നാളെ ചെല്ലാൻ….. പറ….. പറഞ്ഞു..

ഞാൻ….. ഞാൻ… കരുതി…. എന്നെ…..

ഇപ്പോൾ ഇഷ്ടാണെന്ന്…. എന്നെ ഒറ്റക്ക്……

ആക്കിലെന്നു…. ന്നിട്ട്… ന്നിട്ട്….. ഇപ്പോൾ…

ഞാൻ….. ഞാൻ…. ന്ത്‌ തെറ്റാ ചെയ്തേ…..

എന്നോട്…… ഒട്ടും….. ഇഷ്ടല്ലേ….

കാത്തിരുന്നല്ലേ ഉള്ളു ഇത്രനാളും ഞാൻ……….

ശല്യം ആയിട്ട്…… വന്നതും പോലുമില്ലല്ലോ….. ഇപ്പോഴും ആ പഴയ പ്രണയം ആണോ ഉള്ളിൽ…… അതാണോ… ന്നെ വേണ്ടാത്തെ……”

“ദച്ചു “……. അതൊരു അലർച്ച ആരുന്നു….

“നീ എന്താ പറഞ്ഞെ…. എനിക്ക് നിന്നെ വേണ്ടന്നോ…. ഇപ്പോഴും ആ മറ്റവളെ ഓർത്തിരിക്കുവാണെന്നോ… ഇനി അങ്ങെനെ എന്തേലും പറഞ്ഞാൽ…. നിന്നെ ഞാൻ അടിക്കും.. ഉറപ്പ്…. ഇനി ഒന്നും മറച്ചു വെക്കാനില്ല എനിക്ക്… നാളെ നമ്മുടെ ദിവസം പറയാനായി ഇരുന്നതാണ്… ”

കുഞ്ഞി മനുവിനെ തന്നെ നോക്കി ഇരിക്കുകയാണ്… കരഞ്ഞു കണ്ണും മുഖവും ഓകെ വീർത്തു…

ചോര തൊട്ടെടുക്കാം.. അത് കണ്ടു മനുവിന്റെ കണ്ണുകൾ ഈറനായി… തന്റെ തെറ്റാണു അവൾ കരയുന്നെ… തന്റെ സ്നേഹത്തിനു വേണ്ടിയാണ് അവൾ യാചിക്കുന്നത്…. മനുവിന് ആ സങ്കടം സഹിക്കാൻ ആയില്ല.. ഓടിച്ചെന്നു കുഞ്ഞിയെ വലിച്ചു നെഞ്ചോട് ചേർത്തു….

“ദച്ചുകുട്ടാ….ഡാ…. ഇനി ഞാൻ പറയുന്നത് എന്റെ കുഞ്ഞു കേക്കണം…. എനിക്ക് ഇന്ന് ഈ ലോകത്ത് ഏറ്റവും ഇഷ്ടം എന്റെ കുഞ്ഞിയെ ആണ്… നീ ആണ് എന്റെ ജീവനും ജീവിതവും…

നിന്നോട് ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട്….എന്നാൽ ഇന്ന് ഞാൻ എന്റെ കുഞ്ഞിനെ അത്രയും പ്രണയിക്കുന്നു..ഒരു നിമിഷo പോലും നീ ഇല്ലാതെ പറ്റില്ലടാ… നിന്റെ ഈ സ്നേഹവും കരുതലും എനിക്കെന്നും വേണം…

ഞാൻ ചെയ്ത തെറ്റൊക്കെ നിനക്ക് ക്ഷമിക്കാൻ ആകുമോ…. എന്റെ പാസ്ററ്… അതും നീ ക്ഷമിക്കുമോ…. എനിക്ക് എന്റെ കൊച്ചിനൊപ്പം ജീവിച്ചാൽ മതി… ഇപ്പോഴാണ് യഥാർത്ഥ പ്രണയം ഞാൻ അറിയുന്നത്… എനിക്ക് പറ്റിയ തെറ്റാണു ആ ഡിവോഴ്സ്.. അത് ഞാൻ തന്നെ തിരുത്തിക്കോളാം…. കരയല്ലേടാ ഇനി… ക്ഷമിക് എന്നോട്… I ലവ് യൂ ദച്ചുമ്മാ ❣️❣️ ലവ് യൂ മോർ ദാൻ എനിതിങ് ഇൻ ദ വേൾഡ് ❤❤❤  ഈ ജന്മം മാത്രം അല്ല ഒരു നൂറു ജന്മം നിന്നോടൊപ്പം ജീവിക്കണം എനിക്ക്… ഓരോ നിമിഷവും പ്രണയം കൊണ്ട് മൂടണം….. ജീവിക്കണ്ടേ നമുക്ക്?”

“വേണം….ഏട്ടനൊപ്പം എനിക്ക് ജീവിക്കണം ”

“എന്നതാ വിളിച്ചേ…. ഏട്ടനോ? ഒന്നുടെ വിളിച്ചെട പൊന്നെ ”

“മനുവേട്ടാ ❤”

“എന്തോ ” മനുവിന് സന്തോഷം കൊണ്ട് മനസ് നിറഞ്ഞു. തന്റെ പെണ്ണ് ❤❤

ആ രാത്രി അവരുടേത് മാത്രം ആരുന്നു….

ഇതുവരെ കാത്തുവെച്ച പ്രണയം പരസ്പരം കൈമാറി

അവർ ഒന്നിച്ചൊരു പുഴയായി ഒഴുകി ❤❤

അഞ്ചു വർഷങ്ങൾക് ശേഷം 😊

“ദചുമ്മാ ”

“എന്തോ ഏട്ടാ ”

“നിനക്ക് നാളെ കോളേജിൽ പോകണോ ”

“വേണമല്ലോ… എന്തെ ”

പോകണ്ടടാ ”

“അതെന്താ ”

“പോകണ്ട കുഞ്ഞേ ”

“എന്താണ് ഒരു ഇളക്കം ”

“അതെ കുഞ്ഞന് ഇപ്പോൾ ഒരു വയസ് ആയില്ലേ. ഇനി അപ്പോൾ കുഞ്ഞിപ്പെണ്ണിനെ നോക്കണ്ടേ ”

മനു ബേബി ബെഡിൽ കിടക്കുന്ന കുഞ്ഞനെ തലോടി ദച്ചുവിനെ ഇടം കണ്ണിട്ട് നോക്കി

“അയ്യടാ….”

“എന്ത് അയ്യടാ…

ഇപ്പോൾ വലിയ കോളേജ് അദ്ധ്യാപിക ആയപ്പോൾ എന്നെ മറന്നു അല്ലെ 😔😔

മനു സെന്റി അടിച്ചു നോക്കി… ”

“ഇതൊന്നും ഏൽക്കില്ല ഡോക്ടറെ ”

“അയ്യാ വാടി ഇവിടെ…. ഏൽക്കുമോ എന്ന് ഞാൻ നോക്കട്ടെ ”

ഇനി അവർ ജീവിക്കട്ടെ.. കുഞ്ഞന് കൂട്ടായി ഒരു കുഞ്ഞിപ്പെണ്ണും വരട്ടെ ❤❤❤

ഇതെന്റെ രണ്ടാമത്തെ കഥ ആരുന്നു.. ആദ്യത്തെ കഥയെക്കാൾ എനിക്ക് ഒരുപാട് സപ്പോർട്ട് കിട്ടിയ കഥ.

കഥ പെട്ടന്ന് തീർന്നു പോയി എന്നോർത്ത് എല്ലാവരും എന്നെ പൊങ്കാല ഇടാൻ പ്ലാൻ ആണോ,

എങ്കിൽ ഞാൻ അങ്ങനെ പെട്ടന്ന് പോകുന്നില്ല…

പുതിയ വലിയ തുടർക്കഥയുമായി ഞാൻ Next Sunday ഇതേ സമയം വരും…

പ്രണയത്തിന്റെ….

കരുതലിന്റെ….

സംരക്ഷണത്തിന്റെ നന്മയുടെ മറ്റൊരു തീക്ഷ്‌ണ ഭാവം ഇനി ഇവളിൽ നിന്ന്…

എൽസ 🔥

കാത്തിരിക്കുക ഇവൾക്കായി… ഇവളുടെ പ്രണയത്തിനായി നിങ്ങളും 🔥🔥

എനിക്കായി എന്നും രണ്ടുവരി കുറിച്ച ആരെയും മറക്കില്ല കേട്ടോ 😊നിറെ സ്നേഹം… വായിച്ചിട്ട് അല്പം വലിയ റിവ്യൂ തരണേ… Plz….

പുതുതായി വായിക്കുന്നവരും വായിച്ചു കൊണ്ടിരിക്കുന്ന ഇതുവരെ കമന്റ്‌ ഇടാത്തവരും ഒരു വരി കുറിക്കണേ….❤❤❤❤

ലവ് യൂ ഓൾ ❤❤❤

ലൈക്ക് കമന്റ്‌ ചെയ്യണേ

അവസാനിച്ചു…

രചന : പ്രണയിനി