എനിക്കാണ് നീ, തുടർക്കഥ, ഭാഗം 6 വായിച്ചു നോക്കൂ…

രചന : പ്രണയിനി

അന്ന് മനു വീട്ടിൽ വന്നു ബാൽക്കണിയിൽ അവൾക്കായി കാത്തിരുന്നു ആദ്യമായി…അവന്റെ ചുണ്ടിൽ ഒരു നിറ പുഞ്ചിരി സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു.. അവളെ കാണാൻ അവന്റെ ഉള്ളു തുടിച്ചു….

അവളോടുള്ള പ്രണയത്തെ തടഞ്ഞു നിർത്താൻ അവനാകുമായിരുന്നില്ല….

ഒന്ന് അവളെ കാണാൻ….നെഞ്ചോട് ചേർത്ത് പിടിക്കാൻ അവൻ കൊതിച്ച നിമിഷങ്ങൾ..

അവളെ പറ്റി അറിഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോഴും മനസ്സിൽ കിടന്നു പുകയുകയാണ്. ഒരു തരിമ്പും താൻ അവളെ മനസ്സിലാക്കിയില്ലല്ലോ എന്നാ സങ്കടം വേറെയും… പെട്ടെന്ന് ആണ് മനു ചിന്തിച്ചത്….

ഇന്ന് വരെ അവളോട് അടുപ്പമോ സ്നേഹമോ കാണിച്ചിട്ടില്ല എന്തിനു സംസാരിച്ചിട്ട് പോലുമില്ല…

അവളുടെ മുന്നിൽ വെച്ചു മറ്റൊരാളുവളോടുള്ള പ്രണയത്തെ പറ്റി പറഞ്ഞു.. പിരിയണം എന്നും..

അപ്പോൾ…. അങ്ങെനെയൊക്കെ ചെയ്ത ഞാൻ ഇപ്പോൾ അവളോട് പോയി എന്റെ ഇഷ്ടം പറഞ്ഞാൽ അവൾ സ്വീകരിക്കുമോ….

അവളുടെ കഴിവ് അറിഞ്ഞത് കൊണ്ട് മാത്രം ആണെന്ന് കരുതില്ലേ… അങ്ങെനെ ഒരിഷ്ടം അവൾക് വേണ്ടാന്ന് പറയാലോ.. പോരാത്തതിന് ഡിവോഴ്സും തരാമെന്ന് പറഞ്ഞു…

“ഈശ്വരാ…. ഏത് നേരത്താണോ എനിക്ക് അങ്ങെനെയൊക്കെ തോന്നിയെ… ഇനി എങ്ങനാ പെണ്ണിനെ ഒന്ന് വളക്കുന്നെ ”

“ഒന്നിനെ വളച്ചു ഈ പരുവം ആയത് പോരായോ മനുകുട്ടാ ”

മനു ആ അശിരീരി കേട്ടു തിരിഞ്ഞു നോക്കി…

അമ്മയാണ്… നാണം കെട്ടു..

“എന്താണ് മോനെ ഒരിളക്കം….”

“ഏഹ്…. എന്ത് ഇളക്കം  എനിക്കൊന്നുമില്ല…

ഞാൻ ചുമ്മാ ഇവിടെ കാറ്റ്കൊണ്ടിരുന്നതാ ”

“ഈ കാറ്റ് കൊള്ളൽ അത്ര ശരിയല്ലല്ലോ..

വന്നപ്പോൾ തൊട്ട് ഞാൻ കാണുവാ പാഞ്ഞു നടക്കുന്നത്.കണ്ണു ആരെയോ തിരഞ്ഞു പുറത്തോട്ടും…”

“ഒന്നുല എന്റെ അമ്മേ. അല്പം മനഃസമാദാനം തരുമോ ”

“നിന്റെ സമാദാനം പോയത് ഇപ്പോൾ എന്റെ കുറ്റമായോ… അയ്യോടാ… എനിക്ക് എല്ലാം മനസ്സിലായി… മോൻ വിരിച്ച ആ വല അങ്ങ് മാറ്റിക്കോ.. ആ മീൻ അങ്ങെനെ പെട്ടെന്ന് വലയിൽ വീഴില്ല ”

“ഏത് മീൻ… അമ്മ ഇത് എന്തൊക്കെയാ ഈ പറയുന്നേ “മനു ഉരുണ്ട് കളിച്ചു

“നിന്റെ ഈ പ്രായം കഴിഞ്ഞല്ലേ ഞാനും വന്നേ..

നിന്റെ അച്ഛൻ ഇതേപോലെ കുറെ വല വിരിച്ചതാ എനിക്ക് വേണ്ടി.. അതും കല്യാണത്തിന് മുൻപ്.. നീ അത് കല്യാണ ശേഷം അയന്നെ ഉള്ളു ”

“ഈ അമ്മ ”

“എന്റെ കുഞ്ഞിയെ പറ്റി ഇപ്പോൾ മനസ്സിലായോ..

അവളെ ഞങ്ങളുടെ മാണിക്യം ആണ്… ഇന്ന് കോളേജിൽ പോയതും എല്ലാം അറിഞ്ഞതും ഓകെ ഞാനും അച്ഛനും അറിഞ്ഞു. ഇനി മോൻ കൂടുതൽ ഉരുളണ്ട കേട്ടോ ”

“അത്….. അമ്മേ…. ഞാൻ… എനിക്ക്….

ദച്ചു…… ഇഷ്ടം……”

“ആരാ…. ആരാ.. ദച്ചുവോ??? ഓഹ് ചെല്ലാപേരും ഇട്ടോ….”

“അമ്മേ മതി 😠😠😠 കളിയാക്കണ്ട…. അവൾ എന്റെ മാത്രം ദച്ചു ആണ്… എന്റെ പെണ്ണ് ”

“അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ ” അച്ഛൻ ആണ്

“പിന്നെ ആരു തീരുമാനിക്കണം “?

“ഞങ്ങളുടെ മോൾ… കുഞ്ഞി ”

“അവൾ പറയും ഒരിക്കൽ എന്റെ ആണെന്ന്…

ഇല്ലേൽ കണ്ടോ ”

“നോക്കാം… മുകളിലോട്ട് നോക്കി ഇരുന്നോ ”

“😠😠😠😠.. മനു വെട്ടി തിരിഞ്ഞു റൂമിലേക്ക് പോയി… ഇത് കണ്ട് അച്ഛനും അമ്മയും ചിരിച്ചു

“ചെക്കന് ഇപ്പോഴാ പ്രണയം തോന്നിയെ ”

“ഇപ്പോഴല്ലടോ…. നേരത്തെ തോന്നിയത… ബട്ട്‌ അപ്പോഴൊക്കെ ചില ചിന്തകൾ അവനെ പുറകോട് വലിച്ചതാണ്.. ഇന്ന് കുഞ്ഞിയെ പറ്റി അറിഞ്ഞപ്പോൾ അവനു അഭിമാനം ആണ് തോന്നുന്നേ…

അവന്റെ പെണ്ണ് ഇത്രയും മിടുക്കി ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള അഭിമാനം.. ”

“ചെക്കൻ വാലിനു തീ പിടിച്ച പോലെ നടപ്പാണ് കുറെ നേരായിട്ടു…”

“അത് കുഞ്ഞിയെ കാണാൻ ആടോ… ഇനി അവൻ ആണ് ചെയ്യേണ്ടത്… അവളുടെ സ്‌നേഹം അവനു വേണമെന്ന് തോന്നിയില്ലേ ഇപ്പോൾ. ഇനി അവൻ നോക്കിക്കോളും… അവൻ ആരുടേയ മോൻ ”

“ഹ്മ്മ്‌. അത് പറയാതിരിക്കുകയാ ഭേദം….

മോന്റെ പ്രേമം മറന്നോ ”

“അത് കഴിഞ്ഞു പോയില്ലെടോ… അവളുടെ കൈയിൽ നിന്നു അവൻ രക്ഷപെട്ടല്ലോ… ഇനി അവനു വേണ്ടത് നല്ലൊരു ജീവിതം ആണ്… അത് കുഞ്ഞിയിൽ നിന്നു അവനു കിട്ടും ”

ഈ സമയം മുറിയിൽ ആകെ ദേഷ്യത്തിൽ ആരുന്നു മനു….

“അതെ എനിക്കൊരു തെറ്റ് പറ്റി… അത് ഞാൻ സമ്മതിക്കുന്നു. ആ തെറ്റിൽ നിന്നു ഞാൻ പുറത്ത് വന്നല്ലോ…. പിന്നെയും എന്നെ അതും പറഞ്ഞു കളിയാക്കാണോ… അല്ല കേൾക്കണം ഞാൻ ഇതെല്ലാം… എല്ലാരും പറയട്ടെ….

ദച്ചു.. അവളും പറയുമോ….. എന്നെ കളിയാക്കുമോ ” മനുവിന് ആകെ സങ്കടം തോന്നി

ആ സമയം തന്നെ ദക്ഷ മുറി തുറന്നു അകത്തേക്ക് വന്നു.. മനുവിന്റെ മുഖം കണ്ട അവൾ ഒന്നൂടി അവനെ സൂക്ഷിച്ചു നോക്കി…

“ഓയ് മാഷേ…. എന്ത് പറ്റി… എന്തേലും വയ്യായ്ക ഉണ്ടോ “?

അവൻ മിണ്ടാതെ അവളെ തന്നെ ഉറ്റു നോക്കി

“മാഷേ…..” അവൾ അല്പം ഉറക്കെ വിളിച്ചു

“ഏഹ്… എന്താ…. എന്താ ചോദിച്ചേ ”

“അപ്പോൾ ഒന്നും കേട്ടില്ലേ…. എന്ത് പറ്റിയെന്നു…

എന്താ മുഖമൊക്കെ ആകെ വല്ലാതെ ഇരിക്കുന്നെ… കണ്ണൊക്കെ ചുവന്നു…”

“അത് ഒന്നൂല്ലെടോ… വെറുതെ ”

“മാഷിനെ ആരേലും എന്തേലും പറഞ്ഞോ ”

“ഹ്മ്മ്‌… ഹ്മ്മ്‌… ഇല്ല ”

“എന്നാൽ ഇരിക്ക്… ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വന്നിട്ട് ചായ കുടിക്കാം ”

“ദക്ഷ ”

“എന്തോ ”

“ഇന്ന് ഞാൻ തന്റെ കോളേജിൽ ഉണ്ടാരുന്നു ”

“അറിഞ്ഞു…. അമ്മ പറഞ്ഞു ”

“ഞാൻ…. ഞാൻ…. എനിക്ക്…. ഒന്നും അറിഞ്ഞൂടാരുന്നു…”

“അത് സാരമില്ല… അതൊന്നും അത്ര വലിയ കാര്യം അല്ലന്നേ ”

“എനിക്കൊരു കാര്യം പറയാൻ ഉണ്ടാരുന്നു ”

“പറയു ”

മനു അലമാരി തുറന്നു ഒരു ബോക്സ്‌ പുറത്തെടുത്തു… അതുമായി കുഞ്ഞിയുടെ അടുക്കൽ വന്നു..

“ഇത് തനിക്കായി വാങ്ങിയതാണ്… എന്റെ വക ഒരു സമ്മാനം… ഒരിക്കലും വിചാരിക്കരുത് താൻ ഇങ്ങെനെയൊക്കെ ആണ് എന്നറിഞ്ഞപ്പോൾ ഉള്ള അടുപ്പം ആണെന്ന്.. അറിയാം ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് ഞാൻ തന്നോടും എന്റെയും തന്റെയും വീട്ടുകാരോടും.. വിഷമങ്ങൾ മാത്രേ തന്നിട്ടുള്ളു….

ക്ഷമിക്കണം എന്ന് പറയാനേ എനിക്ക് സാധിക്കൂ.”

“എന്തിനാ ഇങ്ങെനെയൊക്കെ പറയുന്നേ… തെറ്റുകൾ ആർക്കും പറ്റാം… അതിൽ നിന്നു തിരികെ ശരിയിലേക്ക് വന്നാൽ ആ തെറ്റ് മാഞ്ഞു പൊക്കോളും… മാഷ് ഇനി ഒരിക്കലും പഴയതൊന്നും ഓർക്കേണ്ട… എല്ലാം മറവിയിലേക്ക് കളയൂ…

എന്നിട്ട് ഇപ്പോഴുള്ള ഈ സമയം ആസ്വദിക്കൂ. ഈ സമ്മാനം ദേ ഞാൻ സ്വീകരിച്ചു ”

“താങ്ക്യൂ കുഞ്ഞി ”

“😊😊.. പിന്നെ അതെ… എനിക്ക് തന്നിരിക്കുന്ന സമയം ഒരു വർഷം അല്ലെ.. അപ്പോൾ അത് വരെ എന്നോട് കൂട്ട് ആകുമോ? മാഷേ ഉള്ളു എന്നോട് മിണ്ടാത്തെ…. മിണ്ടുമോ?”

മനുവിന് എന്തോ നെഞ്ചിൽ ആകെ ഭാരം പോലെ തോന്നി…. തന്റെ തെറ്റ്…. തന്റെ വലിയ തെറ്റ്… സ്വന്തം പെണ്ണാണ്…. അവൾ ആണ് ഇന്ന് തന്നോട് ഇങ്ങെനെ ചോദിക്കുന്നത്… സഹിക്കാൻ ആകുന്നില്ല.. മനു അറിയാതെ തന്നെ തലയാട്ടി… കുഞ്ഞി പുഞ്ചിരിയോടെ ഫ്രഷ് ആകാനും..

“ഇല്ല മോളെ… ഒരു വർഷം അല്ല ഇനിയുള്ള ഒരു നിമിഷം പോലും നിന്നെ എന്നിൽ നിന്നു അകറ്റാൻ ഞാൻ സമ്മതിക്കില്ല… എനിക്ക് വേണം നിന്നെ… ഞാൻ ചെയ്ത തെറ്റിനൊക്കെ സ്നേഹം കൊണ്ട് ഞാൻ പകരം ചെയ്യാം. എന്റെ ഉള്ളിലെ പ്രണയം ഓകെ നിനക്കായി മാത്രം നൽകാം. ഈ ജന്മം മാത്രം അല്ല ഇനിയുള്ള ജന്മങ്ങളിൽ എല്ലാം….”

എന്തോ തീരുമാനിച്ചുറച്ചു മനു താഴേക്ക് പോയി…

എല്ലാരും ഒന്നിച്ചിരുന്നു ചായ കുടിച്ചു… വിശേഷങ്ങൾ ഓകെ പങ്ക് വെച്ചു.. ആ സമയം ഓകെ മനു ദച്ചുവിനെ തന്നെ നോക്കി ഇരിക്കുവാരുന്നു.. വൈകുന്നേരം കുഞ്ഞിയുടെ വീട്ടിൽ നിന്നു എല്ലാരും വന്നു..

അവളുടെ വിജയത്തിൽ ആശംസകൾ അറിയിച്ചു സമ്മാനങ്ങൾ നൽകി.. എല്ലാരുടെയും പ്രിയങ്കരിയായ കുഞ്ഞി ❤

എന്റെ മാത്രം ദച്ചു 😍😍😍

മനുവിന്റെ ഹൃദയം മന്ത്രിച്ചു…

തന്നോടൊപ്പം ഒരു നിശ്ചിത അകലത്തിൽ കട്ടിലിൽ കിടന്നുറങ്ങുന്ന കുഞ്ഞിയെ മനു നോക്കി കിടന്നു… ഓരോ നിമിഷവും ഉള്ളിലെ പ്രണയം കൂടി… അവൻ പതിയെ കുഞ്ഞിയോട് ചേർന്ന് കിടന്നു.. മെല്ലെ അവളുടെ മൂക്കിന്റെ തുമ്പിൽ തൊട്ടു.. ആള് അറിഞ്ഞിട്ടില്ല… അവൻ പതിയെ ദച്ചുവിനെ അവനെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി ഇരു കൈകൾ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു.. അറിയാത്ത പോലെ അവളുടെ മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തു…

“ഞാൻ നിന്നെ പ്രണയിക്കുന്നു ദച്ചുട്ടാ ❣️

വീണ്ടും ഒന്നൂടി അവളെ ചേർത്ത് പിടിച്ചു….

എന്തോ പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷം.. നിർവൃതി…. ഇതാണ് എന്റെ പ്രണയം… ഇവളാണ് എന്റെ പാതി…. ദൈവം എനിക്കായി നൽകിയത്…. തിരുത്തണം തെറ്റുകൾ എല്ലാം ”

ഇതെല്ലാം കണ്ടും കേട്ടും അറിഞ്ഞും അവന്റെ നെഞ്ചിലെ ചൂടിലേക്ക് ഒരു പുഞ്ചിരിയോടെ കുഞ്ഞി കുറുകി കൂടി ❤

പിറ്റേന്ന് രാവിലെ കുഞ്ഞി ആണ് ആദ്യം ഉണർന്നത്..

ഇന്നലെ അവന്റെ നെഞ്ചിലെ ചൂടിൽ സുഖമായി ഉറങ്ങിയ കുഞ്ഞി എണിക്കുമ്പോഴും ആ നെഞ്ചിൽ..ആ കൈകളുടെ സുരക്ഷിതത്തിൽ ആരുന്നു…..

പതിയെ തല ഒന്നുയർത്തി അവനെ നോക്കി… ആളു നല്ല ഉറക്കത്തിൽ ആണ്…

കുഞ്ഞി അവന്റെ കവിളിൽ പതിയെ തൊട്ടു..

ആ കാതോരം ചുണ്ട് ചേർത്ത് പതിയെ വിളിച്ചു..

മനുവേട്ടാ ❣️

അവന്റെ മുഖത്തേക്ക് തന്നെ ദൃഷ്ടിയൂന്നി അവൾ ഓരോന്ന് ആലോചിച്ചു…

ലൈക്ക് ചെയ്ത് അഭിപ്രായം പറയണേ ❤️

തുടരും….

രചന : പ്രണയിനി


Comments

Leave a Reply

Your email address will not be published. Required fields are marked *