എനിക്കാണ് നീ തുടർക്കഥയുടെ ഭാഗം 5 വായിക്കൂ…

രചന : പ്രണയിനി

അടുത്ത ദിവസം രാവിലെ മനു പുതിയൊരു തീരുമാനം എടുത്തുകൊണ്ടാണ് ഉണർന്നത്…

ബന്ധുക്കൾ ഓകെ അവരവരുടെ തിരക്കുകളിലേക്ക് ഊളിയിട്ടിരുന്നു…രാവിലെ കഴിക്കാൻ ഇരിക്കുമ്പോൾ പുതിയ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്ന കാര്യം അവൻ എല്ലാരോടും പറഞ്ഞു..ഇടക്ക് ദക്ഷയെ പാളിനോക്കി… അവൾ എന്നും സ്വതവേ ഉള്ള പുഞ്ചിരി അവനായി നൽകി.അങ്ങെനെ മനു ജോയിൻ ചെയ്യാൻ പുതിയ ഹോസ്പിറ്റലിൽ എത്തി…

ഹൃദ്യമായ സ്വീകരണം ലഭിച്ചു അവനു അവിടെ നിന്നു.

അതിനിടയിൽ ആണ് അവന്റെ ഫ്രണ്ട് അനൂപിന്റെ കാൾ അവനു വരുന്നത്… അനൂപ് നാട്ടിലെ തന്നെ ഏറ്റവും പേരുകേട്ട കോളേജിലേ ലെക്ചർർ ആണ്.

“ഹലോ… അനൂപ് ”

“ഡാ മനു.. നീ നാട്ടിൽ വന്നുന്നു ഇന്ന് അച്ഛനെ കണ്ടപ്പോൾ അറിഞ്ഞു. ഇന്ന് ഹോസ്പിറ്റലിൽ ജോയിൻ ചെയ്തുന്നും പറഞ്ഞു… സുഖല്ലേടാ?

“അങ്ങെനെ പോകുന്നെടാ….”

‘നിന്റെ കല്യാണം കൂടാൻ പറ്റിയില്ല… സോറി ഡാ.. ഞാൻ ആ സമയം ഒരു ട്രിപ്പിൽ ആരുന്നു..

“അത് സാരമില്ലടാ ”

“ഡാ നിന്റെ പെണ്ണ് ആളെങ്ങെനെ.. എന്ത് ചെയ്യുന്നു ”

മനു പെട്ടെന്ന് ദക്ഷയെ ഓർത്തു… പേര് അറിയാം.

നർത്തകി ആണ്… അസാധ്യ പാചകവും.. വേറെ വേറെ എന്ത് അറിയാo എനിക്ക് അവളെ പറ്റി

ശേ.. ഞാൻ… ഞാൻ…. എന്ത് പറയും

“ഡാ നീ കേൾക്കുന്നില്ലേ ”

“അഹ്.. ഉണ്ടട…. അത്.. ആള് വീട്ടിൽ ഉണ്ട്…

പാവമാണ് ”

“ഓഹ്.. ഓഹ്…. പാവമോ… നീ വേദ്രൻ ആണല്ലോ.. ഡാ പിന്നെ നീ ഇന്ന് ജോലിക്ക് കയറുന്നുണ്ടോ.. ഇല്ലേൽ എന്റെ കോളേജിലേക്ക് വാ… ഇവിടെ ഫങ്ക്ഷൻ ആണ്… ക്ലാസ്സ്‌ ഇല്ല…

നമുക്ക് ഒന്ന് കൂടലോ ”

“ഹ്മ്മ്‌…” മനു ഒന്ന് ആലോചിച്ചു …. എന്നിട്ട് സമ്മതം അറിയിച്ചു.

അൽപ സമയത്തിനകം അവൻ കോളേജിൽ എത്തി

“മനു…. മനു… ഇവിടെ.. ഇവിടെ ”

“അഹ് കണ്ടടാ ”

“മച്ചാനെ നീ അങ്ങ് ലുക്ക്‌ ആയല്ലോ.. അമേരിക്കൻ മലയാളി ”

“പോടാ പോടാ… സത്യം പറഞ്ഞാൽ ഞാൻ സന്തോഷിക്കുന്നത് ഇവിടെ വന്നതിനു ശേഷം ആണ്..

മനസ് നിറഞ്ഞ സന്തോഷം ആണ് ഇപ്പോൾ

” ആ സമയം അവന്റെ നെഞ്ചിൽ കുഞ്ഞി മാത്രം ആരുന്നു..

“ഓഹ്… ഭാര്യ ഉള്ളത് കൊണ്ടാകും..”

All d students nd teachres are requesed to assemble in the main Hall soon.

അന്നൗൺസ്‌മെന്റ് ആരുന്നു അത്

“മനു നീ കൂടി വാ… ഇന്നത്തെ ഫങ്ക്ഷൻ കാണാം ”

“ഞാൻ ഇല്ലടാ.. നീ ചെല്ല്… ഞാൻ വീട്ടിലേക്ക് പോകുവാ ”

“ഹ അതെന്ന പോക്കട. നീ വാ ”

അനൂപ് മനുവിനെയും വലിച്ചു കൊണ്ട് ഹാളിലേക്ക് ചെന്നു.. ഹാളിൽ നിറയെ പിള്ളേരും അദ്ധ്യാപകരും ആരുന്നു.. പെൺകുട്ടികളും ആൺകുട്ടികളും നിരനിരയായി കസേരയിൽ ഇരിക്കുന്നു.. ചില പെൺകോഴിക്കുഞ്ഞുങ്ങൾ മനുവിനെ സ്കാൻ ചെയ്യുന്നുമുണ്ട്… ആ സമയം സ്റ്റേജിലേക്ക് പ്രിൻസിപ്പൽ കയറി വന്നു…

“Dear സ്റ്റുഡന്റസ്… ഈ നിമിഷം നിങ്ങളെ എല്ലാവരെയും ഇവിടെ വിളിച്ചു ചേർത്തത് ഒരു പ്രധാന കാര്യം അറിയിക്കാൻ ആണ്.. ഇന്ന് നമ്മുടെ കോളേജിന്റെ അഭിമാന ദിവസം ആണ്.. നമുക്ക് ആ സന്തോഷം നേടിതന്നതോ. അത്…. ഇപ്പോൾ തന്നെ പറയാം.”.

കുട്ടികൾ പരസ്പരം നോക്കി

ആരും തല പുകക്കേണ്ട… കാര്യം പറഞ്ഞേക്കാം…. ഇന്ന് നമ്മുടെ കോളേജിലെ ഇംഗ്ലീഷ് literature ഫസ്റ്റ് ഇയർ പിജി സ്റ്റുഡന്റ്സ്ന്റെ സേം റിസൾട്ട്‌ വന്നു..അവരെ നമുക്ക് അഭിനന്ദിക്കണം ആദ്യം.. So ആ കുട്ടികളുടെ പേര് വിളിക്കുമ്പോൾ ഓരോരുത്തരായി വന്നു സ്റ്റേജിലേക്ക് നിൽക്കുക…”

ഓരോ കുട്ടിയുടെയും പേര് വിളിച്ചു സ്റ്റേജിലേക്ക് നിർത്തി.. ഇടക് വിളിച്ച പേര് കേട്ടു അത് വരെ വലിയ മൈൻഡ് ഇല്ലാതെ നിന്ന മനു ഞെട്ടി..

“ദക്ഷ മഹാദേവ് ”

മനു ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ഇടക്കുള്ള ചെയറിൽ നിന്നു പതിയെ എണിറ്റു നടന്നു വരുവാണ് ദക്ഷ.. (ഹഹ.. കിളി പോയി )എല്ലാരും അവളെ തന്നെ ശ്രദ്ധിക്കുകയാണ്. അത്രയും സുന്ദരി ആയിരുന്നു അവൾ. ഒരു പിങ്ക് കളർ long ടോപ്പും ചുടി ബോട്ടവും ഷാളും ആരുന്നു വേഷം.. മുടി അഴിച്ചിട്ടിരിക്കുകയാണ്. അത് അരയിൽ നിന്നും വീണ്ടും താഴേക്ക് പടർന്നു കിടക്കുന്നുണ്ട്..

എപ്പോഴും ഉള്ള കുഞ്ഞു പുഞ്ചിരി ഉണ്ട് ചുണ്ടിൽ…

എല്ലാരുടെയും നോട്ടം അവളിൽ ആണെന്ന് കണ്ടു മനുവിന് വിറഞ്ഞു കയറി.

“വേറെ പെണ്ണുങ്ങളെ നോക്കിക്കൂടെ ഇവന്മാർക്ക്..

എന്റെ പെണ്ണിനെ തന്നെ നോക്കണോ 😠”

“നമ്മൾ അന്ന് പറഞ്ഞിരുന്നു റാങ്ക് നമ്മുടെ കോളേജിന് ആണെങ്കിൽ നമ്മൾ ആരിക്കും എല്ലാ കോളേജിനെക്കാളും മുന്നിൽ എന്ന്…ഇന്ന് അതിന്റെ കലാശകൊട്ട് ആണ് ഇവിടെ നടക്കുന്നത്.

അപ്പോൾ തുടങ്ങാം ”

വീണ്ടും പ്രിൻസിപ്പൽ ആണ്.. കുട്ടികൾ എല്ലാം ആവേശത്തിൽ ആണ്.ആ സമയം പ്യൂൺ വന്നു ഒരു പേപ്പർ കൊണ്ടുവന്നു പ്രിൻസിപ്പലിനെ ഏൽപിച്ചു.

“So here s d result ”

മനു പോലും ആവേശത്തിൽ ആയി… കാരണം മുന്നിൽ സ്വന്തം പെണ്ണല്ലേ. അവളുടെ റിസൾട്ട്‌ അറിയാൻ ആണ് ചെക്കന് വെപ്രാളം..

“ഈശ്വരാ… കുഞ്ഞിക്ക് ഭേദപ്പെട്ട റിസൾട്ട്‌ കിട്ടണേ.”. അവൻ പ്രാർത്ഥിച്ചു 😊

“ആദ്യേ പറയാം… എല്ലാരും നല്ല റിസൾട്ടോട് കൂടിയാണ് പാസ്സ് ആയിരിക്കുന്നത്…

പിന്നെ… പിന്നെ.. പ്രിൻസിപ്പൽ ആയ എനിക്ക് പോലും ഒന്ന് തുള്ളാൻ തോന്നുന്നുണ്ട്.. കാരണം റാങ്ക് കിട്ടിയിരിക്കുന്നത് നമ്മുടെ കോളേജിന് ആണ് ”

അദ്ദേഹം ആവേശത്തോടെ വിളിച്ചു പറഞ്ഞു കുട്ടികൾ എല്ലാരും കൈയടിച്ചു….

തുള്ളി…. ആകെ ബഹളമയം…

“പ്ലീസ്…ആരും ഇപ്പോൾ ബഹളം വെക്കരുത്…

റാങ്ക് കൂടി അറിയണ്ടേ ”

“വേണം ” കുട്ടികൾ കോറസ്

” nd the rank holder is…….”……

കുട്ടികൾ ആ പേര് കേൾക്കാൻ കാത് കൂർപ്പിച്ചു നിൽക്കുകയാണ്…

“എല്ലാരുടെയും പ്രിയങ്കരി… നമ്മുടെ കോളേജിന്റെ അഭിമാനം…നിങ്ങൾ എല്ലാം പൂച്ചക്കുട്ടി എന്ന് ചെല്ല പേരിട്ടു വിളിക്കുന്ന നമ്മുടെ സ്വന്തം…. ദക്ഷ മഹാദേവ് ”

പോരെ പൂരം… സ്റ്റേജിൽ നിന്ന കുട്ടികൾ പൂണ്ടടക്കം കുഞ്ഞിയെ മൂടി.. ആർപ്പ് വിളികളും ആവേശ കൈയടിയും ആ ഹാളിൽ മുഴങ്ങി….

ദക്ഷയെ കാണാൻ പറ്റുന്നില്ല…

കൂട്ടുകാർ മൂടിയെക്കുകയാണ്….

മനു മാത്രം ഞെട്ടി തരിച്ചു നിൽക്കുകയാണ്…

“തന്റെ കുഞ്ഞി…. അവൾക് റാങ്ക്…. അതും ഇംഗ്ലീഷ് സബ്ജെക്ടിൽ പിജി.. “അവനു എല്ലാം ഒരു സ്വപ്നം പോലെ തോന്നി .. അവന്റെ കണ്ണുകൾ നിറഞ്ഞു… “ഇത്രയും വിലപ്പെട്ട എല്ലാർക്കും പ്രിയങ്കരിയായ എന്നെ ഇത്രയും കരുതുന്ന ഒരു പൂ പോലത്തെ പെൺകുഞ്ഞിനെ ആണ് ഞാൻ ഇത്രയും വേദനിപ്പിച്ചത്… എന്നെ എന്ത് ചെയ്താൽ മതിയാകും..എനിക്ക്…. എനിക്ക്….ഇനി പറ്റില്ല അവളില്ലാതെ ഒരു നിമിഷം പോലും.. എന്റെ കുഞ്ഞിയാണ്… എന്റെ മാത്രം ദച്ചു ❤എനിക്ക് വേണം അവളെ… എന്റെ തെറ്റുകൾ അവൾ ക്ഷമിക്കുമെങ്കിൽ സ്വന്തം ആക്കും ഞാൻ അവളെ….

സ്നേഹം കൊണ്ട് മൂടിക്കോളാം ഞാൻ… ഒരു തരിമ്പും വേദനിപ്പിക്കില്ല… ഒന്ന് നുള്ളി പോലും നോവിക്കില്ല…. ദൈവമെ എന്റെ കുഞ്ഞിനെ എനിക്ക് തരണേ ”

അവൻ സ്റ്റേജിലേക്ക് നോക്കി… ഓവർ ആയ ഒരു എക്സ്പ്രഷന്നും ഇടാതെ ആ കുഞ്ഞു പുഞ്ചിരിയുമായി തന്റെ ദച്ചു നില്കുന്നു. പലരും അഭിനന്ദിക്കുന്നു… എല്ലാരോടും പുഞ്ചിരിയോടെ നിൽക്കുന്ന പെണ്ണ്… അതെ സമയം ആണ് അവളുടെ ക്ലാസ്സ്‌ ഇൻ ചാർജ് അവളെ പറ്റി സംസാരിച്ചത്…

ആള് ചെറുപ്പം ആണ്…

ഇടയ്ക്കിടെ ദക്ഷയെ പാളി നോക്കുന്നുണ്ട്…

ഒരുപാട് അവളെ പറ്റി സംസാരിക്കുന്നുണ്ട്.. മനുവിന് ഒരേ സമയം സന്തോഷവും ദേഷ്യവും തോന്നി.

(സ്വാഭാവികം )

അവസാനം ദക്ഷ സ്റ്റേജിൽ നിന്നു ഇറങ്ങി…

എല്ലാരും കൈയടിയോടെ അവളെ സ്വീകരിച്ചു..

അവൾ മനുവിനെ കണ്ടിരുന്നില്ല..

“ഡാ ആ കുട്ടിയില്ലേ ദക്ഷ….. അവൾ ഈ കോളേജിന്റെയും ഞങ്ങൾ എല്ലാവരുടെയും അഭിമാനം ആണെടാ.” അനൂപ് ആണ്.

മനു ആകാംക്ഷയോടെ അവനെ കേട്ടു..

“ഒരു പാവം കുട്ടി…എപ്പോഴും എഴുത്തും വായനയും ആണ്… ആൾ ഇവിടെ തന്നാരുന്നു ഡിഗ്രിയും ചെയ്തത്.. അപ്പോഴും റാങ്ക് ആൾക് തന്നെയാരുന്നു.

എന്ത് റാങ്ക് കിട്ടിയാലും ദക്ഷ ഇങ്ങെനെയാണ്… ഒരു ആവേശമോ ബഹളമോ ഇല്ല… ഈ പുഞ്ചിരിയിൽ എല്ലാം ഒതുക്കും… ഇപ്പോൾ തന്നെ കണ്ടില്ലേ…. എത്ര ആരാധകർ ഉണ്ടെന്നോ..

ആർക്കും പിടികൊടുത്തിട്ടില്ല.. ചിരിയോടെ നിരസിച്ചിട്ടേ ഉള്ളു പ്രണയാഭ്യർത്ഥനകൾ ഒക്കെ… നടപ്പും എടുപ്പും ഓകെ അത്രയും ഒതുക്കത്തിൽ..

പുറത്തേക്ക് ആള് ഇറങ്ങുന്നത് പോലും അപൂർവ കാഴ്ചയാണ്.. ഞങ്ങൾ അദ്ധ്യാപകരിൽ പലരും ആളെ നോക്കുന്നുണ്ട്… ആർക്ക് കിട്ടുമോ..

ഞാൻ കെട്ടിപ്പോയി. ഇല്ലേൽ എപ്പോൾ നോക്കി എന്ന് ചോദിച്ചാൽ പോരെ ”

മനു എല്ലാം കേട്ടു മിഴിച്ചു നിൽക്കുകയാണ്..

“നർത്തകി….. പാട്ടുകാരി…. ചിത്രരചന..

എഴുത്തു ഓകെ ഉണ്ട് ആളുടെ കൈയിൽ… ആരും കൊതിക്കുന്ന വ്യക്തിത്വവും. സംസാരം പോലും അത്രയും കട്ട്‌ ആൻഡ് ക്ലിയർ ആണ്… കലപിലയെ ഇല്ല… ക്ലാസ്സിൽ സൈലന്റ്.. ശബ്ദം കേൾക്കണം എങ്കിൽ നമ്മൾ എന്തേലും ചോദിക്കണം.. പിന്നെ ലാംഗ്വേജ് ഒരു രക്ഷയും ഇല്ല…. അസാധ്യ പ്രോനൗണ്സ്യേഷൻ…

ക്ലാരിറ്റി… ആക്സിന്റ്റ് ഓകെ കേട്ടാൽ തന്നെ നമുക്ക് രോമാഞ്ചം വരും. അത്രയും മിടുക്കി…

ഒരുപാട് കോംപ്പെറ്റീഷൻസിൽ പങ്കെടുത്തു നമ്മുടെ കോളേജിന് prize നേടി തന്നിട്ടുണ്ട് ”

മനുവിന് ജീവൻ ഉണ്ടോ എന്ന് പോലും സംശയം.ഇതിൽ കൂടുതൽ കേട്ടാൽ ഉടലോടെ പരലോകം പൂകാം 😌😌

“ഡാ മനു… നീ ഇത് ഏത് ലോകത്താണ്?”

“ഹ്മ്മ്.. ഹ്മ്മ്… ഞാൻ വെറുതെ ആ കുട്ടിയെ പറ്റി ഓർക്കുകയായിരുന്നു ”

“ദേ വരുന്നുണ്ടല്ലോ ആള്.. ഏഹ്.. എന്തോ പ്രശ്നം ഉണ്ട്… ഓടിയാണല്ലോ വരുന്നേ… കുറച്ചു കൂട്ടുകാരും കൂടെ ഉണ്ട്.. ഗ്രൗണ്ടിലോട്ട് ആണല്ലോ പോകുന്നെ… വാടാ നോക്കാം ”

മനുവിന് ആകെ വെപ്രാളം ആയി… കുഞ്ഞി എന്തിനാ ഓടുന്നെ. അവൾക് എന്താ പറ്റിയെ..

അനൂപിനെക്കാൾ വേഗത്തിൽ മനു ഗ്രൗണ്ടിൽ എത്തി

നോക്കുമ്പോൾ അവിടെ ഒരു വലിയ മരത്തിന്റെ അത്യാവശ്യം നല്ല വലിപ്പമുള്ള ഒരു ശിഖരം താഴേക്ക് ഒടിഞ്ഞു വീഴാറായി നിൽക്കുവാണ്… ആളുകളും കുട്ടികളും ചേർന്ന് കയറിട്ടു പിടിച്ചിട്ടുണ്ട്. ഈ മരത്തിനു അടിയിലായി കോളേജിലെ പലരുടെയും വാഹനങ്ങൾ പാർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു… അവരൊക്കെ മാറ്റിയിരിക്കുന്നു. ഇനി ഒരു വണ്ടി കൂടി ഉണ്ട്.. മറ്റൊന്നുമല്ല.. ഒരു കാർ ആണ്..

Dezire… വൈറ്റ് കളർ… ശിഖരം താഴേക്ക് വന്നാൽ കാർ തകരും… അതാണ് അവസ്ഥ…

ഇതിപ്പോ ഉടനെ ആ കാർ മാറ്റണം… ഇപ്പോൾ പോകും എന്നാ അവസ്ഥയിൽ ആണ് ശിഖരം…

അപ്പോഴാണ് എല്ലാരും കണ്ടത്.. കാറിനു അടുത്തേക്ക് വേഗത്തിൽ ഓടുന്ന ദക്ഷ….. ഒരു നിമിഷം കൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് അവൾ കയറി… കുട്ടികൾ ശ്രദ്ധിക്കണേ എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്. പെട്ടെന്ന് ആണ് അത് സംഭവിച്ചത്…. ഒരൊറ്റ നിമിഷത്തെ വ്യത്യാസത്തിൽ ശിഖരം താഴേക്കും ദക്ഷയുടെ കാർ ടേൺ ചെയ്ത് മിന്നൽ വേഗത്തിൽ ഒന്ന് കറങ്ങി  ഗ്രൗണ്ടിന്റെ ഒത്ത നടുക്കായി ബ്രേക്ക്‌ ഇട്ടു നിന്നു… ഒരു നിമിഷo വേണ്ടി വന്നു എന്താണ് സംഭവിച്ചത് എന്ന് എല്ലാർക്കും മനസ്സിലാകാൻ…

ദക്ഷ വീണ്ടും കാർ ടേൺ ചെയ്തെടുത്തു സൈഡിലേക്ക് ഒതുക്കി ഇട്ടു ഡ്രൈവിംഗ് സീറ്റിൽ നിന്നു ഇറങ്ങി.. അവളുടെ ഡ്രൈവിംഗ് കാണുമ്പോളെ അറിയാം ഒരുപാട് നാളായി ഡ്രൈവിംഗ് അറിയാമെന്നു…

അത്രയും പെർഫെക്ഷൻ.. 

ഫ്രണ്ട്സ് ഓടിവന്നവളെ പൊതിഞ്ഞു..

ഇതെല്ലാം കണ്ടു കണ്ണും തള്ളി നിൽക്കുന്ന മനുവിനെ ആരും കണ്ടില്ല… ഇനി കണ്ണു മിഴിയാൻ ഇല്ല…

എങ്ങെനെയുണ്ട് എങ്ങെനെയുണ്ട്

മനുവിനെ icu ഇൽ ഇട്ടാലോ…. ബോധം പോകും കിളികളും 😊😊😊 ഒത്തിരി ആഗ്രഹിച്ച ഈ കഥ എഴുതുന്നത്. So വായിക്കുന്നവർ എനിക്ക് വേണ്ടി ഒരു വാക്ക് കുറിക്കണേ ❤

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : പ്രണയിനി