നിന്റെ മോൻ അവിടെ ഒരു പെണ്ണുമായി ഒരുമിച്ചാണ് താമസം.. നേരാണോടാ,… മമ്മി അത് ഒരുമിച്ച് താമസിക്കുന്നുള്ളൂ അല്ലാതെ….

രചന : Manu M Manu

അറിയാതെ പോയി….

*********

“ജോഫി നീ എവിടെയായിരുന്നു. നിന്നെ ഒത്തിരി നേരമായി വിളിക്കുന്നു….”

” മ്മ്…കണ്ടു. ഫോൺ സൈലന്റ് ആയിരുന്നു ഡാ”

” നീ വീട്ടിലേക്ക് ഒന്ന് വേഗം വിളിക്ക്”

“ആ…മമ്മിയുടെയും ഒരുപാട് മിസ്കോൾ ഉണ്ടായിരുന്നു.ഞാൻ ഒന്ന് വിളിച്ചുനോക്കട്ടെ ….!

അല്ല ഡാ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? നിന്നെ വിളിച്ചിരുന്നോ?”

” മ്മ്.വിളിച്ചപ്പോൾ എന്തോ ടെൻഷൻ ഉള്ളതുപോലെ തോന്നിയിരുന്നു. പക്ഷേ വേറൊന്നും പറഞ്ഞില്ലഡാ. എന്തായാലും നീ ഒന്ന് വിളിക്ക് ”

“ശേ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ…. ഈ മമ്മി എവിടെ പോയി കിടക്കാ…”

” ഡാ എന്തായി?

” വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നില്ല ”

” നീ ടെൻഷൻ അടിക്കാതെ. ഒന്നുകൂടി ഒന്ന് ട്രൈ ചെയ്ത് നോക്ക് ”

“മ്മ് ”

“ശേ കിട്ടുന്നില്ല….”

“നീ സമാധാനമായിരിക്ക്….”

” എങ്ങനെ സമാധാനിക്കും.”

“ദാ വിളിക്കുന്നു എടുക്ക് ”

” ഹലോ മമ്മി ”

“അങ്കിൾ ഡാ മോനെ ”

“അങ്കിളേ എന്താ….. എന്താ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.മമ്മി എന്തെ? ”

” മോനേ പപ്പയ്ക്ക് പെട്ടെന്ന് വയ്യാതെ ആയി ഇപ്പൊ ഐസിയുവിലാണ്…..

മൈനർ അറ്റാക്ക് ആണെന്ന പറഞ്ഞെ. നീ ഒന്ന് പെട്ടെന്ന് വാ. ”

“ആ…. വരാം ”

“എനിക്കറിയാം നിനക്ക് ഇപ്പോഴും പപ്പയോട് ദേഷ്യമാണെന്ന്….. നീ വരാതിരിക്കരുത്. ഞാൻ ഒറ്റയ്ക്ക് എന്ത് ചെയ്യാനാ. ചേച്ചി ആണെങ്കിൽ ആകെ തളർന്ന ഇരിക്കാ.”

“മ്മ്…..വരാം അങ്കിൾ. പെട്ടന്ന് വരാം ”

“എന്താ ഡാ?

“പപ്പ ഹോസ്പിറ്റലിൽ ആണ്. അറ്റാക്കാണ് .

ഞാൻ ഒന്നു പോയിട്ട് വരാം ”

“ഡാ നിന്റെ കൈയിൽ പൈസ ഉണ്ടോ?

“മ്മ് .എന്തങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ നിന്നെ വിളിക്കാം ”

“ഓക്കേ ഡാ. നേരം കളയണ്ട നീ വിട്ടോ. പിന്നെ ബസ് പിടിക്കാൻ നിക്കണ്ട. കാർ എടുത്തോ നീ

“ശരി ഡാ ചെന്നിട്ട് വിളിക്കാം ”

“ഓക്കേ ഡാ ”

“മമ്മി ”

“മോനെ…. നീ പപ്പയെ കണ്ടോ?

“ഇല്ല…..”

“നീ ഇപ്പോഴും അത് മനസ്സിൽ കൊണ്ട് നടക്കണോ?

“മമ്മി വല്ലതും കഴിച്ചോ ”

“ഒന്നും വേണ്ട ”

“ആ അങ്കിൾ ”

“എപ്പോഴാ വന്നേ?

“കുറച്ചു നേരമായി ”

“ഞാൻ ഡോക്ടറേ കണ്ടിരുന്നു. പേടിക്കാൻ ഒന്നുമില്ല. ഇന്ന് റൂമിലേക്ക് മാറ്റാമെന്ന് പറഞ്ഞു.”

” ജോസേ നീ ഇച്ചായനെ കണ്ടോ?

“ഉവ്വ സംസാരിച്ചു…മോനെ….നിന്നെ തിരക്കി ”

“എന്തിനാ ”

“ആ മനുഷ്യൻ നിന്റെ അച്ഛൻ ആയത് കൊണ്ട് ”

“അച്ഛൻ. മ്മ്ഹ് കഴിഞ്ഞത് ഒന്നും ഞാൻ മറന്നിട്ടില്ല.ഇനി ഒട്ടും മറക്കത്തേയില്ല ”

“ആനി ”

” എന്താ ഇച്ചായാ……?

“നീ അവനെ വിളിച്ച് എത്രയും പെട്ടെന്ന് വരാൻ പറ ”

“എന്താ ഇച്ചായ കാര്യം?

“പറഞ്ഞത് അനുസരിച്ചാൽ മതി. കൂടുതൽ ചോദ്യം വേണ്ട ”

കർക്കശക്കാരൻ ആയിരുന്നു അലക്സ്.

അതുകൊണ്ട് തന്നെ എല്ലാവർക്കും പേടിയായിരുന്നു…

വിളിച്ചപാടെ ജോഫി ഓടിയെത്തി….

“എന്താ മമ്മി കാര്യം എന്തിനാ പെട്ടന്ന് വരാൻ പറഞ്ഞേ?

“അവൾ അല്ല വിളിച്ചത് ഞാൻ ആണ് ”

പപ്പയുടെ നേരെ നിൽക്കാൻ തന്നെ അവന് പേടിയായിരുന്നു. അവൻ ഒന്ന് വിറച്ചു

“നിന്റെ അവിടത്തെ പൊറുതി മതിയാക്കി ഇങ്ങോട്ട് പോരെ”

“അപ്പൊ എന്റെ ജോലി ”

“ജോലി… അത് വേണ്ടാന്നു വച്ചേരെ. അല്ലങ്കിൽ തന്നെ ഇപ്പോ നീ കൊണ്ട് വന്നിട്ട് വേണ്ട ഇവിടത്തെ കാര്യങ്ങൾ നടത്താൻ…… ഇനി നിനക്ക് അത്രക്ക് നിർബന്ധമാണെങ്കിൽ ഇവിടെ എവിടെയെങ്കിലും നോക്കാം ”

“അത് പറ്റില്ല ”

“തറുതല്ല പറയുന്നോ. ഇത് എന്റെ തീരുമാനമാണ്

“പപ്പാ എന്നോട് ക്ഷമിക്കണം. എനിക്ക് പറ്റില്ല ”

“അത് എന്താ?

“അത്….

“മോനെ പപ്പാ പറയുന്നത് അനുസരിക്ക്. നിനക്ക് ഞങ്ങളുടെ ഒപ്പം നിന്ന് കൂടെ ”

“അത് പറ്റില്ല മമ്മി ”

‘എന്താ കാരണം?

“കാരണം ഒന്നുമില്ല ”

“കാരണം ഞാൻ പറയാം. നിന്റെ മോൻ അവിടെ ഒരു പെണ്ണ് മായി ഒരുമിച്ചാണ് താമസം ”

“നേരണോടാ?

“മമ്മി അത് ഒരുമിച്ച് താമസിക്കുന്നുള്ള അല്ലാതെ….”

“എന്നാ അത് വേണ്ട ”

“എനിക്ക് അവളെ ഇഷ്ടമാണ് ”

“ഒരു അന്യമതക്കാരിയെ മരുമകൾ ആക്കാൻ എനിക്ക് താല്പര്യം ഇല്ല ”

“പപ്പാ എന്നോട് ക്ഷമിക്കണം. അവളെ മറക്കാൻ എനിക്ക് പറ്റില്ല ”

“എങ്കിൽ ഇപ്പോ ഇറങ്ങിക്കോളണം. എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ലെന്ന് കരുതിക്കോളാം ”

“അയ്യോ എന്താ പറയുന്നേ അവൻ നമ്മുടെ ഒരേ ഒരു മോൻ അല്ലെ…..”

“എന്റെ ഇഷ്ട്ടങ്ങൾക്ക് എതിരെ നിൽക്കുന്നവൻ എന്റെ മോൻ അല്ല. നിനക്ക് അവന്റെ കൂടെ പോണോ എങ്കിൽ പൊക്കോ. പിന്നെ ഞാൻ ആയിട്ട് യാതൊരു ബന്ധം ഉണ്ടാവില്ല… ”

“മമ്മി എന്നെ ഓർത്ത് വിഷമിക്കണ്ട.. എനിക്ക് അവളെ മറക്കാൻ പറ്റില്ല. വാക്ക് കൊടുത്തു പോയി….. വരട്ടെ മമ്മി ”

“മോനെ ”

“അലക്സ് ന്റെ കൂടെ ആരാ ഉള്ളത്?

“സിസ്റ്റർ…..”

“റൂമിലേക്ക് മാറ്റിട്ടുണ്ട് ”

“ശരി സിസ്റ്റർ ”

“ഇച്ചായ…..”

“അവൻ വന്നിലയോ?

“മ്മ് ”

“ആ…… മോനെ.. വാ ഇവിടെ ഇരിക്ക്. മരിക്കുന്നതിന് മുൻപ് നിന്നെ ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു…. എന്തായാലും അത് സാധിച്ചു….. നിനക്ക് എന്നോട് വെറുപ്പാണ് എന്ന് അറിയാം…..”

“ഇച്ചായ ഇപ്പൊ അധികം സംസാരിക്കേണ്ട ”

“ഇനിക്ക് ഒന്നും ഇല്ലെടി കൊച്ചേ…. ഇപ്പൊ പറഞ്ഞില്ലെങ്കിൽ ഇനി എപ്പോഴാ…… മോനെ ഞാൻ പോയാൽ പിന്നെ നിന്റെ അമ്മക്ക് ആരാ കൂട്ട് . കഴിഞ്ഞത് കഴിഞ്ഞു നീ വീട്ടിലോട്ട് വാ ”

“എന്നെ നിർബന്ധിക്കണ്ട…. മമ്മി ഇപ്പോ കൊഴപ്പം ഒന്നുമില്ലല്ലോ ഞാൻ പൊക്കോട്ടെ ”

“ഇതിന് മാത്രം എന്ത് തെറ്റാ ഞങ്ങൾ നിന്നോട് ചെയ്തെ?

“സിസ്റ്റർ ഇപ്പൊ ഒരു ആക്സിഡന്റ് കേസ് വന്നില്ലേ….

“Yes എന്താ പേര്?

“പ്രിയ ”

“ഓക്കേ, i c u യിൽ ആണ് ”

“ഡോക്ടർ,ഞാൻ പ്രിയയുടെ ഹസ്ബൻഡ് ആണ്..എങ്ങനെ ഉണ്ട് ഡോക്ടർ ”

“ഒന്നും പറയാറായിട്ടില്ല.. തലയിൽ ബ്ലീഡിങ് ഉണ്ട്. പെട്ടന്ന് തന്നെ സർജറി ചെയ്യണം.നിങ്ങൾ എത്രയും വേഗം പണം അടക്കാൻ നോക്ക് ”

“ഈശ്വര ഞാൻ എന്ത് ചെയ്യും”

“ജോഫി ഡോക്ടർ എന്തു പറഞ്ഞു?

“വിനു,പെട്ടന്ന് സർജറി വേണം എന്ന്. പണം അടക്കാൻ പറഞ്ഞു. ഞാൻ.. ഞാൻ എന്ത് ചെയ്യുടാ

“നീ ടെൻഷൻ അടിക്കല്ലേ നമ്മക്ക് വഴിയുണ്ടാക്കാം ”

“പെട്ടന്ന് വേണം. എനിക്ക് അറിയില്ല ഈശ്വര….”

“ഡാ വീട്ടിൽ അറിയിച്ചാല്ലോ……?

“നീ എന്താ പറയുന്നേ ”

“അല്ലാതെ വേറെ മാർഗം ഇല്ല ”

“ഞാൻ…….”

“ഞാൻ പോകാം. നീ സമാധാനമായിരിക്ക് ”

“മ്മ് ”

“മമ്മി……

“ആ വിനുവാണോ.എന്തുണ്ട് വിശേഷം മോനെ.”

“മമ്മി,പ്രിയക്ക് ആക്സിഡന്റെ പറ്റി ഹോസ്പിറ്റലിൽ ആണ്. കുറച്ചു സീരിയസാണ്…

പെട്ടന്ന് ഓപ്പറേഷൻ വേണമെന്ന പറഞ്ഞെ…..

പൈസ റെഡിയായിട്ടില്ല…”

“മോനെ….. ജോഫി?

“അവൻ ഹോസ്പിറ്റലിൽ ഉണ്ട് ”

“ഇച്ചായ….”

“ഞാൻ കേട്ടു…. എന്താ വേണ്ടന്ന് വെച്ചാ ചെയ്യാം. എത്രയും പെട്ടന്ന് ഓപ്പറേഷൻ നടക്കട്ടെ…… പിന്നെ അവൻ അറിയണ്ട ഇത് ഒന്നും ”

“ഇതാണ് സംഭവിച്ചത്. കാര്യം എന്തൊക്ക പറഞ്ഞാലും നിന്റെ അപ്പൻ അല്ലേടാ. നിനക്ക് ഒരു വിഷമം ഉണ്ടായാൽ. പുള്ളി സഹായിക്കാതെ ഇരിക്കോ….”

“അങ്കിൾ ഞാൻ….. എനിക്ക് ”

സാരില്ല നീ ചെല്ല്. കുറച്ചു നേരം പപ്പയുടെ അടുത്തിരിക്ക് ”

“മ്മ് ”

“മമ്മി……”

“മോനെ ”

“എനിക്ക് ഒന്നും അറിയില്ലായിരുന്നു. എനിക്ക് മാപ്പ് തരു പപ്പാ……”

എന്താടാ കൊച്ചേ പിള്ളേരെ പോലെ….. അതെ എനിക്ക് എന്റെ മരുമകളെയും, കൊച്ചുമോനെയും കാണാൻ കൊതിയായി. നീ വേഗം പോയി കൂട്ടിക്കൊണ്ടാവാ….. ”

” മ്മ്.ശരി പപ്പാ ”

“കർത്താവെ നീ എന്റെ പ്രാർത്ഥന കേട്ടു ”

“എന്താടി കൊച്ചേ നീ പ്രാർത്ഥിച്ചേ. എനിക്ക് അറ്റാക്ക് വരണം എന്നാ ”

“പോ ഇച്ചായ ”

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

ശുഭം….

രചന : Manu M Manu


Comments

Leave a Reply

Your email address will not be published. Required fields are marked *