എനിക്കാണ് നീ, തുടർക്കഥ, ഭാഗം 4 വായിക്കുക…

രചന : പ്രണയിനി

മനു ഓരോന്നും ആലോചിച്ചു അങ്ങെനെയെ കിടന്നു… ദക്ഷ എന്ന പെൺകുട്ടിയുടെ മുഖം അവന്റെ മനസ്സിൽ മിഴിവോടെ തിളങ്ങി… എന്നിട്ടും എന്തോ ഒന്ന് പുറകോട്ട് വലിക്കുന്നു…അവൻ വീണ്ടും ഓരോന്നായി ആലോചിച്ചു.. ജീവിതത്തിൽ പലതും നേടിയെന്നു അഹങ്കരിച്ചു… പ്രണയം പോലും….

എന്നിട്ടോ ഇപ്പോൾ തന്റെ അവസ്ഥ…

ഈ അവസ്ഥയിൽ ആരെയും നേരിടാൻ വയ്യ…

ആർക്കു മുന്നിലും തോൽക്കാനും വയ്യ..

ദക്ഷ…. അവളോട് ഞാൻ ചെയ്തതും തെറ്റ് അല്ലെ.. ഡിവോഴ്സ് പേപ്പറിൽ വരെ ഒപ്പ് ഇടുവിച്ചു.. എന്നിട്ടുo അവൾ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു… അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ട് പോലും. അപ്പോൾ അവളോ??? അവൾക് ഞാൻ ആരുമല്ലേ.. അവൾ കാത്തിരിക്കില്ലേ എന്നെ..

അതിനു കാത്തിരിക്കാൻ മാത്രം എന്താണ് ഞാൻ അവൾക് നൽകിയത്… ഒരു നോട്ടം പോലും കൊടുത്തിട്ടില്ല.. എന്നിട്ടാണ് ഞാൻ അവൾ കാത്തിരിക്കുമോ എന്ന് ആലോചിക്കുന്നത്…

കല്യാണം കഴിഞ്ഞ നാൾ മുതൽ ഞാൻ ഇവിടെ തിരികെ എത്തുന്നത് വരെ അവളെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്തിട്ടില്ല.. മനസ് മുഴുവൻ മായ എന്ന വിഷം നിറഞ്ഞിരിക്കുകയായിരുന്നു…

എന്നാൽ അവളോ….എന്നെ കുറിച്ച് എല്ലാം മനസ്സിലാക്കി… അതിന്റെ പേരിൽ കരഞ്ഞതോ വഴക്കിട്ടതോ ഇല്ല.. ഞാൻ പറഞ്ഞതൊക്കെ കെട്ടു.എന്റെ പ്രണയത്തെ കുറിച്ച് വാ തോരാതെ പറഞ്ഞു… ആള് തിരികെ ഒന്നും പ്രതികരിച്ചില്ല…

അപ്പോൾ അവൾക്കും എന്നോട് ഇഷ്ടം ഇല്ലാരിക്കും.. അതല്ലേ ഞാൻ ചോദിച്ചപ്പോൾ തന്നെ ഡിവോഴ്സ് തരാമെന്ന് പറഞ്ഞത്..ഡിവോഴ്സ് കിട്ടിയാൽ അവൾക് മറ്റൊരു നല്ല ജീവിതം കിട്ടില്ലേ…

എല്ലാ പരിശുദ്ധിയോടും കൂടിയ പെണ്ണാണ് അവൾ.. എനിക്കാണ് അർഹത ഇല്ലാത്തത്… വിട്ടയക്കണം അവളെ… എന്റെ ജീവിതത്തിൽ ഇനിയൊരു  പെണ്ണ് വേണ്ട…

അങ്ങെനെയൊക്കെ പറഞ്ഞെങ്കിലും മനുവിന്റെ മനസ്സിൽ ആകെ ഒരു വിങ്ങൽ തോന്നി…

ദിവസങ്ങൾ മുന്നോട്ട് പോയി.. ആദ്യം ഒകെ അകന്നു നിന്ന മനു പിന്നീട് നാട്ടിലേക് വരാൻ തന്നെ തരുമാനിച്ചു..അതിലും അത്ഭുതം അന്നത്തേതിന് ശേഷം ദക്ഷ അവനെ വിളിച്ചിട്ടില്ല ഒരു msg പോലും അയച്ചിട്ടില്ല…അവൾ തന്നെ മറന്നു എന്ന് പോലും അവൻ കരുതി.. മറക്കട്ടെ അതാണ് നല്ലത്…

അന്ന് വൈകുന്നേരം അവൻ ഫ്ലൈറ്റ് കയറി നാട്ടിലേക്ക്

വീടിന്റെ മുന്നിൽ എത്തിയ മനു ഒന്ന് ഞെട്ടി… മുറ്റം നിറയെ വണ്ടികൾ ആണ്…

“എന്തേലും ഫങ്ക്ഷൻ ഉണ്ടോ ഇവിടെ… ആരും ഒന്നും പറഞ്ഞില്ലല്ലോ ”

മനു ചിന്തയോടെ ഉമ്മറത്തു കയറി… വാതിൽ ചാറിയിട്ടേ ഉള്ളു.. അവൻ ഡോർ തുറന്നു അകത്തു കയറി… അനക്കം ഒന്നുമില്ല… മുകളിൽ നിന്നു എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്…

അവൻ മുകളിലേക്കുള്ള പടികൾ ഓരോന്നായി കയറി… കയറുന്തോറൂം കേൾക്കുന്ന ശബ്ദം അടുത്തറിയാം… മുകളിൽ വലിയൊരു ഹാൾ ഉണ്ട്.. അവിടുന്ന് ആണ് ശബ്ദം.. മനു അവസാനത്തെ പടിയിൽ കാൽ വെച്ചു മുന്നിലേക്ക് നോക്കിയതും ഞെട്ടിപ്പോയി…

കുറെ ആളുകൾ ഹാളിൽ വെറും നിലത്തു ഇരിക്കുകയാണ്.. എല്ലാം മുഖങ്ങളിലും സന്തോഷം മാത്രം…

ഇരിക്കുന്നവരെ അവൻ ഒന്ന് ഓടിച്ചു നോക്കി… തന്റെയും ദക്ഷയുടെയും അച്ഛനമ്മമാരും പിന്നെ എല്ലാം തന്റെയും അവളുടെയും കസിൻസ് ആണ്.. ഹാളിൽ എല്ലാരുടെയും ഒത്ത നടുക്ക് നിന്നുകൊണ്ട് മതിമറന്നു നൃത്തം ചെയ്യുകയാണ് ദക്ഷ… പറയാൻ വാക്കുകൾ ഇല്ല… അത്രക്കും മനോഹരം ആയിട്ടാണ് അവൾ കളിക്കുന്നത്..

മറ്റൊന്നും അവൾ അറിയുന്നില്ല. ലയിച്ചു ആസ്വദിച്ചാണ് ഓരോ ചുവടും വെക്കുന്നത്… വല്ലാത്തൊരു ചടുലത… ഇന്നാണ് അവളെ ഒന്നുകൂടി ശ്രദ്ധയ്ക്കുന്നത്… വിടർന്ന ഉണ്ടക്കണ്ണുകൾ ആണ് അതിൽ നിറെ പീലികൾ… സുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും എന്ന് തോന്നും വിധം അഴക് ഉണ്ട് അവൾക്. ഇപ്പോൾ ഈ നൃത്തം കൂടി ആയപ്പോൾ പൂർത്തിയായി….

മനുവിന്റെ ആദ്യത്തെ ഞെട്ടൽ 😃😃

കസിൻസ് എല്ലാം അവളെ തന്നെ നോക്കിയിരിക്കുകയാണ്.. പുരുഷ പ്രജകൾ അവളെ നോക്കുന്നത് കണ്ടപ്പോൾ മനുകുട്ടന്റെ മുഖം കുട്ടികലം പോലെ വീർത്തു… കണ്ണെല്ലാം കുറുക്കി അവന്മാരെയെല്ലാം നോക്കി… കുശുമ്പ് അസൂയ ദേഷ്യം ഓകെ ചേർന്ന വികാരം അവനെ മൂടി…

പെട്ടെന്ന് ഉണ്ടായ കൈയടിയുടെ ശബ്ദം ആണ് അവനെ ഉണർത്തിയത്… നോക്കിയപ്പോൾ എല്ലാരൂടി ദക്ഷയെ മൂടുകയാണ്…. എല്ലാം ഒരു കുഞ്ഞു പുഞ്ചിരിയിൽ സ്വീകരിക്കുകയാണ് അവൾ…

എന്ത് കൊണ്ടോ മനുവിന് അവളെ ഒന്ന് ചേർത്ത് പിടിക്കാൻ തോന്നി.

“കുഞ്ഞി…. Wot a performance… 🔥”

“ന്റെ കുട്ടി ഇത്ര നന്നായി നൃത്തം ചെയ്തതിനു അമ്മയുടെ വക ദ ഈ സമ്മാനം “മനുവിന്റെ അമ്മയാണ്.. അവർ അവളുടെ കൈയിൽ നൽകിയത് ഒരു ജ്വല്ലറി ബോക്സ്‌ ആണ്…

അങ്ങെനെ പലരും അവളെ സമ്മാനങ്ങളാൽ മൂടി.. ഇടക്ക് ദക്ഷ തന്നെയാണ് മനുവിനെ കണ്ടതും…

അവനെ കണ്ടപോൾ അവളുടെ കണ്ണുകൾ ഒന്നുകൂടി വിടർന്നു….

“മനുവേട്ടൻ ” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…

ആ കണ്ണിലെ തിളക്കം മനുവിന്റെ മനസ്സിൽ ഒരു കുളിർ പടർത്തി… എല്ലാരും പിന്നിലേക്ക് തിരിഞ്ഞു നോക്കി..മനുവിനെ കണ്ട സന്തോഷത്തിൽ പിന്നെ എല്ലാരും വളഞ്ഞത് അവനെയാണ്..

എല്ലാരോടും ചിരിച്ചു മിണ്ടുന്നുണ്ടെങ്കിലും മനുവിന്റെ കണ്ണുകൾ ഇടക്കിടക്ക് ദക്ഷയെ തേടി..

അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി നിൽക്കുകയാണ്..

“ഡാ മനു എത്ര നാളായി നിന്നെ കണ്ടിട്ട്.. കല്യാണം കഴിഞ്ഞ ഉടൻ പോയതല്ലേ നീയ്… ഇനി പോകുന്നില്ലല്ലോ.. നീ വരുമെന്ന് കുഞ്ഞി പറഞ്ഞിരുന്നു ഞങ്ങളോട്…. അതാ എല്ലാരും നിന്നത് ഇവിടെ ”

ജഗൻ വല്യച്ഛന്റെ മകൻ ആണ്…

മനു വീണ്ടും ഞെട്ടി.

” ഏഹ്… ഞാൻ ഇന്ന് വരുമെന്ന് ഇവൾ എങ്ങെനെ അറിഞ്ഞു…. ” മനു അവളെ കൂർപ്പിച്ചു നോക്കി.

ദക്ഷ അവനെ രണ്ട് കണ്ണും ചിമ്മി കാണിച്ചു..

“മോനെ… വർത്താനം ഓകെ പിന്നെ. ഒരുപാട് യാത്ര ചെയ്ത് വന്നതല്ലേ.. പോയി ഒന്ന് കുളിക്ക്…

ക്ഷീണം ഓകെ മാറട്ടെ… കുഞ്ഞി കൂടെ ചെല്ല്” മനുവിന് ഭയങ്കര സന്തോഷം തോന്നി.. അവളെ ഒറ്റക് ഒന്ന് കാണണം എന്ന് വിചാരിച്ചതെ ഉള്ളു.. അപ്പോഴേക്കും ദേ ദക്ഷയുടെ അമ്മ തന്നെ വഴിയൊരുക്കി…

മനുവും ദക്ഷയും മുറിയിലേക്ക് കയറി…

പരസ്പരം ഒന്നും സംസാരിച്ചില്ല… അവൻ മുറി ഒന്നാകെ നോക്കി. അടുക്കും ചിട്ടയോടും കൂടി ഇരിക്കുന്നു.. മുന്നത്തേതിലും വൃത്തി ഉണ്ട്..

മുല്ലപ്പൂക്കളുടെ മണം വരുന്നുണ്ട്.. അവൻ കണ്ണു ചുറ്റും പായിച്ചു… നോക്കിയപ്പോൾ കണ്ടു ബാൽക്കണിയിൽ പടർന്നു നിൽക്കുന്ന കുടമുല്ല..

അതിന്റെ സുഗന്ധം ആണ് മുറിയാകെ… മനു ദക്ഷയെ ഒന്ന് നോക്കി ബാഗ് കട്ടിലിൽ വെച്ചു.. കുളിക്കാനുള്ളതും എടുത്ത് കൊണ്ട് അവൻ ബാത്‌റൂമിലേക്ക് കയറി… അവൾ ഒരു വാക്ക് പോലും മിണ്ടാഞ്ഞത് അവനു സങ്കടം ആയി.

“ഓയ് മാഷേ ”

മനു നിറഞ്ഞ സന്തോഷത്തോടെ തിരിഞ്ഞു നോക്കി.

സന്തോഷം പുറത്ത് കാണിക്കാതെ അവൻ കനത്തിൽ മൂളി

“ഹ്മ്മ്‌ ”

“കുളിച്ചിട്ട് താഴെക്ക് പോര്.. കഴിക്കാനെടുക്കാം.. ഞാൻ അങ്ങോട്ട് പൊക്കോട്ടെ ”

നിരാശ തോന്നിയെങ്കിലും അവൻ തലയാട്ടി സമ്മതം കൊടുത്തു…

കുളി കഴിഞ്ഞ് താഴെ ഇറങ്ങിയ മനു കണ്ടു കളിച്ചു ചിരിച്ചു ബഹളം വെച്ചു കഴിക്കുന്ന ആളുകൾ. എല്ലാർക്കും സന്തോഷം ആണ് തനിക്കോ??

അവന്റെ കണ്ണുകൾ ഒരാൾക്കു വേണ്ടി മാത്രം പരതി.

” ശോ ഈ പെണ്ണിതെവിടെ.. കാണുന്നില്ലല്ലോ.

എവിടെ പോയി.. അടുക്കളയിൽ ആകും. എപ്പോഴും കുക്കിംഗ്‌ ആണല്ലോ ”

“അളിയോ… അളിയൻ ആരെയാ തപ്പുന്നെ….”കുഞ്ഞിയുടെ ഏട്ടൻ ആണ്.. ദേവൻ.

മനു ദേവനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു കൊണ്ട് തൊട്ടു അടുത്തുള്ള കസേരയിൽ വന്നിരുന്നു

ദേവൻ ചുണ്ട് കൂട്ടിപിടിച്ചു തലയാട്ടി ചിരിച്ചു…

നേരെ നോക്കുമ്പോൾ ദേ വരുന്നു പെണ്ണ് ഒരു വലിയ ചട്ടി പൊക്കിപിടിച്ചു…

അതെന്താവാ.. എല്ലാരും അവളെ പ്രതീക്ഷിച്ചെന്ന പോലെയാണ് ഇരിപ്…മനുവും ആകാംഷയോടെ നോക്കി… കുഞ്ഞി ചട്ടി കൊണ്ടുവന്നു മനുവിന് മുന്നിൽ വെച്ചു.. അവൻ അത്ഭുതത്തോടെ അവളെ നോക്കി.. അവൾ പുഞ്ചിരിച്ചുകൊണ്ട് ചട്ടിയുടെ മൂടി തുറന്നു…

എല്ലാരും അതിലേക്ക് നോക്കി

മൺചട്ടിയിൽ വെച്ചു ഉണ്ടാക്കിയ വലിയ വറ്റ മീൻ മുളകിട്ടത് ആരുന്നു അത്.. മനുവിന്റെ fvrt…

അതും കപ്പയും ഉണ്ടേൽ ചെക്കന് മറ്റൊന്നും വേണ്ട.. ദക്ഷ ഒരു പ്ലേറ്റിൽ അവനു വേവിച്ചു ഉടച്ച കപ്പയും സൈഡിൽ സാലടും വെച്ചു കൊടുത്തു… ചട്ടിയിൽ നിന്നു ചൂടോടെ വലിയൊരു വറ്റ കഷ്ണവും ചാറും കപ്പക്ക് മുകളിലേക്ക് ഒഴിച്ചു… ഒരു ഗ്ലാസ്‌ കട്ടനും അടുത്തേക്ക് നീക്കി വെച്ചു… അവനെ നോക്കി കഴിക്കാൻ കണ്ണു കാണിച്ചു.

മനു ഒത്തിരി സന്തോഷത്തോടെ കപ്പ കൈയിൽ എടുത്തു മീനും ചാറും കൂട്ടി വായിലേക്ക് വെച്ചു..

സ്സ്സ്….. ചുറ്റും നിന്നു ഈ ശബ്ദം മാത്രം കേട്ടു..

നോക്കിപ്പോ എല്ലാരും വായിൽ വെള്ളമൂറി ഇരിപ്പാണ്.. മനു കണ്ണടച്ച് ആ സ്വാദ് ആവോളം ആസ്വദിച്ചു… ദക്ഷ കണ്ണിമക്കാതെ അവന്റെ ഓരോ ഭാവവും നോക്കി കണ്ടു… മനു കണ്ണു തുറന്നു ദക്ഷയെ നോക്കി.. അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കി നിൽപ്പാണ്…. മറുപടി അറിയാൻ ഉള്ള നിൽപാണ് അതെന്നു മനുവിന് പിടികിട്ടി… അവൻ അവളെ നോക്കി വിരൽ കൂട്ടിപിടിച്ചു സൂപ്പർ എന്ന് കാണിച്ചു.. ദക്ഷ സന്തോഷത്തോടെ തലയാട്ടി… പിന്നെ അവിടൊരു മേളം ആരുന്നു. കപ്പയും കറിയും പോയ വഴി ആരും കണ്ടില്ല

ദക്ഷയും കഴിക്കാൻ ഇരുന്നു.. നോക്കിയപ്പോൾ ചോറും മോരും അവിയലും കണ്ണിമാങ്ങ അച്ചാറും പപ്പടവും ആണ് അവൾ കഴിക്കുന്നത്. സാവദാനം ആണ് കഴിപ്പ്… ഇന്നെങ്ങും കഴിയുന്ന ലക്ഷണം ഇല്ല..

പൊടിയോളമേ ഉള്ളു പാത്രത്തിൽ..

“ചുമ്മാതല്ല പെണ്ണ് ഇങ്ങെനെ കൊലുന്നനെ ഇരിക്കുന്നെ “മനുവിന് ചിരി വന്നു..

“കുഞ്ഞി ഫുൾ വെജ് ആണ് അളിയാ.. ബട്ട്‌ എല്ലാ നോൺ വേജും ഉണ്ടാക്കും… കുക്കിംഗ്‌ പുള്ളിക്കാരിക്ക് ഭയങ്കര ഇഷ്ടം ആണ് ആളോളെ കഴിപ്പിക്കാനും..എന്നാലോ കുഞ്ഞി ഒട്ടു കഴിക്കത്തുമില്ല.. മടിച്ചി ആണ് ”

ദേവൻ ഓരോന്നും പറയുന്നത് മനു ശ്രദ്ധയോടെ കേട്ടു

“ഒരിക്കൽ ഇവരുടെ കലാക്ഷേത്രയിൽ വെച്ചു കുഞ്ഞി തലകറങ്ങി വീണു.. എല്ലാരും പേടിച്ചാണ് ചെന്നത്… വേഗം ഹോസ്പിറ്റലിൽ കൊണ്ടോയി..

ഫുഡ്‌ കഴിക്കാത്തതിന്റെയും ഉറക്കം ഇല്ലായ്‌മ്മയുടെയും ആരുന്നു. പിന്നെ കണ്ണുരുട്ടിയ കഴിപ്പിക്കുന്നെ.. അളിയനും ഒന്ന് ശ്രദ്ധിക്കണേ.. നീ ഡോക്ടർ ആയത് കൊണ്ട് സമാധാനം ഉണ്ട് ഞങ്ങള്ക്ക്… അവൾ നിന്റടുക്കൽ സുരക്ഷിത ആണല്ലോ ”

മനുവിന്റെ മുഖം മങ്ങി… എന്നെ വിശ്വസിച്ചു ഏല്പിച്ച പെണ്ണാണ്.. എന്നിട്ടും ഞാൻ അവളെ…

മനുവിന് കുറ്റബോധം തോന്നി.

എല്ലാരോടും സ്നേഹത്തിലും സന്തോഷത്തിലും മാത്രം പെരുമാറുന്ന കുഞ്ഞി മനുവിന് ഒരു അത്ഭുതം ആരുന്നു… അവൾ ഉണ്ടേൽ ചുറ്റുമുള്ളവർക് ഓകെ സന്തോഷം ആണ്… ആ അവളെയാണ് താൻ ഉപേക്ഷിക്കാൻ തീരുമാനിച്ചത്… വിട്ടുകൊടുക്കാൻ തയ്യാറായത്.. കഴിയുമോ തനിക്കത്???

പിന്നൊരു കാത്തിരുപ്പു ആരുന്നു മനു.. കുഞ്ഞി ഒന്ന് മുറിയിൽ എത്താൻ… അവൾ മുറിയിൽ വരുന്നതും ഫ്രഷ് ആകാൻ ബാത്‌റൂമിൽ പോയതും അവൻ കണ്ടു…

“ഇന്ന് അവളോട് സംസാരിക്കണം.. നല്ലൊരു ജീവിതം എനിക്കവൾക് കൊടുക്കാൻ സാധിക്കില്ല…

എന്നിൽ നിന്നു മോചിപ്പിക്കണം അവളെ ”

“ഓയ് മാഷേ…. ഇതെപ്പോഴും എന്താ ഈ ചിന്തിച്ചിരിക്കുന്നെ…. ഉറക്കം ഒന്നും വരുന്നില്ലേ?”

“ദക്ഷ…. എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട് ”

“കേൾക്കാൻ ഞാൻ തയ്യാർ ആണ് ”

“എഡോ എനിക്കറിയാം തനിക് എന്നെ പറ്റി എല്ലാം അറിയാം എന്ന്… എന്റെ പാസ്റ്റും പ്രെസെന്റും ഓകെ. ഞാൻ തോറ്റു പോയെടോ… എന്റെ പ്രണയം എന്ന് ഞാൻ കരുതിയവൾ തന്നെ എന്നെ തോൽപിച്ചു.. സ്വയം ഞാൻ കണ്ണടച്ച് അന്ധൻ ആവുക ആയിരുന്നു.. പലരും അവളെ പറ്റി പറഞ്ഞെങ്കിലും ഞാൻ വിശ്വസിച്ചിരുന്നില്ല. എന്നാൽ ഞാൻ നേരിട്ട് കണ്ടടോ… എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുവാ… ഞാൻ ആയിട്ട് വരുത്തിയതാണ് എല്ലാം…

തന്നെ…. തന്നെപോലൊരു പെണ്ണിനെ ഞാൻ അർഹിക്കുന്നില്ല. മനസും ശരീരവും മറ്റൊരുവൾക് നൽകിയവൻ ആണ് ഞാൻ.. ഇപ്പോൾ ഒന്നിലും എനിക്ക് വിശ്വാസം ഇല്ല… തന്നോട് പറഞ്ഞ പോലെ തനിക് ഞാൻ ഡിവോഴ്സ് തരും…

നല്ലൊരു ജീവിതം തനിക് കിട്ടും.. ഞാൻ….

ഞാൻ…. തനിക് വേണ്ടടോ.”

മറുപടി ഒന്നും കിട്ടാതായപ്പോൾ മനു ദക്ഷയെ നോക്കി. എല്ലാം ശ്രദ്ധയോടെ കേട്ടിരിക്കുന്നുന്നുണ്ട്.

ചുണ്ടിൽ ഇപ്പോഴും ഒരു പുഞ്ചിരി ഉണ്ട്… അതിൽ പുച്ഛമോ പരിഹാസമോ ഇല്ല…

“ദക്ഷ താൻ ഒന്നും പറഞ്ഞില്ലല്ലോ ”

“മാഷേ നമുക്ക് മുന്നിൽ ഒരു വർഷം ഉണ്ട്….

സമയം ആകട്ടെ… എന്നിട്ടല്ലേ ബാക്കി.  ഒരു കാര്യം ഞാൻ പറയാം.. ഇതും കടന്നു പോകും. പിന്നെ മാഷ് ഒരു ഡോക്ടർ ആണ്… ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ട്.. മാഷിന്റെ ചികിത്സ കൊണ്ട് ജീവിതം തിരികെ ലഭിക്കേണ്ടവർ ഉണ്ട്..

അത്കൊണ്ട് ഉടൻ തന്നെ ഇവിടുള്ള ഹോസ്പിറ്റലിൽ ജോയിൻ ചെയ്യൂ.. മൈൻഡ് റിഫ്രഷ് ആകട്ടെ… അനാവശ്യ ചിന്തകൾ ഓകെ മാറ്റിവെക്കൂ.. പാസ്ററ് മറന്നു പ്രെസെന്റിൽ ഓരോ നിമിഷവും ജീവിക്കൂ… ഗുഡ് നൈറ്റ്‌ 😊”

മനു കണ്ണിമക്കാതെ അവളെ നോക്കി.. “ഈ പെണ്ണ് പിടി തരുന്നില്ലല്ലോ… എന്നാലും ഞാൻ കരുതിയത് അവൾ എന്നെ വിട്ടു പോകില്ലാന്ന് പറയുമെന്ന.. അവൾ പറഞ്ഞില്ല… ഹും അപ്പോൾ അവൾക് പോകണം എന്നാകും…

പൊക്കോട്ടെ.. പോകുവോ ” മനു പിറുപിറുത്തു.

അവന്റെ പിറുപിറുക്കൽ കെട്ടു കള്ള ചിരിയോടെ ദക്ഷ ഉറക്കത്തിലേക്ക് വീണു

ഓയ്…. എങ്ങെനെയുണ്ട് കഥ…. ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ റിവ്യൂസ് കിട്ടുന്നതിൽ..

ഇനിയും സപ്പോർട്ട് ചെയ്യണേ… ഇപ്പോഴും പുതുതായി വായിക്കുന്നവരും കമന്റ്‌ പറയണേ…

അത്രയും അറിയാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ..

കൂടെ നിക്കണേ ❤

തുടരും…

രചന : പ്രണയിനി