ഞാൻ അവളുടെ കണ്ണുകളിൽ കൂടെ കൂടെ നോക്കുവാൻ തുടങ്ങി.കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൾക്ക് തന്നെ മനസിലായി ഈ നോട്ടത്തിൽ എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട് എന്ന്…

രചന : Suji Suresh

ലക്ഷ്മി പുരാണം…

*************

പ്രണയത്തിന് മധുരവും വീര്യവും കൂടുന്നത് ഒരുപക്ഷേ കാലം ഒരുപാട് കഴിയുമ്പോൾ ആകാം.

തുറന്ന് പറയാൻ പറ്റാതെപോയ പ്രണയങ്ങൾ അത് ഒരുപക്ഷേ നമ്മുടെ മനസിനെ വല്ലാണ്ട് തന്നെ തളർത്തിയേക്കാം.

എന്റെ പ്രണയകഥക്ക് തുടക്കം എവിടെ നിന്ന് എന്ന് അറിയില്ല. ഞാൻ അവളെ ആദ്യമായി കാണുമ്പോൾ അവൾ ഒരു 8 ആം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആയിരുന്നു. എപ്പോഴും ചിരിച്ച മുഖമുള്ള ഒരു പ്രകൃതം.

കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. സമയം ചിലപ്പോൾ ഒരു ചതിയൻ ആണെന്ന് തോന്നും.

പ്രേതീക്ഷിച്ചതൊക്കെ ഒരു നിമിഷം മുന്നിൽ വെച്ചിട്ട് പറിച്ചു മാറ്റുന്ന ചതിയൻ…

5 വർഷങ്ങൾക്ക് ശേഷം ഒരു KSRTC ബസ് യാത്രയിൽ പിന്നിൽ എവിടെയോ ഒരു ഒച്ചയും ബഹളവും കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ അത് ഒരു മുഴു കുടിയൻ കണ്ടക്ടറുമായി വഴക്ക് കൂടുകയായിരുന്നു.

എന്താ അവിടെ?

അടുത്തിരുന്ന ആൾ എന്നോട് ചോദിച്ചു.

ഞാൻ : ആരോ ഒരാൾ പിന്നിൽ ബഹളം ഉണ്ടാക്കുന്നതാ.

പിന്നിൽ നിൽക്കുന്ന ആളുകളുടെ ഇടയിൽ എനിക്ക് അറിയാവുന്ന ഒരു പെൺകുട്ടി ഉണ്ടാരുന്നു.

ഞാൻ അവളെ ഒന്ന് നോക്കി..

അവൾ എന്നെയും.

ബസ് സ്റ്റോപ്പ്‌ ആയപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഇറങ്ങി.

ഞാൻ പതുക്കെ വീട്ടിലേക്ക് നടന്നു.

വീട്ടിൽ എത്തിയിട്ടും ആ പെൺകുട്ടിയുടെ മുഖം മനസ്സിൽ നിന്നും പോകുന്നില്ല.

കാരണം അവൾ എന്റെ മനസ്സിൽ പതിഞ്ഞത് 5 വർഷം മുന്നേ ആയിരുന്നു..

*******

തൊട്ട് അടുത്ത ദിവസം എന്റെ കണ്ണുകൾ അവളെ തേടി അലഞ്ഞുകൊണ്ടിരുന്നു. വർഷം ഒന്ന് കഴിഞ്ഞു പിന്നീട് അവളെ കണ്ടിട്ടേ ഇല്ല.

ഇത് 2011

വൈകുന്നേരം കോളേജിൽ നിന്നും ഇറങ്ങി BSNL ഓഫീസിൽ പോയി വരുമ്പോൾ ആണ് ഒരു ആന വണ്ടി മെല്ലെ നീങ്ങി നീങ്ങി വരുന്നത്.

വണ്ടി വന്നതും ഒരു കൂട്ടം പെൺകുട്ടികൾ അതിലേക്ക് തള്ളി കയറി. ബസിൽ സ്ഥലം ഇല്ലാത്തതിനാൽ ഞാൻ ഫുട്ബോര്ഡിൽ തന്നെ നിന്നു.

ഓരോ സ്റ്റോപ്പിൽ എത്തുമ്പോഴും ആളിറങ്ങാൻ വേണ്ടി ഞാൻ അവിടെ നീന്നും മാറി കൊടുത്തുകൊണ്ടിരുന്നു.

ബസിലെ ആൾക്കൂട്ടത്തിന് ഇടയിൽ നിൽക്കുന്ന അവളെ ഞാൻ അപ്പോഴാണ് കാണുന്നത്

” ലക്ഷ്മി പ്രമോദ് ”

എന്നെ അവളും ശ്രെദ്ധിക്കുന്നുണ്ടാരുന്നു. ആൾക്കൂട്ടം ഒഴിയുന്ന അനുസരിച്ച് ഞാൻ ബസിന് അകത്തേക്ക് കയറി നിന്നു..

ഞാൻ അവളുടെ കണ്ണുകളിൽ കൂടെ കൂടെ നോക്കുവാൻ തുടങ്ങി.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൾക്ക് തന്നെ മനസിലായി ഈ നോട്ടത്തിൽ എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട് എന്ന്…

ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ആയിരുന്നു എന്റെ ഇഷ്ട്ടം മറ്റൊരാളോട് പ്രകടിപ്പിക്കുന്നതും.

കണ്ണിലെ കൃഷ്ണമണികൾ ചലനമില്ലാതെ നിൽക്കുമ്പോൾ പ്രകൃതി പ്രണയമായി മാറുന്നു.

അന്ന് വരെ കണ്ട നിമിഷങ്ങളിൽ ഏറ്റവും മനോഹരമായ നിമിഷം.

അതായിരുന്നു എനിക്കും തോന്നിയതും.

പിന്നീട് ഉള്ള ഓരോ ദിവസങ്ങളും ഞാൻ അവൾക്കായി കാത്ത് നിന്നു. അവൾ ബസ് കയറുന്നത് മുതൽ ഇറങ്ങുന്നത് വരെ..

ആ ഒരു നിമിഷം അവൾക്ക് ഞാൻ ഒരു കാവൽകരൻ ആയി മാറുകയായിരുന്നു. അവൾക്ക് ഒപ്പം പുലർച്ചെ മുതൽ സായാഹ്നം വരെ.

ഓരോ ദിവസവും നടന്ന കാര്യങ്ങളും അവളെ കുറിച്ചുള്ള ഓർമകളും പകർത്താൻ ഞാൻ ഒരു പുസ്തകം കണ്ടെത്തി. അതായിരുന്നു എന്റെ ഡയറി എന്റെ ഹൃദയം.

ഡയറിയിൽ എഴുതുന്നത് മറ്റ് ആരും വായിക്കാതിരിക്കാൻ തമിഴും മലയാളവും കൂട്ടി കലർത്തി ഞാൻ തന്നെ ഒരു ഭാഷ കണ്ടുപിടിച്ചു. ശേഷം അവൾക്കായി

ഒരു ” കാവ്യം ” തന്നെ രചിച്ചു..

തൊട്ട് അടുത്തദിവസവും അവളുടെ സ്കൂളിന് പരിസരത്തായി നിന്നു. അന്നേ ദിവസം ആയിരുന്നു സ്കൂളിലും കോളേജിലും പരിസരത്തായി കറങ്ങി നടക്കുന്ന പൂവാലൻമാരെ പിടിക്കാൻ പോലീസ് ഇറങ്ങിയതും.

ആ കൂട്ടത്തിൽ എനിക്കും കിട്ടി ഒരു എട്ടിന്റെ പണി.

അവൾ വരുന്നതും കാത്ത് നിന്നു സമയം പോയതറിഞ്ഞില്ല.

കുറച്ച് കഴിഞ്ഞപ്പോൾ ഒരു നിഴൽ എന്റെ അടുക്കലേക്ക് വരുന്ന പോലെ തോന്നി. അത് ഒരു പോലീസ്‌കാരൻ ആയിരുന്നു.

പോലീസ് : എന്താടാ ഇവിടെ നിക്കുന്നെ കുറെ നേരമായല്ലോ.

ഞാൻ : സാറേ അത് ബസ് വരുന്നത് നോക്കി നിക്കുവാ.

പോലീസ് : എത്ര ബസ് പോയി എന്നിട്ടും കയറി പോകാറായില്ലേ. ഇനി നിന്നെ ഇവിടെ കണ്ടാൽ പിടിച്ചു ഉള്ളിൽ ഇടും കേട്ടല്ലോ

ഞാൻ ആകെ ഒന്ന് വിരണ്ടു..

ശേഷം അടുത്ത ബസിൽ തന്നെ ഞാൻ സ്ഥലം വിട്ടു.

അന്നത്തെ ദിവസം രാത്രി ഞാൻ അതും എന്റെ പുസ്തകത്താളിൽ കുറിച്ചു.

അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇനി ആരും തടസം നിന്നാലും അവളെ എനിക്ക് കാണാതിരിക്കാനും കഴിയില്ല.

പ്രണയിക്കുമ്പോൾ ചിലപ്പോൾ നമ്മുക്ക് ജീവൻ കൊടുക്കാനും യാതൊരു മടിയുമില്ല. അടുത്ത ദിവസം വൈകുന്നേരം ആയപ്പോൾ ഞാൻ വീണ്ടും നടന്നു അവളുടെ സ്കൂളിന് പരിസരത്തേക്ക്

അവളെ കണ്ടിട്ടേ ഇന്ന് ഞാൻ തിരിച്ച് പോകു. ഞാൻ ആ ബസ് സ്റ്റോപ്പിൽ തന്നെ നിന്നു

ഒരു ചന്ദനകുറി ഒക്കെ ഇട്ടു നല്ല സുന്ദരി കുട്ടി ആയി അവൾ അങ്ങനെ പുറത്തേക്ക് ഇറങ്ങി വന്നു.

അവളെ കണ്ടപ്പോൾ അവളുടെ ആ ചിരി കണ്ടപ്പോൾ വല്ലാത്തൊരു ധൈര്യം ആയിരുന്നു മനസിന്‌

” പോലീസ് വന്നാലും പട്ടാളം വന്നാലും എനിക്ക് പുല്ലാണ് പുല്ല്”

ഒരു ആണിന്റെ ധൈര്യം ഒരു പെണ്ണ് തന്നെയാണ് അവൾ കൂടെ ഉണ്ട് എങ്കിൽ ഇടി തീ തലയിൽ വീണാലും ഒരുത്തനും കുലുങ്ങില്ല.

അന്നേ ദിവസം ഞാനും അവളും ഒരുമിച്ച് ബസിൽ കയറി. കൂടെ അവളുടെ ഫ്രണ്ട്‌

” ജാൻസി മാത്യു ” വും..

വായിനോട്ടം എന്നും ഒരു കലയാണ്. തുടങ്ങിയാൽ നിർത്താൻ പറ്റാത്തൊരു ഭ്രാന്ത്

അനുകൂലത്തിൽ മനസിന്‌ സംതൃപ്തിയും പ്രതികൂലത്തിൽ മനസിന്‌ നിരാശയും തരുന്ന ഒരു ലഹരി.

ബസിൽ കയറിയ ശേഷം അവളുടെ ആ നോട്ടം ആ കണ്ണുകൾ ചലനമില്ലാതെ നിൽക്കുമ്പോൾ ഉള്ള ആ പുഞ്ചിരി. ശരിക്കും ഞാൻ ആസ്വദിച്ചുകൊണ്ടിരുന്നു

അവസാനം ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഒരു 10 മീറ്റർ അകലെ ചെന്ന് ഒന്ന് തിരിഞ്ഞു നോക്കും അത് കൂടി കഴിയുമ്പോൾ ഒരു സദ്യ കഴിച്ചു പായസവും കുടിച്ച പ്രതീതി..

ഇത് എല്ലാം കൂടാഞ്ഞിട്ട് വീട്ടിൽ ചെന്നിട്ട് കുളിച്ച് ഒരുങ്ങി അമ്പലത്തിലേക്ക് ഒന്ന് നടക്കും. പുളിശ്ശേരിയും കൂട്ടി ഒരു പിടി പിടിക്കാൻ..

അവിടെ ചെന്ന് ഒരു 5 min നിന്ന് പ്രാർത്ഥിക്കും ഭഗവാനെ ഇന്ന് അവൾ അമ്പലത്തിൽ വരണേ എന്ന്. വന്നു കഴിഞ്ഞാൽ ആ വർഷത്തെ ഓണം ബമ്പർ എനിക്ക് തന്നെ.

അവൾ തരുന്ന സൂചനകൾ ആ ഒരു സമയത്ത് എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലുത് തന്നെ ആയിരുന്നു. ഉള്ളിൽ എവിടെയോ ഒരു ഇഷ്ട്ടം എന്നോട് ഉള്ളത് പോലെ.

ഒരുമിച്ച് അമ്പലത്തിൽ തൊഴുത് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൾ എന്നെ നോക്കാതെ പുറത്തേക്ക് പോയി. ഞാൻ കുറച്ച് നേരം അമ്പലത്തിൽ തന്നെ ഇരുന്നു.

അതെ സമയം എന്റെ നാട്ടിലെ ഒരു ഫ്രണ്ട് ഞാൻ ഇരിക്കുന്നെടുത്തേക്ക് വന്നു

അളിയാ നിനക്ക് പഠിക്കുന്ന കോളേജിലോ അതിന് എവിടേലും എന്തേലും കൊളുത് ഉണ്ടോ.

കൊളുത്തോ അത് എന്താടാ?

എന്നുവെച്ചാൽ പ്രേമം

ഓ നമ്മളെ ഒക്കെ ആര് പ്രേമിക്കാനാടാ

എന്നോട് ഇപ്പോൾ ഒരു ഒരാൾ നിന്നെക്കുറിച്ച് അനേഷിച്ചു നിന്റെ പേര്, നീ പഠിക്കുന്ന കോളേജ്,

പിന്നെ നിന്റെ ജാതി ഇതൊക്കെ. ഏതോ ഒരു പെൺകുട്ടി ചോദിച്ചതാ എന്നും പറഞ്ഞു അതാ ചോദിച്ചേ

നിനക്ക് എന്തേലും കൊളുത് ഉണ്ടോ എന്ന്?

എനിക്ക് അറിയില്ലെടാ…

ഞാൻ പതുക്കെ അവിടുന്ന് തടി തപ്പി.

അന്നത്തെ ദിവസം എനിക്ക് ശിവരാത്രി ആയിരുന്നു.

പ്രണയം അസ്ഥിക്ക് പിടിച്ചാൽ ഒരുപക്ഷേ അത് രാത്രിയെ വെറുക്കാനും പകലുകളെ സ്നേഹിക്കാനും പഠിപ്പിക്കും.

അവൾ എന്തിനായിരിക്കും എന്നെ കുറിച്ച് അനേഷിച്ചത്‌. ഉള്ളിൽ ഇഷ്ട്ടം ഉള്ളത് കൊണ്ട് ആയിരിക്കുമോ അങ്ങനെ പല പല ചിന്തകൾ മനസ്സിൽ കയറിക്കൂടി.

അങ്ങനെ ഒരു രാത്രി മുഴുവൻ ഞാൻ കഴിച്ചുകൂട്ടി. അടുത്ത ദിവസം വൈകുന്നേരം ആയപ്പോൾ ഞാൻ പതിവുപോലെ കോളേജിൽ നീന്നും അവളുടെ സ്കൂളിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ തന്നെ വന്നു നിന്നു.

ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ സ്കൂൾ വിട്ട് ഞാനും അവളും അവളുടെ സ്കൂളിലെ തന്നെ കുറെ കുട്ടികളുമായി ബസിൽ കയറി.

കൂട്ടത്തിൽ ഒരാൾ ( ജാൻസി ) പതുക്കെ

” ടി ഇതല്ലേ നീ പറഞ്ഞ ആൾ”

ഞാൻ പെട്ടന്ന് അവിടേക്ക് ശ്രെദ്ധിച്ചു. അവർ എന്നെ പറ്റി ആണോ പറയുന്നത് എന്ന്. അവരുടെ മുഖത്തെ ഭാവമാറ്റം കണ്ട് ഞാൻ ഉറപ്പിച്ചു അത് ഞാൻ തന്നെ..

എന്റെ ഇടനെച്ചിന് താളം കൂടി വരുന്നുമുണ്ട് ഒരു മധുരത്തിന്റെ ലഡു പൊട്ടിയിട്ടുമുണ്ട്. ഒരു മണിക്കൂർ യാത്ര ചെയ്തത് ഞാൻ അറിഞ്ഞിട്ടില്ല ബസ് പോയ സ്ഥലങ്ങളും ഞാൻ ശ്രെദ്ധിച്ചിട്ടില്ല സ്റ്റോപ്പ്‌ എത്തി അവൾ ഇറങ്ങിയപ്പോൾ വാല് പോലെ ഞാനും ഇറങ്ങി.

അന്നത്തെ ദിവസവും അവളെ കുറിച്ചുള്ള ഓർമ്മകൾ ഡയറിയിൽ കുറിച്ചു.

വീഞ്ഞിന്റെ വീര്യം പോലെ ലഹരിയാണ് ചില ഓർമ്മകൾക്കും. ഓർമ്മകളിൽ ഒരു പ്രണയം കൂടി ഉണ്ട് എങ്കിൽ അത് കടലിലെ തിരമാലകളെകാൾ മനോഹരമായി അലയടിക്കുന്നുണ്ടാകും.

ജീവിതം ഞാൻ ശെരിക്കും ആസ്വദിച്ചുതുടങ്ങിയ നിമിഷങ്ങൾ ആയിരുന്നു. എന്റെ അഭിനയമുഖം ഉപേക്ഷിച്ചു പ്രണയത്തിലേക്ക് ഇറങ്ങിയപ്പോൾ മുഖത്ത് കരിവാരി തേച്ച് കക്കാൻ ഇറങ്ങിയപ്പോലൊരു സുഖം.

ഓരോ ദിവസങ്ങളും ഞാൻ അവൾക്കായി കാത്ത് നിന്നു. പണ്ടത്തെ പൈങ്കിളി പ്രണയം എന്ന പോലെ തുറന്ന് പറയാതൊരു പ്രണയം എനിക്ക് അത് അങ്ങനെ തന്നെ ആയിരുന്നു.

നേരം പുലർച്ചെ 6 മണിയോട് അടുക്കുമ്പോൾ തുടങ്ങും അവളെ കാണാൻ ഉള്ള ആ വെപ്രാളം.

ആ ദിവസം അവൾ ബസ് ഇറങ്ങി സ്കൂളിലേക്ക് പോയാൽപ്പിന്നെ 4 മണി ആകുന്ന വരെ ഒരു സമാധാനവുമില്ല.

അന്നേ ദിവസം 4 മണി കഴിഞ്ഞിട്ടും അവളെ കണ്ടില്ല. ഞാൻ ബസ് സ്റ്റോപ്പിൽ നീന്നും കുറച്ചു അകത്തേക്ക് കയറി നിന്നു.

പെട്ടന്നായിരുന്നു ഒരു ബസ് മുന്നിൽ വന്നു നിൽക്കുന്നതും

അവൾ വന്നില്ലലോ പിന്നെ എന്തിനാ കയറുന്നെ എന്ന് ആലോചിച്ചു ഞാനും മാറി നിന്നു.

പെട്ടന്നാണ് സ്കൂൾ വിട്ട് ഒരു കൂട്ടം പെൺകുട്ടികൾ ഓടി വരുന്നത്. ആ കൂട്ടത്തിൽ അവളുമുണ്ടായിരുന്നു.

ബസിന്റെ പടിവാതിക്കൽ എത്തിയപ്പോൾ അവൾ തിരിഞ്ഞു ജാൻസി യോട്

കയറിയില്ലടി

എനിക്ക് പെട്ടന്ന് ഓടി കയറാൻ പറ്റാവുന്ന ദൂരം ആയിരുന്നില്ല.

പിന്നിൽ നീന്നും ജാൻസി അവളെ തള്ളി കയറ്റുന്നതും കാണാം

അങ്ങനെ ആ ബസ് പോയി.

ഞാൻ അടുത്ത ബസിന് വേണ്ടി കാത്ത് നിന്നു. വല്ലാത്തൊരു ഒറ്റപ്പെടൽ ആണ് അവൾ കൂടെ ഇല്ല എങ്കിൽ അന്നത്തെ യാത്രകൊണ്ട് കൊണ്ട് തന്നെ എനിക്ക് അത് മനസിലായി.

ദിവസങ്ങൾ ഓരോന്നായി കടന്ന് പോയി. പ്രണയം വല്ലാത്തൊരു ലഹരിയാണ് മദ്യത്തേക്കാൾ നമ്മളെ മത്ത്‌ പിടിപ്പിക്കുനൊരു ലഹരി.

ഒരിക്കൽ ഞാൻ തിരിച്ചറിഞ്ഞു എന്റെ കണ്ട്രോൾ ഇപ്പോൾ എന്റെ കൈകളിൽ അല്ല. ഞാൻ പറയുന്നത് തന്നെ എന്റെ മനസ് കേൾക്കാൻ കൂട്ടക്കുന്നില്ല.

ഒരു ദിവസം അവളെ കണ്ടില്ല എങ്കിൽ അന്നത്തെ ദിവസം തന്നെ പോക്കാണ്.

പ്രണയം ഒരാളിൽ കൂടുതൽ ആയാലും പ്രശ്നമാണ്. അത് മറ്റൊരാളിൽ മടുപ്പ് ഉണ്ടാക്കും.

ദിവസങ്ങൾ കഴിയുമ്പോൾ അവൾ എന്നെ ഇപ്പോൾ ശ്രെദ്ധിക്കുന്നില്ല എന്നൊരു തോന്നൽ. അത് എന്നെ വല്ലാണ്ട് ചിന്തിപ്പിച്ചു.

ഞാൻ എന്താണ് ഇങ്ങനെ ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. ഓരോ ചോദ്യങ്ങൾ ഞാൻ എന്റെ മനസാക്ഷിയോട് തന്നെ ചോദിച്ച് കൊണ്ടിരുന്നു…

എന്റെ ഡയറി എഴുത്ത് ഞാൻ ആദ്യം നിർത്തിവെച്ചു. മനസ് മരവിച്ചു നിൽക്കുമ്പോൾ

പുസ്തകത്താളുകളിൽ എഴുതികൂട്ടാൻ അക്ഷരങ്ങൾ ഇല്ലാത്തവരും അത് മനസിനെ വീണ്ടും തളർത്തുകയെ ഉള്ളു.

അടുത്ത ദിവസം ഞാനും അവളെ ശ്രദ്ധിക്കാൻ പോകുന്നില്ല എന്ന് എന്റെ മനസിനെ പാക പെടുത്തികൊണ്ട് രാവിലെ തന്നെ ഇറങ്ങി.

അപ്രതീക്ഷിതം എന്ന് പറയട്ടെ ഞാൻ കയറിയ അതെ ബസിൽ തന്നെ അവളുമുണ്ടായിരുന്നു. ഇന്ന് അവളുടെ സ്കൂളിന്റെ സ്റ്റോപ്പിൽ ഇറങ്ങേണ്ട എന്ന് വെച്ച് തന്നെ ഇരുന്നു.

എന്റെ ജൂനിയർ ഒരു പയ്യൻ എന്റെ കൂടെ തന്നെ ബസിൽ ഉണ്ടായിരുന്നു. സ്റ്റോപ്പ്‌ എത്തിയപ്പോൾ

ചേട്ടാ വാ ആ convent സ്കൂളിന്റെ അടുത്ത് നീന്നും ബസ് കിട്ടും.

വേണ്ട നീ ഇറങ്ങിക്കോ ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങിക്കോളാം

അവൻ വീണ്ടും നിർബന്ധിച്ചു

എന്താ എന്ന് വെച്ച ആവട്ടെ അവളുടെ മുഖത്ത് നോക്കാതെ ഇറങ്ങാം എന്ന് കരുതി എഴുനേറ്റു.

തിരിഞ്ഞു നോക്കിയതും അവളുടെ മുഖത്തോട്ട് തന്നെ.

ഞാൻ കണ്ണുകൾ പെട്ടന്ന് വെട്ടിച്ചുമാറ്റി. അപ്പോഴും എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

ഞാൻ ഒന്നുകൂടി അവളെ നോക്കി. അതുവരെ കണ്ടതിൽ അവൾ ഏറ്റവും മനോഹരമായി തോന്നിയത് അന്നത്തെ ദിവസം ആയിരുന്നു.

പെൺകുട്ടികൾ മുടി അഴിച്ചിടുമ്പോൾ വല്ലാത്തൊരു ഭംഗി ആണ്. ആ മുടി അവളുടെ ചെവി മറഞ്ഞു കിടന്നപ്പോൾ അത് ഒരു അപാര ലുക്ക്‌ തന്നെ ആയിരുന്നു..

എന്നെ കണ്ടപ്പോൾ ഉണ്ടായിരുന്ന അവളുടെ മുഖത്തെ ആ പുഞ്ചിരി എനിക്ക് തരാവുന്ന മധുരസമ്മാനങ്ങൾക്കും അപ്പുറമായിരുന്നു.

എനിക്കും എന്റെ ചിരി നിർത്താൻ കഴിഞ്ഞില്ല. തകർന്ന് പോയ എന്റെ മനസിന്‌ ഊർജം നൽക്കാൻ ഇതിലും വലുത് ഒന്നുമില്ലാരുന്നു.

പക്ഷേ എന്റെ സന്തോഷത്തിന് അധികം ആയുസില്ല എന്ന് എനിക്ക് തന്നെ അറിയാമായിരുന്നു.

അപ്പോൾ ആയിരുന്നു പ്ലസ് ടു എക്സാം തുടങ്ങാൻ സമയമാകുന്നതും. ആ വർഷത്തോട് കൂടി എല്ലാം അവസാനിക്കും എന്ന് എന്റെ മനസ് എന്നോട് തന്നെ പറഞ്ഞ് തുടങ്ങി….

പ്ലസ് ടു അവസാന പരീക്ഷയുടെ അവസാന ദിവസവും ഞാൻ അവളെ കണ്ടു.

അദ്യമൊക്കെ ഒരു കളിതമാശ ആയിരുന്നു എങ്കിലും അവസാനം അത് എന്നെ തന്നെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു.

ആ ഒരു സമയത്തായിരുന്നു അമ്പലത്തിൽ ഉത്സവം നടക്കുന്നതും. അവൾ വരും എന്നും എനിക്ക് അറിയാമായിരുന്നു.

ഉത്സവത്തിന്റെ അവസാന ദിവസം ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ അമ്പലത്തിലേക്ക് നടന്നു.

അവളുടെ മുഖത്ത് ഭാവമാറ്റം ഒന്നുമില്ല. എന്നെ ഒന്ന് ശ്രെദ്ധിക്കുന്ന പോലുമില്ല.

നേരം സന്ധ്യയോടെ അടുത്തു. ഞാൻ അമ്പലത്തിന് പുറത്ത് ഒരു തൂണിനോട് ചേർന്ന് അങ്ങനെ ഇരുന്നു

അവൾ തിരിച്ച് പോകുന്നതും നോക്കി.

വെളിച്ചത്തിൽ നിന്ന് അന്ധകാരത്തിലേക്ക് എന്റെ ജീവിതത്തിന്റെ ഒരു അടയാളമായിരുന്നു അത്.

അവൾ വെളിച്ചത്തിൽ നീന്നും നടന്ന് നടന്ന് അങ്ങനെ ഇരുട്ടിലേക്ക് കയറി.

മരവിച്ച മനസുമായി ഞാൻ തിരികെയും.

ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങൾ ആയിരുന്നു പിന്നീട് എനിക്ക് കൂട്ടിന്.

എന്റെ ഡിഗ്രി അവസാന വർഷം ഒന്ന് ചിരിച്ച മുഖമായി പുറത്തേക്ക് ഇറങ്ങാൻ കഴിയാതൊരു അവസ്ഥ.

അവൾ ഇല്ലാത്ത ബസ് യാത്രകൾ എന്നെ മാനസികമായി തളർത്തി.

അവളുടെ സ്കൂളിന് അടുത്തുള്ള ബസ് സ്റ്റോപ്പും ഞങ്ങൾ നിന്നിരുന്ന സ്ഥലങ്ങളും ശവപറമ്പ് പോലെ എനിക്ക് തോന്നി തുടങ്ങി.

ഇനി ഒരിക്കലും ഞാൻ ആ സ്റ്റോപ്പിൽ ഇറങ്ങില്ല എന്ന് ശബദ്ധം ചെയിതു.

അവളുടെ അസാന്നിധ്യം പലപ്പോഴും എന്നെ വേട്ടയാടികൊണ്ടിരുന്നു ചിലപ്പോൾ അത് സ്വപ്‌നങ്ങൾ ആയും തോന്നലുകളായും.

രാത്രികാലങ്ങളിൽ ഉറക്കം കിട്ടാത്തൊരു അവസ്ഥ പതിവായി തുടങ്ങി.

അവൾ പോയി ഒരു 3 വർഷത്തോളം എടുത്തു എന്റെ മനസ്സിൽ നീന്നും അവളെ പറിച്ചു മാറ്റാൻ.

അവൾക്ക് പകരം മറ്റൊരാൾ അത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ലാരുന്നു.

എവിടെ ആണേലും സന്തോഷത്തോടെ ഇരിക്കുന്ന കാണണം മണ്ണ് അടിഞ്ഞു പോകുന്നിടം വരെ.

ഏഴ് വർണങ്ങൾ ചാലിച്ചു എഴുതിയാൽ തീരാത്തൊരു ” കാവ്യാമായി ” നീ വരും എങ്കിൽ ഇനി ഒരു ജന്മം കൂടി ഞാൻ കാത്തിരിക്കാം….

ലൈക്ക് കമന്റ്‌ ചെയ്യണേ

അവസാനിച്ചു….

രചന : Suji Suresh