എൽസ, തുടർക്കഥ, ഭാഗം 14 ഒന്ന് വായിക്കൂ…

രചന : പ്രണയിനി

എൽസ അവനുമായി നേരെ ചെന്നത് തുണിക്കടയിലേക്കാണ്… എബിക്ക് അപ്പോഴേ കാര്യം പിടികിട്ടി…

കടയിൽ കയറുന്നതിനു മുൻപ്തന്നെ അവനവളെ തടഞ്ഞു…

മാഡം….

എനിക്ക് ഡ്രസ്സ്‌ എടുക്കരുത് മാഡം.. ഇപ്പോൾ തന്നെ അർഹിക്കാത്ത കുറെയേറെ സഹായം എനിക്ക് മാഡത്തിൽനിന്നും കിട്ടി.. ഇനി അതു കൂട്ടരുതെന്നാണ് എന്റെയാഗ്രഹം…അതുമല്ല ഞാൻ മാഡത്തിന്റെ വെറുമൊരു സ്റ്റാഫാണ്… ഇങ്ങെനെയൊക്കെ എന്നെ സഹായിക്കുമ്പോൾ മറ്റുള്ളവർ എന്താ കരുതുക…

ഇതല്ലേ എബിക്ക് എന്നോട് പറയാനുള്ളത്… എൽസ കൈകെട്ടി അവനെ തന്നെ നോക്കി ചോദിച്ചു..

എബി വാ പൊളിച്ചു നിന്നു… ഇത് തന്നെയാണ് പറയാനുദ്ദേശിച്ചത്…. ഇനീപ്പോ എന്താ പറയുക..

ഈ ഡയലോഗ്സ് മാത്രേയുള്ളോ.. അതോ വേറെയുമുണ്ടോ….

അവൻ ഒന്നും മിണ്ടിയില്ല…

അവന്റെ മനസ്സിലിരിപ്പ് അവൾക് മനസിലാകുന്നുണ്ടായിരുന്നു….

എബി…ഞാനൊരു കാര്യം പറയട്ടെ.. തന്റെ മനസിലുള്ള ഈ കോംപ്ലക്സ് തത്കാലം എടുത്ത് കളയുക… എല്ലാ ആളുകളും എല്ലാമുള്ളതായല്ല ഈ ലോകത്തേക്ക് വരുന്നത്… പക്ഷെ ദൈവം ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ അവസരങ്ങൾ തരും… അതു നല്ലതായി വിനിയോഗം ചെയ്യുക എന്നതാണ് നമ്മുടെ കടമ…ഇപ്പോൾ താൻ നല്ലൊരു ഡ്രസ്സ്‌ വാങ്ങിയത്കൊണ്ടോ നല്ല ഫുഡ്‌ കഴിച്ചതുകൊണ്ടോ താൻ താനല്ലതായി മാറുന്നില്ല…

പുറംമോഡി മാറിയാലും എന്നും നമ്മൾ നമ്മളായിരികുക…

അതുമതി…

മനസ്സിലായോ…

ഇനി തനിക് ഡ്രെസ് വാങ്ങുന്നത്.. എന്റെ സ്റ്റാഫ്‌ എനിക്കൊപ്പമൊരു ബിസിനസ്‌ ടൂർ വരുമ്പോൾ അയാൾ ഏറ്റവും പെർഫെക്ട് ആയിരിക്കണം…

കാരണം ഒരു മീറ്റിംഗിൽ നമ്മൾ പങ്കെടുക്കുമ്പോൾ നമ്മുടെ രൂപവും ഭാവവും സംസാരവുമൊക്കെ വരുന്നവർ ശ്രദ്ധിക്കും… ഓരോന്നും ഓരോ പ്ലസ് പോയ്ന്റസാണ്… അതു മൈന്റൈൻ ചെയ്യുക നമ്മുടെ കടമയും… ഇനി കൂടുതൽ പറഞ്ഞാൽ ഞാനൊരു ഉപദേശി മാഡം ആയിപ്പോകും… താൻ വാ….

***************

എൽസയുടെ സ്വന്തം വണ്ടിയിലാണ് ഇവർ ബാംഗ്ലൂർ പോകുന്നത്….ഫുൾ ഡ്രൈവിംഗ് അവൾ മാത്രവും…

ഇടക്കൊക്കെ അവൾക് ബുദ്ധിമുട്ട് തോന്നിയെങ്കിലും എബിനു ഡ്രൈവിംഗ് അറിയാത്തത്കൊണ്ടുതന്നെ അവളവനോട് ഒന്നും പറഞ്ഞില്ല… ഇല്ലേൽ അവനത് ആലോചിച്ചു തന്നെയിരിക്കുമെന്ന് അവൾക്കറിയാം…ഇടക്കൊക്കെ നിർത്തി റസ്റ്റ്‌ എടുത്താണ് യാത്ര…

മാഡം…

യെപ് എബി…

മാഡം നന്നായി ഡ്രൈവ് ചെയ്യുന്നുണ്ട്…

ഓഹ് താങ്ക്യൂ….

ചെറുപ്പത്തിൽ തന്നെ പഠിച്ചതാടോ… അപ്പയുടെ ബൈക്ക് ആയിരുന്നു ആദ്യം… പിന്നെ അതു കാറിലേക്കുമായി… പിന്നെ ഡ്രൈവിംഗ് ഇഷ്ടവുമാണ്…

എനിക്കറിയില്ല ഡ്രൈവിംഗ്…

അതെനിക്കറിയാമല്ലോ.. തനിക് അറിയാമാരുന്നെങ്കിൽ നമുക്ക് മാറി മാറിയിരുന്നു ഓടിക്കാമായിരുന്നല്ലോ… എനിക്കല്പം റെസ്റ്റും ആയേനെ…

എബി നിരാശയോടെ പുഞ്ചിരിച്ചു

എന്താടോ… എന്താ ചിരിക്കുന്നെ…സെന്റി വെല്ലോം പറയാനാണേൽ വേണ്ടാട്ടോ…

ഒന്നുമില്ല maam…വേറെ ആരേലും ആയിരുന്നേൽ മാഡത്തിനെ സഹായിച്ചേനെ എന്നോർത്തതാ…

ഹ്മ്മ്..തനിക് ഡ്രൈവിംഗ് പഠിക്കണോ…

എബിയൊന്ന് അത്ഭുതപെട്ടു… ഒത്തിരി ആഗ്രഹിക്കുന്ന കാര്യമാണ്…

പറ എബി.. താല്പര്യമുണ്ടോ…ഉണ്ടേൽ പറ…

ഭാവിയിൽ നമുക്ക് ഇനിയും യാത്ര പോകേണ്ടി വരും… അപ്പോൾ ഈ നിരാശ ഒഴിവാക്കാമല്ലോ

ഉണ്ട് മാഡം…

എങ്കിൽ പഠിച്ചാലോ…

അയ്യോ… മാഡം പഠിപ്പിക്കേണ്ട…

ഹഹ… ഞാനല്ലെടോ പേടിക്കേണ്ട… നമുക്ക് ഡ്രൈവിംഗ് സ്കൂളിൽ ചേരാം… അതാകുമ്പോൾ നന്നായി പഠിക്കാം… എന്നായാലും ബാംഗ്ലൂർ പോയിട്ട് വരട്ടെ… ഓക്കേ….

മാഡം വണ്ടിയൊന്നു നിർത്താമോ…

എന്തിനാടോ

നിർത്തു mam… പ്ലീസ്…

എൽസക്ക് ഭയം തോന്നി….അവൾ ഒരു സൈഡ് നോക്കി വണ്ടി നിർത്തി..

എന്നാടോ.. വയ്യായ്ക വെല്ലോം തോന്നുന്നോ….

താങ്ക്യു maam…

എന്തിനു…. അവൾ കണ്ണ് തുറുപ്പിച്ചു….

എന്നെ…. എന്നെ… ഇങ്ങെനെ കൂടെ കൂട്ടുന്നതിൽ…

പരിഗണിക്കുന്നതിൽ…സഹായിക്കുന്നതിൽ.. അർഹിക്കുന്നതിൽ കൂടുതൽ നൽകുന്നതിൽ…

ഹോ… എന്റെ മാതാവേ… താൻ പേടിപ്പിച്ചു കളഞ്ഞല്ലോ എബി എന്നെ…. ഹ്മ്മ്… എന്നായാലും വണ്ടി നിർത്തി… വാ.. നമുക്കല്പo ഇറങ്ങി നിൽകാം…

എബി…. സത്യത്തിൽ തന്നെ എന്റെ അമ്മച്ചിക്ക് വെല്യ ഇഷ്ടാണ്.. ഇപ്പോൾ എന്നും തന്നെപ്പറ്റി തിരക്കാതെ അമ്മച്ചി ഉറങ്ങുകേല… എബിയെ അമ്മച്ചി ഒരു മകനായി കാണുന്നുണ്ട്….

എബിയുടെ കണ്ണു നിറഞ്ഞു… അന്ന് ചേർത്ത് പിടിച്ച അമ്മച്ചി…

അതെയാ അടുപ്പമാകും ഞങ്ങൾക്കെല്ലാം തന്നോട് തോന്നുന്നത്… അതൊരിക്കലും സഹതാപമല്ല…

ഞങളുടെയൊക്കെ ഇഷ്ടാണ്… അതു ഇങ്ങെനെ ഓരോ രീതിയിൽ പ്രകടിപ്പിക്കുന്നു എന്നേയുള്ളു…

മാഡത്തിന് അറിയുമോ… ഒരുപാട് കൊതിച്ച കാര്യങ്ങൾ എനിക്കിപ്പോ ലഭിക്കുന്നുണ്ട്… സ്വന്തമായി ജോലി…. ശമ്പളം… ഭക്ഷണം… വസ്ത്രം…

വാടകക്ക് എങ്കിലുമൊരു വീട്… നീ കഴിച്ചോ,കുടിച്ചോ എന്നൊക്കെ ചോദിക്കാൻ പുതിയ കുറച്ചു ആളുകൾ…. ഇതൊക്കെ എനിക്ക് തരുന്ന സന്തോഷം… അതു വാക്കുകളിൽ ഒതുങ്ങില്ല മാഡം…

പലതും പുതിയ അനുഭവങ്ങളാണ്…

ഇങ്ങെനെയൊരു കാറിൽ ആദ്യായി കയറുന്നത് ഞാൻ മാഡത്തിനൊപ്പമാണ്… വില കൂടിയ ഷർട്ട്‌ മാഡം വാങ്ങി തന്നതാണ് ആദ്യായി ഞാനിടുന്നത്… ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ..

എന്റെ ഷൂ… ഒക്കെയും എനിക്ക് പുതിയതാണ്…

ഇന്നുവരെ കണ്ടു മാത്രം കണ്ണിൽ പതിപ്പിച്ചിരുന്നവ…

കൊതിയോടെ നോക്കി കണ്ടിരുന്നുവാ…

എൽസ അവനെത്തന്നെ കേൾക്കുകയായിരുന്നു…

പറഞ്ഞോട്ടെ.. ഉള്ളിലുള്ളതൊക്കെ ആരോടേലും പറയണ്ടേ…

എബി നമുക്ക് പോയാലോ

അല്പ സമയത്തിന് ശേഷം എൽസയവനോട് ചോദിച്ചു

ശരിയാ മാഡം… രാത്രിയായി….

നമുക്ക് അങ്ങോട്ട് മാറിട്ട് ഫുഡ്‌ കഴിക്കാം…

ഹ്മ്മ്…

എൽസയും എബിയും വാഹനത്തിലേക്ക് കയറാൻ നേരമാണ് രണ്ട് മൂന്നു ബൈക്കിലായി നാലഞ്ചു ആണുങ്ങൾ ഇവരുടെ നേരെ വരുന്നത്….

കുടിച്ചിട്ടുണ്ട് അവന്മാർ…. അവർ എൽസയെ ഉഴിഞ്ഞ് നോക്കി… കൂടെ എബിയേയും…

എൽസക്ക് അപകടം മണത്തു… അവൾ എബിയെ നോക്കി…

അന്തം വിട്ടാണ് നിൽപ്… ഒരു ഇടിക്കു ബോധം പോകും… ആ സമയത്തും എൽസക്ക് ചിരിയാണ് വന്നത്….

എങ്ങോട്ടാടാ നീയി കരിക്കുമായി…

അവന്മാരിലൊരുവൻ ബൈക്കിൽ നിന്നും ഇറങ്ങി…

മൂന്നുപേര് എൽസയുടെ അരികിലേക്ക് നടന്നു…

ഒരാൾ എബിയുടെയും..

ഡാ മോനെ… നിന്റെ പെണ്ണിനേം കൊണ്ട് ഞങ്ങൾക്ക് കുറച്ചു പരിപടിയുണ്ട്…. അത്കൊണ്ട് മോൻ വേഗം സ്ഥലം വിട്ടോ…

ചേട്ടാ…. എന്തൊക്കെയാണ് ഈ പറയുന്നത്…

ഞങ്ങൾക്ക് പോകണം… വഴി മാറിക്കെ…

നീ പൊക്കോ… അവളിവിടെ നില്കട്ടെ…

പറ്റില്ല… മാഡം വരൂ നമുക്ക് പോകാം…

എബി നോക്കുമ്പോൾ എൽസയുടെ ചുറ്റും നിൽകുവാണ് അവന്മാർ….

മാഡമോ… അപ്പോൾ നീ ഇവളുടെ കെട്ടിയോൻ അല്ലെ….സെറ്റ് അപ്പും അല്ലെ…

കെട്ടോടാ ഇവൻ പറഞ്ഞത്… ഇവന്റെ മാഡം ആണെന്ന്… എന്നാൽ മാഡത്തെ ഞങ്ങളൊന്നു ശരിക്ക് പരിചയപ്പെടട്ടെ….

വേണ്ട… എബി അയാളെ തടഞ്ഞു..

കൈ തടയുന്നോടാ…. അയാൾ എബിയുടെ ദേഹത്തേക്ക് ആഞ്ഞു ഇടിച്ചു….

വേദനകൊണ്ട് എബി പുളഞ്ഞു താഴെക്കിരുന്നുപോയി…വേദന സഹിച്ചു അവൻ നോക്കുമ്പോൾ കാണുന്നത് എൽസയുടെ കൈയിൽ പിടിക്കുന്നവനെയാണ്..

അവനു ഭ്രാന്ത്‌ പിടിക്കുന്നതുപോലെ തോന്നി…

എൽസയെ ആരോ ഉപദ്രവിക്കാൻ ശ്രമിക്കുന്നു…

ഒന്നും ചെയ്യാനാകാതെ അവനും… അതുപോലും അവനെ തകർത്തു കളഞ്ഞു…

മാഡം…. ഓട്…. ഓടി രക്ഷപെട്…. അവൻ ഒച്ച ഉയർത്തി അലറി….

മിണ്ടാതിരിയെടാ ****

അയാൾ എബിയുടെ നെഞ്ചുനോക്കി ആഞ്ഞു ചവിട്ടി….

എബി വഴിയിലേക്ക് മറിഞ്ഞു വീണു…

ചുറ്റും ആരുമില്ല… അധികം വെട്ടമോ വെളിച്ചമോ ഇല്ലാത്ത വഴി….

ആരേലും വന്നിരുന്നെങ്കിൽ….അവൻ ഒരു വിധം എണിറ്റു… ചുറ്റും നോക്കി….

സൈഡിലായി കിടക്കുന്ന ഒരു തടി കഷ്ണം അവന്റെ കണ്ണിൽ പെട്ടു.. അവനത് എടുത്ത് അവന്മാർക്ക് നേരെ തിരിയുമ്പോൾ കാണുന്നത്

എൽസയുടെ ചവിട്ട് കൊണ്ട് തെറിച്ചു വീഴുന്നവനെയാണ്…

എബി വിറച്ചു പോയി….

ഇങ്ങെനെയൊരു രൂപം… ഭാവം അതും മാഡത്തിന്…. കോപം ആളികത്തുകയാണ് ആ പൂച്ചകണ്ണിൽ….

ദേഹത്തു കയറി പിടിക്കുന്നോടാ നായെ….

അതും പറഞ്ഞു അവളുടെ ഇടത് കൈയിൽ പിടിച്ചവന്റെ കരണം നോക്കിയൊന്നു കൊടുത്തു…

വീണവൻ ചാടി എണിറ്റു വന്നു എൽസയുടെ ഷർട്ടിൽ പിടിച്ചു വലിച്ചുകീറാൻ നോക്കി…

എൽസ അവന്റെ കൈരണ്ടും ലോക്കാക്കികൊണ്ട് അവന്റെ നാഭി നോക്കി ആഞ്ഞു ചവിട്ടി…

അയാൾ അലറി കൂനിക്കൂടി താഴെക്കിരുന്നു….

കർത്താവെ ഞാൻ കാണുന്നത് സിനിമയാണോ…

ഒരു നിമിഷം എബിക് ബോധം നഷ്ടപ്പെട്ടു..

പിന്നെയവിടേ തലങ്ങും വിലങ്ങും അടിയാരുന്നു..

എൽസയുടെ മുഖം നോക്കി ഒരുവൻ ആഞ്ഞിടിച്ചു… അവളൊന്നു വേച്ചു വണ്ടിയിലേക്ക് വീണെങ്കിലും വണ്ടിയുടെ ബോണറ്റിൽ ചവിട്ടി ചാടി ഇടിച്ചവന്റെ നെഞ്ച് തകർത്തു…

എബി……നീട്ടിയവൾ അലറി…

എബി അവളെ നോക്കി…

അവൾ അവന്റെ നേരെ താക്കോൽ എറിഞ്ഞു…

ഡോർ തുറന്നു ആ സീറ്റിനടിയിൽ കിടക്കുന്നത് എടുക്ക്… അവൾ വിളിച്ചു പറഞ്ഞുകൊണ്ട് ഒരുവനിട്ട് പെടക്കുകയാണ്….

എബി വേഗം ഡോർ തുറന്നു സീറ്റിനടിയിൽ നോക്കി…

ഹോക്കി സ്റ്റിക്ക് …..

അവനത് വേഗം എടുത്തു….

നോക്കി നില്കാതെ അടിയെടാ…എൽസ ചീറി

അതു കേൾക്കുകയും മറ്റൊന്നും ആലോചിക്കാതെ എബിയും അവന്മാരെ പൊതിരെ തല്ലി…

എൽസയുടെ ഇടികൊണ്ട് പാതി തകർന്നവരെ അടിച്ചു വീഴ്ത്താൻ എബിക്ക് ബുദ്ധിമുട്ട് തോന്നിയില്ല….

എല്ലാവന്മാരും വീണു….എബി തളർന്നു…

അപ്പോഴാണ് എൽസയെ അവൻ നോക്കുന്നത്…

മാഡം…. എബി എൽസക്ക് അരികിലേക്ക് ഓടി….

എബി കുഴപ്പമൊന്നുമില്ലല്ലോ തനിക്…

ഞാൻ…. ഞാനൊക്കെയാണ് മാഡം… മാഡത്തിന്…

Am fyn ഡോ..

അയ്യോ…. മാഡം ചോര….

അപ്പോഴാണ് എൽസയും ശ്രദ്ധിക്കുന്നത്… നെറ്റി പൊട്ടി ചോര വരുന്നുണ്ട്….

എബിക്ക് തല കറങ്ങുന്നത് പോലെ തോന്നി….

ലൈക്‌ കമന്റ്‌ കിട്ടിയേ തീരൂ 😄😄😄

തുടരും….

രചന : പ്രണയിനി