എൽസ തുടർക്കഥയുടെ അവസാനഭാഗം വായിക്കൂ…

രചന : പ്രണയിനി

എബി ചുറ്റും നോക്കി…. എവിടെയെന്നൊ എന്തെന്നോ അറിയുന്നില്ല.. ഏതോ മുറിയിലാണ് തന്നെ കൊണ്ടുവന്നിട്ടിരിക്കുന്നത്… ഫോൺ അവർ വണ്ടിയിൽ വെച്ചുതന്നെ പിടിച്ചു വാങ്ങിച്ചിരുന്നു..

ആരെ അറിയിക്കും… എങ്ങെനെ രക്ഷപെടും…

അവൻ തലയിൽ കൈത്താങ്ങി വെറും നിലത്തേക്കിരുന്നു…

അവന്റെ മനസ്സിൽ എൽസയുടെ മുഖം തെളിഞ്ഞു…

അവൾക്കൊപ്പമൊരു ജീവിതമെനിക്ക്‌ ഉണ്ടാകില്ലേ…. ഒന്നുമില്ലാത്തവനിൽ നിന്നും എന്തെങ്കിലുമൊക്കെ ആയിത്തീർന്നത് അവൾക്കാരണമാണ്.. എനിക്ക് ചെയ്യാൻ കഴിയുന്ന പലതുമുണ്ടെന്ന് പഠിപ്പിച്ചു തന്നതുമവളാണ്… അവളില്ലാതെ എനിക്കാകുമോ…ഞാൻ ഇല്ലാതയാൽ അവളോ…..

നെഞ്ച് വേദനിക്കുന്നു….

കർത്താവേ കനിയണമേ

🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧

ഇവനാണോ ആ മറ്റവളെ കെട്ടാൻ പോകുന്നത്….

അകത്തേക്ക് കയറിവന്ന സുശീലാദേവിയുടെ ശബ്ദം കേട്ടാണ് എബി തലയുയർത്തി നോക്കുന്നത്…ഭർത്താവിനെ കൂടാതെ വേറെ മൂന്നു നാല് പേരുമുണ്ട് കൂടെ… ഗുണ്ടകളാണെന്ന് ഒറ്റനോട്ടത്തിൽ അറിയാൻ സാധിക്കും

അവൻ ഞെട്ടിപ്പിണഞ്ഞേണിറ്റു….

ഇവർ… ഇവരെ…. എവിടെയോ കണ്ടതുപോലെ… എബി ഓർത്തെടുക്കാൻ ശ്രമിച്ചു….

സുശീല ദേവി എബിയുടെ മുന്നിൽ വന്നുനിന്നു…

എന്താ നിന്റെ പേര്….

എ…. എബി….

എടാ ചെക്കനെ…. എനിക്ക് നിന്നോടൊരു ദേഷ്യവുമില്ല… പക്ഷെ അവൾ…. ആ എൽസ…

അവളോടുള്ള എന്റെ കലിയാണ് ഇന്ന് നീ ഇവിടെയെത്തിപ്പെടാൻ കാരണം…

എൽസയോ….. എബി ഭയത്തോടെ അവരെനോക്കി…

നിനക്ക് മനസിലായില്ലല്ലേ… ഞാൻ പറഞ്ഞു തരാം….

അന്ന് തുണിക്കടയിൽ വെച്ചുണ്ടായ അപമാനമാണ് അവരെ ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നറിഞ്ഞ എബി ആകെ തളർന്നു… അവനാ സംഭവം ഓർത്തെടുത്തു.. അന്ന് താനും സാമും അവിടെ ഷർട്ട്‌ എടുക്കാൻ പോയതും എൽസ ഇവരുമായുള്ള പ്രശ്നത്തിൽ ഇടപെട്ടതുമൊക്കെ അവനോർമ വന്നു…

എന്ത് ചെയ്യാനാ… ഈ ചെറുപ്രായത്തിലെ മരിക്കാനാണ് നിന്റെ വിധി… അതും അവൾ കാരണം…. അവളെ അന്നൊന്നു കൊല്ലാൻ നോക്കിയതാ ഞങ്ങൾ… പക്ഷെഅവൾക് ആയുസ് കൂടുതലുണ്ടായിരുന്നു. അതാണ് അന്നാ ടോറസിന്റെ ഇടികൊണ്ടിട്ടും അവൾ ചാകാഞ്ഞത്…

എബി വിറച്ചുപോയി… അന്നത്തെയാ ദിവസം അവന്റെയോർമയിലേക്ക് ഇരച്ചെത്തി… തന്റെ എൽസ.. അന്ന് ചോരയിൽ കുളിച്ചു തന്റെ ഞെഞ്ചിൽ കിടന്നത്…. ഇവരാണോ….. ഇവരാണോ അതു ചെയ്തത്….

എബിക്ക് ദേഹമാകെ വലിഞ്ഞുമുറുകി… അന്ന് താൻ ഉരുകിയത്… അവൾക്കായി വേദനിച്ചത്…

എല്ലാരുടെയും സങ്കടം….അവൻ കണ്ണുകൾ ഇറുക്കിയടച്ചുതുറന്നു…

അന്നേ ഞാനുറപ്പിച്ചു… ഇനി അവളല്ല…

അവൾക് പ്രിയമുള്ളവരേ വേണം തീർക്കാൻ…

ഇപ്പോൾ അവൾക് ഏറ്റവും പ്രിയം നീയല്ലേ…

അവൾ കാത്തിരിക്കുന്നത് നിന്നോടൊത്തു ജീവിക്കാനല്ലേ..അത്കൊണ്ട് നിന്നെ ആദ്യം തീർക്കുക…

പിന്നെ പുറകെ പുറകെ അവളുടെ കുടുംബത്തിലുള്ളവരെയും….

എബിക് നട്ടെല്ലിൽ കൂടി ഒരു കുളിരനുഭവപ്പെട്ടു…

അവൻ കരുതി നിന്നു.. എൽസയുടെ വാക്കുകൾ അവനുള്ളിൽ മുഴങ്ങി….

തോൽക്കരുത്… പോരാടണം… ജീവിക്കണം..

സുശീല ദേവി കണ്ണു കാണിച്ചു… കൂടെ നിന്നവനിലൊരുവൻ പിന്നിലൊളിപ്പിച്ച കത്തി പുറത്തെടുത്തുകൊണ്ട് എബിക്കടുക്കലേക്ക് നടന്നു…

എബി പിന്നോട്ട് മാറി…അവന്റെ കണ്ണുകൾ ചുറ്റും പാഞ്ഞു…. ആ മുറിയുടെ ഒരു വശത്തായിരിക്കുന്ന തടിയുടെ ചെറിയ സ്റ്റൂൾ അവന്റെ കണ്ണിൽപെട്ടു…

അയാൾ മുന്നോട്ടേക്ക് വന്നു എബിയെ കുത്താൻ ആഞ്ഞതും എബിയൊഴിഞ്ഞുമാറി ആ സ്റ്റൂൾ കയ്യിലെടുത്തു അയാൾക്നേരെ ആഞ്ഞടിച്ചു …

അയാൾ താഴേക്ക് വീണു… എബി വീണ്ടും അവരോട് ഏറ്റുമുട്ടാൻ നോക്കി… എന്നാൽ എല്ലാരൂടിയവനെ പിടിച്ചുവെച്ചു…

താഴെ വീണവൻ വീണ്ടുമേണീറ്റ് എബിക്കടുത്തേക്ക് നടന്നു….

സുശീല ദേവി പകയോടെ ചിരിച്ചു.

അയാൾ എബിയുടെ വയറിനു നേരെ കത്തി കുത്താൻ ആഞ്ഞതും എബി കണ്ണുകൾ ഇറുക്കി മൂടി….

പെട്ടെന്നൊരൊച്ച കേട്ടു എബി കണ്ണുകൾ തുറന്നു…

മുന്നിൽ നിൽക്കുന്നവളേ കണ്ട് അവന്റെ കണ്ണുകൾ അത്ഭുതം കൂറി…

എൽസ.🔥🔥🔥

എബി നോക്കുമ്പോൾ എൽസയുടെ ചവിട്ടു  കൊണ്ട് താഴെ കിടക്കുകയാണ് ഒരുവൻ..

എന്റെ ചെറുക്കനെ തൊടുന്നോടാ….

എടി…… സുശീല ദേവി അലറിക്കൊണ്ട് അവൾക്കടുത്തേക്ക് പാഞ്ഞുവന്നു…

എൽസ തിരിഞ്ഞു കൈവീശി അവർക്കിട്ടൊരെണ്ണം പൊട്ടിച്ചു..

അവർ താഴേക്ക് വീണു.

എബിയെ പിടിച്ചു വെച്ചവർ അവനെ വിട്ടുകൊണ്ട് എൽസക്കടുത്തേക്ക് പാഞ്ഞടുത്തു…

പിന്നെയവിടെ നടന്നതൊക്കെ സ്വപ്നം പോലെ തോന്നി…. എൽസക്കൊപ്പം എബിയും ഇടക്ക് അപ്പയും വന്നു അവർക്കിട്ട് പൊട്ടിച്ചു… കൂടെ മണിച്ചേട്ടനും….

ഇപ്പോൾ എബിക്ക് ഭയമില്ല… എന്തും നേരിടാൻ അവനു കരുത്തുണ്ട്…

സുശീല ദേവി പേടിച്ചൊരു മൂലക്ക് നില്കുവാണ്..

എൽസ അവർക്കടുത്തേക്ക് നടന്നു…

എനിക്കറിയാമാരുന്നു നിങ്ങൾ ഇത്പോലെ എന്തേലും തറവേല കാണിക്കുമെന്ന്… അത്കൊണ്ട് ഞാനെപ്പോഴും നിങ്ങളിലും എനിക്ക് വേണ്ടപ്പെട്ടവരിലും ശ്രദ്ധവെച്ചിരുന്നു..

അതെബിക്കൊരു പുതിയറിവായിരുന്നു..

പിന്നെ നിങ്ങളെന്റെ എബിയെ എപ്പോൾ നോട്ടമിട്ടോ അന്നുമുതൽ നിങ്ങൾക് പിറകെ ഞാനുമുണ്ട്…കൂടെ മണിച്ചേട്ടനും.. അദ്ദേഹം നിങ്ങളിവനെ കൊണ്ടുപോയപ്പോ മുതൽ നിങ്ങളുടെ പിന്നാലെയുണ്ടായിരുന്നു…

നിങ്ങളെന്താ കരുതിയെ എനിക്കിതൊന്നും അറിയില്ലെന്നോ… അതോ ഇതൊന്നും എനിക്ക് സാധിക്കില്ലെന്നോ… അങ്ങ് സിനിമയിൽ മാത്രമല്ല ജീവിതത്തിലും സംഭവിക്കും ഇങ്ങെനെപലതും…എന്റപ്പൻ എന്നെ വളർത്തിയത് അങ്ങനാണ്….

എൽസ ഒരെണ്ണം കൂടി അവർക്കിട്ട് പൊട്ടിച്ചു…

ഇത് എന്റെ ചെക്കനെ പേടിപ്പിച്ചതിനു…

എബി പ്രണയത്തോടെ അവളെനോക്കി…

അപ്പോഴേക്കും അപ്പാ വിളിച്ചറിയിച്ചതനുസരിച്ചു പോലീസ് അവിടെത്തിയിരുന്നു…

ഇനി നിങ്ങളുടെ കാര്യം ഇവർ നോക്കിക്കോളും…

ഇത് മാത്രമല്ല നിങ്ങൾ നടത്തുന്ന ഡ്രഗ്സ് വില്പന

കൊണ്ടുനടന്നു വിൽക്കുന്ന പെൺകുട്ടികൾ എല്ലാത്തിനുമെതിരെയുള്ള തെളിവുകൾ ഞാനിവരെ ഏല്പിച്ചിട്ടുണ്ട്… അതും ഇതിനു മുൻപേതന്നെ..

ഇതുംകൂടി ആയപ്പോ കേസിനു ബലം കൂടി…

അപ്പോൾ സുശീലാദേവി ബാക്കി ജീവിതം ഇനി അഴിക്കുള്ളിൽ…

എൽസ ഒന്നുകൂടി അവർക്കടുത്തേക്ക് നടന്നു…

ഇനി ഞങ്ങളുടെ ജീവിതത്തിൽ വന്നാൽ കൊന്നു കളയും ഞാൻ… എൽസയാണ് പറയുന്നത് 🔥

അറിയാലോ… വെറും വാക്ക് പറയില്ല ഞാൻ

🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧

എബിയോടിവന്നു എൽസയെ പിന്നിൽനിന്നും കെട്ടിപിടിച്ചു…

അപ്പയും മണിച്ചേട്ടനും അതുകണ്ട് ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി…

എടൊ മനുഷ്യ… ഇങ്ങെനെയൊന്നുമല്ല… നിങ്ങൾ സിനിമയൊന്നും കണ്ടിട്ടില്ലേ.. നായകനാണ് ഇങ്ങെനെ ഗുണ്ടകളെ ഇടിച്ചു തെറിപ്പിക്കുന്നത്. അപ്പോ നായിക വന്നു ഇങ്ങെനെ നായകനെ കെട്ടിപ്പിടിക്കും…

ഇതിപ്പോ നേരെ തിരിച്ചാണ്.. എൽസ കുസൃതിയോടെ പറഞ്ഞു..

നീയാണ് എന്റെ നായിക…. എനിക്ക് ഇങ്ങെനെയുള്ള നായകനായാൽ മതി… നായകൻ മാത്രമല്ല ഹീറോ… നായികയുമുണ്ട്… എനിക്കാ നായികയുടെ പിന്നിൽ നിൽക്കുന്ന നായകനായാൽ മതി…

പിന്നിലല്ല കൂടെ നിൽക്കുന്ന നായകൻ… അതും പറഞ്ഞു എൽസ അവനെ പിടിച്ചു മുന്നിലേക്ക് നിർത്തി അവന്റെ കഴുത്തിൽകൂടി വട്ടം കെട്ടിപിടിച്ചു..

അവനവളുടെ കണ്ണുകളിലേക്ക് പ്രണയത്തോടെ നോക്കി…

പൂച്ചക്കണ്ണി…

എബി മോൻ പേടിച്ചു പോയോ….

ഇല്ല എന്നു പറഞ്ഞാൽ കള്ളമാകും…

ഞാനുണ്ടല്ലോ… അങ്ങെനെ ആർക്കേലും വിട്ടുകൊടുക്കുമോ എന്റേയീ പാവം എബിമോനെ…

അതെനിക്കറിയാം… എന്റെ രക്ഷക…

എൽസു നീയെന്നെ കല്യാണം കഴിഞ്ഞു എല്ലാരുടെയും മുന്നിൽവെച് ഇങ്ങെനെ വിളിച്ചാൽ എനിക്ക് നാണക്കേട് ആകുവല്ലോടി…

സാരമില്ല… ഞാൻ എബിമോനെന്നെ വിളിക്കൂ…

എനിക്കത് കേൾക്കാനാണ് ഇഷ്ടവും…

അതെയതെ വന്നേ… മതി..മതി… ബാക്കി നായിക നായകൻ കളിയൊക്കെ നാളെ കെട്ടുകഴിഞ്ഞു….

അപ്പന്റെ പേടിപ്പിക്കലിൽ രണ്ടാളും പോയി വണ്ടിയിൽ കയറി…

എൽസയാണ് എബിയെ കൊണ്ടോയി തണലിലാക്കിയത്…. അച്ഛനോട് തത്കാലം ഒന്നും പറഞ്ഞില്ല…

വെറുതെ പേടിപ്പിക്കേണ്ടല്ലോ…

🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧

ഇന്നാണ്  നമ്മൾ കാത്തിരുന്ന ആ കല്യാണം….

വെളുത്ത ഗൗണിൽ ഒരു മാലാഖയെ പോലെ സുന്ദരിയായിരുന്നു എൽസ.. എന്നത്തേയും പോലെ കുഞ്ഞൊരുക്കത്തിൽ അതിസുന്ദരിയായി അവൾ തിളങ്ങി…

എല്ലാവർക്കും സ്തുതി നൽകി പ്രാർത്ഥനയോടെ അവർ പള്ളിയിലേക്കിറങ്ങി

എൽസയുടെ കാർ പള്ളി മുറ്റത്തേക്ക് വരുമ്പോൾ എബി അവൾക്കായി അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു..

സ്യുട്ടാണ് അവൻ ധരിച്ചിരിക്കുന്നത്… എൽസയെ കണ്ട അവന്റെ കണ്ണുകൾ സന്തോഷം കൊണ്ടും പ്രണയം കൊണ്ടും വിടർന്നു… എബിയോടൊപ്പം തണലിലെ എല്ലാവരുമുണ്ടായിരുന്നു…

എബി കാറിൽനിന്നും എൽസയെ കൈപിടിച്ചിറക്കി…എൽസ അവനെനോക്കി കണ്ണുചിമ്മി ചിരിച്ചു…അവളുമായി അവൻ പള്ളിക്കകത്തേക്ക് നടന്നു….

എന്റെ പൂച്ചക്കണ്ണി സുന്ദരിയായിട്ടുണ്ട്.. എബി അവളുടെ കാതിൽ മൊഴിഞ്ഞു…

ആണോ.. എനിക്ക് പക്ഷെ എബിമോനെയാണ് ഇഷ്ടയത്…

അല്ലേലും എന്റെ കൊച്ചിന് ഞാനാണല്ലോ മുഖ്യം…

ഓഫീസിൽ നിന്നും എല്ലാരും വന്നിട്ടുണ്ടായിരുന്നു വിവാഹത്തിന്… അവരുടെ മാഡം എബിനു സ്വന്തമാകുന്നത് കാണാൻ… എല്ലാരും അസൂയയോടെ അതിലേറെ സന്തോഷത്തോടെ ആ വിവാഹത്തിൽ പങ്കുകൊണ്ടു….

പ്രാർത്ഥനയോടെ പ്രണയത്തോടെ അച്ഛൻ എടുത്തു നൽകിയ മിന്നു എബി എൽസയെ അണിയിച്ചു…

🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧

ചടങ്ങുകൾക്കും ഭക്ഷണത്തിനുമൊക്കെ ശേഷം അവർ വീട്ടിലേക്ക് പോകാനിറങ്ങി…

എൽസ എബി നൽകിയ മന്ത്രകോടിയാണ് ഉടുത്തിരിക്കുന്നത്… ലാവെൻഡർ കളറിൽ നിറയെ കല്ലുകൾ പതിപ്പിച്ച സാരീ.അതിലവൾ  കൂടുതൽ സുന്ദരിയായി…

എബി ഇന്നുമുതൽ കൂട്ടുമ്മേൽ തറവാട്ടിലെ മകനാണ്….

അമ്മച്ചി അവരെ കുരിശുവരച്ചു അകത്തേക്ക് കയറ്റി… ഗ്രേസിയമ്മ രണ്ടാൾക്കും മധുരം നൽകി…

ഇരുവരെയും ഒന്നു ഫ്രഷാകാൻ മുകളിലേക്ക് പറഞ്ഞയച്ചു….

🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧

മുറിയിലേക്ക് കയറിയ എബി എൽസയെ ഇറുക്കി കെട്ടിപിടിച്ചു….

എന്താ എബിമോനെ….

എബിയുടെ കണ്ണുനീർ അവളുടെ തോളിൽ പതിച്ചു…

എടാ ചെക്കാ… എന്താ എന്ത്പറ്റി…. എൽസക്ക് കാര്യമെന്താണെന്ന് പിടികിട്ടിയില്ല….

എബിയെ അവൾ വലിച്ചു നേരെ നിർത്തി..

കുഞ്ഞുകുട്ടികളെ പോലെ കണ്ണുംനിറച്ചു നിൽക്കുകയാണ്…എൽസ അവന്റെ മുഖം കയ്യിലെടുത്തു…

എന്താ…. എന്ത് പറ്റി… എന്തേലും സങ്കടമുണ്ടോ.. ആരേലും എന്തേലും പറഞ്ഞോ…

ഹ്മ്മ്… പറ…

ഒന്നുമില്ലടാ… ആരുമൊന്നും പറഞ്ഞില്ല…

പിന്നെ എന്തിനാ ഈ കണ്ണു നിറച്ചത്….

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…

ഇതൊക്കെ… ഇതൊക്കെ…. സത്യമല്ലേ….

എൽസ അവന്റെ കൈയിൽ അമർത്തി പിച്ചി….

അയ്യോ…..

വേദനിച്ചോ….

ഹ്മ്മ്മ്… നന്നായി….

അപ്പോൾ ഇതൊക്കെ സത്യമാണ്… അതാണ് വേദനിച്ചത്… ഒന്നു പോയെ ചെക്കാ.. എന്തിനും ഏതിനും കരഞ്ഞുകൂവിക്കോളും.. ഹോ.. ഇതിനെയൊക്കെ ഞാൻ എന്ത് ചെയ്യുമോ…

ഉമ്മ തന്നാൽ മതി…

എന്തോന്നാ…

ഉമ്മ…. എബിക് നാണം വന്നു…

അയ്യടാ… അതിനൊരു മോങ്ങലുമില്ല അല്ലെ…

എന്നാണോ ഈ കരച്ചിൽ നിർത്തുന്നെ…അന്നേ ഇനി ഉമ്മ തരുന്നുള്ളു…

ഏഹ്…. എബി ഞെട്ടി… അപ്പോൾ നമ്മുടെ ഫസ്റ്റ് നൈറ്റ്‌….

എൽസ അവനെനോക്കി കണ്ണുരുട്ടി…

എബി തല കുനിച്ചു . എന്നാൽ ചുണ്ടിൽ കള്ള ചിരിയും..

അമ്പട കള്ള… അപ്പോൾ അതാണ് ഈ ഇളക്കം അല്ലെ….

അങ്ങനെയൊന്നുമില്ല… എന്നാലും…

ഒരെന്നാലുമില്ല… പോയി കുളിക്ക്… വൈകിട്ട് നമുക്ക് റിസപ്ഷൻ ഉള്ളതാ…

ദുഷ്ടി…

ആയിക്കോട്ടെ…

എബി തുള്ളിചാടി കുളിക്കാൻ കയറി ..

🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧

വൈകിട് ഗംഭീരമായ റിസപ്ഷനാണു എല്ലാർക്കും വേണ്ടി അറേഞ്ച് ചെയ്തത്… എൽസ എബിയുടെ കൈയിൽ തന്റെ കൈ കോർത്തു തന്നെ പിടിച്ചു…

എല്ലാവർക്കും അവളവനെ പരിചയപ്പെടുത്തി…

അവൾ മാത്രല്ല കറിയായച്ഛനും അമ്മച്ചിയും ഗ്രേസിയുമൊക്കെ അവനെ സ്വന്തം മകനായി തന്നെ ചേർത്തുപിടിച്ചു…

അതിന്റെ സന്തോഷം എല്ലാരുടെയും മുഖത്തുമുണ്ടായിരുന്നു…

രാമേട്ടൻ അവനെ കെട്ടിപിടിച്ചു… ഇടയ്ക് അങ്ങോട്ട് വരാമെന്നു എൽസ അദ്ദേഹത്തിന് ഉറപ്പും കൊടുത്തു…

ഒരുപാട് വൈകി പരിപാടികൾ എല്ലാം കഴിഞ്ഞപ്പോൾ… എല്ലാരും മടുത്തു പോയിരുന്നു…

എങ്ങെനെയും കിടന്നാൽ മതിയെന്നു മാത്രമായിരുന്നു എല്ലാർക്കും..

🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧🫧

ഒന്നുടെ ഫ്രഷായി മുറിയിലേക്ക് വന്ന എൽസ കാണുന്നത് കട്ടിലിൽ ഒതുങ്ങി കിടക്കുന്ന എബിയെയാണ്…

കിടന്നോ…. മടുത്തു പോയൊ…

ഹ്മ്മ്… ഒത്തിരി മടുത്തു… എന്തൊരു ആളുകളാണ് വന്നത്… നിന്നു നിന്നു മടുത്തുപോയി…

അതൊക്കെ നമ്മുടെ കമ്പനിയുമായി ചേർന്നു പോകുന്നവരും ഫ്രണ്ട്സും റിലേറ്റീവ്സുമാണ്…

അവരോടൊക്കെ നമ്മൾ അങ്ങെനെ നില്കണ്ടേ..

ഇനിയില്ല കെട്ടോ. ഇനി നമ്മൾ മാത്രം…

അതും പറഞ്ഞു എൽസയും അവനടുത്തേക്ക് ചാഞ്ഞു….

എബി അവളെ നോക്കി….

കുഞ്ഞൊരു ടി ഷർട്ടും ത്രീ ഫോർത്തുമൊക്കെയിട്ടാണ് കിടപ്പ്… ഇതാണോ ആദ്യരാത്രി… അവനറിയാതെ ചോദിച്ചു പോയി…

എന്തെ സംശയം…

അല്ല പാലൊന്നുമില്ലേ

എന്തിനു

അല്ല… അങ്ങനല്ലേ….

എബിമോന് പാല് വേണോ… അവളവനെ കൊഞ്ചിച്ചു….

ഹ്മ്മ്…ഹ്മ്മ്… വെറുതെ…

എന്നാലേ ഇന്ന് പാലും പഞ്ചാരയൊന്നുമില്ല… കിടന്നുറങ് ചെക്കാ…

ഉറങ്ങണോ…

വേണ്ട…

പിന്നെ.. എബി ചാർജ് ആയി…

ആ മുറ്റത്തോട്ട് പോയിരിക്ക്… ഞാൻ ഉറങ്ങിക്കോളാം…

എബി നിരാശയോടെ കട്ടിലിലേക്ക് വീണ്ടും കിടന്നു…

അല്പം കഴിഞ്ഞതും എൽസ അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച് അവനെ വട്ടം ചുറ്റികെട്ടിപിടിച്ചു…

എബിയും അവളെ ഇരുകൈകൾ കൊണ്ടും പൊതിഞ്ഞു…

ക്ഷീണം കൊണ്ട എബിമോനെ… അവൾ കുണുങ്ങി പറഞ്ഞു..

എനിക്കറിയട… എന്റെ കുഞ്ഞു ഉറങ്ങിക്കോ…

ഉമ്മ താ….

എബി അവളെ നേരെ കിടത്തി ആ കണ്ണുകളിലേക്ക് നോക്കി..

ഇപ്പോൾ ആ കണ്ണുകളിൽ തിളങ്ങുന്നത് പ്രണയമാണ്… അതിന്റെ അവകാശി ഞാൻ മാത്രവും……

എബി അവളുടെ നിറുകയിൽ ചുംബിച്ചു… ഇരു കണ്ണുകളിലും കവിളിലും ചുംബിച്ചു. എൽസ അവനെ ഒന്നുകൂടി ചേർത്തുപിടിച്ചു..

എബിയുടെ കണ്ണുകൾ അവളുടെ ചുണ്ടിൽ പതിഞ്ഞു… വേറെന്തൊക്കെയോ ശരീരവും മനസും കൊതിക്കുന്നു….

അവൻ അവളിലേക്ക് കൂടുതൽ അടുത്തു…

എൽസയുടെ നീണ്ട വിരലുകൾ അവന്റെ മുടിയിൽ മുറുകി…

അവനവളുടെ ചുണ്ടിൽ പതിയെ ചുണ്ട് ചേർത്തു… പതിയെ തുടങ്ങിയ ചുംബനം പിന്നീട് ദീർഘമായി… എബി അവളെ ചുംബിച്ചു തളർത്തികൊണ്ടിരുന്നു… ആദ്യായി അറിയുന്ന അനുഭൂതിയിൽ ഇരുവരും ലയിച്ചു……

ഇടക്ക് ശ്വാസമെടുക്കാൻ എൽസ ബുദ്ധിമുട്ടിയപ്പോളാണ് എബി അവളിൽനിന്നും അടർന്നു മാറിയത്…

എൽസ അവനെ കൂർപ്പിച്ചു നോക്കി…

എന്റെ ഉറക്കം പോയി…എബി പറഞ്ഞു…

എന്റെയും….

എബി വീണ്ടും അവളിലേക്കടുത്തു… നിമിഷങ്ങൾ കടന്നുപോയ്കൊണ്ടിരുന്നു… അവരുടെ പ്രണയത്തിന്റെ തീവ്രത ഏറികൊണ്ടും… യാമങ്ങൾക്കിപ്പുറം ഒരു നോവോടെ എബി തന്റെ പ്രണയത്തെ പൂർണമായും സ്വന്തമാക്കി….

തളർന്നുപോയ തന്റെ കൊച്ചിനെ നെഞ്ചോട് ചേർത്ത് അവൻ തലോടി… അപ്പോഴും അവന്റെ ചുണ്ടുകൾ അവളെ ചുംബിച്ചുകൊണ്ടിരുന്നു..

ഉറക്കത്തിലേക്ക് വീഴും വരെയും ഇനി വരും ജന്മങ്ങളിലും എനിക്കിവളെ മതിയെന്ന് അവൻ കർത്താവിനോട് അപേക്ഷിച്ചുകൊണ്ടിരുന്നു…..

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

രണ്ട് വർഷങ്ങൾക് ശേഷം കൂട്ടുമ്മൽ തറവാട്…

എബിമോനെ ഓടിയാൽ ഓടിച്ചിട്ട് അടിക്കും ഞാൻ…

മുറിയിലൂടെ വട്ടം ഓടുകയാണ് എബി… അവന്റെ പിന്നാലെ തന്നെ എൽസയുമുണ്ട്…

ഇവരുടെ കളി കണ്ടു കട്ടിലിൽ രണ്ട് കുരുന്നുകൾ ഇരിക്കുന്നുണ്ട്.. രണ്ടാളും ചിരിക്കുകയാണ്…

ഒരാൾ തനി എൽസയും മറ്റൊരാൾ എബിയുമാണ്…

ഇവരുടെ പ്രണയത്തിൽ വിരിഞ്ഞ ആദ്യത്തെ പൂക്കൾ….

ഒരു വയസുകാരായ ആദം എൽസ എബിയും….

ആൻ എൽസ എബിയും

ഞാൻ എന്ത് ചെയ്തിട്ട എന്നെ ഓടിക്കുന്നെ കൊച്ചേ നീ…

അറിഞ്ഞൂടാ അല്ലെ…

എന്താ രണ്ടുംകൂടി ഇവിടെ…. അമ്മച്ചിയാണ്…

കൂടെ ഗ്രേസിയമ്മയുമുണ്ട്…

എനിക്കറിയില്ല അമ്മച്ചി…

എന്നാൽ ഞങ്ങൾക്കറിയാം… അവളുടെ കൈയിൽ നിന്നും വാങ്ങിക്കോ..

അതും പറഞ്ഞു അമ്മമാർ കുഞ്ഞുങ്ങളുമായി താഴേക്കിറങ്ങി…

കൊച്ചേ….

പോ മിണ്ടണ്ട….

മിണ്ടും… എന്തിനാ ഈ ദേഷ്യം ഇപ്പോൾ…

അറിയില്ല അല്ലെ… ഞാൻ അപ്പോഴേ പറഞ്ഞതാ…

എന്ത്….

കുന്തം….

കാര്യം പറയെടാ…

എൽസ അവന്റെ കയ്യെടുത് അവളുടെ വയറോട് ചേർത്തു….

എബി അത്ഭുതത്തോടെ അവളേ നോക്കി….

സത്യാണോടാ…

ഹ്മ്മ്.. ഇന്നാ ഉറപ്പിച്ചേ…

എബി അവളെ കെട്ടിപിടിച്ചു തുരുതുരെ ചുംബിച്ചു…

കുഞ്ഞുസ് ഇത്രയും ആയതല്ലേ ഉള്ളു…

അപ്പോഴേക്കും…..

എബി അവളുടെ വായ പൊത്തി…

അതൊന്നും ഓർക്കേണ്ട. മ്. ഇതൊക്കെ ദൈവം നമുക്ക് തന്നെ അനുഗ്രഹങ്ങളാണ്… നമുക്ക് ഇനിം കുഞ്ഞുങ്ങൾ വരട്ടെടി…

അയ്യടാ.. ഇനി ഇതുടി കഴിഞ്ഞു എന്റടുത്തു വന്നാൽ ഇടിക്കും ഞാൻ…

ഞാൻ വരും…

പ്രണയവും കുറുമ്പും കുസൃതിയും ഒരുപാട് കുഞ്ഞുങ്ങളുമൊക്കെയായി എബിയും അവന്റെ എൽസകൊച്ചും ജീവിക്കട്ടെ…

അവസാനിച്ചു 😍

ഒത്തിരി ഒത്തിരി സ്നേഹം കേട്ടോ… കൂടെ നിന്നവരോട് അഭിപ്രായം പറഞ്ഞവരോട്..ലൈക്‌ ചെയ്ത് എനിക്കായി ഒരു വരി കുറിക്കണെ… സ്നേഹത്തോടെ 💚

രചന : പ്രണയിനി