എൽസ, തുടർക്കഥ, ഭാഗം 23 വായിക്കുക….

രചന : പ്രണയിനി

തോട്ടത്തിലെ ഒഴിഞ്ഞ കെട്ടിടം…  അവിടെയാണ് വിത്തുകളും അതിനു ചേർക്കാനുള്ള വളവുമൊക്കെ ചാക്കിൽ കെട്ടിവെക്കുന്നത്….

ആ മുറിയിൽ കെട്ടിയിട്ട നിലയിൽ ഒരുവൻ ഇരിപ്പുണ്ടായിരുന്നു… അവനെ നോക്കി കറിയാച്ഛന്റെ വിശ്വസ്തനായ ഡ്രൈവർ മണിയും….

എൽസയുടെ പ്രത്യേക നിർദേശ പ്രകാരം അദ്ദേഹം പൊക്കിയതാണിവനെ… അതെ ടോറസ് ഡ്രൈവർ… സുശീല ദേവി ഏർപ്പാടക്കിയവൻ…

എൽസ അകത്തേക്ക് കയറി….

മണി അവളെ കണ്ട് എഴുനേറ്റു…

മോളെ….

മണിച്ചേട്ടാ….എല്ലാം ഓക്കേയല്ലേ…

അതെ മോളെ…

എൽസ കണ്ണു കാണിച്ചപ്പോൾ മണിചേട്ടനിറങ്ങി പുറത്തേക്ക് നിന്നു

ആ കസേരയിൽ ഇരിക്കുന്നവൻ എൽസയുടെ മുഖത്തേക്ക് നോക്കി

****************

ഒരു കറുത്ത ഷർട്ടും ജീൻസുമാണ് എൽസ ധരിച്ചിരിക്കുന്നത്…

കസേരയിൽ കെട്ടിയിട്ടിരിക്കുന്ന നിലയിൽ ഇരിക്കുന്നവനെ എൽസയൊന്ന് നോക്കി

എന്താടോ പേടിച്ചുപോയോ….

ഒരു പെണ്ണാണ് മുന്നിൽ… അതും അന്ന് താൻ വണ്ടിയിടിപ്പിച്ചവൾ.. ചത്തില്ല എന്നറിഞ്ഞിരുന്നു…

ആ അവളാണ് എന്നെ പേടിപ്പിക്കാൻ നോക്കുന്നത്

അയാളുടെ മുഖത്ത് പുച്ഛം നിറഞ്ഞു….

രാഘവനു അത്ര പേടിയില്ലല്ലേ എന്നെ… എൽസ ഒരു താളത്തിൽ ചോദിച്ചു…

നിന്നെപോലുള്ള പീക്കിരി പെണ്ണുങ്ങളെ പേടിക്കണമെങ്കിൽ ഞാൻ രാഘവൻ അല്ലായിരിക്കണം….നീയന്നു ചത്തില്ലെന്നു ഞങ്ങൾ അറിഞ്ഞിരുന്നു.. നിനക്കുള്ള അടുത്ത പണി അവിടെയൊരുങ്ങുന്നുണ്ട് മോളെ….

അതു പറഞ്ഞതെ രാഘവന് ഓർമ്മയുള്ളൂ… ചെകിട് പൊട്ടുമാറ് ഒരടി അയാളുടെ വലത് കരണത്തിൽ പതിച്ചു.

രാഘവൻ മുഴുവനായി ഒന്നുലഞ്ഞു… അയാൾക് തലയിൽ ഒരു മൂളക്കം അനുഭവപ്പെട്ടു….

അയാൾ പതിയെ തലചെരിച്ചു നോക്കുമ്പോൾ കാണുന്നത് കൈകെട്ടി നിൽക്കുന്ന എൽസയെയാണ്…

ഇപ്പോൾ ആ മുഖം ആദ്യം കണ്ടതുപോലെയല്ല… തിളങ്ങുന്ന പൂച്ചക്കണ്ണുകൾ…ദേഷ്യംകൊണ്ട് ചുവന്നു കയറിയ മുഖം…

ഡി…. പന്ന ******* മോളെ… നീയെന്നെ…

എൽസ കാലുപൊക്കി അയാളുടെ നെഞ്ചിന്നിട് ആഞ്ഞുചവിട്ടി… അയാൾ കസേരയടക്കം മറിഞ്ഞുവീണു….

മണിച്ചേട്ടാ…. അവൾ വിളിച്ചു…

അയാളോടി അകത്തേക്ക് വന്നു…

ഇവന്റെ കെട്ടഴിക്ക്…

മോളെ…..

പറയുന്നത് ചെയ്യൂ മണിച്ചേട്ടാ…. അതൊരു ആജ്ഞയായിരുന്നു…

മണി രാഘവന്റെ കെട്ടഴിച്ചു… രാഘവൻ തറയിൽനിന്നുമെണീറ്റു….

എൽസ കണ്ണുകാണിച്ചതും മണി വീണ്ടും പുറത്തിറങ്ങി…. അയാൾക്കറിയാം ഇനിയവിടെ നടക്കാൻ പോകുന്നതെന്താണെന്ന്….

****************

നിന്റെ അടിയും ചവിട്ടും എനിക്കങ്ങു ബോധിച്ചു കെട്ടോ… ഇങ്ങെനെ വേണം പെണ്ണുങ്ങളായാൽ…. ഉശിരുള്ള പെണ്ണ്… അതിനു ഞാൻ നിന്നെ സമ്മതിച്ചിരിക്കുന്നു…

ഈ ഉശിര് നിനക്കെല്ലാ കാര്യത്തിനുമുണ്ടോ… ഉണ്ടേൽ ഞാനതൊന്ന് അറിയട്ടെ… നിന്നെപോലുള്ള പെണ്ണുങ്ങളെയൊന്നു അനുഭവിക്കാൻ കിട്ടുക അതൊരു യോഗമാണ്…

അതിനാണല്ലോ നിന്റെ കെട്ട് ഞാൻ അഴിപ്പിച്ചത് രാഘവാ… എനിക്കും നിന്നെ കെട്ടിയിട്ട് അടിച്ചിട്ട് ഒരു ഗും തോന്നുന്നില്ല… എന്റെ ആരാധകർ ഓർക്കില്ലേ ഇവൾക്ക് കെട്ടിയിട്ടെ തല്ലാൻ അറിയാവുള്ളെന്നു.. ഹ്മ്മ്.

ഓഹ്… അപ്പോൾ നീ എനിക്കിട്ട് ഇനി അടിക്കുമെന്നാണോ….

പിന്നല്ലാതെ… പറഞ്ഞു തീർന്നില്ല രാഘവന്റെ മൂക്കിന്നിട്ട് കൊടുത്തു എൽസയൊരു പഞ്ച്…

അയാൾ കുനിഞ്ഞു പോയി… മൂക്കിൽ നിന്നും വായിൽനിന്നും ചോര അയാളുടെ കയ്യിലേക്ക് ചാടി

അയാൾ എഴുന്നേറ്റ് എൽസക്ക് നേരെ അടിക്കാൻ കയ്യൊങ്ങി… അവളാ കൈ തടഞ്ഞു അയാളുടെ നെഞ്ചിൽ പിടിച്ചു തള്ളി… രാഘവൻ വീണ്ടുമവളെ ചവിട്ടാൻ വരികയും എൽസ ഒഴിഞ്ഞുമാറിക്കൊണ്ട് അയാളെ തിരിഞ്ഞു ചവിട്ടി….

ഓരോ വട്ടവും അയാളിൽ നിന്നൊഴിഞ്ഞുകൊണ്ട് എൽസയയാളെ പ്രഹരിച്ചുകൊണ്ടിരുന്നു.. രാഘവൻ തളർന്നു…

ഇനി…. ഇനി…. തല്ലല്ലേ…. ക്ഷമിക്കണം…

അറിയാതെ ചെയ്തും പറഞ്ഞും പോയതാ…

ഇനി…. ഇനി… ഉണ്ടാവില്ല….

അങ്ങെനെ തോറ്റലോ രാഘവ… നിനക്ക് എന്നെ വേണമെന്ന് പറഞ്ഞിട്ട്….

വേണ്ട…. വേണ്ട…. എന്നെ വെറുതെ വിട്ടാൽ മതി…

ഇനി നിന്നെ ഈ പ്രദേശത്തു കണ്ടുപോകരുത്….

ഇല്ല… കാണില്ല… ഞാനെന്റെ നാട്ടിലേക്ക് പൊക്കോളാം….

ഹ്മ്മ്….നീ പോകുമ്പോൾ ആ മറ്റവളെ കാണുമ്പോൾ പറഞ്ഞേക്ക് എൽസക്കിട്ട് പണിയാൻ അവൾ ആയിട്ടില്ലായെന്നു…

രാഘവൻ താഴേക്ക് വീണുപോയി…

മണിച്ചേട്ടാ…. ഇവനെ കൊണ്ടുപോയി ഞാൻ പറഞ്ഞിടത്തു തള്ളിയേര്…

ശരി മോളെ

*************

കൊന്നോ അയാളെ….

എൽസ തിരിഞ്ഞു നോക്കുമ്പോൾ അപ്പനാണ്…

ഹാളിൽ സെറ്റിയിലിരിപ്പുണ്ട്..

കൊന്നില്ല… പക്ഷെ ഇനിയവൻ കുറെ പാടുപെടും എണിറ്റു നടക്കാൻ…

ഹ്മ്മ്… എന്താ അവൻ പറഞ്ഞത്….

സുശീല ദേവി വീണ്ടും പണിപ്പുരയിലാണെന്ന്…

എൽസയുടെ മുഖം പുച്ഛത്താൽ കോടി…

ഹ്മ്മ്… അദ്ദേഹം നീട്ടിമൂളി..

അപ്പാ വാ… ഇനി അതാലോചിച്ചു തല പുണ്ണാക്കേണ്ട….

ഒന്നു പോടീ പെണ്ണെ… എനിക്ക് നിന്നെക്കുറിചോർത്തു ഒരു പേടിയുമില്ല… സുശീല ദേവിയെ ഓർത്തെയുള്ളു….

ആഹാ… ഇതാവണമെടാ അപ്പൻ…

*******************

എൽസയുടെയും എബിയുടെയും കല്യാണം ഉറപ്പിച്ചു… അധികം നീട്ടേണ്ട എന്നുതന്നെയായിരുന്നു എല്ലാർക്കും.. അതു ഏറ്റവും സന്തോഷം നൽകിയത് നമ്മുടെ എബിമോനാണ്.. ചെക്കൻ നിലത്തും താഴെയുമൊന്നുമല്ല… ഇടയ്ക്കിടെ അവളെ കള്ളനോട്ടം നോക്കും മുഖം മാറ്റും… പിന്നേം നോക്കും…

പിന്നേം മാറ്റും… അവസാനം എൽസ അവന്റെ ചെവിയിൽ പിടിച്ചപ്പോൾ ചെക്കൻ ഒതുങ്ങി….

എബിമോനെ…..

എന്തോ….

നമ്മുടെ കല്യാണം എങ്ങെനെ വേണം….

എന്നുവെച്ചാൽ….

എബിമോന് എന്തേലും ആഗ്രഹമുണ്ടോന്ന്..

അങ്ങെനെ ചോദിച്ചാൽ…

പറ.

ആളും ആരവവും ഒന്നുമില്ലേലും കർത്താവിന്റെ മുന്നിൽ എനിക്കെന്റെ പെണ്ണും അവളുടെ കുടുംബവും മാത്രമുണ്ടായാൽ മതി….

അത്രയും മതിയോ…

അതുമതി… എന്റെ ജീവിതത്തിൽ ഇങ്ങെനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിചിട്ടില്ല… എല്ലാം എനിക്കെന്റെ കർത്താവ് തന്ന അനുഗ്രഹം…

എന്റെ എബിമോനെ ഇത്രയും പാവമായാൽ ഞാനെന്ത് ചെയ്യും…. എല്ലാരും എന്നെ ഭീകരി ആക്കുമല്ലോ….

ഒന്നുമാക്കില്ല… നിന്റെ നന്മയും സ്നേഹവും എല്ലാവർക്കുമറിയാം.. പിന്നെ പൂച്ചയെപോലെ പമ്മിനടക്കുന്ന പെൺകുട്ടികളെക്കാൾ എന്റെ പെണ്ണിനെപോലുള്ള പുലിക്കുട്ടികളെയാണ് ഇന്നത്തെ സമൂഹത്തിനു ആവശ്യം….

ഇഷ്ടായി… ഇഷ്ടായി… അതെനിക് ഇഷ്ടായി…

*******************

മോതിരം കൈമാറുമ്പോൾ എൽസ എബിയേ നോക്കി

വിയർത്തു കയ്യൊക്കെ ചെറുതായി വിറക്കുന്നുണ്ട്…

ഈ ചെക്കൻ… അവൾ മനസിലോർത്തു….

ഇന്നാണ് എബിയുടെയും എൽസയുടെയും മനസ്സമ്മതം…

എൽസ മെറൂൺ കളർ സാരിയിൽ അതീവ സുന്ദരിയായിരുന്നു…എബി അവളുടെ സാരിയുടെ അതെ കളറിലുള്ള കുർത്തയും മുണ്ടുമായിരുന്നു…

രണ്ടാളും അൾത്താരക്ക് മുന്നിൽനിന്നും പ്രാർത്ഥിച്ചു.

എൽസയെ എബി വിറക്കുന്ന കൈകളോടെ മോതിരം അണിയിച്ചു… എൽസ എബിയേയും..

ഒരുപാടാളുകൾ ഉണ്ടായിരുന്നു ചടങ്ങിന് സാക്ഷിയാകാൻ.. എബിയുടെ തണലിൽ നിന്നും അച്ഛനുൾപ്പെടെ എല്ലാരുമുണ്ടായിരുന്നു… രാമേട്ടൻ തലേദിവസം തൊട്ടേ എബിക്കൊപ്പമുണ്ടായിരുന്നു..

സാമിന്റെ വീട്ടിൽനിന്നും എല്ലാരുമുണ്ടായിരുന്നു കൂടാതെ ഓഫീസിലെയും….

എല്ലാരുടെയും അനുഗ്രഹത്തോടെ രണ്ടാളും ചേർന്നു നിന്നു…

രണ്ടാഴ്ച കഴിഞ്ഞാണ് കല്യാണം….

*****************

അവളുടെ കല്യാണം…..വരട്ടെ… കല്യാണത്തിന് അവളൊരുങ്ങി പള്ളിയിൽ വരട്ടെ…. പള്ളിയിൽ പയ്യൻ വന്നാലല്ലേ ഈ കല്യാണം നടക്കൂ… അവനെയങ് തീർത്തു കളഞ്ഞാലോ…. ആരുമില്ലാത്ത അവനെയൊക്കെ തീർത്തു കളഞ്ഞാലും ആരറിയാനാ….

സുശീല പുതിയ തന്ത്രങ്ങൾ മെനഞ്ഞു….

*****************

എബി ഓരോ നിമിഷവും സ്വപ്നങ്ങൾ കാണുകയായിരുന്നു.. ഇന്നുവരെ അറിയാത്ത സന്തോഷങ്ങൾ ഒരിക്കലും കിട്ടില്ലെന്ന്‌ കരുതിയ സൗഭാഗ്യങ്ങളൊക്കെ അവനെത്തേടിവന്നിരിക്കുന്നു…

ദൈവാനുഗ്രഹം അല്ലാതെന്തു…

എബിയെ….

സാം….

എന്നാടാ സ്വപ്നം കാണുവാണോ…

ഹേയ് അല്ലടാ…

ഇനി രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണമാണ്…

എനിക്ക് ഇപ്പോഴും അത്ഭുതമാണെടാ. സ്വപ്നം പോലൊരു ജീവിതം…

ചിലതൊക്കെ അങ്ങേനെയാണ് മോനെ.. നമ്മൾ വിചാരിക്കാത്ത പല രീതിയിലുമാകും ജീവിതം നമ്മളെ കൊണ്ടുപോകുക…

ഡാ മാഡം ഇപ്പോൾ നിന്നോട് എങ്ങനാ…

എന്ന് വെച്ചാൽ….

ആള് ദേഷ്യപെടുമോ….

എബിയുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു…

അവനെന്തോ പറയാൻ വാ തുറന്നതും….

എബി…… സാം….

ഒരലർച്ച കേട്ടു രണ്ടാളും ഞെട്ടി….

Wots going on here….

Nothing മാം…

Wot nothing…. ഇത് നിങ്ങളുടെ വർക്കിംഗ്‌ ടൈം അല്ലെ….

Yes… Yes mam…

Dn why u r here….

മാം…. അതു… ഞാൻ…. ഇവൻ… അല്ല…. ഞങ്ങൾ…..

ഏഹ്…fools… ഓഫീസ് ടൈം ലൂസ് ടോക്കിന് ഉള്ളതാണോ…. ആണോന്ന്

No മാം…

Dn do ur വർക്സ് stupids

സാം സ്വന്തം സീറ്റിലേക്ക് ഓടി.

എബി പയ്യെ നടന്നു അവളെ കടന്നു ഓഫീസ് റൂമിലേക്ക് കടന്നു…

എൽസ അവന്റെ പോക്ക് നോക്കി നിന്നു…

*******************

എന്നോടൊരു സ്നേഹവുമില്ല ഈ കൊച്ചിന്..

എപ്പോഴും ദേഷ്യമാ… ഇഷ്ടമാണെന്ന് ഇനി ചുമ്മാ പറഞ്ഞതാണോ…

അല്ലല്ലോ എബിമോനെ… എബിയുടെ പിന്നിലൂടെ വന്നു എൽസ അവനെ കെട്ടിപിടിച്ചു….

ഇഷ്ടം വേറെ ജോലി വേറെ…. എന്റെ എബിമോൻ മിടുക്കൻ അല്ലേ…

എനിക്ക് കല്യാണം കഴിഞ്ഞു ഒരാഴ്ച അവധി വേണം…

എന്തിനു… എൽസ കണ്ണുരുട്ടി..

ഭാര്യയെ സ്നേഹിക്കണം….

അതിനു അവധി എന്തിനാ…

ഓഫീസിൽ വന്നാൽ അവളെന്നെ ഇവിടിട്ട് വഴക്ക് പറയുo… എല്ലാരും കേൾക്കും… വീട്ടിലാണേൽ എബിമോന്റെ പൂച്ചക്കണ്ണിയായി ഇരുന്നോളും…

അച്ചോടാ… നമുക്ക് ആലോചിക്കാം കേട്ടോ…

എബി സ്നേഹത്തോടെ തിരിഞ്ഞവളെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു…

ചെക്കന് ധൈര്യം കൂടിയല്ലോ…

നീയല്ലേ എന്റെ ധൈര്യം പെണ്ണെ….

********************

കല്യാണത്തിന് തലേന്നാൾ എബി രാമേട്ടനോട് പറഞ്ഞു തണലിലേക്ക് ഇറങ്ങി… രാവിലേ അവിടുന്നാണ് പള്ളിയിലേക്ക് പോകുന്നത്…

രാത്രിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്…

ഇറങ്ങുന്നതിനു മുൻപ് എൽസയെ വിളിച്ചിരുന്നു….

ആള് അവിടുത്തെ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞു എന്തൊ പരിപാടിയിലാണ്…

മധുരം വെയ്പ് ഇന്നലെ കഴിഞ്ഞിരുന്നു..

രണ്ടാൾക്കും ഒന്നിച്ചാണത് നടത്തിയത്… അതും അവളുടെ ആഗ്രഹം… ഒന്നിലും അവളുടെ എബിമോൻ ഒറ്റക്ക് ആകരുതെന്നു… ഇന്ന് ഇങ്ങോട്ട് വിടാൻ ആൾക്ക് ഇഷ്ടമില്ലായിരുന്നു.. ഒരുപാട് പറഞ്ഞാണ് സമ്മതിച്ചത്…

ഓരോന്നാലോചിച്ചു എബി എൽസയുടെ ബുള്ളറ്റിൽ തണലിലേക്ക് തിരിച്ചു…

ഒരു ഇടവഴി കയറുമ്പോൾ അവന്റെ മുന്നിലേക്കൊരു ഓംനി വന്നു നിന്നു… എബി പെട്ടെന്നു ബ്രേക്ക്‌ പിടിച്ചു… അതിൽ നിന്നും മൂന്നു പേരിറങ്ങി എബിയെ പിടിച്ചു..

നിങ്ങളൊക്കെ ആരാ… അവൻ പെട്ടെന്ന് പരിഭ്രമിച്ചു

അതൊക്കെ നി വഴിയേ അറിയും… ഇപ്പോൾ നിന്നെ ഞങ്ങൾ കൊണ്ടുപോകുവാ…

അവരവനെ വലിച്ചു വണ്ടിയിൽ കയറ്റി..

പെട്ടെന്നുള്ള ആക്രമണത്തിൽ പതറിപോയ എബി ഒച്ച വെച്ചെങ്കിലും കുതറിയെങ്കിലും നിമിഷ നേരംകൊണ്ടവർ അവനെ പിടിച്ചുകെട്ടി വണ്ടിയിലേക്കേറിഞ്ഞു…..

*****************

എൽസ കുഞ്ഞേ…..

മണി ചേട്ടാ….

അവർ എബിമോനെ കൊണ്ടുപോയി…

അദേഹത്തിന്റെ ശബ്ദത്തിൽ ഭയം കലർന്നു…

മണി ചേട്ടൻ പിന്നാലെ വിട്ടോ… ഞാൻ അവിടെയുണ്ടാകും…

ശരി കുഞ്ഞേ….

എൽസമ്മോ…. തുടങ്ങുവല്ലേ…

അതെ അപ്പാ. എന്റെ ചെറുക്കനെയാണവൾ…

ബാക്കി വെക്കില്ല ഞാൻ ആ മൂദേവിയെ..

എൽസയുടെ കണ്ണുകൾ തിളങ്ങി

***************

ലൈക്ക് കമന്റ്‌ ചെയ്യണേ

കലാശകൊട്ടോടെ ഈ കഥ നാളെ വിടപറയുകയാണ് സുഹൃത്തുക്കളെ ❤️

തുടരും..

രചന : പ്രണയിനി