കല്യാണം കഴിഞ്ഞ് ചിലപ്പോൾ ഇയാക്ക് തോന്നിയാലോ വേണ്ടായിരുന്നു എന്ന്, എനിക്ക് അത് താങ്ങാൻ പറ്റില്ല…

രചന : Rajeena Rameesh

ഡോ ഇയാളുടെ പുറകെ എത്രനളായി നടക്കുന്നു

ഇന്നെകിലും ഒരു പോസിറ്റീവ് മറുപടി താ

ഞാൻ പറഞ്ഞാരുന്നല്ലോ എനിക്ക് ഇഷ്ടമില്ല എന്ന് പിന്നെയും ഏന്തിനാ എന്റെ പിറകെ നടക്കുന്നത്

അത് എന്ത ഇഷ്ടമില്ലാത്ത് എനിക്ക് എന്താ സൗന്ദര്യം ഇല്ലേ അതോ വീട്ടുകാർ സമ്മധിക്കില്ല എന്ന പേടി ആണോ അത് ആണെകിൽ ഞാൻ വിട്ടുകാരുമായി വന്ന് പെണ്ണ് ആലോചിക്കാം അപ്പോ പ്രശ്നം തിരിലെ ഇയാൾ ഇഷ്ട്ടം പറഞ്ഞാൽ അല്ലെ എനിക്ക് വീട്ടിൽ വന്ന് ചോദിക്കാൻ പറ്റു.

പ്ലീസ്‌ എന്നെ വെറുതെ വിട്

എനിക്ക് ഇതിന്റെ മറുപടി വേണം നാളെ ഞാൻ ഈ സ്ഥലത്ത് ഈ ടൈമിൽ ഇവിട ഉണ്ടാകും.പോസിറ്റീവ് ആയ മറുപടി എനിക്ക് കിട്ടിണം

ഞാൻ പറയുന്നത് ഒന്ന് കേൾക്ക്

എനിക്ക് ഒന്നും കേൾക്കണ്ട

എന്റെ ദൈവമേ ഏങ്ങനെ ഞാൻ പറഞ്ഞ് മനസിലാക്കും എനിക്ക് ഇഷ്ടമുണ്ട് പക്ഷെ.

എന്തായാലും നാളെ മറുപടി കൊടുക്കണം .

അങ്ങനെ നാളെ ആയി .

ഇന്നലെ സ്ഥലത്ത് വന്നു.എനെയും കാത്ത് അവിടെ നിൽപുണ്ട്

കുറേ നേരമായോ വന്നിട്ട്

അഞ്ച് മിനുട്ട് . എന്തായി തന്റെ തീരുമാനം

എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്

ഇഷ്ടമാണോ അല്ലയോ അത് പറ ആദ്യം

എനിക്ക് പറയാൻ ഉള്ളത് ഫുള്ളും കേട്ടിട്ട് അതിന്റെ മറുപടി തരാം

പറഞ്ഞോ

എനിക്ക് ഇയാളെ ഇഷ്ട്ടമാണ് . പക്ഷെ  ചിലപ്പോൾ എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാതിരിക്കാം.എനിക്ക് pcod ( പോളിസിസ്റ്റിക് ഓവറി ഡിസീസ് (Polycystic Ovary Disease) ) കുഞ്ഞുങ്ങൾ ഉണ്ടാവാതിരിക്കാം എന്ന് അല്ല ഉണ്ടാകും ചിലപ്പോൾ താമസിക്കാം ഇല്ലകിൽ ഉണ്ടാകില്ല . അതിന്റെ ചികത്സ്യൽ ആണ് ഞാൻ. കല്യാണം കഴിഞ്ഞ് ചിലപ്പോൾ ഇയാക്ക് തോന്നിയാലോ വേണ്ടാരുന്നു എന്ന് എനിക്ക് അത് താങ്ങാൻ പറ്റില്ല. ഇനി ഇയാൾ ആലോചിക്ക്. എന്നെ കെട്ടണോ വേണ്ടയോ എന്ന് .

അത് പറഞ്ഞ് കഴിഞ്ഞതും എന്നെ കുറച്ച് നേരം നോക്കി നിന്നട്ട് പോയി . വിഷമ്മം അയക്കിലും അതാ നല്ലത് എന്ന് തോന്നി ഒന്നെകിൽ കെട്ടും അല്ലകിൽ……

കുറേ ദിവസം അങ്ങനെ പോയി . അതിന് ശേഷം ഒരു വിവരവും ഇല്ല . മനസ്സിന് ഒരു സുഖം ഇല്ലാത്തോണ്ട് അമ്പലത്തിൽ പോകാൻ തീരുമാനിച്ചു .

പ്രാത്ഥിച് കഴിഞ്ഞ് വീട്ടിലോട്ട് നടക്കുമ്പോഴാണ് ഞാൻ കണ്ടത് .

അതെ എനിക്ക് കല്യാണം കഴിക്കാൻ സമ്മദം ആണട്ടോ.

പിന്നെ ഇത്രയും ദിവസം കാണാൻ വരാഞ്ഞത് ബിസ്സിനെസ്സ്ന്റെ ഭാഗമായി ഡൽഹി പോണരുന്ന് അതാ കാണാനേ .

താൻ ആലോചിച് തന്നെ ആണോ സമ്മദം പറഞ്ഞത്

അതെ ആലോചിച് തന്നെയ

കുറച്ച് നാൾ ഞങ്ങൾ സ്നേഹിച്ചുനടന്നു

6 മാസങ്ങൾക്ക് ശേഷം

ഇന്നാണ് ഞങ്ങളുടെ കല്യാണം

ആദർശ് weds ലവണ്യ ആ ബോർഡ് വായിച്ചപ്പോൾ എന്തോ ഒരു കുളിര് എന്നെ മനസിലാകുന്ന ഒരാളെ ആണലോ കിട്ടിയത് പിന്നെ സ്നേഹിച്ച ആളെയും

അങ്ങനെ എന്റെ കല്യാണം നടന്നു ഒരുപാട് സന്ദോഷം ഉള്ള ദിവസമാണ്

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി 1മാസം കഴിഞ്ഞ്.

ഇന്ന് ഭർത്താവിന്റെ അനിയന്റെ കല്യാണം ആണ്.

മാസങ്ങൾ പോയികൊണ്ടേ ഇരിന്നു ഇതിന്റെ ഇടക്ക് അനിയന്റെ വൈഫ്‌ പ്രേഗ്നറ്റ് ആണ് 7 മാസം ആയി. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞ് എല്ലാരയും ചോദിക്കും ചേട്ടത്തിക്ക് കൊച്ചുങ്ങൾ ഒന്നുമയിലെ എന്ന് . അതിന് മറുപടി പറയാൻ പോകില്ല ഞങ്ങൾ . പിന്നെ പിന്നെ ആദിയേട്ടൻ ഇടക്ക് വലതും ഓകെ പറയും കുറച് കഴിയുമ്പോൾ വന്ന് തമാശക്ക് പറഞ്ഞയ എന്ന് പറയും.

അങ്ങനെ ഇരിക്കെ അനിയന്റെ കൊച്ചിന്റെ 28 കെട്ട് ആയി അത് നല്ല ആഘോഷമായി നടത്തി.

അതിന് വന്ന ബന്ധുക്കൾ മുത്ത മരുമോൾ കൊച്ചുങ്ങൾ ഒന്നും നോക്കുന്നിലെ  എന്ന് അമ്മയോട് ചോദിക്കുന്ന കെട്ട്.

എനിക്ക് അറിഞ്ഞുട എല്ലാരും എന്നോടാ ചോദിക്കുന്നത് ഞാൻ എന്ത് പറയാനാ

അതിന് കൊച്ചുങ്ങൾ ഉണ്ടാക്കിലായിരിക്കും

ഒരുദിവസം ഞാനും ചേട്ടനും കൂടി അനിയന്റെ കൊച്ചിനെ കാണാൻ പോയി . പിറ്റേദിവസം അമ്മ ഏട്ടനോട് പറയുന്ന കേട്ട്

നീ ആ മച്ചി പെണ്ണിനെയും കൊണ്ട് കൊച്ചിനെ കാണാൻ പോയപ്പോഴെ വിചാരിച്ച് കൊച്ചിന് എന്താകിലും ഓകെ പറ്റുമെന്ന്

കൊച്ചിന്ന് എന്ത് പറ്റി അമ്മ

ഓ നീ ഇവിടെ ഉണ്ടാരുന്നോ നീ എടുത്തോണ്ട കൊച്ചിന് വയ്യാത്തായത്

ഞാൻ എടുത്താൽ എങ്ങന അമ്മ വാവക്ക് വയ്യാതെ ആകുന്നത്

കേട്ടിട്ടിലെ മച്ചികൾ കൊച്ചിനെയോ ഗർഭണിയോ കണ്ടാലോ എടുതലോ അവർക്ക് എന്തെകിലും പറ്റുമെന്ന്

അമ്മ… അമ്മ എന്തുവാ ഈ പറയുന്നത് ഞാൻ മച്ചി ആണ് എന്നാണോ.

അത് പറഞ്ഞപ്പോഴതേക്കും ഞാൻ കരഞ്ഞ് പോയി

അതെ നീ മച്ചിയാ കൊച്ചിനെ പേറാൻ പറ്റാത്തവളെ അങ്ങനെ അല്ലേ വിളിക്കുന്നത്

അമ്മ ഒന്നര വർഷം അല്ലേ അയോളൂ കല്യാണം കഴിഞ്ഞട്ട്

നിന്റെ കല്യാണം കഴിഞ്ഞ് അല്ലേ അവര് കെട്ടിയത്

അവർക്ക് കൊച്ച് ആയി  നിന്നക്കോ

ഇത്രയും പറഞ്ഞിട്ട് ചേട്ടൻ ഒന്നും പറഞ്ഞില്ല അതാ എന്നെ വിഷമിപ്പിച്ചത്

ആ കൊച്ചിന്റെ വീട്ടുകാർ എന്തക്കെ പറഞ്ഞ് എന്നോ

നിനക്ക് വേറെ ആരെയും കിട്ടിലെ സ്നേഹിക്കാൻ

ഇവളെ കിട്ടിയോളോ

ഞാൻ അറിഞ്ഞോ ഇങ്ങനെ ഓകെ കൊച്ചിനെ പേറാൻ പറ്റാത്തവൾ ആണ് എന്ന്.

ആദിയേട്ടാ

എന്താ എന്റെ ഫ്രണ്ട്സ് എല്ലാരും പറയുന്നത് എന്റെ കഴിവ് കേടാ എന്ന . ഇവൾക്ക് അല്ലേ കുഴപ്പം

എനിട്ടും ഇത് ഓകെ കേൾക്കണലോ

സ്നേഹിച്ച സമയത്ത് ഇവൾ ഇത് ഒന്നും പറഞ്ഞില്ലെ

ഇല്ല പറഞ്ഞെകിൽ ഇവളെ കെട്ടുമോ

ആദിയേട്ടനോട് ഞാൻ എല്ലാം പറഞ്ഞ അല്ലേ പിന്നെ എന്ത ഇങ്ങനെ ഓകെ പറയുന്നത്.

ഞാൻ എന്നോട് തന്നെ ചോദിച്

അപ്പോ ഇവൾ ചതിച്ചയാ അല്ലേ . ഇവളുടെ വീട്ടുകാർക്കും അറിയാമോ എന്തോ

ഞാൻ കരഞ്ഞോട്ട് റൂമിലേക്ക് ഓടി

ഞാൻ ചതിച്ചോ ഇല്ലാലോ ഇല്ലാലോ എല്ലാം പറഞ്ഞിട്ട് അല്ലേ സ്നേഹിച്ചതും കല്യാണം കഴിച്ചതും

പിന്നേ എന്തിന ആദിയേട്ടൻ അങ്ങനെ പറഞ്ഞേ .

അപ്പോ ആദിയേട്ടൻ റൂമിലോട്ട് വന്ന്

ഞാൻ ആണോ ആദിയേട്ടാ ചതിച്ചത് .

ഏട്ടനോട് എല്ലാം പറഞ്ഞിട്ട് തന്നെ അല്ലേ കെട്ടിയത്

അപ്പോ ഞാൻ വിചാരിജോ അനിയൻ കെട്ടി പെട്ടന് തന്നെ കൊച്ചുങ്ങൾ ആകുമെന്ന്.

കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടില്ല .

ഇനി ഞാൻ എന്താ ചെയേണ്ടത് ആദിയേട്ടൻ അത് പറഞ്ഞ് താ .

അതും കേട്ടോണ്ട് അമ്മ വന്ന് പറഞ്ഞ്

ഇവനെ നീ ഡിവോഴ്സ് ചെയ്യണം എന്ന്

അപ്പോ ഞാൻ ആദിയേട്ടന്റെ മുഖത്തേക്ക് നോക്കി

അവിടെ ഒരു വിഷമ്മവും ഇല്ല.

ഞാൻ എന്താ വേണ്ടത് ആദിയേട്ടാ

അമ്മ പറഞ്ഞത് തന്നെയാ എനിക്കും പറയാൻ ഉള്ളത് നമുക്ക് പിരിയാം

ആദിയേട്ടാ…..

എനിക്ക് ഇനി ഇത് തുടർന്ന് കൊണ്ട് പോകാൻ ബുദ്ധിമുട്ട് ഉണ്ട്. ഒന്നര വർഷം ആയിലെ ഡിവോഴ്സ് കിട്ടും .

അതും പറഞ്ഞ് ആദിയേട്ടൻ പോയി

ഞാൻ ആകെ തളർന് പോയി ഞാൻ ഇപ്പോ ബുദ്ധിമുട്ട് അയോ ഏട്ടന് .

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു .ഇന്നരുന്ന് കേസിന്റെ വിധി ഈ നിമിഷം തൊട്ട് ആദിയേട്ടൻ ഞാൻ ആരും അല്ല . കോടതിന് ഇറങ്ങി കഴിഞ്ഞ് ഞാൻ ആദിയേട്ടനെ അവസാനമയി ഒന്ന് നോക്കി

ആ മുഖത്ത്  സന്തോഷം മാത്രമേ ഉള്ള് .

ആദിയേട്ടൻ എന്നെ സ്നേഹിച്ചിലെ ? അച്ഛൻ എന്നെ പിടിച്ചോണ്ട് പോയി ഞാൻ ഒരു പാവയെ കണക്ക് നടന്ന് കൂടെ പോയി

വീട്ടിൽ വന്ന് റൂമിൽ കേറി പൊട്ടികരഞ്ഞ്  പോയി

ഇനി ഞാൻ എന്ത് ചെയും.

കുറേ കഴിഞ്ഞ് അച്ഛനും അമ്മയും വന്ന്

മോളെ നീ വിഷമിക്കിലെ ഞങ്ങൾ എപ്പോഴും നിന്റെ കൂടെ ഉണ്ട് കേട്ടോ ഒന്നും കൊണ്ട് വിഷമിക്കണ്ട .

അങ്ങനെ മാസങ്ങൾ കടന്ന് പോയി . ഇതിന്റെ ഇടക്ക് ആദിയേട്ടന്റെ കല്യാണം കഴിഞ്ഞ് . നാട്ടിൽ ഓരോ ചോദിയങ്ങളും കുത്ത് വാക്ക് പറച്ചിലും ആയപ്പോൾ ഞങ്ങൾ വീട് മാറി.

അനിയത്തിക്ക് വീട് മാറിയന്റെ വിഷമ്മം ഉണ്ടാരുന്ന് ഇപ്പോ കുഴപ്പമില്ല…

അങ്ങനെ 1 വർഷത്തിന് ശേഷം

മോളെ ഓകെ ബ്രോക്കർ ദിവാകരൻ മോൾക്ക് ഒരു ആലോചനയും ആയി വന്നത

അച്ഛാ…

ഞാൻ ഒന്നും നോക്കാൻ പറഞ്ഞില്ല അവർ ഇങ്ങോട്ട് വന്നയ.

ബ്രോക്കർ അങ്കിൾ അവർക്ക് എന്റെ കാര്യം വല്ലതും അറിയുമോ .

എന്റെ കല്യാണം കഴിഞ്ഞതും ഡിവോഴ്സ് ആയതും പിന്നെ…

അവർക്ക് എല്ലാം അറിയാം മോളെ.എല്ലാം

കുറച്ച് മാസങ്ങൾക്ക് ശേഷം

ആദർശ്

hey വരുൺ എത്ര നാളായി കണ്ടിട്ട് ഇവിടെ എന്താ

കുറേ ആയി .ഇവിടെ എന്റെ അമ്മയുമായി വന്നത ആദി എന്താ ഇവിടെ

ഞാൻ മോളുമായി വന്നത

വരുൺ ഇത് എന്റെ അമ്മ അറിയാലോ അല്ലേ

പിന്നെ അറിയാതെ

ഇത് ആതിര എന്റെ wife ഇത് എന്റെ മോൾ ആദ്രിക

ആഹാ കൊള്ളാലോ name എത്രയായി

8 month നിന്റ കല്യാണം കഴിഞ്ഞോ

മ്മ് കഴിഞ്ഞ്

ആഹാ എന്താ wife ന്റെ പേര് കൂടെ ഉണ്ടോ അമ്മ എന്തിയെ

വരുണേട്ടാ

എന്താ അമ്മു

എവിടെ ആരുന്നു എവിടെ ഓകെ തീർക്കി ഞങ്ങള്

എന്റെ കൂട്ടുകാരനെ കണ്ടിപ്പോൾ മിണ്ടകൊണ്ട് നിന്നതാ

ടാ ആദി ഇത് എന്റെ അമ്മ നിനക്ക് അറിയാലോ പ്രതീക്കിച്ച് പാർജയപ്പെടുത്തണ്ടാലോ.

പിന്നെ ഇത് ഏന്റെ wife ലവണ്യ എന്ന അമ്മു

അമ്മു ഇത് എന്റെ ഫ്രണ്ട് ആദർശ് .

നിങ്ങൾ രണ്ടപേരും എന്തുവാ ഇങ്ങനെ നോക്കുന്നെ

മോനെ നിനക്ക് ഈ  മച്ചി അല്ലാതെ വേറെ ആരെയും കിട്ടിലെ

മച്ചിയോ

ഹാ ഇവൾ ഏന്റെ മോന്റെ ഭാര്യ ആയിരുന്ന് കുഞ്ഞുങ്ങൾ അവതോണ്ട് ഡിവോഴ്സ്‌ ചെയ്ത് എന്നാലും ഏന്റെ മോനെ മോന് വേറെ ആരെയും കിട്ടിലെ.

അമ്മു പറഞ്ഞ ആദർശ് ഇവൻ ആയിരുന്നോ

മ്മ്

താങ്ക്സ് ആദർശ്

എന്തിന്

നീ അമ്മുനെ ഡിവോഴ്സ് ചെയ്തോണ്ട് അല്ലേ എനിക്ക് അമ്മുനെ കിട്ടിയത്.

ഈ മച്ചിയെ കേട്ടിട്ട് എന്തിനാ മോന് കുഞ്ഞുങ്ങളെ തരാൻ പറ്റൂമോ

ആര് പറഞ്ഞ് ഇവൾ മച്ചി ആണ് എന്ന് ഇവൾ ഏന്റെ പുണ്യം ആണ് . പിന്നെ നിങ്ങൾ പറഞ്ഞ കുഞ്ഞുങ്ങൾ ഒരു 6 മാസം കഴിയുമ്പോൾ വന്നോളും.

എന്താ വരുണേ നീ പറയുന്നത്

3 മാസം പ്രേഗ്നറ്റ് ആണ് ഇവൾ അതും ഒന്ന് അല്ല 2 ട്വിൻസ് ആണ് ഞങ്ങൾക്ക് . അപ്പോ ഇവൾ ഏന്റെ പുണ്യം അല്ലേ. അല്ലേ അമ്മേ

അത് തന്നെ ഞങ്ങളുടെ പുണ്യം തന്നെയാ

എന്ന ശെരി പിന്നെ കാണാം

അതും പറഞ്ഞ് അവർ നടന്ന് നീങ്ങി

അമ്മക്ക് അല്ലാരുന്നോ അവളെ ഡിവോഴ്സ് ചെയണം എന്ന നിബന്ധം. ഇപ്പോഴോ അവൾ സന്തോഷമായി ജീവിക്കുന്ന് നമ്മളോ അമ്മ പുതിയ മരുമോളെ കൊണ്ട് വന്നിട്ട് എന്തായി അവൾ തോന്നിയത് പോലെ അല്ലേ നടക്കുന്നത്. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല പോയത് പോയി.

അവൻ പറഞ്ഞത ശെരി

അവൾ ഒരു പുണ്യം തന്നെയ

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം….

രചന : Rajeena Rameesh


Comments

Leave a Reply

Your email address will not be published. Required fields are marked *