കല്യാണം കഴിഞ്ഞ് ഇത്രെയും നാളായി ഗിരിയേട്ടൻ എങ്ങും കൊണ്ട് പോയിട്ടില്ല…

രചന : ആഷ പി ആചാരി

യാത്ര

***********

“ഡീ… നാളെ നമുക്ക് പോകാൻ പറ്റുമോ?

അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോഴും സുജിയുടെ മനസ്സിൽ ലേഖയുടെ ചോദ്യമായിരുന്നു.

നാളെ കൂട്ടുകാരുമായി യാത്ര പോവുകയാണ് കുറേ നാളുകളായുള്ള ആഗ്രഹം ആണ് എല്ലാവരും കൂടി ഒരു യാത്ര . പ്ലാൻ ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി. ഓരോ കാരണങ്ങൾ കൊണ്ട് നടന്നില്ല.

എത്രെയോ നാളത്തെ ആഗ്രഹമാണ്.

യാത്ര എന്നും ഒരു അടങ്ങാത്ത ആഗ്രഹമാണ്..

കുട്ടികാലത്തു വീടിനടുത്തുള്ള പറമ്പിലും തൊടിയിലുംചുറ്റി നടക്കും അമ്മയോടൊപ്പം പുഴവക്കത്തു പോകും ചുറ്റുപാടും പ്രകൃതി ഭംഗി കാണാൻ…കാവിലും അമ്പലപ്പറമ്പിലും ഉത്സവം കാണാൻ … ആ ഗ്രാമം വിട്ട് ദൂരെ എങ്ങും പോയിട്ടില്ല പെൺകുട്ടിആയോണ്ട്ദൂരെ നാട് കാണാൻ അച്ഛനും അമ്മയും വിടുകയേ ഇല്ല.

വീടിനും സ്വന്തം നാടിനും അപ്പുറം വിശാലമായ ലോകം കാണാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി

കല്യാണം കഴിഞ്ഞ് ഇത്രെയും നാളായി ഗിരിയേട്ടൻ എങ്ങും കൊണ്ട് പോയിട്ടില്ല.

സ്വന്തം കൂട്ടുകാരുമായി മിക്കപ്പോഴും യാത്രകൾ

വൈകുന്നേരങ്ങളിൽ കൂട്ടുകാരുമായി ഒത്തുകൂടൽ.

ജീവിതം ശെരിക്കും ആസ്വദിച്ചു ജീവിക്കുന്നു .

ആ കൂട്ടത്തിൽ തന്നെയും മക്കളെയും ഉൾപെടുത്താറില്ല .

രാവിലെ കടയിൽ ജോലിക് പോകുന്നു മക്കളുടെ കാര്യം നോക്കുന്നു

വീട്ടുജോലികൾ ചെയുന്നു ഇതിനിടയിൽ ഒരുമിച്ച് ഒരു യാത്ര പോകാൻ ഇതുവരെ സമയം കിട്ടിയതും ഇല്ലല്ലോ

“ഡീ. നാളത്തെ യാത്രയ്ക് എല്ലാം റെഡി അല്ലേ ”

ബീനയാണ് ഫോണിൽ

” ആ… എല്ലാം ഓക്കേ ആണ്. നമ്മൾ രാവിലെ ഇവിടുന്നു പോകുവല്ലേ?”

” അതേടി… എല്ലാരും രാവിലെ തന്നെ ബസ് സ്റ്റോപ്പിൽ എത്തും നമ്മൾ അവിടുന്ന് നേരെ തിരുവനന്തപുരം.. ”

ബീനയും വലിയ സന്തോഷത്തിലാണ്

” ഞാൻ ഇന്നു തന്നെ നാളത്തേക്കുള്ള ചോറും കറിയും എല്ലാം വെച്ചു. നാളെ ഞായർ അല്ലേ.

ചേട്ടനും മക്കളും വീട്ടിലുണ്ട് ”

” അപ്പോ ശെരിയെടി.. ഞാനും ജോലിയൊക്കെ തീർക്കട്ടെ.. ”

“മ്മ്. ഓക്കേ ഗുഡ് നൈറ്റ് ”

എല്ലാവരും വലിയ സന്തോഷത്തിലാണ്

” ടീ.. നാളത്തേക്കുള്ള ഡ്രസ്സ്‌ ഒക്കെ റെഡി ആക്കിയോ ”

മൈമുവാണ് ഫോണിൽ

“പിന്നില്ലേ.. നല്ല അടിപൊളി ജീൻസും ടോപ്പും ”

“ടീ.. അതൊക്കെയിട്ട് നമ്മൾ പോയാൽ…”

സുജി പകുതിയിൽ നിർത്തി

” എന്താണ് പ്രശ്നം.. നമ്മൾ നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഡ്രെസ്സിട്ട് ഒരു യാത്ര പോകുന്നു.. അത്ര തന്നെ ”

” എന്നാലും….

” എന്താടി.. ഒരു എന്നാലും… നമുക്കുമില്ലേ സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും.. ഇഷ്ടമുള്ള വസ്ത്രം ഇടാൻ…ഇഷ്ടപെട്ട സ്ഥലത്തേക്ക് ഒരു യാത്ര പോകാൻ .. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ…

കൂട്ടുകാരുമായി ഈ ലോകം കാണാൻ ..”

ശെരിയാണ് മൈമൂന പറഞ്ഞത്.

” ശെരിയാ മൈമൂ.കൂട്ടുകാരുമൊത്തു വല്ലപ്പോഴും ഒരിക്കൽ എങ്കിലും നാട് കാണാൻ യാത്ര ചെയ്യാൻ നമുക്കും അവകാശമുണ്ട് ”

” ആ എന്നാ പിന്നേ എല്ലാം റെഡി ആക്കിക്കോ..

നാളെ കാണാം ”

അതിരാവിലെ തന്നെ സുജി എണീറ്റു വീട്ടിലുള്ള എല്ലാ ജോലിയും തീർത്തു കുടിക്കാനുള്ള വെള്ളം വരെ തിളപ്പിച്ചു. താൻ ഒരു ദിവസം ഇല്ലാത്തതിന്റെ കുറവ് വീട്ടിൽ ഉണ്ടാകരുത്

എല്ലാം കഴിഞ്ഞ് കുളിച് റെഡി ആയി.

അപ്പോഴേക്കും ഗിരി എണീറ്റു വന്നു.

” എവിടെക്കാ രാവിലെ? അതും ഈ വേഷത്തിൽ?

അയാളുടെ ശബ്ദം ഉച്ചത്തിലായിരുന്നു

ബെഹളം കേട്ട് മക്കൾ കണ്ണും തിരുമ്മി എണീറ്റു വന്നു

” ഞാൻ പറഞ്ഞതല്ലേ ചേട്ടാ ഞങ്ങളുടെ യാത്രയെ പറ്റി ”

സുജിയുടെ ശബ്ദം വിറച്ചു

” പറ്റില്ല.. നീയൊന്നും അങ്ങനെ കറങ്ങാൻ പോകണ്ട ”

” ഞാൻ പോകും. എല്ലാരോടും ചെല്ലാമെന്നു വാക്ക് പറഞ്ഞതാ ”

സുമിയുടെ ശബ്ദം ഉറച്ചതായിരുന്നു

” നീ പോകും അല്ലേ?

ഗിരി അവളെ കൈ വീശി അടിക്കാനാഞ്ഞു

അടി കൊള്ളാതെ തടഞ്ഞു കൊണ്ട് സുജി ഒഴിഞ്ഞുമാറി

” നിങ്ങൾ എന്നെ എത്ര തടഞ്ഞാലും ഞാൻ പോകും. അത് ധിക്കാരം കാണിച്ചിട്ടല്ല. എന്നെ പോലെയുള്ള സ്ത്രീകളും ഈ നാടും ലോകവും വല്ലപ്പോഴും കാണട്ടെ.. നിങ്ങൾ ആണുങ്ങൾ മാത്രം കണ്ടാൽ മതിയോ.. വളരെ ദൂരെയൊന്നുമല്ല നമ്മുടെ തൊട്ട് അടുത്തുള്ള ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ഈ സ്ഥലങ്ങൾ മാത്രം . ”

അതും പറഞ്ഞു സുജി ബാഗും എടുത്ത് പുറത്തേക്കിറങ്ങി

ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ എല്ലാവരും ഉണ്ട്..

സന്തോഷത്തോടെ..

മൈമു, പ്രീത, ആശ, സിന്ധു,ബീന, കവിത ബിനി, സജിനഅങ്ങനെ എല്ലാരും…

ബസിൽ തന്നെ ബഹളമയം.. കാഴ്ചകൾ കണ്ട് വാതോരാതെ സംസാരിച്ചു വിശേഷങ്ങൾ പറഞ്ഞു നേരെ കടൽ തീരത്തേക്..

തിരമാലകൾ എണ്ണിയും തിരക്കളെ കാലിൽ പുൽകിയുംഎല്ലാരും കടൽ കണ്ടു. കുറേ നേരം ശെരിക്കും സന്തോഷിച്ചു. മണലിൽ ഇരുന്നു ഓരോ ഐസ്ക്രീം കൂടി കഴിച്ചു.

ഇതുപോലൊരു അനുഭവം മിക്കവർക്കും ആദ്യം.

ഉച്ചയായപ്പോൾ നേരെ കേരള ഹോട്ടലിലേക് ..

ഓരോരുത്തരും സ്വന്തം ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്തു.

കൂട്ടം കൂടിയിരുന്നു കൊച്ചു വർത്തമാനങ്ങൾ പറഞ്ഞു ശെരിക്കും ആസ്വദിച്ചു കഴിച്ചു.

ഇങ്ങനെ കഴിക്കുമ്പോൾ ഇതിനൊക്കെ വേറെ രുചി തന്നെ

അത് കഴിഞ്ഞ് നേരെ മ്യൂസിയം… പ്രകൃതി ഭംഗി ശെരിക്കും അറിഞ്ഞു ചുറ്റി നടന്നു കണ്ടു.

മരച്ചുവട്ടിൽ ഇരുന്നു പാട്ടുകൾ പാടി ഇതുവരെ കാണാത്ത ജീവികളെ കണ്ടു .. വള്ളികളിൽ ഇരുന്നു ഊഞ്ഞാലാടി ചാരുബെഞ്ചിൽ ഇരുന്നു കൊച്ചു വാർത്തമാനങ്ങൾ പറഞ്ഞു ചിരിച്ചു.

ശെരിക്കും ആ ദിവസം ആസ്വദിച്ചു..

മടക്ക യാത്രയിൽ എല്ലാരും മനസ് നിറഞ്ഞു പറഞ്ഞു

“ഇന്നത്തെ ദിവസം മറക്കില്ല ”

ശെരിയാണ്..

യാത്ര പറഞ്ഞു പിരിയുമ്പോൾ ഒന്ന് കൂടി പറഞ്ഞു

” നമുക്ക് ഇതുപോലെ യാത്രകൾ ഇനിയും പോകണം..

നമ്മുടേത് മാത്രമായ ഒരു ദിവസം… ”

അതെ… ഞങ്ങളും ഈ നാടിന്റെ ഭംഗി ഒന്ന് കാണട്ടെ….

(എന്റെ എഴുത്തുകൾ ഞങ്ങളിൽ ഓരോരുത്തരുടെ അനുഭവം ആണ് സപ്പോർട്ട് ചെയ്യണേ)

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : ആഷ പി ആചാരി