എൽസ, തുടർക്കഥ, ഭാഗം 22 വായിക്കുക…

രചന : പ്രണയിനി

ദേ എബിമോനെ ഞാനൊരു കാര്യം പറഞ്ഞേക്കാം…

കുഞ്ഞുപിള്ളേരെ പോലെ കൊഞ്ചിക്കൊണ്ടിരുന്നാൽ ഒന്നും  നടക്കുകേല…

ഓരോരുത്തർക്കു ഇങ്ങെനെയുള്ള അവസരങ്ങൾ കിട്ടാഞ്ഞിട്ട..ഇവിടെ എല്ലാവിധ സൗകര്യങ്ങൾ ഉണ്ടായിട്ടും ചെയ്യുകേലാന്ന് പറഞ്ഞാൽ….

എൽസ രാവിലെ ദേഷ്യത്തിലാണ്… സ്ഥിരം വേട്ടമൃഗം എന്നത്തേയുംപോലെ കേട്ടോണ്ട് നിൽപ്ണ്ട്..

ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ….

ഹ്മ്മ്…

എന്ത്….

ഡ്രൈവിംഗ് പഠിക്കണം.. ലൈസൻസ് എടുക്കണം…കാർ അപ്പാ പഠിപ്പിക്കും…. ബുള്ളെറ്റ്…. എബി അവളുടെ നേരെ കണ്ണു നീട്ടി.

എല്ലാമറിയാം.. എന്നിട്ടെന്ന പഠിക്കാത്തെ… പേടിയുണ്ടോ…

മ്ച്ചും…

പിന്നെ….

ഒന്നുല….

ഒരു ഒന്നുലയുമില്ല… വാ… ഇറങ്ങു..ഇന്ന് അവധിയാണല്ലോ… അപ്പായുo റെഡി…

വേണ്ട കൊച്ചേ…

വേണം മോനെ.. ഇപ്പോൾ പഠിച്ചാലേ നാളെ കെട്ട് കഴിഞ്ഞു നമുക്ക് രണ്ടാൾക്കും ദൂരെയൊക്കെ പോകാൻ പറ്റൂ… അപ്പോൾ മാറി മാറി ഡ്രൈവ് ചെയ്യണേൽ ഞാൻ മാത്രമല്ല എബിമോനും പഠിക്കണം…

ഇനി ഇതെപ്പറ്റി ഒരു ചർച്ചയില്ല…അന്നേ ഞാൻ പറഞ്ഞതല്ലേ അവിടെപ്പോയി പഠിക്കാൻ…

കേൾക്കാഞ്ഞിട്ടല്ലേ..

എൽസ എബിയുമായി താഴെയെത്തി…

അപ്പാ….

ഞാൻ റെഡിയാടാ… ഇവനാ വരാത്തത്…

ഇനി വന്നോളും… അല്ലെ.. അവളുടെ പൂച്ചക്കണ്ണുകൾ അവനെ തുറിച്ചു നോക്കി…

ഹ്മ്മ്….

ഒന്നു ചിരിച്ചോണ്ട് സമ്മതിക്കോ എബിമോനെ..

നിന്റെ പൂച്ചക്കണ്ണിക്ക് വേണ്ടിയല്ലേ… എൽസ അവന്റെ ചെവിയിൽ പറഞ്ഞു…

എബിക് ചിരിവന്നു…. പെണ്ണ് ദേഷ്യപ്പെട്ടാലും ഇങ്ങെനെയെന്തേലുമൊക്കെ പറഞ്ഞു തന്നെ മയക്കും…

ഇപ്പോൾ എൽസക്ക് ആരോഗ്യമൊക്കെ ഒക്കെയായി… എബിയുടെയും കുടുംബത്തിന്റെയും ശ്രദ്ധയും പരിചരണവുംകൊണ്ട് അവൾ പെട്ടെന്ന് എല്ലാത്തിൽ നിന്നും മുക്തയായി… പൂർണ ആരോഗ്യവതിയായി…

ഇതിനിടയിൽ അമേരിക്കൻ ഫാമിലിയും വന്നുപോയി… എബിയെ ഒത്തിരി സ്നേഹത്തോടെ ചേർത്തുപിടിച്ചാണ് അവർ മടങ്ങിയത്… എബിക്ക് ഇപ്പോഴും അത്ഭുതമാണ് കൂട്ടുമ്മേൽ കുടുംബം…

ഒത്തിരി നന്മയും സ്നേഹവും കൈമുതലായുള്ളവരാണ്… ഇല്ലേൽ എന്നെപോലെയുള്ള ഒരാളെ ഇവർ കൂടെ ചേർക്കുമോ…. ഇനിയെങ്ങാനും ആ പെണ്ണിത്കേട്ടാൽ അതുമതി എന്റെ തല കൊയ്യും…

ഞാൻ ആരുമില്ലാത്തവനാണെന്ന് കേൾക്കുന്നതേ ദേഷ്യാണ്…

അമ്മച്ചിയാണേലും ഗ്രേസിയമ്മയാണേലും സ്നേഹംകൊണ്ട് മൂടുവാണ്… അപ്പാ പിന്നെ തനി എൽസയേ പോലെ…. എല്ലാ കാര്യങ്ങൾക്കും നല്ല ജില്ല് ജില്ലെന്നു നില്കും..

എൽസയുടെയും അപ്പയുടെയും നിരന്തരമായ പരിശ്രമത്തിലൂടെ എബി ഫോർ വീലർ പഠിച്ചു…

ഇനിയുള്ളത് ബുള്ളറ്റാണ്… അതു അവൾ തന്നെ പഠിപ്പിക്കണമെന്ന് എബിയുടെ വാശിയായിരുന്നു…

ചെക്കനിപ്പോ വാശികളും കുറുമ്പുമൊക്കെ കാണിക്കും.. എൽസയൊന്നു തുറിച്ചു നോക്കുമ്പോൾ ചെക്കൻ അടങ്ങുകയും ചെയ്യും… അതിനവനെ അമ്മച്ചിയെന്നും കളിയാക്കും…

കൂടാതെ അവളവനെ മാഷിന്റെ ജിമ്മിലും കൊണ്ടുപോയി… ഇപ്പോൾ എബിമോൻ പഴയ എബിമോനല്ല…. നൂറു ശതമാനം ആയില്ലേലും പാതി എൽസയുടെ എബിമോൻ ആയിട്ടുണ്ട്….

ഇടക്ക് രാമേട്ടനും വന്നിരുന്നു ഇവിടേക്ക്… എബി ശരിക്കും ഭാഗ്യം ചെയ്തവനാണെന്ന് അദ്ദേഹത്തിന് തോന്നി… എൽസയുടെ ധൈര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ പ്രീതിപ്പെടുത്തി…

അവൾ രാമേട്ടായെന്നു വിളിക്കുമ്പോൾ പോലുമൊരു അഴക് തോന്നും..

**************

നേരെ നോക്കിയിരിക്ക്…അധികം ബലം കൊടുക്കേണ്ട…

കാല് കുത്തല്ലേ…

തെക്ക് വടക്ക് നോക്കാതെ എബിമോനെ…

എന്തിനാ ഇങ്ങെനെ വിറക്കുന്നെ….

എബിയെ ബുള്ളെറ്റ് ഓടിക്കാൻ പഠിപ്പിക്കുവാണ് എൽസ…വീടിന്റെ മുറ്റത് തന്നെയാണ്…എൽസ പുറകിൽ ചേർന്നിരിക്കുന്നത്കൊണ്ട് തന്നെ ചെക്കനാണേൽ ഇരുന്നങ് വെപ്രാളവും…

അതിനിടയിൽ വഴക്കും….

എബിമോനെ…..

എബിയുടെ കാതരുകിൽ എൽസയുടെ പതിഞ്ഞ ശബ്ദം കേട്ടു…

ഞാനപ്പോഴേ പറഞ്ഞതല്ലേ ഇതും അപ്പാ പഠിപ്പിക്കുമെന്ന്… അന്നെന്നാരുന്നു വാശി…

ഇപ്പോൾ കണ്ടോ… ഞാൻ ചേർന്നിരിക്കുമ്പോഴേ ഇങ്ങെനെ…

എബിക്ക് ചമ്മൽ തോന്നി…

പൂച്ചക്കണ്ണി…

ഹ്മ്മ്….

I luv u…

ആണോ…. സത്യം….

സത്യം….

എനിക്ക് വിശ്വാസം പോരാ…

അതെന്ന…

വിശ്വസിക്കണമെങ്കിൽ ഒരു കാര്യമുണ്ട്…

എന്ത് കാര്യം….

പറയട്ടെ….

പറ…

കേൾക്കുമോ…

കേൾകാം…

ഉറപ്പാണോ….

ഉറപ്പാണ്…

വാക്ക് മാറില്ലല്ലോ…

ഇല്ലന്നെ….

എന്നാലേ ഇവിടെ വെച്ചു എന്നെ കെട്ടിപിടിച്ചു പറ I luv u എന്ന്..എന്നാൽ വിശ്വസിക്കാം…

എന്നതാ…. എബി അവിശ്വാസത്തോടെ വീണ്ടും ചോദിച്ചു…

എബിമോൻ കേട്ടില്ലേ…

ഹ്മ്മ്…

എന്നാൽ പറ….

ഇവിടെ….. ആര്….. ആരേലും കണ്ടാലോ..

കണ്ടോട്ടെ….

നാണക്കേടല്ലേ….

ആണോ…

ആണോ….

എനിക്കില്ല.. ഇനി എബിമോന് ആണെങ്കിൽ വേണ്ട കെട്ടോ… ഞാൻ നിർബന്ധിക്കില്ല….

എബി ചിന്തയിലാണ്ടു….

എൽസക്ക് ആ പാവത്തിന്റെയിരിപ്പ് കണ്ടു ചിരിവന്നു…

എനിക്കറിയാം എബിമോനെ നീയിത് ചെയ്യുമെന്ന്…

ഈ കുസൃതിയൊക്കെ നമ്മുടെ മാത്രമല്ലെ…

പൂച്ചക്കണ്ണി….

ഓഹ്….

ഇറങ്ങിക്കെ….

എന്നാത്തിനാ…

പറയണ്ടേ…

പറയുമോ….

ഇറങ്ങാദ്യം…

എൽസ ബുള്ളറ്റിൽ നിന്നുമിറങ്ങി… എബിയും…

അവനവൾക് നേരെ തിരിഞ്ഞുനിന്നു…

ഒരു റെഡ് ടോപ്പും ബ്ലാക്ക് ത്രീ ഫോർത്തുമിട്ട് മുടിയെല്ലാംകൂടി വട്ടകെട്ടും കെട്ടി കണ്ണുകൾ മാത്രം തിളങ്ങിക്കൊണ്ട് തന്റെ മുന്നിൽ നില്കുന്നവൾ…

ഒരു ചമയങ്ങളുമില്ലാതെ എന്നുമെന്നും ഒരേപോലെ അതെ പ്രഭയിൽ

എബി അവളുടെയെടുത്തേക്ക് ചേർന്നു നിന്നു.. ഇടുപ്പിലൂടെ കൈച്ചുറ്റി അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്തു… എൽസയുടെ ഇരുകൈകളും അവന്റെ നെഞ്ചിൽ ചേർന്നു…

അവന്റെ ഉയർന്ന ഹൃദയമിടിപ്പ് അവളറിഞ്ഞു…

എൽസ കണ്ണുകളുയർത്തി അവനെ നോക്കാനാഞ്ഞതും

I luv u കൊച്ചേ….

എബിയുടെ നനുത്ത ശബ്ദം അവളിലൊരു കുളിരായി പതിച്ചു

അവൾ തിളങ്ങുന്ന കണ്ണുകളോടെ അവനെ നോക്കി…

Luv u too എബിമോനെ….

ഇരുവരും പരസ്പരം കണ്ണിൽനോക്കി നിന്നു… പ്രണയം നിറഞ്ഞ കണ്ണുകൾ… എബിക്കവളെ ആഞ്ഞുപുൽകിയൊന്ന് ചുംബിക്കാൻ തോന്നി…

അവന്റെ മുഖം അവളിലേക്കടുത്തതും

എടാ……. അമ്മച്ചിയുടെ അലർച്ചെകേട്ട് രണ്ടും പിടഞ്ഞുമാറി….

കറിയാച്ചോ…. ഗ്രേസിയെ…..

അമ്മച്ചി അവരെയും വിളിച്ചു…

എബി എൽസയുടെ പിന്നിൽ പോയിനിന്നു…

എൽസ വാ പൊളിച്ചു…

ഇങ്ങെനെയൊരു ചെറുക്കൻ… ഡോ മനുഷ്യ മുന്നോട്ട് വാ…

ഞാനില്ല… എനിക്ക് പേടിയാ…

ഏഹ്…. എൽസ അവനെ ദേഷ്യത്തോടെ നോക്കി.

കറിയാച്ഛനും ഗ്രസിയമ്മയും ഓടിപ്പാഞ്ഞെത്തി…

എന്നതാ അമ്മച്ചി… എന്നതാ കാര്യം….

ദേ ഇതുങ്ങളെ വേഗം പിടിച്ചു കെട്ടിച്ചോ… ഇല്ലേൽ വേറെ പലതും ഞാൻ കാണേണ്ടി വരും…

എന്റെ ഈശോയെ….

അവർ നോക്കുമ്പോൾ ഇളിച്ചുകൊണ്ട് നിൽക്കുന്ന എൽസയുo പിന്നിൽ ഒളിഞ്ഞു നിൽക്കുന്ന എബിയും…

ബെസ്റ്റ്…. കറിയാച്ഛനാണ് അതു പറഞ്ഞത്…

മതി പഠിച്ചത്…. കയറിപ്പോ രണ്ടും….

ഗ്രേസിയമ്മ കണ്ണുരുട്ടി…

എൽസ ആദ്യവും അവൾക് പിന്നാലെ എബിയും അകത്തേക്ക് കയറി…

ഡാ ഡാ… എബിമോനെ….

അമ്മച്ചിയുടെ മുന്നിൽ ചമ്മലോടെ അവൻ മുഖം കുനിച്ചു….

ഉമ്മ വെച്ചോടാ നീ….

എബി കണ്ണു മിഴിച്ചു….

ഡാ പൊട്ടാ കൊച്ചിനെ നീ ഉമ്മിച്ചോ എന്ന്..

ഇല്ല….

അയ്യേ… നാണം ഉണ്ടോടാ കൊശവാ…. പ്രേമിക്കാൻ നടക്കുന്നു… പോടാ… പോയി അവളുടെ വഴക്ക് കേൾക്… അതിനൊക്കെ എന്റെയങ്ങേരു… ആയ കാലത്ത് എന്നതായിരുന്നു…

നിന്നെയൊക്കെ അതിന്റെ ഏഴയലത് വെക്കാൻ കൊള്ളില്ല….

അമ്മച്ചി…… കറിയാച്ഛനാണ്….

നീയും കണക്കാ….

അമ്മച്ചിയുടെ പോക്ക് നോക്കി നിന്ന എബിയെ നോക്കി സൈറ്റ് അടിച്ചു കറിയാച്ഛൻ ഗ്രേസിയമ്മയുടെ പിന്നാലെ പോയി…

എബി ചുറ്റും നോക്കി…

ആരുമില്ല….

കൊച്ചെവിടെ….

എബിമോനെ…..

സൈഡിൽ നിന്നൊരു വിളി…

എബി അവൾക്കടുത്തേക്ക് നടന്നതും എൽസ കണ്ണുരുട്ടി…

എങ്ങോട്ടാ ഇടിച്ചുകയറി വരുന്നേ…. ആരേലും വന്നാൽ എന്റെ പിന്നിൽ ഒളിക്കാനല്ലേ…. എന്നെ കെട്ടിയെച്ചും നിങ്ങളിനി ഉമ്മവെച്ചാൽ മതി…

പോ….

എബി ചുണ്ട് കൂർപ്പിച്ചു….

ഒന്നും കാണിച്ചിട്ട് കാര്യമില്ല… എബിമോൻ പോയി വെല്ലോം കഴിക്ക്…. അതും പറഞ്ഞു എൽസ മുകളിലേക്കോടി…

****************

ഹലോ…. യെസ്… എൽസ ഹിയർ….

ഹ്മ്മ്മ്മ്… ആണോ… കിട്ടിയോ അവനെ…

ഗുഡ്….

വേണ്ട… നമ്മുടെ തോട്ടത്തിലേക്ക് കൊണ്ടുപോര്…..

************

രാത്രി..

*********

എൽസ ഫോൺ വെച്ചു…. അവളുടെ കണ്ണിൽ ഇപ്പോൾ തിളങ്ങുന്ന വികാരം പ്രണയമല്ല… ദേഷ്യമാണ്……. ആ പൂച്ചക്കണ്ണുകൾ ചുവന്നു…

സുശീല ദേവി…. അവൾ ചുണ്ടിനിടയിൽ ആ പേര് ഞെരിച്ചു….

****************

കൊച്ചേ .. എന്താ മുഖം വല്ലാതെ…

ഏഹ്….

എബി മുന്നിൽ നില്കുന്നത് അപ്പോഴാണവൾ ശ്രദ്ധിച്ചത്….

ഒന്നുമില്ല ചെറുക്കാ…

അല്ല…. എന്തോയുണ്ട്…

ഇല്ലെന്നേ….

Hmm.. ഞാൻ വിശ്വസിച്ചിട്ടില്ല….

വിശ്വസിക്കേണ്ട… വിശ്വസിക്കാൻ ഉമ്മ വേണമെന്നല്ലേ… അതങ്ങു താഴെ എന്റപ്പനോട് പോയി പറ

എന്ത്…

വേഗം നമ്മളെ കെട്ടിക്കാൻ….

കെട്ടിച്ചാൽ…

ഉമ്മ തരും….

എന്നും…..

എപ്പോഴും…

******************

എടാ എങ്ങനാ പിള്ളേരുടെ കാര്യങ്ങൾ…

ഉടനെ നടത്തിയേക്കാം അമ്മച്ചി….

അച്ഛനെ പോയൊന്നു കാണണം…

എബി മോന്റെയും…

ഈ സൺ‌ഡേ പോയേക്കാം അമ്മച്ചി നമുക്ക്…

വേണം… എനിക്കെന്റെ മക്കൾ ഒന്നിച്ചു ജീവിക്കുന്നത് കണ്ണു നിറച്ചു കാണണം….

എന്നതാ അമ്മച്ചി ഇപ്പോൾ ഇങ്ങെനെയൊരു വർത്താനം….

എനിക്കതുങ്ങളെ ഇങ്ങെനെ എന്നും കണ്ടോണ്ടിരിക്കാൻ തോന്നുവാടാ മോനെ…

അവരുടെ കളിയും ചിരിയും കുറുമ്പും കുസൃതിയുo എൽസമ്മയുടെ ദേഷ്യവും മോന്റെ പതുങ്ങലും….. എന്റെ കുഞ്ഞുങ്ങൾ..

രണ്ടും എന്തിയെ….

ഒരെണ്ണം ഫോൺ വന്നു മുറിയിലേക്ക് പോകുന്നത് കണ്ടു.. മറ്റേതിപ്പോ കൂടെ കാണും….

***************

കൊച്ചേ…..

മുറിയിൽ എബിയുടെ നെഞ്ചിൽ ചേർന്നിരിക്കുകയാണ് എൽസ…

എന്നോട് എന്തേലും മറക്കുന്നുണ്ടോ….

എന്താ… എൽസ മുഖമുയർത്തി…

എബി അവളെ അതേപോലെ പിന്നെയും നെഞ്ചിലേക്ക് കിടത്തി

നിന്റെ മനസ്സിൽ എന്തോ ഉണ്ട്..

അതുണ്ട്…

എന്നോട് പറയുമോ…

എന്തിനാ….

എനിക്കും കൂടെ നിൽക്കാലോ…

അതിനാണോ… എന്നാൽ കേട്ടോ… ഒരു കാര്യമുണ്ട്… പക്ഷെ അതിപ്പോ പറയില്ല…

അത്രയും താങ്ങാനുള്ള ധൈര്യം എന്റെ എബിമോന് ആയിട്ടില്ല… ആകുമ്പോൾ പറയാട്ടോ…

കുഴപ്പമൊന്നുമില്ലല്ലോ അല്ലെ…

എന്ത് കുഴപ്പം….

എൽസമ്മോ….

എന്തോ….

എന്നെ ഇട്ടേച് പോകല്ലെടി….

എങ്ങും പോകില്ല… എന്നും ഇങ്ങെനെ ഈ നെഞ്ചിൽ ചേർന്നു ഞാനുണ്ടാകും…. പോരെ….

ഹ്മ്മ്… അവനവളെ കൂടുതൽ നെഞ്ചിലേക്കമർത്തി..

അവന്റെ ഭയം അവളറിയുന്നുണ്ടായിരുന്നു

എബിമോൻ ഇപ്പോൾ ഒന്നുമറിയേണ്ട… അവളുടെ ഉളളo മൊഴിഞ്ഞു മൗനമായി അവനോട്…

കൊച്ചേ….

എന്തോ…. ഇനിയെന്താ…

കൊച്ചിനെന്നെ ശരിക്കും ഇഷ്ടാണോ….

ഇതെന്ന ഇങ്ങെനെയൊരു ചോദ്യം….

പറ…. എനിക്ക് കേൾക്കാനാണ്…

എനിക്ക് എന്റെ എബിമോനെ ഒരുപാട് ഒരുപാട് ഇഷ്ടാണ്… ഈ പേടിയും കരച്ചിലുമുള്ള എന്റെ ചെക്കനെ മാത്രം മതിയെനിക്ക്…

ഇപ്പോൾ എനിക്ക് പേടിയും കരച്ചിലുമൊന്നുമില്ല കെട്ടോ… അവൻ മുഖം വക്രിച്ചു…എന്നാലും നിനക്ക് നല്ല സ്റ്റൈലൻ ചെക്കന്മാരെ കിട്ടിയേനെ അല്ലെ ഞാനില്ലായിരുന്നെങ്കിൽ…എബി പെണ്ണിന്റെ കയ്യിൽ നിന്നും ചോദിച്ചു വാങ്ങുന്ന ലക്ഷണത്തിലാണ്….

എബിമോനെ വേണ്ട…. അങ്ങെനെയൊന്നും ചിന്തിക്കേണ്ട… ഈ പ്രണയത്തിൽ ഈ ജീവിതത്തിൽ ഞാനേറ്റവും സന്തോഷിക്കുന്നുണ്ട്…

എനിക്കത് മതി… മറ്റൊന്നും വേണ്ട…. മറ്റാരെയും…

എന്റെ ഭാഗ്യമാണ് കൊച്ചേ നീ…. അവനവളെ വീണ്ടും വീണ്ടും പൊതിഞ്ഞു പിടിച്ചു….

**************

ഹലോ…

**********

കൊണ്ടുവന്നോ…

***********

ഹ്മ്മ്…. ഞാൻ വരുന്നു….

എൽസ കതക് തുറന്നു പുറത്തേക്കിറങ്ങി…

വന്യമായി തിളങ്ങുന്ന പൂച്ചക്കണ്ണുകൾ…

******************

തീരാറായി കേട്ടോ 😍

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും….

രചന : പ്രണയിനി