ജീവിതത്തിൽ ഒരിക്കൽ എങ്കിലും ആ മനുഷ്യനെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം മനസ്സിൽ കൂടി കൂടി വന്നു…

രചന : Suji Suresh

പ്ലസ് ടു പരീക്ഷയുടെ അവസാനദിവസമായിരുന്നു

ഷെറീന ഒരു പേപ്പറും കൊണ്ട് ഓടി വന്നത്.

അഞ്ജു നിനക്ക് തരാൻ അമൽ എന്റെ കയ്യിൽ തന്നതാ.

എന്താടി?

ആഹ് അറിയില്ല നീ വായിച്ച് നോക്ക് എനിക്ക് ബസ് പോകാൻ സമയം ആയി. ഞാൻ പോകുവാ

അവൾ പോയ ശേഷം

ഞാൻ അത് തുറന്ന് വായിച്ച് നോക്കി.

അത് ഒരു പ്രണയലേഖനം ആയിരുന്നു.

മനോഹരമായ നാല് വരികൾ.

എഴുതിയ പരീക്ഷ ഇനി എന്താവും എന്ന് ഭയപ്പെട്ടിരുന്ന എന്റെ മനസ്സിൽ കുളിർമഴ പെയ്യിച്ച മനോഹരമായ ഒരു ലേഖനം.

വായിച്ച ശേഷം ഞാൻ അമലിനെ അനേഷിക്കാൻ തുടങ്ങി.

ശെടാ ഇവന് ഇത് എന്തുപറ്റി

ടാ അമലേ നീ എന്തിനാ ഈ പ്രേമലേഖനം ഒക്കെ എഴുതി എനിക്ക് തന്നെ

പ്രേമലേഖനമോ? എടി അത് ഞാൻ എഴുതിയ ഒന്നുമല്ല

പിന്നെ ആര് എഴുതിയതാ?

അത് എനിക്ക് അറിയില്ല നിനക്ക് തരാൻ എന്ന് പറഞ്ഞു എന്റെ അയലത്തെ വീട്ടിലെ പെൺകൊച്ച് ആണ് തന്നത്.

ഏത് ആ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചോ

ആ നീ സംശയം ഉണ്ടങ്കിൽ എന്റെ കൂടെ വാ നമുക്ക് അവളോട് തന്നെ ചോദിക്കാം

ശേഷം അവളുടെ അടുക്കൽ എത്തി അവളോട് തന്നെ ചോദിക്കാൻ തുടങ്ങി

മീനാക്ഷി മോളെ ഇത് എവിടുന്നാ ഈ കത്ത് കിട്ടിയത്.

അത് സ്കൂളിന് പുറത്ത് നിക്കുന്ന ഒരു ചേട്ടൻ തന്നതാ

ഏത് ചേട്ടൻ ( ഞാൻ ചോദിച്ചു )

അതൊന്നും എനിക്ക് അറിയത്തില്ല. ഇത് അഞ്ജു ചേച്ചിക്ക് കൊടുക്കണം എന്ന് മാത്രം ആ ചേട്ടൻ പറഞ്ഞു.

ശെടാ ഇത് ആരാണ് ദൈവമേ. രണ്ടു മൂന്ന് ദിവസം ഞാൻ അതെ പറ്റി തന്നെ ഇരുന്നു ആലോചിച്ചു.

ശേഷം മീനാക്ഷിയെ കാണാൻ ഒന്നുകൂടി പോയി.

മോൾക്ക് ആ ആളെ ഇനി കണ്ടാൽ തിരിച്ചു അറിയാൻ പറ്റുമോ?

നോക്കാം

നമ്മുടെ സ്കൂളിൽ പഠിക്കുന്ന ആരേലും ആണോ?

അല്ല ഞാൻ ആദ്യമായിട്ടാ ആ ചേട്ടനെ കാണുന്നത്.

ശേഷം ഞാൻ അവളുമായി റോഡിലും അമ്പലങ്ങളിലും എല്ലാം ഒന്ന് നടന്നു.

അങ്ങനെ ഒരാളെ തിരിച്ചറിയാൻ അവൾക്കും കഴിയുന്നില്ല.

തിരികെ വീട്ടിൽ എത്തി കത്ത് ഞാൻ എന്റെ ഓട്ടോഗ്രാഫ് ഡയറിയിൽ ചേർത്ത് വെച്ചു.

(എഴുതിയ ആളിന്റെ പേര് സൂചിപ്പിച്ചിട്ടില്ലാരുന്നു)

17 ആം വയസിൽ എനിക്ക് അതൊരു പ്രണയലേഖനം മാത്രം ആയിരുന്നു എങ്കിൽ വർഷങ്ങൾ മുന്നോട്ട് പോകുമ്പോൾ ആ വാക്കുകളിൽ ഒരുപാട് അർഥങ്ങൾ ഉണ്ട് എന്ന് മനസിലായി.

ഓരോ തവണ വായിക്കുമ്പോളും പുതിയ പുതിയ അറിവുകൾ.

ഒരു നാല് വരി എന്റെ ജീവിതത്തിലെ പ്രയാസങ്ങൾ മാറ്റി പ്രചോദനം തന്നുകൊണ്ടിരുന്നു.

ജീവിതത്തിൽ ഒരിക്കൽ എങ്കിലും ആ മനുഷ്യനെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം മനസ്സിൽ കൂടി കൂടി വന്നു.

ഒരു ദിവസം instragram ൽ ഒരു follow റിക്വസ്റ്റ് വന്നു.

അത് ഒരു ഫേക്ക് ഐഡി ആണ് എന്ന് കണ്ടപ്പോൾ തന്നെ മനസിലായി. പ്രൊഫൈലിൽ ഫോട്ടോ ഇല്ലാരുന്നു പിന്നെ അതിൽ ആരും follow ചെയ്യുന്നുമില്ല. ഞാൻ അത് അക്‌സെപ്റ്റും ചെയ്തില്ല.

ജോലിയും വീട്ടുകാര്യങ്ങളുമായി ദിവസങ്ങൾ കടന്നു പോയി. വീട്ടിൽ ആണങ്കിൽ കല്യാണലോചനയുടെ ബഹളം.

ജീവിതത്തിൽ വിഷമം തോന്നുമ്പോൾ ഞാൻ ആ കത്ത് ഒന്നുകൂടി എടുത്ത് വായിച്ചു നോക്കും.

എന്നിട്ടും വിഷമം മാറി ഇല്ലെങ്കിൽ സ്വപ്നകൂട് എന്ന youtube ചാനലിൽ വരുന്ന മോട്ടിവേഷൻ വീഡിയോസ് ഞാൻ അങ്ങനെ കേട്ടിരിക്കും.

എന്തോ എനിക്ക് അത് ഭയങ്കര ഇഷ്ട്ടമാണ്. ശബ്ദ മധൂര്യമാണോ വാക്കുകൾ ആണോ എന്ന് അറിയില്ല.

ആ പ്രോഗ്രാം അവതരിപ്പിക്കുന്ന വ്യക്തിയോട് വല്ലാണ്ട് ഇഷ്ട്ടം തോന്നും.

ഒരു വർഷം പിന്നേം കടന്ന് പോയി.

സ്വപ്നകൂടിൽ വന്ന പുതിയ വീഡിയോടെ comment ൽ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളിന്റെ പേര് ആരോ മെൻഷൻ ചെയ്തിട്ടുണ്ട്

” ജോസഫ് മിഖായേൽ”

ആളെ കാണാൻ ഉള്ള കൊതികൊണ്ട് ഞാൻ അത് ഫേസ്ബുക്കിൽ സെർച്ച്‌ ചെയ്ത് നോക്കി.

ഫേസ്ബുക്കിൽ അത്ര പോപ്പുലർ ആയ ആരുമില്ല.

ശേഷം instagtam ൽ നോക്കി

എന്റെ കണ്ണുകളെ എനിക്ക് ശെരിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.

1M മുകളിൽ followers ഉള്ള ഒരാൾ follow ചെയ്യുന്നത് എന്നെ മാത്രം. ഒരു വർഷം മുൻപ് വന്ന follow request പിന്നീട് ഞാൻ mind ചെയ്തിട്ടുമില്ല.

ശേഷം വീണ്ടും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

ആ നാല് വരികൾ ആയിരുന്നു അദേഹത്തിന്റെ instagram ബയോഗ്രാഫി.

ഞാൻ എന്റെ കയ്യിൽ ഉള്ള കത്തിന്റെ ഒരു capture എടുത്ത് അയച്ചിട്ട് ചോദിച്ചു. ഇത് നിങ്ങൾ എഴുതിയതാണോ?

മെസ്സേജ് അയച്ച് 2 days കഴിഞ്ഞപ്പോൾ റിപ്ലേ വന്നു.

അതെ

എന്നിട്ട് എന്താ അത് നേരിൽ പറയാഞ്ഞത്.

അന്ന് അതിനു സാധിച്ചില്ല, പിന്നെ ഒരിക്കൽ നീ എന്നെ തേടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു.

ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.

വല്ലാത്തൊരു സന്തോഷമുണ്ട് അത് പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ ജീവിതത്തിൽ അമ്മയ്ക്കും അച്ഛനും ശേഷം എന്നെ ഇവിടെ വരെ എത്തിച്ച ദൈവതുല്യനായ ഒരാൾ. അയാളോട് സംസാരിക്കാൻ കഴിഞ്ഞ ആ സന്തോഷം.

പിന്നീട് അദ്ദേഹത്തിന്റെ youtube വീഡിയോസിന് ഞാൻ നേരിട്ട് തന്നെ അഭിപ്രായങ്ങൾ എഴുതി അയക്കും.

വർഷം 2 പിന്നേം കഴിഞ്ഞു

ഇന്ന് എന്റെ വിവാഹ വാർഷികമാണ്.

അദ്ദേഹം തന്ന ആ നാല് വരികൾ ഫ്രെയിം ചെയിതു അദേഹത്തിന്റെ കയ്യിൽ നിന്ന് തന്നെ ഞാൻ വാങ്ങിച്ചു. അത് എന്റെ ഒരു വാശി ആയിരുന്നു

ശേഷം ഞങ്ങളുടെ ബെഡ്‌റൂമിലെ വിവാഹചിത്രത്തിനോട് ചേർത്ത് വെച്ച്

അദേഹത്തിന്റെ നെഞ്ചിൽ കിടന്ന് ആ നാല് വരി വായിച്ചു മയങ്ങി……….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : Suji Suresh