അവളോട് താൻ ഒരിക്കലും അങ്ങനെ ചെ, യ്യരുതായിരുന്നു. ചു, റ്റിനും ആളുണ്ടെന്ന് പോലും ഓർക്കാതെ വാ, യിൽ വ, ന്നതെല്ലാം വിളിച്ചു പറഞ്ഞപ്പോൾ….

രചന: Lakshmi R Pillai

അമ്മേ… എനിക്ക് ഡ്രൈവിംഗ് പഠിക്കണം..’
‘ങേ!! ഇതെന്താ ഇപ്പോ ഇങ്ങനൊരു പൂതി?’
‘എന്റെ കൂടെയുള്ള പാറുവും ശ്രീയും ഗൗരീം എല്ലാം ഡ്രൈവിംഗ് പഠിച്ചു.. അപ്പോ പിന്നെ എനിക്കും പഠിച്ചാലെന്താ??’

‘ഓ… കിടന്നു ബഹളം വയ്ക്കണ്ട… രമേശേട്ടാ…ദേ നിങ്ങൾടെ മോൾക്ക് ഡ്രൈവിംഗ് പഠിക്കണംന്ന്…’

‘ആഹാ…അവൾക്കങ്ങനൊരു ആഗ്രഹം ഉണ്ടേൽ അത് നടക്കട്ടെ…. അല്ലാ… ഇപ്പോ എവിടെയാ ഇവളെ ചേർക്കുക?’

‘എന്റെ വീടിന്റെ തൊട്ടടുത്തുള്ള കൃഷ്ണേട്ടനെ നിങ്ങൾക്കറിയില്ലേ?? പുള്ളീടെ ഒരു മകനുണ്ട്.. ബാലു… അവൻ ഡ്രൈവിംഗ് ഒക്കെ പഠിപ്പിക്കുംന്ന് അമ്മ പറയണത് കേട്ടു…നമ്മുക്ക് ഇവളെ അവിടെ ആക്കാം… അതാകുമ്പോൾ നമുക്ക് പരിചയമുള്ളത് കൂടി ആണല്ലോ….’

‘ഹാ… എങ്കിൽ അങ്ങനെ തന്നെ ആകട്ടെ….’
‘താങ്ക്യൂ….അച്ഛാ……’ഇത്രയും പറഞ്ഞിട്ട് അവൾ അച്ഛനെ കെട്ടിപ്പിടിച്ചു. അവൾ…. ലക്ഷ്മി… നഗരത്തിലെ ഒരു പ്രസിദ്ധ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി… അച്ഛന്റേയും അമ്മയുടേയും ഒറ്റ മകൾ…കൂട്ടുകാരുടെ കണ്ണിലുണ്ണി…

അങ്ങനെ തലേ ദിവസം പറഞ്ഞുറപ്പിച്ചതു പോലെ മൂവരും അമ്മ വീട്ടിലേക്ക് പോയി.
‘കൃഷ്ണേട്ടാ…കൃഷ്ണേട്ടാ….ആരുമില്ലേ ഇവിടെ?’

‘അല്ല… ആരിത് രമേശനോ!! എന്താടോ കുറേ നാളായല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്..’
‘എന്ത് ചെയ്യാനാ ചേട്ടാ…ഓരോരോ തിരക്കല്ലേ..’

‘ഹാ…അല്ല സുധയും മോളുമൊന്നും വന്നില്ലേടോ?’ ‘അപ്പുറത്തുണ്ട്… ബാലു ഇവിടില്ലേ?’ ‘ആ…അവൻ അകത്തുണ്ട്…. എന്താ കാര്യം?’ ‘ലച്ചൂന് ഒരേ വാശി .. ഡ്രൈവിംഗ് പഠിക്കണമെന്ന്… അപ്പോഴാ ഓർത്തേ ബാലൂന്റെ കാര്യം..ഇതാകുമ്പോ വേറെ തിരക്കേണ്ട കാര്യമില്ലല്ലോ…’

‘ആഹാ….അത് നല്ലത് തന്നെ … ഇന്നത്തെ കാലത്ത് അത്യാവശ്യം ഡ്രൈവിംഗ് ഒക്കെ അറിഞ്ഞിരിക്കണം…ദേ ബാലു വന്നല്ലോ!!’
‘ഹാ…രമേശേട്ടനോ!!കുറേ നാളായല്ലോ കണ്ടിട്ട്…

‘എടാ മോനെ.. ഞാൻ നമ്മുടെ ലച്ചുവിനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനെ പറ്റി നിന്നോട് ചോദിക്കാൻ വന്നതാ..’ ‘മ്മ്…കാറും സ്കൂട്ടീം പഠിക്കണോ?’

‘മ്മ്…’

‘എങ്കിൽ ശരി നാളെ രാവിലെ ചേട്ടൻ അവളെ മൈതാനത്ത് കൊണ്ടു വാ .. പിന്നെ ലേണേഴ്സിന് അപ്ലെ ചെയ്യാൻ കുറച്ചു പേപ്പേഴ്സ് വേണം … അതും ഫീസും എത്രാന്ന് ഞാൻ നാളെ വരുമ്പോൾ പറയാം..’

‘എങ്കിൽ ശരി മോനെ… നാളെ കാണാം..’
പിറ്റേന്ന് രമേശ് ലക്ഷ്മിയേയും കൂട്ടി മൈതാനത്ത് എത്തി.ബാലു അവിടെ മറ്റൊരാളെ സ്കൂട്ടി പഠിപ്പിക്കുന്ന തിരക്കിലായിരുന്നു.പെട്ടെന്നാണ് അയാൾ ഇവരെ കണ്ടത്.

‘ഹേയ്..രമേശേട്ടാ…ഇങ്ങ് പോരെ..’
ബാലു അവരെ കൈകാട്ടി വിളിച്ചു.അവർ അവനടുത്തേക്ക് ചെന്നു.
‘മ്മ്… ഇയാൾക്ക് ഇന്ന് ക്ലാസുണ്ടോ?’
‘ആ..ഉണ്ട്..’ ‘എങ്കിൽ വൈകിക്കണ്ട…നമുക്ക് തുടങ്ങിക്കളയാം… ആദ്യം ടൂവീലർ തന്നെ ആകട്ടെ..അല്ല.. സൈക്കിൾ ബാലൻസ് ഉണ്ടോ ഇയാൾക്ക്?’

‘മ്മ്…. എങ്കിൽ ശരി….ഇതാ വണ്ടി കയറിക്കോ…’ ബാലു ലക്ഷ്മിക്ക് വണ്ടിയുടെ ഓരോ ഭാഗങ്ങളെ പറ്റിയും അത് ഓടിക്കേണ്ട രീതിയും പറഞ്ഞുകൊടുത്തു.
‘അപ്പോ ഇങ്ങനെയാണ് കാര്യങ്ങൾ…

ശരി… ഒന്നോടിക്കാൻ പറ്റുമോന്ന് നോക്കിക്കേ!!’ ലക്ഷ്മി പതിയെ ആക്സിലറേറ്റർ കൊടുത്തു വണ്ടി മുന്നോട്ടെടുത്തു.സൈക്കിൾ ബാലൻസ് ഉള്ളതുകൊണ്ട് തന്നെ അവൾ വളരെ എളുപ്പത്തിൽ സ്കൂട്ടി ഓടിച്ചു.

‘ആഹാ…ആള് സ്മാർട്ടാണല്ലോ …വന്ന ദിവസം തന്നെ പെട്ടെന്ന് പഠിച്ചല്ലോ ഇങ്ങനെയാണെങ്കിൽ അടുത്ത ആഴ്ച തന്നെ കാറു തുടങ്ങാം…’

ബാലു പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് ലേശം ജാഡ ആയി..അന്നത്തെ ക്ലാസിനു ശേഷം അവൾ കോളേജിൽ ചെന്നു. ചെന്ന പാടേ അന്നത്തെ സംഭവങ്ങൾ അവൾ കൂട്ടുകാരെ പറഞ്ഞ് കേൾപ്പിച്ചു.

‘മ്മ്…. കൊള്ളാം….സ്കൂട്ടി ഒക്കെ ഇപ്പൊ കൊച്ചു പിള്ളേര് വരെ ഓടിക്കും… പക്ഷേ കാർ….അതാണ് പാട്…’ ‘അടുത്താഴ്ച മുതൽ കാർ പഠിപ്പിക്കാമെന്ന മാഷ് പറഞ്ഞിരിക്കണേ… ഞാൻ തകർക്കും….നീ നോക്കിക്കോ..’

ആ സംസാരം അവിടെ നിലച്ചു.അന്ന് രാത്രി ലക്ഷ്മി അച്ഛന്റെ സ്കൂട്ടി റോഡിലിറക്കി.രാത്രി ആയതുകൊണ്ട് തന്നെ വലിയ ആളനക്കം ഒന്നും ഉണ്ടായിരുന്നില്ല.

‘I’m a rider …I’m a rider….’അവൾ ഒരു ഇംഗ്ലീഷ് പാട്ട് പാടാൻ തുടങ്ങി. ‘ആ കൊള്ളാം ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയപ്പോഴേ ഇങ്ങനാണേൽ ലൈസൻസ് കിട്ടി കഴിയുമ്പൊ എങ്ങനെയായിരിക്കും.’

‘മ്മ്….അമ്മ നോക്കിക്കോ…. എന്റെ ഡ്രൈവിംഗ് കണ്ട് നിങ്ങളെല്ലാം അന്തം വിടും.. ലൈസൻസ് കിട്ടിയിട്ട് വേണം എനിക്കൊരു ബുള്ളറ്റ് എടുക്കാൻ…. എന്നിട്ട് ഞാനൊരു യാത്ര പോകും…..ദൂരെ…..’ ‘മ്മ്…മതി നാളെ രാവിലെ പോകേണ്ടതല്ലേ ചെല്ല്… പോയി കിടന്നു ഉറങ്ങ്…’

പതിവ് പോലെ അന്നും രാവിലെ അവൾ ഗ്രൗണ്ടിൽ എത്തി. ‘ഹാ…നീ വന്നോ… ഇന്ന് മുതൽ കാർ പഠിപ്പിക്കാമെന്നല്ലേ പറഞ്ഞത്…’

‘മ്മ്.’ ‘എങ്കിൽ കയറിക്കോളൂ..’ ലക്ഷ്മി തിടുക്കത്തിൽ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. ‘ലക്ഷ്മി…കാറിൽ കയറിയാൽ ഉടനെ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്.ആദ്യമേ സീറ്റ് അറേഞ്ച് ചെയ്യണം .. പിന്നെ മിറർ അഡ്ജസ്റ്റ് ചെയ്തിട്ട് സീറ്റ് ബെൽറ്റ് ഇടണം.എന്നിട്ട് വണ്ടി ന്യൂട്ട്റൽ ആണോയെന്ന് നോക്കിയിട്ട് ഫസ്റ്റ് ഗിയറിൽ വണ്ടി എടുക്കണം…’

ശേഷം ബാലു ലക്ഷ്മിക്ക് ഗിയർ ഇടേണ്ട രീതിയും മറ്റും പറഞ്ഞുകൊടുത്തു.
‘മ്മ്…ഇനി ആക്സിലറേറ്റർ പതിയെ കൊടുത്തു വണ്ടി മുന്നിലേക്കെടുക്ക്..’ കേട്ടപാതി അവൾ എവിടെയോ ചവിട്ടിയതും വണ്ടിയിൽ നിന്നും ശബ്ദം കേട്ടു. ‘ഏയ്…അത് ക്ലച്ച് ആണ്… അങ്ങേയറ്റം ഉള്ളതാണ് ആക്സിലറേറ്റർ..’

‘ഹാ….സോറി…’ ‘മ്മ്… ആദ്യത്തെ ക്ലാസായതുകൊണ്ട് വിട്ടേക്കുന്നു.നാളെ മുതൽ അങ്ങനെ ചെയ്യരുത്…’ അങ്ങനെ അന്നത്തെ ക്ലാസും കഴിഞ്ഞു.പിറ്റേന്നും അവൾ ഗ്രൗണ്ടിൽ എത്തി.പക്ഷേ അന്നും അവൾ തലേന്നത്തെ പോലെ തെറ്റാവർത്തിച്ചു.

ഓരോ പ്രാവശ്യവും ബാലു അവളുടെ തെറ്റുമനസ്സിലാക്കിക്കൊടുത്തു കൊണ്ടിരുന്നു.എങ്കിലും അവളുടെ പ്രവർത്തിയിൽ മാറ്റമുണ്ടായിരുന്നില്ല.
‘മാഷേ ഗിയർ മാറ്റാൻ പറ്റണില്ല..’

ഇത്രയും പറഞ്ഞിട്ട് അവൾ ഗിയർ പിടിച്ചു വലിക്കാൻ തുടങ്ങി. ‘ഗിയർ മാറ്റുന്നതിന് മുന്പ് എന്ത് ചെയ്യണമെന്നാ ഞാൻ പറഞ്ഞിട്ടുള്ളത്…’ ‘ക്ലച് ചവിട്ടണം.’

‘ആ.. അങ്ങോട്ട് ചവിട്ട്..’ അവൾ ചവിട്ടിയതും വണ്ടി ഓഫായി. ‘അയ്യോ മാഷേ വണ്ടി ഓഫായി..’ ‘നിന്നോട് ഞാൻ എവിടെ ചവിട്ടാനാ പറഞ്ഞത്?’ ‘ക്ലച്ചിൽ..’ ‘എന്നിട്ട് നീ എവിടെയാ ചവിട്ടിയേന്ന് നോക്ക്…’ ലക്ഷ്മി താഴേക്ക് നോക്കി. ‘അയ്യോ ബ്രേക്ക്…’

പെട്ടെന്നാണ് വണ്ടിയുടെ പുറകിൽ ഹോണടി കേട്ടത്… നോക്കിയപ്പോൾ ബസ് ആണ്..
‘മാഷേ …. പുറകിൽ ബസ്…’ ‘ബസ് സ്റ്റാന്റിൽ കൊണ്ടുവന്ന് വണ്ടി നിർത്തിയിട്ട്….വണ്ടി സ്റ്റാർട്ട് ചെയ്യ് പെട്ടെന്ന്..’ ലക്ഷ്മി കീ ഓണാക്കി വണ്ടി എടുക്കാൻ നോക്കിയെങ്കിലും വണ്ടി മുന്നോട്ട് പോയില്ല..’ ‘മാഷേ ..വണ്ടി പോണില്ല..’
‘ബ്രേക്കിൽ നിന്ന് കാലെടുക്കടി പുല്ലേ….’

ബാലു ശബ്ദമുയർത്തി. ‘ഇതിൽ വലത്തേ അറ്റത്തതാണോ ഇടത്തേ അറ്റത്തതാണോ ബ്രേക്ക്…’ ‘നീ കാല് രണ്ടും അങ്ങോട്ട് മാറ്റ്..’
അവൾ കാല് മാറ്റിയതും ബാലു വണ്ടി സൈഡിലേക്ക് ഒതുക്കി.

‘നിന്റെയൊക്കെ അമ്മേടെ വകയാണോടാ *****ഈ റോഡ്… ഡ്രൈവിംഗ് എന്നും പറഞ്ഞ് കൊറെയെണ്ണം ഇറങ്ങും മനുഷ്യന്റെ സമയം കളയാൻ..’ ഇത്രയും പറഞ്ഞ് ബസ് ഡ്രൈവർ വണ്ടി എടുത്തു.ബാലുവിന്റെ കണ്ണ് ചുവന്നു.ലക്ഷ്മി ആകെ പേടിച്ചിരിക്കുകയാണ്.

അവൻ ഒന്നും മിണ്ടാതെ കാർ ഗ്രൗണ്ടിൽ കയറ്റി.കാർ നിർത്തിയ ശേഷം അവൻ വണ്ടിയിൽ നിന്നും ഇറങ്ങി ലക്ഷ്മിയുടെ അടുത്തെത്തി. ‘ടീ… നീ ആരാണെന്നാ നിന്റെ വിചാരം?? ഞാനീ പണി തുടങ്ങിയിട്ട് കാലം കുറേ ആയി..ഇതുവരെ ഞാൻ പഠിപ്പിച്ചിട്ടുള്ള ആർക്കും ലൈസൻസ് കിട്ടാതിരുന്നിട്ടില്ല…

ആരും കാരണം എനിക്ക് വഴക്കും കേട്ടിട്ടുമില്ല… പക്ഷേ നീ…. എന്റെ ജീവിതത്തിൽ ഇതുപോലൊരാളെ ഇതുവരെ ഞാൻ പഠിപ്പിച്ചിട്ടില്ല…അല്ല ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്..നിനക്ക് തലയ്ക്ക് വല്ല പ്രശ്നവുമുണ്ടോ?? നിനക്ക് പകരം ദേ ആ ഇരിക്കുന്ന കുഞ്ഞിനെ പഠിപ്പിച്ചിരുന്നേൽ അവനിപ്പോൾ ഒറ്റയ്ക്ക് വണ്ടി ഓടിച്ച് പോയേനേ….. ഞാൻ ഒരു കാര്യം ഉറപ്പിച്ചു..

ഇനി നിന്നെ ഞാൻ പഠിപ്പിക്കില്ല… നിനക്ക് വേണേൽ വേറെ വല്ലടത്തും പൊയ്ക്കോ… മന്ദബുദ്ധി’ ഇത്രയും പറഞ്ഞിട്ട് അവൻ അവിടെ നിന്നും പോയി.അവിടെ ഗ്രൗണ്ടിൽ കളിക്കാനും പഠിക്കാനുമായി വന്നവരെല്ലാം ഇവരെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞു കൊണ്ടിരുന്നു.

അന്നത്തെ ഡ്രൈവിംഗ് ക്ലാസിനു ശേഷം ബാലു വീട്ടിലേക്ക് ചെന്നു.നല്ല ക്ഷീണമുണ്ടായതിനാൽ ചെന്നുടനെ അവൻ കിടന്നു. ‘മോനെ നേരം സന്ധ്യയായി …

എഴുന്നേൽക്കെടാ..’ അമ്മയുടെ സ്വരം കേട്ടാണ് അവൻ ഉണർന്നത്.ബെഡിൽ എഴുന്നേറ്റിരുന്ന അവന്റെ മുഖത്തേയ്ക്ക് അസ്തമയ സൂര്യന്റെ കിരണങ്ങൾ പതിച്ചു.അന്ന് നടന്ന കാര്യങ്ങൾ അവന്റെ മനസ്സിലൂടെ ഒരു സിനിമ പോലെ കടന്നു പോയി.

അവളോട് താൻ ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു. ചുറ്റിനും ആളുണ്ടെന്ന് പോലും ഓർക്കാതെ വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ കണ്ണീർ പൊഴിക്കുകയായിരുന്നവൾ…

തന്റെ ഭാഗത്തും തെറ്റുണ്ട്.. പണ്ട് ഡ്രൈവിംഗ് പഠിക്കാൻ പോയ സമയത്ത് മാഷ് ഗിയർ മാറ്റാൻ പറഞ്ഞപ്പോൾ അത് വലിച്ചൊടിച്ച് നശിപ്പിച്ച താനാണ് അവളോട് തട്ടികയറുന്നത്.ഒരുപക്ഷേ അവൾ ഇന്ന് നടന്ന കാര്യം വീട്ടിലെങ്ങാനും പറഞ്ഞാൽ!!!!

എന്തായാലും നാളെ ആകട്ടെ… അങ്ങനെ പിറ്റേന്ന് അവളോട് പറയാനുള്ള കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൻ ഗ്രൗണ്ടിൽ എത്തി.പക്ഷേ അന്നവൾ വന്നിരുന്നില്ല.

പിന്നീടുള്ള ദിവസങ്ങളും അവളെ കാണാതായപ്പോൾ എന്തോ മനസ്സിന് ഒരു വല്ലായ്മ പോലെ.. എന്തായാലും ഒന്ന് വിളിച്ചിട്ട് തന്നെ ബാക്കി എന്ന് കരുതി അവൻ ലക്ഷ്മിയെ വിളിച്ചു. ഒരുപാട് തവണ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. അന്നത്തെ ക്ലാസിനു ശേഷം ബാലു അവളുടെ വീട്ടിലേക്കു പോയി.

‘ഹാ…ബാലു മോനോ….വാ…. ഞാൻ മോനെ ഒന്ന് കാണണംന്ന് കരുതിയിരിക്കുവായിരുന്നു.’
‘എന്താ?’ ‘ലച്ചൂന്റെ ഡ്രൈവിംഗ് പഠിത്തമൊക്കെ എങ്ങനെയുണ്ട്?’
താനന്ന് അവളെ വഴക്കുപറഞ്ഞതൊന്നും അവൾ വീട്ടിൽ പറഞ്ഞിട്ടില്ല എന്ന് മനസ്സിൽ ആശ്വാസിച്ചു കൊണ്ടവൻ പറഞ്ഞു.

കുഴപ്പമില്ല… കുറച്ചു ദിവസമായി വരുന്നില്ലല്ലോ എന്ത് പറ്റി?’ ‘ഹാ മോനെ അവൾക്കൊരു കല്യാണാലോചന വന്നു .. അറിഞ്ഞടുത്തോളം നല്ല ബന്ധമാണ്..ഞങ്ങൾ അത് നടത്താൻ തീരുമാനിച്ചു..അപ്പോ അതിന്റെ കുറച്ചു തിരക്കുകാരണം ആണ്… നാളെ മുതൽ വരും..’

‘ശരി …എന്നാൽ പോയിട്ട് വരാം..’
‘അയ്യോ മോനെ വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ..’ ‘ഏയ് …അത് സാരമില്ല…പിന്നീടാവാം..’ ഇത്രയും പറഞ്ഞ് അവനിറങ്ങി.പോകുന്ന വഴിയിലാകെ അവൻ അവളെ പറ്റി ചിന്തിക്കുകയായിരുന്നു.

കുട്ടിക്കാലം മുതലേ തനിക്ക് അവളെ അറിയാം… അവൾ മിക്ക അവധിക്കാലങ്ങളും അമ്മമ്മയുടെ വീട്ടിലാണ്. അവിടെ എത്തിയാലുടൻ അവൾ തന്റെ വീട്ടീലേയ്ക്ക് വരും…. പിന്നെ ഇരുട്ടുന്നതു വരെ കളിയും ചിരിയും ഒക്കെയാണ്.. ഞാനൊന്ന് പിണങ്ങിയാൽ സഹിക്കില്ലായിരുന്നു അവൾക്ക്.. തെറ്റ് തന്റെ ഭാഗത്ത് ആണെങ്കിൽ കൂടി അവൾ ഇങ്ങോട്ട് വന്ന് മിണ്ടും..

കാലം മുന്നോട്ടു ഓടിക്കൊണ്ടിരുന്നു.ആ ഓട്ടത്തിനിടയിൽ കൗമാരത്തിന്റെ കരവലയങ്ങളിൽ പെട്ട് ഞാനും അവളും ഒരുപാട് മാറിപ്പോയി.. ഒരിക്കൽ ഞാനുമായി കളിക്കാൻ വന്ന അവളെ നീ വല്യ പെണ്ണായി എന്ന് പറഞ്ഞുകൊണ്ട് തിരിച്ചു വീട്ടിലേക്കു ഓടിച്ചു അവളുടെ അമ്മമ്മ.

പണ്ട് ബാലുവേട്ടാ..എന്ന് വിളിച്ച് കൊണ്ട് ഓടി വന്നിരുന്ന എന്റെ കിലുക്കാംപെട്ടി അന്ന് മുതൽ ഒരു അകൽച്ചയോടെയാണ് എന്നെ കാണുന്നത്.പിന്നീടവൾ എന്നെ കാണാൻ ഓടി വന്നിട്ടില്ല…കണ്ടാൽ മുഖം കുനിച്ചു നടപ്പാണ്..

ഡ്രൈവിംഗ് പഠിക്കാൻ വരുമ്പോഴും ഒരു മാഷ്ക്കപ്പുറം അവൾ തന്നോട് പെരുമാറിയിട്ടില്ല.. അതുകൊണ്ട് തന്നെയാണ് അവളോട് അങ്ങോട്ടും കൂടുതൽ അടുക്കാഞ്ഞത്.ചെറുപ്പത്തിലെ മനസ്സിലുറച്ചുപോയ മുഖമാണ്…

എത്ര ശ്രമിച്ചിട്ടും എടുത്തു കളയാൻ പറ്റണില്ല.. അവളുടെ കല്യാണമാണെന്ന് കൂടി കേട്ടപ്പോൾ ആകപ്പാടെ ഒരു വെപ്രാളം…

പിറ്റേന്ന് ബാലു ഗ്രൗണ്ടിൽ എത്തിയതും ലക്ഷ്മി അവിടെ നിൽപ്പുണ്ടായിരുന്നു.
‘നേരത്തെ വന്നോ?’ ‘മ്മ്..’ ‘കല്യാണമൊക്കെ ഉറപ്പിച്ചെന്ന് അച്ഛൻ ഇന്നലെ പറഞ്ഞു…’
‘മ്മ്… പക്ഷേ അത് നടക്കില്ല…’ ‘നടക്കില്ലേ!! അതെന്താ?’ ‘എന്നോട് ചോദിക്കാതെയാ അച്ഛൻ ഈ കല്യാണം ഉറപ്പിച്ചത്..

അറിഞ്ഞപ്പോൾ ഞാൻ വീട്ടിൽ പ്രശ്നമുണ്ടാക്കി… സത്യം പറഞ്ഞാൽ അതുകൊണ്ടാ ഞാൻ വരാഞ്ഞത്… പിന്നെ…’
‘പിന്നെ??’ ‘എനിക്കൊരാളെ ഇഷ്ടാ.. ..ഇതുവരെ അയാളോട് പറഞ്ഞിട്ടില്ല…

പക്ഷേ ഇനി പറയിതിരുന്നാൽ ശരിയാകില്ല…’
‘കൂടെയുള്ളതാണോ?” ‘മ്മ്…കൂടെയുള്ളത് തന്നെയാ..’ ‘ആഹാ…ആരാ കക്ഷി?’.
‘ബാലുവേട്ടൻ..’ അവൻ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്.
‘ഞാനോ!!!’ ‘കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു… ഈ കളിക്കൂട്ടുകാരനെ…

പിന്നെ വളരുന്തോറും ആ ഇഷ്ടത്തിന് ആഴം കൂടി അത് പ്രണയമായി.. പലപ്പോഴും പറയണമെന്ന് വിചാരിച്ചതാണ്… പക്ഷേ പിന്നീട് കരുതി ഓം ശാന്തി ഓശാനയിൽ ഗിരി പൂജയോട് പറഞ്ഞതുപോലെ കുട്ടിയാണെന്ന് പറഞ്ഞ് തിരിച്ചയച്ചാലോ എന്ന്.

ഇവിടെ പഠിക്കാൻ വന്നപ്പോൾ ഒന്ന് സംസാരിക്കണമെന്ന് കരുതീതാ… പക്ഷേ മുഖം എപ്പോഴും ബും…ന്ന് ഇരിക്കണ ആളോട് എങ്ങനെയാ ഒന്ന് സംസാരിക്കണേ….’

അവൻ ചിരിച്ചു. അവളുടെ മനസ്സിൽ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ല… ‘ബാലുവേട്ടാ…എന്നെ കൊണ്ട് ഇനി ഡ്രൈവിംഗ് പഠിക്കാനൊന്നും വയ്യ…’
‘ങേ…അതെന്താ?’ ‘മുന്നിലിരുന്ന് വണ്ടി ഓടിക്കുന്നതിനേക്കാൾ എനിക്കിഷ്ടം എന്റെ ബാലേട്ടനോട് ചേർന്നിരുന്ന് ലോകം ചുറ്റാനാ….

‘എങ്കിൽ വാ……നമുക്ക് ഒരു റൈഡിന് പോകാം..’ കേൾക്കേണ്ട താമസം അവൾ അവന്റെ ബൈക്കിനു പുറകിൽ കയറി അവനോട് ചേർന്നിരുന്നു … ഉള്ളിൽ മൊട്ടിട്ട കളിക്കൂട്ടുകാരനോടുള്ള പ്രണയം അവസാന നിമിഷം തുറന്നു പറഞ്ഞ ലക്ഷ്മിയും
നഷ്ടപ്പെടുമെന്ന് കരുതിയ…

കളിക്കൂട്ടുകാരിയെ സ്വന്തമാക്കിയ ബാലുവും…അന്ന് മുതൽ യാത്ര തുടങ്ങയായി….. ഒരുപാട് നാളത്തെ അകൽച്ചയ്ക്കും മൗനങ്ങൾക്കും വിരാമമിട്ടുകൊണ്ട്………..

രചന: Lakshmi R Pillai