കൊലുസ്സ് എന്ന തുടർക്കഥയുടെ ഒന്നാം ഭാഗം വായിക്കൂ…

രചന: ശീതൾ

കരിമിഴി കുരുവിയെ കണ്ടീല..നിൻ ചിരിമണി ചിലമ്പൊലി കേട്ടീല..നീ പണ്ടേ എന്നോടൊന്നും മിണ്ടീല…..

കുളികഴിഞ്ഞ് ബാത്‌റൂമിൽനിന്ന് മൂളിപ്പാട്ടും പാടി ഇറങ്ങിയപ്പോഴാണ് താഴെനിന്ന് ഒരു വിസിലടി ശബ്ദം കേട്ടത്.. ഞാൻ വേഗം മുറിയുടെ സൈഡിലുള്ള ജനലിലൂടെ താഴേക്ക് നോക്കി..നിത്യ എന്നെ നോക്കി വേഗം വരാൻ ആംഗ്യം കാണിച്ചു..

“ഇതെന്താ ഇപ്പൊ…പെണ്ണ് ഇന്ന് നേരത്തെ ആണല്ലോ..” ഒരു പത്തു മിനിറ്റ് ഇപ്പൊ വരാം എന്ന് നിത്യയോട് ആംഗ്യം കാണിച്ച് ഞാൻ വേഗം കണ്ണാടിയുടെ മുൻപിൽ ചെന്ന് തലയിൽ മുടിചേർത്ത് കെട്ടിവച്ച തോർത്ത്‌ അഴിച്ച് മുടിയിലെ വെള്ളമെല്ലാം ഒപ്പിയെടുത്തു.. മുടിചീകി ഇരുഭാഗത്തുനിന്നും ആയി ഇഴയെടുത്ത് കെട്ടി….നടുക്കായി തുളസിക്കതിർ വച്ചു… ധാവണിയുടെ ഷോൾ ഞൊറിഞ്ഞെടുത്ത് ഒരറ്റം ഇടുപ്പിൽ തിരുകി..മറ്റേ അറ്റം ബ്ലൗസിൽ പിൻ ചെയ്തു…കണ്ണെഴുതി നെറ്റിയിൽ ഒരു ചെറിയ വട്ടപ്പൊട്ടും കുത്തി ബാഗും എടുത്ത് ഞാൻ താഴേക്ക് ഇറങ്ങി…

ഇത് ശ്രീദേവി…മേലെടത്ത് അരവിന്ദന്റെയും ഇന്ദിരയുടെയും ഒരേയൊരു മകൾ…ഇപ്പൊ ഡിഗ്രി തേർഡ് ഇയർ….

അടുക്കളയിൽ ചെന്നപ്പോൾ അമ്മ പ്രാതൽ തയ്യാറാക്കുന്ന തിരക്കിൽ ആണ്…ഞാൻ അമ്മയുടെ അടുത്തുചെന്ന് ആ കവിളിൽ ഒരു ഉമ്മ കൊടുത്തു… “ഞാൻ പോവാട്ടോ അമ്മേ..”

“എന്താ കുട്ടി ഇത്ര നേരത്തെ പോകുന്നത്…സമയം ആകുന്നല്ലേ ഒള്ളു…???

“നിത്യ നേരത്തെ വന്നു അമ്മേ..” “എന്തെങ്കിലും കഴിച്ചിട്ട് പോ മോളേ…” “വേണ്ടമ്മേ വിശപ്പില്ല…ഞാൻ പോകുവാ…” അമ്മയോട് യാത്ര പറഞ്ഞ് ഞാൻ അടുക്കളവാതിലിലൂടെ പുറത്തുകടന്നു…മതിലിന് അടുത്തുള്ള ഇടവഴിയിലൂടെ നിത്യയുടെ അടുത്തെത്തി…

“നീയെന്താ നിത്യ ഇത്ര നേരത്തെ വന്നത്….???

“എടി…ബുദൂസെ…ഇന്നല്ലേ നമ്മടെ തേർഡ് ഇയർ ഫസ്റ്റ് ക്ലാസ്സ്‌…ആ രവിന്ദ്രൻ സർ സ്പെഷ്യൽ ക്ലാസ്സ്‌ പറഞ്ഞത് നീ മറന്നോ..” നിത്യ പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ഓർത്തത്..സുഭാഷ് ഇന്നത്തേക്ക് ഉള്ള വക ആയി… “എന്റെ ഭഗവാനെ…ഞാനത് മറന്നു….എനിക്ക് അമ്പലത്തിൽ കയറി ഒന്ന് തൊഴണം നിത്യ… ” “എന്റെ ശ്രീ…ഇപ്പൊത്തന്നെ ലേറ്റ് ആയി…” “പ്ലീസ് ഡി..ഈ കാര്യമേ ഞാൻ മറന്നുപോയി..ന്റെ കൃഷ്ണനെ ഒരു നോക്ക് കാണാതെ പോയാൽ ഇന്നത്തെ ദിവസമേ പോകും..”

“അതെങ്ങനെയാ ഒന്ന് വിളിച്ച് ഓർമ്മിപ്പിക്കാൻ ഒരു ഫോൺ പോലും നിനക്കില്ല..നിന്റെ കാര്യം കഷ്ടം തന്നെ ശ്രീ..”

“അതൊന്നും പറഞ്ഞുനിൽക്കാൻ ഇപ്പൊ സമയമില്ല..നീ വന്നേ..” ഞാൻ വേഗം ഒരു കൈകൊണ്ട് നിത്യയെയും മറുകൈകൊണ്ട് ദാവണിത്തുമ്പു പൊക്കിപ്പിടിച്ച് ഓടി.. ബസ് സ്റ്റോപ്പിന് കുറച്ച് അടുത്താണ് അമ്പലം..അവിടെ അടുത്ത് എത്തിയപ്പോൾ ഞാൻ ബാഗ് നിത്യയുടെ കയ്യിൽകൊടുത്തിട്ട് അകത്തേക്ക് ഓടി.. നടയുടെ മുൻപിൽ ഒരു ചെറുപ്പക്കാരൻ മാത്രമേ പ്രാർത്ഥിക്കുന്നൊള്ളു..ഞാൻ ഓടി നടയുടെ മുൻപിൽ എത്തി കണ്ണനെ ഒരുനോക്ക് കാണാനായി തല ചെരിച്ചതും നട അടച്ചതും ഒരുമിച്ചായിരുന്നു…..

എനിക്ക് ഒരേസമയം സങ്കടവും ദേഷ്യവും വന്നു..കണ്ണൊക്കെ നിറഞ്ഞു വന്നു..കണ്ണനെ കാണാതെ ഞാൻ എന്റെ ഒരു ദിവസം തുടങ്ങിയിട്ടില്ല.. “അല്ല ശ്രീദേവി മോൾ എന്താ ഇന്ന് വൈകിയത്..” അമ്പലത്തിലെ ശാന്തി എന്നോട് ചോദിച്ചു.. “അത് പിന്നെ …അല്ല ഇന്നെന്താ നേരത്തെ നട അടച്ചത്..?? “ഇന്ന് വെള്ളിയാഴ്ച്ച അല്ലേ കുട്ടി..” ഞാൻ അറിയാതെ തലയിൽ കൈവച്ചു പോയി…വെള്ളിയാഴ്ച്ച ദിവസങ്ങളിൽ നട നേരത്തെ അടക്കുന്നത് പതിവാണ്..അന്ന് സർപ്പക്കാവിൽ ആണ് പ്രത്യേക പൂജ ഉണ്ടാകുന്നത്..

ഇന്ന് മുഴുവൻ മറവിയാണല്ലോ എന്റെ കണ്ണാ..ഞാൻ ഇനിയെന്ത് ചെയ്യും… “അനുഗ്രഹം ലഭിക്കാൻ കേവലം ഒരു വിഗ്രഹം ദർശിക്കണം എന്ന് നിർബന്ധമില്ല…മനസ്സിൽ പ്രാർത്ഥിച്ചാലും മതി..”

എന്റെ തൊട്ടടുത്ത് നിന്ന ചെറുപ്പക്കാരൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ തലചെരിച്ച് അയാളെ നോക്കി… ഷർട്ടും മുണ്ടുമാണ് വേഷം..നെറ്റിയിലേക്ക് അലസമായി വീണ് കിടക്കുന്ന മുടി…അത് ആ വെളുത്ത മുഖത്തിന്‌ ഭംഗി കൂട്ടുന്നു… നെറ്റിയിൽ ചന്ദനക്കുറി തൊട്ടിട്ടുണ്ട്..കട്ട താടിയുടെയും മീശയുടെയും ഇടയിൽ ആരെയും ആകർഷിക്കുന്ന പുഞ്ചിരിയുമായി അയാൾ എന്നെത്തന്നെ നോക്കി നിൽക്കുന്നു… കൃഷ്ണനെ ഒരുനോക്ക് കാണാത്തതിലുള്ള ദേഷ്യവും സങ്കടവും കൂടാതെ അയാൾ പറഞ്ഞതും കൂടി ആയപ്പോൾ എനിക്കങ്ങോട്ട് കലിച്ചു കയറി… “തന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ…ഹും പെൺകുട്ട്യോളെ പാട്ടിലാക്കാൻ അവസരം നോക്കി നടക്കാണ് ഓരോന്ന്..” ഞാൻ അങ്ങനെ പറഞ്ഞിട്ടും.. ആ മുഖത്തെ പുഞ്ചിരി തെല്ല് കുറഞ്ഞില്ല..

ഇയാളെന്താ പ്രാന്തനാണോ.. ഇനി അഥവാ ആണെങ്കിൽ പറഞ്ഞതിന് ദേഷ്യം വന്ന് എന്നെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയം ഉള്ളിൽ വന്നപ്പോൾ ഞാൻ അവിടുന്ന് പുറത്തേക്ക് ഓടാൻ കാൽ മുൻപോട്ട് വച്ചതും ദാവണിയിൽ കാൽ കുരുങ്ങി വീഴാൻ തുടങ്ങി… അടുത്ത് നിന്ന അയാളുടെ തലയുമായി കൂട്ടിയിടിച്ച് ഞാൻ വീഴാൻ തുടങ്ങിയതും അയാൾ എന്റെ ഇടുപ്പിൽ കൈ ചേർത്ത് എന്നെ താങ്ങിപ്പിടിച്ചു…

അയാളുടെ കരം എന്റെ ദാവണിയുടെ മറ നീക്കി എന്റെ അണിവയറിൽ അമർന്നതും ശരീരമാകെ ഒരു വിറയൽ കടന്നുപോയി..ഹൃദയമിടിപ്പ് വല്ലാതെ കുതിച്ചുയർന്നു… അയാൾ കൈ പിൻവലിക്കുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ കിട്ടിയ ധൈര്യം വച്ച് ആ കയ്യിൽ എന്റെ നഖങ്ങൾ ആഴ്ത്തി.. പെട്ടെന്ന് അയാൾ എരിവ് വലിച്ചുകൊണ്ട് എന്നിലെ പിടിവിട്ട് എന്നെത്തന്നെ നോക്കിയതും ഞാനും അയാൾക്ക് രൂക്ഷമായ ഒരു നോട്ടം സമ്മാനിച്ചു..

“ഹൂ…എന്താടോ…ഞാൻ തന്നെ വീഴാതെ ഹെല്പ് ചെയ്തതല്ലേ…!!! “എന്നെ സഹായിക്കാൻ താൻ ആരാടോ… അല്ലെങ്കിലും അവസരം മുതലെടുക്കാൻ എല്ലാ ആണുങ്ങൾക്കും വലിയ മിടുക്കാണ്…”😡😡

“ദേ കുട്ടീ…അനാവശ്യം പറയരുത്…എല്ലാ ആണുങ്ങളെയും ഓരേ കണ്ണിൽ കാണരുത്..”

അയാളുടെ മുഖഭാവം മാറിയപ്പോൾ ഞാൻ തെല്ലൊന്ന് ഭയന്നു.. “വൃത്തികെട്ടവൻ” ഞാൻ അയാളെ തുറിച്ചുനോക്കി പറഞ്ഞിട്ട് അവിടുന്ന് വേഗം പുറത്തേക്ക് പോയി..നിത്യ വെയിറ്റ് ചെയ്ത് മടുത്ത് നിൽക്കുന്നുണ്ട്.. “എന്റെ ശ്രീ…ഒന്ന് തൊഴാൻ നിനക്ക് ഇത്ര സമയം വേണോ..??? “തൊഴാൻ പറ്റിയില്ല ..അപ്പോഴേക്കും നട അടച്ചു…”😞 “എന്ത് പിന്നെങ്ങനെയാ നിന്റെ നെറ്റിയിൽ ഈ ചന്ദനക്കുറി വന്നത്…??? അവൾ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി കൈകൊണ്ട് നെറ്റിയിൽ തടവിനോക്കി..ശെരിയാണ് കുറി വരച്ചിട്ടുണ്ട്..ഇതെങ്ങനെ.. പെട്ടെന്നാണ് അയാളെ കൂട്ടിയിടിച്ചത് എനിക്ക് ഓർമ്മ വന്നത്…

അറിയാതെ എന്റെ കൈ വയറിലേക്ക് പോയി..അവിടം തിണർത്തു വന്നിട്ടുണ്ട്… പെട്ടെന്ന് ബസ്സിന്റെ ഹോണടി ശബ്ദം കേട്ടപ്പോൾ നിത്യ എന്നെയും വലിച്ചുകൊണ്ട് പോയി…

ബുള്ളറ്റ് മുറ്റത്ത് നിർത്തി അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും അടുക്കളയിൽ നിന്ന് കടുക് താളിക്കുന്ന ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചുകയറി… സിറ്റ്ഔട്ടിൽ കിടക്കുന്ന ന്യൂസ്‌പേപ്പർ കയ്യിലെടുത്ത് നേരെ അടുക്കളയിലേക്ക് വിട്ടു..ഗീതമ്മ പിടിപ്പത് പണിയിലാണ്… “ആഹ്..കണ്ണാ നീ വന്നോ..എങ്ങനെയുണ്ട് നാടൊക്കെ ഇഷ്ടായോ..??

ഗീതമ്മയുടെ ചോദ്യംകേട്ട് എനിക്ക് അമ്പലത്തിൽ വച്ച് നടന്ന കാര്യമാണ് ഓർമ്മ വന്നത്..എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… “മ്മ്…ഈ നാട്ടിൽ ആർക്കും ഉപകാരം ചെയ്യാൻ പാടില്ല എന്നാണ് ഗീതമ്മേ തോന്നുന്നത്..” “അതെന്താടാ അങ്ങനെ പറഞ്ഞത്…നിന്റെ അച്ഛന്റെ സ്വന്തം നാടാണ്..പറയുമ്പോൾ സൂക്ഷിച്ച് പറഞ്ഞോ..ഇല്ലെങ്കിൽ പണി പാളും..” അത് പറയുമ്പോൾ ഗീതമ്മയുടെ ചുണ്ടുകൾ വിതുമ്പി എങ്കിലും അത് സമർഥമായി മറച്ചു..

“അല്ല…ഞാൻ ഇന്ന് ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞു എന്നെ ഒള്ളു…”

മിക്സിയിൽ തേങ്ങ അരച്ചുകൊണ്ടിരുന്ന ഗീതമ്മ അത് ഓഫ് ചെയ്ത് എനിക്കുനേരെ തിരിഞ്ഞ് എന്നെ അടിമുടി നോക്കി… “മ്മ്…എന്താണ് ഒരു സൂക്ഷ്മനിരീക്ഷണം..??? പത്രത്തിൽനിന്ന് കണ്ണേടുക്കാതെ ഞാൻ ചോദിച്ചു… “അല്ല കണ്ണൻ മോൻ അമ്പലത്തിലേക്കു തന്നെയാണോ പോയത്..??? ഞാൻ ചോദ്യഭാവത്തിൽ മുഖമുയർത്തി ഗീതമ്മയെ നോക്കി..

“അതെന്താ അങ്ങനെ ചോദിച്ചേ..ദേ ഞാൻ പറഞ്ഞ വാക്ക് പാലിച്ചു..കണ്ടോ ചന്ദനക്കുറി..” “മ്മ് അതൊക്കെ ഓക്കെ…പക്ഷെ ഇതെന്താ മോനെ…??? അമ്മ എന്റെ ഷിർട്ടിന്റെ ബട്ടണിൽ കുരുങ്ങിക്കിടന്ന തുളസിക്കതിരും അതിനോടൊപ്പം ഒരു ചെറിയ മുടിചുരുളും എടുത്തു.. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..അമ്പലത്തിൽ വച്ചു കണ്ട ആ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുവന്നു..ആ വെള്ളിക്കൊലുസ്സിന്റെ കിലുക്കം ഇപ്പോഴും കാതുകളിൽ അലയടിക്കുന്നു..അവളുടെ നഖം ആഴ്ന്ന എന്റെ കയ്യിൽ ഞാൻ പതിയെ വിരലുകൾ ഓടിച്ചു..ചെറുതായി ചോര പൊടിഞ്ഞിട്ടുണ്ട്…

ഇടതൂർന്നു കിടക്കുന്ന കാർക്കൂന്തലും ആരെയും മയക്കുന്ന വാലിട്ടെഴുതിയ കണ്ണുകളും..ഇളം ചുവപ്പ് അധരങ്ങളും..കോപം വരുമ്പോൾ ചുവന്നുതുടുക്കുന്ന കവിളും..നല്ല മുല്ലപ്പൂവിന്റെയും കാച്ചിയ എണ്ണയുടെയും വശ്യമായ ഗന്ധവും…മൊത്തത്തിൽ ഒരു നാടൻപ്പെണ്ണ്…😘😘 “ടാ…നീ എന്ത് ദിവാ സ്വപ്നം കാണുകയാ…??? ഗീതമ്മ തലക്കിട്ട് കൊട്ടിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്..

“ഹോ ഒന്നും പറയണ്ട എന്റെ ഗീതു …ഇന്ന് അമ്പലത്തിൽ വച്ച് ഒരു ഗുണ്ടുമുളകിനെ കണ്ടു..ഒന്ന് വീഴാൻ പോയപ്പോൾ പിടിച്ചതാ..എന്നെ കൊന്നില്ലന്നെ ഒള്ളു..ഹാ ഇന്നത്തെ ജോഗ്ഗിങ് മുടങ്ങിയത് മിച്ചം..”

“ഓഹോ…നാട്ടിലെ പെൺപിള്ളേർ വീഴാൻ പോകുമ്പോൾ സഹായിക്കാൻ നീ ആരാടാ കൃഷ്ണനോ…??

“യെസ്..ഞാൻ കണ്ണനാണല്ലോ…”😜😜 “എന്നാലേ എന്റെ കള്ളക്കണ്ണൻ പോയി റെഡി ആയി വാ..ഫസ്റ്റ് ഡേ തന്നെ കോളേജിൽ ലേറ്റ് ആകണ്ട…” ഗീതമ്മ പറഞ്ഞതുകേട്ട് ഞാൻ മുറിയിലേക്ക് പോകാൻ തുടങ്ങി…

“ആ പിന്നേ ഇനി ആ കുട്ടിയെ കാണുമ്പോൾ പറഞ്ഞേക്ക് മുടികൊഴിയുന്നതിന് കറ്റാർവാഴ നല്ലതാണെന്ന്..” ഞാൻ അതുകേട്ട് അമ്മയെ ഒന്ന് അടിമുടി നോക്കിക്കൊണ്ട് റൂമിലേക്ക് വലിഞ്ഞു..ആ ഗുണ്ടുമുളകിനെ ഇനിയും കാണുമോ ആവോ..

ഇത് സിദ്ധാർഥ് എന്ന കണ്ണൻ..വിശ്വനാഥന്റെയും ഗീതയുടെയും ഒരേയൊരു മകൻ..അച്ഛൻ മരിച്ചു..ഇപ്പൊ അമ്മയും മോനും മാത്രം..

“മേ ഐ കമിൻ സർ…..??? പേടിച്ച് പേടിച്ചാണ് ഞങ്ങൾ അനുവാദം ചോദിച്ചത്…ലേറ്റ് ആയതുകൊണ്ട് ക്ലാസ്സ്‌ നേരത്തെ തുടങ്ങിയിരുന്നു..

ഞങ്ങളെക്കണ്ട് സാറും കുട്ടികളും ഒരുപോലെ നോക്കി… “ആഹാ…എന്താ രണ്ടും ലേറ്റ് ആയത്…തേർഡ് ഇയർ സ്റ്റാർട്ട്‌ ചെയ്തപ്പോഴേ ഉഴപ്പാനാണോ പ്ലാൻ…??? “സോറി സർ…ബസ് മിസ്സ്‌ ആയിപ്പോയി…” നിത്യ ആണ് മറുപടി പറഞ്ഞത്.. “മ്മ്…ഡോണ്ട് റിപീറ്റ് ദിസ്‌..ഗെറ്റ് ഇൻ…” അത് കേട്ടപാടെ ഞങ്ങൾ വേഗം കയറി ഞങ്ങടെ സീറ്റിൽ പോയിരുന്നു… “ഹോ ഇയ്യാൾക്ക് എന്തിന്റെ അസുഖം ആണാവോ..ഇങ്ങനെ സ്പെഷ്യൽ വയ്ക്കാൻ…” നിത്യ “എന്താ ഇത്ര സംശയം..പ്രിൻസിയുടെ ഓർഡർ തന്നെ..നമുക്ക് മാത്രമല്ല ഫൈനൽ ഇയർ എല്ലാ ബാച്ചിലും ഉള്ള കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ വച്ചിട്ടുണ്ട്..”

ഞങ്ങളുടെ അടുത്തിരുന്ന കൃപ ആണ് അത് പറഞ്ഞത്.. “എന്താ കാര്യം….??? ഞാനും നിത്യയും പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.. “ഇന്ന് ഫസ്റ്റ് ഇയഴ്സ് കൂടി ജോയിൻ ചെയ്യുന്ന ദിവസമല്ലേടി..സാധാരണ ഈ ദിവസം ഇവിടെയൊരു അടി പതിവാണല്ലോ..അത് ഒഴിവാക്കാൻ ആണ് ഈ ഓഞ്ഞ പരിപാടി…പക്ഷെ ഇവര് എന്തൊക്കെ ചെയ്താലും അടി ഉണ്ടെന്ന് വിചാരിച്ചാൽ ഉണ്ടായിരിക്കും..”

“ഓ…….” കൃപ പറയുന്നതുകേട്ട് ഞങ്ങൾ ഒന്ന് മൂളി…അങ്ങനെ തട്ടിയും മുട്ടിയും ആ ക്ലാസ്സ്‌ തീർന്നു..രവിന്ദ്രൻ സർ ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിപ്പൊയതും എല്ലാവരും സ്വർഗം കിട്ടിയ സന്തോഷത്തിൽ കലപില കൂട്ടാൻ തുടങ്ങി..

പെട്ടെന്നാണ് വരാന്തയിലൂടെ കുട്ടികൾ ഓടുന്നത് കണ്ടത്…ഞങ്ങൾക്ക് ഒന്നും മനസിലായില്ല..

“എന്താടി…എല്ലാരും എന്തിനാ ഇങ്ങനെ ഓടുന്നത്….??? നിത്യ “പൊളിച്ചു മോളേ..ഞാൻ പറഞ്ഞില്ലേ..ഇന്നൊരു അടി ഉറപ്പാണെന്ന്…തുടങ്ങിയെന്നാ തോന്നുന്നത്..വാ പോയി നോക്കാം..” കൃപ അതുംപറഞ്ഞ് എഴുന്നേറ്റതും നിത്യയും അവളുടെ കൂടെ പോകാൻ ഒരുങ്ങി..എനിക്ക് പിന്നെ അടിയെന്ന് കേൾക്കുന്നതെ പേടി ആണെങ്കിലും അവിടെ എന്താ നടക്കുന്നത് എന്ന് കാണാൻ ഒരു ആകാംഷ..അതുകൊണ്ട് ഞാനും അവരുടെ കൂടെ പോയി.. താഴെ ഗ്രൗണ്ടിൽ ആണ് സംഭവം നടക്കുന്നത്…ഞങ്ങൾ സെക്കന്റ്‌ ഫ്ലോറിൽ ആയതുകൊണ്ട് ഇവിടെനിന്ന് നോക്കിയാൽ താഴെ നടക്കുന്നത് കാണാം..പക്ഷെ കുട്ടികൾ കൂട്ടംകൂടി നില്കുന്നത്കൊണ്ട് അടി ഉണ്ടാക്കുന്ന ആൾക്കാരെ കാണാൻ പറ്റുന്നില്ല..

“എടിയേ..ഇവിടെനിന്ന് ഒന്നും കാണാൻ പറ്റുന്നില്ല..വാ നമുക്ക് താഴെ പോകാം..” കൃപ “ദേ കൃപ..വേണ്ടാട്ടോ..വെറുതെ ഓരോ പണി വാങ്ങിച്ചുകൂട്ടണ്ട..അവരായി അവരുടെ പാടായി..”

ഞാൻ “ഓ പിന്നെ..ആ കാണുന്ന കുട്ടികളുടെ കൂടെ നമ്മളും ഒന്ന് പോയി നിന്നു എന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല..നീ വാടി..” നിത്യ അതുപറഞ്ഞതും കൃപ അത് ശെരിവച്ച് രണ്ടുംകൂടി എന്നെ പിടിച്ചുവലിച്ച് താഴേക്ക് കൊണ്ടുപോയി..

എങ്ങനൊക്കെയോ പിള്ളേരുടെ ഇടയിൽക്കൂടി നുഴഞ്ഞുകയറി ഞങ്ങൾ മുൻപിൽ എത്തി..അടി കൊടുക്കുന്ന ആളെ കാണാൻ പറ്റുന്നില്ല എങ്കിലും അടി കിട്ടുന്ന ആളെ ഞങ്ങൾ ശെരിക്കും കണ്ടു…

“ജീവൻ………” അറിയാതെ എന്റെ ചുണ്ട് മന്ത്രിച്ചു… “എന്റെ ഈശ്വരൻമാരെ ഇതെന്താ ഈ കാണുന്നെ..നമ്മടെ കോളേജിനെ കിടുകിട വിറപ്പിക്കുന്ന മുതൽ അല്ലേ ഈ കിടന്ന് തല്ലുകൊള്ളുന്നത്.. ”

നിത്യ “എനിക്ക് ബയ്യാ…ഇങ്ങനൊന്ന് സ്വപ്നത്തിൽ പോലും കാണാൻ കഴിയും എന്ന് വിചാരിച്ചില്ല…മോളേ ശ്രീക്കുട്ടി..ആ അടിക്കുന്ന ആളെ ശെരിക്കും കണ്ടോ..അതാണ് നിന്റെ രക്ഷകൻ…” കൃപ അതുപറഞ്ഞപ്പോൾ ഞാൻ അവളെ തുറിച്ചുനോക്കി..എവടെ പെണ്ണ് അടി കാണുന്ന തിരക്കിൽ ആണ്..അവൾ പറഞ്ഞതിലും കാര്യമുണ്ട്…ഈ കിടന്ന് അടി കൊള്ളുന്ന ജീവൻ എനിക്ക് പാരയാണ്.. കഴിഞ്ഞ രണ്ട് വർഷമായി ഇവൻ എന്റെ പിറകെയാണ്..ഇവനെക്കാൾ വലിയ വൃത്തികെട്ടവൻ ഈ കോളേജിൽ വേറേയില്ല..

ഞാൻ എന്റെ ചിന്തകളെ മാറ്റി വീണ്ടും അവരിലേക്ക് ശ്രദ്ധ തിരിച്ചു..എന്തോ ആ അടി കൊടുക്കുന്ന ആളെ ഒരുനോക്ക് കാണാൻ ഒരു ആഗ്രഹം…

അയാൾ ജീവന്റെ കരണം നോക്കി ഒന്ന് കൊടുത്തു..അത് കിട്ടിയ അവൻ കറങ്ങിത്തിരിഞ്ഞു എന്റെ മുൻപിലേക്ക് വീണതും ഞാൻ പേടിച്ച് രണ്ടടി ബാക്കിലേക്ക് നീങ്ങി… പെട്ടെന്ന് അയാൾ എന്റെ അടുത്തുവന്ന് അവന്റെ കോളറിൽ പിടിച്ചുപൊന്തിച്ചു.. പെട്ടെന്നുള്ള ഉൾവിളിയിൽ അയാളുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി…ഇന്ന് അമ്പലത്തിൽ വച്ചുകണ്ട ആൾ…ദൈവമേ ഇയാൾ ഗുണ്ടയാണോ..

ഇതുവരെ ഈ കോളേജിൽ പഠിച്ചിട്ട് ഇങ്ങനെയൊരു സാധനത്തിനെ ഇതുവരെ കണ്ടിട്ടില്ലല്ലൊ…

“എന്റെ ദൈവമേ ഇങ്ങനെയൊരു അടാർ ഐറ്റം ഈ കോളേജിൽ ഉണ്ടായിരുന്നോ..ഞാൻ ഇതുവരെ കണ്ടില്ലല്ലോ..” നിത്യ “പോടീ..ഇത് ഇന്ന് ജോയിൻ ചെയ്ത ഫസ്റ്റ് ഇയർ വല്ലതും ആയിരിക്കും..അല്ലെങ്കിൽ എന്റെ കണ്ണിൽപ്പെടാതെ ഇരിക്കില്ല..” കൃപ ഹാ ബെസ്റ്റ് ആസ്ഥാന കോഴിൾക്കുപോലും അറിയില്ല..ഈശ്വരാ ഫസ്റ്റ് ഇയർ കുട്ടിക്ക് ഇത്ര ധൈര്യമോ..പാവം ജീവൻ.. ജീവനെ തല്ലി ഒരു പരുവമാക്കി അയാൾ അവനിൽനിന്ന് നോട്ടം മാറ്റി അവിടെ കൂടെനിന്ന കുട്ടികളിലേക്ക് രൂക്ഷമായ നോട്ടമെറിഞ്ഞതും എല്ലവരും പേടിച്ച് ചിതറിയോടി.. ഞാനും വേഗം അവളുമാരെകൂട്ടി വേഗം അവിടുന്ന് സ്ഥലം കാലിയാക്കാൻ നിന്നതും അയാൾ എന്നെ കണ്ടതും ഒത്തായിരുന്നു…

അയാൾ എന്നെത്തന്നെ ഫോക്കസ് ചെയ്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു..ആ നോട്ടത്തിൽ ഞാൻ തെല്ലൊന്ന് ഭയന്നെങ്കിലും അത് പുറത്തുകാണിക്കാതെ നിന്നു..ജൂനിയർ അല്ലേ 😏

“കുട്ടി ഈ കോളേജിൽ ആയിരുന്നോ പഠിക്കുന്നത്..??? “ആണെങ്കിൽ തനിക്കെന്താ…ഒരു ജൂനിയറിന് ഇത്രയ്ക്ക് അഹങ്കാരമോ..??? “ആര് ഞാനോ….??? അയാൾ എന്നെ അന്തംവിട്ട് നോക്കി ചോദിച്ചു…

“പിന്നെ ഞാനോ..താൻ ഫസ്റ്റ് ഇയർ അല്ലേ…?? “ആഹ്..അതേ..ഇന്ന് ജോയിൻ ചെയ്തതെ ഒള്ളു..”

“ഓഹോ…എന്നിട്ടാണോ താൻ ഇമ്മാതിരി ഷോ കാണിച്ചത്..എന്ത് ധൈര്യത്തിലാ ഒരു സീനിയറിന്റെ ദേഹത്ത് കൈ വച്ചത്..?? 🤨🤨

“അത് പിന്നെ…തെറ്റ് കണ്ടപ്പോ….” “ഇവിടെ അങ്ങനെ പല തെറ്റുകളും കാണും അതൊക്കെ തിരുത്താൻ ഇയാളാരാ ഹരിശ്ചചന്ദ്രനോ..???

“അല്ല…….”😞 ഹോ എന്തൊരു നിഷ്കളങ്കൻ..നേരത്തെ അടി ഉണ്ടാക്കിയ ആളാണെന്ന് ഇപ്പൊ കണ്ടാൽ പറയുകയെ ഇല്ല..ഏതായാലും കിട്ടിയ അവസരം അല്ലേ ഒന്ന് വിരട്ടി വിട്ടേക്കാം 😜നിത്യയും കൃപയും അവന്റെ ചോര ഊറ്റിക്കുടിക്കുന്ന തിരക്കിൽ ആണ്..ഇവറ്റകൾക്ക് ഒരു ബോധവും ഇല്ലേ ദൈവമേ.. “എന്താ ഇയാളുടെ പേര്..??

“സിദ്ധാർഥ്……” “വൗ…നൈസ് നെയിം…സെറ്റ് ആണോ..?? നിത്യയും കൃപയും ഒരുപോലെ അത് ചോദിച്ചപ്പോൾ ഞാൻ രണ്ടിനെയും നോക്കി കണ്ണുരുട്ടി..അപ്പൊ രണ്ടും മിണ്ടാതെ നിന്നു.. “അല്ല കുട്ടിയുടെ പേര് പറഞ്ഞില്ലല്ലൊ…?? അയാൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ ഞാൻ അയാളെ ഒന്ന് അടിമുടി നോക്കി..

“ഓഹോ..സീനിയറിന്റെ പേര് ചോദിക്കാനോക്കെ ആയോ താൻ..?? “അയ്യോ..സീ…സീനിയർ ആയിരുന്നോ..സോറി ചേച്ചി…” അവന്റെ ആ വിളിയിൽ ഒരു ആക്കൽ ഇല്ലേ..ഹോ എന്ത് ജന്മമാണോ എന്തോ.. “ഡോ കൂടുതൽ വിളച്ചിൽ എടുക്കണ്ട…ന്യൂ കമർ അതിന്റെ നിലക്ക് നിൽക്കണം മനസ്സിലായോ..പിന്നെ ഒരുതവണ തന്റെ മുന്നിൽ വീണുപോയി എന്ന് കരുതി ഇപ്പൊ അടികിട്ടി പോയവനെ അത്ര നിസ്സാരനായി കാണണ്ട..”

“അതുകൊണ്ട് എന്തിനാണാവോ ഇങ്ങോട്ട് വന്നത് ആ പണി നോക്കിയാൽ മതി..” അത്രയും പറഞ്ഞ് ഞാൻ അവറ്റകളെ കൂട്ടി ക്ലാസ്സിലേക്ക് പോയി..

ഞാനും അയാളും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ച് രണ്ടുംകൂടി എന്റെ ചെവി തിന്നപ്പോൾ ഞാൻ രാവിലെ അമ്പലത്തിൽ വച്ചുണ്ടായ സംഭവം അങ്ങോട്ട് പറഞ്ഞുകൊടുത്തു..അപ്പൊത്തന്നെ രണ്ടുംകൂടി എന്നെ കളിയാക്കി ഒരു വകയാക്കി… അങ്ങനെ അന്നത്തെ ദിവസം എങ്ങനെയൊക്കെയോ തള്ളിനീക്കി..

ഫസ്റ്റ് ഡേ ആയതുകൊണ്ട് ഫസ്റ്റ് ഇയർ സ്റ്റുഡന്റസിന് ക്ലാസ്സ്‌ ഉച്ചക്ക് കഴിഞ്ഞു.. ആ ജീവന് നല്ല കിട്ടാണ് കിട്ടിയത് എന്ന് പിള്ളേരൊക്കെ പറയണ കേട്ടു…അയാളെ സമ്മതിക്കണം.. ഇവിടെ രണ്ടെണ്ണത്തിന് ആണെങ്കിൽ അങ്ങേരെപ്പറ്റി പറയാനെ നേരമുള്ളൂ..കാട്ടുകോഴികൾ… വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞതും ഞങ്ങൾ ഓരോന്ന് സംസാരിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു.. “ഹലോ……… !!!

പിന്നിൽനിന്ന് ഒരു വിളി കേട്ടപ്പോൾ ഞങ്ങൾ മൂന്നുപേരും തിരിഞ്ഞുനോക്കി… ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള മാവിൻചുവട്ടിൽ ഇരുന്ന് മാങ്ങ തിന്നുകൊണ്ട് ഞങ്ങളെ വിളിച്ച ആ ഗുണ്ടയെക്കണ്ട് എന്റെ ഇടവും വലവും നിൽക്കുന്ന സാധനങ്ങളുടെ മുഖം വിടർന്നു…ഈ ഗുണ്ട ക്ലാസ്സ്‌ കഴിഞ്ഞു പോയില്ലേ.. അയാൾ പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളെ കൈമാടി വിളിച്ചു….ആ പുഞ്ചിരി കാണാൻ വല്ലാത്തൊരു അഴകാണ് ഞാൻ കുറച്ചുനേരം അയാളെത്തന്നെ ഫോക്കസ് ചെയ്തു…നോ ശ്രീ നീയും ഇവരെപ്പോലെ ആകല്ലേ..അവന്റെ വിളി കണ്ട് രണ്ടും അങ്ങോട്ട് പോകാൻ നിന്നതും ഞാൻ രണ്ടിനെയും പിടിച്ചുവച്ചു.. “താൻ…താൻ ഇതുവരെ പോയില്ലേ…??? ഞാൻ “ഇല്ല…ഞാൻ ഈ കോളേജ് ഓക്കെ ഒന്ന് ചുറ്റിക്കാണുകയായിരുന്നു….അല്ല കുട്ടി എങ്ങനെയാ പോകുന്നത് ഞാൻ ഡ്രോപ്പ് ചെയ്യണോ..??

“ഞങ്ങളെ മൂന്നുപേരെയും താൻ താങ്ങുമോ…??

കൃപ അവനോട് ചോദിച്ചതും അവൻ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.. “മൂന്നുപേരെയും താങ്ങില്ല..വേണമെങ്കിൽ ഈ കുട്ടിയെ താങ്ങും.. ”

എന്ന് ഒരു വശ്യമായ ചിരിയോടെ എന്നെ ചൂണ്ടി അവൻ പറഞ്ഞതും എനിക്ക് അങ്ങോട്ട് കലിച്ചു കയറി..ഞാൻ അവന്റെ അടുത്തേക്ക് ദേഷ്യത്തിൽ പാഞ്ഞുചെന്ന് അവനുനേരെ വിരൽ ചൂണ്ടി..

“ഡോ…സൂക്ഷിച്ചു സംസാരിക്കണം..പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോകണം അല്ലാതെ ബാക്കിയുള്ളവരെ അനാവശ്യം പറഞ്ഞാലുണ്ടല്ലോ..”😡😡 “അതിന് ഞാൻ അനാവശ്യമായി ഒന്നും പറഞ്ഞില്ലല്ലൊ..ഒന്ന് ഡ്രോപ്പ് ചെയ്യണോ എന്നല്ലേ ഞാൻ ചോദിച്ചോള്ളൂ..അത് അനാവശ്യം അല്ല കുട്ടി..” “താൻ എന്നെ പഠിപ്പിക്കാൻ വരണ്ട കേട്ടോടോ..പിന്നെ എന്നെ ഡ്രോപ്പ് ചെയ്യാൻ താൻ ആരാടോ..??? എന്നുതുടങ്ങി വായിൽതോന്നിയതൊക്കെ ഞാൻ വിളിച്ചുപറഞ്ഞു….ക്ലാസ്സ്‌ കഴിഞ്ഞിട്ട് സമയം കുറച്ച് ആയതുകൊണ്ട് അധികം കുട്ടികൾ അവിടെ ഇല്ലായിരുന്നു..ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അവന്റെ മുഖത്തെ ആ പുഞ്ചിരി മായുന്നേ ഇല്ലാ..

അതുംകൂടി ആയപ്പോൾ എനിക്ക് ഒന്നുകൂടി പെരുത്തുകയറി…നിത്യയും കൃപയും എന്നെ വിളിച്ചുകൊണ്ടുപോകാൻ നോക്കുന്നുണ്ട്.. എന്റെ ഒച്ചപ്പാട് കേട്ട് സ്റ്റാഫ് റൂമിൽനിന്ന് വിമൽ സർ പാഞ്ഞുവന്നു… “എന്താ…എന്താ ശ്രീദേവി പ്രശ്നം…??? ഞങ്ങളുടെ ഇടയിൽക്കയറി സർ അങ്ങനെ ചോദിച്ചതും ഞാൻ അവനെ തുറിച്ചുനോക്കി… “എന്താണെന്ന് ഇയാളോട് ചോദിക്ക് സർ..ഒരു ജൂനിയർ സീനിയറിനോട് പാലിക്കേണ്ട മര്യാദ അല്ല ഇയാൾക്ക് ഉള്ളത്…”😡

“ഹേയ്..കുട്ടി.. ഇത് എന്ത് അറിഞ്ഞിട്ടാ പറയുന്നത്..ഇത് ആരാണെന്ന് അറിയുമോ..??

“ഇവനെപ്പറ്റി എന്തിനാ ഞാൻ അന്വേഷിക്കുന്നത്..അല്ല സർ എന്തിനാ ഇത്ര nervous ആകുന്നത്..ഇത് വെറുമൊരു സ്റ്റുഡന്റ് അല്ലേ.. !!! “ആര് പറഞ്ഞു..സ്റ്റുഡന്റ് ആണെന്ന്..

ഇത് സ്റ്റുഡന്റ് അല്ല…” “പിന്നെ…..???? 😳😳😳

ഞങ്ങൾ മൂന്നുപേരും അയാളുടെയും വിമൽ സാറിന്റെയും മുഖത്തു മാറിമാറിനോക്കി ചോദിച്ചു..

“He is മിസ്റ്റർ സിദ്ധാർഥ് വിശ്വനാഥ്‌…ന്യൂ ലക്ച്ചർ ഓഫ് യുവർ ഡിപ്പാർട്മെന്റ്..” ഇടിമുഴക്കംപോലെ സാറിന്റെ വാക്കുകൾ ഞങ്ങളുടെ കാതിൽ തുളച്ചുകയറിയപ്പോൾ ഞങ്ങൾ മൂന്നും ഒരേപോലെ അയാളെ അല്ല സാറിനെ നോക്കിയതും സർ അടക്കിപ്പിടിച്ച ചിരിയോടെ കയ്യിലിരുന്ന മാങ്ങ ഒന്ന് കടിച്ചുകൊണ്ട് ഞങ്ങളെ നോക്കി വേണോ എന്ന് ചോദിച്ചു.. ഞങ്ങള് മൂന്നും കിളി പോയപോലെ വേണ്ടന്ന് തലയാട്ടി കണ്ണും മിഴിച്ചു നിന്നു..

എന്റെ സിവനെ,,,മൂർഖൻപാമ്പിന്റെ മേലെനിന്നാണോ ഞാൻ ഇത്രയും നേരം ഡിസ്കോ ഡാൻസ് കളിച്ചത്… ഇനി ഒരു വഴിയേ ഒള്ളു..ജോർജ്കുട്ടി വിട്ടോടാ…എന്റെ ഇടവും വലവും നിൽക്കുന്ന ജന്തുക്കളുടെ കൈ പിടിച്ച് ഓടാൻ നോക്കിയിട്ട് എന്ത് ചെയ്തിട്ടും ആ രണ്ട് കൈകൾ കിട്ടിയില്ല.. ഞാൻ കാര്യം അറിയാൻ തല ചെരിച്ചു നോക്കിയതും രണ്ടിന്റെയും പൊടിപോലും അവിടെ കാണാനില്ല..സുഭാഷ് “സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി…അവര് കണ്ടം വഴി ഓടി…” എന്ന് അയാൾ അയ്യോ സോറി സർ വീണ്ടും മാങ്ങാ കടിച്ചു ചവച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞു.. ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ടു…😩😩

തുടരും…

അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത് ഒരു കമന്റ്‌ ഇടുക… അടുത്ത ഭാഗം മിസ് ചെയ്യാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യുക…

രചന: ശീതൾ